Reading Problems? Click Here


കഴിയില്ല , എനിക്കിതു പോസ്റ്റാതിരിക്കാന്‍...

മറ്റു പല ബ്ലോഗുകളിലും പോസ്റ്റ് ചെയ്തവയാണ് ഈ പോസ്റ്റിലെ ചിത്രങ്ങള്‍...അവയോടുള്ള കടപ്പാട് ആദ്യമേ രേഖപ്പെടുത്തുന്നു...

ഈ ചിത്രങ്ങള്‍ കണ്ടിട്ടില്ലാത്തവര്‍ക്കായി...

വേണ്ട , ഇനി ഫോര്‍വേഡ് മെയിലുകള്‍ പോസ്റ്റണ്ട എന്നായിരുന്നു തീരുമാനമെങ്കിലും ഇത് ചെയ്യാതിരിക്കാനായില്ല...

മറ്റൊരു മെയിലിനായുള്ളാ അന്വേഷണത്തിനിടയിലാണ് , ഒരു സുഹൃത്ത് പണ്ടെന്നോ അയച്ചിട്ടും , ഇതുവരെ തുറന്നുനോക്കാതെ ലേബല്‍ ചെയ്തിട്ടിരുന്ന ഒരു മെയില്‍ കണ്ണില്‍ പെട്ടത് - “ഡോണ്ട് വേസ്റ്റ് ഫുഡ് ആന്‍ഡ് വാട്ടര്‍..”

കണ്ടു പഴകിയ ചിത്രങ്ങളെന്നുറച്ചാണ് അതു തുറന്നുവായിച്ചതും....

എന്നാല്‍ പെട്ടെന്നാ മെയില്‍ ക്ലോസ് ചെയ്ത് ഞാന്‍ പുറത്തിറങ്ങിയെങ്കിലും, മനസില്‍ ഒരു വേദന തങ്ങുന്നു...

അതിലുണ്ടായിരുന്ന മറ്റെല്ലാ ചിത്രങ്ങളേക്കാളും ഈ ചിത്രം എന്നെ ആഴത്തില്‍ പിടിച്ചുലയ്ക്കുന്നു...

ഞാന്‍ പാഴാക്കുന്ന ഭക്ഷണത്തെ കുറിച്ചോര്‍ത്തതു കൊണ്ടോ ...

ഈ പ്രായത്തില്‍ ഒരനുജത്തി എനിക്കുള്ളതു കൊണ്ടോ....

എനിക്കറിയില്ല.....

ഫോര്‍വേഡ് മെയില്‍ പോസ്റ്റു ചെയ്തു എന്ന കുറ്റത്തിനു മാപ്പു ചോദിച്ചുകൊണ്ട്...
ഇവരോടു നാം ചെയ്യുന്ന (അറിയാതെയെങ്കിലും ) അപരാധത്തിനു സര്‍വ്വേശ്വരന്‍ മാപ്പു നല്‍കട്ടെ എന്നു പ്രാര്‍ത്ഥിച്ചു കൊണ്ടും...

ഇപ്പോഴും മനസില്‍ ഒരു വിങ്ങല്‍ അവശേഷിക്കുന്നു.....

നിങ്ങള്‍ തീരുമാനിക്കൂ....(ബാക്കിയുള്ള ചിത്രങ്ങള്‍ പോസ്റ്റുന്നില്ല....ഇഉ മാത്രം മത്hഇ , മനഃസാക്ഷിയുള്ള ഒരു മനസിനെ സ്പര്‍ശിക്കാന്‍...)

ചിത്രം വലൂതായി കാണുവാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക


ഈ ചിത്രം കെവിന്‍ കാര്‍ട്ടര്‍ എന്ന ചിത്രകാരന്‍ 1994-ലെ സുഡാന്‍ ക്ഷാമകാലത്ത് എടുത്തതാണ്.ഈ ചിത്രം അദ്ദേഹത്തിന് 1994-ലെ പുലിറ്റ്സെര്‍ ‍സമ്മാനജേതാവാ‍ക്കി തീര്‍ത്തു...

ചിത്രത്തിലുള്ള കുട്ടി ഒരു കിലോമീറ്റര്‍ അകലെയുള്ള ഐക്യരാഷ്ട്ര സഭയുടെ ഭക്ഷണം നല്‍കുന്ന കേന്ദ്രം ലക്ഷ്യമാക്കി ഇഴയുകയാണ്....ആ കുട്ടിയുടെ മരണം കാത്ത് , തന്റെ ഇരയെ നോക്കി ആ കഴുകനും...
ലോകത്തെ മുഴുവനും നടുക്കിയ , ലോകമനഃസാക്ഷിയെ പിടിച്ചുലച്ച ഈ ചിത്രത്തിലെ കുട്ടിക്ക് എന്തു സംഭവിച്ചു എന്ന് ഫോട്ടോഗ്രാഫറായ കെവിന്‍ കാര്‍ട്ടര്‍ക്കു പോലും അറിയില്ല, കാരണം ആ ഫോട്ടോ എടുത്ത ഉടനെ അദ്ദേഹം അവിടം വിട്ടു...
മൂന്നു മാസങ്ങള്‍ക്കു ശേഷം കടുത്ത മാനസീകസംഘര്‍ഷത്താല്‍ കെവിന്‍ ആത്മഹത്യ ചെയ്തു...

(ഇത് എനിക്കാ മെയിലില്‍ നിന്നും കിട്ടിയ വിവരങ്ങള്‍...സത്യമായിരിക്കും എന്നു ഞാന്‍ കരുതുന്നു...)

ഒരനുബന്ധം : ഒരു വികസിത രാജ്യത്തിലെ ഒരു നഗരത്തില്‍ നിന്നും...

വേസ്റ്റഡ് ഫുഡ് : ഒരു കാഴ്ച്ച ....
PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

6 അഭിപ്രായങ്ങൾ:

 1. siva // ശിവ said...
 2. ഈ ചിത്രങ്ങള്‍ യഥാര്‍ത്ഥം തന്നെയായിരിക്കുമോ...?

  ശിവ.

 3. Anonymous said...
 4. ശരിയാണ് സുഹൃത്തേ വികസിത രാജ്യങ്ങളില്‍ ഉപയോഗശൂന്യമാകുന്ന ഭക്ഷണം കണക്കില്ലാത്തതാണ്. അവര്‍ക്കതിന് കഴിയുന്നത് അവരുടെ ഉയര്‍ന്ന സമ്പത്ത് മൂലമാണ്. യഥാര്‍ത്ഥത്തില്‍ ആ സമ്പത്ത് നമ്മള്‍, വികസ്വര രാജ്യങ്ങള്‍, അവര്‍ക്ക് നല്‍കുന്ന പണവും അസംസ്കൃത വവസ്തുക്കളില്‍ നിന്നുമാണ്.
  നമ്മളും കൂടുതല്‍ ശ്രദ്ധിക്കണം ആഹാരം നഷ്ടപ്പെടുത്താതിരിക്കാന്‍.

  http://jagadees.wordpress.com/2008/06/21/wasted-food/
  http://jagadees.wordpress.com/2008/05/19/britons-are-throwing-away-10bn-20bn-worth-of-food/

 5. Sharu (Ansha Muneer) said...
 6. ഈ ചിത്രം എനിക്കും ഒരിക്കല്‍ മെയിലില്‍ കിട്ടി. അന്ന് ഇതുകണ്ട് ഞാന്‍ ഒരുപാട് നേരം വല്ലാത്ത ഒരു അവസ്ഥയില്‍ ഇരുന്നുപോയി. അതിനുശേഷം ഭക്ഷണം വേസ്റ്റാക്കാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. ചിലപ്പോള്‍ സാധിക്കാറുമില്ല.
  നമുക്കൊക്കെ ദൈവം തന്ന അനുഗ്രഹത്തെ കുറിച്ച് നന്ദിയോടെ സ്മരിക്കാനെങ്കിലും ഈ ചിത്രങ്ങള്‍ കൊണ്ട് സാധിക്കുന്നു.

 7. smitha adharsh said...
 8. ഈ രണ്ടു ചിത്രങ്ങളും,കണ്ടിട്ടുണ്ട് മുന്പ്...പക്ഷെ,ഒന്നിച്ചു കാണുന്നത് ആദ്യം...നമ്മളും,ഭക്ഷണം വേസ്റ്റ് ചെയ്യുമ്പോള്‍,ഇടക്കെന്കിലും ഇവരെ ഓര്തെങ്കില്‍?????

 9. ചാണക്യന്‍ said...
 10. അഹങ്കാരീ,
  നൊമ്പരമുളവാക്കുന്ന ഈ പോസ്റ്റിനു നന്ദി,
  അമൂല്യങ്ങളായ ഇത്തരം ഫോട്ടോകള്‍ കൈയിലുണ്ടെങ്കില്‍ ഇനിയും പോസ്റ്റാക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

 11. എ.ജെ. said...
 12. ഫോട്ടോ ആദ്യായിട്ടാ കാണുന്നെ...
  കാണേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോകുന്നു...

  വിറയല്‍ ഇപ്പോഴും മാറിയിട്ടില്ല...

കമന്റെഴുതണോ??? ദാ ഇവിടെ...