Reading Problems? Click Here


ഹിറ്റണോമിക്സ് :ഹിറ്റുണ്ടാക്കാന്‍ പത്തു വഴികള്‍-1...

മുന്‍പരിചയം : അഹങ്കാരം ഇന്‍സ്റ്റിട്യൂട്ട് ഓഫ് ആഗോള തല്ലുകൊള്ളിത്തരം.


പ്രിയ വിദ്യാ-ആര്‍ത്തികളേ,

നമ്മുടെ പ്രിയ വിശാലമനസ്കന്‍ സാര്‍ കുറച്ചു ദിവസങ്ങളായി ക്ലാസെടുക്കാന്‍ വരുന്നില്ല എന്നത് നിങ്ങള്‍ക്കറിയാമല്ലോ.അദ്ദേഹം പോലീസ് പിടിയിലായി എന്ന ഒരു വാര്‍ത്ത കിട്ടിയിട്ടുണ്ടെങ്കിലും കമന്റ് വഴി അദ്ദേഹം എന്നെ ബന്ധപ്പെട്ടതിനാല്‍ തട്ടിപ്പോയിട്ടില്ല എന്ന (അല്ലേലും അതങ്ങനൊന്നും തീരുന്ന മൊതലല്ലല്ലോ!!) വിവരം നിങ്ങളെ സന്തോഷപൂര്‍വം അറിയിക്കട്ടെ.

ഇന്നും അദ്ദേഹം വരില്ല എന്നതിനാല്‍ ഇന്ന് നിങ്ങളുടെ ക്ലാസ് കൈക്കാര്യം ചെയ്യുന്നത് നിങ്ങളുടെ പ്രിയ പ്രിന്‍സിപ്പല്‍-കം-ഡയറക്ടര്‍-കം- പ്യൂ‍ണ്‍-കം - ജീവാത്മാ പരമാത്മാ‍വായ ഞാന്‍ തന്നെയാ
ണ്.
അഹങ്കാരം ഇന്‍സ്റ്റിട്യൂട്ട് എന്നത് ബ്ലോഗ്ഗേഴ്സിനു വേണ്ടി ഉള്ള ഒരു വിര്‍ച്വല്‍ അക്കാഡമി ആ‍യതിനാല്‍ നമ്മുടെ സിലബസ് ഭൂരിഭാഗവും ബ്ലോഗ് സംബന്ധമാണെന്നത് നിങ്ങള്‍ക്കറിയാമായിരിക്കും.

ഏതായാലും തല്ലുകൊള്ളിത്തരങ്ങളുടെ പുതു പുതു ടെക്നിക്കുകള്‍ അറിയുന്നതിനു മുന്‍പ് നിങ്ങള്‍ ചില പ്രാഥമിക കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ട്.

അതില്‍ ആദ്യത്തേതാണ് ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ നമ്മുടെ ബ്ലോഗില്‍ കൊണ്ടു വരിക എന്നത്.മാക്സിമം വൃത്തിയായി തല്ലുകൊള്ളുകയാണല്ലോ നമ്മുടെ ലക്ഷ്യം.അതിനാല്‍ കൂടുതല്‍ ആളുകള്‍ വരുന്നത് നന്നായിരിക്കും.മാത്രമല്ല “ആളു കൂടിയാല്‍ പാമ്പു ചാവില്ല” എന്നതിനാല്‍ നമ്മള്‍ക്ക് ധൈര്യമായി തല്ലുകൊള്ളുകേം ചെയ്യാം.


അതിനാല്‍ നമ്മുടെ ഇന്നത്തെ ക്ലാസ്-ഹിറ്റണോമിക്സ്

യൂണിറ്റ് 1: ഹിറ്റു കൂട്ടാന്‍ 10 സിമ്പിള്‍ വഴികള്‍

നിങ്ങള്‍ പുതിയ കുട്ടികള്‍ ആയതിനാല്‍ ഞാന്‍ ആദ്യമായി നിങ്ങളുടെ ബ്ലോഗിന്റെ ഹിറ്റു കൂട്ടാനായി പ്രയോഗിച്ചു നോക്കാവുന്ന ചില സിമ്പിള്‍ കാര്യങ്ങള്‍ പറഞ്ഞു തരാം.ഇവ ഏറ്റില്ല എങ്കില്‍ കുറച്ചു കൂടീ കടുത്ത പ്രയോഗങ്ങള്‍ ആകാമെങ്കിലും ഇവയില്‍ തഴക്കവും പഴക്കവും വന്നവര്‍ക്കേ കുറച്ച് കൂടി കടുത്ത പ്രയോഗങ്ങള്‍ നന്നായി കൈക്കാര്യം ചെയ്യാന്‍ കഴിയുകയുള്ളൂ...

ഇന്ന് എല്ലാ ബ്ലോഗര്‍മാരും അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഹിറ്റുകളുടെ കുറവ്. ആ ഹിറ്റുകള്‍ കൂട്ടുക എന്നതാണ് ഈ ബൂലോകത്തിലെത്തുന്ന 99% ആള്‍ക്കാരുടേയും ലക്ഷ്യം എന്നിരിക്കെ, അതിനായി പലരും കാട്ടിക്കൂട്ടുന്ന വിക്രിയകളും വൃത്തികേടുകളും നാം കണ്ടു കൊണ്ടിരിക്കയാണാല്ലോ???

ചിലര്‍ ക്വാമഡീന്നും പറഞ്ഞ് എഴുതണൂ, ചിലര്‍ പരിപാടികളു നടത്തണൂ, ചിലര് വാരാഘോഷങ്ങളും ചെലര് %$$%$ പോസ്റ്റുകളുമിടണു...അങ്ങനെ എന്തൊക്കെ...

എന്നാല്‍ ചുളുവിനു , വല്യ ബുദ്ധിമുട്ടും മുക്കലും മൂളലുമില്ലാതെ ഏതു ചവറ് പോസ്റ്റിനും അല്പസ്വല്പം ഹിറ്റ് സംഘടിപ്പിക്കാനുള്ള വഴികള്‍ നമുക്കിപ്പോ നോക്കാം.

നിങ്ങള്‍ക്ക് ഹിറ്റുകള്‍ മാത്രമാണ് പ്രധാന ലക്ഷ്യമെങ്കില്‍, നിങ്ങള്‍ക്ക് സ്വയം വെളിപ്പെടേണ്ട എങ്കില്‍ നിങ്ങള്‍ക്ക് പുനിതാ ബ്ലോഗറായി അവതരിച്ച് ഹിറ്റുകള്‍ വാരിക്കൂട്ടാവുന്നതാണ്.അതിനുള്ളാ വഴികള്‍ ദാ ഇവിടെ കൊടുത്തിട്ടുണ്ട്..വാങ്ങി വായിച്ച് പഠിക്കാവുന്നതാണ് (രണ്ടു ഭാഗമുണ്ട്).അതല്ല,നിങ്ങള്‍ക്ക് ആ തറപണി ഇഷ്ടമല്ലെങ്കില്‍ ദാ ഇനി പറയുന്ന വഴികള്‍ പരീക്ഷീക്കൂ...

1. ബ്ലോഗിന്റെ ഏറ്റവും നല്ലൊരു അട്രാക്ഷനാണ് നിക്നെയിം. നിങ്ങള്‍ അനോണി ആയിട്ടോ അല്ലാതെയോ, എങ്ങനെ ആണേലും നല്ലൊരു നിക്നെയിം സംഘടിപ്പിക്കുക. ഒരു നിക്നെയിം നന്നായാല്‍ നിങ്ങളുടെ അധ്വാനം അല്പം കുറഞ്ഞു എന്നു തന്നെ പറയാം.നല്ല സ്ട്രൈക്കിംഗ് നെയിം ആയിരിക്കണം എന്നത് നിര്‍ബന്ധം ആണ്.സാധാരണ നാമങ്ങള്‍ക്ക് അതിനു കഴിയില്ല.അതിനാല്‍ വിശാലമനസ്കന്‍, ആത്മാന്വേഷി, അഹങ്കാരി , ഇടിവാള്‍ , ദില്‍ബാസുരന്‍ തുടങ്ങിയ കിടിലോല്‍കിടിലന്‍ പേരുകള്‍ തപ്പിയെടുത്തൂ നിക്നെയിമായി ഇടുക.ഇടക്കിടക്ക് നിക്നെയിം മാറ്റാന്‍ പാടില്ല, നമ്മുടെ നിക്നെയിമിനെ മാക്സിമം ഹിറ്റാക്കുക, പിന്നെ ആ ബ്രാന്‍ഡ്നെയിമില്‍ നമ്മുടെ പാഴ് ഐറ്റംസ് കച്ചവടം ചെയ്യുക...ഇതാണ് നമ്മുടെ മാര്‍ക്കറ്റിംഗ് തന്ത്രം!!!

നിങ്ങളുടെ ബ്ലോഗിന്റെ പേരും ഇതു പോലെ തന്നെ ശ്രദ്ധ ആകര്‍ഷിക്കേണ്ടവയാണ്.വെറുതേ ഏതെങ്കിലും ഒരു പേര് എന്ന ലൈന്‍ പോര...കിടിലന്‍ ഒരു പേരു തന്നെ ഇടുക.ബ്ലോഗിന്റേയും ബ്ലോഗറുടേയും പേരുകള്‍ ഹിറ്റണോമിക്സിലെ ഒരു പ്രധാന ഫാക്ടറാണ്. നല്ല ഇടിവെട്ട് പേരൊരെണ്ണം സംഘടിപ്പിക്കുക (നിങ്ങള്‍ക്കായി നൂറോളം പേരുകള്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു,താമസിയ്യാതെ നിങ്ങള്‍ക്ക് സ്റ്റോറില്‍ ലഭ്യമാകുന്നതാണ്).പ്രശസ്തമായ ബ്ലോഗുകളുടെ പാരഡിപേരുകള്‍ ഒരു പരിധി വരെ നിങ്ങളെ സഹായിക്കും.എങ്കിലും പാരഡി ഇടുമ്പോള്‍ ആ പാരഡി തന്നെ പാരയായി മാറാതിരിക്കാന്‍ ശ്രദ്ധിക്കുക!!!

ഇനി നിങ്ങളുടെ പ്രൊഫൈല്‍ ഏറ്റവും ആകര്‍ഷകമായി തന്നെ ഒരുക്കണമെന്ന് പറയ്യേണ്ടതില്ലല്ലോ!!!നിങ്ങള്‍ ഒരു സീരിയസ് ബ്ലോഗറായോ വളിപ്പനായോ ഏതോആയിക്കോട്ടെ, ആ വിഭാഗത്തിന്റെ രീതിയില്‍ ഏറ്റവും വെറൈറ്റി വാചകങ്ങള്‍ ഉപയോഗിച്ച് വേണം പ്രൊഫൈലൊരുക്കാന്‍. സീരിയസിനു നല്ല സാഹിത്യകാരന്മാരുടെ വാക്യങ്ങളും വളിപ്പന്മാര്‍ക്ക് മിമിക്രി-റ്റോംസ്-സുധാകരന്‍ മന്ത്രിജി വാക്യങ്ങള്‍ മോഡലിലുള്ളവയും തെരഞ്ഞെടുക്കാവുന്നതാണ്.

2. നിങ്ങള്‍ക്ക് ഒന്നിലധികം ബ്ലോഗുണ്ടെന്നിരിക്കട്ടെ (കഥയ്ക്കൊന്ന്,കവിതയ്ക്കൊന്ന്, ആത്മീയത്തിനൊന്ന്, ഫോട്ടോസിനൊന്ന് , ഹാസ്യം ഒന്ന് , പലവക ഒന്ന് എന്ന രീതിയില്‍). അപ്പോള്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇതാണ്-ഇവയില്‍ ഒന്ന് നിങ്ങള്‍ മെയിന്‍ ബ്ലോഗായി തിരഞ്ഞെടുക്കുക.ഹാസ്യബ്ലോഗോ പലവക ബ്ലോഗോ‍ ആണ് മെയിന്‍ ബ്ലോഗ്ഗാക്കാന്‍ നല്ലത്, കാരണം ഇവയില്‍ ഇന്നതേ ഇടാവൂ എന്നില്ലാത്തതിനാല്‍ നമുക്ക് എന്തു പോക്രിത്തരം വേണേലും അവിടെ ഇടാം. പിന്നീട് ആ ബ്ലോഗിനെ മാക്സിമം ഭംഗിയാക്കുക...അലവലാതി വിഡ്ജെറ്റുകളോ അമെച്വര്‍ വിഡ്ജെറ്റുകളോ ഇടാതിരിക്കുക.വെബ്‌ഡിസൈനിംഗ് വല്ലോം അറിയാവെങ്കില്‍ സ്വയം , അല്ലെങ്കില്‍ വല്ലവരുടേം കാലു പിടിച്ച് കുറേ ഫ്ലാഷ് ഐറ്റംസ് ഉണ്ടാക്കി ബ്ലോഗിലിടുകേം ചെയ്യുക.നിങ്ങടെ എല്ലാ ബ്ലോഗുകളും ഉള്‍ക്കൊള്ളിച്ച് ഒരു ഫ്ലാഷ് ലിങ്ക് ലിസ്റ്റ് ആകും നല്ലത്!!!

പിന്നെ നിങ്ങടെ ബ്ലോഗ് ഏതു വകുപ്പാണോ, ആ വകുപ്പിനനുയോജ്യമായ ഒരു കിടിലന്‍ ഹെഡ്ഡറും ഇടണം..തീര്‍ന്നില്ല, ആ വകുപ്പില്‍ നിങ്ങള്‍ ഒരു വെറും പുലിയല്ല, പുപ്പുലി ആണെന്നു വരുന്നവനെ തോന്നിപ്പിക്കാന്‍ കുറേ ഡയലോഗുകള്‍ എല്ലാം എഴുതി ഒരു ചെറിയ നോട്ടീസ് ബ്ലോഗിന്റെ ആദ്യം പതിപ്പിക്കുകയും ചെയ്യുക.

പിന്നെ ഏറ്റവും പ്രധാനമായ കാര്യം ഒരു മൂന്നു ഹിറ്റ് കൌണ്ടര്‍ എങ്കിലും ബ്ലോഗില്‍ സ്ഥാപിക്കുക.അതില്‍ ഒരെണ്ണം (വിസിറ്റര്‍ കൌണ്ടര്‍ അല്ല, ഹിറ്റ് കൌണ്ടര്‍) വലുതായി ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഒരു സ്ഥലത്ത് കൊടുക്കുക, ബാക്കിയുള്ളവ കഴിവതും ആനിമേറ്റഡ് ആകാന്‍ ശ്രദ്ധിക്കുക, അത് നിങ്ങള്‍ക്ക് തോന്നുന്നിടത്ത് കൊടുക്കാം,പക്ഷേ ഇന്‍‌വിസിബിള്‍ കൌണ്ടര്‍ ഒഴിവാക്കുക.

അവസാനം നിര്‍ബന്ധമായും ഒരു ഡിസ്ക്ലെയിമര്‍/പകര്‍പ്പവകാശ പവര്‍ ആന്റണി കൊടുക്കൂക.അത് നിങ്ങടെ ഇഷ്ടം പോലെ മൊത്തമായോ പാതിയായോ ഒട്ടുമില്ലാതെയോ അവകാശപ്പെടാം, അത് നിങ്ങടെ ഇഷ്ടം.

3. ഇനിയാണ് നിങ്ങടെ ബ്ലോഗിലേക്ക് ഹിറ്റുകള്‍ ആകര്‍ഷിക്കാനുള്ള മെയിന്‍ ഐറ്റം വരുന്നത്..അത് മറ്റൊന്നുമല്ല. നിങ്ങളുടെ പോസ്റ്റുകള്‍ തന്നെ!!!

ഹിറ്റുകള്‍ ആകര്‍ഷിക്കാന്‍ ഏറ്റവും നല്ല പരിപാടി നല്ല പോസ്റ്റുകള്‍ ഇടുക എന്നതാണ്.എന്നാല്‍ അതു കൊണ്ടു മാത്രം ഹിറ്റുകള്‍ കിട്ടില്ല എന്നതു കൊണ്ടും നല്ല പോസ്റ്റുകള്‍ ഇടാനുള്ള കഴിവൊണ്ടാരുന്നേ പിന്നെ ഇവിടെ വന്നിരിക്കുമായിരുന്നോടാ ഡേഷേ എന്ന ചോദ്യം നിങ്ങളുടെ മനസിലൂടെ ഇപ്പോള്‍ കടന്നു പോയാതിനാലും ആ വഴി നമുക്ക് തത്കാലം മരവിപ്പിക്കാം.

ഏതായാലും നമുക്ക് പോസ്റ്റിടാതെ ഹിറ്റുകള്‍ ആകര്‍ഷിക്കാന്‍ പറ്റില്ല. അതിനാല്‍ എന്തെങ്കിലും ചളു എങ്കിലും എഴുതി പോസ്റ്റ് ചെയ്യുക എന്നത് അത്യാവശ്യമാണ്.ഇതു കൊണ്ടാണ് ഞാന്‍ പലവക ബ്ലോഗോ ഹാസ്യബ്ലോഗോ മെയിനായി തിരഞ്ഞെടുക്കണമെന്നു പറഞ്ഞത്.

അതിനാല്‍ എവിടുന്നെങ്കിലും അല്ലറ ചില്ലറയോ അല്ലെങ്കില്‍ മൊത്തമായും ചില്ലറയോ ആയ ഐറ്റംസ് പൊക്കി ബ്ലോഗിലിടുക. ഒന്നുകില്‍ വിശാലന്‍ സാറിനേയും മറ്റും പോലെ ക്വാണ്ടിറ്റി കുറച്ച് ക്വാളിറ്റി ശ്രദ്ധിക്കുക,അല്ലെങ്കില്‍ ബെര്‍ളിസാറിനെ പോലെ ക്വാളിറ്റി കുറച്ച് ക്വാണ്ടിറ്റിയില്‍ ശ്രദ്ധിക്കുക. രണ്ടായാലും ശ്രദ്ധിക്കപ്പെടും.

പിന്നെ ഒരെളുപ്പവഴി ഉള്ളത് , പ്രശസ്തരായ കുറേ സാഹിത്യകാരന്മാരുടെ പുസ്തകങ്ങള്‍ വാങ്ങുക.എന്നിട്ട് കുറേ ബോബനും മോളിയും കൂടി വാങ്ങുക.എന്നിട്ട് ഇതില്‍ എല്ലാത്തീനും ഓരോ പേജ് വീതം സിങ്ക്രണൈസ് ചെയ്ത് (എല്ലാം കൂടി അവിയലു പരുവത്തിലാക്കി) പോസ്റ്റുകള്‍ ഇടാവുന്നതാണ്.പക്ഷേ നന്നായി സൂ‍ക്ഷിക്കണം, കാരണം ബൂലോകത്തില്‍ തലക്ക് സ്ഥിരതയും വിവരവും ഉള്ളവരും ഉണ്ട്.

പിന്നെ ഒരെളുപ്പവഴിയായി നമ്മെ സഹായിക്കാനെത്തുന്നവയാണ് ഫോര്‍വേഡ് മെയിലുകള്‍.അതിനാകുമ്പോ ചോദിക്കാനും പറയാനും ആരും കാണുകയുമില്ല.നേരെ പൊക്കി ബ്ലോഗിലിടാം.പക്ഷേ അതേപോലെ പൊക്കി അങ്ങിടരുത്. വരുന്ന മെയിലിനെ സൂക്ഷിച്ച് മനസിലാക്കണം, അത് മറ്റ് ബ്ലോഗുകളില്‍ നിന്നും പൊക്കപ്പെട്ടതല്ല എന്ന് ഒന്ന് ഉറപ്പു വരുത്തുകയും വേണം.അല്ലെങ്കില്‍ നിങ്ങളേ കരിപൂശി വാരാഘോഷം നടത്തിക്കളയും!!! പിന്നെ ആ വരുന്ന മെയിലിലെ വാചകങ്ങള്‍ സ്വന്തമായോ ഇംഗ്ലീഷ് അറിയാവുന്നവരോട് ചോദിച്ചോ മലയാളത്തിലാക്കുക, എന്നിട്ട് സ്വന്തമായി ഒന്നോ രണ്ടോ സെന്റന്‍സ് അടിക്കുറിപ്പ് പോലെയും ചേര്‍ക്കാം. ഇനി അത് നേരെ ബ്ലോഗിലേക്ക് തട്ടാവുന്നതാണ്.

ഫോര്‍വേഡ് മെയിലുകളുടെ അനുസ്യൂത സപ്ലൈ നല്‍കുന്ന ധാരാളം ഗ്രൂപ്പുകള്‍ നെറ്റിലുള്ളതിനാല്‍ നമുക്ക് പോസ്റ്റാന്‍ വിഷയം കിട്ടാണ്ടെ വരില്ല, പിന്നെ ഇങ്ങനുള്ള പോസ്റ്റുകളില്‍ (മോഷണമാണെന്ന് മറ്റുള്ളാവര്‍ക്ക് എല്ലാര്‍ക്കും മ്മനസിലാകുമെന്ന പോസ്റ്റുകളില്‍ മാത്രം)“ഇത് എനിക്ക് കിട്ടിയ ഒരു മെയിലാണേ...ഈ ഇന്റര്‍നെറ്റില്‍ ഈ മെയില്‍ കിട്ടാത്തവര്‍ക്കായി മാത്രമാണ് ഞാന്‍ ഇതിവിടെ പോസ്റ്റുന്നത്” എന്ന ലൈനില്‍ ഒരു വരി കൂടി കാച്ചിയാല്‍ ജോര്‍!!!

(ട്ര്‌ണീ‍ീ‍ീ‍ീ‍ീം...)

പ്രിയ വിദ്യാര്‍ത്ഥികളേ, നമ്മുടെ ഇന്നത്തെ ക്ലാസ് അവസാനിച്ചിരിക്കയാണ്,അതിനാല്‍ നമുക്ക് ബാക്കിയുള്ള ഏഴു വഴികള്‍ നാളത്തെ ക്ലാസില്‍ പഠിക്കാം. അപ്പോ ശരി...അനുബന്ധം : ഹിറ്റണോമിക്സ് : രണ്ടാമത്തെ പീരീഡ്


PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

8 അഭിപ്രായങ്ങൾ:

 1. Anonymous said...
 2. മോനേ.. അനക്കെന്തിന്റെ കൊയപ്പാടാ.. ഇജ്ജ് ഇമ്മാതിരി തല്ല് ക്കൊള്ളണ കണ്ട് , അബടെ ഇരിക്ക്പൊറ്തീല്ല്യാത്തോണ്ട് ബന്നതാ ഡാഷിന്റെ മോനേ..(അല്ലേലും, ഇജ്ജ് ഇന്റെ മോനല്ലാന്ന് എനക്ക് പണ്ടേ തെരിഞ്ഞീക്ക്‌ണ്. സംശോണ്ടെങ്കീ, ഇജ്ജ് അന്റെ തള്ളോട് ചോയ്ക്ക്ക്)

  അതോണ്ട്, മോന്‍ അബടേങ്കിലും, അന്റെ പെങ്ങള്‍ല്‍ടെ വാപ്പക്ക് ത്തിരി മനസമാതാനം താ..

  അപ്പ വരട്ടാ.. ---- ന്റെ മോന്‍ നന്നായി ബാ..(പണ്ടാറം അടങ്ങി പോ)


  പ്രിയ ബൂലോകരേ,

  മുകളിലെ കമന്റുകളില്‍ നിന്നും എന്റെ സാംസ്കാരിക ലവലിനെ പറ്റി മനസിലായല്ലോ???

  ഇതു വരെ ആരേയും വ്യക്തിപരമായി അധിക്ഷേപിച്ച് ഞാന്‍ പോസ്റ്റിട്ടിട്ടില്ല...അസഭ്യമായ ഒരു കമന്റു പോലും ഇട്ടിരുന്നില്ല...
  എന്നാല്‍ ദാ എന്റെ പിതാവിനെ വരെ അധിക്ഷേപിച്ച് ഈ കമന്റിട്ട , സ്വന്തം പ്രൊഫൈല്‍ പോലും കാട്ടാന്‍ ധൈര്യമില്ലാത്ത ഈ മഹാനെ ഞാന്‍ ഇതല്ലെങ്കില്‍ പിന്നെ എന്താണു ചെയ്യ്യേണ്ടതെന്ന്‍ നിങ്ങള്‍ തന്നെ പറഞ്ഞ്ഞാല്‍ കൊള്ളാം...

  ഞാന്‍ ഈപോസ്റ്റില്‍ പറഞ്ഞവ എന്നെ തന്നെ ആക്ഷേപിച്ചുകൊണ്ടുള്ളാ ഒരു സ്വയം വിമര്‍ശന പോസ്റ്റായീരുന്നു എന്നതാണ് അതിലേറേ രസകരം!!!

  പിന്നെ സര്‍ക്കാര്‍ സ്കൂളിന്റെ സകലമാന തരികിടകളും കണ്ടു വളര്‍ന്നതു കൊണ്ട് ഒരുവിധപ്പെട്ടവനോടൊക്കെ മുട്ടി നില്‍ക്കാന്‍ പറ്റും എങ്കിലും എനിക്കെന്റേതായ സംസ്കാരം കാത്തുസൂക്ഷിക്കണമെന്നുണ്ട്...

  എന്നോട് നിങ്ങള്‍ പുലര്‍ത്തുന്ന നിലപാടിന്റെ അനുപൂരകമായിരിക്കും ഞാന്‍ തിരിച്ചും പുല്ലര്‍ത്തുക എന്നറിയിക്കട്ടെ...

  പിതാവിനു വിളിച്ചാല്‍ വ്വിളിച്ച മഹാന്റെ പത്തു തലമുറയെ അനുസ്മരിക്കാന്‍ എനിക്കറിയാം എങ്കിലും ഈ ബ്ലോഗില്‍ പുലര്‍ത്തപ്പെടുന്ന മാന്യതയുടെ ഒറല്പം ഞാനും പുലര്‍ത്തുന്നു എന്ന് മാത്രം!!!

  ഇനിയും ഇത്തരം കമന്റുകളെ ഞാന്‍ പ്രതീക്ഷിക്കുന്നു...അതിനാല്‍ അനോണി ഓപ്ഷാന്‍ ഡിസേബിള്‍ ചെയ്യുന്നില്ല!!!!എന്നാല്‍ കമന്റിടുന്നവന്‍ അവന്‍ നട്ടെല്ലുളവനായി അതു ചെയ്യുമെന്ന് ഞാന്ന് കരുതുന്നു!!!അതായത് പ്രൊഫൈല്‍ കാട്ടി തന്നെ അത്റ്റു ചെയ്യുമെന്ന്...

  അല്ലെങ്കില്‍ ഞാന്‍ വെറുതേ എന്റെ ബ്ലോഗ്ഗ് നാറ്റിക്കേണ്ടി വരും...അല്ലാതെന്താ!!! 3. മലയാളം ബ്ലോഗ്സ്പോട്ട് said...
 4. കൊള്ളാം !
  നല്ല പോസ്റ്റ്, ഇനിയും പ്രതീക്ഷിക്കുന്നു


  അല്ല, ഒര്രു സംശയം

  സാധാരണ നമ്പര്‍ ചേര്‍ത്ത് പേരിടുന്നത് മക്കള്‍ക്കല്ലേ???

  അപ്പോള്‍ അഹങ്കാരിയോ അഹങ്കാരി ഒന്നാമനോ അച്ഛന്‍????

  സുഹൃത്തുക്കളേ,
  വിമര്‍ശനമാകാം, പക്ഷേ അതിനും മാന്യത് സൂക്ഷിക്കുക....

  നല്ല വിമര്‍ശനത്തെ എന്നും ഞാന്‍ തുറന്ന ഹൃദയത്തോടെയും ചിരിച്ച മുഖട്ത്തോടെയും സ്വീകരിച്ചിട്ട്റ്റുണ്ട്, ഇനിയും അങ്ങനെ തന്നെ ആയിരിക്കും...

  പ്രായത്തിന്റെ ആവേശം കൊണ്ട് ഞാന്‍ കഴിഞ്ഞ കമന്റില്‍ ഇത്തിരി അഗ്രസീവായതില്‍ ക്ഷമിക്കുക (ക്ഷമ അഹങ്കാരീ ഒന്നാമന്‍ എന്ന നട്ടെല്ലുശൂന്യനോടാല്ല കേട്ടോ, തെറ്റിദ്ധരിക്കേണ്ടാ)
  സുഹൃത്തുക്കളേ!!!

  ആരും എനിക്കെതിരേ വാളെടുക്കേണ്ട...

  ഈ പണികള്‍ ഞാന്‍ സ്വയം പ്രയോഗിക്കുന്നവയാണ്....

  ഇത് മറ്റൊരാളെ ആക്ഷ്ക്ഷേപിക്കാനല്ല, എന്നെത്തന്നെ ആക്ഷേപിക്കുന്ന , ഒരുu സ്വയം വിമര്‍ശന പോസ്റ്റാണിത്.... 5. Rejeesh Sanathanan said...
 6. അഹങ്കാരീ...ഇത്തരം സംസ്കാര ശൂന്യമായ ജല്പനങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളീക്കളയൂ...തനിക്കു ചെയ്യാന്‍ കഴിയാത്തത് മറ്റുള്ളവര്‍ ചെയ്യുന്നത് കാണുമ്പോളുള്ള അടക്കാന്‍ കഴിയാത്ത ‘ചൊറിച്ചില്‍‘ എന്ന രോഗത്തിന്‍റെ പ്രതിഭലനമാണ് ആ കമന്‍റ്. ഈ രൊഗത്തിന് മരുന്നില്ല.

  ഈ ബൂലോഗത്ത് ‘ഇഞ്ചിപെണ്ണ്’ എന്ന ഒരു ബ്ലോഗ്ഗറെ ആരൊ ‘കൊഞ്ഞനം കുത്തി‘യെന്നതിന്‍റെ പേരില്‍ ഉണ്ടായ സഹതാപ വര്‍ഷം നമ്മള്‍ കണ്ടതാണ്.പക്ഷെ അഹങ്കാരിയോട് തെമ്മാടിത്തരം പ്റഞ്ഞാല്‍ ഇവിടെ ഒരുത്തനും പ്രതികരിക്കില്ല.കാരണം അഹങ്കാരി ഒരു വനിതാ ബ്ലോഗ്ഗെറോ പുനിതാ ബ്ലോഗ്ഗറോ അല്ല......


  മാറുന്ന മലയാളീ,

  അഹങ്കാരിയെ കൊഞ്ഞണം കുത്തിയാലും ഇനി കത്തിയെടുത്തു കുത്ത്തിയാലും നോവാന്‍ അഹങ്കാരിക്ക് ഗ്രൂ‍പ്പില്ലല്ലോ!!!! ഒരു ഗ്രൂപിലും അംഗവുമല്ല!!!ഗോഡ്ഫാദേഴ്സോ തലതൊട്ടപ്പന്മാരോ ഇല്ലാത്ത ഒരു പുതുമുഖമല്ലേ ഞാന്‍!!!

  ഏതായാലും തെറ്റ് തെറ്റെന്നു വിളിച്ചു പറയാന്‍ ഒരാളെങ്ക്കിലും ഉണ്ടായതില്‍ സന്തോഷം!!!

  ഇനിയും ഒരുഗ്രൂപ്പിലും അംഗമാകാന്‍ ആഗ്രഹവുമില്ല,അതെന്ന്റ്റെ സ്വാതന്ത്ര്യത്തെഹനിക്കുമെന്നതിനാല്‍..ഓരോ പ്രശ്നത്തിലും എന്റെ ചിന്തയ്ക്കാനുസരിച്ചേ ഞാന്‍ തീരുമാനമെടുക്കൂ...

  നന്ദിയുണ്ട്... 7. Chullanz said...
 8. ഇപ്പൊഴെ കണ്ടുള്ളു ഈ കമണ്റ്റ്‌. തെറ്റാണെന്നു എടുത്തു പറയാത്ത ആളുകള്‍ ഉണ്ടാകും . പക്ഷെ ആ കമണ്റ്റ്‌ വായിച്ച എല്ലരുടെം മനസ്സില്‍ ഉണ്ടാകും മൊശമായി പൊയെന്ന്.എന്തായാലും വളരെ തരം താഴ്ന്ന ഒരു കമണ്റ്റ്‌ ആയി പോയി അതു.അഹങ്കാരിയുടെ പോസ്റ്റില്‍ ഇത്ര രോഷാകുലനാവാന്‍ മാത്രം എന്താണു അയാള്‍ കണ്ടെത്തിയതെന്നാണു എനിക്കു മനസ്സിലാകാത്തതു. എന്തായാലും മലയാളി ബ്ളൊഗിലായാലും തണ്റ്റെ സാംസ്കാരിക നിലവാരത്ത്ണ്റ്റെ തകറ്‍ച്ച്‌ വിളിച്ചറിയിച്ചു കൊണ്ടിരിക്കുന്ന്. കഷ്ടം

കമന്റെഴുതണോ??? ദാ ഇവിടെ...