കുറച്ച് ദിവസത്തേക്ക് ഓണ്‍ലൈന്‍ ആകാന്‍ സാധിക്കാത്തതിനാല്‍ കമന്റുകള്‍ക്ക് മറുപടി തരാന്‍ സാധിക്കയില്ല. അതിനാല്‍ ക്ഷമിക്കുക...(അതിനാല്‍ തന്നെ കമന്റ് ഫോമിലെ അനോണി ഓപ്ഷനും തത്കാലത്തേക്ക് ഡിസേബിള്‍ ചെയ്യുന്നു--വീണ്ടും ക്ഷമിക്കുക)

കശ്മലാ, ചിലരല്ല - പ്രമുഖരുണ്ട്...!!!

ഇന്ത്യന്‍ സൈന്യം” എന്ന് കാ‍ണുമ്പോള്‍ ഹാലിളകുന്ന സൂക്കേടുള്ള ഒരു സഹോദരന്‍ അബദ്ധവശാല്‍ അഹങ്കാരത്തില്‍ കഴിഞ്ഞ പോസ്റ്റില്‍ വന്നു പെട്ടു.പതിവു പോലെ ഇന്ത്യന്‍ സൈന്യം എന്ന് കണ്ടപ്പോഴേക്കും പുള്ളീടെ ഒണ്ടാരുന്ന നട്ടൂടെ പോയി. :)

പിന്നെ എന്താ പറയാ, പുള്ളി വീട്ടില്‍ അച്ഛനേം അമ്മേനേം വിളിക്കുന്നന്‍ ഓമനപ്പേരൊക്കെ അഹങ്കാരീടെ ബ്ലോഗില്‍ വന്ന് പറഞ്ഞേച്ചും പോയി....

“കൈത്തരിപ്പ് തീര്‍ത്തേര്” എന്ന് അഹങ്കാരി പറഞ്ഞിട്ടൊണ്ട്, അതിനാല്‍ എന്നാ പറഞ്ഞാലും മിണ്ടല്ലും! എന്നാരുന്നു പുള്ളിക്കാരന്റെ കല്പന...

വഴിയരികിലിരുന്ന് നമ്മെ നോക്കി ഒരൂ ഭ്രാന്തന്‍ ചീത്ത പറഞ്ഞാ നമ്മളെന്താ ചെയ്യാ? അവഗണിക്കും...

ഗേറ്റ് തുറന്നിട്ടു എന്ന് കരുതി നമ്മുടെ വീട്ടുമുറ്റത്ത് വന്ന് അപ്പിയിട്ടാലോ???

ങാ, പോട്ടെ...പാതിരാത്രിയാണേലും പത്ത് വാഴ നട്ടാ മതിയാരുന്നു.....അതല്ലാതെന്ത് പറയാന്‍!

ഇനി, ആ കമന്റുകള്‍ കണ്ടപ്പോള്‍ നമ്മുടെ “ഞാന്‍ കശ്മലന്‍” എന്ന എന്റെ സഹൃദയനായ വിമര്‍ശകനും നിരൂപകനുമായ ബ്ലോഗര്‍ സുഹൃത്തിനൊരു സംശയം...

ദാ ഇങ്ങനെ....

njan Kasmalan says

indian sainyathodu ithrayum ethirppulla aalukal nammude naattil undo ? Athoru puthiya sambhavam aanallo !!Ikkoottar chilar CPM ilumo ??

സത്യത്തില്‍ ഇത് വായിച്ചപ്പോ ചിരിക്കണോ കരയണോ എന്ന് ഓര്‍ത്ത് ഇരുന്നു പോയി അഹങ്കാരി...

വി.എസിനോട് നമ്മടെ തോമസ് ഐസക് സാറു ചോദിച്ച ഒരു ചോദ്യമാണ് അഹങ്കാരീടെ മനസില്‍ അപ്പോള്‍ മുഴങ്ങിയത്...“ഭരണഘടനയോടും ഭരണഘടനാസ്ഥാപനങ്ങളോടും സഖാവിനെന്നാ ഇത്ര പ്രേമം തുടങ്ങിയത് ” എന്ന ചോദ്യം!!!

കമ്യൂണിസ്റ്റുകള്‍ക്ക് ഇന്ത്യയോടും സൈന്യത്തോടുമൊക്കെ ഉള്ള സ്നേഹം പണ്ടേ പ്രസിദ്ധമല്ലെ??? “നമ്മള്‍ നമ്മുടേതെന്നും അവര്‍ അവരുടേതെന്നും” പറയുന്നത്ര പ്രശസ്തം... :)

പിന്നീടാണ് ഇന്ന് രാവിലെ വായിച്ച ഒരു വാര്‍ത്തയിലെ ഒരു വരി മനസിലുടക്കിയത്...വീണ്ടും പത്രം നിവര്‍ത്തി നോക്കി...ആദ്യം മനോരമ ആണ് നോക്കിയത്...അതിലുണ്ട്....എന്നാല്‍ മനോരമയാണല്ലോ! മാധ്യമ സിന്‍ഡിക്കേറ്റേ!!! അതിനാല്‍ മാതൃഭൂമി കൂടി നോക്കി...അതിലും...!!!ഓ വീരന്‍ യുഡി‌എഫിലാണല്ലോ!! അപ്പോ ഇത് വീരനും മാത്യു അച്ചായനും മാധ്യമസിന്‍ഡിക്കേറ്റുകാരും കൂടി മെനഞ്ഞുണ്ടാക്കിയ കഥ തന്നെ ആ‍യിരിക്കും...

ദാ നോക്കിക്കേ...


ഏതായാലും വി‌എസ് ഇന്ത്യന്‍ സൈന്യത്തിനു രക്തം നല്‍കണമെന്ന് പറഞ്ഞു എന്നും (നല്‍കിയോ ഇല്ലയോ എന്നതില്‍ രണ്ട് പത്രത്തിനും രണ്ട് അഭിപ്രായം) അത് പാര്‍ട്ടി താത്പര്യത്തിനു വിരുദ്ധമായെന്നും (അതായത് പാര്‍ട്ടിക്ക് ഇന്ത്യന്‍ സൈന്യത്തോട് എതിര്‍പ്പായിരുന്നു എന്ന്) അതിനാല്‍ വി‌എസിനെ ശിക്ഷിച്ചു എന്നും ഉള്ള കാര്യത്തില്‍ സംശയമില്ല!!!

അപ്പോ കശ്മലാ...പറഞ്ഞു വന്നതെന്താന്നു വച്ചാ...ഈ സൈന്യത്തോടെതിര്‍പ്പുള്ള “ചിലര്‍” മാത്രമല്ല സിപി‌എമ്മിലുള്ളത്. ചൈനാ യുദ്ധ കാലത്ത് സൈനീകര്‍ക്ക് ഭക്ഷണവും മറ്റുമെത്താത്തിരിക്കാന്‍ സപ്ലൈ വാഹനങ്ങളെ ആക്രമിക്കുകയും അവ കടന്നു പോകാതിരിക്കാന്‍ അപ്രതീക്ഷിത ബന്ദുകള്‍ നടത്തുകയും ചെയ്ത ചരിത്രമുള്ള പാര്‍ട്ടിയാണ് സിപി‌എം...

ഇപ്പോള്‍ സൈന്യത്തോട് പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിക്കാത്തതിനു കാരണം, പണ്ടത്തെ പോലെ നേതാക്കന്മാരുടെ വാക്ക് വേദവാക്യമായി കാണുന്നവരല്ല ഇന്നത്തെ സമൂഹം, അവര്‍ക്കും വിവരവും വിദ്യാഭ്യാസവും ഉണ്ടായി എന്നതിനാലാണ്...

പിന്നെ ഇന്ന് പ്രത്യയശാസ്ത്രപരമല്ലല്ലോ, നിലനില്‍പ്പുപരവും വിഭാഗീയപരവും ലാവ്‌ലിന്‍പരവുമാണല്ലോ പാര്‍ട്ടി നിലപാടുകള്‍...

പിന്നെ ഇങ്ങനെ ചില മണ്ടന്മാര്‍ അറിയാതെ ഉള്ളിലുള്ളത് പുറത്ത് വിട്ടു പോകുന്നു എന്ന് മാത്രം...

പാവം സുഖമില്ലാത്തോണ്ടാ...വിട്ടേരെ...

[പക്ഷേ എന്തോ പുള്ളിക്ക് ചൈനീസല്ല പാക്കിസ്ഥാന്‍ ഐറ്റംസാ ഇഷ്ടം...കണ്ടില്ലേ, സെര്‍ച്ച് ഐറ്റം : പാക്ക് കോള്‍ഗേള്‍സ്! (ലിങ്കിനു കടപ്പാട് ഈ അനോണിക്ക്) ]