Reading Problems? Click Here


വി.എസിനെ വിലയിരുത്തുക... (Poll)മറ്റേതൊരു ചെറിയ പ്രശ്നത്തിലും ഇടതുപക്ഷ വിരോധ ഫാസിസ്റ്റു മനോഭാവം പ്രകടമാക്കി ചാടി വീഴാറുള്ള അഹങ്കാരി എന്തേ ലാവലിന്‍ കേസില്‍ മുണ്ടാണ്ടിരിക്കണേന്ന് അഹങ്കാരിയുടെ ചില ബ്ലോഗര്‍ സുഹൃത്തുക്കള്‍ കളിയാക്കി.മറ്റൊന്നും കൊണ്ടല്ല, അതിലിപ്പോ നമ്മളെന്തോന്ന് പറയാന്‍? കാര്യങ്ങളൊക്കെ ജനം നേരിട്ട് കണ്ടും കേട്ടും മനസിലാക്കുകയല്ലേ?

അന്ധമായ പാര്‍ട്ടി പ്രേമമല്ലാതെ പാര്‍ട്ടി ആദര്‍ശങ്ങള്‍ മനസിലുള്ള യഥാര്‍ത്ഥ പാര്‍ട്ടി സ്നേഹികള്‍ പോലും സമ്മതിക്കും, ഔദ്യോഗിക പക്ഷത്തിന്റെ ഈ പോക്ക് പാര്‍ട്ടിയുടെ നാശത്തിലേക്കാണെന്ന്. പണ്ട് ‘ഇന്ദിരയാണ് ഇന്ത്യ’ എന്ന് മുദ്രാവാക്യം മുഴങ്ങിയ തിരഞ്ഞെടുപ്പ് അഴിമതിക്കേസിന്റെ അതേ സീന്‍ & സിറ്റുവേഷനിലാണ് ഇപ്പോള്‍ കേരളത്തിലെ സിപി‌എം.

ലാവ്‌‌ലിന്‍ അഴിമതി എന്നത് സിപി‌എമ്മിനെതിരെ എന്ന് വാദിക്കുമ്പോള്‍ അത് പാര്‍ട്ടിക്കെതിരെയുള്ള ആരോപണമല്ല, മറിച്ച് പിണറായി എന്ന വ്യക്തിക്കെതിരെ ആയിരുന്നു എന്നത് മറന്ന് ഇപ്പോള്‍ പാര്‍ട്ടി ആ ആരോപണത്തെ സ്വയമെടുത്ത് തലയില്‍ കയറ്റി വച്ചിരിക്കുന്നു. പിണറായി ആണ് പാര്‍ട്ടി എന്ന സ്തുതിപാഠകരുടേ വ്യാഖ്യാനം സിപി‌എം എന്ന പ്രസ്ഥാനത്തിന്റെ ആത്മഹത്യയെ കൂറിക്കുന്നു. ഗവര്‍ണറുടെ തീരുമാനം വന്നപ്പോള്‍ അതിനെ ധീരമായി - നിയമപരമായി - നേരിടാതെ അക്രമത്തിന്റെ പാതയിലും തരംതാണ വാചകകസര്‍ത്തുകളിലൂടെയും നേരിട്ടത് പാര്‍ട്ടി കാട്ടിയ ഏറ്റവും ആത്മഹത്യാപരമായ പ്രവൃത്തി തന്നെ ആയിരുന്നു.

ഗവര്‍ണര്‍ വിവേചനാധികാരം ഉപയോഗിച്ച് പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ (നിയമവിധേയമായ വിചാരണ -അല്ലാതെ ശിക്ഷാവിധി അല്ലല്ലോ?) അനുവാ‍ദം കൊടുത്തപ്പോള്‍ ‘ഗവര്‍ണര്‍’ എന്ന പദവി തന്നെ ആവശ്യമില്ല എന്നാണു പാര്‍ട്ടിയുടെ നിലപാടെന്ന് പ്രസ്താവിച്ച നേതാക്കന്മാരും പാര്‍ട്ടിയും , നാളേ കോടതി എന്ന സ്ഥാപനം ഇവരുടെ ഹിതത്തിനെതിരാ‍യി ഏതെങ്കിലും പരാമര്‍ശമോ വിധിന്യായമോ നടത്തിയാല്‍ “കോടതി എന്ന സ്ഥാപനം തന്നെ ആവശ്യമില്ല” എന്ന നിലപാടെടുത്ത് അതിനു വേണ്ടിയും “രാഷ്ട്രീയമായി” പോരാടും എന്നുറപ്പല്ലേ?

പോട്ടെ, ലാവലിന്‍ കേസിന്റെ സത്യാവസ്ഥ എന്തെന്ന് പാര്‍ട്ടി തന്നെ അവരുടെ പ്രവൃത്തിയിലൂടെ കാട്ടി തന്നു. മടിയില്‍ കനമില്ലാത്തവനു വഴിയില്‍ ഭയം കാണില്ല എന്നാണല്ലോ പ്രമാണം!

അതൊക്കെ പോട്ടെ. ഞാനിപ്പോ നിങ്ങള്‍ക്ക് മുന്നില്‍ മറ്റൊരു കാര്യമാണു ചര്‍ച്ചിക്കാന്‍ ഉദ്ദേശിക്കുന്നത്.അതെന്താണെന്നു വച്ചല്‍ :

ലാവലിന്‍ കേസില്‍ തുടക്കം മുതല്‍ പാര്‍ട്ടി ഔദ്യോഗിക (പിണറായി) പക്ഷത്തിന്റെ താത്പര്യങ്ങള്‍ക്കും നിലപാടുകള്‍ക്കും വിരുദ്ധമായ നിലപാടുകളെടുത്ത വ്യക്തിയാണ് സഖാവ് വി.എസ്. അച്യുതാനന്ദന്‍. പലപ്പോഴും തുറന്നടിച്ചുള്ള അദ്ദേഹത്തിന്റെ നിലപാടുകളും പ്രസ്താവനകളും പാര്‍ട്ടി നേതൃത്വത്തിനു കടുത്ത തലവേദനയും ആയിട്ടുണ്ട്. അദ്ദേഹത്തിനു വ്യക്തിപരവും സ്വാര്‍ത്ഥവുമായ ലക്ഷ്യങ്ങള്‍ ആ നിലപാടുകള്‍ക്ക് പിന്നിലുണ്ടായിരിക്കാം, ഇല്ലെന്ന് പറയുന്നില്ല. എങ്കിലും അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് ഒരു ശക്തീയുണ്ടായിരുന്നു.

ഇനി എന്റെ ചോദ്യങ്ങള്‍, ഞാന്‍ അറിയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഇവയാണ് :


 1. വി.എസ്. അച്യുതാനന്ദന്റെ നിലപാടുകള്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ തെറ്റാണ്.ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ , പാര്‍ട്ടി തെറ്റു ചെയ്താലും പാര്‍ട്ടിക്ക് കീഴടങ്ങി അവരെ ന്യായീകരിക്കേണ്ടതായിരുന്നു :
  • അതെ
  • അല്ല
 2. വി.എസിന്റെ നിലപാടുകള്‍ കമ്യൂണിസ്റ്റ് ആദര്‍ശത്തിനു പ്രത്യയശാസ്ത്രത്തിനും പാര്‍ട്ടി ഭരണഘടനയ്ക്കും വിരുദ്ധമാണ്.പിണറായി വിജയനെതിരെ ഉള്ള ആരോപണത്തിന്റെ കാര്യത്തില്‍ പാര്‍ട്ടി ഔദ്യോഗിക പക്ഷത്തിന്റെ നിലപാടുകളും പ്രവര്‍ത്തനരീതികളുമാണ് ശരി :
  • അതെ
  • അല്ല
 3. വി.എസ്. എന്ന കമ്യൂണിസ്റ്റുകാരന്‍ ചെയ്തത് തെറ്റാണ് ; എന്നാല്‍ വി.എസ്. എന്ന പൊതുപ്രവര്‍ത്തകന്‍/മുഖ്യമന്ത്രി ചെയ്തത് ശരിയാണ് :
  • അതെ
  • അല്ല
  • രണ്ടു രീതിയിലും അദ്ദേഹത്തിന്റെ നിലപാട് ശരിയാണ്
  • രണ്ടു രീതിയിലും അദ്ദേഹത്തിന്റെ നിലപാട് തെറ്റാണ്
 4. പൊതുവില്‍ വി.എസ്. അച്യുതാനന്ദന്റെ നിലപാടുകള്‍ :
  • പൂര്‍ണമായും ശരി
  • പൂര്‍ണമായും തെറ്റ്
  • പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ തെറ്റ് : പാര്‍ട്ടിയുടെ ആദര്‍ശപരമായും ധാര്‍മികമായും ശരി
  • പാര്‍ട്ടിയോടുള്ള വിധേയത്വത്തിന്റെ ദൃഷ്ടിയില്‍ തെറ്റ് : ജനങ്ങളോടുള്ള കടമയില്‍ ശരി.
  • പാര്‍ട്ടിയെ ഒരു അപകടത്തില്‍ നിന്നും തെറ്റിദ്ധാരണയില്‍ നിന്നും രക്ഷിക്കാന്‍ (മറ്റ് താത്പര്യങ്ങള്‍ ഉണ്ടെങ്കില്‍ പോലും)
 5. ഒരു സാധാരണ കേരളീയന്‍ എന്ന നിലയില്‍ നിങ്ങള്‍ ലാ‍വ്‌ലിന്‍ പ്രശ്നത്തിലെ വി.എസിന്റെ നിലപാടിനു എത്ര മാര്‍ക്ക് നല്‍കും?
  • 10
  • 8-10
  • 5-8
  • 2-5
  • 1-2
  • 0
 6. ലാവ്‌ലിന്‍ കേസ് പൂര്‍ണമായും രാഷ്ട്രീയപ്രേരിതം ആയതിനാലാണ് പാര്‍ട്ടി ഇത്ര വെപ്രാളപ്പെടുന്നത് എന്നത് സത്യമോ? നിങ്ങള്‍ എങ്ങനെ ചിന്തിക്കുന്നു?
  • സത്യമാണ്
  • നുണയാണ്
 7. ഇ.എം.എസ് ജന്മശതാബ്ദി ആഘോഷങ്ങളില്‍ നിന്നും വി.എസിനെ ഒഴിവാക്കിയത് ശരിയോ?(വാര്‍ത്ത ഇവിടെ)
  • ശരി
  • തെറ്റ്മറുപടികള്‍ കമന്റ് വഴി നല്‍കുകയും താഴെ ഉള്ള പോളുകളില്‍ വോട്ട് ചെയ്യുകയും വേണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കമന്റില് നിങ്ങളുടെ മറ്റ് അഭിപ്രായങ്ങള്‍/വിശദീകരണങ്ങള്‍/ചിന്തകള്‍ ഇവയും പങ്കു വയ്ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു...

അപ്‌ഡേറ്റ് : പത്ത് ദിവസങ്ങളിലേക്കായി തുറന്ന ഈ പോളില്‍ വലിയ ആളനക്കമൊന്നും ഉണ്ടായില്ല.കാരണം പിണറായിയെ നേരിട്ട് സപ്പോര്‍ട്ട് ചെയ്യുന്നൂന്ന് പറയാനും ലാവ്‌ലിന്‍ പ്രശ്നത്തില്‍ പാര്‍ട്ടിയെ നേരിട്ട്സപ്പോര്‍ട്ട് ചെയ്യാനും അല്പമെങ്കിലും ആദര്‍ശം ബാക്കിയുള്ള ആരും മടിക്കുമെന്നത് തന്നെ!ഈ പോശ്റ്റ് ആരും കാണാഞ്ഞല്ല പോള്‍ കുറഞ്ഞതെന്ന് ഈ പോസ്റ്റിനു കിട്ടിയ അറുന്നൂറില്‍ പരം ഹിറ്റുകള്‍ തെളിയിക്കുന്നു...

ഏതായാലും പോള്‍ അവസാനിച്ചപ്പോള്‍ ഉള്ള വോട്ടുകളുടെ കണക്കിങ്ങനെ.....
PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

4 അഭിപ്രായങ്ങൾ:

 1. Mr. K# said...
 2. ഭരണത്തിലിരിക്കുമ്പോ‌‌ള്‍‌‌ എന്ത് അഴിമതിയും കാണിക്കാം‌‌‌‌, പിന്നീടതേക്ക് അന്വേഷണം പോലുമരുത് എന്ന ധാര്‍‌‌ഷ്ട്യ്മാണ്‍‌‌‌‌ കമ്മ്യൂണിസ്റ്റ് പാര്‍‌‌ട്ടിയുടേത്. ഇന്നെങ്ങാനും അവര്‍‌‌‌‌ ഇതില്‍‌‌ വിജയിച്ചാല്‍‌‌ പിന്നീട് അതൊരു കീഴ്വഴക്കമാകും‌‌. അത് സം‌‌ഭവിക്കാന്‍‌‌ അനുവദിക്കാതിരുന്നതിനു ഗവര്‍‌‌‌‌ണ്ണര്ക്ക് അഭിനന്ദനങ്ങ‌‌ള്‍‌‌‌‌.

  ഈ വിഷയത്തില്‍‌‌ ഏറ്റവും നന്നായി ഒരു സാധാരണക്കാരന്റെ സ്ഥാനത്ത് നിന്നുകൊണ്ട് വിലയിരുത്തിയ പോസ്റ്റ് താപ്പു എന്ന ബ്ലോഗറിന്റേതാണ്‍‌‌. വായിക്കുക.

 3. കുഞ്ഞുമോന്‍ said...
 4. haha..

  it is difficult to answer as i ve to ask PB..
  But i can easily these all questions are in-appropriate...as all comrades say!!

 5. Anonymous said...
 6. Your blog is not ready to read . And the link given is useless too ..


  മൂന്നാം അനോണീ‍ീ

  മനസിലായില്ലാ...ലിങ്കിനെന്താകൊയപ്പം???

  വായിക്കാന്‍ പറ്റണില്ലെ? വാട്ട് ഹാപ്പന്‍ഡ്?കമന്റെഴുതണോ??? ദാ ഇവിടെ...