Reading Problems? Click Here


ഗീത : ഒരു ചോദ്യവും ഉത്തരവും...

ഈ പോസ്റ്റില്‍ ഒരു ചോദ്യവും അതിനുള്ള ഒരുത്തരവുമാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്. ഈയടുത്ത് ലഭിച്ച ഒരു പുസ്തകത്തില്‍ നിന്നുമുള്ള ഒരു ഭാഗം , ചിലര്‍ക്കെങ്കിലും താത്പര്യജനകമായേക്കും എന്ന് തോന്നിയതിനാല്‍ ഇവിടെ പോസ്റ്റുന്നു എന്നു മാത്രം...

വിഷയം ഭഗവദ്ഗീത ആണ്. അതിനെ പറ്റി വിദ്യാര്‍ത്ഥികളുടെ സംശയങ്ങളും അവയ്ക്ക് ആചാര്യന്മാരുടെ ഉത്തരങ്ങളുമായി തയ്യാറാക്കീയ “ഏതന്മേ സംശയം കൃഷ്ണഃ” എന്ന ഗ്രന്ഥത്തില്‍ നിന്നുമാണ് ഈ ഭാഗം...ചോദ്യം :
 • ഭഗവദ്ഗീതയിലൂടെ പറയുന്നു : “മാര്‍ഗ്ഗമല്ല, ലക്ഷ്യമാണു പ്രധാനം” എന്ന്‍. ഇത് അധര്‍മ്മത്തിന് പ്രചോദനം നല്‍കുന്നില്ലേ?
റനീഷ് റഹ്മാന്‍.എ.വി.


ഉത്തരം : “മാര്‍ഗ്ഗമല്ല, ലക്ഷ്യമാണു പ്രധാനം” എന്ന് ഭഗവദ് ഗീതയില്‍ ഒരിടത്ത് പോലും പറഞ്ഞിട്ടില്ല എന്നിരിക്കെ, പറഞ്ഞിട്ടില്ലാത്ത വാക്യത്തെ ഗീതയില്‍ ആരോപിച്ച് അനന്തരം ആയത് അധര്‍മ്മഠിനു പ്രചോദനം നല്‍കുന്നില്ലേ എന്ന പ്രശ്നം പ്രശ്നകരം തന്നെയാണ്.

പരമലക്ഷ്യമായ മോക്ഷത്തേയും മാര്‍ഗ്ഗതലത്തില്‍ ധര്‍മ്മത്തേയും ഗീത സ്പഷ്ടമായി ഉപദേശിക്കുന്നുണ്ട് എന്നിരിക്കെ ഇവിടെ ഉന്നയിക്കപ്പെട്ട പ്രശ്നം തെറ്റിദ്ധാരണയില്‍ നിന്നും വന്നതാണ്.

ഇനി ഭഗവദ്ഗീതയെ തത്കാലത്തേക്ക് മാറ്റിനിര്‍ത്തുക, എന്നിട്ട് ചിന്തിക്കുക. മാര്‍ഗ്ഗം മാര്‍ഗ്ഗത്തിനു വേണ്ടിയല്ല, ലക്ഷ്യപ്രാപ്തിക്കായിട്ടുള്ളതാണ്.അതിനാല്‍ തന്നെ മുഖ്യം ലക്ഷ്യവുമാണ്. എന്നാല്‍ ലക്ഷ്യം എന്താണെന്നറിയാം എങ്കിലും നാം മാര്‍ഗ്ഗഗമനം ചെയ്യുന്നില്ലെങ്കില്‍ ലക്ഷ്യത്തിലേക്കെത്തുകയില്ലല്ലോ. അതിനാല്‍ ലക്ഷ്യവും മാര്‍ഗ്ഗവും രണ്ടും മുഖ്യം തന്നെ..ഉറച്ച ലക്ഷ്യബോധവും മാര്‍ഗ്ഗനിഷ്ഠയും ഒരുപോലെ സമന്വയിപ്പിച്ചിരിക്കണം.അതാണ് അവശ്യം വേണ്ടത്.

ഗീതയുടെ ഓരോ അധ്യാ‍യത്തിന്റേയും ഒടുവില്‍ ഗീത ബ്രഹ്മവിദ്യയും യോഗശാസ്ത്രവുമാണെന്ന് ആവര്‍ത്തിച്ചിരിക്കുന്നത് ശ്രദ്ധിക്കുക.ബ്രഹ്മസാക്ഷാത്കാരമാകുന്ന ലക്ഷ്യം, സാധനാനിഷ്ഠമായ ജീവിതപദ്ധതിയാകുന്ന യോഗം - ഇവ രണ്ടും ഗീതയില്‍ ഒരു പോലെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെന്നാണ് ഇപ്പറഞ്ഞതിനര്‍ത്ഥം. അതുകൊണ്ടു തന്നെ മാര്‍ഗ്ഗം പ്രധാനമല്ല എന്ന വാക്യം ഗീതയില്‍ ഒരിടത്തും ഇല്ല.
സ്വാമി ചിദാനന്ദപുരി
കൊളത്തൂര്‍ അദ്വൈതാശ്രമം,കോഴിക്കോ‍ട്വാല്‍ക്കഷ്ണം : ഞാന്‍ ഗീതയില്‍ ഒരു വിദഗ്ദ്ധനല്ല, ഏറ്റവും തുടക്കത്തില്‍ നില്‍ക്കുന്ന ഒരു വിദ്യാര്‍ത്ഥി മാത്രമാണ്. ഈ ചോദ്യവും ഉത്തരവും എന്റെ ശ്രദ്ധയെ ആകര്‍ഷിച്ചതിനാല്‍ ബ്ലോഗില്‍ ഇട്ടു എന്ന് മാത്രം. ഈ ചോദ്യത്തിനോ ഉത്തരത്തിനോ വ്യാഖ്യാനം നല്‍കുവാനോ ഇതിനെ വിശദീകരിക്കുവാനോ ഞാന്‍ അശക്തനാണെന്ന് വിനീതമായി അറിയിക്കട്ടെ.ആവശ്യമെങ്കില്‍ സ്വാമി ചിദാനന്ദപുരിയുടെ വിലാസം നല്‍കാം, ആവശ്യമുള്ളവര്‍ക്ക് അദ്ദേഹവുമായി ബന്ധപ്പെട്ട് ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്താവുന്നതാണ്..
ഈ പോസ്റ്റിനാധാരമായ പുസ്തകം : “ഏതന്മേ സംശയം കൃഷ്ണഃ”, ഗീതാ സ്വാദ്ധ്യായ സമിതി,കേരളം. വില ::40 രൂപPRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

3 അഭിപ്രായങ്ങൾ:


  ഈ പോസ്റ്റില്‍ ഒരു ചോദ്യവും അതിനുള്ള ഒരുത്തരവുമാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്. ഈയടുത്ത് ലഭിച്ച ഒരു പുസ്തകത്തില്‍ നിന്നുമുള്ള ഒരു ഭാഗം , ചിലര്‍ക്കെങ്കിലും താത്പര്യജനകമായേക്കും എന്ന് തോന്നിയതിനാല്‍ ഇവിടെ പോസ്റ്റുന്നു എന്നു മാത്രം...

  വിഷയം ഭഗവദ്ഗീത ആണ്. അതിനെ പറ്റി വിദ്യാര്‍ത്ഥികളുടെ സംശയങ്ങളും അവയ്ക്ക് ആചാര്യന്മാരുടെ ഉത്തരങ്ങളുമായി തയ്യാറാക്കീയ “ഏതന്മേ സംശയം കൃഷ്ണഃ” എന്ന ഗ്രന്ഥത്തില്‍ നിന്നുമാണ് ഈ ഭാഗം... 1. M.A Bakar said...
 2. 'ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നു' എന്നു പറഞ്ഞിട്ടുണ്ടോ .. ???
  ഇല്ലെങ്കില്‍ തെട്ടിദ്ധാരണ മാറി...


  പ്രിയ ബക്കര്‍,

  ഞാന്‍ പറഞ്ഞല്ലോ, എനിക്കതിനെ പറ്റി അധികം അറിവില്ല.
  ഞാന്‍ റഫര്‍ ചെയ്ത് പറയാന്‍ ശ്രമിക്കാം.

  പിന്നെ ബക്കര്‍, ഇല്ലെങ്കില്‍ തെറ്റിദ്ധാരണ മാറി എന്നു പറയുമ്പോള്‍ ഇപ്പോള്‍ ഉള്ളത് തെറ്റായ ധാരണാ ആണെന്ന ബോധ്യം ഉണ്ടെന്ന് വരും... :)

  ഞാന്‍ കഴിയുന്നതും മറുപടി നേരത്തെ ശ്രമിക്കാം...

  അറിവുള്ളവരാരെങ്കിലും ഉണ്ടെങ്കില്‍ മറുപടി നല്‍കിയാല്‍ നന്ദികമന്റെഴുതണോ??? ദാ ഇവിടെ...