Reading Problems? Click Here


ഭാരതീയ സൈനികര്‍ക്ക് അഭിവാദ്യങ്ങള്‍...

[ദയവായി പോസ്റ്റ് മുഴുവനും വായിക്കുക, ഇമേജ് മാത്രമല്ല]
വായിച്ചുവല്ലോ??


ഈ കുഞ്ഞാടുകള്‍ ചിരിപ്പിച്ച് കൊല്ലും...

ആദ്യമായി എന്റെ എല്ലാ പ്രിയ ബൂലോക സഹോദരങ്ങള്‍ക്കും വൈകിപ്പോയെങ്കിലും, നന്മയും സന്തോഷവും സ്നേഹവും സ‌മൃദ്ധിയും ഒക്കെ നിറഞ്ഞ ഒരു പൊന്നോണം ആശംസിക്കട്ടെ...
ഇനി ഒരു രണ്ട് വാക്ക്...
അഹങ്കാരി സാധാരണയായി മാസത്തില്‍ പത്തോ പതിനാലോ പോസ്റ്റുകളിടും (മുക്കിമൂളിയാണെങ്കിലും...)ഇല്ലെങ്കില്‍ വയറ്റിനകത്ത് എന്തോ അസ്കിത പോലാണെന്നെ...പക്ഷേ ഒരു പോസ്റ്റ് ഈ ബ്ലോഗില്‍ വീണിട്ട് ഇന്നേക്ക് പന്ത്രണ്ട് ദിവസമായി. പോസ്റ്റിടാത്തത് മറ്റൊന്നും കൊണ്ടായിരുന്നില്ല, വിഷയദാരിദ്ര്യവുമായിരുന്നില്ല, ഈ ബ്ലോഗോസ്ഫിയറിലെ ചില മാന്യ ബ്ലോഗ്ഗര്‍മാരുടെ മതേതരസംവാദവും അതിലെ പെരുമാറ്റരീതിയും ഒക്കെ കൊണ്ട് മനസുമടുത്തിട്ടായിരുന്നു-ശാരീരികാസ്വാസ്ഥ്യവും ഒരു കാരണമാണെങ്കില്‍ തന്നെയും... ഇപ്പോ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും, “പിന്നേ, നീയാരെടാ വിശാലമനസ്കനോ പോസ്റ്റിടുന്നത് ഞങ്ങള്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കാന്‍? നീ എഴുതീല്ലെങ്കില്‍ ഈ ബൂലോകം രക്ഷപ്പെടും” എന്ന്. വായനക്കാരനെ സുഖിപ്പിച്ചില്ലെങ്കിലും എന്റെ പ്രസവവേദന എനിക്ക് മാറ്റിയല്ലേ പറ്റൂ...തെറ്റിദ്ധരിക്കേണ്ട, പ്രസവവേദന എന്നു ഞാനുദ്ദേശിച്ചത് വല്ലതുമൊക്കെ മനസില്‍ ഇങ്ങനെ കിടന്ന് മനസാകെ കലുഷിതമാകുന്ന അവസ്ഥയാ....ആ അവസ്ഥയില്‍ പറയാനുള്ള തോന്നിവാസങ്ങളും വേണ്ടാതീനങ്ങളും ആരോടെങ്കിലും ഇങ്ങനെ വിളിച്ച് പറയുമ്പോള്‍ ഒരാശ്വാസം..അത്ര മാത്രം!!!