Reading Problems? Click Here


അഹങ്കാ‍രം : നൂറിന്റെ നിറവില്‍....

പ്രിയരെ...

അഹങ്കാരി ഈ ബൂലോകത്തില്‍ അവന്റെ “അഹങ്കാരം” പ്രകടിപ്പിക്കാന്‍ തുടങ്ങിയിട്ട് ഇത് നൂറാമത്തെ പോസ്റ്റ്!!!

“അഹങ്കാരം” നൂറിന്റെ നിറവില്‍ എത്തി നില്‍ക്കുകയാണ്...

500-ലധികം പോസ്റ്റുകളും ദശലക്ഷത്തോളം ഹിറ്റുകളുമുള്ള “പുപ്പുലികള്‍” വാഴുന്ന ഈ ബൂലോകത്തില്‍ നൂറെന്നത് തികച്ചും ചെറിയ ഒരു സംഖ്യയാണെന്ന ബോധ്യമുള്ളപ്പോള്‍ തന്നെ അഹങ്കാരിക്ക് സന്തോഷമുണ്ട്...കാരണം, എന്തെങ്കിലുമൊക്കെ വല്ലപ്പോഴും കുത്തിക്കുറിക്കണമെന്ന ഒരാഗ്രഹമല്ലാതെ നൂറു പോസ്റ്റുകളെന്ന സ്വപ്നം സ്വപ്നം മാത്രമായിരുന്നു, ഇതു വരെ.


ബൂലോകം എനിക്ക് പലപ്പോഴും ആനന്ദവും സംതൃപ്തിയും തന്നിട്ടുണ്ട്. എങ്കിലും, ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ പോലെ , തന്ന നഷ്ടങ്ങളും നിരവധി....പ്രധാനമായും എന്റെ അക്കാഡമിക്ക് കരിയര്‍ ഉള്‍പ്പടെ.

എങ്കിലും, ഞാന്‍ ഇതിനെ ഇഷ്ടപ്പെടുന്നു. എനിക്ക് എന്റെ ആശയങ്ങള്‍ പങ്കു വയ്ക്കുവാനുള്ള പാത തുറന്നു തരുമ്പോള്‍ തന്നെ , അത് സ്വീകരിക്കുവാനും ആസ്വദിക്കുവാനും ആളുകളുണ്ടെന്ന തിരിച്ചറിവ് നല്‍കുന്ന സംതൃപ്തി തന്നെയാണ് ബ്ലോഗ് എന്ന മാധ്യമത്തിലൂടെ എനിക്ക് ലഭിക്കുന്ന ഏറ്റവും പ്രധാന നേട്ടം.

നൂറാം പോസ്റ്റ് ഒരാഘോഷമാക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു, എങ്കിലും തിരക്കുകളുടെ പാരമ്യത്തില്‍ നില്‍ക്കുന്ന സമയമായതിനാല്‍ ഖേദപൂര്‍വ്വം ആ ആഗ്രഹത്തെ ഞാന്‍ എന്റെ മനസ്സില്‍ തന്നെ സൂക്ഷിക്കുന്നു...

ഈ നൂറാം പോസ്റ്റ് ഞാന്‍ ഈശ്വരനും ഈശ്വരതുല്യരായി ഞാന്‍ കരുതുന്ന എന്റെ ഗുരുക്കന്മാര്‍ക്കും സമര്‍പ്പിക്കുന്നു...
അഹങ്കാരി ഈ ബൂലോകത്ത് വന്ന സമയം....ആത്മാന്വേഷി ആയിരുന്ന കഥയൊക്കെ നിങ്ങള്‍ക്കറിയാല്ലോ...എന്തിനാ എന്നെ അതൊക്കെ ഓര്‍മ്മിപ്പിച്ച് കൂടുതല്‍ വിഷമിപ്പിക്കുന്നെ? ദേ എനിക്ക് കരച്ചില്‍ വരുന്നൂട്ടോ! :(

ആ അപ്പോ പറഞ്ഞു വന്നത്, അഹങ്കാരി ബൂലോകത്തില്‍ വന്ന സമയം. അഹങ്കാരമെന്ന ബ്ലോഗ് തുടങ്ങുമ്പോള്‍ ഒരു “സാമൂഹിക-ഉപദ്രവാധിഷ്ഠിത ബ്ലോഗ്” എന്ന സങ്കല്‍പ്പമായിരുന്നു മനസില്‍....

ആദ്യകാല പോസ്റ്റുകളും അതിനനുസൃതമായിരുന്നു....പിന്നീടിങ്ങോട്ടാണ് പോസ്റ്റുകളുടെ രൂപം മാറിയത്...(എങ്കിലും ഇപ്പോഴും ബേസിക് ഐഡിയോളജി ആദ്യത്തേത് തന്നെ :) )

ആദ്യകാലത്ത് ഈ ബ്ലോഗിന്റെ രൂപവും ഏതാണ്ട് കാക്ക ചികഞ്ഞ ചവറ് കൂന പോലെ ആയിരുന്നു...പിന്നീട് അല്പസ്വല്പം വിവരം വയ്ക്കുന്നതിനനുസരിച്ച് ബ്ലോഗിന്റെ രൂപഭാവങ്ങളും മാറി വന്നു....

ഇന്നിപ്പോള്‍ അഹങ്കാരം ബ്ലോഗിനും ഗൂഗിളിനും ഒരു സാമ്യത ഉണ്ട് : രണ്ടിന്റേയും ഹെഡറുകള്‍ ഓരോ സന്ദര്‍ഭത്തിനനുസരിച്ച് മാറി മാറി വരും....

ഇക്കാലയളവില്‍ അഹങ്കാരം ബ്ലോഗിന്റെ തലയിലെഴുത്തലങ്കരിച്ച തലക്കെട്ടുകളെ നിങ്ങള്‍ക്കായി ഒന്ന് അടുക്കി പെറുക്കി വയ്ക്കട്ടെ....

അഹങ്കാരം ബ്ലോഗിലെ നൂറാം പോസ്റ്റിനോടനുബന്ധിച്ച് അഹങ്കാരി തന്റെ അഹങ്കാരം മറ്റ് മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ്.

അഹങ്കാരിയുടെ നുറുങ്ങ് ചിന്തകളും തമാശകളും അങ്ങനെ അഹങ്കാരിക്ക് വായില്‍ തോന്നുന്ന എന്തും (ചെറിയ അഹങ്കാരങ്ങള്‍ മാത്രം!) പോസ്റ്റാനായി അഹങ്കാരി ഒരു പുതിയ സെന്റര്‍ കൂടി ആരംഭിക്കുകയാണ് :

ഇവിടെ പോസ്റ്റുന്നവ ഇന്നതാകണമെന്നില്ല, എന്നാല്‍ അത് വളരെ ചെറിയ ചിന്തകളാകും...ഇനി മുതല്‍ അഹങ്കാരിക്ക് ലഭിക്കുന്ന ചെറിയ ചെറിയ വിവരശകലങ്ങളും കാര്‍ട്ടൂണുകളും “അഹങ്കാരം” ബ്ലോഗില്‍ ചെറിയ പെട്ടികളിലായി കൊടുത്തിരിക്കുന്ന ക്വട്ടേഷനുകളും അഹങ്കാരിയുടെ നുറുങ്ങ് ചിന്തകളും ഒക്കെ
നിങ്ങള്‍ക്ക് അവിടെ വായിക്കാം....

ഇന്ന് നെറ്റിലുള്ള മിക്കവരും സന്ദര്‍ശിക്കുന്ന ഒരു സ്ഥലമാണ് ട്വിറ്റര്‍....അപ്പോള്‍ അഹങ്കാരി മാത്രം മാറി നിന്നാലെങ്ങനെ ശരിയാകും? അതിനാല്‍ അഹങ്കാരി തന്റെ അഹങ്കാരം ട്വിറ്ററിലേക്ക് വ്യാപിപ്പിക്കുകയാണ്‌....ഇനിയും കുറേ ഐറ്റംസ് അഹങ്കാരിയുടെ പരീക്ഷണശാലയില്‍ ഒരുങ്ങുന്നു... നിങ്ങളുടെ ക്ഷമയെ പരമാവധി പരീക്ഷിക്കുക എന്ന ഉദ്ദേശം വച്ചു കൊണ്ട് അവ ഓരോന്നായി റിലീസ് ചെയ്യുന്നതായിരിക്കും...


നൂറാം പോസ്റ്റായിട്ട് നിങ്ങള്‍ക്ക് ഞാന്‍ ഒന്നും തന്നില്ല എന്ന് വേണ്ട....

ഇതാ, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങളില്‍ രണ്ടെണ്ണം....കേള്‍ക്കുവാനും ഡൌണ്‍ലോഡ് ചെയ്യുവാനും സൌകര്യമുണ്ട്....

അടിമലരിണ തന്നെ കൃഷ്ണാ....
കരുണ ചെയ്‌വാനെന്തു താമസം....

ഡൌണ്‍ലോഡ് :PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

10 അഭിപ്രായങ്ങൾ:

 1. Anonymous said...
 2. താങ്കള്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍."ഈ നൂറാം പോസ്റ്റ് ഞാന്‍ ഈശ്വരനും ഈശ്വരതുല്യരായി ഞാന്‍ കരുതുന്ന എന്റെ ഗുരുക്കന്മാര്‍ക്കും സമര്‍പ്പിക്കുന്നു".ഇതില്‍ ആരാണ് മാഷേ ഈ ഈശ്വരന്‍.ഈ സാധനത്തിനെ നിങ്ങള്‍ എവിടെയെങ്കിലും വച്ച് നേരിട്ട് കണ്ടിട്ടുണ്ടോ? അല്ലെങ്കില്‍ ഇതിന്റെ സാന്നിധ്യം എവിടെയെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടോ? ഈ ദൈവം എന്നുപറയുന്നത്(ഏത് മതത്തിലായാലും) ചില ആള്‍ക്കാര്‍ക്ക് ജോലി ചെയ്യാതെ ജീവിക്കാനുള്ള ഒരു set up മാത്രം.ഇല്ലാത്ത ഒരു കാര്യത്തില്‍ വിശ്വസിച്ച് നിങ്ങളുടെ ബുദ്ധിയും പിന്നെ വിലപ്പെട്ട സമയവും പാഴാക്കി കളയാതിരിക്കൂ.സ്വന്തം കഴിവില്‍ വിശ്വസിക്കൂ.യുക്തിപരമായി ചിന്തിക്കൂ.താങ്കള്‍ക്ക് എന്റെ എല്ലാവിധ ആശംസകളും നേരുന്നു.


  ഒന്നാം അനോണീ

  അഭിനന്ദനങ്ങള്‍ക്ക് നന്ദി...

  പിന്നെ ഈശ്വരന്‍....ഞാന്‍ ആ “സാധനത്തെ” പലപ്പോഴും കണ്ടിട്ടുണ്ട് മാഷേ....പല രൂപത്തില്‍....പല രീതിയില്‍....പലപ്പോഴും അതിന്റെ സാന്നിധ്യം അനുഭവിച്ചിട്ടുമുണ്ട്....പക്ഷേ അതിനെ താങ്കള്‍ക്ക് കാട്ടിത്തരാന്‍ എനിക്ക് കഴിവില്ല :(

  പിന്നെ “ഇല്ലാത്ത ഒരു കാര്യത്തില്‍” വിശ്വസിച്ച് പാഴാകാനുള്ളതാണെന്റെ ബുദ്ധിയും സമയവുമെങ്കില്‍ പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടോ മാഷേ...

  ഞാന്‍ എന്റെ കഴിവില്‍ വിശ്വസിക്കുന്നുണ്ട്....പക്ഷേ എനിക്കൊരു സംശയം...അരാ ഈ “ഞാന്‍“? ഈ ശരീരം? വസ്ത്രം? ബുദ്ധി? ആരാ ഈ ഞാന്‍?

  ഞാന്‍ എന്തില്‍ വിശ്വസിക്കുമ്പോഴും എന്റെ യുക്തിക്ക് അത് നീതീകരിക്കാനാകുന്നില്ലെങ്കില്‍ അതിനെ തള്ളിക്കളയാറുണ്ട്, അഥവാ അതിനെ മനസിലാക്കാന്‍ ശ്രമിക്കാറുണ്ട്.

  താങ്കള്‍ക്ക് ഈശ്വരനെ അറിയാന്‍ കഴിയാത്തതിനാല്‍ താങ്കള്‍ വിശ്വസിക്കുന്നില്ലായിരിക്കാം..അത് താങ്കളുടെ സ്വാതന്ത്ര്യം....

  ഞാന്‍ ഈശ്വരനെ പലപ്പോഴും “അനുഭവിച്ചിട്ടുള്ളതിനാല്‍” എനിക്ക് വിശ്വസിക്കാം...അതെന്റെ രീതി...അതല്ലേ ശരി?

  വീണ്ടും ആശംസകള്‍ക്ക് നന്ദി മാഷേ....
  ഉറുമ്പ്,

  നന്ദി 3. ജിവി/JiVi said...
 4. ആശംസകള്‍.

  പക്ഷെ അക്കാദമിക്ക് കരിയറിനൊക്കെ ക്ഷതം ഏല്‍പ്പിക്കുന്ന രീതിയില്‍ ബ്ലോഗിംഗ് വേണ്ട. ഉപദേശമല്ല, എന്റെ അഭിപ്രായം മാത്രം.

  ഒരുപാട് മുന്നോട്ട് പോകാനുണ്ട് ശരിയായ കാഴ്ചപ്പാടുകളിലേക്ക്.

 5. Anonymous said...
 6. keep going.. best wishes..

 7. Mr. K# said...
 8. ആശംശകള്‍‌‌. ബ്ലോഗിങ്ങ് അക്കാദമിക് കരിയറിനെ ബാധിക്കാതെ ശ്രദ്ധിക്കണം‌‌.

 9. poor-me/പാവം-ഞാന്‍ said...
 10. നൂറിന്റെ ബലത്തില്‍ നില്‍ക്കുന്ന അങേക്ക് അഭിവാദനങള്‍...

 11. yousufpa said...
 12. അപ്പി....സെഞ്ചൊറി അടിച്ചൂല്ലെ..?

 13. ഭാരതീയന്‍ said...
 14. ആശംസകള്‍..

 15. രായപ്പന്‍ said...
 16. ആശംസകള്‍.... നൂറ് അഞ്ചൂറാകട്ടെ എന്ന് ആശംസിക്കുന്നു.....

  അക്കാദമിക് കരിയര്‍ ശ്രദ്ദിക്കണം... ബ്ലോഗിങ്ങ് ചോറ് തരില്ല....

കമന്റെഴുതണോ??? ദാ ഇവിടെ...