മുന്‍കുറിപ്പ് : ഇത് ഇതിനകം തന്നെ പല ബ്ലോഗുകളിലും വന്നതാണ്. അങ്ങനത്തെ ഒരു ബ്ലോഗില്‍ നിന്നുമാണ് എനിക്കീ വാര്‍ത്ത കിട്ടിയതും, എങ്കിലും അഹങ്കാരം മൂത്തിരിക്കുന്നതിനാല്‍ എന്റെ വകയായും ഒന്ന് താങ്ങുന്നു, ക്ഷമിക്കുക...
ഇത് ഭൈരവന്‍ എന്ന ആള്‍
http://www.bhairavan.in/ എന്ന സൈറ്റില്‍ പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിന്റെ ഇമേജാണ്. അദ്ദേഹത്തിന്റെ അനുവാദം കൂടാതെ , സ്ഥലപരിമിതി കാരണം വെട്ടിമുറിച്ച് ഞാനിവിടെ പ്രദര്‍ശിപ്പിക്കുന്നു. ദേശാഭിമാനി പത്രത്തില്‍ വന്നന്‍ ഒരു അബദ്ധത്തെ പറ്റിയാണ് പോസ്റ്റ്.
ദേശാഭിമാനിയ്ക്ക് പ്രൂഫ് റീഡര്‍ എന്ന തസ്തിക ഒന്നുകില്‍ ഉണ്ടാകില്ല.അല്ലെങ്കില്‍ അതില്‍ ആളെ നിയമിച്ചിട്ടുണ്ടാകില്ല.
അബദ്ധങ്ങള്‍ പറ്റാം, എന്നാല്‍ സ്ഥിരം ഒരേ തരം അബദ്ധം പറ്റിയാലോ?
പണ്ട് ഇന്‍കമിംഗ് കോളുകള്‍ സൌജന്യമാക്കി ദേശാഭിമാനി സ്വയം ഒന്ന് പറ്റിച്ചതാ...അതിന്റെ ചൂട് മാറീട്ടില്ല, അതിനു മുന്‍പേ ദാ വീണ്ടും....
ജൂലായ് 8-ആംനു ഭൈരവന്‍ തന്റെ സൈറ്റില്‍ പ്രസിദ്ധീകരിച്ചതാണ് മേല്‍ക്കാണുന്നത്. ഇത് കണ്ട ഉടനെ അന്ന് രാവിലെ അഹങ്കാരി ദേശാഭിമാനിയുടെ ഇ-പേപ്പര്‍ നോക്കി.ങേഹേ...അതില്‍ ഹോട്ട്ഡോഗ് എന്ന് തന്നെ ആണല്ലോ!!! ഇനി ഭൈരവനു തെറ്റിയതാണാ...ദാ കണ്ടില്ല്ലേ???
പതിവു പോലെ നെറ്റില്‍ ദേശാഭിമാനി വാര്‍ത്തകള്‍ നോക്കിയപ്പോഴല്ലെ കാര്യം മനസിലാകുന്നത്? ലേഖകനും പ്രൂഫ് തിരുത്താനിരിക്കുന്ന മഹാനും വിവരമില്ലെങ്കിലും വായിക്കുന്ന ചിലര്‍ക്കെങ്കിലും അതുണ്ടെന്ന സത്യം ദേശാഭിമാനി അംഗീകരിച്ചിരിക്കുന്നു. പിറ്റേന്നത്തെ പത്രത്തില്‍ തിരുത്ത് കൊടുത്തിട്ടുണ്ട്.തലേന്ന് പറ്റിയ അബദ്ധം ഇനി പറ്റാതിരിക്കാനായി ഏതോ ഒരു വായനക്കാരന്‍ അയച്ചു കൊടുത്തതോ ചൂണ്ടിക്കാട്ടിയതോ ആവും, ഹോട്ട് ഡോഗിനെ പറ്റി ഒരു ലഘു വിവരണവും നല്‍കിയിട്ടുണ്ട്.
ദേശാഭിമാനിക്കാരെ കുറ്റം പറയാന്‍ പറ്റില്ല, സാമ്രാജ്യത്വ-മുതലാളിത്ത കോര്‍പ്പറേറ്റുകളുടെ പരസ്യം മാത്രമേ അവര്‍ സ്വീകരിക്കൂ, മുതലാളിത്ത രാജ്യങ്ങളിലെ ഭക്ഷണത്തെ പറ്റി അവര്‍ക്കൊന്നുമറിയില്ല. അതാണ് ആദര്‍ശം!!!
പിന്‍കുറിപ്പ് : ഇതില്‍ ദയവായി ആരും രാഷ്ട്രീയം കലര്‍ത്തരുത്. ഒരു പത്രത്തിനു/അതിലെ ചിലര്‍ക്ക് പറ്റിയ അമളി എന്ന നിലയിലേ ഈ സംഭവത്തെ അഹങ്കാരി കാണൂന്നുള്ളൂ, അതിനെ പ്രൊജക്ട് ചെയ്യുന്നുള്ളൂ. ആ പത്രം ദേശാഭിമാനി ആയത് അഹങ്കാരിയുടെ തെറ്റല്ല, അതിന് അഹങ്കാരി പ്രാധാന്യവും കല്‍പ്പിക്കുന്നില്ല.മറ്റേതൊരൂ പത്രമാണെങ്കിലും അഹങ്കാരി ഇതേ സെന്‍സില്‍ തന്നെ എടുക്കും. സോ പ്ലീസ്...
സ്പെഷ്യല്‍ നോട്ട് : ഭൈരവന്‍, അനുവാദം കൂടാതെ താങ്കളുടെ ഇമേജ് എടുത്തതിനും എഡിറ്റ് ചെയ്തതിനും മാപ്പു ചോദിക്കുന്നു. സ്ഥലപരിമിതി മൂലമാണ് മുറിക്കേണ്ടി വന്നത്. ഇമേജില്‍ താങ്കളുടെ സൈറ്റിന്റെ അഡ്രസ് ചേര്‍ത്തിട്ടുണ്ട്. deshabhimani, error, dog, hotdog