Reading Problems? Click Here


എന്താണ് ഇന്നിന്റെ മതേതരത്വം...???

മതേതര രാഷ്ട്രം!

മതേതര രാഷ്ട്രമാണു നമ്മുടെ ഭാ‍രതം...

പുരാണകാലഘട്ടം മുതല്‍ അതിവിടെ പരിരക്ഷിക്കപ്പെട്ടു വന്നു - അതിനാല്‍ തന്നെയാണ് ശാകന്മാരും ഹൂണന്മാരും മുതല്‍ പാഴ്സികളും ജൂതരും ജൈനരുമൊക്കെ ഇവിടെ സംരക്ഷിക്കപ്പെട്ടത്...ഇസ്ലാമിനും കൃസ്ത്യാനിക്കും മതപ്രചാരണത്തിനും പള്ളികള്‍ പണിയാനും ഈ മണ്ണില്‍ സാധിച്ചത്...

എന്നാല്‍ ഇന്നിന്റെ കാലഘട്ടത്തിലെ “മതേതരം” എന്ന വാക്കിന്റെ അര്‍ത്ഥം എനിക്കു മനസിലായിട്ടില്ല.നമ്മുടെ നാട്ടില്‍ സകലരും നാഴികയ്ക്കു നാല്പതു വട്ടം , പുട്ടിനു തേങ്ങാപ്പീര പോലെ ഓരോ വാക്കിനു മുന്നിലും പിന്നിലും തിരുകികയറ്റുന്ന ഒന്നാണ് “മതേതരത്വം” എന്ന വാക്ക്.കമ്യൂണിസ്റ്റും കോണ്‍ഗ്രസും പറയും - “ഞങ്ങള്‍ മതേതരത്വ സംരക്ഷകരാകുന്നു” എന്ന് . എന്തിന്, മതപക്ഷമെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുള്ള “മുസ്ലീം ലീഗും” “എന്‍.ഡി.എഫും (എന്‍ഡി‌എഫ് മതപക്ഷമല്ലെന്ന് വാദിക്കുന്നവര്‍ ദയവായി അവരുടെ ദേശീയ സമ്മേളനത്തിന്റെ ബുള്ളറ്റിന്‍ ഒന്ന് വായിക്കുക)” പറയും - മതേതരത്വം...മതേതരത്വം...

ഈ ലേഖനമെഴുതുന്ന എനിക്കൊരു പക്ഷമുണ്ട് - മതേതരര്‍ “വര്‍ഗീയവാദികളെ”ന്ന് മുദ്ര കുത്തുന്നവരുടെ പക്ഷം-അവര്‍ (മാത്രം) എങ്ങനെ വര്‍ഗീയവാദികളാകുന്നു എന്ന സംശയമാണ് എന്നെ ഈ പോസ്റ്റെഴുതാന്‍ പ്രേരിപ്പിച്ച ഘടകം...

പ്രിയ വായനക്കാരേ...ഒരു ദീര്‍ഘമായ ലേഖനമല്ല എന്റെ ലക്ഷ്യം...ഞാന്‍ ഒരു ചര്‍ച്ച ആഗ്രഹിക്കുന്നു...ഇന്നിന്റെ മതേതരത്വത്തെ പറ്റി...

എന്റെ ചോദ്യം ഇതാണ് - ഇത്ര മാത്രം...
“എന്താണ് മതേതരത്വം എന്ന വാക്കിനു നിങ്ങള്‍ നല്‍കുന്ന വ്യാഖ്യാനം??”

അഹങ്കാരിയുടെ നിര്‍വചനം -അഥവാ മതേതരത്വം എന്ന വാക്കിനു അഹങ്കാരി നല്‍കുന്ന അര്‍ത്ഥം ഇവിടെ പറയുന്നു...
“മതേതരത്വമെന്നാല്‍ എല്ലാ മതങ്ങളേയും ഒരു പോലെ കാണാനും സ്വന്തം മതത്തോടുള്ള അതേ ബഹുമാനം ഇതരമതങ്ങള്‍ക്കു നല്‍കുവാനും , മതപരമായ പ്രശ്നങ്ങളിലൊഴിച്ച് എല്ലാറ്റിലും മതത്തിലുപരിയായി ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനുമുള്ള മനസ് ആണ് എന്നും മതപരമായ വിഷയങ്ങളില്‍ പോലും സത്യത്തിനൊപ്പം നില്ക്കുകയും ആണ് ” എന്നാണ് അഹങ്കാരി വിശ്വസിക്കുന്നത്.
എന്നാല്‍ ഇന്ന് മതേതരമുന്നണിയും വിശാലമതേതരസഖ്യവും ഉണ്ടാക്കാനിറങ്ങി പുറപ്പെടുന്നവരും നാഴികയ്ക്ക് നാല്പതു വട്ടം “മതേതരത്വം” എന്ന് കരഞ്ഞു വിളിക്കുന്നവരും കാട്ടിക്കൂട്ടുന്നതാണോ യഥാര്‍ത്ഥമതേതരത്വം എന്ന് അഹങ്കാരിക്ക് മനസിലാകുന്നില്ല.
എല്ലാ മതസ്ഥരും ഇടകലര്‍ന്നു കഴിയുന്ന സമൂഹത്തില്‍ ഒരു മതേതര ജനാധിപത്യ രാഷ്ട്രത്തില്‍ മതത്തിന്റെ പേരിലുള്ള ഏത് സൌജന്യവും മതേതരവിരുദ്ധമാണെന്നാണ് എന്റെ പക്ഷം.
സംവരണവും ഒക്കെ ഇതിന്റെ പരിധിയില്‍ പെടുന്നു എങ്കിലും അതിലും തീവ്രമായ ചില വിഷയങ്ങളാണ് എനിക്ക് മുന്നില്‍ വയ്ക്കുവാനുള്ളത്.
 1. രാഷ്ട്രീയത്തില്‍ മതനേതാക്കളുടെ ഇടപെടല്‍
 2. മതപരമായ വേര്‍തിരിവുകളെ ശക്തിപ്പെടുത്തുന്ന രീതിയില്‍ ഉള്ള പ്രസ്താവനകള്‍
 3. മതപരമായ സൌജന്യങ്ങള്‍.
ഇവിടെ മേല്‍പ്പറഞ്ഞ ചോദ്യം അഹങ്കാരി ചര്‍ച്ചയ്ക്ക് വയ്ക്കുമ്പോള്‍ മറ്റൊന്ന് അതിന്റെ ഉപചോദ്യമായും വരുന്നുണ്ട് :
“മുസ്ലീം മദ്രസാ അധ്യാപകര്‍ക്ക് പ്രതിമാസം 4000രൂപ പെന്‍ഷന്‍ നല്‍കാനുള്ള ഇടതുഗവണ്മെന്റിന്റെ നീക്കവും മദ്രസാ വിദ്യാഭ്യാസത്തെ സിബി‌എസ്‌ഇക്ക് തുല്യമാക്കാനുള്ള കേന്ദ്രഗവണ്മെന്റ് നീക്കവും മതേതരമോ അതോ വര്‍ഗീയപ്രീണനമോ?”
ഈ വിഷയം ചര്‍ച്ച ചെയ്യുന്നവര്‍ എടുത്തിടാറുള്ള ഒരു കാര്യമാണ് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ ജോ‍ലിക്കാരുടെ ആനുകൂല്യങ്ങള്‍.എന്നാല്‍ ദേവസ്വംബോര്‍ഡ് ഗവണ്മെന്റല്ല, ഒരു ഗവണ്മെന്റ് നിയന്ത്രിത സ്വയംഭരണസ്ഥാപനമാണ്. അവിടെ ജോലിക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതെല്ലാം തന്നെ ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം കൊണ്ടാണ്. ദേവസ്വം ബോര്‍ഡിലെ വരുമാനം സര്‍ക്കാരിലേക്ക് പോകുന്നു എന്നതല്ലാതെ അഞ്ചു പൈസ സര്‍ക്കാരിനു ദേവസ്വത്തിനു വേണ്ടി ചിലവഴിക്കേണ്ടതില്ല എന്നത് ഇവര്‍ മറക്കുന്ന വസ്തുതകളാണ്. എന്നാലിവിടെ സര്‍ക്കാര്‍ ഖജനാവില്‍ നീന്നും പണം ചിലവഴിക്കുന്നുണ്ട് എന്നത് ശ്രദ്ധിക്കുക.
മതരാഷ്ട്രങ്ങള്‍ പോലും ചെയ്യാത്ത പരിപാടിയാണ് മതപാഠകര്‍ക്ക് പെന്‍ഷന്‍ എന്നത്. പൊതുമുതലെടുത്ത് മതപ്രചാരണം നടത്തുന്നതിനു തുല്യമല്ലേ ഈ നടപടി? ഇവര്‍ പറയുന്ന മതേതരത്വത്തിന്റെ നിര്‍വചനമെന്താണ്?
മുസ്ലീം പെണ്‍കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പും മറ്റും നല്‍കുന്നത് നമുക്ക് ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കാം (മതപരമായ വേര്‍തിരിവുകള്‍ കുട്ടികള്‍ക്കിടയില്‍ ഉണ്ടാക്കൂന്നു എന്നതും വ്യക്തമായ പ്രീണനം മാത്രമാണുദ്ദേശമെന്നതും തത്കാലം നമുക്ക് മറക്കാം - കാരണം അത് നല്‍കുന്നത് പഠിക്കുവാനാണ്, അതിലൂടെ ഇസ്ലാമിക സമൂഹത്തിന്റെ പിന്നാക്കാവസ്ഥ മാറുമെന്ന ലക്ഷ്യത്തിലാണ് എന്നതിനാല്‍)
എന്നാല്‍ മതം പഠിപ്പിക്കുന്നവര്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള നീക്കം എന്തിനു വേണ്ടി ആണെന്ന് ഈ മതേതരര്‍ തന്നെ വ്യക്തമാക്കേണ്ടി ഇരിക്കുന്നു. അതും പത്തുമുപ്പതു കൊല്ലം സര്‍വ്വീസുള്ള ഗവണ്മെന്റ് അധ്യാപകരിലും അധികം!
ഈ പെന്‍ഷന്‍ കൊണ്ട് എന്ത് നേട്ടമാണ് സാധാരണ ഇസ്ലാമിക സമൂഹത്തിനുണ്ടാകുക? പൊതുധാരാ വിദ്യാഭ്യാസത്തില്‍ നിന്നും മുസ്ലീം സമൂഹത്തെ അകറ്റിനിര്‍ത്താനും മാത്രമേ ഉപകരിക്കൂ എന്നത് സത്യമല്ലേ?
ഒരു സിബി‌എസ്‌ഇ വിദ്യാര്‍ത്ഥിയും അതേ വിലയുള്ള സര്‍ട്ടിഫിക്കറ്റുമായി വരുന്ന മദ്രസാ വിദ്യാര്‍ത്ഥിയും - രണ്ടു പേരുടേയും ക്വാളിറ്റി ഒരുപോലെ ആകുമോ അതോ മദ്രസാ വിദ്യാര്‍ത്ഥി ആയ മുസ്ലീം വിദ്യാര്‍ത്ഥി പിന്നാക്കമായിരിക്കുമോ?
നാളെ സണ്‍‌ഡേ സ്കൂള്‍ അധ്യാപര്‍ക്കും വേദാന്ത അധ്യാപകര്‍ക്കും പെന്‍ഷന്‍ നല്‍കണം, ഇവയൊക്കെ സി‌ബി‌എസ്‌ഇ തുല്യമാക്കണാം എന്ന ആവശ്യമുയര്‍ന്നാല്‍? ഈ മതങ്ങളിലുമുണ്ടല്ലോ പിന്നാക്കക്കാര്‍?
മതം ഒരു വ്യക്തിയുടെ സ്വകാര്യതയാണ്. അത് സ്വകാര്യമായി തന്നെ നിലനില്‍ക്കുകയും വേണം. പൊതുധാരയുമായി അത് മിശ്രമാകുമ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടാകുക.
മദ്രസാവിദ്യാഭ്യാസവും സണ്‍‌ഡേ സ്കൂളും ഒക്കെ കുട്ടികള്‍ക്ക് നല്‍കണം. അവനവന്റെ മതത്തെ പറ്റി “ശരിയായി” അറിഞ്ഞിരിക്കുക എന്നത് ആവശ്യം തന്നെ ആണ്.എന്നാല്‍ മതമാകരുത് വിദ്യാഭ്യാസത്തിന്റെ നട്ടെല്ല്!
ഈ പെന്‍ഷന്‍ പദ്ധതിക്ക് പകരം കുറഞ്ഞ ചിലവില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കാന്‍ സ്കൂളുകള്‍ സ്ഥാപിക്കണമായിരുന്നു.അല്ലെങ്കില്‍ ഫണ്ടില്ലാതെ നിലവാരം നശിച്ച് പൂട്ടുന്ന സര്‍ക്കാര്‍ സ്കൂളുകളെ സഹായിക്കണമായിരുന്നു. അല്ലെങ്കില്‍ ഇസ്ലാം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി എങ്കിലും പൊതുവിദ്യാഭ്യാസ ധാരയില്‍ സ്കൂളുകള്‍ ആരംഭിക്കണമായിരുന്നു. ഇസ്ലാം മതത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള മികച്ച വഴികള്‍ ഇവയൊക്കെ ആയിരുന്നു.
അമേരിക്കന്‍ നാടുകളില്‍ നീഗ്രോകള്‍ക്ക് അനര്‍ഹസ്കോളര്‍ഷിപ്പുകളും സംവരണവും അവര്‍ക്കായി പ്രത്യേക കോളനികളും സ്കൂളുമൊക്കെ നല്‍കാറുണ്ട്- അവരെ ഉദ്ധരിക്കാനായിരുന്നില്ല. അവരെ പൊതുധാരയില്‍ നിന്ന് അകറ്റി നിര്‍ത്താനായിരുന്നു. അനര്‍ഹമായ പ്രീണന നയങ്ങള്‍ കൊണ്ട് ഇസ്ലാമികസമൂഹത്തിന് ഈ കപടമതേതരര്‍ ദോഷമേ ചെയ്യുന്നുള്ളൂ എന്ന് മനസിലാക്കി , അവരുടെ തന്ത്രങ്ങളില്‍ നിന്നും രക്ഷപ്പെടുമ്പോഴേ ഇസ്ലാമിക സമൂഹത്തിന്റെ പിന്നാക്കാവസ്ഥ മാറുള്ളൂ...
എന്റെ അഭിപ്രായം ഞാനിവിടെ അവതരിപ്പിച്ചു. നിങ്ങള്‍ക്ക് നിങ്ങളുടെ ആശയങ്ങള്‍ നല്‍കാം. ഒന്ന് രണ്ട് നിബന്ധനകള്‍ :
 • ഇത് ഒരു സംഘപരിവാര്‍ ബ്ലോഗല്ല, സംഘപരിവാര്‍ലേഖനവുമല്ല. ഈ സബ്ജക്ട് സംഘപരിവാറിനെ സംബന്ധിക്കുന്നതോ അല്ല. അതിനാല്‍ ഇവിടെ സംഘപരിവാര്‍ രത് ചെയ്തില്ലേ ഇത് ചെയ്തില്ലേ എന്ന ചോദ്യങ്ങളും ആരോപണങ്ങളും മാത്രമായുള്ള കമന്റുകള്‍ സ്വികരിക്കപ്പെടില്ല.
 • വിഷയവുമായി ബന്ധപ്പെട്ട് മാത്രം കമന്റുകളിടുക.അല്ലാത്തവ ഡിലീറ്റ് ചെയ്യപ്പെടും.
 • സ്ഥിരം ശൈലിയില്‍ പരിഹാസവും സംഘപരിവാര്‍ തെറിയുമായി മാത്രം വരുന്ന ബ്ലോഗര്‍മാരോട്- ഒരു സീരിയസ് ചര്‍ച്ച മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നിങ്ങളുടെ തെറികളും ആരോപണങ്ങളും മറ്റ് പോസ്റ്റുകാളിലേക്ക് മാറ്റിവയ്ക്കുക. ഇത് ഒരപേക്ഷയാണ്.
 • ചര്‍ച്ചയെ വഴിതിരിക്കുവാന്‍ മാത്രം ഉദ്ദേശിച്ചുള്ള കമന്റുകളും സ്വീകരിക്കപ്പെടില്ല.
 • ഈ പോസ്റ്റിലേക്കായി മാത്രം കമന്റ് മോഡറേഷന്‍ ഞാന്‍ ആക്ടീവാക്കിയിരുന്നു. അത് ഈ ചര്‍ച്ചയെ വഴിതിരിച്ച് വിടാനും മറ്റു ഉദ്ദേശിച്ചു വരുന്നവരെ ഒഴിവാക്കാന്‍ വേണ്ടി മാത്രം. വിഷയവുമായി ബന്ധപ്പെട്ട ഒരു കമന്റ് പോലും -അതിലെ സബ്ജക്ട് എന്തായാലും- അത് അംഗീകരിക്കപ്പെടുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. എന്നാല്‍ പലരുടേയും അഭ്യര്‍ത്ഥന മാനിച്ച് മോഡറേഷന്‍ ഒഴിവാക്കുന്നു - സബ്ജക്ടുമായി ബന്ധമില്ലാത്ത കമന്റുകള്‍ ഇനിയും ഡിലീറ്റപ്പെടുമെന്ന് പറഞ്ഞു കൊള്ളട്ടെ..
ഇനി നിങ്ങളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു...

PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

25 അഭിപ്രായങ്ങൾ:

 1. Anonymous said...
 2. എന്തായാലും മോഡറേഷന്‍ ഉള്ള ചര്‍ച്ചയോട് അനുകൂലിക്കുന്നില്ല.പറയേണ്ടവര്‍ പറയട്ടെ. ഡെലിറ്റാമല്ലോ

 3. പ്രവീണ്‍ വട്ടപ്പറമ്പത്ത് said...
 4. CPIM അഥവാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മഅദനി) ഈയിടെയായി അവതരിപ്പിച്ച മതേതരത്വത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

  1. പകലന്തിയോളം പാടത്തും പറമ്പിലും പണിയെടുത്തു ചുവപ്പുകൊടിപിടിച്ചു നടന്ന പാവം ദരിദ്രനാരായണനായ കര്‍ഷകതോഴിലാളിക്ക് 250 rs പെന്‍ഷന്‍ ...എന്നാല്‍ ഇടത്തോട്ടു മുണ്ട് ചുറ്റി ഒരു പരിധി വരെ എങ്കിലും തീവ്രവാദ ഫത്വകള്‍ പ്രചരിപ്പിച്ച, പഠിപ്പിച്ച മൌലവിക്ക് 4000Rs ...അതുകൊണ്ട് പാവപ്പെട്ട എന്റെ കര്‍ഷകതോഴിലളികളെ ...നിങ്ങളെല്ലാം പൊന്നാനിയില്‍ പോയി മഅദനി സായവിനെ കണ്ടു സുന്നത്ത് കഴിച്ചു ഓതി 4000Rs വാങ്ങുവിന്‍ ...
  2. എന്നും ഒരു പാടു അവഗണനകള്‍ കിട്ടി, വിപ്ലവപാര്ട്ടികളുടെ ചട്ടുകമായി മാറിയ ഒരു പാവം പട്ടിക ജാതികാരിയായ ഒരു പെര്‍കുട്ടിക്കു കിട്ടുന്നത് വര്ഷം 140rs...ന്യൂനപക്ഷ സ്കോലര്ഷിപിലൂടെ കൈനനയാതെ ആയിരങ്ങള്‍ വാങ്ങി മതേതരത്വത്തിന്റെ വെന്നിക്കൊടിപാറിക്കുന്നത് നാം കാണുന്നു...വര്‍ഷാവര്‍ഷം ബോണസ് , സ്പെഷ്യല്‍ അല്ലോവന്‍സ് ....
  3.ശബരിമലയില്‍ കറന്റ്, നിര്‍ബന്ധിത ബസ്സ് യാത്ര, ടോള്‍ ..എത്ക്...മാരാമണ്‍ കന്വേന്‍സഷനില്‍ .........എല്ലാം സൌജന്യം...
  4. അമ്പലങ്ങളിലെ വരുമാനം.........പള്ളിളകിലെ ........................................
  5. ഹിന്ദു സന്യാസിമാര്‍ വര്‍ഗീയവാദികള്‍ ....സഖാവ് മഅദനി സ്വര്‍ഗീയവാദി

  ആരുടേയും അവകാശങള്‍ നിഷേധിക്കണ്ട...ആര്‍കും കൊടുക്കുന്നതിലും കൂടുതലും തരണ്ട...ഹിന്ദുവായി ജനിച്ചത് മൂലമുള്ള ഈ അവഗണ...അതെന്കിലും ഒന്നു നിര്‍ത്തിക്കൂടെ...

 5. Anonymous said...
 6. കൊടുത്താലെന്താ അണ്ണാ.. നിനക്കെന്താ ഇത്ര പ്രശ്നം

  നിന്റെ വീട്ടില്‍‍ നിന്നെല്ലല്ലോ കൊടുക്കുന്നത്‍‍.


  [To 1-ആം അനോണി.]

  അനോണി, ഞാന്‍ സത്യം ചെയ്യുന്നു- ചര്‍ച്ച വഴിതിരിച്ച് വിടാനോ അല്ലെങ്കില്‍ മോശമായതോ അല്ലാതെ , യാതൊരു രീതിയിലുള്ളാ കമന്റുകളും - അവാ എതിര്‍ത്തോ അനുകൂലിച്ചോ എന്തായാലും- റിജക്ട് ചെയ്യപ്പെടില്ല. വളരെ കാര്യമാത്രപ്രസക്തവും ആത്മാര്‍ത്ഥവൂമായ ഒരു ചര്‍ച്ച ആണു ഞാന്‍ ഉദ്ദേശിക്കുന്നത്. വിജയവും പരാജയവുമല്ല, കാര്യങ്ങള്‍ പരസ്പരം മനസിലാക്കാനാണ് ഈ ചര്‍ച്ച.

  3-ആം നമ്പര്‍ അനോണി ഇട്ട കമന്റ് കണ്ടില്ലേ ? മോഡറേഷനിന്‍ല്ലെങ്കില്‍, ഇതാണു പ്രശ്നം. ഞാ‍ന്‍ എപ്പോഴും ഇതിലുണ്ടകില്ല. ഇത്തരം പ്രകോപനപരമായ കമന്റുകള്‍ വന്നാല്‍ ആരെങ്കിലും ഏറ്റ് പിടിക്കും....അങ്ങനെ ചര്‍ച്ച വഴിമാറി പോകുകയൂം ചെയ്യും - അത് ഡിലീറ്റിയാലും അത്ര നേരം ഉണ്ടാവില്ലേ? ഇത്തരം അനാവശ്യപ്രകോപന കമന്റുകള്‍ മാത്രമേ റിജക്ട് ചെയ്യപെടുള്ളൂ എന്ന് ഉറപ്പ് നല്‍കുന്നു.

  ********************************************************

  [To പ്രവീണ്‍...]

  ഹേയ്...ഇതിലിപ്പോ ഹിന്ദു ഖേദിക്കേണ്ട കാര്യമില്ല മാഷേ....യാതൊരു രീതിയിലും മതേതരമെന്ന വ്യാക്ഖ്യാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്മെന്റ് മതപരമായ രീതിയില്‍ പ്രവര്‍ത്തിക്കുകയോ ആനുകൂല്യങ്ങള്‍ നല്‍കുകയോ ചെയ്യരൂതെന്നേ ഞാന്‍ പറയൂ...

  പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നുവെങ്കിലും...  ********************************************************

  [To, 3-ആം അനോണീ...]

  ടാക്സ് അടക്കുന്ന ഒരു പൌരനെന്ന നിലക്ക് എന്റേയും എന്റെ കുടുംബത്തിന്റെയും കൂടി പണമാണ് സര്‍ക്കാര്‍ ഖജനാവിലേത് (അതാണല്ലോ ജനാധിപത്യം?) അപ്പോള്‍ അതീന്നെടുത്ത് ഇത്തരത്തില്‍ വഴിവിട്ട് ചെലവാക്കുമ്പോള്‍ എന്റെ വീട്ടില്‍ നിന്ന് കൊടുക്കുന്ന പണം തന്നെ അല്ലേ അത്?

  പിന്നെ സംസാ‍രത്തില്‍ മാന്യത ആവാം. നീ, നിന്റെ മുതലായ പ്രയോഗങ്ങള്‍ അത്ര സുഖമില്ല. താന്‍ , തന്റെ മുതലായവ കുഴപ്പമില്ല. മാന്യമായി അഭിസംബോധന ചെയ്യും എന്ന് കരുതട്ടെ.
  അതല്ല ഇങ്ങനേ പറയ്യൂ എന്നാണെങ്കില്‍ നമുക്ക് അത് മെയിലില്‍ തീര്‍ക്കാം....ഇവിട് വേണ്ട.
  മെയില്‍ ഐഡി പ്രൊഫൈലിലുണ്ട്. 7. Anonymous said...
 8. മദനിയും മുസ്ലീം ലീഗും തമ്മില്‍ ആരാണ് മതേതരന്‍ എന്നു നടക്കുന്ന ചര്‍ച്ച് കാണുമ്പോള്‍ വരുന്ന ഒരു രോമാഞ്ചം ഉണ്ടല്ലോ.. അതാണു ഇന്നത്തെ മതേതരത്വം


  ഈ പോസ്റ്റില്‍ ക്രിയാത്മകമായ ഒരു ചര്‍ച്ച നടക്കുന്നില്ല എന്നതു തന്നെ ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സത്യമാണെന്ന് വിളിച്ച് പറയുന്നുണ്ട്. സത്യങ്ങള്‍ പറയുന്ന പോസ്റ്റുകള്‍ക്കൊന്നും പ്രചാരം ലഭിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കാറുണ്ട് അവര്‍. 9. Anonymous said...
 10. അതെ അഹങ്കരിയണ്ണന്‍ പറഞ്ഞത് സതാസത്യം. അടുത്ത പോസ്റ്റിടണ്ണ, ഞാനൊന്നു പ്രതികരിക്കട്ടെ.....!!!!!!

 11. Anonymous said...
 12. Mr. Ahangari,

  barking dogs never bites

  so let them bark

 13. Anonymous said...
 14. 80:20 പ്രിൻസിപ്പിൾ എന്നു കേട്ടിട്ടില്ലേ (ഒരു ജോലിയുടെ 80% ചെയ്യുന്നത് 20% ആളുകളാണെന്ന്). ഇവിടെ 80:20 തിരിച്ചാണു സംഭവിക്കുന്നത്, 20% ആളുകളുടെ ക്ഷേമത്തിനുവേണ്ടി 80% പ്രവർത്തിക്കുന്നു,..

  അഹങ്കാരീ.. മതത്തിന്റെയോ ജാതിയുടേയോ അടിസ്ഥാനത്തിലുള്ള ഒരു പ്രവർത്തനവും നന്നല്ല, ഇന്നു കോൺഗ്രസിന്റെ തലപ്പത്തിരിക്കുന്ന അധികാരമോഹികളുടെ വെറും മതപ്രീണനം മാത്രമാണിത്. പെൻഷൻ കൊടുക്കുന്ന കാശുകൊണ്ട് മദ്രസാ അധ്യാപകനു കുറച്ച് സാമാന്യ വിദ്യാഭ്യാസം നൽകിയിരുന്നെങ്കിൽ അത്രയോ നന്നായിരുന്നു..

  ഇസ്ലാം മതാനുയായികൾ തീവ്രവാദ ചായ്‌വുള്ള പ്രസ്ഥാനങ്ങളിലേക്ക് ചാടാതിരിക്കാനുള്ള ഒരു അടവുതന്നെയാണീ പെൻഷൻ പരിപാടി. ഭാവിയിലേക്ക് ദോഷമുണ്ടാക്കുമെന്നു മാത്രം. ഭാരതത്തിലെ ഭൂരിപക്ഷം സംഘടിതരാവാത്തതിന്റെ ഫലം..

 15. കാവലാന്‍ said...
 16. “എന്താണ് മതേതരത്വം എന്ന വാക്കിനു നിങ്ങള്‍ നല്‍കുന്ന വ്യാഖ്യാനം??”

  മതേതരമെന്നാല്‍ എനിക്കു തോന്നുന്നത്, എല്ലാ മനുഷ്യരേയും മനുഷ്യര്‍ എന്നവര്‍ഗ്ഗം മാത്രമായികാണുക.
  മനുഷ്യരെ അങ്ങനെ കാണാന്‍ ഒരു മതങ്ങളുടേയും ആവശ്യമില്ലെന്നു മനസ്സിലാക്കുക എന്നാണ്
  മതങ്ങളെല്ലാം വെവ്വേറെ തന്നെ മനുഷ്യര്‍ മാത്രം ഒന്ന്.

  രാഷ്ട്രീയത്തില്‍ മതം ഇടപെടാതിരിക്കണമെങ്കില്‍ രാഷ്ട്രീയം മതത്തിലുമിടപെടരുത്.

  ഒരു കാര്യം ജനം കണ്ണുതുറന്നുവച്ചുതന്നെ കാണണം.ഇന്നത്തെ സാഹചര്യത്തില്‍ അവര്‍ കബളിപ്പിക്കപ്പെട്ടുകൊണ്ടിരിക്കയാണ് മതത്തേക്കാളുപരി രാഷ്ട്രീയത്തിനാല്‍.ആഢംഭരത്തിനുവേണ്ടി അഴിമതിചെയ്ത്,അതിനു മറപിടിക്കാന്‍ അധികാരം ലഭിക്കാന്‍ മതത്തെ/മതതീവ്രവാദത്തെപ്പോലും! കൂട്ടുപിടിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ ഭരണത്തിന്‍ കീഴിലാണ് അവരെന്ന്.

  കഷ്ടിച്ചുജയിക്കാവുന്ന രാഷ്ട്രീയത്തിനുകിട്ടുന്ന മോഡറേഷന്‍ മാര്‍ക്കാണ് മതാടിസ്ഥാനത്തിലുള്ള വോട്ടുകള്‍.
  അധികാരത്തിന് മതപ്രീണനം അനിവാര്യമാണെങ്കില്‍ മതപരമായ സൗജന്യങ്ങള്‍ക്ക് രാഷ്ട്രീയക്കാര്‍ മത്സരിക്കുന്നു.
  കൊടുക്കുന്ന നികുതിക്ക് നീതി ലഭിച്ചില്ലെങ്കിലും പരാതിയൊന്നുമില്ലാത്ത ജനത നിലനില്‍ക്കുവോളം രാഷ്ട്രീയക്കാരനൊരു കുഴപ്പവുമില്ല.

  ഇവിടെ ചര്‍ച്ചയ്ക്കൊന്നും ആരും വരാന്‍ സാധ്യതയില്ല പേനയുന്തിബുജികള്‍ നേതാക്കന്മാരുടെ അമേദ്യത്തെ കടഞ്ഞ് അമൃതെടുക്കുന്ന തിരക്കിലാണ്.

 17. Anonymous said...
 18. മതേതരത്വത്തിന്റെ തോമസ് ഐസക്കിയന്‍ നിര്‍വചനം - മാര്‍ക്സിസം മോഡല്‍.

  “മതേതരത്വം എന്നാല്‍ ബിജെപിക്കും കോണ്‍ഗ്രസിനും എതിരെ നില്‍ക്കല്‍. മതേതരര്‍ എന്നാല്‍ ബ്ബിജെപിയെയും കോണ്‍ഗ്രസിനെയും എതിര്‍ക്കുന്നവര്‍”

  ‌‌‌‌‌‌‌‌‌‌‌‌‌‌--------------------------------------
  മാതൃഭൂമി വാര്‍ത്ത :

  പി.ഡി.പി മതതീവ്രവാദ കക്ഷിയല്ല: തോമസ്‌ ഐസക്‌

  ആലപ്പുഴ: പി.ഡി.പി മതതീവ്രവാദ കക്ഷിയാണെന്ന്‌ കരുതുന്നില്ലെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌ പറഞ്ഞു. കോണ്‍ഗ്രസിനും ബി.ജെ.പിയ്‌ക്കും എതിരെ നിലപാടെടുക്കുന്ന ഏതു പാര്‍ട്ടിയുമായും വേദി പങ്കിടും. ഇതിന്‌ യാതൊരു തടസവുമില്ല. വിവിധ പാര്‍ട്ടികളുള്ള മുന്നണിയില്‍ ഭിന്ന അഭിപ്രായങ്ങള്‍ ഉണ്ടാകുക സ്വാഭാവികമാണെന്ന്‌ അദ്ദേഹം പറഞ്ഞു.

  http://www.mathrubhumi.com/php/newFrm.php?news_id=1217587


  കാവലാന്‍,

  താങ്കളുടെ അതേ ആശയഗതി തെന്നെ ആണ് എന്റേതും. മതം എന്നത് ഒരേ ചിന്താഗതി പുലര്‍ത്ത്ന്നവരുടെ ആന്തരീകമായ- സ്വ്വകാര്യമായ വസ്തുത മാത്രമാണ്.

  അതിനെ മറ്റ് ജനസമൂഹത്തിനു മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതാണ് ഇന്നത്തെ മതേതരത്വം.

  മതം സ്വകാര്യത ആകണമെന്നും രാഷ്ട്രീയവും മതവും വ്വേര്‍പെട്ട് നില്‍ക്കണമെന്നുമാണെന്റെ പക്ഷം.

  മതനിഷേധികളായ ബുദ്ധിജീവികള്‍ പോലും ഇലക്ഷനു വേണ്ടി ഇപ്പോള്‍ നടത്തുന്ന “മതേതര” പൊറാട്ട് നാടകങ്ങള്‍ക്ക് ഓശാന പാട്ന്നത് കാണുമ്പോള്‍ മതേതരമെന്ന വാക്കിനോട് തന്നെ പുച്ഛം തോന്നിപ്പോകുന്നു!

  നമ്മള്‍ ഒരേ ആശയഗതിക്കാരാണ്. ഇവിടെ നമ്മള്‍ തമ്മില്ല് ചര്‍ച്ച ചെയ്ത് “ഹാ നമ്മള്‍ പറഞ്ഞത് ശരി.” എന്ന് കൈകൊടുത്ത് പിരിയലല്ലല്ലോ ശരി. അത് ഒരു ചര്‍ച്ച ആകില്ലല്ലോ!

  മതേതരത്വത്തെ പറ്റി വാതോരാതെ പ്രസംഗിക്കുന്നവര്‍ അവരുടെ മതേതരത്വത്തെ പറ്റിയുള്ള നിര്‍വചനം പറയുമെന്നും ഈ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും തന്നെ ആണെന്റെ വീശ്വാസം. 19. Anonymous said...
 20. അരുണ്‍,
  അരുണിന്റെ പോസ്റ്റുകലിള്‍ എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട്തു ഇതാണു.
  പക്ഷെ ഇവിടെ ചര്‍ചയ്ക്കു അരുണ്‍ പ്രതീക്ഷിക്കുന്ന വിഭാഗതില്‍ നിന്നു ആരെങ്കിലും വരും എന്നു പ്രതീക്ഷിക്കുന്നതു മണ്ടതരം ആണു.ഉത്തരം മുട്ടുന്ന ചര്‍ചകളില്‍ ആ വിഭാഗം പങ്കെടുക്കാരുണ്ടൊ?

 21. പാര്‍ത്ഥന്‍ said...
 22. വഖഫ് ബോർഡിന്റ്റെ ബഡ്ജറ്റ് വിഹിതം ഏകദേശം 700 കോടി രൂപ. അധികവും ഉപയോഗപ്പെടുത്തുന്നത് ഹജ്ജ് യാത്രക്ക്. ഭൂരിഭാഗം വരുമാനവും ഹിന്ദുക്കളുടെയും പിന്നെ സർക്കാ‍രിന് കള്ളുകച്ചവടത്തിൽ നിന്നും കിട്ടുന്നതും, അമ്പലത്തിന്റെ ഭണ്ഡാരവരവും. നിഷിദ്ധമായ പണത്തിന്റെ ഭാഗം പറ്റിയാണ് ഹജ്ജ് യാത്ര തന്നെ. എന്നാലും സ്വർഗ്ഗം അവർക്കുള്ളതാണ്.
  ഇന്നൽത്തെ വാർത്ത, സൌദിയിൽ 6500 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റു ചെയ്തു. ഭൂരിഭാഗവും ഹജ്ജ്, ഉമ്ര വിസയിൽ വന്നവരായിരുന്നു. അനധികൃത കുടിയേറ്റക്കാരായി പോകാൻ വേണ്ടി സർക്കാർ സബ്‌സിഡി കൊടുക്കുന്നു. ആരും ചോദിക്കില്ല. ചോദിക്കേണ്ടത് ഭരിക്കുന്നവരാണ്. അതാണെങ്കിലോ, കൊള്ളസംഘവും. ജനാധിപത്യപരമായ നിതിയില്ലാത്ത കാര്യങ്ങളെക്കുറിച്ച് ചർച്ചക്ക് ആരും വരില്ല.

 23. Kunjipenne - കുഞ്ഞിപെണ്ണ് said...
 24. മതേതരത്വം എന്ന വാക്കിന്‌ ഞാന്‍ മനസ്സിലാക്കിയ അര്‍ത്ഥം മതത്തില്‍ നിന്ന ഇതരമായത്‌ എന്നാണ്‌.
  മതേതരത്വ രാഷ്ട്രം എന്നാല്‍ മതത്തില്‍ നിന്ന്‌ ഇതരമായ രാഷ്ട്രം എന്നാണ്‌. അതായത്‌ മതം തികച്ചും വ്യക്തി പരമായ കാര്യമാണെന്നും അതിന്‌ രാഷ്ട്രനിലനില്‍പുമായി ബന്ധമില്ലന്നും അര്‍ത്ഥം
  അല്ലാതെ എല്ലാ മതങ്ങളേയും പ്രീണിപ്പിക്കുകയോ, ഒന്നുപോലെ കാണുകയോ എന്നല്ല. മാത്രമല്ല എല്ലാമതങ്ങളേയും ഒന്നുപോലെ കാണാന്‍ ഒരു മതവിശ്വാസിക്കും കഴിയില്ല.( അവന്‍ യഥാര്‍ത്ഥ മതവിശ്വാസിയാണെങ്കില്‍) കാരണം ഖുറാന്‍ പറയുന്നു അള്ളാഹു വല്ലാതെ മറ്റൊരു ദൈവമില്ലന്ന്‌. ഒരുറച്ച ഇസ്ലാം പിന്നെങ്ങനെ മറ്റൊരു മതത്തെയോ മതവിശ്വാസിയൊ അംഗീകരിക്കും ഒന്നികില്‍ അവന്‍ ശരിയായ വിശ്വാസിയല്ല. അല്ലങ്കില്‍ മനസ്സില്‍ ഈ മതത്തെ വെറുത്തുകൊണ്ട്‌ പുറമേ എല്ലാമതങ്ങളും ഒന്നാണെന്ന്‌ നടിക്കുന്നു. ഇനി ബൈബിളെന്താണ്‌ പറയുന്നതെന്ന്‌ നോക്കു..യഹോവയല്ലാതെ മറ്റൊരു ദൈവം നിനക്കില്ല. മേല്‍ പറഞ്ഞതുപോലെ തന്നെ ഒന്നികില്‍ ഇവന്‍ ശരിയായ വിശ്വാസിയല്ല. അല്ലെങ്കില്‍ മതസൗഹാര്‍ദ്ധം പറയുന്നത്‌ പച്ച കള്ളം. ഇനി ഹിന്ദവോ? അതിന്‌ മുമ്പ്‌ ഒരു ചോദ്യം എന്താ മതമെന്ന്‌ പറഞ്ഞാല്‍ ? മതമെന്നാല്‍ അഭിപ്രായമെന്നര്‍ത്ഥം . ഇസ്ലാം മതമെന്നാല്‍ നബിയുടെ അഭിപ്രായം , ക്രിസ്‌ത്യന്‍ മതമെന്നാല്‍ ക്രിസ്‌തുവിന്റെ അഭിപ്രായം , ഈ ഹിന്ദു മതമെന്നാല്‍ ആരുടെ അഭിപ്രായമാണ്‌. ചിരിവരുന്ന ഒരു കാര്യം നമ്മുടെ കൃഷ്‌ണനും കോവാലനും ശിവന്‍പുള്ളക്കുമൊന്നും ഇന്ത്യയല്ലാതെ വേറേ രാജ്യങ്ങളുണ്ടെന്നറിയില്ലായിരുന്നു. അതുകൊണ്ടാണ്‌ ദക്ഷിണാഫ്രിക്കേലൊന്നും ശിവനും ബ്രഹ്മാവും വിഷ്‌ണുവും ഒന്നും ഇല്ലാത്തത്‌. മതത്തെ നിലനിര്‍ത്തുന്നത്‌ അവയിലടങ്ങിയിരിക്കുന്ന ദൈവവിശ്വാസമാണ്‌. ആ ദൈവം ഓരോരുത്തരുടേയും വ്യക്തി പരമായ കാര്യമാണ്‌. ആയതിനാല്‍ മതത്തെ രാഷ്ട്രവുമായൊ രാഷ്ട്രീയവുമായൊ ബന്ദ്‌ധിപ്പിക്കരുത്‌.
  എന്റമ്മോ ഞാനൊന്നും പറഞ്ഞില്ലേ.....


  കുഞ്ഞിപ്പെണ്ണേ,

  ഞാനും അത്ര തന്നെയെ പറഞ്ഞുള്ളൂ.

  മതേതരത്വ സങ്കല്‍പ്പത്തില്‍ ഞാന്‍ മതങ്ങളേ ഒന്നു പോലെ കാണണമെന്ന് പറഞ്ഞത് മത സംബന്ധിയല്ലാത്ത കാര്യങ്ങളിലാണ്.അതാ‍ായത് രാഷ്ട്രീയ്യം , നിയമം, രാഷ്ട്രകാര്യം എന്നിവയില്‍ മതത്തെ കൂട്ടിക്കുഴക്കരുതെന്ന്.

  ഇനി നബിയിലൂടെ അള്ളാഹു അരുള്‍ ചെയ്ത കാര്യങ്ങളില്‍ “നീ നിന്റെ മതത്തെ എന്ന പോലെ അന്യരുടെ മതത്തേയും ബഹുമാനിക്കയും അവരുടെ ആരാധനാലയങ്ങളെ സംരക്ഷിക്കുകയും വേണം” എന്ന വചനമുണ്ട് (സൂറഃ ഏതെന്ന് ഓര്‍ക്കുന്നില്ല)

  നിന്നെ പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കാനാണ് ക്രിസ്തു പറഞ്ഞത്.

  ഒരു ഈശ്വരനും അന്യമതസ്ഥരെ വെറുക്കാനോ നശിപ്പിക്കാനോ പറഞ്ഞിട്ടില്ല. അതെല്ലാം മുതലെടുപ്പുകാരായ മതവ്യാഖ്യാതാക്കളുടെ ഗൂഢാലോചന മാത്രമായിരുന്നു.

  ഇനി ഹിന്ദു എന്നതിനെ ഒരു മതമെന്ന് വിളിക്കുന്നത് ഇതരസെമിറ്റിക് മതസ്ഥരും പിന്നെ കമ്യൂണിസ്റ്റുകളും മാത്രമാണ്!

  പിന്നെ നമ്മടെ കൃഷ്ണനും സങ്കുപ്പിള്ളക്കുമൊന്നും വേറേ രാജ്യങ്ങളുണ്ടെന്നറിയേ ഇല്ലാരുന്നു കേട്ടോ കുഞ്ഞിക്കിളീ!

  ബിസി 5000-ആമാണ്ടില്‍ ദക്ഷിണാഫ്രിക്കയിലെ പ്രസിഡന്റ് കിയാബോ എമ്പോക്കി ആണെന്നും പ്രധാനമന്ത്രി വീത്സണ്‍ മണ്ടയില്ലാത്തവന്‍ ആണെന്നും കുഞ്ഞിക്കിളിക്കും ക്രിസ്തുവ്വിനു ഒക്കെ അറ്രിയാരുന്നു - പാവം മണ്ടന്മാരായ രാമനും കൃഷ്ണനും കോവാലനും!

  പിന്നെ കൃസ്തുവിനു രാമനേയും ദശരഥനേയും പിന്നിങ്ങോട്ട് അശോകനേയും ഒക്കെ നേരിട്ട് വ്യാക്തിപരമായി അറിയുമായിരുന്നു -അതല്ലേ ഇന്ത്യയില്‍ കൃസ്തുമതം വന്നത്!

  പിന്നെ ഇന്ത്യക്കാര്‍ക്ക് മറ്റ് രാജ്യങ്ങളുണ്ടെന്നേ അറീല്ലാര്രുന്നു കേട്ടോ! അതല്ലേ ഭൂ’ഗോള’ത്തില്‍ 7 ദ്വീപുകളുണ്ടെന്നും അതിലെ ഏറ്റവും വലിയ ദ്വീപായ ‘ജംബുദ്വീപത്തിലാണു’ ഭാരതഖണ്ഡമെന്നും ആ വിവരമില്ലാത്തവര്‍ പറഞ്ഞു വച്ചത്. ഹല്ല പിന്നെ! 25. Anonymous said...
 26. "A religion is an organized approach to human spirituality which usually encompasses a set of narratives, symbols, beliefs and practices, often with a supernatural or transcendent quality, that give meaning to the practitioner's experiences of life through reference to a higher power or truth"

  ref: http://en.wikipedia.org/wiki/Religion

  religion is not the opinion of some 1. Hinduism (other isms also) is not simply the opinion of some probhet.

 27. Anonymous said...
 28. This comment has been removed by a blog administrator.

  മിസ്റ്റര്‍ പരിവാറന്‍

  താങ്കള്‍ക്ക് മലയാളം മനസിലാകില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു അല്ലെങ്കില്‍ പച്ച മലയാളത്തില്‍ എഴുതിവച്ച കാര്യങ്ങള്‍ മന്നസിലാകാത്തതെന്താണ്?

  ഇത് ഒരു സംഘപരിവാര്‍ ബ്ലോഗല്ല, സംഘപരിവാര്‍ലേഖനവുമല്ല. ഈ സബ്ജക്ട് സംഘപരിവാറിനെ സംബന്ധിക്കുന്നതോ അല്ല. അതിനാല്‍ ഇവിടെ സംഘപരിവാര്‍ രത് ചെയ്തില്ലേ ഇത് ചെയ്തില്ലേ എന്ന ചോദ്യങ്ങളും ആരോപണങ്ങളും മാത്രമായുള്ള കമന്റുകള്‍ സ്വികരിക്കപ്പെടില്ല.

  വിഷയവുമായി ബന്ധപ്പെട്ട് മാത്രം കമന്റുകളിടുക.അല്ലാത്തവ ഡിലീറ്റ് ചെയ്യപ്പെടും.

  സ്ഥിരം ശൈലിയില്‍ പരിഹാസവും സംഘപരിവാര്‍ തെറിയുമായി മാത്രം വരുന്ന ബ്ലോഗര്‍മാരോട്- ഒരു സീരിയസ് ചര്‍ച്ച മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നിങ്ങളുടെ തെറികളും ആരോപണങ്ങളും മറ്റ് പോസ്റ്റുകാളിലേക്ക് മാറ്റിവയ്ക്കുക. ഇത് ഒരപേക്ഷയാണ്.

  ചര്‍ച്ചയെ വഴിതിരിക്കുവാന്‍ മാത്രം ഉദ്ദേശിച്ചുള്ള കമന്റുകളും സ്വീകരിക്കപ്പെടില്ല.

  ഈ പോസ്റ്റിലേക്കായി മാത്രം കമന്റ് മോഡറേഷന്‍ ഞാന്‍ ആക്ടീവാക്കിയിരുന്നു. അത് ഈ ചര്‍ച്ചയെ വഴിതിരിച്ച് വിടാനും മറ്റു ഉദ്ദേശിച്ചു വരുന്നവരെ ഒഴിവാക്കാന്‍ വേണ്ടി മാത്രം. വിഷയവുമായി ബന്ധപ്പെട്ട ഒരു കമന്റ് പോലും -അതിലെ സബ്ജക്ട് എന്തായാലും- അത് അംഗീകരിക്കപ്പെടുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. എന്നാല്‍ പലരുടേയും അഭ്യര്‍ത്ഥന മാനിച്ച് മോഡറേഷന്‍ ഒഴിവാക്കുന്നു - സബ്ജക്ടുമായി ബന്ധമില്ലാത്ത കമന്റുകള്‍ ഇനിയും ഡിലീറ്റപ്പെടുമെന്ന് പറഞ്ഞു കൊള്ളട്ടെ..
  എന്ന് വളരെ മനോഹരമായി ഞാന്‍ പോശ്റ്റില്‍ പറഞ്ഞതാണ്.
  അത് കൊണ്ട് തന്നെ വളാരെ മനോഹരമായി തന്നെ താങ്കളുടെ കമന്റ് ഞാന്‍ ഡിലീറ്റ് ചെയ്യുന്നു.

  ഇവിടെ ബിജെപി നേതാവിന്റെ കാമമല്ല വിഷയം. ബിജീപിക്കാരായിട്ടുള്ള ലക്ഷോപലക്ഷങ്ങള്‍ കാണിക്കുന്ന എല്ലാത്തിനും അഹങ്കാരി സമാധാനം പറഞ്ഞുകൊള്ളാം എന്ന് അഹങ്കാരി ആര്‍ക്കും ഉറപ്പും നല്‍കിയിട്ടില്ല.

  ബിജെപി നേതാക്കളെ പറ്റിയോ സഖാക്കന്മാരുടെ പേഴ്സണല്‍ സ്വഭാവത്തെ പറ്റിയോ പറയുന്ന പോസ്റ്റുകളില്‍ എവിടെയെങ്കിലും ഇടുന്നതാവും ഭംഗി.

  ഇവിടെ വിഷയമെന്തെന്ന് മന്‍സിലാക്കി കമന്റിടണം മാഷേ.

  *****************************

  പിന്നെ താങ്കള്‍ എന്നെ ഈ അനോണി ആയി ചൊറിയാന്‍ തുടങ്ങിയിട്ട് കുറേ നാളായി.. ഈ പോസ്റ്റില്‍ തന്നെ ഇപ്പോ നാലഞ്ച് വട്ടമായി.ഞാനിവിടെ അനോണി ഓപ്ഷന്‍ തുറന്നിട്ടിരിക്കുന്നത് താങ്കളേ പോലുള്ളവര്‍ക്ക് വന്ന് സംഘവിരോധം തീര്‍ത്തിട്ട് പോകാനല്ല എന്ന് ദയവായി മനസിലാക്കിയാലും.

  പിന്നെ അനോണി ആയി കമന്റിടുമ്പോഴെങ്കിലും ആ അക്ഷരതെറ്റൊന്ന് ശ്രദ്ധിക്കെന്റെ പരിവാറാ...അഹങ്കരി അല്ല അഹങ്കാരി ആണ്. പഴയ ആ LKG കാരനും ഈ പോശ്റ്റിലെ തന്നെ നാലഞ്ചനോണികള്‍ക്കും ഇതേ പ്രശ്നം?? ഇതു പകര്‍ച്ച വ്യാധി ആണോ?

  ഈ നീലക്കുറുക്കന്റെ കഥ താങ്കള്‍ കേട്ടിട്ടുണ്ടാകുമെന്ന് വിശ്വസിക്കുന്നു
  ഏതായാലും ഈ അനോണി ഒരു വ്രതത്തിലാന്നാ അഹങ്കാരിക്ക് തോന്ന്നുന്നേ...അഹങ്കാരി ഏത് പോശ്റ്റിട്ടാലും ഒന്ന് വന്ന് ചൊറിഞ്ഞിട്ട് പോയേക്കാം എന്ന വ്രതം!

  അതിനിപ്പോ പോസ്റ്റ് വായിക്കണോ?? ഹേയ് എന്തിന്!

  അഹങ്കാരി മ്മടെ വര്‍ഗശത്രുവല്ലേന്ന്!

  ല്ലേ! 29. Anonymous said...
 30. മതേതരത്വത്തിന്റെ പുതിയ മാനങ്ങള്‍...


  പത്രിക നല്‍കാന്‍ ആഭ്യന്തര മന്ത്രിക്കൊപ്പം ബസ്‌ കത്തിച്ച കേസിലെ പ്രതിയും


  കോഴിക്കോട്‌: പത്രിക നല്‍കാനെത്തിയ സ്‌ഥാനാര്‍ഥിക്കും ആഭ്യന്തരമന്ത്രി കോടിയേരിക്കുമൊപ്പം കെ.എസ്‌.ആര്‍.ടി.സി. ബസ്‌ കത്തിച്ച കേസിലെ പ്രതിയും. വടകരയിലെ എല്‍.ഡി.എഫ.്‌ സ്‌ഥാനാര്‍ഥി പി സതീദേവിയുടെ നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണസമയത്താണു ബസ്‌ കത്തിച്ച കേസിലെ പ്രതിയായ പി.ഡി.പി. നേതാവ്‌ നൗഷാദ്‌ തിക്കോടി ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണനൊപ്പം ജില്ലാകലക്‌ടറുടെ ചേംബറിലെത്തിയത്‌. ദേശീയ സുരക്ഷാ നിയമമനുസരിച്ചു കോയമ്പത്തൂര്‍ ജയിലിലടക്കപ്പെട്ട നൗഷാദ്‌ തിക്കോടി അബ്‌ദുള്‍നാസര്‍ മഅ്‌ദനിയുടെ അടുത്ത അനുയായിയാണ്‌. തമിഴ്‌നാട്‌ ബസ്‌ കോഴിക്കോട്‌ കെ.എസ്‌.ആര്‍.ടി.സി. സ്‌റ്റേഷനില്‍ കത്തിച്ച കേസിലാണ്‌ ഇയാള്‍ പോലീസിന്റെ പിടിയിലായത്‌. 2002 ഡിസംബര്‍ 22നു രാത്രി പത്തുമണിക്കായിരുന്നു സംഭവം. കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സേ്‌റ്റഷന്‍ ബോംബു വച്ചു തകര്‍ക്കുമെന്നും ഇവര്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ ഷംസുദ്ദീന്‍ മടവൂര്‍ എന്ന പി.ഡി.പി. പ്രവര്‍ത്തകനെ കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേകഅന്വേഷണസംഘം പിടികൂടിയിരുന്നു.

  2003 ജനുവരി അഞ്ചിനു വയനാട്ടില്‍ നിന്നാണ്‌ ഇയാള്‍ പിടിയിലായത്‌. ഇയാളില്‍ നിന്ന്‌ ലഭിച്ച മൊഴിയനുസരിച്ചാണ്‌ നൗഷാദ്‌ തിക്കോടിയെ അറസ്‌റ്റ്ചെയ്‌തത്‌. കോയമ്പത്തൂര്‍ പോലീസ്‌ സൂഫിയാ മഅ്‌ദനിയോട്‌ അപമര്യാദയായി പെരുമാറിയതില്‍ പ്രതിഷേധിച്ചാണു ബസ്‌ കത്തിക്കുന്നതെന്നു പോലീസിനോടു സമ്മതിച്ച നൗഷാദിനെ പിന്നീടു ജയിലിലടക്കുകയായിരുന്നു. സൂഫിയാ മഅ്‌ദനിയുടെ സഹോദരനായും ഇയാള്‍ അവകശപ്പെട്ടിരുന്നു. ജയില്‍ ശിക്ഷകഴിഞ്ഞ്‌ പുറത്തിറങ്ങിയതിനുശേഷം ഇന്റലിജന്‍സും തമിഴ്‌നാട്‌ രഹസ്യാന്വേഷണവിഭാഗവും ഇയാളുടെ നീക്കങ്ങള്‍ നീരീക്ഷിച്ചുവരുകയായിരുന്നു. അതിനിടയിലാണ്‌ ആഭ്യന്തരമന്ത്രിക്കൊപ്പം ഇയാള്‍ കലക്‌ട്രേറ്റിലെത്തിയത്‌.

 31. Unknown said...
 32. നല്ല പൊസ്റ്റ്.എനിയും എതു പൊലെ ഉല്ല പൊസ്റ്റ് ഉന്ദകുമെല്ലൊ.
  കപ്ദ മതെതര വദികല്‍ക്കു അഹങ്കരിയ്യുദെ ചൊദ്യംഗല്‍ക്കു മരുപദി ഇല്ല.
  iam new this blog. dear ahamkari i cant subscribe ur blog feed burner have some problem. hope u can solve it.


  [To Biju]

  പ്രിയ ബിജൂ, നന്ദി

  താങ്കളുടെ അഭിപ്രായം എന്റേതിനോട് ചേര്‍ന്നു പോകുമെന്ന് വിശ്വസിക്കുന്നു. അതിനാല്‍ അത് ഇവിടെ നമ്മള്‍ തമ്മില്‍ പറയേണ്ട കാര്യ്യമില്ലല്ലോ.

  പിന്നെ ഈ ബ്ലോഗിന്റെ സബ്സ്ക്രിപ്ഷനു പ്രശ്നം ഉണ്ടാകാന്‍ കാരണം ഞാന്‍ ഫീഡ് ബര്‍ണാര്‍ അക്കൌണ്ട് ചേഞ്ച് ചെയ്തിരുന്നു -ആ സമയത്ത് ഇമെയില്‍ സബ്സ്ക്രിപ്ഷന്‍ എനേബിള്‍ ആക്കീയിരുന്നില്ല -ആ പ്രശ്നം പരിഹരിച്ചിട്ടുണ്ട്.

  താങ്കള്‍ക്ക് അതിനു താഴ്ഹെയുള്ളാ ലിങ്ക് വഴി “ഗൂഗിള്‍ റീഡറില്‍” സബ്സ്ക്രൈബ് ചെയ്യാവുന്നതാണ്.

  താങ്കള്‍ക്ക് എന്റെ ബ്ലോഗ് ഫോളോ ചെയ്യാമല്ലോ. അതിനു തൊട്ടു മുകളില്‍ “ഫാസിസ്റ്റുകള്‍” എന്ന ബോക്സിലെ ഫോളോ ബട്ടണ്‍ ക്ലിക്ക് ചെയ്ത് അതിലെ നിര്‍ദ്ദേശങ്ങളനുസരിച്ചാല്‍ മതി (ബ്ലോഗര്‍ അക്കൌണ്ട് തിരഞ്ഞെടുക്കാന്‍ പ്ര്Rത്യേകം ശ്രദ്ധിക്കുകാ)

  മെയില്‍ വഴിയും സബ്സ്ക്രൈബ് ചെയ്യാം എങ്കിലും അതിലും നല്ലത് ഫോളോവിങ്ങും റീഡറും ആണ്. 33. Anonymous said...
 34. ഹ ഹ . എന്തിനാ വെറുതെ കഷ്ടപെടുന്നത് ? ഇലക്ഷന്‍ കഴിഞ്ഞാല്‍ എല്ലാം മാറ്റിക്കൊള്ളും അല്ലോ ? പിന്നെ സ്കൊലര്ഷിപ് ഉം തുല്യതയും എല്ലാം മാറും . ഇതൊക്കെ വെറും ഇലക്ഷന്‍ സ്ടന്റ്റ് .

 35. Anonymous said...
 36. Kollaam.. keep going. Nobody dare to answer your true questions..

കമന്റെഴുതണോ??? ദാ ഇവിടെ...