Reading Problems? Click Here


ആശങ്കാജനകമായ ഒരു വീഡിയോ...

ഈയിടെ യൂട്യൂബില്‍ പരതി നടക്കുന്നതിനിടയില്‍ ഒരു വീഡിയോ കിട്ടി.മൂന്ന് ഭാഗമുള്ള വീഡിയോ ആയിരുന്നു, എങ്കിലും അതിലൊരെണ്ണം എന്റെ മനസില്‍ അല്പം സാരമായ ആശങ്ക ജനിപ്പിച്ചു.

പലരും ഫ്ലാഗ് ചെയ്ത് “അഡല്‍ട്സ് ഒന്‍ളി” ആയ ആ വീഡിയോയിലെ ഒരു ചെറിയ ഭാഗമാണിത്. അതില്‍ തന്നെ എന്നെ ഏറ്റവും ആശങ്കപ്പെടുത്തിയ ഭാഗം. മാറാട് കൂട്ടക്കൊലയെപറ്റി ഉള്ള ഒരു വീഡിയോ ആണ് ഇത്. ഗള്‍ഫ് രാജ്യങ്ങളിലെ പല സുഹൃത്തുക്കള്‍ക്കും ലിങ്ക് അയച്ചു എങ്കിലും ആര്‍ക്കും കകണാന്‍ പറ്റിയില്ല...അവിടെ ഈ വീഡിയോ ബാന്‍ഡ് ആണത്രെ!

So what do you think about this? Only just a garbage to avoid...???
Think Seriously...It is not some think to make fun with....


ഏതോ ഒരു മാറാട് വീഡിയോയില്‍ നിന്നും ഒരു ഭാഗം...



കശ്മലാ, ചിലരല്ല - പ്രമുഖരുണ്ട്...!!!

ഇന്ത്യന്‍ സൈന്യം” എന്ന് കാ‍ണുമ്പോള്‍ ഹാലിളകുന്ന സൂക്കേടുള്ള ഒരു സഹോദരന്‍ അബദ്ധവശാല്‍ അഹങ്കാരത്തില്‍ കഴിഞ്ഞ പോസ്റ്റില്‍ വന്നു പെട്ടു.പതിവു പോലെ ഇന്ത്യന്‍ സൈന്യം എന്ന് കണ്ടപ്പോഴേക്കും പുള്ളീടെ ഒണ്ടാരുന്ന നട്ടൂടെ പോയി. :)

പിന്നെ എന്താ പറയാ, പുള്ളി വീട്ടില്‍ അച്ഛനേം അമ്മേനേം വിളിക്കുന്നന്‍ ഓമനപ്പേരൊക്കെ അഹങ്കാരീടെ ബ്ലോഗില്‍ വന്ന് പറഞ്ഞേച്ചും പോയി....

“കൈത്തരിപ്പ് തീര്‍ത്തേര്” എന്ന് അഹങ്കാരി പറഞ്ഞിട്ടൊണ്ട്, അതിനാല്‍ എന്നാ പറഞ്ഞാലും മിണ്ടല്ലും! എന്നാരുന്നു പുള്ളിക്കാരന്റെ കല്പന...

വഴിയരികിലിരുന്ന് നമ്മെ നോക്കി ഒരൂ ഭ്രാന്തന്‍ ചീത്ത പറഞ്ഞാ നമ്മളെന്താ ചെയ്യാ? അവഗണിക്കും...

ഗേറ്റ് തുറന്നിട്ടു എന്ന് കരുതി നമ്മുടെ വീട്ടുമുറ്റത്ത് വന്ന് അപ്പിയിട്ടാലോ???

ങാ, പോട്ടെ...പാതിരാത്രിയാണേലും പത്ത് വാഴ നട്ടാ മതിയാരുന്നു.....അതല്ലാതെന്ത് പറയാന്‍!



അഭിനന്ദനങ്ങള്‍, പ്രിയ മോഹന്‍ലാല്‍....

അങ്ങനെ പത്മശ്രീ ഭരത് മോഹന്‍ലാല്‍ "ലഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍" ആയി. കീര്‍ത്തിചക്ര,കുരുക്ഷേത്ര എന്നീ ചിത്രങ്ങളിലൂടെ സൈന്യത്തിന്റെ യശസുയര്‍ത്തിയ അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്ചവച്ചതിനാണ് മലയാളത്തിന്റെ സ്വന്തം നടന് ആര്‍മി ടെറിട്ടോറിയല്‍ ആര്‍മി അംഗത്വവും ഓണററി ലഫ്റ്റനന്റ് കേണല്‍ പദവിയും നല്‍കി ആദരിച്ചത്. ന്യൂഡല്‍ഹിയിലെ സേനാഭവനില്‍ വ്യാഴാഴ്‌ച രാവിലെ നടന്ന ചടങ്ങില്‍ കരസേനാ മേധാവി ജനറല്‍ ദീപക്‌ കപൂര്‍, ലാലിന്‌ ടെറിട്ടോറിയല്‍ ആര്‍മിയുടെ ലഫ്‌. കേണല്‍ പദവി സമ്മാനിച്ചു.


എങ്കിലുമെന്റെ ദേശാഭിമാനീ...

മുന്‍‌കുറിപ്പ് : ഇത് ഇതിനകം തന്നെ പല ബ്ലോഗുകളിലും വന്നതാണ്. അങ്ങനത്തെ ഒരു ബ്ലോഗില്‍ നിന്നുമാണ് എനിക്കീ വാര്‍ത്ത കിട്ടിയതും, എങ്കിലും അഹങ്കാരം മൂത്തിരിക്കുന്നതിനാല്‍ എന്റെ വകയായും ഒന്ന് താങ്ങുന്നു, ക്ഷമിക്കുക...



ഇത് ഭൈരവന്‍ എന്ന ആള്‍ http://www.bhairavan.in/ എന്ന സൈറ്റില്‍ പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിന്റെ ഇമേജാണ്. അദ്ദേഹത്തിന്റെ അനുവാദം കൂടാതെ , സ്ഥലപരിമിതി കാരണം വെട്ടിമുറിച്ച് ഞാനിവിടെ പ്രദര്‍ശിപ്പിക്കുന്നു. ദേശാഭിമാനി പത്രത്തില്‍ വന്നന്‍ ഒരു അബദ്ധത്തെ പറ്റിയാണ് പോസ്റ്റ്.
ദേശാഭിമാനിയ്ക്ക് പ്രൂഫ് റീഡര്‍ എന്ന തസ്തിക ഒന്നുകില്‍ ഉണ്ടാകില്ല.അല്ലെങ്കില്‍ അതില്‍ ആളെ നിയമിച്ചിട്ടുണ്ടാകില്ല.
അബദ്ധങ്ങള്‍ പറ്റാം, എന്നാല്‍ സ്ഥിരം ഒരേ തരം അബദ്ധം പറ്റിയാലോ?

പണ്ട് ഇന്‍കമിംഗ് കോളുകള്‍ സൌജന്യമാക്കി ദേശാഭിമാനി സ്വയം ഒന്ന് പറ്റിച്ചതാ...അതിന്റെ ചൂട് മാറീട്ടില്ല, അതിനു മുന്‍പേ ദാ വീണ്ടും....




ജൂലായ് 8-ആംനു ഭൈരവന്‍ തന്റെ സൈറ്റില്‍ പ്രസിദ്ധീകരിച്ചതാണ് മേല്‍ക്കാണുന്നത്. ഇത് കണ്ട ഉടനെ അന്ന് രാവിലെ അഹങ്കാരി ദേശാഭിമാനിയുടെ ഇ-പേപ്പര്‍ നോക്കി.ങേഹേ...അതില്‍ ഹോട്ട്ഡോഗ് എന്ന് തന്നെ ആണല്ലോ!!! ഇനി ഭൈരവനു തെറ്റിയതാണാ...ദാ കണ്ടില്ല്ലേ???


പതിവു പോലെ നെറ്റില്‍ ദേശാഭിമാനി വാര്‍ത്തകള്‍ നോക്കിയപ്പോഴല്ലെ കാര്യം മനസിലാകുന്നത്? ലേഖകനും പ്രൂഫ് തിരുത്താനിരിക്കുന്ന മഹാനും വിവരമില്ലെങ്കിലും വായിക്കുന്ന ചിലര്‍ക്കെങ്കിലും അതുണ്ടെന്ന സത്യം ദേശാഭിമാനി അംഗീകരിച്ചിരിക്കുന്നു. പിറ്റേന്നത്തെ പത്രത്തില്‍ തിരുത്ത് കൊടുത്തിട്ടുണ്ട്.തലേന്ന് പറ്റിയ അബദ്ധം ഇനി പറ്റാതിരിക്കാനായി ഏതോ ഒരു വായനക്കാരന്‍ അയച്ചു കൊടുത്തതോ‍ ചൂണ്ടിക്കാട്ടിയതോ ആവും, ഹോട്ട് ഡോഗിനെ പറ്റി ഒരു ലഘു വിവരണവും നല്‍കിയിട്ടുണ്ട്.

ദേശാഭിമാനിക്കാരെ കുറ്റം പറയാന്‍ പറ്റില്ല, സാമ്രാജ്യത്വ-മുതലാളിത്ത കോര്‍പ്പറേറ്റുകളുടെ പരസ്യം മാത്രമേ അവര്‍ സ്വീകരിക്കൂ, മുതലാളിത്ത രാജ്യങ്ങളിലെ ഭക്ഷണത്തെ പറ്റി അവര്‍ക്കൊന്നുമറിയില്ല. അതാണ് ആദര്‍ശം!!!




പിന്‍‌കുറിപ്പ് : ഇതില്‍ ദയവായി ആരും രാഷ്ട്രീയം കലര്‍ത്തരുത്. ഒരു പത്രത്തിനു/അതിലെ ചിലര്‍ക്ക് പറ്റിയ അമളി എന്ന നിലയിലേ ഈ സംഭവത്തെ അഹങ്കാരി കാണൂന്നുള്ളൂ, അതിനെ പ്രൊജക്ട് ചെയ്യുന്നുള്ളൂ. ആ പത്രം ദേശാഭിമാനി ആയത് അഹങ്കാരിയുടെ തെറ്റല്ല, അതിന് അഹങ്കാരി പ്രാധാന്യവും കല്‍പ്പിക്കുന്നില്ല.മറ്റേതൊരൂ പത്രമാണെങ്കിലും അഹങ്കാരി ഇതേ സെന്‍സില്‍ തന്നെ എടുക്കും. സോ പ്ലീസ്...

സ്പെഷ്യല്‍ നോട്ട് : ഭൈരവന്‍, അനുവാദം കൂടാതെ താങ്കളുടെ ഇമേജ് എടുത്തതിനും എഡിറ്റ് ചെയ്തതിനും മാപ്പു ചോദിക്കുന്നു. സ്ഥലപരിമിതി മൂലമാണ് മുറിക്കേണ്ടി വന്നത്. ഇമേജില്‍ താങ്കളുടെ സൈറ്റിന്റെ അഡ്രസ് ചേര്‍ത്തിട്ടുണ്ട്.

deshabhimani, error, dog, hotdog


ഇത് താന്‍ഡാ എസ്‌എഫ്‌ഐ...

“അതിലൊരുത്തന്‍ ഉടുത്തിരിക്കുന്നത് കണ്ടില്ലേ? കാവിമുണ്ട്!!! അപ്പോള്‍ തന്നെ
മനസിലായില്ലേ?? ഇത് എസ്‌എഫ്‌ഐയെന്ന പുരോഗമനപ്രസ്ഥാനത്തെ കരിവാരിത്തേക്കാനും ജനങ്ങളില്‍ ഭീതി പരത്താനുമായി ആര്‍‌എസ്‌എസിന്റെ ഗൂഢാലോചനയാണിത്!!! എസ്‌എഫ്‌ഐയിലെ കുട്ടികള്‍ ഇങ്ങനെ ഒന്നും ചെയ്യുകേയില്ല.അവര്‍ക്കാകെ അറിയുക മുദ്രാവാക്യം വിളി മാത്രമാണ്”
-ഈ വാര്‍ത്ത കേട്ട സി‌പി‌എം‌കാരനായ ഒരു സുഹൃത്തിന്റെ വാക്കുകള്‍