Reading Problems? Click Here


കശ്മലന്റെ ചോദ്യം : ചില മറുപടികളും...

***ഈ പോസ്റ്റ് എന്റെ കശ്മലാ, ചിലരല്ല - പ്രമുഖരുണ്ട്...!!! എന്ന പോസ്റ്റില്‍ “ഞാന്‍ കശ്മലന്‍” എന്ന സുഹൃത്തിട്ട സംഘത്തെ പറ്റിയുള്ള ചില ചോദ്യങ്ങള്‍കുള്ളമറുപടി ആണ്***


ആദ്യമായി പറയട്ടെ, കശ്മലന്‍...

താങ്കള്‍ക്ക് തല്ലുകൂടി ജയിക്കാനാണെങ്കില്‍ മറ്റാരെയെങ്കിലും നോക്കിക്കോളൂ എന്ന് ഞാന്‍ പറഞ്ഞതല്ലെ? പരസ്പരം മനസിലാക്കാനുള്ളാ ചര്‍ച്ച എന്നും പറഞ്ഞ് വന്നിട്ട് ഇപ്പോള്‍ കമ്പ്ലീറ്റ് ഭീഷണി ആണല്ലോ?

ശരി, താങ്കള്‍ ചോദിച്ച് ചോദ്യങ്ങള്‍ക്ക് ഓരോന്നോരോന്നായി, എന്റെ പരിമിതമായ അറിവില്‍ നിന്നും മറുപടി പറയാം. റഫറന്‍സ് നോക്കാന്‍ പറ്റിയ ഒരു സ്ഥലത്തല്ല ഞാന്‍, ലഭ്യമായ
പുസ്തകങ്ങളും കുറവ്. അതിനാല്‍ ഞാന്‍ എന്റെ ഓര്‍മ്മയില്‍ നിന്നും ആണ് പറയുന്നത്.


[ഞാന്‍ കശ്മലന്‍]
1. "Anonymous aaya aalukal anonymous aayi thanne irikkan aagrahikkunnu , njanum athe . kazhinja post il cheythathu pole IP number vechu enne naanam kedutharuthu . "

[അഹങ്കാരിയുടെ മറുപടി]

താങ്കള്‍ക്ക് അനോണിമസ് ആയിരിക്കാം, ഞാന്‍ എതിര്‍ത്തോ? ഞാന്‍ എപ്പോഴാണ് താങ്കളുടെ ഐപി റിവീല്‍ ചെയ്തത്? കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ ചെയ്തത് തീര്‍ത്തും പ്രകോപനപരമായും ഒരു തരത്തിലും അനുവദിക്കാന്‍ പറ്റാത്തതും തീര്‍ത്തും ദേശദ്രോഹപരമെന്ന് വ്യാഖ്യാനിക്കാവുന്നതുമായ കമന്റുകളിട്ട ഒരു അനോണിയുടെ ഐപി റിവീല്‍ ചെയ്യുകയാണ് (അതും ഞാനല്ല റിവീലിയത്)
ഇനി ആ അനോണി താങ്കളാണെന്നാണെങ്കില്‍....



[ഞാന്‍ കശ്മലന്‍]
2. 1925 il roopikrithamaayitt 1947 vare 22 varsham avar freedom struggle il pankeduthirunno ennu swayam chodichu nokkoo ..

[അഹങ്കാരിയുടെ മറുപടി]

“ഇല്ല സുഹൃത്തെ...ആര്‍‌എസ്‌എസ് എന്ന സംഘടന ഔദ്യോഗികമായി ഫ്രീഡം സ്ട്രഗിളില്‍ പങ്കെടുത്തിട്ടില്ലായിരിക്കാം, അറ്റ്ലീസ്റ്റ് അഖിലഭാരതീയ തലത്തിലെങ്കിലും....ശരിയാണ് താങ്കള്‍ പറഞ്ഞത്...

പക്ഷേ, താങ്കളുടെ തന്നെ ചോദ്യത്തില്‍ ഉത്തരമുണ്ട്....1925-ല്‍ ഡോക്ടര്‍ജി സംഘം ആരംഭിക്കുന്നത് ആയിരക്കണക്കിനു പ്രവര്‍ത്തകരുമായല്ല, ഏഴോ എട്ടോ കുട്ടികള്‍ - എല്ലാവരും പന്ത്രണ്ടു വയസിനു താഴെ- അവരായിരുന്നു ആദ്യ സ്വയംസേവകര്‍....സംഘം രൂപീകരിച്ചതിനു ശേഷം ആറു മാസം വരെ അതിനു പേരുപോലും ഉണ്ടായിരുന്നില്ല എന്നതും താങ്കള്‍ ഓര്‍ക്കുമെന്ന് കരുതട്ടെ...

ആര്‍‌എസ്‌എസ് എന്ന സംഘം സ്ഥാപിക്കുന്നതിനു മുന്‍പുള്ള ഡോക്ടര്‍ജിയുടെ ചരിത്രത്തെ താങ്കള്‍ അപ്പാടെ വിസ്മരിക്കുന്നുവല്ലോ? അനുശീലന്‍ സമിതി, അഭിനവ് ഭാരത് , ഹിന്ദുമഹാസഭ മുതലാ‍യ വിപ്ലവപ്രസ്ഥാനങ്ങളിലും പിന്നീട് ദീര്‍ഘകാലം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലും ഡോക്ടര്‍ജി പ്രവര്‍ത്തിരുന്നതും 1922-ല്‍ അദ്ദേഹം സംസ്ഥാന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആയിരുന്നതും 1920-ല്‍ തിലകന്റെ മരണത്തെ തുടര്‍ന്ന് അരബിന്ദ ഘോഷിനോട് കോണ്‍ഗ്രസിന്റെ നേതൃത്വമേറ്റെടുക്കാന്‍ അഭ്യര്‍ഥിച്ച് പോണ്ടിച്ചേരിയിലെത്തിയതും കോണ്‍ഗ്രസിലായിരിക്കവേ ബ്രിട്ടീഷ് റൂളിനെതിരെ പ്രസംഗിച്ചതിനും അതിലും കഠിനമായ പ്രസംഗം കോടതിയില്‍ നടത്തിയതിനും പല തവണ അദ്ദേഹം കഠിനതടവിനു ശിക്ഷിക്കപ്പെട്ടിരുന്നു എന്ന കാര്യവും താങ്കള്‍ ഓര്‍ക്കുമെന്ന് കരുതട്ടെ...

സ്വാതന്ത്ര്യസമരത്തില്‍ ആര്‍‌എസ്‌എസ് എന്ന സംഘടന അതിന്റെ പേരില്‍ പങ്കെടുക്കില്ല എന്ന് ഡോക്ടര്‍ജി പ്രഖ്യാപിച്ചിരുന്നു. കാരണം, വെറുതെ മുളച്ച് പൊന്തി ആളിക്കത്തി അണഞ്ഞ് പോകാനല്ലായിരുന്നു അദ്ദേഹം സംഘം രൂപീകരിച്ചത് എന്നത് തന്നെ.എന്നാല്‍ ഓരോ സ്വയംസേവകനും വ്യക്തിപരമായി സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കണമെന്നും അദ്ദേഹം നിഷ്കര്‍ഷിച്ചു.മാത്രമല്ല , സ്വയം നിയമലംഘനപ്രസ്ഥനത്തില്‍ ഭാഗഭക്കാകുകയും ചെയ്തിരുന്നു (സംഘരൂപീകരണത്തിനു ശേഷം).

അദ്ദേഹം 1930ലെ വനസത്യാഗ്രഹത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിക്കയും ചെയ്തിരുന്നു.(വിക്കി ലിങ്ക് ഇവിടെ). എന്നാല്‍ അദ്ദേഹം നല്‍കിയ നിര്‍ദ്ദേശത്തിനനുസൃതമായി സര്‍സംഘചാലകായിട്ടല്ല, സര്‍സംഘചാലക് പദവി ഒഴിഞ്ഞ് പരാജ്പേജിയ്ക് നല്‍കിയിട്ടാണ് അദ്ദേഹം അറസ്റ്റ് വരിച്ചത്. ഓരോ സ്വയംസേവകനും വ്യക്തിപരമായി കോണ്‍ഗ്രസിനൊപ്പം നിന്ന് സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടാനും അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു.

1932-ല്‍ മധ്യപ്രദേശില്‍ ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനം തങ്ങള്‍ക്ക് വിരുദ്ധമാണ് (അവര്‍ പ്രഖ്യാപിതമായി പോരാടിയില്ലെങ്കിലും ജനമനസില്‍ ഭാരതത്തെ പറ്റി അഭിമാനം വളര്‍ത്തുന്നത്) എന്ന് ഭയന്ന ബ്രിട്ടീഷുകാര്‍ ആര്‍.എസ്.എസിനെ ആ സംസ്ഥാനത്ത് നിരോധിച്ചിരുന്നു.അന്ന് മധ്യപ്രദേശ് നിയമനിര്‍മ്മാണാസഭയിലെ (ഇന്നത്തെ മധ്യപ്രദേശ് അല്ല) മുസ്ലീങ്ങളടക്കം ആ നിരോധനം എടുത്തുകളയാനായി ശബ്ദമുയര്‍ത്തിയിരുന്നു...

കേന്ദ്ര സര്‍ക്കാരിന്റെ പബ്ലിക്കേഷന്‍ വിഭാഗം പുറത്തിറക്കിയ “നവഭാരത നിര്‍മ്മാതാക്കള്‍” സീരീസിലെ ഡോക്ടര്‍ജിയെ പറ്റിയുള്ള പുസ്തകത്തില്‍ നിന്നുള്ള ഒരധ്യായം താഴെ കൊടുക്കുന്നു. അധികം സ്കാന്‍ ചെയ്യാനുള്ള മടി മൂലമാണ് ഒരധ്യായം മാത്രമാക്കിയത്. താങ്കള്‍ക്ക് ആ പുസ്തകം ലഭ്യമാണെങ്കില്‍ വായിക്കുക.















[ഞാന്‍ കശ്മലന്‍]
3. pinne yathaartha doctorji Balakrishna moonje

[അഹങ്കാരിയുടെ മറുപടി]

സഹോദരാ, മനസിലായില്ല...

വല്ല ദേശാഭിമാനി ലേഖനത്തിലും പറയുന്നത് കേട്ട് വല്ലതുമൊക്കെ വിളിച്ച് പറയല്ലേ...മൂംജെ ആരായിരുന്നു എന്ന് സ്വയം ഒന്ന് ചോദിച്ച് നോക്ക്! ഡോക്ടര്‍ജിയോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന ഒരാളാണു മൂംജെ. അരബിന്ദഘോഷിനെ കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് ക്ഷണിക്കാന്‍ ഡോക്ടര്‍ജിയോടൊപ്പം മൂംജെയും പോയിരുന്നു. മൂംജെ പിന്നീട് ഹിന്ദു മഹാസഭയിലേക്ക് പോയി.
ഇനി ഡോക്ടര്‍ജിയോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന ഡോക്ടര്‍മാരെല്ലാം ആണ് യഥാര്‍ത്ഥ ഡോക്ടര്‍ജി എന്നാണ് വാദമെങ്കില്‍ , ആയിരക്കണക്കിനു ഡോക്ടര്‍ജിമാര്‍ സംഘത്തിനുണ്ടാകും!!!

ഈ മൂംജെ എന്ന പേരു പോലും ഒട്ടു മിക്ക സ്വയംസേവകര്‍ക്കും അറിയില്ലല്ലോ സുഹൃത്തേ...മൂംജെ ഡോക്ടര്‍ജിയുടെ ആശയങ്ങളെ സ്വാധീനിച്ചിരിക്കാം, ഡോക്ടര്‍ജിക്ക് അദ്ദേഹം പിതൃതുല്യനായിരുന്നു, ഡോക്ടര്‍ജിയെ പ്ഠിപ്പിച്ചത് അദ്ദേഹമായിരുന്നു...ഒക്കെ ശരി തന്നെ ആണ്... എന്നാല്‍ അതു കൊണ്ട് ഒറ്റയടിക്ക് “യഥാര്‍ത്ഥ ഡോക്ടര്‍ജി” എന്നൊക്കെ അങ്ങ് വാദിക്കാതെ... (വിക്കി ലിങ്ക് ഇവിടെ )


[ഞാന്‍ കശ്മലന്‍]
4. ivarokke oru charithra pusthakathilum varanjathenthe ?? MM joshi manthriyaayittum mugalanmaare aakramikal aakki charithram sarikkezhuthiyathozhichaal ithonnum nadappil aakkanjathenthe ...

[അഹങ്കാരിയുടെ മറുപടി]

ഹ ഹ ഹ ...സോറി കശ്മലന്‍, ഞാന്‍ ഒന്ന് ചിരിച്ചു കൊള്ളട്ടെ...കോണ്‍ഗ്രസ് നേതാവും പിന്നീട് ഒന്നാം വട്ടമേശസമ്മേളനത്തില്‍ പങ്കെടുത്ത ആളുമായ ബാലകൃഷ്ണമൂംജെയുടെ പേര്‍ ചരിത്രപുസ്തകങ്ങളില്‍ വന്നില്ല അല്ലെ??? ഖുദിറാം ബോസിനെ അറിയുമോ? ഭഗത്സിംഗിനോടോപ്പം തൂക്കിലേറ്റപ്പെട്ടതിനാല്‍ മാത്രം ഇന്നുമോര്‍മ്മിക്കപ്പെടുന്ന രാജ്ഗുരു,സുഖ്ദേവ് (യഥാര്‍ഥത്തില്‍ ബോംബെറിഞ്ഞവര്‍, ഭഗത്സിംഗ് പദ്ധതി തയ്യാറാക്കുകയായിരുന്നു)...അങ്ങനെ എത്ര പേര്‍....

ഒത്തു തീര്‍പ്പിലെത്തിയ മുത്തശ്ശിക്കഥയല്ലാതെ എന്താണു ചരിത്രം” എന്ന് ചോദിച്ചത് നെപ്പോളിയനായിരുന്നു...

ഒരുകാലത്ത് ഇന്ത്യയെ പതിനെട്ടോളം രാഷ്ട്രങ്ങളായി വിഭജിക്കണമെന്ന് വാദിച്ചവരുടെ പിന്മുറക്കാരുടെ ചരിത്ര പുസ്തകങ്ങളില്‍ ഇവരുടെ പേരുണ്ടാകുന്നതെങ്ങനെ...(Details on Next Post)

താങ്കള്‍ ആരാധനയോടെ (അതോ എന്റെ തെറ്റിദ്ധാരണയാണോ?) കാണുന്ന ഉപാധ്യായജി, ശ്യാമപ്രസാദ് മുഖര്‍ജി ഇവരെ ഒക്കെ ഇന്നേത് ചരിത്ര പുസ്തകത്തില്‍ കാണാം?
എന്തിനു, ലാല്‍-ബാല്‍-പാല്‍ എന്ന പേരല്ലാതെ , ഗോഖലെ എന്ന പേരല്ലാ‍തെ ആര്‍ക്കറിയാം അവരെ പറ്റി??? മംഗള്‍ പാണ്ഡേയും നാനാസാഹിബിനേയും ഗുരു ഗോവിന്ദ് സിംഹിനേയും പൃഥ്വീരാജ് ചൌഹാനേയും...ഇവരുടെ ചരിത്രം എത്ര പേര്‍ക്കറിയാം???

സി.ആര്‍.ദാസിനേയോ റാഷ്ബിഹാരി ബോസിനേയോ എത്ര പേര്‍ക്കറിയാം? സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ ഇന്ത്യയുടെ ഉപദേഷ്ടാവിനെ വെടിവെച്ച് കൊന്ന മദന്‍ ലാല്‍ ദിംഗ്ര .എത്ര പേര്‍ക്കറിയാം (എനിക്കറിയില്ലായിരുന്നു, ഈയടുത്തൊരു പോസ്റ്റ് കാണുന്ന വരെ...)

ഇന്ന് ഇന്ത്യന്‍ സ്വാതന്ത്ര്യസമരമെന്നാല്‍ കരിവെള്ളൂരും വയലാറും ഒക്കെ ആണേന്ന് പഠിപ്പിക്കുന്ന പാഠപുസ്തകങ്ങളില്‍ ഇവരുടെ പേരുകള്‍ വരുന്നതെങ്ങനെ...

ചരിത്രം താങ്കള്‍ പരിശോധിക്കൂ...തെളിവുകള്‍ താനെ കിട്ടും...

ചരിത്ര പുസ്തകങ്ങളുടെ ലിസ്റ്റ് ഞാന്‍ തന്നെ തരാം...ഒരാഴ്ച സമയം തന്നാല്‍...ഇന്നത്തെ ചരിത്ര രചന രാഷ്ട്രീയ നേത്രങ്ങളോടെ നടത്തുന്നവരുടെ തൂലികയില്‍ നിന്ന് ഈ പേരുകള്‍ വീഴില്ല സുഹൃത്തേ...

അരുണ്‍ ഷൂരിയുടെ “പ്രഗത്ഭ ചരിത്രകാരന്മാരുടെ എഴുത്തും വഞ്ചനയും” എന്ന പുസ്തകം വായിച്ചാല്‍ മറ്റനേകം ഞെട്ടിക്കുന്ന തമസ്കരണങ്ങള്‍ വായിക്കാന്‍ കഴിയും.

പിന്നെ ബിജെപി ഗവണ്മെന്റ് കൊണ്ടുവരുന്ന ഏതൊരു പരിഷ്കാരത്തേയും അന്ന് എല്ലാവരും എതിര്‍ത്തിരുന്നില്ലെ? ഓര്‍മ്മയുണ്ടോ “പാഠപുസ്തകങ്ങളുടെ കാവിവല്‍ക്കരണം?” ആ മുദ്രാവാക്യം ആവേശത്തോടെ ഏറ്റ് വിളിച്ചവരുടെ ഭാഗത്ത് നിന്ന് തന്നെ താങ്കള്‍ ചോദിച്ച ചോദ്യം വരണം...കൊള്ളാം..നന്നായിരിക്കുന്നു...

മൂംജെയുടേയും ഹെഡ്ഗേവാറിന്റെയും വേണ്ട, അറ്റ്ലീസ്റ്റ് ഞാന്‍ മുകളില്‍ പറഞ്ഞവരുടെ പേരുകള്‍ സിലബസിലുള്‍ക്കൊള്ളിച്ചാല്‍ ഇവിടെ വീണ്ടും “കാവിവല്‍ക്കരണവിരുദ്ധപ്രക്ഷോഭം” ഉണ്ടാകില്ല എന്ന് പറയാന്‍ പറ്റുമോ താങ്കള്‍ക്ക്?

അപ്പോള്‍ വീണ്ടും പറയട്ടെ...പഴയ ചരിത്രങ്ങള്‍ കുഴിച്ച് മൂടേണ്ടത് ചിലരുടെ നിലനില്‍പ്പിന്റെ ആവശ്യകതയാണ്....


[ഞാന്‍ കശ്മലന്‍]
5. Pinaraayi vijayan boorshua aanennu paranju , sammathichu . Post um ezhuthi , nallathu thanne .

[അഹങ്കാരിയുടെ മറുപടി]

അതേയ്...ചേട്ടാ, മേല്‍പ്പറഞ്ഞ പോസ്റ്റ് ഒന്ന് കാണിച്ച് തരുമോ??? പിണറായി വിജയന്‍ കാനഡയിലും ലണ്ടനിലും പോയതിനാല്‍ ബൂര്‍ഷ്വാ ആണെന്നും പറഞ്ഞ് അഹങ്കാരി ഇട്ട പോസ്റ്റ്??? പ്ലീസ്...ഇനി എനിക്ക് സോംനാബ്ലോഗിസം വല്ലോം ഉണ്ടോ എന്നൊന്നറിയാനാ...പ്ലീസ്...


[ഞാന്‍ കശ്മലന്‍]
6. Pakshe UPPU kayatti ppokunna charakku vandiyil oru raathri muzhuvan kazhichu kootti 500 kilometre janasevanathinaayi kashtappetta LK Advani .. Pakshe kazhinja maasam kudakile ORANGE COUNTY il kudumba sametham Vinodayaathrakku vannathorma ille ??
Arun jaitley Vacation aaghoshikkan European tour poyathu maranno , ahamkaaree ..

[അഹങ്കാരിയുടെ മറുപടി]

സുഹൃത്തേ...ആദ്യം തന്നെ ഞാന്‍ പറയട്ടെ, ഞാന്‍ ഒരു സ്വയംസേവകനാണ്.സംഘത്തെ പറ്റി ഉള്ള ചര്‍ച്ചയാണ് താങ്കള്‍ ക്ഷണിച്ചത്.അല്ലാതെ ബിജെപിയിലെ ആന്തരീക ചര്‍ച്ചയ്ക്കല്ല.
പിന്നെ താങ്കളുടെ വാക്കുകളിലെ പരിഹാസം വ്യക്തമായി മനസിലാക്കുന്നു...അതിനു താങ്കള്‍ക്ക് അവകാശമുണ്ട്. പിന്നെ ഏതെങ്കിലും സര്‍ക്കാരിന്റെ പണം നല്‍കിയാണ് അദ്വാനി വന്നതെന്ന് ഞാന്‍ കരുതുന്നില്ല.

ബിജെപിയും സംഘവും തമ്മിലുള്ള ബന്ധമെന്തെന്ന് താങ്കള്‍ക്ക് അറിയാമെന്ന് കരുതട്ടെ. സംഘവുമായി ആദര്‍ശപരമായ ബന്ധം മാത്രമാണ് അതിനുള്ളത്. അതിലെ കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നത് അതിനുള്ളില്‍ തന്നെയാണ്. അത് ഒരു സ്വയംഭരണാ സംഘടനയാണ്.

പിന്നെ ബിജെപി ഇന്ന് സംഘപ്രവര്‍ത്തകരുടെ സംഘടനയല്ല, സംഘവുമായി ഒരു ബന്ധവുമില്ലാത്ത അരുണ്‍ ജെയ്റ്റ്ലിയെ പോലെ ധാരാളം പേര്‍ അതില്‍ ഉണ്ട്.
പിന്നെ ഒരു രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് ഒരു റിസോര്‍ട്ടില്‍ അവധിക്കാലത്തിനു വന്നു എന്നത് അത്രയധികം (അറ്റ്ലീസ്റ്റ് “പാവങ്ങളുടെ പാര്‍ട്ടി നേതാക്കള്‍ ആഘോഷിക്കുമ്പോള്‍ ഉണ്ടകുന്നത്ര ) അത്ഭുതം ഉണ്ടക്കുന്നുമില്ല.

പിന്നെ കാതലായ ആശയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ മൂന്നാംകിട ലോക്കല്‍ സെക്രട്ടറി സ്റ്റൈലിലുള്ള ഒരു ചോദ്യമായി ഇതെന്ന് ഖേദപൂര്‍വ്വം പറഞ്ഞോട്ടെ.

സംഘ ആദര്‍ശത്തില്‍ നിന്നും ബിജെപിയിലെ പലരും വ്യതിചലിക്കുന്നു എന്ന് ഞാന്‍ സമ്മതിക്കുന്നു....അതിനു സംഘത്തിന്റെ ഭാഗത്തുള്ള തെറ്റ് മനസിലായില്ല...

ദീനദയാല്‍ജി സംഘത്തിന്റെ പ്രചാരകനായിരുന്നു....പിന്നെ റയില്‍‌വേ സ്റ്റേഷനില്‍ അദ്ദേഹം മരിച്ചതെന്തിനായിരുന്നു എന്ന് താങ്കള്‍ ഓര്‍ക്കുമെന്ന് കരുതട്ടെ....

താങ്കളുടെ തന്നെ വാക്കുകളില്‍ നിന്നും പറയട്ടെ, മുഖര്‍ജി കശ്മീര്‍ ഗവണ്മെന്റിന്റെ ജയിലില്‍ അത്യന്തം ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത് (ഡയറക്ട് ആക്ഷന്‍ സമയം) താങ്കള്‍ ഓര്‍ക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം....

ഏതായാലും താങ്കള്‍ക്കുള്ള മറുപടി, ബിജെപിയ്ടെ നേതാക്കളെ നിയന്ത്രിക്കാന്‍ സംഘം ബിജെപിയുടെ ഓണറല്ല എന്നതാണ്. (ഏതായാലും പാര്‍ട്ടി നേതാവിന്റെ അഴിമതിക്കേസ് വാദിക്കാന്‍ സുപ്രീംകോടതി വക്കിലന്മാര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 20 ലക്ഷം രൂപ കൊടുത്തത്രയും മുഖം ചുളിക്കില്ല ഈ വാര്‍ത്ത :) )

അന്തകാമേന്‍ എന്ന , കഴിഞ്ഞ പോസ്റ്റിലെ കമന്റില്‍ നിന്നും ഒരു വരി ഉദ്ധരിച്ചോട്ടെ “The anonymous commentators in this blog usually follow this 'what about' logic while arguing their point. For example "Your party Gen Sec is a liar because of the following reasons...". Response ; "Well WHAT ABOUT the #fill in a totally irrelevant point here#"


[ഞാന്‍ കശ്മലന്‍]
7. Bahubhooripaksham varunna Hindu kkale represent cheyyunna CPIM ne ethirkkendathilla , allenkil ethirthathu thettayi poyi ennalle ??

[അഹങ്കാരിയുടെ മറുപടി]

അതെ...ഗുരുജി പറഞ്ഞിട്ടുണ്ട്...പക്ഷേ സിപി‌എമ്മിനെ അല്ല, അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ആയിരുന്നു. ഇന്നും സംഘത്തിനു കമ്യൂണിസ്റ്റുകളോട് വിരോധമില്ല, പ്രൊവൈഡഡ് അവര്‍ അവരുടെ ദേശീയതയ്ക്ക് വിരുദ്ധമായ ആശയങ്ങളും സംഘത്തോടുള്ള വിദ്വേഷവും അക്രമവും ഉപേക്ഷിച്ചാല്‍.
പിന്നെ തെറ്റായി പോയി എന്ന് ഗുരുജി പറഞ്ഞിട്ടില്ല സുഹൃത്തേ, അവരെ പിന്തുണക്കേണ്ടി ഇരിക്കുന്നു എന്നാണ് പറഞ്ഞത്. എന്നാല്‍ സംഘത്തെ അകാരണമായി ആക്രമിച്ച് നശിപ്പിക്കാനാ‍യിരുന്നു (ഇന്നും) കമ്യൂണിസ്റ്റുകളുടെ ശ്രമം.

പിന്നെ റപ്രസന്റ് എന്ന വാക്ക് ഉപയോഗിക്കരുത് സുഹൃത്തേ...അതിനര്‍ത്ഥം പ്രതിനിധീകരിക്കുന്നു എന്നാണ്. എന്നാണ് കമ്യൂണിസ്റ്റുകള്‍ ഹിന്ദുസമൂഹത്തിന്റെ ഒരു പ്രശ്നത്തിലെങ്കിലും പ്രതിനിധീകരിച്ചത്? ഒരു ഉദാഹരണം കാട്ടാമോ?? വേണ്ട, ഹിന്ദുസമൂഹത്തിനു പ്രശ്നം വന്ന സമയങ്ങളില്‍ അവരെ എതിര്‍ത്ത് മറുപക്ഷത്തിനെ സപ്പോര്‍ട്ട് ചെയ്യാത്ത ഒരു സന്ദര്‍ഭം എടുത്ത് കാട്ടാമോ?

പിന്നെ താങ്കളുടെ സെന്‍സില്‍ എടുക്കുകയാണെങ്കില്‍ തന്നെ ,ഹിന്ദുസമൂഹത്തിന്റെ യാതൊരു ആവശ്യങ്ങള്‍ക്കോ ആശയങ്ങള്‍ക്കോ വിശ്വാസങ്ങള്‍ക്കോ യാതൊരു അനുഭാവവും കാട്ടാതെ അതിനെ നശിപ്പിക്കാന്‍ മനഃപൂര്‍വം ശ്രമിച്ചില്ലായിരുന്നു എങ്കില്‍ പൂര്‍ണമനസോടെ സംഘം സിപി‌എമ്മിനെ സപ്പോര്‍ട്ട് ചെയ്തേനെ...

1982-ല്‍ രാമായണമാസാചരണവുമായി ബന്ധപ്പെട്ടുണ്ടയ പ്രക്ഷോഭം ഓര്‍ക്കുമെന്ന് കരുതട്ടെ...അന്ന് രാമായണം കത്തിച്ചതൊക്കെ മറന്നിട്ടില്ല എന്ന് കരുതട്ടെ....


[ഞാന്‍ കശ്മലന്‍]
8. atleast BOOlokathile Sanghatitharaaya Sanghabloganmaarenkilum ... illallo ?? PInnenthu prathya saasthram aanu suhruthe ivide baakkiyullathu ???

[അഹങ്കാരിയുടെ മറുപടി]

ഹ ഹ ഹ ഹ ഹ .....BOOlokathile Sanghatitharaaya Sanghabloganmaarenkilum...സത്യത്തില്‍ എനിക്ക് ചിരി അടക്കാന്‍ വയ്യ സുഹൃത്തെ...എന്റെ ഓര്‍മ്മ ശരിയെങ്കില്‍ മലയാളം ബ്ലോഗില്‍ ഞാന്‍ ഒരു സ്വയം സേവകനാണ് എന്ന് ആദ്യം പറയുന്ന ആള്‍ ഞാനാണ്.അതിനു മുന്‍പ് സംഘാനുകൂലിയായി ഒരു കാണാപ്പുറം നകുലന്‍ ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം ഒരൊറ്റ ശാഖയിലും പങ്കെടുത്തിട്ടില്ല. അദ്ദേഹത്തിനു സംഘപരിവാറുമായുള്ള ബന്ധം ബിജെപി അനുഭാവം മാത്രമാണ്.എന്നാല്‍ ഒരു സാധാരണാ സ്വയംസേവകനായ എന്നേക്കാള്‍ വളാരെ കൂടുതല്‍ സംഘത്തെ വായനയിലൂടെ അദ്ദേഹം അറിഞ്ഞിട്ടുമുണ്ട്...ശരിയാണ്...

പിന്നെ ഒരു പ്രവീണ്‍ ഉണ്ട്, ഒരു സത ഉണ്ട് (സത ഞാന്‍ വായിച്ചേടത്തോളം ചുരുക്കം കാലമാണ് നേരിട്ട് സംഘവുമായി ബന്ധപ്പെട്ടത്)!
ഇവരല്ലാതെ സംഘാനുഭാവം കാട്ടുന്ന സംഘടിതരായ സംഘബ്ലോഗന്മാരെ ഒന്ന് കാട്ടി തരുമോ??? അല്ല എനിക്ക് ഒന്ന് ബന്ധപ്പെട്ട് ആ സംഘടിത സംഘത്തിലേക്ക് ചേരാന്‍ പറ്റുമോ എന്നറിയാനാ....

ഹോ, ഇത്ര നാളും ഒറ്റക്ക് കിടന്ന് ചീത്ത കേട്ട് മടുത്തു....

അല്ല കശ്മലാ, ഈ സംഘടിത സംഘബ്ലോഗന്മാരാരും എന്തേ ഇത്ര നേരമായും ഈ ബ്ലോഗിലേക്ക് തിരിഞ്ഞ് നോക്കീല്ലാ????

ഏതായാലും “സംഘടിത സംഘബ്ലോഗന്‍” എന്ന ആശയവും വാക്കും കമ്മ്യൂണിസ്റ്റ് ബ്ലോഗര്‍മാര്‍ക്ക് സംഭാവന ചെയ്തതിനു കശ്മലനു അഭിനന്ദനങ്ങള്‍!!!

ഏതായാലും ആ സംഘടിത സംഘബ്ലോഗര്‍മാരില്‍ ആരെയെങ്കിലും കിട്ടുകയാണെങ്കില്‍ ആ പ്രൊഫൈല്‍ ലിങ്ക് ഒന്നയച്ച് തന്നേക്കണേ....സംഘബ്ലോഗന്മാരുടെ ഗ്രൂപ്പ് ബ്ലോഗുകളുണ്ടെങ്കില്‍ അതും....

എന്നാല്‍ ഇമെയില്‍ ത്രേഡ്, കമ്പയിന്‍ഡ് കമന്റ് അറ്റാക്ക് , ഗ്രൂപ്പ് ബ്ലോഗ്...ഒന്നും പോരാഞ്ഞ് സിപി‌എം സംസ്ഥാന കമ്മിറ്റിയിലെ ബ്ലോഗുകള്‍ ശ്രദ്ധിക്കാനായി പ്രത്യേക ഗ്രൂപ് തുടങ്ങാനുള്ളാ നിര്‍ദ്ദേശവും....ഇത്രയൊക്കെ ചെയ്യുന്നവര്‍ സംഘടിതരല്ല അല്ലേ സുഹൃത്തേ...


[ഞാന്‍ കശ്മലന്‍]
9. BJP mattullavare nyoonana paksha preenanam ennu paranju aakshepikkarille ?? BJP nadathunna Preenanam njan oru blog aayi ezhuthunnundu , oru yamandan saadhanam thanne aayirikkum athu , ketto !!

[അഹങ്കാരിയുടെ മറുപടി]

ങാഹാ...കൊള്ളാമല്ലോ...ഭീഷണിയാണല്ലോ!!! പേടിപ്പിക്കരുത് പ്ലീസ്....രാത്രിയില്‍ ഞാന്‍ കിടന്ന് ഞെട്ടും....പ്ലീസ്...

ഏതായാലും എത്രയും പെട്ടെന്ന് ബ്ലോഗ് എഴുതൂ....ലിങ്ക് അയച്ച് തരൂ....ആ യമണ്ടന്‍ സാധനം കാണാന്‍ എനിക്ക് ധൃതിയാകുന്നു....വേഗമാകട്ടെ....

ഏതായാലും ജയരാജന്‍മാരു പോലും പറഞ്ഞ് കേട്ടിട്ടേയില്ല ബിജെപി ന്യൂനപക്ഷപ്രീണനം നടത്തുന്നു എന്ന്!!! അതും ന്യൂനപക്ഷങ്ങളുടെ നിത്യശത്രുവായ ബിജെപി “യമണ്ടന്‍” ലിസ്റ്റ് എഴുതാനും മാത്രം ന്യൂനപക്ഷപ്രീണനം നടത്തുന്നു എന്ന് പറയുന്ന ഒരാളേ സത്യമായും എന്റെ ജീവിതത്തില്‍ ആദ്യമായി കാണുകയാണ്...

ഒരു പുതിയ ആശയം/ ആയുധം കൂടി സഖാക്കന്മാര്‍ക്ക് സംഭാവന ചെയ്ത കശ്മലനു അഭിവാദനങ്ങള്‍...അഭിവാദനങ്ങള്‍...അഭിവാദനങ്ങള്‍....

(സുനാമിക്ക് മുസ്ലീങ്ങള്‍ക്ക് അരിയും വസ്ത്രവും നല്‍കിയതും ഭൂകമ്പത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നല്‍കിയതും അപകടത്തില്പെട്ട മുസ്ലീമിനു രക്തം നല്‍കിയതും ഒക്കെ ആ ലിസ്റ്റിലുണ്ടാകും അല്ലേ കശ്മലന്‍? :) ...ചൂടാകണ്ട...താങ്കള്‍ പറഞ്ഞ തമാശയുടെ അതേ സെന്‍സിലെടുത്താല്‍ മതി...)

പിന്നെ ഹിന്ദുക്കളുടെ കാര്യമാണ് പറഞ്ഞതെങ്കില്‍.....ബിജെപി പ്രഖ്യാപിത ഹൈന്ദവ വര്‍ഗീയവാദി പാര്‍ട്ടിയല്ലേന്ന്...അവരു പിന്നെ ഹിന്ദുക്കളെ അല്ലാണ്ട് ആരെ പ്രീണിപ്പിക്കാനാ...പ്രീണിപ്പിക്കട്ടന്ന്...ഹിന്ദുക്കളെ പ്രീണിപ്പിക്കാനും ആരെങ്കിഉമൊക്കെ വേണ്ടേ??? നമ്മളു മതേതരപാര്‍ട്ടി നടത്തുന്നവയൊന്നുമല്ലല്ലോ പ്രീണനം!!! :)


[ഞാന്‍ കശ്മലന്‍]
10. Chinayodu vallya anubhaavam onnum enthaayalum ippolathe cpm kaarkkkillennu enikkariyaam . Pandu INdo - Pak sangharshathil Indiaye sahaayichathu USSR aayirunnu .., Chinayum , America yumalla .mandan saadhanam thanne aayirikkum athu , ketto !!

[അഹങ്കാരിയുടെ മറുപടി]

കാശിനോടും അധികാരത്തോടുമല്ലാതെ എന്തിനോടെങ്കിലും അനുഭാവമുള്ള ഏതെങ്കിലും സിപി‌എം നേതാക്കളേ (പാവം അണികള്‍ വല്ലവരും കണ്ടേക്കും...)ആരെയെങ്കിലും ഒന്ന് കാട്ടിത്തരുമോ കശ്മലന്‍....????

പിന്നെ അന്ന് യുഎസ്‌എസ്‌ആര്‍ സഹായിച്ചു...എന്തിന്??? ശീതസമരത്തില്‍ ചേരിചേരാനയം സ്വീകരിച്ച് NAM രൂപികരിച്ച് ലോകരാജ്യങ്ങളെ ചേരിചേരാതെ നിര്‍ത്തിയ ഇന്ത്യയെ അവര്‍ക്ക് കൂട്ടിനു വേണമായിരുന്നു.അമേരിക്കക്കെതിരെ തങ്ങളുടെ പക്ഷത്ത് ശക്തി വര്‍ദ്ധിപ്പിക്കാന്‍...അല്ലാതെ ഇന്ത്യക്കാരോടുള്ള സ്നേഹം കൊണ്ടൊന്നുമല്ലല്ലോ അല്ലെ? പിന്നെ അന്ന് അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് ശക്തികളോടെതിര്‍ക്കുന്ന അമേരിക്കന്‍ സ്പോണ്‍സേര്‍ഡ് താലിബാനു സഹായം നല്‍കിയിരുന്നത് പാകിസ്ഥാനായിരുന്നു എന്നതിനാലുമാണ്...

ഇതിനൊക്കെ പുറമെ താനൊരു സോഷ്യലിസ്റ്റാണേന്ന വ്യാജസന്ദേശം നല്‍കാനുള്ള നെഹ്രുവിന്റെ ബുദ്ധിയും.....

ഇന്ന് അമേരിക്കയോട് കാട്ടുന്ന അടിമത്തത്തിനു തുല്യം തന്നെ ആയിരുന്നു അത്. ഇന്ന് അമേരിക്കന്‍ അടിമത്തത്തെ എതിര്‍ക്കുന്നതു പോലെ തന്നെ ആണ് അന്ന് യു‌എസ്‌എസ്‌ആറിനോടുള്ള അമിത വിധേയത്വത്തെ സംഘം എതിര്‍ത്തത്.

പിന്നെ ഈ നെഹ്രു തന്നെ അല്ലേ 63-ല്‍ 3000 സ്വയംസേവകരെ റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ സൈന്യത്തോട് ഒപ്പം മാര്‍ച്ച് ചെയ്യാന്‍ ക്ഷണിച്ചത്? പോട്ടെ...

ദാ ഇതൊന്ന് നോക്ക്...വിക്കി ലേഖനമാ...”Under the government of the Congress Party of Jawaharlal Nehru, independent India developed close relations and a strategic partnership with the Soviet Union. The Soviet government consequently wished that the Indian communists moderate their criticism towards the Indian state and assume a supportive role towards the Congress governments.Simultaneously, the relations between the Communist Party of the Soviet Union and the Communist Party of China soured. In the early 1960s the Communist Party of China began criticising the CPSU of turning revisionist and of deviating from the path of Marxism-Leninism. Sino-Indian relations also deteriorated, as border disputes between the two countries erupted into the Indo-China war of 1962. During the war, a faction of the Indian Communists backed the position of the Indian government, while other sections of the party claimed that it was a conflict between a socialist and a capitalist state, and thus took a pro-Chinese position. There were three factions in the party - "internationalists", "centrists", and "nationalists". Internationalists supported the Chinese stand whereas the nationalists backed India; centrists took a neutral view. Prominent leaders including S.A. Dange were in the nationalist faction. B. T. Ranadive, P. Sundarayya, P. C. Joshi, Basavapunnaiah, Jyoti Basu, and Harkishan Singh Surjeet were among those supported China. Ajoy Ghosh was the prominent person in the centrist faction. In general, most of Bengal Communist leaders supported China and most others supported India.[3] Hundreds of CPI leaders, accused of being pro-Chinese were imprisoned. Some of the nationalists were also imprisoned, as they used to express their opinion only in party forums, and CPI's official stand was pro-China. Thousands of Communists were detained without trial.[4] Those targeted by the state accused the pro-Soviet leadership of the CPI of conspiring with the Congress government to ensure their own hegemony over the control of the party.Marking a difference from the Dangeite sector of CPI, the Tenali convention was marked by the display of a large portrait of the Chinese Communist leader Mao Zedong


[ഞാന്‍ കശ്മലന്‍]
11. earlier logic vechu nokkiyaal .. Keralam kazhinjaal chuvappu kodi Wb ilalle ulloo , pinne pokunna vazhikk railway stationil vandi nirthaanum . Pinne WB inu chinayumaayi border kaaryamaayi undo ?? Athokke chinthichittanu , thaankale ethirthathu .

[അഹങ്കാരിയുടെ മറുപടി]

പിന്നെ സിപി‌എം കേരളം വിട്ടാല്‍ ബംഗാള്‍ എന്ന നിലയിലേക്ക് ചുരുങ്ങിയത് എന്നായിരുന്നു എന്ന് താങ്കള്‍ പരിശോധിക്കുന്നത് നന്നായിരിക്കും..പിന്നെ ട്രെയിന്‍ തടഞ്ഞ കാര്യമല്ല സുഹൃത്തേ പറഞ്ഞത്, മിലിട്ടറിയ്ക്കുള്ള ഭക്ഷണം മാത്രമല്ല - മുറിവേറ്റ ഭടന്മാർക്കുള്ള മരുന്നുകളും കൊണ്ട് പോയിരുന്ന സപ്ലൈ വെഹിക്കിള്‍സ്. (ബംഗാളിനു ചൈനയുമായി അധികം അതിര്‍ത്തി ഇല്ല. എന്നാല്‍ ചൈനീസ് അതിര്‍ത്ത് ധാരളം ഉള്ളതും ഇന്നും തര്‍ക്കവും പ്രശ്നവും നിലനില്‍ക്കുന്നതുമായ ഈസ്റ്റേണ്‍ ഫ്രോണ്ടിയര്‍ മേഖലയിലേക്ക് പോകുക കല്‍ക്കട്ടാ പോര്‍ട്ട് വഴിയും ബംഗാള്‍ വഴിയുമാണ്....താങ്കള്‍ അത് ഓര്‍ക്കും എന്ന് കരുതുന്നു).അവിടേക്ക് മിലിട്ടറിക്ക് ഭക്ഷണമടക്കമുള്ളാ സപ്ലൈസ് കൊണ്ടുപോയിരുന്ന വാഹനങ്ങളെ തടയാനായിട്ടാണ് അപ്രതീക്ഷിത ബന്ദുകള്‍ നടത്തിയത്...

പിന്നെ ലിങ്ക്...ക്ഷമിക്കണം...62-63 കാലഘട്ടത്തിലെ വാര്‍ത്തകള്‍ തരാന്‍ എനിക്ക് പറ്റില്ല...ഒരൊറ്റ ഇന്ത്യന്‍ പത്രത്തിനും ആ കാലഘട്ടത്തിലെ ആര്‍ക്കൈവുകള്‍ നെറ്റില്‍ ലഭ്യമല്ല....പിന്നെ ഈ വിഷയത്തില്‍ , താങ്കള്‍ നേരത്തെ പറഞ്ഞത് പോലെ , സത്യം എഴുതിയ പുസ്തകങ്ങളുടേ , (ഇന്നിന്റെ ചരിത്രകാരന്മാര്‍ക്ക് യുദ്ധം എന്തിനെന്ന് പോലും അറീല്ല :) ) പഴയ പുസ്തകങ്ങളാണ്, പെരു തരാം, ലിങ്ക് ഇല്ല.

പിന്നെ ഇന്ന് നെറ്റില്‍ ഉള്ള ലിങ്കുകള്‍ (ഉണ്ടെങ്കില്‍) കമ്യൂണിസ്റ്റ് വിരുദ്ധ സൈറ്റുകളുടേതാകും...അതിനു വേണ്ട മുന്‍‌കൂര്‍ ജാമ്യം താങ്കള്‍ എടുത്തിട്ടുണ്ടല്ലോ ( “athu viswasaneeyam aanenkil" )

പിന്നെ താങ്കള്‍ വിശ്വസിക്കണം എന്ന് ഞാന്‍ താങ്കളെ നിര്‍ബന്ധിക്കുകയേയില്ല...കാരണം, കറുത്ത തുണി കൊണ്ട് മൂടിയാലും, കാവിത്തുണി കൊണ്ട് മൂടിയാലും ചെങ്കൊടി കൊണ്ട് മൂടിയാലും സത്യം സത്യം തന്നെ ആയിരിക്കും....

പുസ്തകങ്ങളുടെ ലിസ്റ്റ് ഒരാഴ്ചയ്ക്കകം തരുന്നതാണ്....ഇപ്പോള്‍ എന്റെ ഓര്‍മ്മയില്‍ അരുണ്‍ ഷൂരിയുടെ ചില പുസ്തകങ്ങള്‍ ഉണ്ട് (അവയില്‍ തെളിവ് സഹിതമാണ് പറഞ്ഞിരിക്കുന്നതെന്നതിനാല്‍ താങ്കള്‍ വിശ്വസിക്കുമെന്ന് കരുതട്ടെ)

പിന്നെ ദ സിപി‌ഐ - ഒരു ലഘുചരിത്രം ("The CPI - A Short Story", M.R.Masani , 1954. Editors : K.M.Munshi, R.R.Dinakar) എന്ന പുസ്തകത്തില്‍ ക്വിറ്റ്-ഇന്ത്യാ മൂവ്മെന്റ് എന്നീങ്ങനെ ഉള്ള അവസരങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ട് എടുത്ത ഇന്ത്യാവിരുദ്ധനിലപാടുകളെ പറ്റി തെളിവ് (പാര്‍ട്ടി രേഖകളടക്കം) സഹിതം പറഞ്ഞിട്ടുണ്ട്. ലഭ്യമാണെങ്കില്‍ വായിച്ച് നോക്കുക. അതില്‍ പേജ് 58- പേജ്67 വരെയുള്ളാ ഭാഗങ്ങള്‍ പ്രത്യേകം വായിക്കുക.


[കശ്മലനോട് വ്യക്തിപരമായി ]
പിന്നെ ദയവായി, ഈ രീതിയില്‍ സംഘത്തെ ചീത്തവിളിച്ച് , സംഘത്തിനെതിരെ വാദിച്ച് വിജയിക്കുക ആണ് താങ്കളുടെ ഉദ്ദേശമെങ്കില്‍, ഞാന്‍ മുന്‍പ് പലതവണ പരഞ്ഞത് തന്നെ വീണ്ടും പറയുന്നു, സുഹൃത്തേ , താത്പര്യമില്ല.താങ്കള്‍ക്ക് സംഘത്തിന്റെ ആശയത്തെ പറ്റി, സംഘത്തെ പറ്റി കാര്യപ്രസക്തമായ ചര്‍ച്ചയ്ക്കും സംഘത്തെ പറ്റി അറിയാനും ഉള്ള താത്പര്യമുണ്ടെന്ന് തെറ്റിദ്ധരിച്ചാണ് ഞാന്‍ താങ്കളോടെ മറുപടി പറഞ്ഞിരുന്നത്.

ഇപ്പോഴും ആശയപരമായ ഒരു ചോദ്യവും താങ്കളില്‍ നിന്നും വരുന്നില്ല. ഉപാധ്യായജിയെയും മറ്റും പറ്റി പറഞ്ഞിട്ട് , പരിഹാദ്യോതകമായ വാക്കുകളിലൂടെ ബിജെപിയെ കുറ്റപ്പെടുത്തലല്ലാതെ.

പിന്നെ സ്വാതന്ത്ര്യസമരത്തെ പറ്റിയുള്ള ചോദ്യം തെറ്റിദ്ധാരണാജനകമാണെന്ന് തോന്നിയതിനാലാണ് മറുപടി തന്നത്. ഇനിയും ഇത് പോലെ അഡ്വാനി-വാജ്പേയി-മോഡിമാരുടെ യാത്രയെ പറ്റിയും മറ്റും പറയാനാണെങ്കില്‍ നമ്മുടെ രണ്ട് പേരുടേയും സമയം എന്തിനു കളയുന്നു...

ഞാന്‍ മനസിലാക്കിയതില്‍ ഞാന്‍ വിശ്വസിക്കുന്നു, താങ്കള്‍ മനസിലാക്കിയവയില്‍ താങ്കളും...എന്റെ വിശ്വാസങ്ങളെ തെറ്റാണെന്ന് തെളിയിക്കുന്ന തെളിവുകള്‍ താങ്കള്‍ തരാത്തിടത്തോളം (അദ്വാനി ടൂറു പോയതല്ല!) എനിക്കതില്‍ നിന്ന് മാറിച്ചിന്തിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല....

ആരോഗ്യകരമായ ഒരു ചര്‍ച്ച / വിമര്‍ശനം ഞാന്‍ താങ്കളില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നു...എന്നാല്‍ ഒടുവില്‍ താങ്കള്‍ ഒരു സാധാരണ സിപി‌എം ഭക്തന്റെ അന്ധതയോടെയുള്ള ബാലിശമായ ചോദ്യങ്ങള്‍ (അതില്‍ സ്വാതന്ത്ര്യസമരത്തെ പറ്റിയുള്ള ചോദ്യം ഞാന്‍ വിസ്മരിക്കുന്നില്ല, അതിനെ ബഹുമാനിക്കുന്നു) ആണു വന്നത്.ഖേദത്തോടെ പറയട്ടെ...താങ്കളില്‍ നിന്നും ഞാന്‍ ഇത് പ്രതീക്ഷിച്ചില്ല....

അപ്പോള്‍ നമസ്കാരം....

താങ്കള്‍ക്ക് അറിവുണ്ടാകും...എന്നാലും ചൈനയും ഇന്ത്യയുമായുള്ള അതിര്‍ത്തി ഒന്ന് കണ്ടിരിക്കുന്നത് നല്ലതാ....ഈ പണി കാണിച്ചവരെ സപ്പോര്‍ട്ട് ചെയ്യാനാണ്, ഇന്നത്തെ സിപി‌എം എന്ന പാര്‍ട്ടിയുടെ രൂപംകൊള്ളല്‍ തന്നെ. ഈ മാപ്പ് ഉപയോഗം ഇന്ത്യയില്‍ നിയമവിരുദ്ധമാണ്. ഇന്ത്യന്‍ പ്രദേശം നിയമവിരുദ്ധമായി പാകിസ്ഥാനും ചൈനയും കൈവശപ്പെടുത്തിയതാണ്. ഏതാണ്ട് 65000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ലഡാക്ക് റേഞ്ച് പ്രദേശത്ത് ചൈനയുടെ കൈവശമാണ്. ഈ മാപ്പായിരുന്നു പണ്ട് എകെജി സെന്ററിലുണ്ടായിരുന്നത്(നായനാര്‍ മന്ത്രിസഭയുടെ കാലത്ത്), ഏഷ്യാനെറ്റുകാര്‍ അത് വാര്‍ത്തയില്‍ കാണിച്ച് പ്രശ്നമുണ്ടക്കിയപ്പോള്‍ അവര്‍ അത് നീക്കം ചെയ്തു (എന്ന് കരുതപ്പെടുന്നു)


(This Map is not Approved by Govt. of India. Only shown to indicate the unlawful occuppation of Pak and China in our land)


വാല്‍ക്കഷ്ണം: പിന്നെ ഞാന്‍ പിണറായി ബൂര്‍ഷ്വാ ആണെന്നെഴുതിയ പോസ്റ്റ് (അതും അദ്വാനിയുടെ ടൂറുമായി കമ്പയര്‍ ചെയ്യാവുന്നത്!) , സംഘടിതരായ സംഘബ്ലോഗര്‍മാരുടെ ലിസ്റ്റ്/ലിങ്ക് , ബിജെപി നടത്തുന്ന പ്രീണനത്തെ പറ്റിയുള്ളാ “യമണ്ടന്‍” ലിസ്റ്റ് ഉള്ള ബ്ലോഗ് എന്നിവ അയച്ച് തരാന്‍ മറക്കണ്ട....

:)


PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

6 അഭിപ്രായങ്ങൾ:


    [കശ്മലനോട് വ്യക്തിപരമായി ]

    പിന്നെ ദയവായി, ഈ രീതിയില്‍ സംഘത്തെ ചീത്തവിളിച്ച് , സംഘത്തിനെതിരെ വാദിച്ച് വിജയിക്കുക ആണ് താങ്കളുടെ ഉദ്ദേശമെങ്കില്‍, ഞാന്‍ മുന്‍പ് പലതവണ പരഞ്ഞത് തന്നെ വീണ്ടും പറയുന്നു, സുഹൃത്തേ , താത്പര്യമില്ല.താങ്കള്‍ക്ക് സംഘത്തിന്റെ ആശയത്തെ പറ്റി, സംഘത്തെ പറ്റി കാര്യപ്രസക്തമായ ചര്‍ച്ചയ്ക്കും സംഘത്തെ പറ്റി അറിയാനും ഉള്ള താത്പര്യമുണ്ടെന്ന് തെറ്റിദ്ധരിച്ചാണ് ഞാന്‍ താങ്കളോടെ മറുപടി പറഞ്ഞിരുന്നത്.

    ഇപ്പോഴും ആശയപരമായ ഒരു ചോദ്യവും താങ്കളില്‍ നിന്നും വരുന്നില്ല. ഉപാധ്യായജിയെയും മറ്റും പറ്റി പറഞ്ഞിട്ട് , പരിഹാദ്യോതകമായ വാക്കുകളിലൂടെ ബിജെപിയെ കുറ്റപ്പെടുത്തലല്ലാതെ.

    പിന്നെ സ്വാതന്ത്ര്യസമരത്തെ പറ്റിയുള്ള ചോദ്യം തെറ്റിദ്ധാരണാജനകമാണെന്ന് തോന്നിയതിനാലാണ് മറുപടി തന്നത്. ഇനിയും ഇത് പോലെ അഡ്വാനി-വാജ്പേയി-മോഡിമാരുടെ യാത്രയെ പറ്റിയും മറ്റും പറയാനാണെങ്കില്‍ നമ്മുടെ രണ്ട് പേരുടേയും സമയം എന്തിനു കളയുന്നു...

    ഞാന്‍ മനസിലാക്കിയതില്‍ ഞാന്‍ വിശ്വസിക്കുന്നു, താങ്കള്‍ മനസിലാക്കിയവയില്‍ താങ്കളും...എന്റെ വിശ്വാസങ്ങളെ തെറ്റാണെന്ന് തെളിയിക്കുന്ന തെളിവുകള്‍ താങ്കള്‍ തരാത്തിടത്തോളം (അദ്വാനി ടൂറു പോയതല്ല!) എനിക്കതില്‍ നിന്ന് മാറിച്ചിന്തിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല....

    ആരോഗ്യകരമായ ഒരു ചര്‍ച്ച / വിമര്‍ശനം ഞാന്‍ താങ്കളില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നു...എന്നാല്‍ ഒടുവില്‍ താങ്കള്‍ ഒരു സാധാരണ സിപി‌എം ഭക്തന്റെ അന്ധതയോടെയുള്ള ബാലിശമായ ചോദ്യങ്ങള്‍ (അതില്‍ സ്വാതന്ത്ര്യസമരത്തെ പറ്റിയുള്ള ചോദ്യം ഞാന്‍ വിസ്മരിക്കുന്നില്ല, അതിനെ ബഹുമാനിക്കുന്നു) ആണു വന്നത്.ഖേദത്തോടെ പറയട്ടെ...താങ്കളില്‍ നിന്നും ഞാന്‍ ഇത് പ്രതീക്ഷിച്ചില്ല....

    അപ്പോള്‍ നമസ്കാരം....



  1. പ്രവീണ്‍ വട്ടപ്പറമ്പത്ത് said...
  2. സംഘടിത സംഘ ബ്ലോഗന്‍ ...ഹ ഹ ..കേള്‍ക്കാനൊരു സുഖമൊക്കെ ഉണ്ട് ..നല്ല പ്രാസവും ..എന്തായാലും ആ ലിസ്റ്റ് പ്രസിദ്ധീകരിക്കട്ടെ..ജിജ്ഞാസയോടെ കാത്തിരിക്കുന്നു...

  3. Anonymous said...
  4. കശ്മലനു വേണ്ടി ഇത്രയും സമയം മെനക്കെടുത്തിയ അഹങ്കാരീ.. നമിച്ചിരിക്കുന്നു...

  5. ഞാന്‍ കശ്മലന്‍ said...
  6. വിശദമായി പഠിച്ചിട്ടു മറുപടി തരാം ..
    തത്കാലം കുറച്ചു സ്വയം വിമര്‍ശനം നടത്തട്ടെ .. താങ്കള്‍ പറഞ്ഞത് ഞാനും ചിന്തിക്കട്ടെ .

  7. ഞാന്‍ കശ്മലന്‍ said...
  8. സമയം മേനക്കെടുതിയത്തിനു നന്ദി .
    രണ്ടു ദിവസം കഴിയട്ടെ ..
    സത എന്നോട് ക്ഷമിക്കുക .

  9. Harisuthan Iverkala | ഹരിസുതന്‍ ഐവര്‍കാല said...
  10. ഇന്നാണ്‌ ഞാൻ ഈ ബ്ലോഗ്‌ കാണുന്നത്‌. ഒത്തിരി വൈകിപ്പോയെന്ന്‌ ഇവിടെ വന്നപ്പോൾത്തന്നെ മനസിലായി. എന്തായാലും വായിച്ചുകഴിഞപ്പോൾ ഒത്തിരി നന്ദി തൊന്നി. ഇനിയും വരും സ്ഥിരമായി.. (ഒരു അപേക്ഷ - സ്വയംസേവകരെക്കുറിച്ചുള്ള ഒരു പൊതു ധാരണായാണ്‌ അവർ‌ അഹങ്കാരികളാണെന്നു്‌. ഈ എഴുതുന്നതൊക്കെ അഹംകാരമാണെന്നും എനിക്കു തോന്നുന്നില്ല. അപ്പൊൾ ഈ പേരെന്തിനു്‌.??????)

കമന്റെഴുതണോ??? ദാ ഇവിടെ...