Reading Problems? Click Here
Showing posts with label വിശദീകരണം. Show all posts
Showing posts with label വിശദീകരണം. Show all posts


ഇന്ത്യയുടെ യഥാര്‍ത്ഥ ശത്രു പാകിസ്ഥാനോ...???

ഇന്ത്യയില്‍ ഓരോ സ്ഫോടനമുണ്ടാകുമ്പോഴും അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഇന്ത്യാവിരുദ്ധ ശക്തികള്‍ പിടിയിലാകുമ്പോഴും “മിക്കവാറും” അത് പാകിസ്ഥാന്‍ സ്പോണ്‍സേര്‍ഡ് ആണെന്ന ആരോപണം ഉണ്ടാ‍കാറുണ്ട്.

എന്നാല്‍ ഞാന്‍ വായിച്ചേടത്തോളം പാകിസ്ഥാനിലെ സാധാരണ ജനതയ്ക്ക് ഇന്ത്യയോട് വലിയ ശത്രുത ഒന്നുമില്ല എന്നാണു മനസിലായത്.മാത്രമല്ല, പാകിസ്ഥാനിലെ സാധാരണ ജനതയ്ക്ക് ഇന്ത്യക്കാര്‍ ഇപ്പോഴും സഹോദരങ്ങള്‍ തന്നെയാണ്. മതവെറിയും അധികാരഭ്രാന്തും പിടിച്ച ചില പുരോഹിതവര്‍‍ഗ്ഗവും, അധികാരസ്ഥിരതയില്ലാത്ത,അധികാരവര്‍ഗ്ഗം അമ്പേ പരാജയപ്പെട്ട, ദാരിദ്ര്യം പടര്‍ന്നു കയറുന്ന ജനതയുടെ ശ്രദ്ധ തിരിച്ചു വിടാനായി ഇന്ത്യയെന്ന ഒരു “ബലൂണ്‍”ഭൂതത്തെ ശത്രുവായി കാട്ടുന്ന അധികാരികളും ചേര്‍ന്നാ‍ണ് ഇന്ത്യയെ പാകിസ്ഥാന്റെ ശത്രുവാക്കി മാറ്റിയത്....


കശ്മലന്റെ ചോദ്യം : ചില മറുപടികളും...

***ഈ പോസ്റ്റ് എന്റെ കശ്മലാ, ചിലരല്ല - പ്രമുഖരുണ്ട്...!!! എന്ന പോസ്റ്റില്‍ “ഞാന്‍ കശ്മലന്‍” എന്ന സുഹൃത്തിട്ട സംഘത്തെ പറ്റിയുള്ള ചില ചോദ്യങ്ങള്‍കുള്ളമറുപടി ആണ്***


ആദ്യമായി പറയട്ടെ, കശ്മലന്‍...

താങ്കള്‍ക്ക് തല്ലുകൂടി ജയിക്കാനാണെങ്കില്‍ മറ്റാരെയെങ്കിലും നോക്കിക്കോളൂ എന്ന് ഞാന്‍ പറഞ്ഞതല്ലെ? പരസ്പരം മനസിലാക്കാനുള്ളാ ചര്‍ച്ച എന്നും പറഞ്ഞ് വന്നിട്ട് ഇപ്പോള്‍ കമ്പ്ലീറ്റ് ഭീഷണി ആണല്ലോ?

ശരി, താങ്കള്‍ ചോദിച്ച് ചോദ്യങ്ങള്‍ക്ക് ഓരോന്നോരോന്നായി, എന്റെ പരിമിതമായ അറിവില്‍ നിന്നും മറുപടി പറയാം. റഫറന്‍സ് നോക്കാന്‍ പറ്റിയ ഒരു സ്ഥലത്തല്ല ഞാന്‍, ലഭ്യമായ
പുസ്തകങ്ങളും കുറവ്. അതിനാല്‍ ഞാന്‍ എന്റെ ഓര്‍മ്മയില്‍ നിന്നും ആണ് പറയുന്നത്.


ഗീത : ഒരു ചോദ്യവും ഉത്തരവും...

ഈ പോസ്റ്റില്‍ ഒരു ചോദ്യവും അതിനുള്ള ഒരുത്തരവുമാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്. ഈയടുത്ത് ലഭിച്ച ഒരു പുസ്തകത്തില്‍ നിന്നുമുള്ള ഒരു ഭാഗം , ചിലര്‍ക്കെങ്കിലും താത്പര്യജനകമായേക്കും എന്ന് തോന്നിയതിനാല്‍ ഇവിടെ പോസ്റ്റുന്നു എന്നു മാത്രം...

വിഷയം ഭഗവദ്ഗീത ആണ്. അതിനെ പറ്റി വിദ്യാര്‍ത്ഥികളുടെ സംശയങ്ങളും അവയ്ക്ക് ആചാര്യന്മാരുടെ ഉത്തരങ്ങളുമായി തയ്യാറാക്കീയ “ഏതന്മേ സംശയം കൃഷ്ണഃ” എന്ന ഗ്രന്ഥത്തില്‍ നിന്നുമാണ് ഈ ഭാഗം...



ചോദ്യം :
  • ഭഗവദ്ഗീതയിലൂടെ പറയുന്നു : “മാര്‍ഗ്ഗമല്ല, ലക്ഷ്യമാണു പ്രധാനം” എന്ന്‍. ഇത് അധര്‍മ്മത്തിന് പ്രചോദനം നല്‍കുന്നില്ലേ?
റനീഷ് റഹ്മാന്‍.എ.വി.



പുനിതാ ബ്ലോഗ(ന)ന്‍-ഒരു വിശദീകരണം...

ഞാന്‍ ഇന്നലെ ഇട്ട പുനിതാ ബ്ലോഗ(ന)നാകാന്‍ പത്തു വഴികള്‍ എന്ന പോസ്റ്റിന് ഒരനുബന്ധം/വിശദീകരണമാണ് ഈ പോസ്റ്റ്...അതിനാല്‍ ഇതു വായിക്കുന്നവര്‍ ആ പോസ്റ്റു കൂടി വായിക്കണമെന്നപേക്ഷിക്കുന്നു...

എന്റെ ഈ പോസ്റ്റ് വായിച്ചതിനു ശേഷം കൊള്ളാം എന്ന ഒഴുക്കന്‍ മട്ടിലുള്ള അഭിപ്രായങ്ങളോടൊപ്പം ആത്മാര്‍ത്ഥമായി ചില കമന്റുകളും വന്നിരുന്നു...അതായത് , ഞാന്‍ ഈ പോസ്റ്റിട്ടത് ശരിയായില്ല എന്ന്. എന്റെ ബൂലോക സുഹൃത്തായ ശിവ , കാന്താരിക്കുട്ടി , അനൂപ് കോതനല്ലൂ‍ര്‍ മുതലായവര്‍ ആ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.