പ്രിയ ബൂലോകരേ....
അഹങ്കാരി എന്ന ഞാന്‍ ഈ കേരളാ ബ്ലോഗ് മണ്ഡലത്തില്‍ കിടന്ന് വര്‍ഗീയവാദം പ്രചരിപ്പിക്കുന്നു എന്നും മതേതരത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും അങ്ങനെ ഈ ലോകത്തിലെ നല്ല ഗുണങ്ങളുടെ എല്ലാം വിളനിലവും പര്യായവും അവസാനവാക്കും എല്ലാമായ കമ്യൂണിസ്റ്റ് സഖാക്കളെ അപമാനിക്കുന്നു എന്നും സത്യവിരുദ്ധങ്ങളായ കാര്യങ്ങള്‍ പ്രചരീപ്പിക്കുന്നു എന്നും പരാതി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ അഹങ്കാരി ഇന്ന് ഇവിടെ നിങ്ങള്‍ക്കു മുന്നില്‍ തെറ്റുകള്‍ ഏറ്റു പറഞ്ഞ് കുമ്പസാരിക്കുകയാണ്...