Reading Problems? Click Here


വിപ്ലവകരമായ ഒരു ചുവടുവയ്പ്....


വോട്ടിനും രാഷ്ട്രീ‍യ നേട്ടങ്ങള്‍ക്കും വേണ്ടി ചില തത്പരകക്ഷികളുടെ കയ്യിലെ ചട്ടുകങ്ങളായി തീര്‍ന്ന് തമ്മിലടിച്ച് തീരുകയായിരുന്നു കന്നടക്കാരും തമിഴരും ഇതുവരെ....അവര്‍ തമിഴരും കന്നടരും മാത്രമായിരുന്നു....എല്ലാവരും ഭാരതമാതാവെന്ന അമ്മയുടെ മക്കളാണെന്ന സത്യം അവര്‍ ഓര്‍ത്തില്ല,അഥവാ ഓര്‍ക്കാന്‍ അവരെ അനുവദിച്ചില്ല....

എന്നാല്‍ ഇക്കാര്യത്തില്‍ ആശാവഹമായ ഒരൂ പുരോഗതി ഉണ്ടായിരിക്കുന്നു. മണ്ണിന്റെ മക്കള്‍ വാദമെന്നാ സങ്കുചിത മനഃസ്ഥിതി ഉപേക്ഷിക്കാനും ഭാരതമെന്ന ഒറ്റ സങ്കല്‍പ്പത്തില്‍ വര്‍ത്തിക്കാനും വേണ്ടി ഉള്ള ഒരു ചുവടുവെപ്പ്...ആദ്യത്തെ ചുവട് വയ്ക്കുവാനാണല്ലോ ഏറ്റവും വിഷമം...ആ ചുവടുവയ്പ്പ് നടന്നിരിക്കുന്നു....

ഇനിയെങ്കിലും തമിഴനും മലയാളിയും കന്നടക്കാരനും ബംഗാളിയും ബിഹാറിയും ഒറിയയുമൊക്കെ അല്ലാതെ.....നാം ഭാരതീയനാണ് എന്ന സങ്കല്പം വളരട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം...ആശംസിക്കാം....

ഇത്തരത്തില്‍ വിപ്ലവകരമായ ഒരു ചുവടുവയ്പ് നടത്തിയ - തങ്ങളുടെ പ്രമുഖമായ ഒരു വോട്ട്ബാങ്ക് വിഷയത്തെ പരിത്യജിച്ച് പോലും- കര്‍ണാടക മുഖ്യമന്ത്രി ശ്രീ.യെഡ്യൂരപ്പയ്ക്കും തമിഴ്‌നാട് മുഖ്യമന്ത്രി ശ്രീ. കരുണാനിധിക്കും അഭിനന്ദനങ്ങള്‍.....അപ്ഡേറ്റ് : എന്തോ മലയാള മാധ്യമങ്ങളൊന്നും തന്നെ ഈ പ്രധാ‍ന വാര്‍ത്തയ്ക്ക് അധികം പ്രാധാന്യം നല്‍കി കണ്ടില്ല.എങ്ങനെ നല്‍കാനെക്കോണ്ടല്ലേ??? അതിലൊരു വശത്ത് നമ്മടെ ആഗോള ഫാസീസ്റ്റ്-സയണിസ്റ്റ്-വര്‍ഗീയിസ്റ്റ്- മോഡിയിസ്റ്റ്-Sകത്തിയിസ്റ്റ് യെഡിയൂരപ്പയല്ലെ?? ഇത്തരത്തിലുള്ള വാര്‍ത്തകള്‍ നമ്മള്‍ അഭിനവ പുരോഗമനവാദികള്‍ നല്‍കകമോ? നമുക്ക് തമിഴന്റേയും തെലുങ്കന്റേയും അരീം പച്ചക്കറീം തിന്ന് അവന്റെ പൂവ് കൊണ്ട് പൂക്കളോമിട്ട് അവനെ കൊണ്ട് പണിയെടുപ്പിച്ച് അവന്റെ സിനിമകള്‍ക്ക് കയ്യടിച്ചിട്ട് പറയാം...“വൃത്തീം മെനേം ഇല്ലാത്ത വൃത്തികെട്ടവന്മാര്‍” എന്ന്...എന്നിട്ട് നമുക്ക് മുല്ലപ്പെരിയാറിന്റെ പേരില്‍ തമിഴന്റെ തന്തയ്ക്കും വിളിച്ച് ഊണിനിരിക്കാം....
PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

12 അഭിപ്രായങ്ങൾ:

 1. chithrakaran:ചിത്രകാരന്‍ said...
 2. രാഷ്ട്രീയമായ ജീര്‍ണ്ണത ഭിന്നിപ്പിച്ചും,കെട്ടിപ്പിടിച്ചും,വീണ്ടും ഭിന്നിപ്പിച്ചും,വീണ്ടും...
  ഇതൊക്കെ താല്‍ക്കാലിക വെടിനിര്‍ത്തലല്ലേ :)
  മുഴുവന്‍ മനുഷ്യരേയും ഒന്നായിക്കാണാനുള്ള ശേഷിയൊന്നും
  ഭക്ത കവികള്‍ക്കോ,ഹിന്ദുത്വത്തിനോ ഇല്ല.

 3. വായുജിത് said...
 4. വളരെ നല്ലൊരു ചുവടു വെയ്പ്‌ .. മാധ്യമങ്ങള്‍ അധികം ചര്‍ച്ച ആക്കാതിരുന്ന ഒരു സംഭവം ആണ് .. കാരണം ഒരു സൈഡില്‍ വര്‍ഗീയ ഫാസിസ്റ്റ്‌ മോസാദ്‌ യാങ്കി പിന്നെ ,,, അങ്ങനെ എന്തൊക്കെയോ ഉള്ള ഒരു മുഖ്യമന്ത്രി ഉണ്ടല്ലോ .. അപ്പൊ പിന്നെ തമിഴനും കന്നടക്കാരനും ഒന്നിക്കുന്നത് അത്ര നല്ല ഐഡിയ ആകില്ല ... അതിനെ പറ്റി ചര്‍ച്ചയും ഉണ്ടാവില്ല ..

 5. വികടശിരോമണി said...
 6. ഭാരതമാഥാവേ!!!:)))

 7. Anonymous said...
 8. Aksharathettu- 'baarathamaathaavu'

  sorry, no malayalam font!

 9. - സാഗര്‍ : Sagar - said...
 10. ഇപ്പൊ ഇങ്ങനെയൊക്കെ പറയും.. ഭാവിയില്‍ എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാല്‍ ആദ്യം തകര്‍ക്കപ്പെടുന്നത് ആ പ്രതിമകള്‍ ആയിരിക്കും..

 11. ഭാരതീയന്‍ said...
 12. കൊള്ളാം അഹങ്കാരി,

  ഈ വാര്‍ത്ത ഞാന്‍ ആദ്യം കേസരിയില്‍ വായിച്ചപ്പോള്‍ നമ്മുടെ “കരുണുവിനു” എന്തു പറ്റി എന്നു അല്‍ഭുതപ്പെട്ടുപോയി.
  പ്രായമേറുംബോള്‍ സല്‍ബുദ്ധി തോന്നുന്നതാവാം..


  ചിത്രകാരന്‍,

  അങ്ങനെ അതിനു കഴിയില്ല എന്ന് താങ്കള്‍ വിശ്വസിക്കുന്നുവെങ്കില്‍ അത് താങ്കളുടെ വിശ്വാസം മാത്രം....അത് താങ്കള്‍ക്ക് ശരിയായിരിക്കാം.....എനിക്കത് ശരിയാകണമെന്നില്ലല്ലോ?

  താങ്കളുടെ വീശ്വാസത്തെ മുറുകെ പിടിക്കാന്‍ (മറ്റൊരാള്‍ക്ക് ഉപദ്രവമാകാത്ത പക്ഷം) താങ്കള്‍ക്ക് അവകാശമുണ്ട്. അതേ അവകാശം മറ്റുള്ളവര്‍ക്കുമുണ്ട്....

  എല്ലാവരേയും ഒരു പോലെ കാണാന്‍ താങ്കള്‍ക്ക് കഴിയുമോ എന്ന് സ്വയം ചിന്തിക്കുക....

  കണ്ടീഷനുകളോടെ അല്ലാതെ...

  കഴിയുമോ?
  വികടശിരോമണി , സത...

  അക്ഷരത്തെറ്റ് മാറ്റിയിട്ടുണ്ട്....ചൂണ്ടിക്കാട്ടിയതിനു നന്ദി....
  വായുജിത്,

  അതങ്ങനെ അല്ലേ വരൂ.....

  അല്ലേലും ഭാരതത്തെ പതിനെട്ട്റ്റോളം സ്വതന്ത്രറിപ്പബ്ലിക്കുകളാക്കണമെന്ന് വാദിച്ചവര്‍ക്ക് ഇങ്ങനെ തമിഴനും തെലുങ്കനും ഒരുമിക്കണത് സഹിക്കുമോ അപ്പീ?
  സാഗര്‍...

  അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം....
  ഭാരതീയന്‍...

  കരുണാനിധിക്ക് അങ്ങനെ സത്ബുദ്ധി തോന്നിയതാണേന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം....ഇനിയും അങ്ങനെ ആകണമേ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം... 13. പാര്‍ത്ഥന്‍ said...
 14. ചിത്രകാരന്റെ ഭാഷ കേൾക്കുമ്പോൾ, സിനിമയിലെ ഒരു ഡയലോഗ് ആണ്
  ഓർമ്മ വരുന്നത്. ‘പോളണ്ടിനെപ്പറ്റി ഇവിടെ മിണ്ടിപ്പോവരുത്” എന്ന്.
  ഏകജന്മവിശ്വാസമായാലും പുനർജന്മവിശ്വാസമായാലും
  ജൈവീകമായ വംശപരമ്പരയിലായാലും ഭാരതത്തിൽ
  ഒരു ഹൈന്ദവനായി ജനിച്ചതിൽ അഭിമാനിക്കുന്നു. ബ്രാഹ്മണ്യത്തിന്റെ ബീജദാന പാരമ്പര്യത്താൽ അപഹർഷതാബോധമുള്ളവരിലെ സാംസ്കാരിക ജീർണ്ണത ഒളിച്ചു വെച്ചാലും ഒളിച്ചിരിക്കില്ല.

കമന്റെഴുതണോ??? ദാ ഇവിടെ...