Reading Problems? Click Here


കിണകിണാപ്പനും ചില പുനിതാ ബ്ലോഗന്‍ ചിന്തകളും...

മുന്നറിവ് : പുനിതാ ബ്ലോഗനനെ പറ്റിയുള്ള എന്റെ പോസ്റ്റുകള്‍ ഒന്നും രണ്ടും


ഞാന്‍ പുനിതാ ബ്ലോഗ(ന)ന്‍ എന്ന ഒരു പോസ്റ്റിട്ട് പെണ്‍പേരുകളില്‍ വിലസുന്ന ആണ്‍ ബ്ലോഗര്‍മാരുണ്ട് എന്നു പറഞ്ഞതിനു എനിക്ക് വന്ന തെറികമന്റുകള്‍ ധാരാളമാണ്.ചില പ്രമുഖ ബ്ല്ലോഗര്‍മാരുള്‍പ്പടെ ഉള്ളവര്‍ എന്നെ വിചാരണ ചെയ്യാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.

ആ പോസ്റ്റിന്റെ പേരില്‍ എന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനും, എന്നെ ആണും പെണ്ണും കെട്ടവന്‍ എന്നു വിളിക്കാനും എന്നെ ഹിജഡാ തെരുവില്‍ വച്ച് കണ്ട കാര്യം പറയാനും വരെ ആളുകള്‍ ഉണ്ടായി.

ഉണ്ണിക്കുട്ടന്‍ എന്ന ബൂലോകത്തിലെ ഏറ്റവും ആദ്യമെത്തിയതെന്ന് അവകാശപ്പെടുന്ന ബ്ലോഗര്‍ എന്നെ പറ്റി എന്റെ ആത്മീയം എന്ന ബ്ലോഗില്‍ ഇട്ട കമന്റ് ചുവടെ ചേര്‍ക്കൂന്നു.

ഉണ്ണിക്കുട്ടന്‍: “അഹങ്കാരീ തുടക്കത്തിന്റെ അവേശം മനസിലാകും .. പക്ഷെ താന്‍ ഈ മലയാള ബ്ലോഗ് എന്ന സംഭവത്തെ തന്നെ നാറ്റിച്ചു കൊണ്ടിരിക്കുവാണെന്നു പറയാതെ വയ്യ. താങ്കളും താങ്കളുടെ ബ്ലോഗുകളും പോസ്റ്റുകളും വാക്കുകളും എല്ലാം തന്നെ ഈ നല്ല ഒരു മീഡിയത്തെ നശിപ്പിക്കും
----------------------------------------------------------------------------------------------------------
ഇനി ഞാന്‍ ഇതെഴുതാനുണ്ടായ കാരണം. പുനിതാ ബ്ലോഗന്‍ എന്ന പോസ്റ്റിന്റെ പേരില്‍ ഇത്രയും ചീത്തവിളി കേട്ടപ്പോള്‍ തന്നെ കരുതിയതാണ് ഈ ഗണത്തിലുള്ള ഒരുത്തനെയെങ്കിലും ഒരിക്കലെങ്കിലും വെളിച്ചത്തു കൊണ്ടു വരണമെന്ന്!!!

ഇപ്പോ ബൂലോകം മുഴുവനും ചില പ്രശ്നങ്ങളില്‍ നീറിപ്പുകയുകയാണല്ലോ!!!

അതില്‍ സനാതനത്തിന്റെ ബ്ലോഗില്‍ കമന്റീട്ട് പ്രശ്നം തുടങ്ങി വച്ച ഒരു ബ്ലോഗറുണ്ട്- കിണകിണാപ്പന്‍. അദ്ദേഹവും ഈ പ്രശ്നവും തമ്മിലെന്താണു ബന്ധം എന്നല്ലെ, വരട്ടെ പറയാം.

ഇപ്പോള്‍ ഈ ബൂലോകത്തില്‍ സാദാ ലോകത്തിലുള്ളതിനേക്കാള്‍ തൊഴുത്തില്‍കുത്തും ചീത്തവിളിയുമാണ്.അനോണിമിറ്റി എന്ന ഫാക്ടറാണ് ഇവിടുള്ള പ്ലസ് പോയന്റ്.എന്ത് പോക്രിത്തരവും വിളിച്ച് പറയാം, കണ്ടുപിടിക്കപ്പെടുമെന്ന ഭീതിയില്ലാതെ.
ഇനി ഞാന്‍ പറഞ്ഞു വന്ന കാര്യം പറയാം.ഇപ്പോള്‍ ബൂലോകത്ത് നടന്നു വരുന്ന പ്രശ്നത്തില്‍ അവിചാരിതമായി “ബൂലോക തറവാട്” എന്ന ബ്ലോഗും കടന്നു വരികയുണ്ടായി.ജസ്റ്റ് എല്ലാ ബൂലോകരൂടേയും ഗ്രൂപ്പ് എന്ന സങ്കല്‍പ്പത്തില്‍ മാത്രം തുടങ്ങിയതെന്ന് ,,തുടക്കം മൂതല്‍,ദ വെരി ബിഗിനിംഗ്- എനിക്ക് തോന്നിയിട്ടുള്ള ആ ബ്ലോഗ് ഈ പ്രശ്നത്തില്‍ അംഗമാകാനുള്ള ഒരേയൊരു കാരണം അതില്‍ കിണകിണാപ്പന്‍ എന്ന പേരില്‍ ഒരു ബ്ലോഗര്‍ ഇട്ട “തെറിഭാഷയ്ക്കൊരിടം” എന്ന പോസ്റ്റായിരുന്നു.ആ പോസ്റ്റ് വിഴ്ണുപ്രസാദിന്റെ പ്രതിഭാഷ എന്ന കവിതയെ വള്‍ഗര്‍ ആയ രീതിയില്‍ ആക്ഷേപിച്ചു കൊണ്ടുള്ളതും.കിണക്കിണാപ്പന്റെ ബ്ലോഗില്‍ അതിലേക്ക് ലിങ്കും കൊടുത്തിട്ടുണ്ട്.

ഇനിയാണ് കഥയുടെ പ്രധാന അംശം വരുന്നത്.ഈപോസ്റ്റ് ഞങ്ങള്‍ ആദ്ദ്യം കാണുന്നത് കിണകിണാപ്പന്റെ രചനയയയി അയിരുന്നില്ല. “നീതു” എന്ന ബ്ലോഗറുടേതായാണ്. ഞാന്‍ അതു വായിച്ച ശേഷം സംശയം തോന്നിയതിനാല്‍ നീതുവിന്റെ പ്രൊഫൈലൊന്നു നോക്കി-അതില്‍ ആകെ ഉണ്ടായിരുന്നത് “ഫീമെയില്‍ , ഇന്ത്യ” എന്നു മാത്രമായിരുന്നു.ഒരൊറ്റ ബ്ലോഗ് പോലും നഹി...

കഥ അവിടെ തീരുന്നില്ല.ഞാന്‍ സൂചിപ്പിച്ചതനുസരിച്ച് ബൂലോകതറവാടിന്റെ അഡ്മിന്‍ ആയ ശിവ എന്ന ബ്ലോഗര്‍ നീതുവിനു ഐഡന്റിറ്റി വെളിപ്പെടുത്താനാവശ്യപ്പെട്ട് മെയില്‍ അയച്ചു.(എന്നാണറിഞ്ഞത്). ആ മെയിലയച്ച് രണ്ടു ദിവസത്തിനൂള്ളില്‍ നീതു എന്ന ഫീമെയില്‍ ബ്ലോഗര്‍ അപ്രത്യക്ഷയാ‍യി!!!!

പ്രസ്തുത സ്ഥാനത്ത് പെട്ടെന്നതാ പൊട്ടിവീണൊരു പുരുഷ ബ്ലോഗര്‍- കിണകിണാപ്പന്‍

പുള്ളിക്കോ പെട്ടെന്നൊരു ബ്ലോഗും - ക്ണാപ്പന്റെ ലോകം...

ഇനി എനിക്ക് ചോദിക്കാനുള്ളാ ചില ചോദ്യങ്ങള്‍ : കിണകിണാപ്പനോടും എന്റെ പുനിതാ ബ്ലോഗന്‍ എന്ന പോശ്റ്റിനെ വിമര്‍ശിച്ച് കമന്റിട്ടവരോടും അതിന്റെ പേരില് എന്നെ തെറി പറഞ്ഞവരോടും :
ക്ണാപ്പന്‍ യഥാര്‍ത്ഥത്തില്‍ പുരുഷനോ അതോ സ്ത്രീയോ (ആ വേര്‍തിരിവ് ഈ ബൂലോകത്തില്‍ ഒഴിവാക്കേണ്ടതാണ് എന്നറിയാം,എങ്കിലും ഇത് ചോദിക്കുന്നതിന്റെ കാരണം വഴിയേ മനസിലാകും)

 1. ക്ണാപ്പന്‍ സ്ത്രീ ആണെങ്കില്‍ ക്ണാപ്പന്‍ എന്ന പുരുഷ നാമം സ്വീകരിച്ചതെന്തിന്?
 2. ക്ണാപ്പന്‍ പുരുഷനെങ്കില്‍ ആദ്യം നീതു എന്ന നാമവും സ്വീകരിച്ച് പെണ്ണായി വേഷം കെട്ടിയതിന്റെ ഉദ്ദേശമെന്തായിരുന്നു?? അങ്ങനെ ബൂലോകത്തെ മുഴുവന്‍ കബളിപ്പിച്ച താങ്കള്‍ എങ്ങനെ വിശ്വാസ്യനാകും???

 3. നീതു എന്ന നാമവും സ്വീകരിച്ച് ഫീമെയില്‍ എന്ന് പ്രൊഫൈലിലും കൊടുത്ത ഇദ്ദേഹം ഞാന്‍ പറഞ്ഞ മാതിരിയൂള്ള പുനിതാ ബ്ലോഗനന് ഉത്തമ ഉദാഹരണമല്ലേ (ഇദ്ദേഹത്തിന്റെ ഉദ്ദേശം ഇപ്പോഴും അജ്ഞാതം)

 4. ബൂലോകതറവാട്ടില്‍ നിന്നും നീക്കം ചെയ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് കിണാപ്പന്‍ ഇട്ട പോസ്റ്റില്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ പറ്റി പറയുന്നു.സ്വന്തമായുള്ള ബ്ലോഗില്‍ ഒരൊറ്റ പോസ്റ്റു പോലും ഇല്ലാതിരിക്കെ , ബൂലോകതറവാടു പോലെ ഒരു ഗ്രൂപ്പ് ബ്ലോഗില്‍ “തെറിഭാഷ“ പോലൊരു പോസ്റ്റ് ഇടുന്നത് എന്ത് സ്വാതന്ത്ര്യമാണ്???

 5. ഉപജാപകനെന്ന് ആരോപിക്കപ്പെട്ട ബൂലോകതറവാടും അതിന്റെ അഡ്മിനുകളും അനുഭവിച്ച വേദനയ്ക്ക് താങ്കള്‍ സമാധാനം പറയുമോ??
ഇനി ക്ണാപ്പന്‍ നീതു എന്ന പ്രൊഫൈല്‍ സ്വീകരിച്ചിരുന്നില്ല എന്നാണെങ്കില്‍ ദാ ഇതൊന്നു നോക്കിയാട്ടെ...

ദാ ഈ പേജൊന്നു നോക്കൂ (ഗൂഗിളില്‍ കിണകിണാപ്പന്‍ എന്ന് സെര്‍ച്ച് ചെയ്തതിന്റെ ലിങ്കായിരുന്നു ഇവിടെ ഞാന്‍ ആദ്യം കൊടുത്തിരുന്നത്. എന്നാല്‍ ഞാന്‍ ഈ പോസ്റ്റിട്ട് 6 മണിക്കൂറിനുള്ളില്‍ കിണകിണാപ്പന്‍ അദ്ദേഹത്തിന്റെ പ്രൊഫൈലില്‍ മാറ്റം വരുത്തി. എന്നാല്‍ ഞാന്‍ നേരത്തെ ആ പേജിന്റെ സ്ക്രീന്‍ഷോട്ട് എടുത്തു വച്ചിരുന്നു.ആ ഷോട്ട് ഇപ്പോള്‍ ഇവിടെ കൊടുക്കുന്നു. ആദ്യ റിസള്‍ട്ടിന്റെ ഹെഡിംഗ് ശ്രദ്ധിക്കുക!!! എന്നാലും 6 മണിക്കൂറിനുള്ളില്‍ ആ പ്രൊഫൈല്‍ എഡിറ്റു ചെയ്ത് നീതു എന്ന പേരു മാറ്റാന്‍ അദ്ദേഹം കാട്ടിയ ജാഗ്രത!!!)

ഇതിനിടയില്‍ ആരോ പറഞ്ഞു കേള്‍ക്കയുണ്ടായി നീതു ചിത്രകാരന്റെ പ്രൊഫൈല്‍ ആണെന്ന്.അതിനാല്‍ കിണകിണാപ്പനും അദ്ദേഹത്തിന്റെ പ്രൊഫൈല്‍ ആണെന്ന വാദം തള്ളിക്കളയാന്‍ എന്തോ ഒരസ്വസ്ഥത...


ഇനി ഉണ്ണിക്കുട്ടന്‍ എന്നെ പറ്റി ഇട്ട കമന്റിനെ പറ്റി :

അതു വായിച്ചപ്പോള്‍ ആദ്യമെനിക്കുണ്ടായവികാരം അത്ഭുതമായിരുന്നു. ആ ബ്ലോഗില്‍ നടന്ന സംവാദം ശ്രദ്ധിച്ചാല്‍ എന്റെ അത്ഭുതത്തിനു കാരണം മനസിലാകും. ഒരൊറ്റ അസഭ്യമായ വാക്കോ വ്യക്തിഹത്യയോ ഞാന്‍ അതുവരെ ചെയ്തിരുന്നില്ല!!!എന്നെ കഴുതയെന്നും ബ്രെയിനില്ലാത്തവനെന്നും വിളിച്ചിട്ടു പോലും!!!

ചിത്രകാ‍രന്‍ എന്ന വ്യക്തിയെ എനിക്കറിയില്ല ,അദ്ദേഹത്തോട് മുന്‍‌കൂറായി എനിക്കൊരു ബന്ധമോ വിരോധമോ ഇല്ല.എന്നാല്‍ അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ വായിച്ചപ്പോള്‍ സത്യത്തില്‍ ഭീ‍തിയും ജുഗുപ്സയുമാണു തോന്നിയത്.യാതൊരടിസ്ഥാനവുമില്ലാത്ത രീതിയില്‍, എല്ലാവരും ഒന്നായി-ഡിജിറ്റല്‍ ഡിവൈഡിനെ പോലും തോല്‍പ്പിച്ചു കൊണ്ട്- വളരേണ്ട ഈ ബൂലോകത്ത് വളരെ ബീഭത്സമായ രീതിയില്‍ ജാതിസ്പര്‍ദ്ധയുടെ വിഷം ചീറ്റുന്നവയായിരൂന്നുഅദ്ദേഹത്തിന്റെ പോസ്റ്റുകള്‍.അദ്ദേഹത്തിന്റെ ഫ്രസ്റ്റേഷന്‍സും കോമ്പ്ലക്സ്സുകളും കുത്തിനിറച്ച്, വായനക്കാരില്‍ ജാതിയതയുടെ, വര്‍ണ്ണവെറിയുടെ, തുടാച്ചു നീക്കാന്‍ ലോകമുഴുവന്‍ ആഗ്രഹിക്കുന്ന മഹാവിപത്തിന്റെ ബീജങ്ങള്‍ എമ്പാടും വാരി വിതറുന്ന പോസ്റ്റുകള്‍!!!

ഇത്തരം പോസ്റ്റുകളുടേയും കമന്റുകളുടേയും കൂമ്പാരമായിരുന്നു പുള്ളിയുടെ ബ്ലോഗുകള്‍...

ഇത്തരം പോസ്റ്റുകളും, പുനിതകളും , വ്യക്തിഹത്യകളും യഥേഷ്ടമുള്ള ഈ ബൂലോകത്ത് എന്റെ ആത്മീയ ചിന്തകളും ചര്‍ച്ചകളും (അവിടെ ഞാന്‍ വഴക്കായിരുന്നില്ല, ഒരൊറ്റ അസഭ്യ വാക്കും ഞാന്‍ പറഞ്ഞിരുന്നില്ല) ഈ ബൂലോക്കത്തെ നശിപ്പിക്കുന്നു എന്നാണ് ഉണ്ണിക്കുട്ടന്റെ കണ്ടുപിടുത്തം!!! ഞാന്‍ സംഘപ്രവര്‍ത്തകനാണെന്നു തുറന്നു പറഞ്ഞതു കൊണ്ടാണെന്ന് തോന്നുന്നു (സംഘത്തെ പറ്റിയ്യുള്ള ചര്‍ച്ചയായീരുന്നു നടന്നിരുന്നത്), അല്ലെങ്കില്‍ ഏതെങ്കിലും വ്യക്തിബന്ധത്തിന്റെ പുറത്ത്.അല്ലാതെ ,അജിത്തിന്റെ , അവഹേളനപരമായ കമന്റുകളുടെ ഇടയില്‍നിന്നും എന്റെ കമന്റുകള്‍ (ദയവായി ആത്മീയത്തിലെ എന്റെ പോസ്റ്റുകള്‍ ശ്രദ്ധിക്കുക) പോസ്റ്റുകള്‍ എന്നിവ ഈ ബൂലോകത്തെ നശിപ്പിക്കുന്നു എന്ന് ഉണ്ണിക്കുട്ടന്‍ ഒരടിസ്ഥാനവുമില്ലാത്ത ആരോപണം ഉന്നയിക്കുമായിരുന്നില്ല!!!


PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

4 അഭിപ്രായങ്ങൾ:


  ഇനി ഞാന്‍ ഇതെഴുതാനുണ്ടായ കാരണം. പുനിതാ ബ്ലോഗന്‍ എന്ന പോസ്റ്റിന്റെ പേരില്‍ ഇത്രയും ചീത്തവിളി കേട്ടപ്പോള്‍ തന്നെ കരുതിയതാണ് ഈ ഗണത്തിലുള്ള ഒരുത്തനെയെങ്കിലും ഒരിക്കലെങ്കിലും വെളിച്ചത്തു കൊണ്ടു വരണമെന്ന്!!!
  ശിവ കിണകിണാപ്പന്റെ പോസ്റ്റിന് ഇട്ട കമന്റ് ഞാന്‍ ഇവിടേക്ക് കോപ്പി ചെയ്യുന്നു

  കിണകിണാപ്പന്,

  ഞാന്‍ താങ്കളോട് എന്തു തെറ്റാണ് കാണിച്ചത്...ആദ്യം താങ്കള്‍ നീതു എന്ന പേരില്‍ അംഗത്വത്തിന് അപേക്ഷിച്ചു...ഈ ബൂലോകത്തെക്കുറിച്ച് കൂടുതലൊന്നും അറിയാത്ത ഞാന്‍ താങ്കളെയും ആഡ് ചെയ്തു...

  ഒടുവില്‍ താങ്കള്‍ ഒരു പോസ്റ്റ് ഇട്ടു...അതിനു ശേഷം താങ്കളുടെ ബ്ലോഗില്‍ നോക്കുമ്പോള്‍ അവിടെ പ്രൊഫൈലില്‍ അവിടെ ഒരു ബ്ലോഗും ഇല്ലായിരുന്നു...

  അതിനു ശേഷം ഞാന്‍ താങ്കള്‍ക്ക് ഒരു മെയില്‍ അയച്ചു പരിചയപ്പെടുത്തണം എന്ന ആവശ്യവുമായി...താങ്കള്‍ അതിനു മറുപടി തരാതെ അന്ന് ഉച്ചയ്ക്കു തന്നെ പുതിയ ഒരു ബ്ലോഗും ഉണ്ടാക്കി പേര് മാറ്റി കിണ കിണാപ്പന്‍ എന്നാക്കുകയും ചെയ്തു...

  എന്നിട്ടും ഞാന്‍ താങ്കളെ അപ്പോഴൊന്നും റിമൂവ് ചെയ്യാതിരുന്നതാണോ ഞാന്‍ ചെയ്ത തെറ്റ്...

  ഈ ഉപകാരങ്ങള്‍ക്കൊക്കെ നന്ദി...ഇനിയും പുതിയ പേരുമായി ചെന്ന് ആരെയും ഇങ്ങനെ പറ്റിക്കാതിരിക്കുക...എന്തിനാ ഇങ്ങനെയൊക്കെ ചെയ്യുന്നത്...

  സസ്നേഹം,

  ശിവ. 1. സജുശ്രീപദം said...
 2. ബ്ലോഗേര്‍സ് എല്ലാവരും CID പണിയും,ചാര പണിയും,തല്ലു കൂടലുമായ് സമയം കളയുകയാണല്ലൊ!വല്ലാതെ ബോര്‍ ആകുന്നു.എന്തായാലും അഹങ്കാരിയുടെ പുനിത ബ്ലോഗന്‍ കൊണ്ട് ആര്‍ക്കൊക്കെയോ ഗുണമായ് എന്ന് തോന്നുന്നു

 3. Unknown said...
 4. അഹങ്കാരീ, നല്ല കാര്യം. ദിങ്ങനുള്ള ആല്‍ക്കാരെ ഒന്നു വെളിച്ചത്തു കൊണ്ടൂ വരണതു വളരെ നല്ലകാര്യമാണു കേട്ടോ.

  ഇവിടെ തൂലികാ നാമത്തില്‍ (അനോണി എന്നല്ല) എഴുതുന്ന ഒരു പാട് പേരുണ്ട്. സാങ്കേതിക കാരണത്താല്‍ പേരു പറയാന്‍ സാധിക്കാത്തവരും ഉണ്ട്. പക്ഷേ ഈ പേരില്ലായ്മ മറ്റുള്ള വരെ തെറി വിളിക്കാനും അസഭ്യം പറയാനും ഉപയോഗിക്കുന്നതിലൂടെ നല്ല രീതിയില്‍ ബ്ലോഗ് ചെയ്യുന്നവരെ കൂടി അതു സാരമായി ബാധിക്കുക്കയാണ് ചെയ്യുന്നത്.

  ഈ കണകണാപ്പന്മാരെയൊക്കെ എന്തു ചെയ്യാന്‍? ഇനി ആ പുള്ളിക്ക് ഏതൊക്കെ പേരില്‍ ബ്ലോഗുണ്ടാവുമെന്ന് ആര്‍ക്കറിയാം...

കമന്റെഴുതണോ??? ദാ ഇവിടെ...