Reading Problems? Click Here


കശ്മീർ: സത്യവും മിഥ്യയും - (ദിൽബാസുരന്റെ പോസ്റ്റ് ഷെയർ ചെയ്തത്)

 നാമെല്ലാം അറിഞ്ഞിരിക്കേണ്ട കുറേ കാര്യങ്ങൾ... അതിനെ പറ്റി ഉള്ള ഒരു നല്ല പോസ്റ്റ് ഷെയർ ചെയ്യുന്നു...

ഇത് ദിൽബാസുരൻ എന്ന ബ്ലോഗർ തന്റെ ചക്രവ്യൂഹം എന്ന ബ്ലോഗിൽ ഇട്ട പോസ്റ്റ് ആണ്.



ലേഹ് വെള്ളപ്പൊക്കത്തെ പറ്റി CNN വന്ന വാത്തയാണിത്: Death toll from Kashmir flooding rises to 112
തിരുത്ത്: ലേഹ് കശ്മീരി അല്ല. കശ്മീരി വെള്ളപ്പൊക്കമില്ല.
വൈഷ്ണോദേവി തീത്ഥാടന സംഘം പറയുന്നു. "ഞങ്ങ കശ്മീരി പോയിരുന്നു. അവിടം തികച്ചും ശാന്തമാണു".
തിരുത്ത്: വൈഷ്ണോദേവി ജമ്മുവിലാണു. ജമ്മുവി ജിഹാദില്ല.
ടെക്സസ് യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റിലെ ലേഖനം 1999 war in Kargil, Kashmir നെ പറ്റിയാണു.
തിരുത്ത്: കാഗി കശ്മീരി അല്ല. അത് ലഥാക്കിലാണു.
ഇന്ത്യയുടെ മറ്റ് ഭാഗത്തു നിന്നുള്ളവർക്ക് കശ്മീരിനേയും കശ്മീരികളേയും പറ്റി ശരിയായ ധാരണ ഇല്ല എന്നുള്ളത് കശ്മീരികളുടെ ഒരു സ്ഥിരം പരാതിയാണു. ഒരു കണക്കിനു അത് ശരിയുമാണു. J & K സംസ്ഥാനം എന്നുള്ളതിനു പൊതുവെ കശ്മീർ എന്ന് പറയാറുണ്ട്. പലരും അങ്ങനെ തന്നെ ധരിച്ചിട്ടുമുണ്ട്. ഇത് തെറ്റായ ഒരു വസ്തുതയാണു കാരണം കശ്മീർ ആ സംസ്ഥാനത്തിന്റെ വളരെ ചെറിയ ഒരു ഭാഗം മാത്രമാണു. കൃത്യമായി പറഞ്ഞാൽ 6.98%. 'കശ്മീർ മുതൽ കന്യാകുമാരി വരെ നീണ്ട് കിടക്കുന്ന ഇന്ത്യ' എന്ന പ്രയോഗവും വസ്തുതാപരമായി തെറ്റാണു. കാരണം ഇന്ത്യയുടെ വടക്കെ അറ്റം കശ്മീരല്ല ലഡാക്ക് ആണു. ഇനി ഔദ്യോഗികമായ ഭൂപടം അനുസരിച്ചാണെങ്കിൽ പാക് അധീന കശ്മീരിലെ ഗിൽജിറ്റും അക്സായ് ചിന്നുമാണു ഇന്ത്യയുടെ വടക്കെ അറ്റം. പക്ഷെ ഈ പ്രദേശങ്ങളൊന്നും തന്നെ കശ്മീരിന്റെ ഭാഗം അല്ല. കശ്മീർ എന്ന് പറയുന്നത് ഇന്ത്യയുടെ വടക്ക് ഭാഗത്തിന്റെ തെക്കേ അറ്റത്താണു.

അത് കൊണ്ട് തന്നെ ഭൂമിശാസ്ത്രപരമായി ഇന്ത്യയോട് വളരെ ചേർന്ന് കിടക്കുന്ന ഭാഗമാണു. പാകിസ്താന്റെ കൈവശമുള്ള പാക് അധീന കശ്മീർ എന്നറിയപ്പെടുന്ന ഭാഗം പോലും കശ്മീരിനോട് ചേർന്നല്ല കിടക്കുന്നത്. കശ്മീരിൽ ഇപ്പോൾ നിലനിൽക്കുന്ന സംഘർഷത്തിന്റെ വെളിച്ചത്തിൽ ഇതിനെ പറ്റി കൂടുതൽ വിശദമായി പറയേണ്ടതുണ്ട്.

കശ്മീരിന്റെ യഥാർത്ഥത്തിൽ ഉള്ള അതിർത്തിയും വലിപ്പവും അവ്യക്തമായി നിലനിർത്തുന്നതിനു ഈ പ്രശ്നത്തിൽ പങ്കുള്ള ചില തല്പരകക്ഷികൾ എന്നും ശ്രമിച്ച് വന്നിട്ടുള്ളതാണു. മിക്ക ആളുകളോടും ഭൂപടത്തിൽ കശ്മീർ കാണിച്ച് തരാൻ പറഞ്ഞാൽ ഇന്ത്യയുടെ 'തല' പോലെയുള്ള ഭാഗം ചൂണ്ടിക്കാണിക്കും. എന്നാൽ സത്യത്തിൽ കശ്മീർ എന്താണെന്നും എവിടെയാണു എന്നും താഴെ ഉള്ള ചിത്രം ശ്രദ്ധിച്ചാൽ മനസ്സിലാവും.

മുകളിൽ കാണിച്ചിരിക്കുന്ന ഇന്ത്യയുടെ ഔദ്യോഗിക ഭൂപടത്തിൽ മുഴുവൻ ജമ്മു & കശ്മീർ കാണിച്ചിരിക്കുന്നു. അതിൽ കശ്മീരിന്റെ ഏകദേശ അതിർത്തി ചുവന്ന നിറത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിയ്ക്കുക. നിഷ്പക്ഷമായ ഒരു കാഴ്ച്ചപ്പാടിൽ നിന്ന് നോക്കുകയാണെങ്കിൽ താഴെകൊടുത്തിരിക്കുന്ന വിക്കിപീഡിയയിൽ നിന്നുള്ള ചിത്രത്തിൽ കശ്മീർ താഴ്വര കാണിച്ചിരിക്കുന്നത് കാണുക.




ഇനി കശ്മീരും ജമ്മു & കശ്മീരും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് നോക്കാം. കശ്മീർ തർക്കം നിലനിൽക്കുന്ന പ്രദേശമാണു എന്നാൽ ജമ്മു & കശ്മീർ അങ്ങനെയല്ല എന്നുള്ളത് തന്നെയാണു പ്രധാന വ്യത്യാസം.കശ്മീർ മുസ്ലിം ഭൂരിപക്ഷം ഉള്ള പ്രദേശമാണു എന്നാൽ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ അങ്ങനെയല്ല. കശ്മീർ വിഘടനവാദം ഉന്നയിക്കുമ്പോൾ സംസ്ഥാനത്തിന്റെ ബാക്കി ഭാഗങ്ങൾ ഇന്ത്യയോടൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നു. കശ്മീരാകട്ടെ സംസ്ഥാനത്തിന്റെ ചെറിയ ഒരു ഭാഗം മാത്രവുമാണു. കണക്കുകൾ നോക്കാം.


Area of Kashmir: 15,520.3 sq km (Wikipedia)
Area of J & K under Indian Control: ~101,400 sq km (Forest Survey Website)
Total Area of Undivided J & K: 222,236 sq km (Wikipedia)

അപ്പോൾ കശ്മീർ എന്ന പ്രദേശം അവിഭക്ത സംസ്ഥാനത്തിന്റെ 7 ശതമാനവും ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തിന്റെ ഏകദേശം 15 ശതമാനവും ആണു എന്ന് കാണാം.
BBCയിൽ നിന്നുള്ള ചിത്രം താഴെ.


കശ്മീരിന്റെ നിർവചനം എന്താണു? കശ്മീരി ഭാഷയിൽ താഴ്വരയ്ക്ക് പുറത്ത് നിന്ന് വരുന്ന എല്ലാറ്റിനേയും 'നെബാർ' എന്നാണു വിളിക്കുന്നത്. വിദേശി/പുറത്ത് നിന്ന് വന്നത് എന്ന അർത്ഥത്തിൽ. സംസ്ഥാനത്തിന്റെ ജമ്മു, ലഥാക്ക്, കശ്മീർ എന്നീ ഭാഗങ്ങളിൽ ഒന്ന് മാത്രമാണു കശ്മീർ. അനന്ത്നാഗ്, ബാരമുള്ള, ശ്രീനഗർ എന്നീ ജില്ലകൾ കൂടിച്ചേർന്ന ഭാഗം. (ശ്രീനഗറിനെ ഈ അടുത്ത കാലത്ത് 10 ചെറു ജില്ലകളായി തിരിച്ചിട്ടുണ്ട്). ഇവിടെ കശ്മീരികൾ എന്ന ജനവിഭാഗം താമസിക്കുകയും കശ്മീരി ഭാഷ സംസാരിക്കുകയും ചെയ്യുന്ന ഈ ചെറു പ്രദേശമാണു 63 വർഷങ്ങളായി സംസ്ഥാനരാഷ്ട്റീയത്തിൽ മേധാവിത്തം പുലർത്തുന്നത്.


എന്ത് കൊണ്ടാണു കശ്മീരും ജമ്മു & കശ്മീരും തമ്മിലുള്ള ഈ വ്യത്യാസം അവ്യക്തമാക്കപ്പെടുന്നതും ഈ വേർതിരിവ് എടുത്ത് കാണിക്കേണ്ടത് പ്രാധാന്യമർഹിക്കുന്ന സംഗതിയാവുന്നതും? ഈ ചെറിയ മുസ്ലിം ഭൂരിപക്ഷ പ്രദേശം മുഴുവൻ സംസ്ഥാനത്തെയും സ്തംഭിപ്പിക്കുകയും ഇന്ത്യ എന്ന രാജ്യത്തിനു തന്നെ തലവേദന സൃഷ്ടിക്കുകയും ചെയ്യുന്നു. സംസ്ഥാനത്തിന്റെ 7% വരുന്ന ഈ മുസ്ലിം ഭൂരിപക്ഷ പ്രദേശം മതേതര ഇന്ത്യയുടെ ഭാഗമാവാൻ ആഗ്രഹിക്കുന്നില്ല. സംസ്ഥാനത്തിന്റെ തെക്ക് ഭാഗത്ത് കിടക്കുന്ന ജമ്മുവിൽ ഭൂരിപക്ഷം ജനങ്ങൾ അയൽ സംസ്ഥാനങ്ങളായ പഞ്ചാബിനോടും ഹിമാചൽ പ്രദേശിനോടും സാംസ്കാരികമായി സാമ്യം പുലർത്തുന്ന ഹിന്ദുക്കളും വടക്ക് ഭാഗത്തെ ലഥാക്കിൽ ടിബറ്റ് സംസ്കാരവുമായി സാമ്യം പുലർത്തുന്ന ബുദ്ധമതവിശ്വാസികളുമാണു. ഇരു കൂട്ടർക്കും ഇന്ത്യയുടെ ഭാഗമായിരിക്കുന്നതിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ല. മുസ്ലിം ഭൂരിപക്ഷപ്രദേശമായ (97%) കശ്മീരിനു മാത്രമാണു ഇന്ത്യയുടെ ഭാഗമാവുന്നതിൽ എതിർപ്പ്. ഇവിടത്തെ ന്യൂനപക്ഷമായ മറ്റ് മതവിശ്വാസികളുടെ എണ്ണം നൂറ്റാണ്ടൂകളും പതിറ്റാണ്ടുകളും കടന്ന് പോയതിനൊപ്പം നടന്ന നിരവധി പലായനങ്ങൾക്കും മതപരിവർത്തനങ്ങൾക്കുമൊപ്പം കുറഞ്ഞ് വന്ന് കൊണ്ടിരുന്നു. ഈ ചെറിയ ഭൂപ്രദേശമാണു ഏഷ്യയിലെ തീപ്പൊരി കാത്തുകിടക്കുന്ന വെടിമരുന്നുപുര എന്ന് പേരു നേടിയ വെടിയൊച്ച നിലയ്ക്കാത്ത കശ്മീർ. ഭൂമിയിലെ സ്വർഗ്ഗം എന്ന് അറിയപ്പെട്ടിരുന്ന ഈ കശ്മീർ പിന്നീട് ഇസ്ലാമിക വിഘടനവാദത്തിന്റെ തീയിൽ നിന്ന് കത്തി. ജമ്മു & കശ്മീർ എന്ന സംസ്ഥാനത്തിലെ ജനങ്ങൾ അല്ല കശ്മീർ പ്രദേശത്തെ ജനങ്ങൾ ആണു 'ആസാദി'യ്ക്ക് വേണ്ടി മുറവിളി കൂട്ടുന്നത് എന്ന് എടുത്ത് പറയേണ്ട ഒരു സംഗതി ആവുന്നത് ഈ അവസരത്തിൽ ആണു. ഇന്ത്യ എന്ന രാജ്യത്തിലെ സംസ്കാരിക വൈവിധ്യവുമായി ചേർന്ന് നിൽക്കുന്നതാണു ജമ്മു & കശ്മീർ എന്ന സംസ്ഥാനത്തെ ജനങ്ങളുടെ വവിധ്യവും പക്ഷെ പച്ചക്കൊടി വീശി തെരുവിൽ കല്ലേറ് നടത്തുന്ന വിഘടനവാദികൾക്ക് ഇതേ വൈവിധ്യം കല്ലുകടിയാണു. അത് കൊണ്ട് തന്നെ അവർ ഒരിക്കലും അതിനെ അംഗീകരിക്കുകയുമില്ല.

ഭരണത്തിൽ മാറി മാറി വന്ന രാഷ്ട്രീയ പാർട്ടികൾക്ക് ഇങ്ങനെ ഏച്ച്കൂട്ടിയ രീതിയിൽ തന്നെ സംസ്ഥാനത്തിനെ നിലനിർത്തുകയല്ലാതെ മറ്റ് വഴികൾ ഉണ്ടായിരുന്നില്ല. ജമ്മുവിനും കശ്മീരിനും ലഥാക്കിനും പൊതുവായി എടുത്ത് കാണിക്കാൻ ഒന്നുമില്ലാത്തവിധം തമ്മിൽ അന്തരമുണ്ട്. ഓരോ പ്രദേശത്തിനും അവരുടേതായ ജനവിഭാഗങ്ങളും ഭൂപ്രകൃതിയും കാലാവസ്ഥയും ഭാഷയും സംസ്കാരവുമുണ്ട്. ചുറ്റുവട്ടത്തുള്ള മറ്റ് സംസ്ഥാനങ്ങൾക്കൊന്നും ഇത്രയും വൈവിധ്യം എടുത്ത് കാണിക്കാനില്ല. 1950കളിൽ ഭാഷയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ സംസ്ഥാനങ്ങളെ വിഭജിച്ചപ്പോഴും 'സ്പെഷ്യൽ സ്റ്റാറ്റസ്' കാരണം ജമ്മു & കാശ്മീർ ഇതേ പടി നിലനിർത്തുകയാൺ ഉണ്ടായത്. ജമ്മുവും ലഥാക്കും ചേർന്ന് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളും കശ്മീരുമായുള്ള ബന്ധം ഉറപ്പിയ്ക്കും എന്നുള്ള കണക്ക്കൂട്ടലും ഇതിനു പിന്നിൽ ഉണ്ടായിരുന്നു. ഈ രണ്ട് പ്രദേശങ്ങളെ കശ്മീരുമായി വേർപെടുത്തുന്നത് ഇന്ത്യയിൽ നിന്ന് കശ്മീർ കൂടുതൽ അകലാൻ ഇടയാക്കും എന്നും ഇന്ത്യ കരുതി.

എന്നാൽ പാകിസ്താൻ ജമ്മു & കശ്മീരിനെ ഒന്നായി കണക്കാക്കിയത് മറ്റൊരു ഉദ്ദേശത്തോടെയായിരുന്നു. മുഴുവൻ സംസ്ഥാനവും തങ്ങളുടേതാണു എന്ന് സ്ഥാപിയ്ക്കാനും എങ്ങാനും ഒരു ഒത്ത് തീർപ്പുണ്ടാവുകയാണെങ്കിൽ കശ്മീരിനു പകരം മറ്റ് പ്രദേശങ്ങൾ എന്ന വാദം ഉന്നയിക്കാനും വേണ്ടിയായിരുന്നു അത്. ഇത് കൊണ്ട് തന്നെയാവണം 'ആസാദോ' ജമ്മുവോ കശ്മീരോ അല്ലാതിരുന്നിട്ടും പാകിസ്താൻ കൈവശപ്പെടുത്തിയ പ്രദേശത്തിനെ ആസാദ് ജമ്മു & കശ്മീർ എന്ന് വിളിച്ചത്. പാക് അധിനിവേശ കശ്മീരിലെ പ്രധാന ഭാഷകൾ പഹാരി, മിർപുരി, ഗോജ്രി, ഹിന്ദ്കോ, പഞ്ചാബി, പഷ്തു എന്നിവയാണു (അവലംബം: വിക്കീപീഡിയ). ഇവയിലൊന്നു പോലും കശ്മീരി ഭാഷയുമായി സാമ്യം ഉള്ളവയല്ലപാക് അധിനിവേശ കശ്മീരിലെ ജനങ്ങ ഇന്ത്യ കശ്മീരികളി നിന്ന് വ്യത്യസ്തരായ ജനവിഭാഗങ്ങളാണുഅത് കൊണ്ട് തന്നെ LoC (Line of Control) കശ്മീരി കുടുംബങ്ങളെ വെട്ടിമുറിച്ചു എന്ന വാദം വസ്തുതകക്ക് നിരക്കാത്തതാവുന്നു.

പക്ഷെ വിഘടനവാദിക കശ്മീ പ്രദേശത്തെ പ്രശ്നം ഉന്നയിക്കുമ്പോഴും എന്ത് കൊണ്ട് മുഴുവ ജമ്മു & കശ്മീറിനെ പറ്റി സംസാരിക്കുന്നുഇന്ത്യ ഭരണത്തിനെതിരായി കശ്മീരി മുസ്ലിമുക നിരത്തുന്ന വാദങ്ങ അവ പ്രത്യേക ജനവിഭാഗമാണെന്നും വ്യത്യസ്ത മതവിഭാഗക്കാരാണെന്നുമാണുമിക്ക വിഘടനവാദികളും ഇന്ത്യക്കാരായി അറിയപ്പെടാ ആഗ്രഹിക്കുന്നില്ലപക്ഷെ ജമ്മുവിലേയും ലഥാക്കിലേയും ജനങ്ങ ഇന്ത്യക്കാരായിരിക്കുവാ ആഗ്രഹിക്കുന്നുകശ്മീരിക ജമ്മുവിലെ ഡോഗ്ര രാജാവിന്റെ ഭരണത്തിനു എതിരെ ഉള്ള സമരം ഇന്ത്യ ഭരണം വരുന്നതിനും വളരെ മുന്നെ തുടങ്ങിയതാണുഅപ്പോ എങ്ങനെയാണു ഡോഗ്ര രാജാവ് പിന്നീട് പിടിച്ചടക്കിയതോ ബ്രിട്ടീഷുകാരി നിന്ന് വാങ്ങിച്ചതോ ആയ ബാക്കി പ്രദേശങ്ങക്ക് മേ കശ്മീരികക്ക് അവകാശം വരുന്നത്ഡോഗ്ര രാജാവിന്റെ ഭരണത്തിനെതിരെ യുദ്ധം ചെയ്ത് കൊണ്ടിരുന്നവ രാജാവിന്റെ അനന്തരാവകാശിക ആവുന്നതെങ്ങനെ എന്ന ചോദ്യത്തിനു കശ്മീരിക മറുപടി പറയേണ്ടതുണ്ട്

ഇനി ഡോഗ്രക ബ്രിട്ടീഷുകാരി നിന്ന് വാങ്ങിയ പ്രദേശങ്ങ കണക്കിലെടുത്താ തന്നെ അതി ലഥാക്കും ഗിജിത്തും ബാട്ടിസ്താനും പ്പെടുന്നില്ലകശ്മീരിക തുടന്നും ജമ്മു & കശ്മീ എന്ന വാദം ഉന്നയിക്കുവാ കാരണങ്ങ രണ്ടാവാനേ തരമുള്ളൂപാകിസ്താ ആരും പോകാ ആഗ്രഹിക്കാത്ത ഒരു സ്ഥലമായി മാറിക്കഴിഞ്ഞിരിക്കുന്നതിനാ പാകിസ്താനുമായി ഇസ്ലാമികമായ കൂടിച്ചേര എന്ന്തിനു പകരം മുഴുവ സംസ്ഥാനവും പ്പെടുന്ന ഒരു 'സെക്കുല ആസാദിഎന്ന ലക്ഷ്യംഅല്ലെങ്കി ഇന്ത്യയുമായി വിലപേശലിനു ഉപയോഗിക്കാ ഒരു വാദം.
കശ്മീ സംസ്ഥാനത്തിന്റെ വളരെ ചെറിയ ഒരു ഭാഗമാണു എന്ന വസ്തുത മനസ്സി വെച്ച് വേണം സ്വാതന്ത്ര്യം എന്ന ഐഡിയയെ സമീപിയ്ക്കാജമ്മുവും ലഥാക്കും ഇന്ത്യയുടെ കൂടെ നിക്കാ ആഗ്രഹിക്കുന്നത് കൊണ്ട് അവ സ്വതന്ത്ര കശ്മീരിന്റെ ഭാഗം ആകും എന്ന് കരുതാ വയ്യ

കശ്മീ എന്ന 15000 ചതുരശ്ര കിലോമീറ്റ പ്രദേശം ഒരു സ്വതന്ത്ര രാജ്യമാവുകയാണെങ്കി അത് വത്തിക്കാലക്സംബഗ് എന്നീ രാജ്യങ്ങളേക്കാ അല്പം കൂടി വലുതാവുംമൂന്ന് ഭാഗങ്ങളി ഇന്ത്യയും ഒരു ഭാഗത്ത് പാകിസ്താ കൈവശപ്പെടുത്തിയ പ്രദേശവും കൊണ്ട് ചുറ്റപ്പെട്ട് എത്ര നാ ഇസ്ലാമിക വിഘടനവാദം കിയ 'സ്വാതന്ത്ര്യംനിലനിക്കുംസ്വന്തമായി നിലനിക്കാ വേണ്ട വിഭവശേഷി ഉണ്ടോ എന്നൊക്കെ കശ്മീരിക ചിന്തിയ്ക്കേണ്ടതുണ്ട്ഇന്ത്യയുമായി വേപിരിഞ്ഞാ സ്വാഭാവികമായും പാകിസ്താനി ലയിക്കുകയാണു അടുത്ത പടി

പാകിസ്താനി 'ട്ടിക്കി 370'യുടെ സംരക്ഷണം തുടന്നും കിട്ടുമോ ഇല്ലെങ്കി പാകിസ്താന്റെ മറ്റു ഭാഗങ്ങളുമായി താരതമ്യം ചെയ്താ തങ്ങളുടെ അവസ്ഥ എന്താവും എന്നും ചിന്തിക്കേണ്ടിയിരിക്കുന്നുപാകിസ്താനെ പോലെ ഒരു failed stateഉമായി ലയിക്ക അല്ല ലക്ഷ്യം എങ്കി കശ്മീരിക മാറി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

കശ്മീരികളേക്കാ കൂടുത ഇന്ത്യയിലെ മീഡിയയും പൊതുജനങ്ങളും മേ പറഞ്ഞ വസ്തുതക മനസ്സിലാക്കേണ്ടതുണ്ട്കഥയറിയാതെ ആട്ടം കാണുന്ന അവസ്ഥ തല്പരകക്ഷിക മുതലെടുപ്പ് നടത്തുന്നതിനു അവസരമൊരുക്കുകയേ ഉള്ളൂവസ്തുതക അറിയാതെ സംസാരിക്കുന്നവരേയും വസ്തുതക മറച്ച് പിടിച്ച് സംസാരിക്കുന്നവരേയും ഇന്ത്യയിലെ ജനങ്ങ തിരിച്ചറിയേണ്ടതുണ്ട്.

(വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട്: Mr. Ashok Kaul (http://kaulonline.com/blog/)

ഇത് ദിൽബാസുരൻ എന്ന ബ്ലോഗർ തന്റെ ചക്രവ്യൂഹം എന്ന ബ്ലോഗിൽ ഇട്ട പോസ്റ്റ് ആണ്.


വിജയദശമി സന്ദേശം : പൂജനീയ മോഹൻ‌ജി ഭാഗവത്...

2010ലെ വിജയദശമി ദിവസം പരം‌പൂജനീയ സർസംഘചാലക് മോഹൻ‌ജി ഭാഗവത് നടത്തിയ ബൌദ്ധിക് :


Verdict on Ram Janmabhoomi- an auspicious sign

Festival of Vijaya Dashami is celebrated in our country with great gaiety and enthusiasm from time immemorial as a day of victory of the “Dharma” i.e. virtue, service and righteousness. This year the festival comes at a time when the entire nation is heartened by the court verdict on the Ram Janm Bhumi issue delivered on 30 September 2010. This verdict of the lucknow bench of the Allahabad High court will ultimately facilitate the creation of a monumental temple on the Ram janmabhoomi. Maryada Purushottam Ram is the manifest divine for the Hindus all over the world. At the same time He is also the manifestation of our national culture and it's honour that is at the core of our country's identity, ethos, integrity, urge for freedom and vigour. That is why in the first copy of our Constitution among the pictures attested as description for the events that reflect our ideals, aspirations and traditions, the first individual picture that finds place after the pictures of Mohenjadaro and the life in a hermitage is that of Sri Ram. History of the Sikh Panth clearly records Shri Guru Nanak Dev ji’s visit to Sri Ram Janmabhoomi at Ayodhya in 1526 A.D. during his all Bharat tour. Now it has been acknowledged on the basis of historical, archaeological and physical evidence that there existed a sacred Hindu monument at the site of Sri Ram Janm Bhumi prior to 1528 AD.

A chance ordained by destiny

The legal proceeding of Shri Ram Janmabhoomi was streched for 60 long years, and it has led to acrimonious disharmony, severe conflict and pain in the entire society. Forgetting the past all of us have to come together to build a massive temple at his birth place in Ayodhya for Maryada Purushottam Sriram who represents our national heritage and honour. That would put an end to all the pain and uncalled for controversy. The Sangh views the verdict as an opportunity presented by the destiny to every section in our country including the Muslims to make a new beginning in the spirit of affectionate coexistence. Let us overcome our petty divisiveness, obduracy borne out of prejudices and suspicion; own up our unique, one and only, all-inclusive and tolerant culture that inspires in us unwavering and intense sense of patriotism and respect for our ancestors, and preserves, promotes and validates all the diversities; and come together to build the temple at the birth place of Sriram who is, in the words of Late Sri Lohia, the catalyst for the integration of the North and the South of Bharat. This is the will of the entire society. This will has manifested amply in the unity and restraint displayed by our society after the verdict.

Be aware of conspirators


But we also witness efforts being launched from day one to distort this opportunity for national integration into an instrument for achieving political self-interest by appeasement. Some people, who have mastered the art of creating conflicts on the basis of our diversity like religion, region and language for the sake of securing votes, are again resorting to petty conspiracies to destroy our social harmony in the guise of lofty yet misleading utterances and clamor in the name of secularism. They always create impediments in any efforts and initiatives for harmony. There are a few people in our intelligentsia and the media also who, overcome by their egoistic feeling towards their own illusive thought and by their prejudices against Hindu thought and activism in favor of Hindus , have shamefully abandoned all concern and fear for truth. Sole guiding factor for them is their self-interest or business interest. One can easily identify them by studying the difference in their language and behavior until 4 PM on 30 September and ever since the verdict was announced. Their attempts to create fear and mistrust between various sections and organizations of our society always take place in the guise of weird arguments in the name of humanity and secularism. We must always be wary of these forces. In fact these are the people who are responsible for not allowing hoary ideals like universal brotherhood, harmony and freedom from exploitation etc to blossom by resorting to the use of those very ideals for achieving their own self-interests and evil objectives. 
Now it is evident that due to these very tendencies a dangerous conspiracy is afoot to bring into vogue words like Hindu Terror and Saffron Terror under the pretext that some Hindu individuals, were allegedly involved in incidents of terror here and there. There are attempts to drag Sangh also into it. This is a sinister conspiracy to mislead Hindus through a campaign of lies and to defame Hindu saints, noble citizens, temples and organizations. We have not bothered to find out as to who is behind all this and who is going to be the beneficiary of this vilification campaign. But what is certain is that in stead of benefiting anybody this campaign would certainly bring disrepute to our nation and push it into serious danger.

This sinister campaign — to defame the saffron colour that adorns our constitutionally-ordained national flag representing sacrifice, hard work and wisdom; the Hindu society, it's saints and Sadhwis who always stay away from such militant activities and fight the forces of terror; our country Bharat; the Swayamsevaks and the Sangh-inspired organizations that are always at the forefront helping the administration risking their own lives at the time of natural calamities as well as man-made disasters like terror attacks and wars, and who are running 1.57 Lakh service projects for the deprived sections without any self-interest or discrimination — is bound to fail. Before the judicial trial had even commenced the media trial has been unleashed against the Sangh by spreading canards. Those who are indulging in this malicious campaign should first glance at their own defaced self. This is not the time to push the country into depraving electoral conspiracies.

Game of international politics in Kashmir

The crisis in Kashmir has become very serious and complicated. Due to our negligence Baltisthan and Gilgit have become a part of Pakistan and now China is trying to complete it's encirclement of Bharat by positioning it's army in those regions. America is moving with a design to safely and honorably run away from Afghanistan and secure foothold in Kashmir with the help of Pakistan. We should move fast before this shadow of sinister international politics overtakes the Valley. We have to create atmosphere in Afghanistan favorable to our interests and strive to turn the situation in the Valley towards greater integration with the rest of Bharat. This is the mandated duty of any national government towards it's integral parts. Sovereign State power of Bharat should not be seen as buckling under the separatist sponsored stone pelters' designs. Removing Army bunkers or reducing their powers is not going to help in protecting the integrity and security of our country. The direction of our policies should be guided by the unanimous resolution of our Parliament in 1994. We must not forget that the accession of Kashmir into Bharat through the Instrument of Accession signed by Maharaja Hari Singh is final and non-negotiable.

Separatists are a minority in J. & K.


Kashmir Valley is not the whole and sole of J&K state. Even in the Valley it is only a tiny minority which is clamouring for autonomy and dreaming of Azadi by promoting secessionism. Engaging and patronizing only these secessionist groups and their leaders in various dialogues is not going to help in resolving the crisis. In fact it will only aggravate the problem. Besides the Valley we have to think seriously about the problems being faced by Jammu and Ladakh for decades and the discrimination that they are being subjected to. We have to undoubtedly talk to the youngsters and people of the Valley who have come under the secessionist sway. But at the same it is imperative on our part to appreciate the feelings, needs and aspirations of various other sections of the state like the nationalist-minded Muslims, Gujjars-Bakrawals, Shias, Sikhs, Hindus including Kashmiri Pandits and Buddhists. 

There is an urgent need to pay attention to the long-standing demands of the refugees from the PoK. The Kashmiri Pandits must be able to return to their homes and hearths with honour and safety and assured livelihood. All these sections want complete integration of the state with rest of Bharat. That is why when we think of J&K we must take into account security, development and aspirations of all these sections. The dialogues taking place in the context of J&K will be representative and fruitful only when these sections are also included and listened to.

Ever since the Independence people of J&K have been craving for peace and a good government that doesn't discriminate. It is necessary to ensure that they soon get such a government and administration which is free from corruption and discrimination. 

China – a grave challenge 


China, which used to equate it's forced occupation of Tibet with Kashmir problem to justify it's illegitimate action, has now registered its presence in Gilgit and Baltisthan. It attempted to meddle in our internal affairs by declaring that citizens of J&K and Arunachal Pradesh needn't ask for visas to enter China. At least now there shouldn't be any confusion or illusion in the minds of any about the real intentions of China. It's military, political and economic designs to encircle, pressurize and weaken Bharat are too glaring to be missed. In contrast we need to do lot more in our military, political and economic strategy; alertness of our leadership; preparation of the public mind etc. Any further delay in this matter would be tantamount to inviting grave threats to the nation in the near future.  

The Naxal trouble


China has sponsored and promoted Maoist insurgency in Nepal. Maoists of our country have close links with the Maoists of Nepal. The Government is stuck up in internal squabbles over the question of firmly dealing with the Maoists. We don't even see credible efforts being initiated to make the administration transparent and accountable and speeding up development activity in the Maoist-infested areas. At times even this problem is being used for achieving ulterior political benefits. It will prove costly for our national security and democracy.

Ignoring the patriots in North East

This issue is very significant in the context of our North East also. There also the separatists get all the attention and those loyal to our country are grossly ignored. It is this policy that has provided golden opportunity to the separatist terrorist outfits like the NSCN, who had lost all the public support and were almost dead, to once again raise their ugly heads of terror and separatism. Arunachal Pradesh, that withstood the Chinese' machinations and is standing like a protective wall on our border, is today a victim of gross neglect. Patriotic people of Manipur suffered immensely from the shortage of essential commodities when blockades were imposed for long durations by the separatist forces; tired of appealing for help and finally became dejected and anguished. Don't our leaders realise the costs of this attitude of pampering the separatist forces and neglecting our own patriotic people on our border security especially when these borders are in the shadow of the expansionist designs of China? Continued negligence towards designs and disturbances caused by foreign missionaries has further complicated the situation.

Appeasement is dangerous


On the one hand is this attitude of vacillation and lack of will power displayed by our ruling establishment and on the other hand is unmitigated influx of the Bangladeshi infiltrators from across the borders that have been left porous even after 60 years of independence. The courts as well as the intelligence agencies have repeatedly asked for detection, deletion and deportation of these infiltrators. However the experience everywhere is that our leaders at both the State and Central levels, who stoop to any low for the sake of votes, lack basic will power and courage to initiate even the first step of detecting. This infiltration is completely changing the demographic profile of the North East and the border districts of Bengal and Bihar. It has led to rise in fundamentalism there. Rowdy and antisocial elemnts have been emboldened by this and the local tribes and Hindus have become victims of the highhandedness and atrocities of these elements. Latest example of the plight of the patriotic Hindus in this region is the murderous attack on the Hindus in Deganga in West Bengal. Neither the state government nor the central government is bothered about the sufferings of the Hindus. All that they are bothered about is their votes. The government and the policy makers have realized from several experiences That deterioration in internal law and order situation and security of Hindus in the border districts is fraught with serious implications for our border security. Yet there is no change in the situation.

One doubts whether the government is really bothered about this issue at all. The way provisions have been made in the census data collection this time for people to claim nationality without providing any proof, any illegal migrant could claim nationality here. All the citizens are going to get a Unique Identity Number soon. But where is the arrangement to verify whether those securing the Identity Number are actually the citizens of our country or not? We shouldn't allow any such mistakes or casual approach in these policy matters. 
We make tall claims about creating a society free from caste by birth identity. Then why are we making policies as part of which while conducting the census of this one nation's one people caste data will also be collected thereby reminding people of their castes once again? Renowned scholars and social activists have appealed to the countrymen that in order to create a united and coherent society they must declare their caste as Hindu, Hindustani or Bharateeya. Why should the government, which is duty-bound to bring in emotional integration, act to the contrary and ask each citizen about his caste? The government can find another independent, temporary and limited plan to collect necessary data for the sake of it's various schemes.

Preaching and practice

What do we claim about the future of this nation and where are we actually leading it? The common man of this country, whose economic well-being we all talk about, is a simple farmer, a small-time shop owner, a push-cart vegetable vendor or a footpath trader. He is an unorganized worker in a town or a village; he is an artisan or a tribal. But the western economic model that we follow is big businessmen-centric, village-uprooting, employment-displacing, environment-destroying, high energy-consuming and expensive. It is not centered round common man, environment, energy and investment saving, employment generating etc. On one hand we talk about education to all; on the other hand we convert education into a business and make it unaffordable for the poor. We want our education system to impart values like humanity, social responsibility, duty-consciousness and patriotism effectively in our society. But at the same time we have thrown out all those things that help inculcate these values and instead promoting books and syllabi that would only promote a race for more money, selfishness, materialism and insensitivity. At the root of this gap between our words and deeds is the gross ignorance of and total disrespect for the real identity of our nationhood, unity and our global mission coupled with our selfishness and disharmony. An alert and awakened society that is seized of ensuring proper mindset in the leaders of the nation and preventing any distortions can only salvage this situation.

Hinduness – need of the hour


The RSS has been engaged in creating individuals capable of building such a society for the last 85 years. It is now universally accepted and becoming more and more clear that Hindutva is the core identity of this ancient nation, and an imperative basis for it's integrity and security, basis of the unity of the society and it's vigor, and the catalyst for a lasting peace in the world.
25 years ago on the occasion of Vijayadashami from the same platform the then Sarsanghachalak Sri Balasaheb Deoras had said that secularism, socialism and democracy are still alive in our country only because this is Hindu Rashtra. Today eminent thinkers like M. J. Akbar and Rashid Alvi are also saying the same thing. Hindutva alone can awaken us to the underlying oneness in the manifest diversity around, protect and respect it and organize all that diversity in one unified thread. Let the Hindu society which is the progeny of this land internalize this comprehensive, universal welfare-oriented, non-reactionary idea of Hindutva in thought, word and deed. Let us unite and fearlessly proclaim loud and clear the honor of sacred motherland Bharat, it's glorious history and traditions, and the eternal Hindu culture. The necessity of times makes it imperative that all of us unite. Let us get rid of selfishness and disharmony and make all out efforts for building an eminently glorious and victorious Bharat. Let us free the whole world from its problems and conduct it in the path of peace. This is the one and the only effective and decisive means to successfully overcome all the difficult challenges.

Objective of the Sangh work is to impart Hindu values and honor in every individual through daily shakha; inspire and equip him to have a clean and selfless heart and offer the entire life for the country, Dharma and culture; and build a strong and united society. Sangh has no other objective or ambition except to fulfill this mission. My humble expectation and whole hearted appeal to all of you is that you should understand this sacred mission, own it up and become a part of it.


കിതക്കുന്ന പെണ്ണും കുതിക്കുന്ന വനിതയും : Post Shared...

അഹങ്കാരിക്ക് വായിച്ചപ്പോൾ നല്ലത് എന്ന് തോന്നിയ ഒരു പോസ്റ്റ് ഇവിടെ ഷെയർ ചെയ്യുന്നു : ഇത് കണ്ടിട്ടില്ലാത്ത ആരെങ്കിലും ഇത് കണ്ടു എങ്കിൽ എന്റെ ഈ പ്രവൃത്തി ഫലമുള്ളതാണ് :

കിതക്കുന്ന പെണ്ണും കുതിക്കുന്ന വനിതയും

Source : http://nithyankozhikode.blogspot.com/2007/11/blog-post.html


എപ്പോഴും സത്യമായിരിക്കും യുദ്ധത്തിലെയും കലാപത്തിലെയും ആദ്യത്തെ രക്തസാക്ഷി. രണ്ടാമത്തേത്‌ പെണ്ണും. സ്വാഭാവികമായും പിന്നെ മൂന്നാമത്തേത്‌ കുട്ടികളാകാതിരിക്കാന്‍ വേറെ വഴിയൊന്നുമില്ല.

അത്‌ ബൈബിള്‍ കക്ഷത്തില്‍ വച്ച്‌ നടത്തിയ കുരിശുയുദ്ധത്തിലായാലും ഖുറാന്റെ തണലിലെ ജിഹാദായാലും പെണ്ണിന്റെ ഗതി അധോഗതി. മതങ്ങളുടെ പതിനാറടിയന്തിരത്തിനുവേണ്ടി നടന്നത്ര യുദ്ധങ്ങള്‍ എതായാലും രാഷ്ട്രീയത്തിനുവേണ്ടി നടന്നിട്ടില്ല.

യുദ്ധത്തില്‍ സ്‌ത്രീകളോട്‌ മാന്യമായി പെരുമാറും എന്നുപറഞ്ഞാല്‍ ഏറ്റവും ചുരുങ്ങിയത്‌ പിടിച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തും എന്നുതന്നെയാണര്‍ത്ഥം. ലോകത്തെ ഏതുപട്ടാളസാഹിത്യകാരന്‍ വിവര്‍ത്തനം ചെയ്‌താലും അര്‍ത്ഥം മാറിപ്പോവുകയില്ല.

ഇരുപതാം നൂറ്റാണ്ടിലെ ഇമ്മിണി ബല്യ യുദ്ധം രണ്ടാം ലോകമഹായുദ്ധമായിരുന്നല്ലോ. പരാക്രമം പെണ്ണിനോടു നടത്തിയകാര്യത്തില്‍ ചെങ്കുപ്പായക്കാര്‍ നാസികളെ ബഹുദൂരം പിന്നിലാക്കിയതാണ്‌ ചരിത്രം.

ചൈനയിലെ ജപ്പാന്‍ പട്ടാളക്കാര്‍ക്കുവേണ്ടി കംഫര്‍ട്ട്‌ വുമണായി പിടിച്ചുകൊണ്ടുപോയ വനിതകളുടെ എണ്ണം രണ്ടുലക്ഷമായിരുന്നു. നിത്യേന നാല്‌പതോളം ബലാല്‌സംഗത്തിനിരയായി ഇവരില്‍ ചിലരെങ്കിലും. ഇവരുടെ മുക്കാല്‍ഭാഗവും യുദ്ധം തീരുന്നതിനുമുമ്പായിതന്നെ ഒടുങ്ങി.

മുസ്ലീം തീവ്രവാദികളുടെ കൈയ്യില്‍ പെട്ട അള്‍ജീറിയന്‍ യുവതികളുടെ കഥയറിയുമ്പോള്‍ ജപ്പാന്‍ പട്ടാളക്കാര്‍പോലും ലജ്ജിച്ചു തലതാഴ്‌ത്തിപ്പോവും. പെണ്ണിന്റെ മടമ്പുവെളിയില്‍ കണ്ടതിന്‌ അഫ്‌ഗാനിസ്ഥാനില്‍ കാലിനുവെടിവെച്ചെങ്കില്‍ പര്‍ദയിടാതെ വെളിയിലിറങ്ങിയതിനുള്ള അള്‍ജീറിന്‍ മോഡല്‍ തലതന്നെ വെട്ടിക്കളയലായിരുന്നു. തീവ്രവാദികളുടെ ഒളികേന്ദ്രങ്ങളിലേക്ക്‌ തട്ടിയെടുക്കുപ്പെടുന്ന വനിതകളുടെ എണ്ണം ആര്‍ക്കും കിട്ടാറുമില്ല.

സ്റ്റാലിന്റെ പട്ടാളക്കാര്‍ക്ക്‌ മുകളില്‍ നിന്നും കിട്ടിയ ഉത്തരവ്‌ പരമാവധി ജര്‍മ്മന്‍ വനിതകളെ പിടിച്ചുകൊണ്ടുപോയി തടവിലിടാനായിരുന്നു. ഇട്ടാല്‍ മാത്രം പോരാ. നിത്യേന കൂട്ടബലാല്‍സംഗം ചെയ്യുകയും വേണം. പട്ടാളക്കാര്‍ക്ക്‌ ഇതിന്‌ പ്രത്യേകിച്ച്‌ ഒരുത്തരവിന്റെ ആവശ്യം ലോകാരംഭകാലം മുതല്‍ ഇന്നോളം വേണ്ടിവന്നിട്ടില്ല.

ബാക്കി കാര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി ഉത്തരവിന്റെ ആവശ്യം ഉണ്ടായിരുന്നുതാനും.ജര്‍മ്മന്‍ ജനതയുടെ ആത്മാഭിമാനം തകര്‍ക്കാന്‍ വിപ്ലവബുദ്ധിയിലുദിച്ച ഒരു വഴി പെണ്ണിനെ പിഴപ്പിക്കലായിരുന്നു. ബലാല്‍സംഗം ചെയ്‌താല്‍ മാത്രം പോരാ. കര്‍മ്മം നിരന്തരം അനുഷ്‌ഠിച്ച്‌ ഗര്‍ഭിണിയായെന്നുറപ്പാക്കുകയും വേണം. അതുമാത്രം പോരാ തന്റെയുള്ളില്‍ വളരുന്ന തന്തയാരെന്നറിയാത്തതിനെ നശിപ്പിച്ചുകളയാതിരിക്കാന്‍ ആവശ്യമായ കാലം തടങ്കലില്‍ തന്നെ സൂക്ഷിക്കുകയും വേണം. പ്രസവിക്കലല്ലാതെ വേറെ മാര്‍ഗമില്ലാത്ത അവസ്ഥയില്‍ ബാക്കിയുണ്ടെങ്കില്‍ തുറന്നുവിട്ടേക്കുക.

അങ്ങിനെ റഷ്യന്‍ പട്ടാളക്കാര്‍ക്ക്‌ പിറന്ന തന്തയില്ലാപ്പൈതങ്ങള്‍ ചില്ലറയൊന്നുമായിരുന്നില്ല നല്ലൊരു ശതമാനം തന്നെയായിരുന്നു ജര്‍മ്മന്‍ തെരുവുകളില്‍ തേരാപാരാ നടന്നു എന്നറിയുമ്പോള്‍ മുന്തിയ ഭീകരന്‍ ഹിറ്റലറോ അതോ സ്‌റ്റാലിനോ എന്നു തോന്നുക സ്വാഭാവികം.

മതരാഷ്ട്രീയ ഭേദമന്യേ വനിതകളോടുള്ള നിലപാട്‌ മേല്‍പറഞ്ഞതായിരുന്നു. അപ്പോള്‍ പെണ്ണിന്‌ എറ്റവും കൂടുതല്‍ ഭീഷണി നേരിടേണ്ടിവന്നത്‌ മതങ്ങളില്‍ നിന്നും ഭരണകൂടങ്ങളില്‍ നിന്നുമാണ്‌. ഒന്നുകൂടി വ്യക്തമാക്കിയാല്‍ ആണില്‍ നിന്ന്‌്‌ എന്നും പറയാം.

ഈ പശ്ചാത്തലത്തില്‍ നിന്നും മാറി ഇനി ഏഷ്യാ-പെസഫിക്‌ കോണ്‍ഫറന്‍സ്‌ ഒണ്‍ റിപ്രൊഡക്ടീവ്‌ ആന്റ്‌ സെക്ഷ്വല്‍ ഹെല്‍ത്ത്‌ ഹൈദരാബാദില്‍ വ്‌ച്ച്‌ നടന്നപ്പോഴുണ്ടായ ചില നിരീക്ഷണങ്ങളിലേക്ക്‌. ഫിലിപ്പൈന്‍സില്‍ നിന്നും വന്ന എലിസബത്ത്‌ (മുഴുവന്‍ പേരും വായിക്കാന്‍ പറ്റിയില്ല പിന്നല്ലേ എഴുതല്‍) പറഞ്ഞത്‌ കാത്തലിക്‌ വിശ്വാസം പിന്തുടരുന്ന ഭരണാധികാരികള്‍ സ്‌ത്രീക്ക്‌ വിവാഹമോചനത്തിന്റെ അവകാശം നിഷേധിക്കുന്നു എന്നാണ്‌.

എതാണ്ടിന്ത്യന്‍ ജനാധിപത്യം പോലെ. ഒരിക്കല്‍ വരിക്കാനല്ലാതെ നേതാക്കളെ മൊയ്‌ശൊല്ലാനുള്ള അധികാരമില്ല. ശിഷ്ടകാലം മുഴുവന്‍ വിക്രമാദിത്യനും വേതാളവും പോലെ കെട്ടിഞേന്നുപോവുക.

മാടില്‍ പശുവിന്റെ സ്ഥാനമാണ്‌ ദൈവം സഹായിച്ച്‌ മതങ്ങള്‍ പെണ്ണിന്‌ നല്‌കിയിരിക്കുന്നത്‌. ഇണചേര്‍ക്കല്‍, പിന്നെ പ്രസവം, അനന്തരം കറവ. അതുവറ്റിയാല്‍ വീണ്ടും ആദ്യം തൊട്ടു തുടങ്ങും. നാല്‌ക്കാലിക്ക്‌ കറവതുടങ്ങി വറ്റുന്നതുവരെ ഒരിടവേളയുണ്ടെന്ന ഒരാനുകൂല്യവുമുണ്ട്‌. ഇരുകാലിക്ക്‌ തല്‌ക്കാലം ആ ഇടവേളയും ലഭിക്കുന്നില്ലെന്നതാണ്‌ സത്യം.

2005 മാര്‍ച്ചിലെ ടൈംസ്‌ വാരിക പറഞ്ഞത്‌ ശരിയാണെങ്കില്‍, കുട്ടികളുണ്ടാകുന്നത്‌ ലൈംഗീകബന്ധത്തില്‍ കൂടിയാണെന്ന കാര്യം 33% ഫിലിപ്പിനോ ദമ്പതികള്‍ക്കും തിരുപാടില്ല. സര്‍ക്കാര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞതാണ്‌. 2.36% ആണ്‌ ജനസംഖ്യാവര്‍ദ്ദന. ലോകത്തില്‍ ഏറ്റവും കൂടുതല്‍. ദിനംപ്രതി 4000 ജനനം. താങ്‌സ്‌ റ്റു മതം ആന്റ്‌ ഗ്രന്ഥം എന്നല്ലാതെന്തുപറയുവാന്‍. 94 ശതമാനം കൃസ്‌ത്യന്‍ ജനത. അതില്‍ 84 ശതമാനം റോ്‌്‌്‌മന്‍ കത്തോലിക്കക്കാരുള്ള രാജ്യത്തിന്റെ സ്ഥിതിയാണിത്‌. അക്കൂട്ടരാണിവിടെ സുവിശേഷം പറഞ്ഞുനടക്കുന്നത്‌.

മരിച്ച ശേഷം മാത്രം ജീവിച്ചുകൊണ്ടിരിക്കുന്ന അഭയ ഇവിടെ ഒരു മതത്തിന്റെ വികലമായ കാഴ്‌ചപ്പാടുകളുടെ ഉത്തരമില്ലാത്ത നടുക്കുന്ന ചോദ്യമായി മനുഷ്യ മനസ്സാക്ഷിയെ പിടിച്ചുകുലുക്കിക്കൊണ്ടേയിരിക്കുന്നു. അന്വേഷണം നടക്കുന്നു. പിന്നെ ഓടുന്നു. ഒന്നു കിതക്കുന്നു. പിന്നെ വിശ്രമിക്കുന്നു. ഒടുവില്‍ അഭയയെപ്പോലെ അന്വേഷണഫലം കൂവ്വത്തില്‍ പതിക്കുന്നു.

ജുഡീഷ്യറിയെയും ജനാധിപത്യത്തെയും ഒരുപോലെ വിഡ്ഡികളാക്കിക്കൊണ്ട്‌ ഏദന്‍തോട്ടത്തില്‍ സാത്താന്‍മാര്‍ നിര്‍ബാധം വിലസുന്നു.

ബാക്കിയെല്ലാവര്‍ക്കും ഗ്രന്ഥം മനുഷ്യനുവേണ്ടിയാണെങ്കില്‍ ചിലരുടെ വിശ്വാസപ്രകാരം മനുഷ്യന്‍ ഗ്രന്ഥത്തിനുവേണ്ടിയാണ്‌. അവരുടെ വിശ്വാസം അവരെ രക്ഷിക്കുന്നു. ബാക്കിയുള്ളവരെ വഴിയാധാരമാക്കുകയും ചെയ്യുന്നു. ഇന്‍ഷാ അള്ള. അതുകൊണ്ട്‌ ഗര്‍ഭനിരോധനമാര്‍ഗങ്ങളും അബോര്‍ഷനും ഒന്നും അനുവദനീയമല്ല. പ്രത്യുല്‌പാദനപരമല്ലാത്ത ലൈംഗീകതയും അനുവദനീയമല്ല (ലേഡീസ്‌ ഓണ്‍ലി).

അപ്പോള്‍ സ്വാഭാവികമായും ലോകം മുന്നോട്ടുനടക്കുമ്പോള്‍ വനിതകള്‍ ഒരു പ്രകാശവര്‍ഷം പിന്നോട്ടുസഞ്ചരിക്കും. പിന്നാലെ ഒരു സമൂഹവും. ചുരുക്കിപ്പറഞ്ഞാല്‍ തന്റെ മനസ്സിനും ശരീരത്തിനും മേലുള്ള സ്‌ത്രീയുടെ അവകാശമാണ്‌ നിഷേധിക്കപ്പെടുന്നത്‌.

മലേഷ്യയില്‍ നി്‌ന്നുമെത്തിയ സെയ്‌തുല്‍ മുഹമ്മദ്‌ കാസിമിന്റെ അഭിപ്രായത്തില്‍ ഇതെല്ലാം ചെയ്‌തുകൂട്ടുന്നത്‌ ഖുറാനെ വളച്ചൊടിച്ച്‌ വ്യാഖ്യാനിച്ചിട്ടാണെന്നാണ്‌. പെണ്ണിനെ അടിമയാക്കാനും ആണിനെ ഉടമയാക്കാനുമായി ചില സ്വയം പ്രഖ്യാപിത പുരോഹിതന്‍മാര്‍ കുരുടന്റെ ആനവിവരണം പോലെ വ്യാഖ്യാനിച്ച്‌ ഖുറാന്‍ ഒരു പരുവമാക്കിയെന്നാണ്‌ അവരുടെ അഭിപ്രായം.

മുഹമ്മദ്‌ മലക്കുപോയി എന്നത്‌ പണ്ഡിതന്‍മാര്‍ വ്യാഖ്യാനിച്ചാല്‍ അല്ലെങ്കില്‍ വിവര്‍ത്തനം ചെയ്‌താല്‍ ഇങ്ങിനെ കിട്ടും - മല മുഹമ്മദിനെ അന്വേഷിച്ചുചെന്നു.

ചിരിക്കാനുള്ള കഴിവും പ്രത്യുത്‌പാദനത്തിലുപരിയായ സെക്‌സുമാണ്‌ മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസം. പ്രത്യുത്‌പാദനപരമല്ലാത്ത സെക്‌സ്‌ എതിര്‍ക്കപ്പെടുമ്പോള്‍ മനുഷ്യനും മൃഗത്തുനുമിടയിലുള്ള ആ വിടവ്‌ നികത്തലുതന്നെയായിരിക്കണം ഉദ്ദേശം. ലൈംഗീക ബന്ധത്തിന്റെ ഫലമായി ഇന്നോളം ഒരാണും പ്രസവിച്ചതായി അറിയില്ല. അതുകൊണ്ട്‌ പെണ്ണിന്റെ കുലത്തൊഴില്‍ പ്രസവമല്ലാതെ വേറൊന്നുമായിപ്പോവരുത്‌. അരക്കില്ലത്തിലെ തീയെക്കാളും അപകടകാരിയാണ്‌ അരക്കെട്ടിലെ തീയ്യെന്നറിയുവാന്‍ കാമശാസ്‌ത്രം പഠിക്കുകയൊന്നും വേണ്ട.

ഇനി മറ്റൊരു വശം. ഇതേ യോഗത്തില്‍ പങ്കെടുത്ത ചൈനയിലെ ഒരു ഉപമന്ത്രി സെയ്‌ഗ്‌ ഷാവോയുടെ വാക്കുകള്‍. 2006 മുതല്‍ കെയര്‍ ഫോര്‍ ദ ഗേള്‍ പ്രൊജക്ട്‌ എന്നൊരു പദ്ധതി ചൈന നടപ്പിലാക്കുന്നു. പെണ്‍കുട്ടികള്‍ മാത്രമുള്ള കുടുംബത്തിന്റെ സാമൂഹിക സുരക്ഷ ഉറപ്പുവരുത്തലാണ്‌ ലക്ഷ്യം. 1980 മുതല്‍ രാഷ്ട്രീയ സാമ്പത്തീക വികസന പ്രകൃയയില്‍ മുന്‍നിരയില്‍ തന്നെയുണ്ട്‌ വനിതകള്‍.

ചൈനീസ്‌ ജനതയില്‍ 83 ശതമാനം പേരും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നു. നഗരങ്ങളില്‍ മിക്കവാറും ജനനം ഒരു കുട്ടിയിലും ഗ്രാമങ്ങളില്‍ രണ്ടിലും തിബത്തുപോലുള്ള ന്യൂനപക്ഷ പ്രദേശങ്ങളില്‍ രണ്ടിലേറെയും കുട്ടികളുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. ജനസംഖ്യ ചൈന ഭാരമായല്ല മറിച്ച്‌ മനുഷ്യവിഭവശേഷിയായാണ്‌ കരുതുന്നതെന്നും.

ഇനി വേറൊരു വശം. ഒരു മാനേജ്‌മെന്റെ പഠനപ്രകാരം 2020 ആകുമ്പോഴേക്കും ലോകത്തിലെ കോടീശ്വരരില്‍ കൂടുതല്‍ പെണ്ണുങ്ങളായിരിക്കും. ഇരുപതുവര്‍ഷത്തിനുള്ളില്‍ ലോകത്തിലെ അറുപതുശതമാനം സമ്പത്തും വനിതകളുടെ അധീനതയിലായിരിക്കും. അതോടെ രാമായണത്തിന്റെ കഥ കഴിയും. കര്‍ക്കടത്തില്‍ യുവാക്കള്‍ സീതായനം മുറിയാതെ ചൊല്ലി കാലയാപനം കഴിക്കേണ്ട കാലം സമാഗതമായെന്നര്‍ത്ഥം. ഇപ്പോ പെണ്ണിന്‌ വിദ്യ കൊടുത്തുകൂടെന്നു പറഞ്ഞതിന്റെ അര്‍ത്ഥം പുരിഞ്ചിതാ?പെണ്ണിന്‌ അടിമയും ആണ്‌ ഉടമയുമാണെന്ന സാര്‍വ്വദേശീയ നയത്തില്‍ മാത്രമാണ്‌ സര്‍വ്വമതസാഹോദര്യം ദര്‍ശിക്കുവാന്‍ കഴിയുക.

ഏതായാലും ദ്രവിച്ച കുറേ ഗ്രന്ഥങ്ങളും കെട്ടിപ്പിടിച്ച്‌ മലര്‍ന്നുകിടന്നു തുപ്പുന്നവര്‍, മാഡത്തിന്റെ കാലൊച്ചകള്‍ക്ക്‌ കാതോര്‍ക്കുവാന്‍ കാലമായെന്നുതോന്നുന്നു. ലോകം ഒരിക്കലും ഗ്രന്ഥത്തിനനുസരിച്ച്‌ മാറുകയില്ല. മാറ്റം രേഖപ്പെടുത്തിവെക്കാന്‍ കൊള്ളുമെന്നതില്‍ കവിഞ്ഞ്‌ അതുകൊണ്ട്‌ വലിയ കാര്യവുമില്ല. ആര്‍ക്കെങ്കിലും ഒരു സ്‌കെയിലും പെന്‍സിലും കൊണ്ട്‌ വരച്ചുവെക്കുവാന്‍ ലോകത്തിന്റെ പ്രയാണം ഒരു നേര്‍രേഖയിലുമല്ല. ഇതു മനസ്സിലാക്കാത്തവര്‍ അഥവാ ഉദരനിമിത്തം കണ്ടില്ലെന്നു നടക്കുന്നവര്‍ക്കായി ഒരിടമുണ്ട്‌, കാലാനുസൃതമായി മാറാത്തതിനെല്ലാമുള്ള ഒരിടം. അതാണ്‌ ചരിത്രത്തിന്റെ ചവറ്റുകുട്ട.





നിത്യനിരീക്ഷണങ്ങൾ എന്ന ബ്ലോഗിൽ നിത്യൻ എന്ന ബ്ലോഗർ പോസ്റ്റ് ചെയ്ത് അഹങ്കാരി ഷെയർ ചെയ്യുന്നത്