Reading Problems? Click Here


സിനിമാ നോട്ട്ബുക്ക് : ഭൌതീകശാസ്‌ത്രം...

ഊട്ടി : ഗൂഗിള്‍ പിക്ചേഴ്സിന്റെ ബാനറില്‍ ബ്ലോഗര്‍ ടീം അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് “ഭൌതികശാസ്‌ത്രം”....സംവിധാനം എ.കെ.ബ്ലോഗ്‌സ്പോട്ട്.

സൂപ്പര്‍സ്റ്റാര്‍ അഹങ്കാര്‍ കുമാര്‍ നായകനാകുന്ന ഈ ചിത്രത്തില്‍ നായിക, മലയാള നായികമാരില്‍ മുന്‍‌നിരയിലുള്ള മീരാജാസ്മിനാണ്...കുറേ നാളായി പുതിയ മലയാളം ചിത്രങ്ങള്‍ക്ക് ഡേറ്റ് നല്‍കാതിരുന്ന മീര ഈ ചിത്രത്തിലെ നായകന്‍ അഹങ്കാര്‍ കുമാര്‍ ആയതിനാല്‍ മാത്രമാണ് ഡേറ്റ് നല്‍കിയതെന്നറിയുന്നു.

കുറെ മുന്‍പ് മലയാളത്തില്‍ ട്രെന്‍ഡ് ആയി മാറിയ ശാസ്‌‌ത്ര സിനിമാ സീരിസിലെ (പേരില്‍ മാത്രം) അടുത്ത ചിത്രമാണ് ഭൌതികശാസ്ത്രം...ഇതിനു മുന്‍പ് കെമിസ്‌ട്രി ആയിരുന്നു ഈ സീരിസില്‍ റിലീസായ ചിത്രം...ഇതിലും മീര തന്നെയായിരുന്നു നായിക.

അഹങ്കാര്‍ കുമാര്‍ ഇതില്‍ കോടിശ്വരനായ ഒരു കല്‍പ്പണിക്കാരനായാണ് അഭിനയിക്കുന്നത് എന്നറിയുന്നു.... കഥ പുറത്തു വന്നിട്ടില്ലെങ്കിലും സുലഭമായി ലഭിക്കുന്ന വ്യാജ സിഡി കണ്ടതില്‍ നിന്നും നായിക ചെയ്ത കൊലപാതകം ഏറ്റെടുത്ത് ജയിലില്‍ പോകുകയും പിന്നീട് വില്ലന്മാരെ കബളിപ്പിക്കാന്‍ വേഷം മാറി പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ഒരു കോടീശ്വരനായ ഒരു കല്‍പ്പണിക്കാരന്റെ കഥയാണിത്...

സൂപ്പര്‍സ്റ്റാര്‍ അഹങ്കാര്‍ കുമാര്‍ മീരയ്ക്കുവേണ്ടി ഒരു സ്റ്റില്ലിന്നു പോസ് ചെയ്തപ്പോള്‍ മീരയുടെ സന്തോഷം.

സൂപ്പര്‍സ്റ്റാര്‍ അഹങ്കാര്‍ കുമാറിനൊപ്പം ഒരു ചിത്രം ചെയ്യാന്‍ അവസരം ലഭിച്ചത് തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്ന് മീര ഒരഭിമുഖത്തില്‍ വെളിപ്പെടുത്തി. ഇത് തന്റെ സിനിമാ ജീവിതത്തിലെ ഏറ്റാവും വലിയ ബ്രേക്ക് ആയിരിക്കും എന്നും അവര്‍ വിശ്വസിക്കുന്നു.

സൂപ്പര്‍സ്റ്റാര്‍ അഹങ്കാര്‍ കുമാറിന്റെ ഇതിനു മുന്‍പത്തെ ചിത്രമായ “ഒരു തല്ലുകൊള്ളല്‍ വീരഗാഥ” യുടെ ഷൂട്ടിംഗ് പല കാരണങ്ങളാല്‍ മുടങ്ങിക്കിടക്കുന്നതിനാല്‍ ഇപ്പോഴൊന്നും വെളിച്ചം കാണാന്‍ സാധ്യത ഇല്ല. എങ്കിലും അത് പ്രേക്ഷകരെ ആനന്ദത്തിന്റെയും സിനിമാ അനുഭൂതിയുടേയും എവറസ്റ്റിലെത്തിക്കുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമായിരിക്കും എന്ന് സംവിധായകന്‍ അവകാശപ്പെട്ടു...സൂപ്പര്‍സ്റ്റാറിനെ കാണാന്‍ വേണ്ടി മാത്രം ജനകോടികള്‍ തീയറ്ററിലിരച്ചു കേറുമെന്ന് സൂപ്പര്‍സ്റ്റാറിന്റെ പി.എ. പച്ചാളം ചാര്‍ളി പറഞ്ഞു.
-------------------------------------------------------------
മീരാ ജാസ്മിന്‍ ഇതു വായിച്ചെങ്കില്‍ അവരോട് ഒരു വാക്ക് :
ദയവായി ആത്മഹത്യ ചെയ്യരുത്...നിങ്ങക്ക് നല്ല ഒരു ഭാവി ഉള്ളതാണ്...നല്ല കഴിവുള്ള ഒരു നടിയാണു നിങ്ങള്‍....ഇതു കേട്ട് ആത്മഹത്യ ചെയ്ത് മലയാള സിനിമക്ക് ഒരു നല്ല നടിയെ നഷ്ടപ്പെടുത്തരുത്...
പിന്നെ ആരും ദയവായി മാനനഷ്ടത്തിനു കേസു കൊടുക്കയും കരിവാരം ആഘോഷിക്കയും ഒന്നും ചെയ്യല്ലേ...പാവം, വേറൊന്നും പോസ്റ്റാനില്ലാത്തതു കൊണ്ടുള്ള കൃമികടിയാ.....
-------------------------------------------------------------PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

15 അഭിപ്രായങ്ങൾ:


  ഊട്ടി : ഗൂഗിള്‍ പിക്ചേഴ്സിന്റെ ബാനറില്‍ ബ്ലോഗര്‍ ടീം അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് “ഭൌതികശാസ്‌ത്രം”....സംവിധാനം എ.കെ.ബ്ലോഗ്‌സ്പോട്ട്
  ആരും എന്നെ തല്ലണ്ട, ഞാന്‍ നന്നാവൂല....

  പിന്നെ നിങ്ങടെ കൈത്തരിപ്പ് തീര്‍ക്കാമെന്നു മാത്രം....


  പുതിയ പോസ്റ്റ്...ഇതു വരെ വന്നതില്‍ ഏഏറ്റവും വലിയ കത്തി..

  (വേറൊന്നും പോസ്റ്റാനില്ലാഞ്ഞപ്പോള്ള് പെട്ടെന്ന് തട്ടിക്കൂട്ടിയ ഒരു വളിപ്പ്) 1. siva // ശിവ said...
 2. മി. അഹങ്കാര്‍ കുമാര്‍...ദയവായി എനിക്ക് ഒരു വേഷം തരാമോ...പണ്ടൊക്കെ ജോസ് പ്രകാശ് ചെയ്തതുപോലെ ഒരു വേഷം...അതാവുമ്പോള്‍ ഞാനും മീരയും ... ഹ ഹ...

  സസ്നേഹം,

  ശിവ


  ശിവാ‍,

  പിന്നേ...ഇപ്പഴങ്ങോട്ട് ചെന്നാ മതി...നമ്മളെരണ്ണ്റ്റു പേരേയും മീര മുതലക്കുഞ്ഞുങ്ങള്‍ക്കിട്ടു കൊടുക്കും...

  പിന്നെ ഇപ്പോ വില്ലനല്ല മച്ചാ, നായകനാ ചാന്‍സ്....കാണാറില്ലേ...

  അതല്ലേലും വില്ലന്ന് നായികയെ തൊടുന്നതിനു മുന്‍പ് ഈ സൂപ്പര്‍സ്റ്റാര്‍ അഹങ്കാര്‍ കുമാര്‍ അവിടെ എത്തിയിരിക്കും....ഹെലികോപ്റ്ററില്‍ തൂങ്ങിയെങ്കിലും...

  പിന്നെ വില്ലനെ ഇടിച്ചൊരുവഴിക്കാക്കുക ,പിന്നൊരു സോങ്ങ്...ആ സോങ്ങാ മോനേ ക്കിടില്ലം...

  ഹോ ഓര്‍ക്ക്കുമ്പോ തന്നെ കുളിരു കോരുന്നു....

  ഞാനൊരു കമ്പിളി പൊതയ്ക്കട്ടെ.... 3. മൃതി said...
 4. enthu ezhuthanamennu ariyilla,ethente vishayam allaathathu kondaayirikkum.ezhuthuka.

 5. Mr. K# said...
 6. എന്റമ്മച്ചീ... :-)

 7. ചാണക്യന്‍ said...
 8. അഹങ്കാരീ..
  ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടൊ കലക്കി.
  ഫോട്ടൊഷോപ്പിലാണോ ചെയ്തത്. മീരയുടെ സ്ഥാനത്ത് ലക്ഷ്മി ഗോപാലസ്വാമി യായിരിന്നുവെങ്കില്‍ അല്പം കൂടി മാച്ച് ആവുമായിരുന്നു. എന്നാലും തരക്കേടില്ല നന്നായിരിക്കുന്നു. ശിവ പറഞ്ഞതു പോലെ നമുക്കും ഒരു റോള്‍ പ്ലീസ്................


  ചാണൂ...(എളുപ്പത്തിനങ്ങനെ വിളിചോട്ടെ...)

  നമ്മടെ സംവാദം വേറൊരു വഴിക്ക് നടക്കും...അതിനെ നമ്മള്‍ ബ്ലോഗ് സൌഹൃദത്തില്‍ ക്കൂട്ടിക്കുഴക്കേണ്ടത്തില്ല (വേണോ???)

  പിന്നെ ഫോട്ടോഷോപ്പ് (തനിയെ പഠിച്ച അല്പസ്വല്പം തരികിടകളും പിന്നെ ജന്മസിദ്ധമായ തോന്നിവാസവും) ഉപയോഗിച്ച് ചെയ്തൂ നോക്കിയതാ, ബോറാടിച്ചപ്പോ....


  അഭിനന്ദനത്തിനു നന്ദി...ഒരുപാട് (ഇതു കണ്ട എന്റെ സുഹൃത്തുക്കളാരും എന്റെ അച്ഛന്റ്റെ സുഖവിവരവും തൊഴില്‍സമയവ്വും അന്വേഷിക്കാതെ നുറുത്തിയില്ല, എന്നെ പുകഴ്ത്തുന്നത്....

  പിന്നെ റോള്‍....നോക്കാം , വല്ല ഒറ്റസീന്‍ ഷോട്ടുംതരാമോന്ന്ന്‍.....മുഴുവന്‍ സീiഇലും അഹങ്കാര്‍കുമാറങ്ങനെ ,അയ്യോ സോറി , സൂപ്പര്‍സ്റ്റാര്‍ അഹങ്കാര്‍ കുമാര്‍ നിറഞ്ഞു നില്‍ക്കുകയല്ലേ.... 9. സുല്‍ |Sul said...
 10. നവരസങ്ങള്‍ തുള്ളിതുളുംബുന്ന ആ മുഖ കാന്തി ഒന്നു കാണാന്‍ കഴിഞ്ഞതില്‍ ഞാന്‍ തൃപ്തനായി തിരിച്ചു പോകട്ടെ (കുമാറിന്റെയല്ല മീരയുടെ!:))

  -സുല്‍

 11. രസികന്‍ said...
 12. അഹങ്കാർ കുമാറെ ഞങ്ങളുടെ മീരയെ തട്ടിയെടുക്കല്ലെ
  ( തട്ടിയെടുക്കല്ലെ എന്ന് പറഞ്ഞത് അടുത്തു നിന്ന് ഫോട്ടോയെടുക്കുമ്പോൾ തട്ടല്ലേ എന്നാണ് )

 13. krish | കൃഷ് said...
 14. മീര: “ദേ ഈ കാട്ടില്‍ നിന്നു കണ്ടെത്തിയതാ. സ്വയം അഹങ്കാര്‍ കുമാര്‍ എന്നാണത്രേ വിളിക്കുന്നത്.. എന്തു ചെയ്യാം ഓരോ മോഹങ്ങളേ”

  (പോട്ടോഷാപ്പ് ചെയ്തപ്പോ മനോരമയുടെ വാട്ടര്‍മാര്‍ക്ക് കൂടെ എടുത്ത് കളയാമായിരുന്നില്ലേ .. അഹം-കാരി)

 15. ചാണക്യന്‍ said...
 16. ഹി ഹി ഹി മീരയുടെ കക്ഷത്തില്‍ ആനചിഹ്നം...


  കൃഷേ.....

  ചെന്തരുണി വനത്തില്‍ സുഖം തന്നേ???(ശാസ്താംകോട്ടയിലെ വാനരന്മാരെ പിടിച്ച് ചെന്തരുണിവനത്തില്‍ വിട്ടു :വാര്‍ത്ത)


  ഞാന്‍ അങ്ങോട്ട് ഷൂട്ടിങിനു വരുമ്പ്പോ എന്തെങ്കിലും കൊണ്ടു വരണോ നാട്ടീന്ന്???

  ങേ, അമ്പലത്തിലെ അടയോ???ഓ കൊണ്ടുവരാമടേ..... ;)


  പിന്നെ ആന ചിഹ്നം എടുത്തു മാറ്റാനും മാത്രം പോട്ടോഷാപ് അറിയില്ല മാഷേ!!!!തനിയെ ട്രയല്‍ ആന്‍ഡ് എറര്‍ മെതേഡില്‍ പഠിച്ച ചില്ലറ കാര്യങ്ങളേ അറിയൂ...ചിഹ്നം മാറ്റാന്‍ പോയാല്‍ മീരേടേ കൈ ചിലപ്പോ എന്‍.എന്‍. ബാലകൃഷ്ണന്റെ പോലാകും....

  പിന്നെ ഇത് മനോരമ പ്രസിദ്ധീകരിച്ച ചിത്രമല്ലേ???അപ്പോ മനോരമേടേ എംബ്ലം കിടക്കട്ടെ....മനോരമയ്ക്ക് അഭിമാനിച്ചൂടേ അവര്‍ക്ക് അഹങ്കാര്‍, സോറി സൂപ്പര്‍സ്റ്റാര്‍ അഹങ്കാര്‍ കുമാറിന്റെപോട്ടം പിടിക്കാനായീന്ന്...

  ചാണൂ,

  മീര നെറ്റിപ്പട്ടം കെട്ടിയ ആനയല്ലേ!!!!കിടക്കട്ടെ ഒരു ആനമാര്‍ക്ക്... 17. അരുണ്‍ കരിമുട്ടം said...
 18. നന്നായിരിക്കുന്നു.
  ഇതോട് കൂടി ലോകം അവസാനിച്ചാല്‍ അത്രയും നല്ലത്.
  കര്‍ത്താവിന്‍റെ ഒരോ പരീക്ഷണങ്ങളെ!!!!
  അഹങ്കാര്‍ കുമാറിനു അഭിവാദ്യങ്ങള്‍

 19. Rejeesh Sanathanan said...
 20. ന്തോ...........എന്നെ വിളിച്ചോ ????ഞാന്‍ ഈ വഴി വന്നിട്ടേ ഇല്ല (ഓടി തള്ളി)

കമന്റെഴുതണോ??? ദാ ഇവിടെ...