Reading Problems? Click Here


ദേശാഭിമാനീ...ഇങ്ങനെ ചിരിപ്പിക്കരുത് പ്ലീസ്...

(ഇമേജസില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം)

ദേശാഭിമാനിയെ പറ്റി ഇനി ഒന്നും എഴുതേണ്ട എന്ന് കരുതിയതാണ്. പക്ഷേ എന്ത് ചെയ്യാന്‍...ഇത്രയ്ക്ക് ചിരിപ്പിക്കുന്ന ദേശാഭിമാനിയെ പറ്റി രണ്ട് വാക്ക് പറഞ്ഞില്ലെങ്കില്‍ പിന്നെ ഞാന്‍ മനുഷ്യനാണോ? മാതൃഭൂമിയും മനോരമയും ഒക്കെ നര്‍മ്മവിഭാഗം തുടങ്ങിയതിനും പക്ഷേ അത് ഇപ്പോള്‍ ചുരുക്കിയതിനും (മത്സരിക്കാന്‍ പറ്റണ്ടേ?) ഒക്കെ കാരണം ഇപ്പോഴല്ലേ എനിക്ക് മനസിലായത്...

ഇത്ര റിയലിസ്റ്റിക്കായി നര്‍മ്മം വിതറാന്‍ കഴിവുള്ള നമ്മുടെ സ്വന്തം “അഭിമാനി” ഇവിടെ ഉള്ളപ്പോള്‍ പിന്നെ മറ്റ് പ്രസിദ്ധീകരണങ്ങള്‍ ഇവിടെ പിടിച്ച് നില്‍ക്കുന്നതെങ്ങനെ?

ടോംസ് ഒക്കെ കാര്‍ട്ടൂണേ നിര്‍ത്തി ദേശാഭിമാനി വരിക്കാരനായി എന്നാണ് കേട്ടത്!

ഇത്രയൊക്കെ എഴുതാന്‍ കാരണമായത് ദേശാഭിമാനിയില്‍ കഴിഞ്ഞ ഒക്ടോബര്‍ 22നു വന്ന ഒന്നാം പേജിലെ പ്രധാന വാര്‍ത്തയാണ്. (അന്നത്തെ വാര്‍ത്ത ഇന്നാണോ പോസ്റ്റുന്നത് , ആറിയ കഞ്ഞി പഴങ്കഞ്ഞി അല്ലേ എന്നൊക്കെ ചോദിച്ചേക്കാം, എന്നാലും പഴങ്കഞ്ഞി ചിലപ്പോ ചൂടു കഞ്ഞിയേക്കാള്‍ രുചികരമായേക്കാം... :) ).

വാര്‍ത്തകള്‍ പലരീതിയില്‍ വളച്ചൊടിക്കുന്നവരെ പറ്റി നാം കേട്ടിട്ടുണ്ട്...മാധ്യമസിന്‍ഡിക്കേറ്റിനെ പറ്റിയും കേട്ടിട്ടുണ്ട്....

പാര്‍ട്ടി പത്രങ്ങള്‍ വാര്‍ത്തകളെ തങ്ങള്‍ക്കനുകൂലമാക്കി വളച്ചൊടിക്കുകയോ , അതിനു കഴിയില്ലെങ്കില്‍ തമസ്കരിക്കുകയോ ചെയ്യാറുണ്ട് എന്നും നമുക്കറിയാം...

എന്നാലും ഇത്ര മനോഹരമായി വാര്‍ത്തകളെ പാര്‍ട്ടിക്കനുകൂലമാക്കിയെടുക്കാന്‍ അസാധ്യമായ പ്രതിഭ തന്നെ വേണം...

എന്റെ അഭിപ്രായത്തില്‍ , ഒബാമയ്ക്ക് നോബല്‍ സമ്മാനം കിട്ടിയിരിക്കുന്ന ഈ ഘട്ടത്തില്‍ , ഈ വാര്‍ത്ത എഴുതിയ ലേഖകനെ സാഹിത്യത്തിനുള്ള നോബേലിനോ അല്ലെങ്കില്‍ ഒരു പുലിറ്റ്സര്‍ സമ്മാനത്തിനോ, മിനിമം ഒരു രാമനാഥ് ഗോയെങ്ക അവാര്‍ഡിനോ എങ്കിലും പാര്‍ട്ടി നാമനിര്‍ദ്ദേശം ചെയ്യേണ്ടതും, ഒരു മനുഷ്യച്ചങ്ങലയിലൂടെ അവാര്‍ഡ് കമ്മിറ്റിയെ ഭയപ്പെടുത്തി അവാര്‍ഡ് നേടി കൊടുക്കേണ്ടതുമാണ്. അതല്ല, “സാമ്രാജ്യത്വ ശക്തികളുടെ” അവാര്‍ഡ് വാങ്ങില്ല എന്നാണെങ്കില്‍ (ഇന്ത്യാ ടുഡേ തത്കാലത്തേക്ക് സിന്‍‌ഡിക്കേറ്റ് അല്ലല്ലോ!) നമുക്ക് അദ്ദേഹത്തെ “ചൈനയുടേ ക്ലാസ്-1 ജേര്‍ണലിസം അവാര്‍ഡിനു നാമനിര്‍ദ്ദേശം ചെയ്യാം (പക്ഷെ ചങ്ങല അവിടെ ഏല്‍ക്കുമെന്ന് തോന്നുന്നില്ല!)

ദാ ഇതായിരുന്നു ഒക്ടോബര്‍ 22നു ദേശാഭിമാനിയുടെ പ്രധാനവാര്‍ത്ത (അതായത് കണ്ണൂര്‍ അന്തിമ വോട്ടര്‍പട്ടിക പുറത്ത് വന്നതിന്റെ പിറ്റേന്ന്) :



സത്യത്തില്‍ രാവിലെ ദേശാഭിമാനി എടുത്ത് വായിക്കാന്‍ തുടങ്ങിയപ്പോ മെയിന്‍ ഹെഡിംഗ് കണ്ട് ഒന്ന് അമ്പരന്നു. “വോട്ട് വര്‍ധന കുറവ് കണ്ണൂരില്‍!”...

സത്യത്തില്‍ തലയില്‍ കൈവച്ച് “ദൈവമേ...!!!” എന്നൊന്ന് നീട്ടി വിളിച്ച് പോയി....അപ്പോ തലേന്ന് രാത്രി ലൈവ് മുഖാമുഖത്തില്‍ സ.പി.ശശിയും സ.പ്രകാശന്‍ മാസ്റ്ററുമൊക്കെ പറഞ്ഞതെന്തായിരുന്നു... പാവങ്ങള്‍ 9000ഉം 6000ഉം ഒക്കെ കടിച്ചു തൂങ്ങി കഷ്ടപ്പെട്ടതെന്തിനായിരുന്നു? ഈ ലേഖകനെ ഒന്ന് വിളിച്ചാല്‍ പോരായിരുന്നോ?

ദേശാഭിമാനി ലേഖകനായ ശ്രീ. - സോറി - സ. ആര്‍.എസ്. ബാബു പറഞ്ഞിരിക്കുന്നതെന്താണെന്ന് നോക്കുക :

1. കണ്ണൂരില്‍ വര്‍ധിച്ച വോട്ടര്‍മാരുടെ എണ്ണം മറ്റ് രണ്ട് സ്ഥലത്തേക്കാള്‍ കുറവാണ്.

2. കണ്ണൂരില്‍ കൂടിയ വോട്ട് (വോട്ടര്‍മാരല്ല) 2971.

3. കണ്ണൂരിലെ പട്ടികയില്‍ അസ്വാഭാവികത ഇല്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

സാങ്കേതികമായി ഇദ്ദേഹം പറഞ്ഞ ആദ്യ രണ്ട് കാര്യങ്ങള്‍ ശരിയാണ് എന്ന് തോന്നിയേക്കാം : കണ്ണൂരിലെ അന്തിമ വോട്ടര്‍ പട്ടികയില്‍, കഴിഞ്ഞ ഇലക്ഷന്റെ പട്ടികയേക്കാള്‍ വര്‍ധിച്ച വോട്ടുകളുടെ എണ്ണം മറ്റ് രണ്ട് മണ്ഡലങ്ങളിലെ വര്‍ധനയേക്കാള്‍ കുറവുമാണ്, അത് 2971 എണ്ണവുമാണ്.

എന്നാല്‍ അദ്ദേഹത്തിന്റെ മൂന്നാമത്തെ അവകാശവാദമോ? നമുക്ക് കണക്കുകള്‍ ഒന്ന് പരിശോധിക്കാം :


ആദ്യമായി നമുക്ക് അന്നേ ദിവസത്തെ മാതൃഭൂമി വാര്‍ത്ത ഒന്ന് നോക്കാം :




ഇനി കണ്ണൂര്‍ പട്ടികയിലെ മറിമായങ്ങളെ പറ്റി ഉള്ള ചില സിന്‍‌ഡിക്കേറ്റ് വാര്‍ത്തകളിലൂടെ നമുക്ക് ഒന്ന് കണ്ണോടിക്കാം :

വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളേ പറ്റി തെളിവ് സഹിതം ഉള്ള മാതൃഭൂമി വാര്‍ത്ത.(വാര്‍ത്തയിലെ ഫോട്ടോകളിലെ കെട്ടിടനമ്പരും വീട്ടു പേരും ശ്രദ്ധിക്കുക, ഒരേ നമ്പരില്‍ പല വീട്ടു പേരുകള്‍!



വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയുള്ള മംഗളം വാര്‍ത്ത.



ഒരു വോട്ടര്‍ പട്ടികയില്‍ ഏറ്റവും കൂടുതല്‍ വോട്ട് ചേര്‍ക്കുകയും നീക്കുകയും ചെയ്തതില്‍ കണ്ണൂര്‍ പട്ടിക റെക്കോഡാണെന്ന് മാതൃഭൂമി...



സിപി‌എം മുന്‍ എം.പി പ്രേമജത്തിന്റെ സഹോദരന്റെ വീട്ടില്‍ അദ്ദേഹം പോലും അറിയാതെ രണ്ട് വീട്ടുപേരിലായി 17 പേര്‍ താമസിക്കുന്നതായി വാര്‍ത്ത കൌമുദിയില്‍


സിപി‌എം നേതാക്കളുടെയും മുന്‍ എം.പിയുടേയും ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ അനധികൃത വോട്ട് ചേര്‍ത്തതിന്റെ വിവരങ്ങള്‍ മംഗളത്തില്‍



കണ്ണൂര്‍ വോട്ടര്‍ പട്ടികയില്‍ 2116 പേര്‍ അനധികൃതമായി ഉണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചതായി മംഗളം വാര്‍ത്ത.



ഇനി അദ്ദേഹം തന്നെ അടുത്ത ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്ന കണക്കുകള്‍ നമുക്കൊന്ന് അടുക്കി പെറുക്കി വച്ച് നോക്കാം :

1. കണ്ണൂരില്‍ പുതുതായി വോട്ട് ചേര്‍ത്തവര്‍ : 7987

2. കണ്ണൂര്‍ പട്ടികയില്‍ സ്ഥലം മാറിയെത്തിയ വോട്ടര്‍മാര്‍ : 1370

3. കണ്ണൂര്‍ പട്ടികയില്‍ തള്ളിയ/നീക്കം ചെയ്ത വോട്ടര്‍മാര്‍ : 6386.

4. ആകെ കണ്ണൂര്‍ പട്ടികയില്‍ കഴിഞ്ഞ ലിസ്റ്റില്‍ നിന്നും പുതുതായി എത്തിയവര്‍ : 9357


9357-ല്‍ നിന്നും 6386 കുറച്ചാണ് 2971 എന്ന മാന്ത്രിക സംഖ്യ (മറ്റൊരു പത്രത്തിലും കാണാത്തത്) ഈ ലേഖകന്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ ഈ 6386 പേരെ നീക്കം ചെയ്തത് കഴിഞ്ഞ ഇലക്ഷന്‍ കാലത്തെ വോട്ടര്‍ പട്ടികയില്‍ നിന്നല്ല, മറിച്ച് ഈ തവണത്തെ കരട് പട്ടികയില്‍ നിന്നാണ് എന്ന് മാതൃഭൂമി വാര്‍ത്തയില്‍ കാണുന്നു. നീക്കം ചെയ്തത് ഏത് ലിസ്റ്റില്‍ നിന്നാണെന്ന് ദേശാഭിമാനി ലേഖകന്‍ പറയുന്നുമില്ല.

കരട് പട്ടിക എന്നാല്‍ പുതിയ വോട്ടുകളുടെ അപേക്ഷ കൂടി പരിഗണിച്ച ശേഷം ഉണ്ടാക്കുന്നതാണ്. അതായത് ഈ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ട് ചേര്‍ക്കാനുള്ള അപേക്ഷകള്‍ കൂടി നല്‍കിയതിനു ശേഷം.

ഇനി പുതിയ അപേക്ഷകളെ പറ്റി ദേശാഭിമാനി ലേഖകനു പറയാനുള്ളതെന്താണെന്ന് നോക്കാം :

1. പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ആകെ കിട്ടിയ അപേക്ഷകള്‍ : 12,631

2. ആ അപേക്ഷകളില്‍ തള്ളിയത് : 4644

3. അപ്പോള്‍ ദേശാഭിമാനി ലേഖകന്റെ കണക്ക് പ്രകാരം പുതിയ വോട്ടര്‍മാര്‍ : 12631-4644 = 7987.

4. സ്ഥലം മാറിയെത്തിയ വോട്ടുകള്‍> : 1370.

5. ആകെ പട്ടികയിലെ വര്‍ധന : 9357
(ഇത് ഒരേ ഒരു തവണ മാത്രമാണ് വാര്‍ത്തയില്‍ വരുന്നത്.)

വോട്ടര്‍ പട്ടികയിലെ വര്‍ധന 9357 എന്ന് മധ്യ ഖണ്ഡികയില്‍ പറയുന്ന അതേ ലേഖകന്‍ തന്നെയാണ് ആദ്യ ഖണ്ഡികയില്‍ “കണ്ണൂരില്‍ കൂടിയത് 2971 വോട്ട് മാത്രം” എന്ന വരി പറഞ്ഞിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ തമാശ.



കണ്ണൂര്‍ പട്ടികയെ പറ്റി ഉയര്‍ന്ന ആരോപണങ്ങള്‍ ഇവയായിരുന്നു :

1. കണ്ണൂര്‍ പട്ടികയില്‍ ക്രമത്തിലധികം കള്ളവോട്ടുകള്‍ കയറിയിട്ടുണ്ട്.
2. കണ്ണൂര്‍ പട്ടികയില്‍ ക്രമത്തിലധികം സ്ഥലം മാറ്റിയുള്ള വോട്ടുകള്‍ ഉണ്ട്.
3. കണ്ണൂര്‍ പട്ടികയിലെ വര്‍ധന ജനസംഖ്യാശാസ്ത്രത്തിനു നിരക്കുന്നതല്ല.


ഇനി ലേഖകന്റെ “കണക്കുകള്‍ വ്യക്തമാക്കുന്നു എന്ന അവകാശവാദത്തെ പറ്റി നമുക്കൊന്ന് നോക്കാം...

1. കണ്ണൂരില്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ലഭിച്ച അപേക്ഷകള്‍ : 12,631
2. തള്ളിയ അപേക്ഷകള്‍ : 4644
3. കണ്ണൂര്‍ പട്ടികയില്‍ പുതുതായി ചേര്‍ത്ത വോട്ടുകള്‍ : 9357
4. കണ്ണൂര്‍ കരട് പട്ടികയില്‍ നിന്നും നീക്കം ചെയ്തവ : 6386
5. പുതിയ വോട്ടുകള്‍ : 7987
6. സ്ഥലം മാറിയുള്ള വോട്ടുകള്‍ : 1370
7. തള്ളിയ 6386 വോട്ടില്‍ സ്ഥലം മാറിയ വോട്ടുകള്‍ : 539
8. അപ്പോള്‍ ആകെ സ്ഥലം മാറി വോട്ട് ചേര്‍ക്കാനുള്ളാ അപേക്ഷകള്‍ : 1370+539 = 1909.
9. മറ്റ് രണ്ട് മണ്ഡലങ്ങളിലേയും കൂടി വര്‍ധന : 5411(എ)+6190(ആ) = 11,601
10. മറ്റ് രണ്ട് സ്ഥലങ്ങളിലും കൂടി നീക്കിയ വോട്ടുകള്‍ : 165(എ) + 483 (ആ) = 648.

അതായത് മറ്റ് രണ്ട് സ്ഥലങ്ങളിലേയും വര്‍ധനയുടെ തുക പോലും കണ്ണൂരില്‍ വോട്ട് ചേര്‍ക്കാനെത്തിയ അപേക്ഷകളുടെ അടുത്തെങ്ങും വരുന്നില്ല.

ഇനി മറ്റ് രണ്ടു സ്ഥലങ്ങളിലും കൂടി മൊത്തത്തില്‍ നീക്കം ചെയ്തവര്‍ :
648
(കണ്ണൂരില്‍ നീക്കം ചെയ്തവരുടെ 10% മാത്രം!!!)

കണ്ണൂരിലേക്ക് സ്ഥലം മാറിയ വോട്ടുകള്‍ മറ്റുള്ള ഓരോ മണ്ഡലത്തിന്റേയും വര്‍ധനയുടെ 25% ത്തിലും അധികം.!!!

കണ്ണൂരില്‍ 4 മാസത്തിനുള്ളില്‍ പുതുതായി വോട്ടു ചേര്‍ക്കാന്‍ യോഗ്യത നേടിയവര്‍ (18 വയസ് കഴിഞ്ഞവരെന്ന് കരുതാം) 7987 പേര്‍!!! അതായത് 18 വര്‍ഷം മുന്‍പ് നാലുമാസം കൊണ്ട് കണ്ണൂരില്‍ ജനിച്ച കുഞ്ഞുങ്ങള്‍ 8000-ലധികം!!! (ഒരു നിയമസഭാ മണ്ഡലത്തിലാണേ ഇത്! )



പ്രിയപ്പെട്ട ദേശാഭിമാനി ലേഖകാ, ചില സംശയങ്ങള്‍ ചോദിച്ചു കൊള്ളട്ടെ,

1. കണ്ണൂര്‍ പട്ടികയില്‍ ക്രമത്തിലധികം വര്‍ധനവുണ്ടായി എന്ന ആരോപണത്തിനു മറുപടിയായി , പുതുതായി വന്ന വോട്ടര്‍മാരെ മറച്ച് 2971 എന്ന മാന്ത്രിക സംഖ്യ വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചതെന്തിനായിരുന്നു?

2. നാലു മാസം കൊണ്ട് 12631 പേര്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുകയും അവരില്‍ 4644 പേരെ തള്ളുകയും ചെയ്തു എന്നത് തന്നെ ക്രമക്കേട് നടന്നു എന്നതിനു പ്രത്യക്ഷമായ തെളിവല്ലെ?

3. പട്ടികയിലെ വര്‍ധനയുടെ ആള്‍ജിബ്രിക് സം എടുത്ത് മറ്റ് മണ്ഡലങ്ങളുമായി കമ്പയര്‍ ചെയ്തപ്പോള്‍ , മറ്റ് മണ്ഡലങ്ങളില്‍ നീ‍ക്കം ചെയ്തതിന്റെ ആകെ തുക കണ്ണൂരിലേതിന്റെ പത്ത് ശതമാനമേ വരുന്നുള്ളൂ എന്ന വസ്തുത ചൂണ്ടിക്കാണിക്കുന്നതെന്താണ്?

4. 8000-ഓളം പേര്‍ പുതുതായി വോട്ട് ചേര്‍ത്തതിനു കാരണം കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകള്‍ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതാണെന്ന് സിപി‌എം അംഗം ശ്രീ. - സോറി- സ.പി.ശശി പറഞ്ഞത് ഒക്ടോബര്‍ രണ്ടിലെ ഇന്ത്യാവിഷന്‍ ന്യൂസില്‍ കേട്ടു. അപ്പോള്‍ രണ്ട് സംശയങ്ങള്‍ ഉണ്ടായത് ചോദിച്ചു കൊള്ളട്ടെ :

1. കണ്ണൂര്‍ പോലെ പാര്‍ട്ടി ഗ്രാമങ്ങളാല്‍ നിറഞ്ഞതും, പി.ശശി, പി.ജയരാജന്‍, പിണറായി വിജയന്‍ എന്നിവരെ പോലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ സര്‍വ്വശക്തന്മാരുടെ സ്ഥലവുമായ കണ്ണൂരില്‍ സിപി‌എം വോട്ടര്‍മാര്‍ക്ക് ഇത്രനാളും റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചിട്ടും ഒരക്ഷരം പോലും പ്രതികരിക്കാതെയും പ്രതിഷേധികാതെയും ഇരിക്കുന്ന ശീലമുള്ള / അല്ലെങ്കില്‍ അത്രയ്ക്ക് ദുര്‍ബലമായ പ്രസ്ഥാനമാണോ സിപി‌എം?

2. സംസ്ഥാന ഭരണം കൈവശമുണ്ടായിട്ടും നാലുമാസം മുന്‍പ് നടന്ന ഇലക്ഷനില്‍ പോലും പേരു ചേര്‍ക്കാന്‍ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാതിരുന്ന ഈ 12000 - പേര്‍ക്ക് ഇത്ര പെട്ടെന്ന് റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ കോണ്‍ഗ്രസിന് സന്മനസുണ്ടായതെന്തേ?

5. കണ്ണൂര്‍ പട്ടികയില്‍ ആകെ വര്‍ധിച്ച വോട്ട് 9357 ആണെന്ന സത്യം വളച്ചൊടിക്കുകയും തികച്ചും തെറ്റിദ്ധാരണാജനകമായ രീതിയില്‍ വര്‍ധന മറ്റ് മണ്ഡലങ്ങളിലേക്കാള്‍ കുറവാണെന്നും ആകെ 2971 വോട്ടുകളേ വര്‍ധിച്ചിട്ടുള്ളൂ എന്നും ആദ്യ ഖണ്ഡികയില്‍ പറഞ്ഞതിന്റെ ഉദ്ദേശ്യം എന്തായിരുന്നു? അത് ആരുടെ കണ്ണില്‍ പൊടിയിടാനായിരുന്നു?

6. കണ്ണൂരില്‍ ക്രമക്കേട് നടന്നു എന്ന് തെളിയിക്കുന്ന വാര്‍ത്തകള്‍ മുകളില്‍ കൊടുത്തിരിക്കുന്നു. അതിനെ പറ്റി നിങ്ങള്‍ എന്ത് പറയുന്നു? ഒരേ നമ്പരിലുള്ള കെട്ടിടത്തില്‍ , പല പല വീട്ടു പേരില്‍ പല മതവിശ്വാസികള്‍ വോട്ടര്‍മാരായതെങ്ങനെ? (മാതൃഭൂമി വാര്‍ത്തയിലെ ചിത്രം നോക്കുക - ഒരേ നമ്പരിലുള്ള വീടിനു കൈരളി എന്നും പാര്‍വ്വതിപുരമെന്നും പേര്‍)

7. മാതൃഭൂമി ലേഖനത്തില്‍ ഉമ്മന്‍‌ചാണ്ടി ചോദിച്ച ചോദ്യങ്ങളില്‍ ആരോപിച്ചിരിക്കുന്ന വ്യാജവോട്ടുകളേ പറ്റി താങ്കള്‍ എന്ത് പറയുന്നു? (ലേഖനം ഇവിടെ വായിക്കാം : ലേഖനത്തിലുള്ളത് ലേഖകന്റെ അഭിപ്രായങ്ങളാണ് - അഹങ്കാരിക്ക് അതിന്മേല്‍ ഉത്തരവാദിത്വമില്ല)

8. സിപി‌എമ്മിന്റെ മറ്റ് പഞ്ചായത്തുകളിലെ പഞ്ചായത്തംഗങ്ങള്‍ എങ്ങനെ കണ്ണൂരില്‍ വോട്ടര്‍മാരായി?

9. തികച്ചും തെറ്റിദ്ധാരണാജനകമായ വാര്‍ത്ത നല്‍കി , ഒരു ഉപഭോക്താവ് കൂടിയായ വായനക്കാരെ നിങ്ങള്‍ വഞ്ചിക്കുകയല്ലേ ചെയ്തത്?

*****************************************************************
പിന്നെ ഇപ്പോള്‍ ലേഖകനും ഒട്ടുമിക്ക സഖാക്കളും രോഷം കൊള്ളുന്നത് കെ.സുധാകരന്‍ എം.പി. താലൂക്ക് ഓഫീസറോട് തട്ടിക്കയറി എന്നതിലാണ്. എം.പിയുടെ കൂടെ വന്നവര്‍ തന്നോട് ചൂടായി എന്നും, എം.പി ഇടപെട്ട് അവരെ പുറത്താക്കി എന്നും ആ തഹസീല്‍ദാര്‍ തന്നെ ആണയിട്ടാലും സഖാക്കള്‍ സമ്മതിക്കൂല്ല...അതങ്ങനെ ആണല്ലോ! മറ്റുള്ളവര്‍ എന്ത് ചെയ്യണമെന്ന് ഇവര്‍ തന്നങ്ങോട്ട് തീരുമാനിക്കും...എന്നിട്ട് അതിനെതിരെ പ്രതിഷേധിക്കും.

ഇപ്പോള്‍ താലൂക്ക് ഓഫീസറോട് തട്ടിക്കയറി എന്ന് പറഞ്ഞ് കൈലാസമിളക്കുന്ന സഖാക്കന്മാര്‍ പക്ഷേ മറന്നുപോയ/ അങ്ങനെ ഭാവിക്കുന്ന ഒരു വാര്‍ത്ത വന്നിരുന്നു, കഴിഞ്ഞ ലോക്‍സഭാ ഇലക്ഷന്‍ കാലത്ത്...

“ഇലക്ഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ എം.വി.ജയരാജന്റെ ഭീഷണി..”

ആള്‍ എം.വി ജയരാജന്‍ തന്നെ ആയതാണ് ഏറ്റവും വലിയ തമാശ....




സത്യത്തില്‍ എനിക്ക് ഇപ്പോള്‍ സിപി‌എമ്മിനെതിരെ സംസാരിക്കാന്‍ ഭയമാണ്. ഈയിടെ ഈ പട്ടികയെ ന്യായീകരിച്ചുള്ള ഒരു പോസ്റ്റില്‍, ഉത്തരം പറയാനാകാത്ത ചോദ്യം ചോദിച്ചു പോയ “പാഞ്ഞിരപാടം” എന്ന ബ്ലോഗര്‍ സുഹൃത്തിനു ഒരു സഖാവ് നല്‍കിയ മറുപടിയാണ് താഴെ...



കേട്ടില്ലേ...അല്പായുസ്സായി പോകുമെന്ന്... ഈശ്വരാ...എന്ത് വിശ്വസിച്ച് പുറത്തിറങ്ങി നടക്കും?

തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് പറയുന്നവരെ എതിര്‍ക്കുക/ജയിലിലടക്കുക എന്നത് ഫാസിസം. അവരെ “അല്പായുസ്സാക്കി”ക്കളയുന്നതത്രെ (ചിലരുടെ) “കമ്യൂണിസം!”



PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

23 അഭിപ്രായങ്ങൾ:


    കേട്ടില്ലേ...അല്പായുസ്സായി പോകുമെന്ന്... ഈശ്വരാ...എന്ത് വിശ്വസിച്ച് പുറത്തിറങ്ങി നടക്കും?

    തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് പറയുന്നവരെ എതിര്‍ക്കുക/ജയിലിലടക്കുക എന്നത് ഫാസിസം. അവരെ “അല്പായുസ്സാക്കി”ക്കളയുന്നതത്രെ (ചിലരുടെ) “കമ്യൂണിസം!”

    ദേശാഭിമാനിയുടെ ഒരു ചെറിയ തമാശ...



  1. Anonymous said...
  2. ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും ചൂടോടെ ചർച്ചചെയ്യപ്പെട്ടത്‌ ഈ പട്ടിക തന്നെ. നല്ല ചൂടു പട്ടി(ക)!

  3. Anonymous said...
  4. വൈകിപ്പോയി അഹങ്കാരീ, എന്നാലും എന്തെങ്കിലുമാകട്ടെ, അമേരിക്കക്കാരന്‍ പട്ടികളെ തിന്നു റെക്കോര്‍‌‌ഡിട്ടതും മൊബൈല്‍‌‌ ഫോണില്‍‌‌ ഇന്‍കമിങ്ങ് ഫ്രീയാക്കിയതുമൊക്കെ പോലുള്ള തമാശകള്‍‌‌ വിട്ടു ദേശാഭിമാനി പുതിയ മേച്ചില്‍‌‌പ്പുറങ്ങള്‍‌‌ തേടുന്നു എന്നറിയുമ്പോള്‍‌‌ അതിയായ സന്തോഷമുണ്ട്.

    ലേഖനത്തിന്റെ തുടക്കത്തില്‍‌‌ എഴുതിവച്ചിരുന്ന പച്ചക്കള്ളം - "കണ്ണൂരിലെ വോട്ടര്‍‌‌പട്ടികയുടെ പേരില്‍‌‌ യുഡിഎഫ് കെട്ടഴിച്ചുവിട്ട കുപ്രചരണം പൊളിഞ്ഞു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് നിയമസഭാമണ്ഡലങ്ങളിലെ അന്തിമ വോട്ടര്‍‌‌പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍‌‌ വര്‍‌‌ദ്ധിച്ച വോട്ടര്‍‌‌മാരുടെ എണ്ണം ഏറ്റവും കുറവ് കണ്ണൂരില്‍‌‌ . കഴിഞ്ഞ ലോക്‌‌‌‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍‌‌പട്ടികയെ അപേക്ഷിച്ച് എറണാകുളത്ത് 5246 ഉം ആലപ്പുഴയില്‍‌‌ 5507 ഉം‌‌ വോട്ട് വര്‍‌‌ദ്ധിച്ചപ്പോള്‍‌‌ കണ്ണൂരില്‍‌‌ കൂടിയത് 2971 മാത്രം‌‌. " - അതേ ലേഖനത്തില്‍‌‌ തന്നെ ലേഖകന്‍ തിരുത്തി.

    ലേഖനത്തിന്റെ മദ്ധ്യഭാഗത്തായി അതേ ലേഖകന്‍ തന്നെ പറയുന്നുണ്ട് - "പുതിയ വോട്ടര്‍‌‌മാരും സ്ഥലം മാറി വന്ന വോട്ടര്‍‌‌മാരും ചേരുമ്പോള്‍‌‌ പട്ടികയിലെ വര്‍‌‌ദ്ധന 9357." -

    തെറ്റ് ആരു തിരുത്തിയാലും അഭിനന്ദിക്കണം‌‌. പ്രത്യേകിച്ച് ഇത്ര പെട്ടെന്ന് അതേ ലേഖനത്തില്‍‌‌ തന്നെ തിരുത്തുമ്പോള്‍‌‌. അതുകൊണ്ട്, ഡേഷാഭിമാനി ലേഖകാ അങ്ങേക്ക് അഭിനന്ദനങ്ങള്‍‌‌‌‌.

  5. മദനി said...
  6. അഹങ്കാരീ, കണക്ക് പഠിക്കണം..

    1+2+3=6
    6-3=3
    2+4=6
    പക്ഷേ 6-6=0

    ഓക്കേ

  7. പാഞ്ഞിരപാടം............ said...
  8. നല്ല ഭാഷയില്‍ മര്യദക്കു മറുപടി പറ്യുന്നവരും ഈ പാര്‍ട്ടിയില്‍ ഉണ്ടു. ഇവരുടെയൊക്കെ പേരും, ഈ പാര്‍ട്ടിയുടെ അസ്തിവാരവും തോണ്ടുന്ന ചില മേല്‍പറഞ്ഞ രീതിയിലുള്ള "സഹാക്കളാണ്" പാര്‍ട്ടിയെ ഇന്ന് നയിക്കുന്നത്!!

    ഞാനും "ദേശാഭിമാനിയുടെ" ആളെ മണ്ടന്മാരാക്കുന്ന രീതിയിലുള്ള ഈ വാര്‍ത്ത ശ്രദ്ധിക്കുകയും അതിനെതിരെ പാര്‍ട്ടി അനുഭാവിക്കള്‍ക്കായി ഒരു പോസ്റ്റിടുകയും ചെയ്തിരുന്നു.

    http://nadavaramba1.blogspot.com/2009/10/blog-post_22.html

  9. Anonymous said...
  10. ഡേഷാഭിമാനിയെ അടിച്ചുപൊളിക്കയല്ലോ അഹങ്കാരീ.

  11. nishi said...
  12. i am a former reader of desadhimani.the party people compelled my family to accept this paper.you cannot imagine their power on poor people.this paper contains foolish newses,they are always in favour of the party. I wondered how the thinking people of kerala accept pinarayi or jayarajan.democracy is at the edge of death in kannur

  13. Anonymous said...
  14. അപ്പോ അഹങ്കാരിക്ക് കാര്യങ്ങളുടെ കിടപ്പ് അറിയില്ലെ, ഈ ബ്ലോഗിലെ കണ്ടന്റ്കള്‍ക്ക് ഉത്തരവാദി ഈ ബ്ലോഗര് മാത്രമായിരിക്കും , അതില് കമന്റിട്ടവന് ഒരു കേസ്സുമില്ല എന്ന് ചുരുക്കം അതുകൊണ്ട് സൂക്ഷിച്ചോ!!

  15. Anonymous said...
  16. മിസ്റ്റര്‍ അഹങ്കാരീ താങ്കള്‍ എന്തിനാണ് ഇത്ര പാടുപെട്ടു ദേശാഭിമാനി വായിക്കുന്നത്.ഇവിടെ എല്ലാം തികഞ്ഞ പത്രങ്ങളായ മനോരമയില്ലേ മാതൃഭൂമിയില്ലേ.പിന്നെ കക്കൂസില്‍ ഉപയോഗിക്കാനുള്ള ക്വാളിറ്റി പോലും ഇല്ലാത്ത വീക്ഷണം, ജന്മഭൂമി ഇവ ഇല്ലേ.(അപ്പോള്‍ താങ്കള്‍ ചോദിച്ചേക്കാം ഞാന്‍ കക്കൂസില്‍ ഉപയോഗിക്കുന്നത് ദേശാഭിമാനി ആണോ എന്ന്.അല്ല ഞാന്‍ ഉപയോഗിക്കുന്നത് വെള്ളമാണ്).ആര്‍എസ്എസ്സുകാരനായ താങ്കള്‍ എന്തിനാണ് ഇപ്പോള്‍ സുധാകരന്റെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നത്.ഓ കണ്ണൂരിലെ നിങ്ങളുടെ അന്നദാദാവ്‌ ആണെല്ലോ ഈ സുധാകരന്‍.അത് ഞാന്‍ ഓര്‍ത്തില്ല."നീയെന്‍ പ്രിഷ്ടം താങ്ങീടില്‍ ഞാന്‍ നിന്‍ പ്രിഷ്ടം താങ്ങീടാം" അതായിരിക്കും ലൈന്‍.പിന്നെ ജയരാന്റെ ഭീഷണി എന്ന വാര്‍ത്തയുടെ കട്ടിംഗ് താങ്കള്‍ മുകളില്‍ കാണിച്ചിരിക്കുന്നു.ആ വാര്‍ത്തയുടെ നിലവാരം കണ്ടിട്ട് അത് ജന്മഭൂമിയോ വീക്ഷണമോ ആണെന്ന് തോന്നുന്നു.ഈ സംഭവത്തിന്റെ വീഡിയോ ഞാന്‍ കണ്ടതാണ്.അതില്‍ ജയരാജന്‍ പറഞ്ഞത് "ഞങ്ങളുടെ ശവത്തില്‍ ചവിട്ടിയേ നിങ്ങള്‍ ഇവിടെ നിന്നും പോകൂ" എന്നാണ്.അതെ സമയം സുധാകരനും ഗുണ്ടകളും താലൂക്ക് ഓഫീസില്‍ പോയി തഹസീല്‍ദാരോട് പറഞ്ഞതോ "അടിച്ചു നിന്റെ പല്ല് കൊഴിക്കുമെടാ --- മോനെ എന്നും".ഇത് രണ്ടും രണ്ടാണ് ഒന്നല്ല.ഒന്നാണെന്ന് വരുത്താന്‍ താങ്കള്‍ വൃഥാശ്രമം നടത്തെണ്ട.അതിനു ഫലം ഉണ്ടാകില്ല.


    മിസ്റ്റര്‍ അവസാന അനോണീ

    “പാര്‍ട്ടി വിശ്വാസികള്‍ മാത്രം വായിച്ചാല്‍ മതി” എന്ന് പറഞ്ഞിട്ടല്ലല്ലോ ദേശാഭിമാനി ഇറക്കുന്നത്? പച്ചനുണ എഴുതി വിട്ടിട്ട്

    ഇഷ്ടമില്ലാത്തവര്‍ വായിക്കേണ്ട എന്ന് പറയുകയാണോ “താങ്കളുടെ പാര്‍ട്ടി” ലൈന്‍?

    പിന്നെ ദേശാഭിമാനിയെ “ടോയ്ലറ്റ് പേപ്പര്‍“ എന്നൊന്നും ഞാന്‍ വിളിക്കില്ല...ടോയലറ്റ് ടിഷ്യൂ നിര്‍മ്മാതാക്കള്‍ എനിക്കെതിരെ കേസ്

    കൊടുക്കും, മാനനഷ്ട്ത്തിനു :)

    പിന്നെ അഹങ്കാരി ആരെ സപ്പോര്‍ട്ട് ചെയ്യണം, ആരെ വേണ്ട എന്നൊക്കെ തീരുമാനിക്കാനുള്ള അവകാശം ഞാന്‍ സ്റ്റേറ്റ് കമ്മിറ്റിക്കോ

    ലോക്കല്‍ കമ്മിറ്റിക്കോ വിട്ടു തന്നിട്ടില്ലല്ലോ? അത് അഹങ്കാരി തന്നെ ആണ് തീരുമാനിക്കുന്നത്...

    പിന്നെ ഒരു വരി കണ്ടല്ലോ, താങ്ങീടാമെന്നോ മറ്റൊ? അപ്പോ താങ്കള്‍ക്കോര്‍മ്മയില്ലെ? സ്വന്തം പാര്‍ട്ടി ലൈന്‍, അത് ഏല്‍ക്കാതെ

    വന്നപ്പോള്‍ മറ്റുള്ളോരുടെ തലയില്‍ കെട്ടി വയ്ക്കാന്‍ ലജ്ജ തോന്നുന്നില്ലേ പ്രിയ സഖാവേ?

    ഇത്ര പെട്ടെന്ന് മറന്നോ, കഴിഞ്ഞ ലോക്സഭാ ഇലക്ഷന്‍ കാലത്ത് ഒരു “വിശുദ്ധ “പ്രിഷ്ടത്തെ” “ കേരളത്തിലങ്ങോളമിങ്ങോളം താങ്ങിയത്?

    അതിനായി സ്വന്തം മുന്നണി ഘടകകക്ഷികളെ പോലും പിണക്കിയത്..ഒടുവില്‍ ഇലക്ഷനു ഗോപി വരച്ചത്? ഇത്ര പെട്ടെന്നു മറന്നോ?

    പിന്നെ മേല്‍ വാര്‍ത്തയുടെ വീഡിയോ താങ്കള്‍ കണ്ടുവല്ലോ? കയ്യിലുണ്ടോ? ഒന്ന് കാണാന്‍...

    പാവം...ഇലക്ഷന്‍ സമയത്ത് നിയമം തെറ്റിച്ചൊട്ടിച്ച പോസ്റ്ററുകള്‍ നീക്കം ചെയ്യാനെത്തിയ ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളോട്

    “താണുകേണപേക്ഷിക്കുകയാണല്ലോ” ആ വാര്‍ത്തയിലെ “ഫോട്ടോയില്‍” ശ്രീ എം.വി. ജയരാജനും സുഹൃത്ത് ശശിയും. എന്തൊരു

    വിനയമാണ് ആ മുഖത്ത്!

    “ഞങ്ങളുടെ ശവത്തില്‍ ചവിട്ടിയേ പോകൂ” !!!! എന്റമ്മോ !!! കമ്യൂണിസ്റ്റുകള്‍ കണ്ണൂരില്‍ എന്ന് മുതലാണാവോ ഗാന്ധിമാര്‍ഗത്തില്‍ സമരം

    ചെയ്യാന്‍ തുടങ്ങിയത്?

    പിന്നെ താങ്കള്‍ തന്നെ പറയുന്നു : “ഞങ്ങളുടെ ശവത്തില്‍ ചവിട്ടിയേ നിങ്ങള്‍ ഇവിടെ നിന്നും പോകൂ” എന്നാണ് ജയരാജന്‍

    പറഞ്ഞതെന്ന്.

    അപ്പോള്‍ തിരിച്ച് പോകാന്‍ ഒരുങ്ങിയ ഉദ്യോഗസ്ഥരെ തടഞ്ഞു അല്ലേ? എന്തിന്?

    പിന്നെ ഉദ്യോഗസ്ഥര്‍ വന്നതെന്തിനായിരുന്നു????അതൊക്കെ അങ്ങ് വിഴുങ്ങണോ?

    പിന്നെ സുധാകരന്‍ പറഞ്ഞതിന്റെ വീഡിയോയും താങ്കള്‍ കണ്ടുവോ? ആ പറയുന്നത് കൃത്യമായും കേട്ടുവോ? എന്നിട്ടെന്തേ അത് കൈരളി

    പോലും പുറത്ത് വിടാത്തത്? തഹസീല്‍ദാരുടെ മൊഴി അങ്ങനല്ലല്ലോ? കൂടെയുണ്ടായിരുന്ന പ്രവര്‍ത്തകര്‍ തന്നോട് തട്ടിക്കയറിയപ്പോള്‍

    സുധാകരന്‍ ഇടപെട്ട് പുറത്താക്കുകയായിരുന്നു എന്നാണല്ലോ?

    ഒന്നാണെന്ന് വരുത്താന്‍ താങ്കള്‍ വൃഥാശ്രമം നടത്തെണ്ട.അതിനു ഫലം ഉണ്ടാകില്ല. - അത് കറക്ട് : പക്ഷേ സ്വയം

    പറയേണ്ടതായിരുന്നു അത്.........ഇന്ന് ഫലം വന്നപ്പോള്‍ മനസിലായില്ലേ ഇതിനൊന്നും ഫലം ഉണ്ടകില്ലെന്ന്!!!! :))
    **********************************************************
    പിന്നെ സഖാവേ,

    എതിര്‍ത്ത് പറയുന്നവരെ തെറിവിളിക്കുക , അല്‍പ്പായുസായി പോകുമെന്ന് ഭീഷണിപ്പെടുത്തുക, അവന്റെ പത്ത് തലമുറയെ വരെ നാറ്റിക്കുക, അല്ലെങ്കില്‍ അവനെ അങ്ങ് തട്ടുക...ഇതൊക്കെ സഖാക്കന്മാരുടെ സ്ഥിരം കലാപരിപാടികളാണെന്നറിയാം!

    താങ്കള്‍ സഖാക്കന്മാരുടെ യഥാര്‍ത്ഥ സ്വഭാവം വെളിവാക്കുകയും ചെയ്തു...

    (പിന്നെ “പ്രിഷ്ടം” അല്ല സഖാവേ, “പൃഷ്ഠം” ആണ്. എകെജി സെന്ററില്‍ പലരുടേതും താങ്ങേണ്ടതല്ലേ, കൃത്യമായി എഴുതാനെങ്കിലും അറിഞ്ഞിരിക്കേണ്ടേ? :) )



  17. Anonymous said...
  18. എട്ടാമത്തെ അനോണ്യേ , അനോണ്യുടെ വാ‍ദങ്ങട് ഇഷ്ടപ്പെട്ടൂട്ടോ! അനോണി പറഞ്ഞപ്പയല്ലേ അറീണേ ഡേഷാഭിമാനി വായിക്കണോര് മാത്രേ കക്കൂസില് വെള്ളോപയോഗിക്കൂന്ന്! വാക്കിയെല്ലാരും കക്കൂസില് വീക്ഷണോം ജന്മഭൂമീമാണല്ല് ഉപയോഗിക്കണേ! പിന്നെ ഇപ്പോ‍ ആറേസ്സ്സ്സ്കാരന്‍ പിന്തൊണച്ചതാണല്ലാ ശഖാവിനു കുഴപ്പം.

    നാലുകൊല്ലം ഈ സുധാകരനുള്‍പ്പടെയൊള്ളോരെ മൊത്തത്തില്‍ ‘പ്രിഷ്ടം’ താങ്ങീട്ട് , അവരു എറിഞ്ഞ് തന്നിരുന്ന എച്ചില്‍ക്കഷണങ്ങളും തിന്ന് ഏമ്പക്കോം വിട്ട് , പാര്‍ലമെന്റീന്ന് പൊറത്തെറങ്ങി എകെജി സെന്ററീ കേറി മന്മോഹനെതിരെ കുരച്ചിരുന്ന കാലങ്ങട് മറക്കാന്‍ എന്ത് സമയം വേണല്ലേ ശഖാവേ? പിന്നീട് അവരു ചവിട്ടി പൊറത്താക്കിയപ്പ പിന്നെ അവരു തന്ന ‘അന്ന’ത്തെ തള്ളിപ്പറയാനും തരവഴിത്തരം സ്വത്തായ ശഖാക്കന്മാര്‍ക്ക് എത്ര നേരം വേണല്ലേ ശഖാവേ?

    കെ.സുധാകരനും ഈ ആറെസ്സെസ്സ്കാരുമായി എന്ത് തേങ്ങേണ്ടന്നാ ശഖാവ് പറയണത്? കണ്ണൂരീ കോണ്‍ഗ്രസുകാരെ എതിര്‍ക്കാനായി ഈ ആറേസ്സെസ്സ്കാരെ വളര്‍ത്തി വിടുന്നത് തന്റെ പാര്‍ട്ടിയാന്ന് ഇവിടെല്ലാര്‍ക്കും അറിയാടോ! ബംഗാളീ പാര്‍ട്ടിയെ രക്ഷിക്കാന്‍ മന്മോഹന്‍സാറിനെ വിളിച്ച് കരഞ്ഞ ബുദ്ധദേബിനെ ശഖാവ് മറന്നോ? രണ്ടും രണ്ടാണ് ഒന്നല്ലാന്ന് പല കാര്യങ്ങളിലായിട്ട് ഇപ്പ പലതവണയായില്ലേ ശഖാവേ ജനങ്ങള് പഠിപ്പിക്കണത്?ഇപ്പഴും ജനപ്രീതി കൂടി,യുഡി‌എഫ് പിന്നില്‍, എല്‍ഡി‌എഫ് നിലമെച്ചപ്പെറ്റുത്തീ - അപാരതൊലിക്കട്ടി തന്നെ ശഖാവേ! ഡേഷാഭിമാനി സിന്ദാബാദ്!

  19. Anonymous said...
  20. ഞാന്‍ എട്ടാം അനോണി.മിസ്റ്റര്‍ അഹംകാരീ "പ്രിഷ്ടം" toggle ചെയ്യുമ്പോള്‍ സംഭവിച്ച തെറ്റാണ്.ഏതായാലും താങ്കളുടെ അടുത്ത്‌ നിന്നും "അച്ചരം" പഠിക്കേണ്ട ഗതികേട് എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല.അങ്ങനെ ഉണ്ടാകുമ്പോള്‍ ഞാന്‍ അങ്ങയെ കോണ്ടാക്റ്റ് ചെയ്യാം.അഡ്രസ്‌ തന്നാല്‍ മതി.ഞാന്‍ ആവര്‍ത്തിക്കുകയാണ് ഇവിടെ 100% സത്യസന്ധമായി വാര്‍ത്തകള്‍ നല്‍കുന്ന മനോരമയും മാതൃഭുമിയും ഒക്കെ ഉള്ളപ്പോള്‍ താങ്കള്‍ എന്തിനാണ് ദേശാഭിമാനി വായിച്ച് കഷ്ടപ്പെടുന്നത് .പിന്നെ താങ്കള്‍ അവസാനം പറഞ്ഞത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
    "എതിര്‍ത്ത് പറയുന്നവരെ തെറിവിളിക്കുക , അല്‍പ്പായുസായി പോകുമെന്ന് ഭീഷണിപ്പെടുത്തുക, അവന്റെ പത്ത് തലമുറയെ വരെ നാറ്റിക്കുക, അല്ലെങ്കില്‍ അവനെ അങ്ങ് തട്ടുക...ഇതൊക്കെ സഖാക്കന്മാരുടെ സ്ഥിരം കലാപരിപാടികളാണെന്നറിയാം".
    ഈ ആര്‍എസ്എസുകാരും സുധാകരനുമൊക്കെ പച്ചവെള്ളം ചവച്ചു കുടിക്കുന്ന ശുദ്ധാത്മാക്കള്‍ ആണെന്ന് താങ്കള്‍ പറഞ്ഞപ്പോഴാണ് ഞാന്‍ അറിയുന്നത്‌ .സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ നിങ്ങളും പിന്നെ കോണ്‍ഗ്രസുകാരും കൊന്നു തള്ളിയതിന്റെ പതിനായിരത്തിലൊന്ന് ആളുകളെ പോലും cpm കൊന്നിട്ടില്ല.സ്വന്തം പല്ലിട കുത്തി മണപ്പിക്കരുത്.ആദ്യം സ്വയം നന്നാകുക എന്നിട്ട് മറ്റുള്ളവരെ ഉപദേശിക്കുക.പിന്നെ താങ്കള്‍ ഗാന്ധിയെ കുറിച്ച് എന്തോ പറഞ്ഞല്ലോ .അദ്ദേഹത്തെ കുറിച്ച് പറയാന്‍ ഏറ്റവും യോഗ്യത ഉള്ളത് നിങ്ങള്‍ ആര്‍എസ്സ്എസ്സുകാര്‍ക്കാണല്ലോ.

    ഒന്‍പതാം അനോണീ വിവരക്കേട് ഒരു കുറ്റമല്ല.പക്ഷെ അത് വെളിയില്‍ പ്രദര്‍ശിപ്പിച്ച് സ്വയം ഒരു വിഡ്ഢിയാകരുത്.താങ്കള്‍ എച്ചില്‍ കഷ്ണത്തിന്റെ കാര്യം എന്തോ പറഞ്ഞല്ലോ.കഴിഞ്ഞ upa സര്‍ക്കാരില്‍ ഇടതുപക്ഷം മന്ത്രിസ്ഥാനം സ്വീകരിച്ചതായി എനിക്കറിവില്ല.ആകെ ഒരു സ്പീക്കര്‍ സ്ഥാനം ആണ് സ്വീകരിച്ചത്.അധികാരത്തിനു വേണ്ടി പിന്തുണ കൊടുക്കുന്ന മറ്റു ബ്രാകെറ്റ്‌ പാര്‍ട്ടികളും ഇടതുപക്ഷവും തമ്മിലുള്ള വ്യത്യാസം ആണിത്.വേണെമെങ്കില്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ കൈയ്യാളാമായിരുന്നു. എന്നിട്ടും ചെയ്തില്ല.പിന്നെ താങ്കള്‍ എന്തോ ചവിട്ടി പുറത്താക്കിയ കാര്യം പറഞ്ഞല്ലോ.ഇത് എന്തോന്നെടെ ആള്‍ക്കാരുടെ സാമാന്യ യുക്തിയെയും ഓര്‍മശക്തിയേയും പരിഹസിക്കുന്നോ?അന്തസ്സായി പിന്തുണ പിന്‍വലിക്കുകയാണ് ചെയ്തത്.നാലരക്കൊല്ലം ഇവരുടെ ഔദാര്യം കൊണ്ടാണ് കോണ്‍ഗ്രസ്‌ ഏമാന്മാര്‍ ഞെളിഞ്ഞിരുന്ന് ഭരിച്ചത്.ബാക്കിയുള്ള ആറുമാസം അധികാരം നിലനിര്‍ത്തിയത് എങ്ങനാണെന്നു ബിജെപികാര്‍ തന്നെ പറഞ്ഞു തന്നിട്ടുണ്ട്.പിന്നെ പറഞ്ഞതാണ് ഏറ്റവും വലിയ കോമഡി.കണ്ണൂരില്‍ ആര്‍എസ്എസ്സിനെ വളര്‍ത്തിയത് cpm ആണെന്ന് പോലും.ഹോ എന്തൊരു മഹത്തായ കണ്ടുപിടുത്തം.ഒരു പക്ഷെ Theory of Relativityയേക്കാള്‍ മഹത്തായ ഒന്ന്.പിന്നെ ഇലക്ഷന്‍ ഫലത്തെ സൂചിപ്പിച്ചുകൊണ്ട് താങ്കള്‍ എന്തോ പറഞ്ഞു.ഇലക്ഷനില്‍ തോല്‍വിയും ജയവും ഒക്കെ സാധാരണമാണ്.കോണ്‍ഗ്രസുകാര്‍ ആരും തോറ്റിട്ടില്ലേ? ഇതിലും ദയനീയമായി പരാജയപ്പെട്ടിട്ട് ശക്തമായി തിരിച്ചു വന്ന പ്രസ്ഥാനമാണ് cpm. അത് ഇനിയും ആവര്‍ത്തിക്കും.പിന്നെ നിങ്ങളുടെ സ്വപ്നം കാണാനുള്ള അവകാശത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല.

  21. Anonymous said...
  22. ഞാന്‍ ആവര്‍ത്തിക്കുകയാണ് ഇവിടെ 100% സത്യസന്ധമായി വാര്‍ത്തകള്‍ നല്‍കുന്ന മനോരമയും മാതൃഭുമിയും ഒക്കെ ഉള്ളപ്പോള്‍ താങ്കള്‍ എന്തിനാണ് ദേശാഭിമാനി വായിച്ച് കഷ്ടപ്പെടുന്നത് .

    മണ്ടത്തരങ്ങള്‍‌‌ വായിച്ച് ചിരിക്കാന്‍‌‌, കാശു കൊടുത്തിട്ടല്ലേ അനോണീ വാങ്ങുന്നത്, തനിക്കെന്താ ഇത്ര ദെണ്ണം‌‌.

    ആകെ ഒരു സ്പീക്കര്‍ സ്ഥാനം ആണ് സ്വീകരിച്ചത്.അധികാരത്തിനു വേണ്ടി പിന്തുണ കൊടുക്കുന്ന മറ്റു ബ്രാകെറ്റ്‌ പാര്‍ട്ടികളും ഇടതുപക്ഷവും തമ്മിലുള്ള വ്യത്യാസം ആണിത്.വേണെമെങ്കില്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ കൈയ്യാളാമായിരുന്നു. എന്നിട്ടും ചെയ്തില്ല.

    സത്യം!!! ബ്രാക്കറ്റ് പാര്‍‌‌ട്ടികളില്‍‌‌ ഇടതുപക്ഷത്തിനു മാത്രമുള്ള ഒരു പ്രത്യേകതയാണിത്. യാതൊരു ഉത്തരവാദിത്വവുമില്ലാതെ നടത്താവുന്ന ബ്ലാക്ക്മെയില്‍‌‌ ഭരണത്തിനു മാത്രമേ താല്പര്യമുള്ളൂ. ഇപ്പോള്‍‌‌ പിന്തുണ പിന്‍‌‌വലിക്കും പാലം വലിക്കും എന്നും പറഞ്ഞ് സുഖിക്കാനായിരുന്നു പരിപാടി. അവസാനം‌‌ ചൈനക്ക് ആണവക്കരാറ്‌‌ ഇഷ്ടപ്പെടില്ല എന്നും പറഞ്ഞ് വന്നപ്പോള്‍‌‌ സര്‍‌‌ദാര്‍‌‌ജി -----ക്കോളാന്‍ പറഞ്ഞു. എന്നിട്ടും അതിന്റെ പേരിലും വീരവാദം‌‌. ഇതന്നെ വ്യത്യാസം‌‌. ഇപ്രാവശ്യം ഉപതിരഞ്ഞെടുപ്പില്‍‌‌ പച്ച തൊടാതെ തോറ്റു. എന്നിട്ടും പ്രതീക്ഷിച്ചത്ര വലിയ തോല്‍‌‌വിയല്ലെന്നും പറഞ്ഞ് വീരവാദം‌‌. നാണമില്ലാത്തവന്റെ ആ----- ആല്‍‌‌‌‌ -----


    ആദ്യം സ്വയം നന്നാകുക എന്നിട്ട് മറ്റുള്ളവരെ ഉപദേശിക്കുക.പിന്നെ താങ്കള്‍ ഗാന്ധിയെ കുറിച്ച് എന്തോ പറഞ്ഞല്ലോ .അദ്ദേഹത്തെ കുറിച്ച് പറയാന്‍ ഏറ്റവും യോഗ്യത ഉള്ളത് നിങ്ങള്‍ ആര്‍എസ്സ്എസ്സുകാര്‍ക്കാണല്ലോ.

    അല്ലല്ലോ! ഗാന്ധിയെ കംഗാരുവിനോട് ഉപമിച്ച് (രണ്ടാം ലോക മഹായുദ്ധ കാലത്ത് ) കാര്‍ട്ടൂണ്‍ വരയ്ക്കുകയും, അദ്ദേഹത്തെ വാര്‍ധയിലെ കള്ളസന്യാസി എന്ന് വിളിച്ചധിക്ഷേപിക്കുകയും ചെയ്ത കമ്യൂണിസ്റ്റുകാരക്കല്ലേ?

    ഗാന്ധിയെ ആരുകൊന്നു എന്ന് കാലം കുറേയായി കമ്മികള്‍ ഗവേഷണം നടത്തുന്നു : ഇതുവരെ ആരോപണമല്ലാതെ തെളിവായി ഒരു തുരുമ്പും കിട്ടീല്ല. ലാവ്ലിന്‍ കേസിലെ ആരോപണം മാത്രമാണല്ലോ സഖാക്കന്മാര്‍ക്ക് രാഷ്ട്രീയപ്രേരിതം. !

    ഞാന്‍ ആവര്‍ത്തിക്കുകയാണ് ഇവിടെ 100% സത്യസന്ധമായി വാര്‍ത്തകള്‍ നല്‍കുന്ന മനോരമയും മാതൃഭുമിയും ഒക്കെ ഉള്ളപ്പോള്‍ താങ്കള്‍ എന്തിനാണ് ദേശാഭിമാനി വായിച്ച് കഷ്ടപ്പെടുന്നത് - ലാട്രിനില്‍ ഉപയോഗിക്കാന്‍ പോലും ഗ്രേഡില്ലാത്ത പത്രങ്ങള്‍ക്കിടയില്‍, പത്രധരമ്മം നിറഞ്ഞൊഴുകുന്ന ഒരേ ഒരു പത്രമായ ദേശാഭിമാനി വായിക്കണ്ടേ സഖാവെ? അല്ല, പാര്‍ട്ടി വിശ്വാസികള്‍ മാത്രം വായിക്കാവൂ എന്നാണെങ്കില്‍ “പാര്‍ട്ടി വിശ്വാസികള്‍ക്ക് പാര്‍ട്ടിയുടെ രീതിയിലുള്ളാ നേര് നേരത്തെ അറിയാന്‍” എന്നോ മറ്റൊ പരസ്യവാചകം മാറ്റുന്നതാകും നല്ലത്!

    സ്വന്തം പല്ലിട കുത്തി മണപ്പിക്കരുത്.ആദ്യം സ്വയം നന്നാകുക എന്നിട്ട് മറ്റുള്ളവരെ ഉപദേശിക്കുക. :അതേ എനിക്കും പറയാനുള്ളൂ....ആരോപണങ്ങള്‍ വരുമ്പോള്‍ എതിര്‍ത്ത് പറയുന്നവന്റെ പത്ത് തലമുറയിലാരെങ്കിലും സംഘപരിവാറോ കോണ്‍ഗ്രസോ ആണെങ്കില്‍ പിന്നെ ആരോപണം രാഷ്ട്രീയപ്രേരിതമാക്കുന്ന മാര്‍ക്സിസ്റ്റ് അടവു നയം ആദ്യം നന്നാക്ക്.

    താങ്കള്‍ എച്ചില്‍ കഷ്ണത്തിന്റെ കാര്യം എന്തോ പറഞ്ഞല്ലോ.കഴിഞ്ഞ upa സര്‍ക്കാരില്‍ ഇടതുപക്ഷം മന്ത്രിസ്ഥാനം സ്വീകരിച്ചതായി എനിക്കറിവില്ല.ആകെ ഒരു സ്പീക്കര്‍ സ്ഥാനം ആണ് സ്വീകരിച്ചത്. : അന്ന് ഈ സുധാകരന്‍ കോണ്‍‌ഗ്രസില്‍ തന്നല്ലാരുന്നോ? അന്ന് പിന്നെന്തിനാരുന്ന് നാലു വര്‍ഷം ഇത്ര “ബുദ്ധിമുട്ടി” പിന്തുണച്ചത്? ഈ നാലു വര്‍ഷം ആയിരുന്ന കോണ്‍ഗ്രസ് അല്ലാരുന്നോ ഇപ്പോള്‍? അന്ന് മന്മോഹന്‍, പിന്തുണ പിന്വലിക്കുന്നെങ്കില്‍ വലിക്കടേ എന്ന് പറഞ്ഞത് താങ്കള്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടില്ലെങ്കിലും ജനം മറക്കാറായിട്ടില്ല.

    ഇലക്ഷനില്‍ തോല്‍വിയും ജയവും ഒക്കെ സാധാരണമാണ്.കോണ്‍ഗ്രസുകാര്‍ ആരും തോറ്റിട്ടില്ലേ? ഇതിലും ദയനീയമായി പരാജയപ്പെട്ടിട്ട് ശക്തമായി തിരിച്ചു വന്ന പ്രസ്ഥാനമാണ് cpm. അത് ഇനിയും ആവര്‍ത്തിക്കും :ഹെന്റമ്മേ....ഇതാണ്...ഇതു തന്നെയാണ് സിപി‌എമ്മും മറ്റ് ബ്രാക്കറ്റ് പാര്‍ട്ടികളുമായുള്ള പ്രധാന വ്യത്യാസം!!!

    പിന്നെ നിങ്ങളുടെ സ്വപ്നം കാണാനുള്ള അവകാശത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. :ഇനി ഏതായാലും നാലഞ്ചു കൊല്ലത്തേക്ക് സഖാക്കന്മാര്‍ക്ക് സ്വപ്നം കാണലു മാത്രമായിരിക്കുമല്ലോ! അതിനുള്ള താങ്കളുടെ അവകാശത്തെ ഞാനും ചോദ്യം ചെയ്യുന്നില്ല.

    ***************************************************

    പിന്നെ മറ്റൊരു പ്രധാന കാര്യം :

    ദേശാഭിമാനി വായിക്കേണ്ട എന്ന് താങ്കള്‍ പറഞ്ഞല്ലോ?

    ഒരൊറ്റ കാര്യം ചോദിച്ചോട്ടേ? അതിനു മാത്രം - ചോദ്യത്തിനു മാത്രം വ്യക്തമായ മറുപടി തരിക :

    “ദേശാഭിമാനി വായനക്കാരെ തീര്‍ത്തും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ഈ വാര്‍ത്ത ഇട്ടതെന്ന് താങ്കള്‍ സമ്മതിക്കുന്നുവോ? അഥവാ, ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളേ പറ്റി താങ്കളുടെ അഭിപ്രായമെന്താണ്?”



  23. [[::ധനകൃതി::]] said...
  24. ahancari adeehamm dayavayii cammunistucare aakramiccunnathu thudaruca koodee kore pazhamchaccupole ellillatha khadarucalum nammude nattil kanam ahamkari damsanametuveezhunna kammunisttucalil ninnum marunnavar abhayam prapikkunnathu athileecaa athumarann chilappozhencilum ahamcara nottam avanmarekoode ulpeduthanee
    it,s my requst!!!

  25. [[::ധനകൃതി::]] said...
  26. തിരുവനന്തപുരം : ഒരു വിഭാഗം മുസ്ലീം മതമൗലികവാദികളെ സന്തോഷിപ്പിക്കാന്‍ വന്ദേമാതരത്തെ തള്ളിപ്പറഞ്ഞ കേന്ദ്രമന്ത്രി ശശിതരൂരിന്റെ നടപടി വിവാദമാകുന്നു. തിരുവനന്തപുരം സിഎസ്‌ഐ ചര്‍ച്ചിന്റെ 150-ാ‍ം വാര്‍ഷികാഘോഷ സമാപനത്തിലാണ്‌ അകാരണമായി കേന്ദ്രമന്ത്രി വന്ദേമാതരത്തെ തരംതാഴ്ത്തുംവിധം പ്രസംഗിച്ചത്‌. വന്ദേമാതരം പോലുള്ള ദേശീയ ഗീതങ്ങള്‍ എല്ലാവരും പാടേണ്ടതില്ലെന്നും ദേശീയഗാനവും ദേശീയ ഗീതവും ഒരുപോലെയല്ലെന്നുമാണ്‌ തരൂര്‍ പ്രസംഗിച്ചത്‌. ദേശീയഗാനത്തിന്‌ ഭരണഘടനാപരമായ നിയമങ്ങളും സംരക്ഷണവുമുണ്ടെന്നുപറഞ്ഞ തരൂര്‍, വന്ദേമാതരത്തിന്‌ അതില്ലെന്ന വിധമാണ്‌ പ്രസംഗിച്ചത്‌. ദേശീയഗാനത്തെ അപമാനിച്ചു എന്ന ആക്ഷേപം ശശി തരൂരിനെതിരെ നേരത്തെ ഉയര്‍ന്നിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ പ്രാണവായുവും പ്രേരണാ സ്രോതസ്സുമായിരുന്നു വന്ദേമാതരം. കോണ്‍ഗ്രസ്സിന്റെ എല്ലാ ചടങ്ങുകളും വന്ദേമാതരത്തോടെയാണ്‌ ആരംഭിക്കാറ്‌. പാര്‍ലമെന്റിന്റെ ആരംഭത്തില്‍ ജനഗണമനയും അവസാനം വന്ദേമാതരവും ആലപിക്കുക പതിവാണ്‌. ഒരു കേന്ദ്രമന്ത്രിയെന്ന നിലയില്‍ പ്രത്യേകിച്ച്‌ ഒരു കോണ്‍ഗ്രസ്സുകാരന്‍ വന്ദേമാതരത്തെ നെഞ്ചോടുചേര്‍ത്തു വയ്ക്കുകയാണ്‌ പതിവ്‌. ഇവിടെ കോണ്‍ഗ്രസ്സുകാരനായ കേന്ദ്രമന്ത്രി വന്ദേമാതരത്തെ നിന്ദിക്കുകയാണ്‌ ചെയ്തിട്ടുള്ളതെന്ന്‌ വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. ജമാഅത്ത്‌ ഉലമ ഇ ഹിന്ദാണ്‌ വന്ദേമാതരം അനിസ്ലാമികമാണെന്നും അത്‌ മുസ്ലീങ്ങള്‍ക്ക്‌ പാടാന്‍ കഴിയില്ലെന്നും അടുത്തിടെ പ്രമേയം പാസ്സാക്കിയത്‌. ഇതിനെതിരെ ഇസ്ലാമിക സംഘടനകളും കോണ്‍ഗ്രസ്‌ നേതാക്കളും ശക്തമായ ഭാഷയില്‍ രംഗത്തുവന്നിരിക്കെയാണ്‌ തരൂര്‍ ഇത്തരത്തില്‍ സംസാരിച്ചത്‌. വന്ദേമാതരത്തിനെതിരായ പ്രമേയം സ്വീകരിക്കാനാകില്ലെന്നാണ്‌ പ്രമുഖ കോണ്‍ഗ്രസ്‌ നേതാവും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ്‌ അഭിപ്രായപ്പെട്ടത്‌. ഈ പ്രമേയം രാജ്യത്തിനും സമൂഹത്തിനും മുസ്ലീം സമുദായത്തിനും നല്ലതല്ലെന്ന്‌ മാത്രമല്ല തിരിച്ചടിക്ക്‌ സാഹചര്യമുണ്ടാക്കുമെന്നും ഖുര്‍ഷിദ്‌ പറഞ്ഞിരുന്നു. വന്ദേമാതരം ആലപിക്കുന്നത്‌ ദേശഭക്തിയോടും ദേശാഭിമാനത്തോടും അര്‍പ്പണബോധത്തോടെയുമാണെന്ന്‌ ഖുര്‍ഷിദ്‌ പറയുന്നു. ആ സമയത്താണ്‌ വന്ദേമാതരം ആലപിക്കേണ്ടതില്ലെന്ന്‌ തരൂര്‍ പ്രസ്താവിക്കുന്നത്‌. ഇതിനെക്കുറിച്ച്‌ കെപിസിസി അഭിപ്രായം പറയണമെന്ന്‌ ബിജെപി ആവശ്യപ്പെട്ടുകഴിഞ്ഞു. ഭീകരവാദത്തിനു വേരുകളുള്ള കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി വിഘടനവാദികള്‍ക്ക്‌ അംഗീകാരം നല്‍കുംവിധം സംസാരിച്ചത്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ തന്നെ തലവേദനയാവുകയാണ്‌. കെ.മുരളീധരന്റെ കോണ്‍ഗ്രസ്‌ പ്രവേശനം ചര്‍ച്ചചെയ്യുന്ന ഇന്നത്തെ പിസിസി യോഗത്തില്‍ ശശിതരൂരിന്റെ പ്രവര്‍ത്തനവും പെരുമാറ്റവും ഏറ്റവും ഒടുവിലത്തെ പ്രസംഗവും ചര്‍ച്ചയ്ക്ക്‌ വന്നേക്കും.
    tharoorine sapport cheytha ahamcari ithinum marupadi parayanam
    congrassucaran avantee poorvicarude coname caniccu aarum mari chindiccillaa

  27. sujith said...
  28. kashtam evanonnum oru paniyumillalloo ennoprthu kashtame kashtam

  29. Joker said...
  30. ന്യൂഡല്‍ഹി: ''ബിജെപി ആര്‍എസ്എസിന്റെ ഒരു അനുബന്ധമാണ്. സംഘപരിവാറിന്റെ ജനഹിതകരമല്ലാത്ത തീരുമാനങ്ങളും അതിലെ ഒൌദ്ധത്യമുള്ള അംഗങ്ങളുടെ യഥാര്‍ഥ സ്വഭാവവും മറച്ചുവയ്ക്കാനുള്ള മുഖം. - ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെപ്പറ്റി അന്വേഷിച്ച ലിബറാന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലാണ് ഇൌ പരാമര്‍ശം.

    സംഘപരിവാര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കോര്‍പറേറ്റ് മോഡലാണ്. വളരെ കാര്യക്ഷമവും അങ്ങേയറ്റം വിജയകരവുമായ സംഘടനാ സംവിധാനമാണ് അവര്‍ക്കുള്ളത്. അയോധ്യ ക്ഷേത്രനിര്‍മാണ പ്രസ്ഥാനത്തെ പ്രകീര്‍ത്തിച്ചാലും അവഹേളിച്ചാലും രണ്ടും തീര്‍ച്ചയായും എത്തിച്ചേരേണ്ടതു സംഘപരിവാറിലാണ്.

    പ്രഫഷനലുകള്‍ ഉള്‍പ്പെടെ സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരെ


    ആകര്‍ഷിച്ച് ഉള്‍പ്പെടുത്തി ജനകീയ അടിത്തറയും വോട്ട് ബാങ്കും വര്‍ധിപ്പിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു. ഇൌദൃശ പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമോ പ്രതിഷേധാര്‍ഹമോ അല്ലായിരിക്കാം. എന്നാല്‍, അയോധ്യ പ്രസ്ഥാനം ഇന്ത്യന്‍ നിയമത്തിനും വികാരങ്ങള്‍ക്കും വ്യക്തമായും എതിരായിരുന്നുവെന്നു കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ അഭിപ്രായപ്പെട്ടു.
    http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=6308673&tabId=0&contentType=EDITORIAL&BV_ID=@@@

  31. Anonymous said...
  32. കുറച്ചു നാളായി ഒരു അനക്കവും ഇല്ലല്ലോ? വല്ല ഇടതു മതേതര ‘ജനകീയ പ്രധിരോധത്തിലും‘ പെട്ടു പോയോ?

  33. Anonymous said...
  34. mathetharan jakkarethiyalooo ipoo mate love jihadokke nirthiyoooo entee poneeee
    namichuuuuuu!!!!!!!!!

  35. [[::ധനകൃതി::]] said...
  36. ഡല്‍ഹി സ്ഫോടനത്തിനുത്തരവാദിയെ ഡല്‍ഹിയിലെ കോണ്ഗ്രസ് ഗവണ്മെടിനും ആവശ്യമില്ല
    നായനാര്‍ വധശ്രമത്തിന്റെയും കോഴിക്കൊട് സ്ഫോടനത്തിനുത്തരവാദിയെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഗവണ്മെടിനും ആവശ്യമില്ല
    കോയംബത്തൂര്‍ സ്ഫോടനത്തിനുത്തരവാദിയെ തമിഴ് നാട് ഗവണ്മെടിനും ആവശ്യമില്ല
    ബാഗ്ലൂര്‍ സ്ഫോടനത്തിനുത്തരവാദിയെ കര്‍ണാടകയിലെ ഭാരതീയ ജനതാപാര്‍ട്ടി ഗവണ്മെടിനാവശ്യമുണ്ട്
    ഇതില്‍ നിന്നും ഒരു പുനര്‍വിചിന്തനത്തിനു തയാറായിക്കൂടേ..............

  37. akshara malayalam said...
  38. deshabhimaani ettavum adhikam per vayikkapedunna malayala pathrangalil onnamathu ethiyathu arinjirikkum allo..
    ini athilum oru nuna aaropikkumo..?


    അക്ഷര,

    ദേശാഭിമാനി ഏറ്റവും കൂടുതല്‍ മലയാളികള്‍ വായിക്കുന്ന മലയാള പത്രങ്ങളില്‍ ഒന്നാമതെത്തിയോ?

    ഞാന്‍ സത്യമായും അറിഞ്ഞില്ല കേട്ടോ!

    മാഷ് പറഞ്ഞപ്പോഴാണ് അറിയുന്നത്...

    അത് നുണയൊന്നും ആകില്ല മാഷേ....ഇപ്പോള്‍ ഒത്തിരി ഒത്തിരി പേര്‍ പുതുതായി ദേശാഭിമാനി വായിക്കുന്നുണ്ട്...

    ഇന്നത്തെ കാലത്ത് സ്ട്രെസ് റിലീഫിനായി എന്തെങ്കിലും ഒക്കെ വേണ്ടേ?

    പണ്ട് ബോബനും മോളിയും മതിയാരുന്നു....ഇപ്പോള്‍ അതിലും എത്രയോ അധികം ചിരിക്കാനുള്ള വകയുണ്ട് നമ്മുടെ സ്വന്തം അഭിമാനിയില്‍?

    അതിനാല്‍ എല്ലാവരും ബോബനും മോളിയും വായന നിറുത്തി ദേശാഭിമാനി വായിച്ച് തുടങ്ങിയതാകും...

    ഞാനും ടെന്‍ഷന്‍ തോന്നുമ്പോ ഒന്ന് മനസു തുറന്ന് ചിരിക്കാന്‍ വായിക്കാറ് ദേശാഭിമാനിയിലെ എഡിറ്റോറിയല്‍ പേജാ... :)

    മാഷും വായിച്ചു തുടങ്ങൂ...



കമന്റെഴുതണോ??? ദാ ഇവിടെ...