2008 ജൂണ്‍ 27 വെള്ളിയാഴ്ച്ച ഭാരതത്തെ സംബന്ധിച്ചും ലോകസോഫ്റ്റ്വെയര്‍ ലോകത്തെ സംബന്ധിച്ചും പ്രാധാന്യമേറിയ ഒന്നായിരുന്നു...സമാനതകളിലാത്ത രണ്ടു യുഗങ്ങളുടെ അന്ത്യമാണ് രണ്ടു മേഖലകളിലും അന്ന് സംഭവിച്ചത്...
---------------------------------------------------------------------സോഫ്റ്റ്വെയര്‍ വ്യവസായ മേഖലയെ സംബന്ധിച്ചേടത്തോളം മിശ്രപ്രതികരണമാണ് അതുമായി ബന്ധപ്പെട്ട സംഭവത്തിനുണ്ടായതെങ്കില്‍ ഭാരതത്തെ സംബന്ധിച്ച് ഒരേ ഒരു പ്രതികരണം(പ്രതികരിച്ചവരില്‍) ഉണ്ടായത്...
---------------------------------------------------------------------
ഫീല്‍ഡ് മാര്‍ഷല്‍ എസ്.എഛ്.എഫ്.ജെ.മനേക് ഷാ അന്തരിച്ചു. ഇന്ത്യയിലെ ചരിത്രം പഠിച്ച ഓരോ ഭാരതീയനും ആരാധിച്ച വ്യക്തിയായിരുന്നു ‘സാം ബഹാദൂര്‍’ എന്നറിയപ്പെട്ടിരുന്ന സാം മനേക് ഷാ.
ഇന്ത്യന്‍ കരസേനയിലെ ഏറ്റവും ഉയര്‍ന്ന റാങ്കായ ‘ഫീല്‍ഡ് മാര്‍ഷല്‍’ റാങ്ക് സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി നല്‍കപ്പെട്ട സൈനികനായിരുന്നു മനേക് ഷാ. 1934 കരസേനയില്‍ ചേര്‍ന്ന അദ്ദേഹം രണ്ടാം ലോകമഹായുദ്ധം അടക്കം അഞ്ചു യുദ്ധങ്ങളില്‍ പങ്കാളിയായി.
1969-ല്‍ ഇന്ത്യന്‍ സേനയുടെ എട്ടാമത്തെ മേധാവിയായി ചുമതലയേറ്റ മനേക് ഷാ ആണ് ഇന്ത്യന്‍ സൈന്യത്തെ ലോകത്തിലെ മൂന്നാമത്തെ ശക്തമായ സൈന്യമാക്കി മാറ്റിയത് അദ്ദേഹത്തിന്റെ തന്ത്രങ്ങളും കഴിവുമായിരുന്നു.ഇന്ത്യ ലോകത്തിലെ ഒന്നാമത്തെ സൈനീകശക്തി ആകണമെന്നാഗ്രഹിച്ച അദ്ദേഹം സൈനീകരുടെ ക്ഷേമത്തില്‍ ഏറ്റവും ശ്രദ്ധ പുലര്‍ത്തിപ്പോന്നു.സൈനീകരെ സ്വന്തം കുട്ടികളെ പോലെ സ്നേഹിച്ച അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയോട് നീതി പുലര്‍ത്താന്‍ സൈനികര്‍ മത്സരിച്ചിരുന്നു.
ഓരോ ഇന്ത്യക്കാരനും ത്രസിപ്പോടെയും അഭിമാനത്തോടെയും ഓര്‍ക്കുന്ന ‘71-ലെ യുദ്ധവിജയത്തിന്റെ പ്രധാന ശില്പി മനേക് ഷാ ആയിരുന്നു.പാക് സൈന്യത്തിനു മേല്‍ ഇന്ത്യന്‍ സേന നേടിയ ആ അവിസ്മരണീയ വിജയത്തിന്റെ ആണിക്കല്ലുകളായത് മനേക് ഷായുടെ പിഴക്കാത്ത യുദ്ധതന്ത്രങ്ങളും സൈനികരോട് അദ്ദേഹം കാട്ടിയ ആത്മാര്‍ത്ഥതയും യുദ്ധതന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ പരിചയവും പാടവവും ആണ്.
മിക്ക സൈനീകമേധാവികളും സൈന്യത്തിന് അലങ്കാരമായി മാത്രം മാറുമ്പോള്‍, സൈന്യത്തെ നയിക്കുകയും യുദ്ധതന്ത്രങ്ങള്‍ സ്വയം ആവിഷ്കരിക്കുകയും ചെയ്ത് സൈനീകരോടൊപ്പം അദ്ദേഹം യഥാര്‍ത്ഥത്തില്‍ യുദ്ധത്തെ നയിച്ചു.ഓരോ ഘട്ടത്തിലും സേന നേടിയ വിജയത്തില്‍ അദ്ദേഹത്തിന്റെ തന്ത്രങ്ങളുടെ അടിസ്ഥാനമുണ്ടായിരുന്നു.സൈനികരുടെ മാനസീക ധൈര്യം ഉയര്‍ത്തുന്നതിലും അവരെ പ്രവര്‍ത്തനസന്നദ്ധരാക്കുകയും വിജയത്തിലേക്ക് കുതിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നതില്‍ അദ്ദേഹത്തിന്റെ കഴിവ് അസാധാരണം തന്നെ ആയിരുന്നു.
ഓരോ ഭാരതീയന്റേയും ആത്മാഭിമാനത്തിനായി പോരാടുന്ന സൈനീകരെ ജനങ്ങളുടെ ആരാധ്യ പുരുഷന്മാരാക്കി തീര്‍ക്കുന്നതിന് അദ്ദേഹത്തിനു കഴിഞ്ഞു.’71 പാകിസ്ഥാനെ നിരുപാധികം കീഴടക്കിക്കൊണ്ട് ഇന്ത്യ്യന്‍ സേന വിജയിച്ചപ്പോള്‍ ഇന്ത്യയുടെ മുഴുവന്‍ അഭിമാനവും ആരാധ്യപുരുഷനുമായി മാറിയിരുന്നു അദ്ദേഹം.’73-ല്‍ സര്‍വീസില്‍ നിന്നും വിരമിച്ച അദ്ദേഹം പിന്നീടും മരണം വരെ ദേശത്തിന്റെ ഔന്നത്യത്തിനായി പല മേഖലകളിലുമ്ം പ്രവര്‍ത്തിച്ചു.
തന്റെ യശസ്സുയര്‍ത്തിയ ആ ധീരജവാന് രാജ്യം പല ബഹുമതികളും നല്‍കി ആദരിച്ചു.സൈനീക ബഹുമതികള്‍ കൂടാതെ 1972-ല്‍ പത്മവിഭൂഷണും ‘73-ല്‍ ഫീല്‍ഡ് മാര്‍ഷല്‍ പദവിയും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.സര്‍വീസിലിരിക്കെ ഫീല്‍ഡ് മാര്‍ഷല്‍ പദവി ലഭിച്ച ഒരേ ഒരു ഇന്ത്യന്‍ സൈനീകനും ഇദ്ദേഹമാണ്.
സ്പോര്‍ട്സ് താരങ്ങളേയും സിനിമാ സ്റ്റാര്‍സിനേയും അന്ധമായി ആരാധിക്കുന്ന ഇന്നത്തെ തലമുറ മറന്ന , അല്ലെങ്കില്‍ ഇന്നത്തെ തലമുറയ്ക്കജ്ഞാതമായ ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹം.എന്നാല്‍ ഇന്ത്യയെ സ്നേഹിക്കുന്ന ഓരോ ഭാരതീയന്റേയും ഓരോ സൈനീകന്റേയും മനസില്‍ സാം ബഹാദൂര്‍ ജീവിച്ചു കൊണ്ടേയിരിക്കും...
സാം ബഹാദൂര്‍ അരങ്ങൊഴിഞ്ഞതോടെ ഇന്ത്യന്‍ സൈനീക ചരിത്രത്തിലെ ഒരു യുഗത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്.
സ്വന്തം നാടിന്റെ യശസ്സുയര്‍ത്തിയ ആ സാര്‍ത്ഥക ജീവിതത്തിനു മുന്നില്‍ ഒരു നിമിഷം നമുക്ക് തലകുനിക്കാം.ആ ജീവിതത്തിനുള്ള സ്മരണാഞ്ജലിയായി ഒരു നിമിഷം മൌനമാചരിക്കാം.ഓരോ ശ്വാസത്തിലും നാടിനെ സ്നേഹിച്ച ആ സൈനികന് നിറഞ്ഞ മനസോടെ ഒരു അഭിവാദ്യമര്‍പ്പിക്കാം...
സ്വന്തം നാടിന്റെ യശസ്സുയര്‍ത്തിയ ആ സാര്‍ത്ഥക ജീവിതത്തിനു മുന്നില്‍ ഒരു നിമിഷം നമുക്ക് തലകുനിക്കാം.ആ ജീവിതത്തിനുള്ള സ്മരണാഞ്ജലിയായി ഒരു നിമിഷം മൌനമാചരിക്കാം.ഓരോ ശ്വാസത്തിലും നാടിനെ സ്നേഹിച്ച ആ സൈനികന് നിറഞ്ഞ മനസോടെ ഒരു അഭിവാദ്യമര്‍പ്പിക്കാം...
“ജയ് ജവാന്‍”
തന്റെ മുന്‍ഗാമികളുടെ ചരിത്രത്തിനോട് നീതി പുലത്താനും തന്റെ ജീവിതം സാര്‍ത്ഥകമാക്കാനും കഴിഞ്ഞ അദ്ദേഹത്തിന്റെ ആത്മാവിനായി അമര്‍ ജവാന്‍ ജ്യോതി പ്രകാശിച്ചു കൊണ്ടിരിക്കുന്നു.
“ജയ് ഹിന്ദ്”
--------------------------------------------------------------------
നമ്മെ സംബന്ധിച്ചേടത്തോളം അത്ര പ്രാധാന്യമില്ലെങ്കിലും മറ്റൊരു പ്രധാന സംഭവം കൂടി ഇന്നലെ നടന്നു.
വില്യം ഹെന്‍റി ഗേറ്റ്സ് II മൈക്രോസോഫ്റ്റില്‍ നിന്നും വിരമിച്ചു.
ചെകുത്താനെന്ന് ശത്രുക്കള്‍ വിളിക്കുന്ന ബില്‍ ഗേറ്റ്സ് സാങ്കേതിക മേഖലയെ സംബന്ധിച്ചേടത്തോളം അവിസ്മരണിയനായ ഒരു വ്യക്തിയാണ്.കംപ്യൂട്ടറിനെ ഇത്ര ജനപ്രിയമാക്കുന്നതില്‍ മൈക്രോസോഫ്റ്റ് വഹിച്ച പങ്ക് ഒട്ടും ചെറുതല്ല. ഡോസ് മുതല്‍ വിന്‍ഡോസ് വിസ്റ്റ വരെയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലൂടെയ്യും മൈക്രോസോഫ്റ്റ് ഓഫീസ് പാക്കേജുകളീലൂടെയും കമ്പ്യൂട്ടര്‍ ലോകത്ത് ഒരു പ്രധാന സ്ഥാനം നേടാന്‍ മൈക്രോസോഫ്റ്റിന്നു കഴിഞ്ഞു...
ശത്രുക്കളുടെ വാദങ്ങള്‍ എന്തു തന്നെ ആയിരുന്നാലും ശരി, മൈക്രോസോഫ്റ്റിനെ സ്സോഫ്റ്റ്വെയര്‍ രംഗത്തെ രാജാവായി വളര്‍ത്തിയത് ഗേറ്റ്സിന്റെ ദീര്‍ഘദര്‍ശിത്വവും തന്ത്രങ്ങളും തന്നെയായിരുന്നു. ഒരിക്കലും പിഴക്കാത്ത തന്ത്രങ്ങളും ‘എംബ്രേസ് ആന്‍ഡ് എക്സ്റ്റെന്‍ഡ്’ എന്ന പ്രസിദ്ധമായ തന്റെ സ്ട്രാറ്റജിയിലൂടെയും ആയിരുന്നു ഗ്ഗേറ്റ്സ് മൈക്രോസോഫ്റ്റിനെ ലോകത്തിലെ ഒന്നാം നമ്പര്‍ സോഫ്റ്റ്വെയര്‍ സ്ഥാപനമാക്കി വളര്‍ത്തിയത്..
തനിക്കെതിരാളിയായി വരുന്ന എല്ലാറ്റിനേയും നശിപ്പിക്കൂക എന്നതായിരുന്നു ഗേറ്റ്സ്സിന്റെ പോളിസി.അങ്ങനെ മൈക്രോസോഫ്റ്റ് എന്ന ഭീമന്റെ ചവിട്ടടിയില്‍ പെട്ട് ചതഞ്ഞരഞ്ഞവര്‍ നിരവധിയാണ്.എതിരാളിയുട്ടെ ഓഫീസ്സില്‍ വിളിച്ച് ‘തന്റെ അടിത്തറ തോണ്ടിക്കളയും’ എന്നു ഭീഷണിപ്പെടുത്തുകയും ‘തന്റെ പ്രോഗ്രാമര്‍ക്ക് ബ്രെഡ് വാങ്ങാനാണ് താന്‍ സോഫ്റ്റ്വെയറിന് പണം ഈടാക്കുന്നതെ’ ന്നു പറയുകയും ചെയ്തിരുന്ന ഗേറ്റ്സ് മനസ്സിലാക്കാന്‍ പ്രയാസമേറിയ വ്യക്തിത്വമായിരുന്നു.
ബിരുദപഠനം പാതിയിലുപേക്ഷിച്ച് ബിസിനസ് രംഗത്തിറങ്ങിയ ഗേറ്റ്സിന്റെ കൈമുതല്‍ തന്ത്രങ്ങളും ധൈര്യവുമായിരുന്നു.ഐബിഎമ്മിന്റെ പിസി കാണുന്നതിനു മുന്‍പേ ഐബിഎം ചീഫിനെ വിളിച്ച് ആ പിസിക്ക് വേണ്ട സോഫ്റ്റ്വെയര്‍ തങ്ങളുടെ കയ്യിലുണ്ടെന്ന് പറയാന്‍ കാട്ടിയ ധൈര്യം തന്നെയാണ് ഗേറ്റ്സിന്റെ വീജയങ്ങളുടെ അടിത്തറ.
പില്‍ക്കാലത്ത് ആര്‍ക്കും വേണ്ടാതായ OS2 എന്ന ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ പകര്‍പ്പവകാശം ഐബിഎമ്മിനു വിട്ടുകൊടുത്ത് ഡോസിന്റെ (അതും മറ്റൊരു കമ്പനിയില്‍ നിന്നും പണം കൊടുത്തു വാങ്ങി എംഎസ് എന്ന വാലും ചേര്‍ത്ത് തങ്ങളുടേതാക്കിയ ) പകര്‍പ്പവകാശം നിലനിര്‍ത്തിയ ഗേറ്റ്സിന്റെ ദീര്‍ഘവീക്ഷണം മനസ്സിലാക്കാന്‍ ഐബിഎമ്മിന് ഒരുപാട് കാത്തിരിക്കേണ്ടി വന്നു.
എതിരാളിയെ തോല്‍പ്പിക്കാന്‍ ഏതു വഴിയും നോക്കുകയും കളിയുടെ നിയമങ്ങളെ തങ്ങള്‍ക്കനുസരിച്ചു മാറ്റുകയും ചെയ്ത ഗേറ്റ്സ് എന്നും വിമര്‍ശനങ്ങളേറ്റു വാങ്ങിയിരുന്നു.ഓപ്പണ്‍സോഴ്സിന്റെ പ്രഖ്യാപിത ശത്രുവായിരുന്നു ഗേറ്റ്സ്.എങ്കിലും ഒരുപാട് ശത്രുക്കളെ തുടച്ചു നീക്കി ഒന്നാമനായി മൈക്രോസോഫ്റ്റിനെ നിലനിര്‍ത്തിയത് ഗേറ്റ്സിന്റെ തന്ത്രങ്ങളായിരുന്നു.
ഇന്ന് ഗേറ്റ്സ് മൈക്രോസോഫ്റ്റിന്റെ പടിയിറങ്ങുമ്പോള്‍ കമ്പനി അപകടങ്ങള്‍ക്കു നടുവിലാണ്.ഗൂഗിളൂം സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനവും മൈക്രോസോഫ്റ്റിനെ പിന്തള്ളിയിരിക്കുന്നു.എങ്കിലും കമ്പനിയെ വന്‍ലാഭത്തില്‍ നിറുത്തിയിട്ടാണ് അദ്ദേഹം വിരമിക്കുന്നത്.
ശിഷ്ടകാലം ഭാര്യ മെലിന്‍ഡ സ്ഥാപിച്ച ബില്‍ ആന്‍ഡ് മെലിന്‍ഡ ഫൌണ്ടേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി ചിലവഴിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.എന്നാല്‍ പാര്‍ട്ട് ടൈം ചെയര്‍മാനായി കമ്പനി ബോര്‍ഡ് മീറ്റിംഗുകളില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറയുന്നു.
കാര്യങ്ങള്‍ എന്തായാലും കംപ്യൂട്ടര്‍ എന്ന ഉപകരണത്തെ ഇത്രക്ക് ജനപ്രിയമാക്കുന്നതില്‍ ഗേറ്റ്സ് വഹിച്ച പങ്ക് വിസ്മരിക്കാനാകില്ല.അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ വിരമിക്കലോടെ സോഫ്റ്റ്വെയര്‍ ലോകത്തില്‍ ഒരു യുഗം തന്നെ അവസാനിക്കയാണ്.ഒരു ഗേറ്റ്സ് യുഗം....
സ്നേഹപൂര്‍വ്വം അഹങ്കാരി |
6 അഭിപ്രായങ്ങൾ:
2008 ജൂണ്‍ 27 വെള്ളിയാഴ്ച്ച ഭാരതത്തെ സംബന്ധിച്ചും ലോകസോഫ്റ്റ്വെയര്‍ ലോകത്തെ സംബന്ധിച്ചും പ്രാധാന്യമേറിയ ഒന്നായിരുന്നു...സമാനതകളിലാത്ത രണ്ടു യുഗങ്ങളുടെ അന്ത്യമാണ് രണ്ടു മേഖലകളിലും അന്ന് സംഭവിച്ചത്...
രണ്ടു യുഗങ്ങളുടെ അന്ത്യം-പുതിയ പോസ്റ്റ്
സ്വന്തം നാടിന്റെ യശസ്സുയര്‍ത്തിയ ഫീല്‍ഡ് മാര്‍ഷല്‍ എസ്.എഛ്.എഫ്.ജെ.മനേക് ഷായുടെ സാര്‍ത്ഥക ജീവിതത്തിനു മുന്നില്‍ ഒരു നിമിഷം ഞാനും തലകുനിക്കുന്നു.
സസ്നേഹം,
ശിവ.
നല്ല പോസ്റ്റ്.
ആ പാവം ജൊക്കരെ നിരത്തിക്കളഞല്ലൊ...
ജൊക്കർ സെൽഫ് ഗോൾ അടിച്ചു മടുത്ത് സ്വന്തം പോസ്റ്റിലേക്കു പെനാൽറ്റിയുമടിച്ചു നിർത്തി.
കൊള്ളാം നല്ല ലേഖനങ്ങള്‍...
കാലിക പ്രസക്തിയുണ്ട്....
അഹങ്കാരിയുടെ അഹങ്കാരങ്ങള്‍ നാള്‍ക്ക് നാള്‍ വര്‍ദ്ധിക്കട്ടെ......
All the best...
ഞാനും തലകുനിക്കുന്നു.
നല്ല പോസ്റ്റ്...