Reading Problems? Click Here


തരൂരിന്റെ “വിശുദ്ധ” ട്വീറ്റുകള്‍...

ടുത്ത സമയത്ത് ഏറെ വിവാദമായ ഒരു സംഭവമാണല്ലോ ശശി തരൂരിന്റെ ട്വിറ്റര്‍ ട്വീറ്റ്. നമ്മുടെ കേന്ദ്രമന്ത്രിമാരില്‍ ടെക്നോളജിയെ ജനങ്ങളുമായി ഉള്ള ദൂരം കുറക്കുന്നതിനുപയോഗിക്കുന്നവരില്‍ മുന്‍‌പന്തിയില്‍ നില്‍ക്കുന്ന ആളാണ് ശശി തരൂര്‍.ഒരു ലക്ഷത്തിനു മുകളിലാണ് അദ്ദേഹത്തിന്റെ ട്വിറ്റര്‍ ഫോളോവേഴ്സ് എന്ന് പറയുമ്പോള്‍ തന്നെ അദ്ദേഹം ആ സാങ്കേതികവിദ്യയെ എന്തു മാത്രം ഉപയോഗപ്പെടുത്തുന്നു എന്ന് നമുക്ക് മനസിലാക്കാം.

ഉയര്‍ന്ന വിദ്യാഭ്യാസവും ലോകപരിചയവുമുള്ള , ബഹുമാന്യനായ ഒരു വ്യക്തി തന്നെയാണ് ശശി തരൂര്‍.
അദ്ദേഹത്തിന്റെ രാഷ്ട്രീയം എന്റേതില്‍ നിന്ന് വിരുദ്ധമായിരിക്കാം.എങ്കിലും വിമര്‍ശനങ്ങളും വിവാദങ്ങളും അടിസ്ഥാനമുള്ളതാകണം, അല്ലെങ്കില്‍ എന്നെങ്കിലുമൊരിക്കല്‍ അവ തിരിച്ചടിക്കപ്പെടും.

യു.എന്‍.സെക്രട്ടറി ജനറാലായി മത്സരിക്കുന്നതിനു തയ്യാറായ ശശി തരൂര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ ജനങ്ങളെ മുഴുവന്‍ അത്ഭുതപ്പെടുത്തിക്കൊണ്ടും കേരളത്തിലെ ഒരുപാട് സ്ഥാനമോഹികളുടെ അപ്രീതി പിടിച്ച് പറ്റിക്കൊണ്ടുമാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അദ്ദേഹത്തിനു ലോക്സഭാ ടിക്കറ്റ് കൊടുത്തത്. അദ്ദെഹത്തെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുകാര്‍ പോലും കിണഞ്ഞു പരിശ്രമിച്ചു (എല്ലാവരുമല്ല!).എന്നിട്ടും, കോണ്‍ഗ്രസിന്റെ ഏറ്റവും സാധ്യത കുറഞ്ഞ സ്ഥാനാര്‍ത്ഥി എന്ന് അഭിപ്രായസര്‍വ്വേകള്‍ എഴുതിതള്ളിയ തരൂര്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചു.

തരൂരിനെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹത്തെ കോണ്‍ഗ്രസ് വിദേശകാര്യ സഹമന്ത്രി ആക്കുകയും ചെയ്തു.

അതിനു വേണ്ട രാഷ്ട്രീയ പാരമ്പര്യം ഇല്ലെങ്കില്‍ പോലും അദ്ദേഹത്തിന്റെ കഴിവുകളേ ബഹുമാനിച്ച് തന്നെയാകണം അത്.

എന്നാല്‍ അത് വേദനിപ്പിച്ചത് ഒട്ടേറേ സ്ഥാനമോഹികളെ ആയിരുന്നു.കാലാകാലങ്ങളായി നെഹ്രു കുടുംബത്തിനു മുന്നില്‍ വാലാട്ടിയും 10 ജനപഥില്‍ ദാസ്യവൃത്തി ചെയ്തും നിന്നിട്ടും കിട്ടാത്ത മന്ത്രിസ്ഥാനമെന്ന കസ്തൂരിമാമ്പഴം ദാണ്ടെ കേറിവന്ന ഒരു തരൂര്‍കാക്ക കൊണ്ടു പോകുന്നത് കണ്ട് പലരും പല്ലുകടിച്ചിരുന്നു.

ഇനി ഞാനൊന്ന് ചോദിച്ചോട്ടെ, എന്താണിപ്പോ തരൂരിന്റെ ഭാഗത്ത് നിന്നുമുള്ള “അക്ഷന്തവ്യമായ” തെറ്റ്?

ജനങ്ങളെ കന്നുകാലി എന്ന് വിളിച്ചതോ?

അദ്ദേഹം ജനങ്ങളെ കന്നുകാലി എന്ന് വിളിച്ചു എന്ന മട്ടിലാണ് പലരുടേയും (കോണ്‍ഗ്രസിന്റെ രണ്ടാംനിര നേതാക്കളുള്‍പ്പടെ ഉള്ളവര്‍) പ്രതിഷേധപ്രകടനങ്ങള്‍!

രാജസ്ഥാന്‍ മുഖ്യമന്ത്രി ആകട്ടെ കേട്ടപാതി കേള്‍ക്കാത്ത പാതി “തരൂര്‍ രാജി വയ്ക്കണം” എന്നു പോലും പറഞ്ഞു കളഞ്ഞു!

ആക്ച്വലി എന്താണ് തരൂര്‍ പറഞ്ഞത്?

ദാ ഇതാണ് : “absolutely, in cattle class out of solidarity with all our holy cows!”

തരൂരിന്റെ ട്വിറ്റര്‍ അക്കൌണ്ടിലാണ് അദ്ദേഹം ഇത് പറഞ്ഞത് . ട്വിറ്ററില്‍ അദ്ദേഹത്തിന്റെ ഒരു ഫോളോവറിന്റേതായി വന്ന ഒരു ചോദ്യത്തിനു അതേ രസത്തില്‍ മറുപടി നല്‍കുക മാത്രമാണ് അദ്ദേഹം ചെയ്തത്. അദ്ദേഹത്തോടുള്ള ചോദ്യം ഇതായിരുന്നു :
Kanchan Gupta : Tell us Minister, next time you travel to Kerala, will it be Cattle Class?ഇതിലെന്താണ് തെറ്റെന്ന് എനിക്കെത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. ഇതിലെവിടെ ആണ് തരൂര്‍ ജനങ്ങളെ കന്നുകാലി എന്ന് വിളിച്ചത്?

ചോദ്യകര്‍ത്താവിന്റെ ചോദ്യത്തിനു അതേ ശൈലിയില്‍, അതേ ഭാവത്തില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം ചെയ്തത്.ഒരാള്‍ എന്നോട് എന്റെ വീട് ചൂണ്ടിക്കാട്ടി , “നിന്റെ താമസം ഈ കന്നുകാലിക്കൂട്ടിലാണോ” എന്ന് ചോദിച്ചാല്‍ ഞാനും “അതേ, ഈ കന്നുകാലിക്കൂട്ടില്‍ തന്നെ” എന്നായിരിക്കും മറുപടി പറയുക. അല്ലാതെ “ഇത് കന്നുകാലിക്കൂടല്ല” എന്നാവില്ല!

ഇനി ചോദ്യകര്‍ത്താവ് കാറ്റില്‍ ക്ലാസ് എന്നത് കൊണ്ട് ജനങ്ങളെ കന്നുകാലികള്‍ എന്ന് ഉദ്ദേശിച്ചതാകുമോ?

ആകാന്‍ വഴിയില്ല....

"Cattle Class" എന്നത് ഒരു ഫ്രേസ് മാത്രമാണ്.ഒരു ശൈലി....ഇതാ നോക്കൂ...


http://www.urbandictionary.com/define.php?term=cattle+class


(‘Economy’ – a careful, thrifty management of resources. That’s what my computer’s dictionary says. What I am going to tell you about is Economy Class, commonly referred to among businessmen as cattle class. We’ve all been there but is it that bad?)http://travel.ciao.co.uk/Economy_Class__Review_5124862

ജനങ്ങളെ കന്നുകാലികളെ പോലെ കുത്തിനിറച്ച് കൊണ്ടുപോകുന്ന എക്കണോമി ക്ലാസുകളേയും ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റുകളേയും കളിയാക്കി നിലവില്‍ വന്ന ഒരു പ്രയോഗം.തിങ്ങിനിറഞ്ഞ സ്ഥലമെന്നൊക്കെ അര്‍ത്ഥം...

തരൂരും ആ ചോദ്യകര്‍ത്താവും ഉദ്ദേശിച്ച കാറ്റില്‍ ക്ലാസ് ഇത് തന്നെയാവണം... :)


ഇനി,ഇക്കാര്യത്തിനു ഇത്രയും വിവാദമുണ്ടാക്കേണ്ട കാര്യമെന്തായിരുന്നു?

കമ്യൂണിസ്റ്റുകളുടെ കാര്യം പറയേണ്ട....അമേഎരിക്കയില്‍ ഹോട്ട്ഡോഗ് തിന്നുന്നവനെ പട്ടിതീറ്റക്കാരനാക്കുന്ന രീതിയാണവരുടേത് (ആടിനെ പട്ടിയാക്കുന്ന പഴയ തന്ത്രത്തിന്റെ പുതിയ വെര്‍ഷന്‍ :) )....അമേരിക്കയില്‍ ആട് പെറ്റാലും ഗുജറാത്തില്‍ മഴപെയ്താലും “അമേരിക്ക-ഇസ്രയേല്‍-സിഐ‌എ-ആര്‍.എസ്.എസ്-നരേന്ദ്രമോഡി” എന്ന അലമുറയിടുന്ന ശൈലി...അരിവാളും ചുറ്റികയുമെടുത്ത് പൊരുതിയിട്ടും ചെങ്കോട്ടയായ കേരളത്തില്‍ നിന്നും, സര്‍വ്വശക്തനായ ഇടതു സാരഥിയെ രാഷ്ട്രീയത്തില്‍ തിരഞ്ഞെടുപ്പിന്റെ തലേ ആഴ്ച മാത്രം കാലെടുത്തു വച്ച, മലയാളമറിയാത്ത ഒരാള്‍ വന്‍ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ച് (അതും കേരളം തൂത്തുവാരുമെന്നും മൂന്നാം‌മുന്നണി സര്‍ക്കാ‍ര്‍ വരുമെന്നും നാഴികയ്ക്ക് നാല്പത് വട്ടം പറഞ്ഞ ശേഷവും!) കേറിപ്പോയ തരൂരിനിട്ട് ഒരു പണി കൊടുക്കാന്‍ കിട്ടിയ അവസരമല്ലേ...അവരത് പാഴാക്കുമോ???

ബിജെപിക്കാര്‍ക്കാണെങ്കില്‍ ഇപ്പോള്‍ പാര്‍ട്ടിക്കകത്തെ അടി തീര്‍ക്കാന്‍ നേരമില്ല.ജനങ്ങളോട് പറയാനാണെങ്കില്‍ വിഷയവുമില്ല, പറയാന്‍ നല്ല നേതാവുമില്ല! അപ്പോ‍ള്‍ അവര്‍ക്ക് “ബിജെപി ചത്തിട്ടില്ല” എന്ന് പറയാനൊരു അവസരം...അവരുമത് മുതലാക്കി!

എനിക്ക് മനസിലാകാത്തത് ഈ കോണ്‍ഗ്രസുകാരെന്നാത്തിനാ ഇത്ര ഹാലിളക്കുന്നതെന്നാ!
കാരണങ്ങള്‍ പലതാകാം...
 • ഒരു രാഷ്ട്രീയ പാരമ്പര്യവുമില്ലാത്ത ഒരാള്‍ പെട്ടെന്നൊരു ദിനം കേന്ദ്രമന്ത്രി ആയതാകാം
 • കാലങ്ങളായി നെഹ്രു കുടുംബത്തിനെ പാദസേവ ചെയ്തിട്ടും കിട്ടാത്ത മന്ത്രിപദം ഒരാള്‍ തട്ടിയെടുത്തതാകാം.
 • അല്പസ്വല്പം വിവരവും വിദ്യാഭ്യാസവും മുന്‍ യു.എന്‍. അണ്ടര്‍ സെക്രട്ടറി എന്ന ലൈം‌ലൈറ്റും തരൂരിനുള്ളതാകാം...
എന്തൊക്കെ ആയാലും ജനങ്ങളെ കന്നുകാലികള്‍ എന്ന് വിളിച്ചതല്ല കോണ്‍ഗ്രസുകാരെ പ്രകോപിപ്പിച്ചതെന്ന് വ്യക്തം. പിന്നെയോ, സോണിയാ-രാഹുല്‍ ഗാന്ധിമാരെ “വിശുദ്ധപശുക്കള്‍” എന്ന് വിവക്ഷിച്ചത് തന്നെയാകണം! അത് നേരിട്ട് പറഞ്ഞാല്‍ ആ വിവാദത്തിനൊരു പഞ്ച് കിട്ടില്ല.മാത്രമല്ല, ഈ വിവാദത്തിലൂടെ തരൂരിനെ ഹൈക്കമാന്‍ഡിന്റെ കണ്ണില്‍ ഒരു കരടാക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ടാകും....

പാളത്താറുടുക്കുന്ന ഹിന്ദിക്കാരെ മറികടന്ന് നാലഞ്ച് മലയാളികള്‍ (അഥവാ മദ്രാസികള്‍!) ഒറ്റയടിക്ക് കേന്ദ്രമന്ത്രിമാരായതും ഹിന്ദി ബെല്‍റ്റിലെ ചിലര്‍ക്ക് ദഹിച്ചിട്ടുണ്ടാകില്ല....! :)

ഏതായാലും ഇനി മാഡത്തേയും യുവരാജാവിനേയും പരമാവധി സന്തോഷിപ്പിക്കുകയാവും കിട്ടിയ മന്ത്രിപദം പോകാതിരിക്കാന്‍ തരൂരിനു മുന്നിലുള്ള ഏക വഴി...


കേന്ദ്രമന്ത്രിമാര്‍ ചിലവ് ചുരുക്കുന്നതുമായി ബന്ധപ്പെട്ടാണല്ലോ ഈ വിവാദങ്ങള്‍ മുഴുവനും! അതിനു മാതൃക കാണിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാജിയും മകന്‍ രാഹുലും ഇക്കോണമി ക്ലാസിലും ട്രെയിനിലും ഒക്കെ യാത്ര ചെയ്യുകയും ചെയ്തു!

എങ്കിലും അഹങ്കാരിക്ക് ഈ ചിലവു ചുരുക്കല്‍ പ്രഹസനങ്ങള്‍ കാണുമ്പോല്‍ സത്യത്തില്‍ ചിരിയാണു വരുന്നത്!

ട്രെയിനില്‍ സഞ്ചരിച്ച രാഹുലിന്റെ സുരക്ഷയ്ക്കായി ടെയിനില്‍ കയറിയവരുടെ ആകെ ചിലവ് നോക്കിയാല്‍ രാഹുല്‍ ഒറ്റയ്ക്ക് എക്കോണമി ക്ലാസില്‍ പോവുകയാവും ഭേദം! ആ ഒരൊറ്റ യാത്രയല്ലാതെ രാഹുല്‍ പിന്നീടെപ്പോഴാണ് ട്രെയിനില്‍ സഞ്ചരിച്ചത്? (ചിലപ്പോള്‍ അമ്മ കോണ്‍ഗ്രസ് അധ്യക്ഷപദവി ഏറ്റെടുത്തതിനു ശേഷം ആദ്യമാകും മകന്‍ ട്രെയിനിനുള്‍വശം കാണുന്നത്!)

സോണിയയും രാഹുലും മറ്റ് കോണ്‍ഗ്രസ് നേതാക്കളും പാര്‍ട്ടി പരിപാടികള്‍ക്ക് (ഇരുവര്‍ക്കും ഗവണ്മെന്റ് ഉത്തരവാദിത്വങ്ങളൊന്നുമില്ല!) വേണ്ടി ഒരു മാസം ഹെലികോപ്റ്ററില്‍ സഞ്ചരിക്കുന്ന തുകയ്ക്ക് ഒരു വര്‍ഷം ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്യാം...(ഹെലികോപ്റ്ററിനു മണിക്കൂറിനു 1ലക്ഷം മുതല്‍ 2 ലക്ഷം വരെയാണു ചിലവ്).ട്രെയിനില്‍ വന്നിറങ്ങിയിട്ട് ഹെലികോപ്റ്ററില്‍ തമിഴ്നാട് മുഴുവന്‍ കറങ്ങിയ രാഹിലിന്റെ ചിലവു ചുരുക്കല്‍ തീര്‍ച്ചായായും “രാഷ്ട്രീയക്കാര്‍ക്ക്” ഒരു നല്ല മാതൃക തന്നെയാണ്.(ഒന്നോര്‍ത്താ ഹെലികോപ്റ്റര്‍ തന്നെയാ‍ നല്ലത്.പാവം ജനമെങ്കിലും ട്രാഫിക് ബ്ലോക്കീന്ന് രക്ഷപ്പെടുമല്ലോ!)

അതൊക്കെ പോട്ടെ...എക്കണോമി ക്ലാസിലും ട്രെയിനിലുമൊക്കെയായി “ചിലവുചുരുക്കി” കഷ്ടപ്പെടുന്ന രാഹുല്‍‌ജിയുടെ പട്ടിക്ക് സഞ്ചരിക്കാ‍ന്‍ മാത്രമായി ഒരു ടൊയോട്ട ഇന്നോവ കാര്‍ മാറ്റിവച്ചിരിക്കുന്നതിന്റെ ചിലവ് ആരു വഹിക്കും? അത് രാഹുല്‍ജി സ്വന്തം പോക്കറ്റില്‍ നിന്നാണോ കൊടുക്കുന്നത്?

ആ പട്ടിക്കുമുണ്ട് ഒരു ‘ജി’....രാഹുല്‍ജിയുടെ കുത്താ അല്ലേ...അതിനാലതിനെ കോണ്‍ഗ്രസുകാര്‍ “കുത്താജി” എന്നാണത്രെ വിളിക്കുന്നത്! (കോര്‍ട്ടസി : മനോരമ ന്യൂസ്)

ചിലവു ചുരുക്കല്‍ ആത്മാര്‍ത്ഥമായാണു കോണ്‍ഗ്രസ് നേതൃത്വം കാണുന്നതെങ്കില്‍, പട്ടിക്ക് സഞ്ചരിക്കാനായി മാത്രം എസി കാര്‍ മാറ്റി വച്ചിട്ട്  പത്രക്കാരെ വിളിച്ച് വരുത്തി 10കിമീ ട്രെയിനില്‍ സഞ്ചരിക്കുകയോ കല്ലു ചുമക്കുന്ന തൊഴിലാളിയോടൊപ്പം വെറും പ്ലാസ്റ്റിക് കുട്ടയും തലയിലേറ്റി നടക്കുകയോ പോലുള്ള പബ്ലിസിറ്റി സ്റ്റണ്ടുകളല്ല വേണ്ടത്.
 • മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്റെ അംഗബലം കുറയ്ക്കുക
 • മന്ത്രിമാരുടെ വീട്ടിലെ സ്റ്റാഫിന്റെ അംഗബലം നിജപ്പെടുത്തുക. അധികമായി വയ്ക്കുന്ന വേലക്കാര്‍ക്ക് മന്ത്രി പോക്കറ്റില്‍ നിന്ന് ശമ്പളം നല്‍കട്ടെ.
 • മന്ത്രിമാരുടെ ടെലഫോണ്‍/വിദേശയാത്രകള്‍ നിജപ്പെടുത്തുക,അവയ്ക്ക് പരിധി നിശ്ചയിക്കുക
 • ആവശ്യമില്ലാത്തവര്‍ക്ക് കമാന്‍ഡോ പ്രൊട്ടക്ഷന്‍ നല്‍കുന്നത് നിര്‍ത്തലാക്കുക (കഴിഞ്ഞ ലോക്സഭയില്‍ വിശ്വാസവോട്ടെടുപ്പിലെ പിന്തുണയ്ക്ക് പകരമായി അമര്‍സിംഗിനു Z+ കാറ്റഗറി ബ്ലാക്ക് കാറ്റ് കമാന്‍ഡോ പ്രൊട്ടക്ഷന്‍ നല്‍കിയത് ഓര്‍ക്കുക!)
 • മന്ത്രിമാരുടെ വിരുന്നുകള്‍ പരിമിതപ്പെടുത്തുക.
 • സ്വകാര്യപരിപാടികള്‍ക്കും പാര്‍ട്ടി പരിപാടികള്‍ക്കുമുള്ള യാത്രാചിലവ് മുഴുവനായോ/ഭാഗികമായോ ആ പാര്‍ട്ടിയില്‍ നിന്നും ഈടാക്കുക.
ഇത്തരത്തില്‍ ക്രിയാത്മകമായ രീതിയില്‍ ആത്മാര്‍ത്ഥമായാകട്ടെ ചിലവു ചുരുക്കല്‍...അല്ലാതെ പബ്ലിസിറ്റിക്കും ജനത്തിന്റെ കണ്ണില്‍ പൊടിയിടാനുമാകാതിരിക്കട്ടെ.

വിമര്‍ശന‍ങ്ങള്‍ ക്രിയാത്മകമായാല്‍ , ആ വിമര്‍ശനത്തെ ഉള്‍ക്കൊണ്ട് തിരുത്താന്‍ തയ്യാറായാല്‍ , അത് വളര്‍ച്ചയെ സഹായിക്കും...ഇല്ലെങ്കില്‍ നാശത്തെയും...

എല്ലാവര്‍ക്കും ഈദ് മുബാറക്...


PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

13 അഭിപ്രായങ്ങൾ:

 1. കറിവേപ്പില said...
 2. ഇംഗ്ലീഷ് ഭാഷയും അതിന്റെ പ്രയോഗങ്ങളും അറിയാത്ത കുറേപ്പേര്‍ ബഹളം കൂട്ടുന്നു.ചോതിച്ചതിന്റെ അതെ ശൈലി യില്‍ അങ്ങേര്‍ മറുപടി പറഞ്ഞു .അല്ലാതെ അങ്ങേര്‍ ആരെയും കന്നാലി എന്ന് വിളിച്ചില്ല .
  ഇനി അഥവാ അങ്ങേര്‍ക്കു നമ്മള്‍ ജനങ്ങള്‍ കന്നാലിയാണ് എന്ന് തോന്നിയെങ്ങില്‍ അതിലൊരു തെറ്റും ഇല്ല.ശരിക്ക് വേണ്ടിയിരുന്ന പ്രയോഗം കഴുത എന്നായിരുന്നു.
  ജനങ്ങള്‍ കന്നുകാലികള്‍ തന്നെ എന്ന സത്യം നമ്മള്‍ മനസിലാക്കിയാലോ എന്ന് പേടിക്കുന്നവര്‍ എങ്ങനെ ബഹളം കൂട്ടതിരിക്കും ...? അവരുടെ കഞ്ഞികുടി മുട്ടില്ലേ ?
  ശശി തരൂര്‍ പറഞ്ഞത് നൂറു വട്ടം ശരി . നാളെ മന്ത്രി ആവണമെന്ന് അങ്ങേര്‍ക്കു അതി മോഹം ഇല്ലാത്തതിനാലും തന്തക്കു പിരന്നതിനാലും അങ്ങേര്‍ സത്യം പറഞ്ഞു.
  മറ്റുള്ള രാഷ്ട്രിയ തെണ്ടികള്‍ അത് മനസ്സില്‍ പറഞ്ഞിട്ട് നമ്മളെ നോക്കി സര്‍
  എന്ന് വിളിക്കും.

 3. വിന്‍സ് said...
 4. നല്ല പോസ്റ്റ്....പക്ഷേ അദ്ധേഹം ഹോളീ കൌസ് എന്നു പുച്ഛിച്ചു തന്നെ ഉദ്ധേശിച്ചതല്ലേ??? പക്ഷെ വിവാദം കെട്ടടങ്ങിയ സ്ഥിതിയില്‍ ചര്‍ച്ച ആവശ്യമില്ല. പിന്നെ അദ്ധേഹം നാപ്പതിനായിരം രൂപ സ്വന്തം കൈയ്യില്‍ നിന്നും മുടക്കി ഫൈവ് സ്റ്റാറില്‍ താമസിക്കുന്നതിനെ ഒക്കെ കുറ്റം പറയുക എന്നു പറഞ്ഞാ എന്തു പറയാനാ?? പുള്ളിക്കു പണം ഉള്ളതു കൊണ്ട് അവിടെ താമസിക്കാന്‍ കഴിയുന്നു, പക്ഷെ അവിടെ താമസിക്കരുതു ആ പണം ഇന്‍ഡ്യയിലെ ദരിദ്രര്‍ക്കു കൊടുക്കണം എന്നൊക്കെ കൂക്ക കയ്യിലില്ലാത്തോനു പറയാന്‍ എളുപ്പമാ പക്ഷെ പണിയെടുത്തു തിന്നുന്നവനു അതു പറ്റുമോ??

 5. കണ്ണനുണ്ണി said...
 6. ഇന്ത്യയിലെ തരാം താണ രാഷ്ട്രീയ മുതലെടുപ്പിനോടും, മാധ്യമങ്ങളുടെ സ്കൂപ്പിനു വേണ്ടിയുള്ള അപക്വമായ പരാക്രമാങ്ങലോടും വെറുപ്പ്‌ തോന്നി പോവുന്നു

 7. പാവപ്പെട്ടവൻ said...
 8. ജനങ്ങളുമായി പുലബബന്ധല്ലമില്ലാത്ത ഒരാള്‍ നമ്മുടെ ജനാധിപത്യ സംവിധാനങ്ങളില്‍ കടന്നു വന്നാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഇതൊക്കെ താങ്കള്‍ അതിനെ എങ്ങനെ ന്യായികരിച്ചാലും തരൂരിന്‍റെ ജനങ്ങളോടുള്ള കാഴ്ചപാടുകള്‍ക്ക് മറ്റൊരുമാനം വരില്ല.
  ആശംസകള്‍

 9. Anonymous said...
 10. njankasmalan says ..

  ella varshavum varunaa id nu vendi ahamkaari oru header undaakkiyallo ?

  chila soochanakal !!

 11. Bijoy said...
 12. Dear Blogger

  Happy onam to you. we are a group of students from cochin who are currently building a web

  portal on kerala. in which we wish to include a kerala blog roll with links to blogs

  maintained by malayali's or blogs on kerala.

  you could find our site here: http://enchantingkerala.org

  the site is currently being constructed and will be finished by 1st of Oct 2009.

  we wish to include your blog located here

  http://ahamkaram.blogspot.com/

  we'll also have a feed fetcher which updates the recently updated blogs from among the

  listed blogs thus generating traffic to your recently posted entries.

  If you are interested in listing your site in our blog roll; kindly include a link to our

  site in your blog in the prescribed format and send us a reply to

  enchantingkerala.org@gmail.com and we'll add your blog immediatly.

  pls use the following format to link to us

  Kerala

  Write Back To me Over here bijoy20313@gmail.com

  hoping to hear from you soon.

  warm regards

  Biby Cletus


  കശ്മലന്‍ വീണ്ടും വന്നല്ലോ...

  താങ്കളുടെ സൂചനകളെ വിടാതെ പിടിച്ചു കൊള്ളുക...വേണമെംങ്കില്‍ ഈ ഒരു കാര്യം കൂടി താങ്കളുടേ “യമണ്ടന്‍“ ലിസ്റ്റിലേക്ക് ചേര്‍ത്ത് കൊള്ളുക...

  പിന്നെ അഹങ്കാരി ചിലപ്പോ ഒരു ദിവസത്തെ കാര്യത്തിനായി ഹെഡാര്‍ ചെയ്യും ചിലപ്പോ ബ്ലോഗ് ഡിലീറ്റ് ചെയ്യും,,,അത് അഹങ്കാരിയുടെ ഇഷ്ടം.

  പിന്നെ അഹങ്കാരി എന്ത് ചെയ്യണം, എങ്ങനെ ചെയ്യണമെന്ന അജന്‍ഡയും പെരുമാറ്റച്ചട്ടവുമൊന്നും ആരും രൂ‍ൂപീകരിക്കേണ്ടതില്ല. ശരി എന്ന് അഹങ്കാര്രിക്ക് തോന്നുന്നു എങ്കില്‍ അഹങ്കാരി ചെയ്യും..

  താങ്കളെ പോലെ നിറങ്ങളെ വര്‍ഗീയവത്കരിക്കാന്‍ അഹങ്കാരി പഠിക്കാത്തതിന്റെ കുറവാണെന്ന് മാത്രം കരുതിയാല്‍ മതി.

  മുസ്ലീങ്ങളോട് സൌഹൃദം സ്ഥാപിക്കുവാനും പരസ്പരം സ്നേഹിക്കുവ്വാനുമുള്ള കുത്തകാവകാശം കശ്മലനോ കശ്മലന്റെ പാര്‍ട്ടിക്കോ ആരും നല്‍കിയിട്ടില്ല എന്ന സത്യവും മനസിലാക്കുക.

  പിന്നെ അഹങ്കാരിയെ ന്യൂനപക്ഷപ്രീണനാക്കാരനായി ലേബല്‍ ചെയ്യാനാണു ശ്രര്‍മമെങ്കില്‍.....

  ...കഷ്ടം....അത്രമാത്രമേ പറായാനുള്ളൂ...

  എന്റെ ഇപ്പോഴത്തെ പ്രോജക്ട് തിരക്കുകള്‍ കഴിഞ്ഞാല്‍ നമുക്ക് വീണ്ടും സംസാരിക്കാം, വിശദമായി...താങ്കള്‍ക്കായി മാത്രം വേണമെങ്കില്‍ ഞാനൊരു പോസ്റ്റുമിട്ടേക്കാം... 13. Anonymous said...
 14. അഹങ്കാരീ,

  തരൂര്‍ ഉരുളക്ക് ഉപ്പേരി പോലെ ഒരു മറുപടി കൊടുത്തു എന്നേ ഉള്ളു.. ലതിനെ ഇത്രേം ബല്യ ഒന്നാക്കാന്‍ പോന്ന വിശുദ്ധ പശുക്കള്‍ വേറെ ഒണ്ടായിരുന്നു എന്ന് ഇപ്പോള്‍ പുള്ളിക്ക് ബോധ്യം വന്നു കാണും.. ഹ ഹ..

 15. Anonymous said...
 16. communist party member Mr.Gelott asked Mr.Tharoor should resign from minister ship! Am I right?
  congress spoke person shout against Tharoor.
  sorry communist party and others shout slogan against Tharoor.
  some peoples writing blog for only against their political enemy.do not think what behind political news.
  what was Tharoor's problem.he doesn't know his own mother tongue.we should under all the mother tongue should learn properly then only anybody can save their post life from critical media.
  one old American Malayalam story:
  one Malayalam priest went America for some charity work.the media asked priest; can you tell something about American brothel house?
  priest asked soon,in America have brothel house!

  next days newspaper head line was about Malayalam priest.kerala priest wants see brothel
  house in America!
  the media they wants controversy only.do not try something positive what people should follow.
  but out our people also not support such things.

 17. പ്രവീണ്‍ വട്ടപ്പറമ്പത്ത് said...
 18. എന്റെ വ്യക്തിപരമായ അഭിപ്രായം...

  ട്വീറ്റര്‍ വിഷയത്തില്‍ തരൂര്‍ ഒരു "ഫീകര" തെറ്റ ചെയ്തു എന്നെനിക്കഭിപ്രായമില്ല. .
  പക്ഷെ ഒരു ജനപ്രതിനിധി എന്നാ നിലയില്‍ അദ്ദേഹം ഇനിയും ജനങ്ങളെ അടുത്തറിയേണ്ടിയിരിക്കുന്നു..അതുമാത്രമല്ല നിലപാടുകള്‍ക്ക് യാതൊരുവിധ വ്യക്തതയും ഉറപ്പും പുലര്‍ത്താത്ത ഒരു വ്യക്തിത്വമായേ എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളൂ..

  പിന്നെ ഭാരതത്തെ പോലെയുള്ള ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ 'രാഷ്ട്രീയ പ്രവര്‍ത്തന പരിചയം' ഒരു വലിയ ഘടകം തന്നെയല്ലേ? ഒരു പക്ഷെ, വിദ്യാഭ്യാസത്തേക്കാള്‍ വലിയ?

  എന്ന് വച്ച് അദ്ദേഹത്തെ തിരഞ്ഞെടുത്ത തിരോന്തരംകാര്‍ മുഴുവന്‍ വെറും വിഡ്ഡികളാണെന്ന അഭിപ്രായമൊന്നും എനിക്കില്ലാട്ടോ (മോഡിയെ വീണ്ടും വീണ്ടും തിരഞ്ഞെടുത്തത്തിലൂടെ ഗുജറാത്ത്‌ ജനതയെ വെറും ഹിന്ദു ഭീകരരാക്കിയില്ല്യൊ?)

 19. Anonymous said...
 20. Mr: Tharoor is far better than our regular politician who preach one and does one. He spend his own money for staying in five start hotel where as others spend publics money even for tooth pick. Some congress members who talk against Tharoor is jealous since wherever he goes he get attention. It is infact he should compare these idiots politician with Cattle ( May be cattles will go to court for defamation case for comparing with politicians) I would really think to file a RTI for getting Mr Ashoh Gehlots expenditure for last couple of months as he was asking Tharoor to step down. Communist on the other hand secretely goes to Five stars (NN Krishnadas in Taj Mumbai ) and meet at centralised AC rooms in AKG bhavan. They do not have any morals to question him

 21. ചന്തു said...
 22. മുന്‍പ് കന്നുകാലിസമാനമായ ട്രയിന്‍ യാത്രയില്‍ നിന്ന് മോചനം നല്‍കിയതിന് നന്ദി എന്ന് തിരുവനന്തപുരം നാഗര്‍കോവില്‍ റൂട്ട് തഴഞ്ഞതിന്റെ രോഷത്തില്‍ ഞാനും പറഞ്ഞിരുന്നു. അന്ന് എന്റെ ആംഗലേയം കാലി സമാനം ആയതുകൊണ്ടാവാം മറുപടികിട്ടിയില്ല. (ഇനി അതും കൂടെ സ്വാധീനിച്ചോആവോ)

  -അഹങ്കാരം തിരിച്ചെത്തിയതറിഞ്ഞില്ല :)

 23. അരുണ്‍ said...
 24. ഐക്യരാഷ്ട്ര സംഘടനയിലെ എസി ചെയറിലിരുന്ന്‌ ക്ഷീണം എന്തെന്നറിയാത്ത ശശി തതൂരാണ്‌ കൊച്ചു കേരളത്തില്‍ വന്ന്‌ കഷ്ട്‌ടപ്പെട്ട്‌ തെറി വിളിയും മേടിച്ച്‌ കോണ്‍ഗ്രസിലെ മൂപ്പിലാന്‍മാരുടെ വീര്‍ത്തുകെട്ടിയ മോന്തയും കണ്ട്‌ നടക്കുന്നത്‌. എന്റെ അഹങ്കാരി ആ പാവം കസേരയില്‍ എസിയുടെ തണുപ്പും അടിച്ച്‌ കഴിഞ്ഞിരുന്ന കാലം ഒന്നോര്‍ത്തു നോക്കൂ. നമ്മള്‍ ചതിയല്ലേ ചെയ്‌തത്‌. ഈ തിരുവനന്തപുരം കാരുടെ ഓരോ പൊളപ്പന്‍ ചതികള്‍.

കമന്റെഴുതണോ??? ദാ ഇവിടെ...