Reading Problems? Click Here


സുധാകരന്‍‌ജിയുടെ വെളിപാടുകള്‍ - പുതിയത്...

ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും കൈക്കൂലി വാങ്ങുന്നത്‌ ഇംഗ്ലീഷ്‌ ഭാഷയില്‍ പഠിച്ചതുകൊണ്ടാണ്‌. മലയാള ഭാഷയില്‍ പഠിച്ചിരുന്നെങ്കില്‍ അഴിമതി ഉണ്ടാകുമായിരുന്നില്ല. സ്വന്തം സംസ്‌കാരത്തെ സ്‌നേഹിക്കാത്തവരാണ്‌ മാതൃഭാഷയെ മറക്കുന്നത്‌. ഉയര്‍ന്ന സ്ത്രീധനം വാങ്ങി വിവാഹം കഴിക്കാനും അഴിമതി നടത്താനുമാണ്‌ ഡോക്ടറും എന്‍ജിനീയറുമൊക്കെ ആവുന്നത്‌.

-മന്ത്രി ജി.സുധാകരന്‍

ഈ പ്രസ്താവനയെ ഈ ബൂലോകത്ത് സകലമാന പ്രശ്നങ്ങളിലും തലയിട്ട് സ്വന്തം കഴിവില്‍ ഊറ്റം കൊള്ളുന്ന , ഏതു രംഗത്തും തങ്ങളേക്കാള്‍ ബുദ്ധിയോ അറിവോ ഉള്ളവരില്ല എന്നു കരുതുകയും ചെയ്യുന്ന ഡോക്ടര്‍-എന്‍‌ജിനീയര്‍-ശാസ്ത്രജ്ഞപ്രഭൃതികള്‍ കാണാത്തതാകും...അല്ലെങ്കിലും പറഞ്ഞത് നമ്മടെ സഖാവല്ലേന്ന്...വല്ല സംഘപരിവാര്‍ മൂരാച്ചികളുമായിരുന്നേ “കണ്ണൂരില്‍ റോഡിലിട്ടു പോസ്റ്റ് മോര്‍ട്ടം പോലുമില്ലാതെ പണിതീര്‍ക്കുന്ന വിദ്യ ഇങ്ങനുള്ള പാഴുകളുടെ മേല്‍ വേണം നടപ്പിലാക്കാന്‍ എന്ന് തോന്നിപ്പോവുന്നു..ഒരു ജീവന്‍ തിരികെ കൊടുക്കാന്‍ ഒരിക്കലുമാവില്ല, എങ്കിലും, നാട് ശുദ്ധിയാവട്ടെ!" (എനിക്ക് ഈ വാചകം കിട്ടിയതിവിടെ നിന്ന്).

പിന്നെ സുധാകരന്‍‌ജീ,

ദേശാഭിമാനി രണ്ടു കോടിയുടെ അഴിമതി (ഫ്രം സാന്റിയാഗോ മാര്‍ട്ടിന്‍) + 1 കോടി ലിസില്‍ നിന്നും നടത്തി...(അത് നിങ്ങളും സമ്മതിച്ചതാണല്ലോ!!!അതു കൊണ്ടല്ലേ ആ പണം തിരിച്ചു കൊടുക്കാം എന്ന ധാരണയായി തടിയൂരിയത്....).പക്ഷേ എന്റെ ഇത്രയും കാലത്തെ അറിവില്‍ ദേശാഭിമാനി ഒരു മലയാളം പത്രമാണ്.ആ പത്രത്തിന്റെ എഡിറ്റോറിയലിലോ മാനേജ്മെന്റിലോ ഡോക്ടര്‍മാരോ എന്‍‌ജിനീയര്‍മാരോ ഉള്ളതായി എനിക്കറിവുമില്ല!!!അപ്പോള്‍ മലയാളിയായാലും അഴിമതിനടത്തും അല്ലേ സഖാവേ...!!!

എങ്കില്‍ പിന്നെ നമുക്ക് കേരളാ സര്‍വകലാശാലയീല്‍ മലയാളഭാഷയില്‍ എംബിബി‌എസും ബി.ടെക്കും തുടങ്ങിയാലോ മാഷേ??? ഇപ്പോ ആ സര്‍വ്വകലാശാലയാണല്ലോ പുതിയ പുതിയ ഐറ്റംസിന്റെ ഉപജ്ഞാതാക്കള്‍ (പ്രോ വിസി ഇപ്പോഴും സര്‍വ്വീസിലുണ്ടല്ലോ അല്ലേ...!!!)

പിന്നെ ഉയര്‍ന്ന സ്ത്രീധനം വാങ്ങി വിവാഹം കഴിക്കാനും അഴിമതി നടത്താനുമാണ്‌ ഡോക്ടറും എന്‍ജിനീയറുമൊക്കെ ആവുന്നത്‌ എങ്കില്‍ നമുക്കാ സര്‍വീസുകളും കോഴ്സുകളും അങ്ങു നിറുത്തിയാലോ മാഷേ????എന്നിട്ട് നമുക്കാവശ്യമുള്ള ഡോക്ടേഴ്സിനേയും ആകാശത്തേക്ക് വാണം വിടുന്ന ആള്‍ക്കാരേയുമൊക്കെ ചൈനേന്നോ റഷ്യേന്നോ ബംഗാളീന്നോ ഇറക്കുമതി ചെയ്യേം ചെയ്യാം.എന്നാ??!!!


എന്നതായാലും മാഷേ, എന്നെ സംബന്ധിച്ചേടത്തോളം ഞാന്‍ എന്‍‌ജിനീയറിംഗിനെ ഒരു പ്രൊഫഷനായി തന്നെയാണെടുത്തിരിക്കുന്നത്..അതായത് ജീവിതമാര്‍ഗമായി തന്നെ.അതിനാല്‍ അതില്‍ നിന്ന് ജീവിക്കാനുള്ള വഹ കിട്ടണമെന്ന് എനിക്ക് നിര്‍ബന്ധവുമുണ്ട്.എന്നാല്‍ ഞാന്‍ അഴിമതി നടത്താനും ഉയര്‍ന്ന സ്ത്രീധനം (ആ അതു പറഞ്ഞപ്പോഴാ‍, ഞങ്ങള്‍ കുറേ പേര്‍ മിശ്രവിവാഹമാ കേട്ടോ, അപ്പോ ഏതായാലും സ്സ്ത്രീധനം കിട്ടൂലാ) വാങ്ങാനുമാണെന്ന് പറയുന്ന താങ്കളോട് പിണറായി സഖാവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ “നല്ല നമസ്കാരം” ,അല്ല താങ്കളുടെ തന്നെ “വാമൊഴിവഴക്കത്തിന്റെ സൌന്ദര്യമുള്ള “ ഭാഷയില്‍ പറയണമെങ്കില്‍ , ഞാന്‍ രഹസ്യമായി മെയിലയയ്ക്കേണ്ടി വരും...എന്റെ ബ്ലോഗ്ഗെന്തിനാ ഞാന്‍ സെപ്റ്റിക് ടാങ്കാക്കുന്നത്!!!

ഏതായാലും ഇത്രയും വലിയ ഒരു ഗവേഷണം നടത്തി ഇത്രയും ഞെട്ടിക്കുന്ന ഒരു സത്യം കണ്ടു പിടിച്ച താങ്കള്‍ക്ക് അഹങ്കാരം ഇന്‍സ്റ്റിട്യൂട്ടില്‍ ഒരു HOD പദവിയും ഒരു ഓണററി ഡോക്ടറേറ്റും നല്‍കുന്നതായിരിക്കും...

പീന്നെ എല്ലില്ലാത്ത ഒരു നാവ് വായിലുണ്ട് എന്നതും മൂത്ത മതേതരന്മാരുടെ നേതാവാണെന്നതും ആരേയും എന്തും പറയാനുള്ള ലൈസന്‍സായാണു താങ്കള്‍ കാണുന്നതെങ്കില്‍ സഖാവേ ഒന്നേ പറയാനുള്ളൂ... എന്നുമീ മന്ത്രി പദവിയും സ്റ്റേറ്റ് കാറും പോലീസുമൊന്നും കാണില്ല....ഒരിക്കലെങ്കിലും പൊതുജനത്തിന്റെ കയ്യില്‍ ഒത്തു കിട്ടിയാ പിന്നെ താങ്കളുടെ കാര്യം - ശേഷം ചിന്ത്യം...

വാല്‍ക്കഷണം : നമ്മടെ മന്ത്രിജി പിജി വരെ പഠിച്ചത് മലയാളം മാത്രമാ കേട്ടോ!!! അതോണ്ടാ വായീന്നു വരുന്നവയ്ക്ക് ഇത്ര “വാമൊഴിവഴക്കത്തിന്റെ സൌന്ദര്യം!!!”...താങ്കള്‍ പഠിച്ച സ്കൂള്‍ ഏതായാലും സംരക്ഷിത സ്മാരകമായും വാമൊഴിവഴക്കഭഹഷയുടെ ഉപജ്ഞാതൃഭൂമിയായും സംരക്ഷിക്കപ്പെടേണ്ടതും ആദരിക്കപ്പെടേണ്ടതുമാണ്...അനുബന്ധം : മന്ത്രിജീ, മറക്കരുതിത്...ഈ വാക്കുകള്‍ ഒന്നോര്‍മ്മിപ്പിക്കട്ടെ...


PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

9 അഭിപ്രായങ്ങൾ:


  നമ്മടെ മന്ത്രിജി പിജി വരെ പഠിച്ചത് മലയാളം മാത്രമാ കേട്ടോ!!! അതോണ്ടാ വായീന്നു വരുന്നവയ്ക്ക് ഇത്ര “വാമൊഴിവഴക്കത്തിന്റെ സൌന്ദര്യം!!!”...

  പുതിയ ചളു...

  ഒരു വ്യക്തി ഹത്യാ പോസ്റ്റ്!!! 1. ബാജി ഓടംവേലി said...
 2. ആ മന്ത്രി പറയുന്നതൊക്കെ കൊലയ്‌ക്കുന്നുണ്ട്.
  എങ്കിലും ആളൊരു ശുദ്ധനാ.....

 3. Anonymous said...
 4. This comment has been removed by a blog administrator.
 5. keralainside.net said...
 6. Your post is being listed by www.keralainside.net.
  Under appropriate category When ever you write new blog posts , please submit your blog post category

  details to us. Thank You..

 7. Mr. K# said...
 8. ഈ മന്ത്രിയുടെ വായില്‍ നിന്നുതിര്ന്നു വീഴുന്ന മൊഴികളെല്ലാം ഒരു പുസ്തകമാക്കേണ്ടതാണ്‍. പിന്നെ താന്കള്‍ ക്വോട്ട് ചെയ്ത കമന്റിന്റെ ഒറിജിനല്‍ ഇവിടെയാണ്‍ കേട്ടോ, വെടുതേ കോപ്പിറൈറ്റ് കേസില്‍ പെടേണ്ട :-)

 9. sandoz said...
 10. വല്ലപ്പോഴും ചിരിക്കാന്‍ വകുപ്പ് തരുന്ന മന്ത്രിയാ..
  അങേരെ കുറിച്ച് അപവാദം പറയരുത്...
  പാവം മനുഷ്യന്‍...
  തങ്കക്കുടം..
  [വാ തുറക്കരുതെന്നേ ഒള്ളൂ...]

 11. Anonymous said...
 12. അയ്യേ... അഹങ്കാരി ഇത്രയ്ക്ക് അധ:പതിച്ചോ? മന്ത്രിഅദ്ദേഹം പറയുന്നതൊക്കെ ഇത്രകാര്യമായി ചിന്തിക്കാന്...
  കുറ്റം പറയരുതല്ലോ അഞ്ചുവര്ഷം കഴിഞ്ഞാലും കേരള ജനതയുടെ മനസ്സില് മന്ത്രിഅദ്ദേഹത്തിന്റെ പേര് മയാതങ്ങനെ കിടക്കും...
  മലയാള നാട്ടില് ജനങ്ങള് കണ്ടാല് അറിയുന്ന ഒരുവിധം ആള്ക്കാരെയൊക്കെ മന്ത്രിസാര് അഭിഷേകം ചെയ്തുകഴിഞ്ഞു... രണ്ടു രണ്ടര വര്ഷം ഇപ്പോഴും ബാക്കി... ചിലപ്പോ ഭാവിയില് വോട്ടര് പട്ടികനോക്കി ആള്ക്കാരെ തിരഞ്ഞെടുത്തു അഭിഷേകം ചെയ്യാനാകും പരിപാടി.... എന്തുചെയ്യാം... അനുഭവിക്കുക തന്നെ.


  @ബാജീ...

  കൊലയ്ക്കുന്നുണ്ടോ???അതെന്നതാ??? പിന്നെ ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യുമെന്നാ!!!ശുദ്ധന്‍ വിവരോം കൂടി ഇല്ലാത്തോനാണേ പ്ന്നെ പറയേം വേണ്ട!!!

  @അനോണീ, അതു വേണ്ടാട്ടോ!!!

  @സരിജാ, :) :) ദേ കെടക്കണു രണ്ട് സ്മൈലി

  @കുതിരവട്ടോ, ആ പറഞ്ഞത് ആലോചിക്കേണ്ടതാണ്...
  “വാമൊഴിവഴക്കസൌന്ദര്യലക്ഷണം” എന്ന് പേരിടാം...എന്താ???
  പിന്നെ കോപ്പിറൈറ്റ്..നന്ദീണ്ട് കേട്ടാ,അല്ലേ എനിക്കെതിരേം വന്നേനെ കരിവാരം!!!

  @സാന്‍ഡോ,
  ചത്തില്ലാരുന്നോ, കൊറേക്കാലമായല്ലോ ബ്ലോഗില്‍ അനക്കം കണ്ടിട്ട്????എന്നാ പറ്റി???
  ഹാ, പുള്ളീടെ വായടപ്പിക്കാന്‍ ഒന്നും മതിയാകില്ല, ഇരുമ്പു പോലും ഉരുകിപ്പോവൂന്നേ!!!

  @അനോണീ,
  എന്നാ ചെയ്യാന, മിണ്ടല്ലേ, നമ്മളു സമത്വവിരുദ്ധരും വര്‍ഗീയവാദികളും ഫാസിസ്റ്റുകളും ഒക്കെയാകുമേ!!! 13. ഉണ്ണികൃഷ്ണന്‍ പുഞ്ചപ്പാടം said...
 14. സുധാകരനെപ്പോലെ നാലുപേരുണ്ടായാലേ നമ്മുടെ നാടുനന്നാവൂ ...

കമന്റെഴുതണോ??? ദാ ഇവിടെ...