Reading Problems? Click Here


ഹിറ്റാകര്‍ഷണം- ഒരു പുതിയ പുരാതന മാ‍ര്‍ഗ്ഗം...

നിങ്ങളുടെ പോസ്റ്റുകള്‍ എണ്ണത്തില്‍ കുറയുന്നു എങ്കിലും വണ്ണത്തിലും ഗുണത്തിലും മോശമാകുന്നുവോ???

നിങ്ങളുടെ ബ്ലോഗിലെ ഹിറ്റ് കൌണ്ടറുകള്‍ നിങ്ങള്‍ തന്നെ കുത്തിയിരുന്ന് ചലിപ്പിക്കേണ്ടി വരുന്നുവോ??? ( ന്ന്വച്ചാല് ഒരു പട്ടി പോലും നിങ്ങടെ ബ്ലോഗ് തിരിഞ്ഞ് നോക്കണില്ലേന്ന്!!!)

നിങ്ങളേക്കാള്‍ ചീളു പയ്യന്മാര്‍ കിടിലന്‍ പോസ്റ്റുകളിട്ട് ഹിറ്റുകളും കമന്റുകളും വാരിക്കൂട്ടുന്നുവോ???

എങ്ങനെ ഒക്കെ നിങ്ങള്‍ക്ക് ഹിറ്റുകള്‍ വര്‍ദ്ധിപ്പിക്കാം!!!

ചിലര്‍ എങ്ങനെ എളുപ്പത്തില്‍ ഹിറ്റുകള്‍ കൂട്ടാം എന്ന് ആലോചിച്ച് തല പുകയ്ക്കുന്നു...ചിലര്‍ അതിനായി ഹിറ്റുകളുള്ള ബ്ലോഗേഴ്സിനെ തെറി വിളിക്കുന്നു, പുറം ചൊറിയുന്നു.മറ്റു ചിലര്‍ പുനിതാ ബ്ലോഗര്‍മാരായി നാണം കെടുന്നു...ഇനിയും ചിലരാകട്ടെ ചില തട്ടിപ്പ് ഇന്‍സ്റ്റിട്യൂ‍ട്ടുകളുടെ ഹിറ്റണോമിക്സ് ക്ലാസിനു ചേര്‍ന്ന് പണം കളയുന്നു...

പക്ഷേ ഇങ്ങനെ ഒന്നുമല്ലാതെയും ഹിറ്റു കൂട്ടാം!!!
അനുഭവസാക്ഷ്യങ്ങള്‍ വിളിച്ചു പറയുന്നു (അനുഭവങ്ങള്‍ എഴുതാനായി ഒരു ബുക്ക് അടുത്തു തന്നെ ഇറങ്ങുന്നതാണ്)

ഇതാ നിങ്ങള്‍ക്ക് ഒരു സമാശ്വാസ മന്ത്രം!!!നിങ്ങളുടെ ബ്ലോഗിനെ രക്ഷിക്കാന്‍...

ബ്ലോഗുകളിലും കച്ചവട-വ്യവസായ വെബ്സൈറ്റുകളിലും അടിസ്ഥാന യന്ത്രം പ്രതിഷ്ഠ ചെയ്തില്ലെങ്കില്‍ അവിടുത്തെ പോസ്റ്റുകള്‍ക്ക് പൂര്‍ണത ഉണ്ടാകില്ല.വിശാലമനസ്കന്റെ കൊടകരപുരാണത്തിലും ബെര്‍ളി തോമസിന്റെ ബെര്‍ളിത്തരബ്ലോഗിലും തുടങ്ങി ബൂലോകത്തിലെ മിക്ക പ്രധാന-ഹൈ ഹിറ്റ് ബ്ലോഗുകളിലും ഇന്‍‌വിസിബിള്‍ ആയി സ്ഥാപിച്ചിരിക്കുന്ന ഹിറ്റാകര്‍ഷണ അഹങ്കാര യന്ത്രമാണ് അവരുടെ ബ്ലോഗുകളിലെ ഈ ഹിറ്റുകള്‍ക്ക് കാരണമെന്ന് അവര്‍ രഹസ്യമായി (പരസ്യമായി അവര്‍ അവരുടെ പോസ്റ്റുകളുടെ ഗുണം കൊണ്ടാന്നല്ലേ പറയൂ) പലയിടങ്ങളിലും സമ്മതിക്കുന്നു...അവര്‍ ഈ യന്ത്രത്തെ പലര്‍ക്കും ശുപാര്‍ശ ചെയ്യുന്നു...

ഫ്ലാഷിലോ ഫോട്ടോഷോപ്പിലോ ഈ യന്ത്രം തയ്യാര്‍ ചെയ്ത് അതിലേക്ക് അഹങ്കാരശക്തിയെ ആവാഹിച്ച് പൂജിച്ച് ബ്ലോഗില്‍ പ്രതിഷ്ഠിച്ചാല്‍ ബ്ലോഗിനു സകലവിധമാന(രണ്ടും ഇരിക്കട്ട്) ഐശ്വര്യങ്ങളും ലഭിക്കും.പ്രധാനമായും ഹിറ്റ് അളവില്ലാതെ ഉണ്ടാകും.ഇത് വിസിബിള്‍ ലിങ്ക് ഏലസായി തയ്യാര്‍ ചെയ്ത് പ്രൊഫൈലിലും ധരിക്കണം.

അത്യന്തം കമന്റ് ദാരിദ്ര്യദുഃഖം അനുഭവിക്കുന്നവര്‍ എങ്ങനെയെങ്കിലും ഹിറ്റുകൂട്ടണമെന്ന് വിചാരിച്ച് കഷ്ടപ്പെടുമ്പോള്‍ ഈ യന്ത്രം വച്ച് വിധിപ്രകാരം (മന്ത്രങ്ങള്‍ കൂടെ തരും) പൂജിക്കുന്നതായ്യാല്‍ വളരെ വേഗം ഹിറ്റാഢ്യനായി തീരുന്നതാണ്.

ഈ യന്ത്രം സകലബ്ലോഗര്‍മാരേയും ആകര്‍ഷിക്കുകയും സ്വാധീനിക്കുകയും എല്ലാവിധ ഹിറ്റുകമന്റു സ‌മൃദ്ധിയേയും പ്രദാനം ചെയ്യുന്നതും ഉടന്‍ ഫലിക്കുന്നതുമാണ് , ചെയ്യുന്ന തൊഴിലിനും എഴുതുന്ന ചളുകള്‍ക്കും അത്യത്ഭുതകരമായ അഭിവൃദ്ധി (നിലവാരത്തിലല്ല, പേജ് വ്യൂകളുടെ എണ്ണത്തില്‍) നല്‍കുന്നതിലൂടെ വിജയം നേടുന്നു.

ഈ യന്ത്രം ധരിക്കുകയും സ്ഥാപിക്കുകയും ചെയ്യുന്നാവര്‍ സകലവിധ പ്രയത്നത്തോ‍ടെ രഹസ്യമായി സൂക്ഷിക്കേണ്ടതാണ്.കൂടിയേ കഴിയൂ എന്നുള്ളവര്‍ക്ക് മാത്രമേ നല്‍കാവൂ എന്നും വിധിയുണ്ട് (അതാണല്ലോ ഞങ്ങള്‍ ഇങ്ങനെ പരസ്യം ചെയ്യുന്നത്!). ഇത് ധരിക്കൂന്നവന് ഗൂഗിളാകാനാണാഗ്രഹമെങ്കില്‍ ഗൂഗിള്‍ പേജസില്‍ ഒരു അക്കൌണ്ട് ലഭിക്കുന്നതാണ്.കമന്റുകള്‍ വേണമെങ്കില്‍ ഈ യന്ത്രം ബ്ലോഗിലിട്ടാല്‍ അല്‍പ്പദിവസത്തിനുള്ളില്‍ അത് ലഭിക്കുന്നതാണ്.ഇവരെ സകല ബ്ലോഗര്‍മാരും ബഹുമാനിക്കും.സാക്ഷാല്‍ കുരു, സോറി ഗുരു സ്വാമി അഹങ്കാരിചൈതന്യാനന്ദ ‍ നേരിട്ട് ആശീര്‍വദിച്ച് പൂജിച്ച യന്ത്രമായതിനാല്‍ അദ്ദേഹത്തിന്റെ ഉപാസനാമൂത്രിയായ , പിന്നേം സോറി, മൂര്‍ത്തിയായ ഫഗവാന്‍ ബെര്‍ളി എന്ന കുട്ടിച്ചാത്തന്‍ നിങ്ങളുടെ ബ്ലോഗില്‍ പ്രസാദിക്കുകയും നിങ്ങളുടെ ബ്ലോഗില്‍ അദൃശ്യനായി വന്ന് ആവശ്യമായ ഹിറ്റും കമന്റും തന്ന് അനുഗ്രഹിക്കുകയും ചെയ്യുന്നതാണ്.

നേരില്‍ വരുന്നവര്‍ക്ക് സ്വാമി അഹങ്കാരിചൈതന്യാനന്ദ തിരുവടികളുടെ ദര്‍ശനവും അരുള്‍വാക്കും കേള്‍ക്കാന്‍ സൌകര്യമുണ്ട്. ബ്ലോഗര്‍ ടൌണില്‍ നിന്നും വളരെ എളുപ്പത്തില്‍ അഹങ്കാരമഠത്തിലെത്താവുന്നതാണ്.അവിടെ നിന്നും പ്രൊഫൈലു ജംഗ്ഷനിലെത്തി മെയില്‍ എക്സ്പ്രെസ്സില്‍ കയറിയാല്‍ അരുള്‍വാക്ക് കേള്‍ക്കാവുന്നതാണ്. (ദര്‍ശനം,സ്പര്‍ശനം , അരുള്‍വാക്ക് എന്നിവയ്ക്ക് ഫിക്സഡ് റേറ്റിലുള്ള ഫീസ് ഉണ്ടായിരിക്കുന്നതാണ്.)


ഡോ.സ്വാമി അഹങ്കാരചൈതന്യാനന്ദ
അഹങ്കാരമഠം ബ്ലോസ്ട്രോണമി റിസര്‍ച്ച് സെന്റര്‍ & കുട്ടിച്ചാത്തന്‍ സേവാ സെന്റര്‍ (റജി.നമ്പര്‍-10256/042008),
ബ്ലോഗര്‍ കവല, ഗൂഗിള്‍ സെര്‍വര്‍,ബ്ലോഗോസ്ഫിയര്‍
ഐപി : 00.22.44.225


PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

9 അഭിപ്രായങ്ങൾ:


  നിങ്ങളുടെ പോസ്റ്റുകള്‍ എണ്ണത്തില്‍ കുറയുന്നു എങ്കിലും വണ്ണത്തിലും ഗുണത്തിലും മോശമാകുന്നുവോ???

  നിങ്ങളുടെ ബ്ലോഗിലെ ഹിറ്റ് കൌണ്ടറുകള്‍ നിങ്ങള്‍ തന്നെ കുത്തിയിരുന്ന് ചലിപ്പിക്കേണ്ടി വരുന്നുവോ???

  എങ്കിലതിനു പരിഹാരമിതാ...

  എന്റെ ഏറ്റവും പുതിയ മുട്ടന്‍ ചളു പോസ്റ്റ് 1. അജ്ഞാതന്‍ said...
 2. എനിക്കും വേണം ഒന്ന്.ഫല പ്രാപ്തി ഇല്ലെങ്കില്‍ പണം മടക്കി കിട്ടുമോ?

 3. smitha adharsh said...
 4. വെറുതെ എന്നെ ആശിപ്പിക്കല്ലേ...
  പോസ്റ്റ് കലക്കി...
  എങ്ങനെ ഈ വിധമുള്ള ആശയങ്ങള്‍ തലയില്‍ തല പോക്കുന്നു?
  ഇതിനെ പറ്റി വിശദമായ ഒരു പോസ്റ്റ് ഇടാമോ?
  നന്നായി ചിരിപ്പിച്ചു കേട്ടോ.


  അജ്ഞാതാ,

  പണം മടക്കിക്കൊടുക്കുന്ന സ്കീം ഇതു വരെ ആരംഭിച്ചിട്ടില്ല, മാത്രമല്ല, ഈ യന്ത്രത്തിന്റെ ഫലപ്രാപ്തിക്ക് സംശയമേതുമില്ല (പിന്നെ ബ്ലോഗില്‍ പൊട്ടും പൊടിക്കുമെന്ന്കിലും പോസ്റ്റ് വേണമ്ം കേട്ടോ!!!)

  ലുട്ടു...

  ഒരു ബെല്യ ഇസ്മെയിലി ങ്ങക്കും ഇരിക്കട്ട്!!!
  ;-)


  സ്മിതാ

  ഡാങ്ക്സ്...(പോസ്റ്റിന്റെ ഉത്ഭവരഹസ്യങ്ങള്‍ അതീവരഹസ്യമാണ്...അതിലും എളുപ്പമാണ് ഈ യന്ത്രം ഒരെണ്ണം വാങ്ഗ്നി ബ്ലോഗിലിടുന്നത്!!!) 5. nedfrine | നെഡ്ഫ്രിന്‍ said...
 6. ഒരു പത്തെണ്ണം എനിക്കും വേണം :-)

  പിന്നെ, മറ്റുള്ളവരുടെ ഹിറ്റ് കുറക്കാനുള്ള മന്ത്രങ്ങള്‍ വെല്ലതും ഉണ്ടൊ? :-)

 7. Ramya said...
 8. നിന്നെ അടിച്ചിട്ട് യാതെരു കാര്യവും ഇല്ല എന്ന് മന്‍സ്സിലായി നിനക്കെ വേണ്ടത് നാട്ടില്‍
  കിട്ടില്ല നീ ഇങുവാ സൗദിയില്‍ ഇവിടെ ബംഗാളിക്ലള്‍ ഒന്നു പറഞ് രണ്ടാമത്തതിന` അവര്‍ തുപ്പും
  അസ്സല്‍ ബംഗാളി ത്തുപ്പല്‍ പിന്നെ നല്ലത് അവനൊട് നമ്മെ അങ് കൊല്ലാന്‍ പറയുന്നതണ് .
  ബൈ മറ്റൊരു തല്ലുകൊള്ളി

 9. Editor said...
 10. ഒരു പാലം ആകുന്‍പോ അങ്ങോട്ടും ഇങ്ങോട്ടും വേണം എനിക്കും ഒരു കാര്യം പറഞ്ഞു തരണം “അപകട സാധ്യത കൂടിയ മേഘല” ഇതെങ്ങനയാ അവിടെ എഡിറ്റ് ചെയ്ത് കയറ്റിറ്റത്


  രാഹുല്‍,

  നന്ദിയുണ്ട്, എന്നെ സഹാ‍ായിച്ചതിന്...കുറേ ദിവസം കാണാതായപ്പോള്‍ ഞാന്‍ കരുതി ഉപേശിച്ച് കാണുമെന്ന്...പിന്നെ ഞാന്‍ ഒരു ദിവസം അതീനായിട്ടങ്ങിരുന്ന് അത് കണ്ടു പിടിച്ചു...

  പിന്നെ ആ ഇമേജ് ഇടാന്‍ എഡിറ്റിംഗൊന്നും വേണ്ടാ, ആദ്യം സൈഡ്ബാറില്‍ ഒരു ഗാഡ്ജെറ്റ് ചേര്‍ക്കുക-ഇമേജ് ഗാഡ്ജെറ്റ്. അതില്‍ നമുക്ക് വേണ്ട ഇമേജ് ആഡ്ദ് ചെയ്ത് സേവ് ചെയ്യുക. പിന്നീട് ആ ഗാഡ്ജെറ്റിനെ ലേഅഔട്ടിലെ പോസ്റ്റ് എന്ന ടാബിനു മുകളിലേക്ക് ഡ്രാഗ് ചെയ്യുക....അത്രേ ഉള്ളൂ...ഏത് ഗഡ്ജെറ്റും നമുക്ക് ഡ്രാഗ് ചെയ്യാവുന്നതാണ്. 11. Editor said...
 12. നന്ദി......ഇത് എനിക്ക് ഒരു പുതിയ അറിവാണ്

കമന്റെഴുതണോ??? ദാ ഇവിടെ...