Reading Problems? Click Here


നിങ്ങള്‍ക്കും വേണ്ടേ ഒരു നല്ല ബ്ലോഗ് ജീവിതം???


നിങ്ങള്‍ക്കും വേണ്ടേ നിങ്ങള്‍ സ്വപ്നം കണ്ടതു പോലെ ഒരു ബ്ലോഗ് ജീവിതം??? വനിതാ ബ്ലോഗര്‍മാരാല്‍ ചുറ്റപ്പെട്ട, കമന്റുകളുടെ ആധിക്യം കൊണ്ട് കമന്റ് ഓപ്ഷന്‍ പരിമിതപ്പെടുത്തേണ്ടി വരുന്ന, സൈറ്റ്ട്രാഫിക് മീറ്ററുകളുടെ സെര്‍വര്‍ അടിച്ചു പോകുന്നത്ര ഹിറ്റുകളുള്ള ഒരു ബ്ലോഗ് നിങ്ങള്‍ക്കും സ്വന്തമാ‍ക്കണ്ടേ???

ഇത് നിങ്ങളുടെ സ്വപ്നമാണോ???എങ്കില്‍ ഇതാ നിങ്ങള്‍ സ്വപ്നം കണ്ടതു പോലെ ഒരു ജീവിതം സ്വന്തമാക്കാന്‍ ഒരവസരം.കുറഞ്ഞ കാലം കൊണ്ട് അതിന്റെ തനതായ മേഖലയില്‍ കഴിവു തെളിയിച്ച അഹങ്കാരം ആഗോളതല്ലുകൊള്ളിത്തര ഇന്‍സ്റ്റി‌ട്യൂട്ട് അതിന്റെ ജൂണ്‍‌‌മാസ ബാച്ചിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു...


ബ്ലോഗര്‍പോളിന്റെ അറിയിപ്പ്...


ഈയിടെ അന്തര്‍ബ്ലോഗപോലീസ് സംഘടനയായ ബ്ലോഗര്‍പോളിന്റെ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ഒരു അറിയിപ്പാണിത്. ഈ ചിത്രത്തില്‍ കാണുന്ന അന്തര്‍ബ്ലോഗ കുറ്റവാളിയായ ബെര്‍ളി തോമസ് എന്ന ഒരു മലയാളം ബ്ലൊഗറെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചുകൊണ്ടുള്ളതായിരുന്നു പ്രസ്തുത ബ്ലോഗ്. സകലബ്ലോഗര്‍മാര്‍ക്കൂം ഈ ചിത്രം ബ്ലോഗര്‍പോള്‍ മെയില്‍ ചെയ്തു കൊടുത്തീട്ടുമുണ്ട്.

അതിനീചനും അത്യന്തം സൂത്രശാലിയുമായ ഇയാള്‍ ഒരുപാട് ബ്ലോഗനമാരെ അപമാനിച്ചതായും അപമാനഭയത്താലാണ് അവരാരും പരാതിപ്പെട്ടാതിരുന്നത് എന്ന് ഇപ്പോള്‍ ഒരു ശ്രുതി പരന്നിട്ടുണ്ട്.


ഡിവൈഎഫ്‌ഐ-അഥവാ സൂപ്പര്‍ പോലീസ്...

കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ പറഞ്ഞിരുന്നു സന്തോഷ് മാധവന്‍ മൂലം കോളടിച്ചത് രാഷ്ട്രീയക്കാര്‍ക്കും പത്രക്കാര്‍ക്കുമാണെന്ന്.അതു ശരി വയ്ക്കുന്ന തരത്തിലാണ് പിന്നീടുണ്ടായ സംഭവവികാസങ്ങള്‍. പ്രത്യേകിച്ച് പണിയൊന്നുമില്ലാതിരുന്ന , പ്രശ്നങ്ങളുണ്ടാക്കാന്‍ പഴുതില്ലാതിരുന്ന ഡിവൈഎഫ്‌ഐ ക്കും ഭരണപരാജയവും സര്‍ക്കാര്‍-ഭരണകക്ഷിയിലെ നാറുന്ന വിഴുപ്പലക്കലും മൂലം ഗതികിട്ടാതെ നെട്ടോട്ടമോടിയിരുന്ന സര്‍ക്കാരിനും ഒരു താത്ക്കാലിക പിടിവള്ളി ആയി മാറി ഈ പ്രശ്നം.നാട്ടിലെ മറ്റെല്ലാ പ്രശ്നങ്ങളേക്കാളും വലുതായി മാറി അവര്‍ക്ക് ഈ പ്രശ്നം.

ഇന്നത്തെ പത്രം എടുത്തു നോക്കിയപ്പോള്‍ മുന്‍പ്പേജില്‍ കിടക്കുന്നു,, നിയമമന്ത്രിയുടേ പ്രസ്താവന : “സ്വാമിമാരെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരും” .. നല്ലത്...ഇന്നലെ എല്ലാ ന്യൂസ് ചാനലുകളിലും ഡിവൈഎഫ്‌ഐയുടെ സംസ്ഥാനതല നേതാക്കള്‍ മുതല്‍ തറവിലപോലും ഇല്ലാതിരുന്ന ലോക്കല്‍ നേതാക്കള്‍ വരെ ടിവി ക്യാമറയ്ക്കു മുന്നില്‍ ചന്ദ്രഹാസമിളക്കി. നാടിനെ,നാട്ടിലെ പാവപ്പെട്ടവരുടെ ജീവനും ജീവിതത്തിനും ഭീഷണിയായ പ്രശ്നങ്ങള്‍ വന്നപ്പോ തലയില്‍ മുണ്ടുമിട്ട് നടന്നവരാണ് ഈ നേതാക്കളെന്നോര്‍ക്കണം. യുഡീഫ് ഭരണകാലത്ത് സ്വാശ്രയകോളേജുകാര്‍ നടത്തിയ പ്രവേശനപരീക്ഷാ ഹാള്‍ വരെ അടിച്ചു തകര്‍ത്ത ഇവര്‍ ഇന്ന് സര്‍ക്കാരിനെ നോക്കി പരസ്യമായി സ്വാശ്രയ മാനേജ്മെന്റുകള്‍ പല്ലിളിച്ചപ്പോഴും ഇടയലേഖനങ്ങള്‍ വായിച്ചപ്പോഴും ഹൈബര്‍നേഷനില്‍ ആ‍ായതും നമ്മള്‍ കണ്ടതാണ്.അപ്പോള്‍നമുക്കു മനസ്സിലായതാണ് ഇവരുടേ ജനസേവനത്തിന്റെ ആത്മ്മാര്‍ത്ഥത.


തൂക്കിക്കൊല്ലുക രണ്ടുതവണ, ഈ സ്വാമിമാരെ...

ഇപ്പോ സ്വാമിമാരുടെ സീസണാണല്ലോ...സന്തോഷ് മധവന്‍ ഏലിയാസ് അമൃതപൂറ്ണ്ണാനന്ദ...ഹിമവല്‍ ഭദ്രാനന്ദ ഏലിയാസ് സ്വാമി സുരേഷ്ഗോപി...

എന്തരായാലും കോളടിച്ചത് രണ്ടു കൂട്ടര്‍ക്കാണ്-രാഷ്ട്രീയക്കാര്‍ക്കും പത്രക്കാര്‍ക്കും. കുറച്ചു നാളത്തേക്ക് പുതുമയുള്ള ഒരു സെന്‍സേഷന്‍ കിട്ടിയല്ലോ!

പിന്നെയുള്ള രണ്ടുമൂന്നു ദിഅവസങ്ങളായി പത്രം തുറന്നു നോക്കിക്കഴിഞ്ഞാല്‍ സ്വാമിമാരെ കുറിച്ചുള്ള വാര്‍ത്തകളേ ഉള്ളൂ....അവിടേ ആ സ്വാമിയെ പോലീസ് തിരയുന്നു,മറ്റേടത്ത് മറ്റേ സ്വാമിയെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നു,വേറൊരിടത്തെ സ്വാമിയെ വേറെങ്ങാണ്ടു നിന്നും പൊക്കി അങ്ങനെ അങ്ങനെ...

അപ്പോ‍ഴൊന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്ന ഒരു മഹാത്മാവ് പ്രത്യക്ഷപ്പെട്ട് കണ്ടതേയില്ല.പക്ഷേ എന്റെ പ്രതിക്ഷ വൃഥവിലായില്ല,ദാ വന്നിരിക്കണു പുള്ളിയുടേ വിധിന്യായം- “സ്വാമിമാരുടെ ആസന്നത്തില്‍ കുന്തം കയറ്റി കൊല്ലണം!!”...പുള്ളി എന്തായാലും പുരാ‍ണം വായിച്ചിട്ടുണ്ട്,മാണ്ഡവ്യന്റെ കഥ നാമും കേട്ടിട്ടുള്ളതാണല്ലോ!!


സന്തോഷ് മാധവനും കുറേ അഹങ്കാര ചിന്തകളും...


--ഇത് തുടക്കത്തില്‍ ചളു ആണെങ്കിലും ദയവായി മുഴുവന്‍ വായിക്കുക --

രണ്ടു ആഴ്ചകളായി മലയാളം പത്രം വായിക്കാന്‍ കഴിയാതിരുന്നതിനാല്‍ വീട്ടിലേക്കു വന്നുകയറി , കുളികഴിഞ്ഞതും രണ്ടുമൂന്നു ദിവസത്തെ പത്രവുമായി നേരെ കട്ടിലിലേക്കു മറിഞ്ഞു...ഞാന്‍ പ്രതീക്ഷിച്ചത് ഒരു കേന്ദ്ര-ആഗോള - അമേരിക്കന്‍ ലവല്‍ തമാശകളായിരുന്നു പ്രധാന വാര്‍ത്തയായി.കാരണം കുറേ നാളുകളായി കോമഡി സിനിമകളില്ലാതിരുന്ന നമ്മുടെ രക്ഷക്കെത്തിയത് കേന്ദ്രീയ കോമഡിയുടെ വക്ത്താക്കളായ നമ്മുടേ പ്രിയ സാമാജികരും പിന്നെ ആഗോള കോമഡിയുടെ ഉപജ്ഞാതാവായ കലാ(പ)ഭവന്‍ ബുഷ് ചേട്ടനുമായിരുന്നല്ലോ...കൂടെ മേമ്പൊടിക്ക് എഡിറ്റോറിയല്‍ പേജില്‍ കുറച്ച് ചേട്ടന്മാരുടെ വക ധിംതരികിടതോമുകളും കാണും.സത്യം പറഞ്ഞാല്‍ ടെന്‍ഷന്‍ നിറഞ്ഞ ഈ ജീവിതത്തില്‍ ടിവി കാണാന്‍ കഴിയാത്ത ദിനങ്ങളില്‍ എന്നിലെ ചിരിയേ കെടാതെ കാക്കുന്നത് നമ്മുടേ പ്രിയ ഹാസ്യസാമ്രാട്ടുകളായ പിജി സാര്‍, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് , അശോകന്‍ , കേവിയെസ് ഹരിദാസ് മുതലായവരുടേയും ലോ‍ക്കല്‍ സാമ്രാട്ടുകളായ ഉമ്മന്‍‌ചാണ്ടി, വെള്ളാപ്പള്ളി, അഴീക്കോട് പ്രഭൃതികളുടെയും ലോകനിലവാര തമാശകളായിരുന്നു...പക്ഷേ കഴിഞ്ഞവാരം റിലീസായ ബുഷണ്ണന്റെ തമാശ ഇതുവരെയുള്ള മറ്റെല്ലാവര്രുടേയൂം മാത്രമല്ല , പുള്ളിക്കാരന്റെ വരെ ഗ്രേഡുകളെ നിലത്തിട്ടു ചവിട്ടിയരച്ചു കളഞ്ഞു...



ഫഗവാന്‍ ബര്‍ലി-( ഒരു മനോരമ സ്റ്റൈല്‍ വധം )...


നിങ്ങളുടെ ബ്ലോഗിന് വേണ്ടത്ര ഹിറ്റുകള്‍ കിട്ടുന്നില്ലേ???കമന്റ് ബോക്സിലെ തെറിവിളികളും കുറ്റപ്പെടുത്തലുകളും കേട്ട് നിങ്ങള്‍ മടുത്തുവോ???നിങ്ങളുടേ ബ്ലോഗില്‍ സന്ദര്‍ശകര്‍ കുറയുന്നുവോ???
വിഷമിക്കേണ്ടാ...കുട്ടിച്ചാത്തന്‍ സേവയിലൂടെ ഏതു പ്രശ്നത്തിനും പരിഹാരം....

ഫഗവാന്‍ ബെര്‍ലി!!!
നിങ്ങളുടെ ഏതു പ്രശ്നങ്ങള്‍ക്കും പരിഹാരം...പണച്ചിലവില്ല,ബുദ്ധിമുട്ടില്ല...!!!ഫഗവാന്‍ ബെര്‍ളിയിലൂടെ രക്ഷപ്പെട്ടവര്‍ അനവധി...ഈ ദേവന്റെ പ്രസാദത്തിനാല്‍ കുത്തുപാളയെടുത്തിരുന്ന മനോരോഗവിദഗ്ദ്ധരും ക്രിമിനല്‍ വക്കീലന്മാരും രക്ഷപ്പെടുന്നു...അനുഭവങ്ങള്‍ സാക്ഷി...


ഞാനെങ്ങനെ ബ്ലോഗറായി - ഒരു രജനി സ്റ്റൈല്‍ വിവരണം...

---മെയ് 1-നു വിടരുന്ന മൊട്ടുകള്‍ എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിച്ച എന്റെ കൃതി(!)യില്‍ നിന്നും കുറച്ചു ഭാഗം ഞാന്‍ തന്നെ മോഷ്ടിക്കുന്നു---(ഇവിടെ)

ബ്ലോഗെന്നു പണ്ടേ കേട്ടപ്പോഴൊക്കെ ഞാന്‍ നിനച്ചു ഇതെന്തു കുന്തം?എന്തെങ്കിലും എഴുതാന്‍ അറിയാമായിരുന്നേ പണ്ടേ പത്താം ക്ലാസു പാസാകാമായിരുന്നു... സമയം കളയാന്‍‌ നെറ്റില്‍ വേറെന്തെല്ലാം വഴി( ?) കിടക്കുന്നു...പക്ഷേ ചേട്ടന്‍ ഒരെണ്ണം തുടങ്ങി എന്നു കേട്ടപ്പോ...എന്താന്നറിയാന്‍ വയ്യ...അടിവയറ്റീന്നൊരു എരിച്ചിലാ...ഉച്ചയ്ക്ക് ഊണില്ല ( 3 മണി ഉച്ചയല്ലല്ലോ ) ... രാത്രി ഉറക്കമില്ല (പകല്‍ 8 am മണി രാ‍ത്രിയുമല്ല ) ...ആത്മാവിന്റെ അന്തരാളത്തില്‍ നിന്നും സര്‍ഗ്ഗചേതനയുടെ ( തേങ്ങാക്കൊല!) ഉള്‍വിളി സഹിക്കാന്‍ വയ്യാതായപ്പോ , പാതിരാത്രി എഴുന്നേറ്റിരുന്ന് മൂന്നാലു ബ്ലോഗ് അങ്ങുണ്ടാക്കി...അപ്പോള്‍ കൊള്ളാം , ചേട്ടന് ഒരെണ്ണമേ ഉള്ളൂ...ഹിഹിഹി ഞാന്‍ തന്നെ പുലി...



ഇതാ ഇവിടെ തുടങ്ങുന്നൂ...

“ ഓം ശുക്ലാംബരധരം വിഷ്ണും
ശശിവര്‍ണ്ണം ചതുര്‍ഭുജം
പ്രസന്നവദനം ധ്യായേത്
സര്‍വ്വവിഘ്നോപ ശാന്തയേ...”

ഹരിഃശ്രീഃ ഗണപതയെ നമഃ അവിഘ്നമസ്തു
അഹങ്കാരിയുടെ അക്രമങ്ങള്‍ ഇവിടേ തുടങ്ങുന്നു...
ഇന്ന് തീയതി 2008-ആമാണ്ട് മെയ് മാസം 7-ആം തീയതി (07/05/08)