Reading Problems? Click Here


ബ്ലോഗ് ഓസ്കാര്‍-2008!!!

തലയില്‍ ആള്‍ത്താമസം കുറവായതിനാല്‍ പോസ്റ്റുകളുടെ ഇടവേള കൂടി വരുന്നു.ഫോര്‍വേഡ് മെയിലുകളാണേ ഒന്നും വരുന്നതുമില്ല.അതിനാല്‍ പുതിയ പോസ്റ്റുകള്‍ ഇടാന്‍ ഒരുപാട് സമയമെടുക്കുന്നു.എപ്പോഴും സുധാകരന്‍ സാറിനെയും ചാര്‍ളി ദ ഗ്രേറ്റിനേയും മാത്രം ആശ്രയിക്കാന്‍ പറ്റില്ലല്ലോ!!!അപ്പോഴാണ് ഞാന്‍ ഒരു കാര്യം മനസ്സിലാക്കിയത്-എന്റെ ബ്ലോഗില്‍ ആളു കുറയുന്നു എന്ന്!!!ഈശ്വരാ...ബൂലോകത്തിന്റെ അപ്പോസ്തല(ന്‍‍) എന്ന പേരു കഷ്ടപ്പെട്ടു സമ്പാദിച്ചു വരുകാരുന്നു.

അപ്പോഴാ ഈ കുരിശ്...എന്റെ പട്ടം തെറിക്കുമല്ലോ എന്റെ വൃന്ദാ കാരാട്ടു ഭഗോതീ...

അതുകൊണ്ട് ഈ ബൂലോകരുടെ ശ്രദ്ധയെ എന്നിലേക്കാകര്‍ഷിച്ചു നിറുത്താന്‍ (അതിനു വേണ്ടി മാത്രം) ഞാന്‍ ഒരു പുതിയ ആശയം (ഇംഗ്ലീഷ് ബ്ലോഗുകളില്‍ ധാരളമുണ്ട്, മലയാളത്തില്‍ ആദ്യമായി) അവതരിപ്പിക്കുന്നു :

ബ്ലോഗ് ഓസ്കാര്‍!!! (പശ്ചാത്തലത്തില്‍ ലൈറ്റ് കളര്‍ ‍ചേഞ്ചും സിംബലും)

താത്പര്യമുള്ളവര്‍ പങ്കെടുക്കുക ( ഇല്ലാത്തവര്‍ക്കുള്ളത് വഴിയെ വരും) :

ഈ പരിപാടി എന്തെന്നാല്‍: ഈ ബൂലോകത്തിലെ മലയാളത്തിലും ഇതരഫാഷകളിലും ബ്ലോഗോസ്ഫിയറിലും നിങ്ങള്‍ വായിച്ചിട്ടുള്ള വളിപ്പെഴുത്തുകാരെ പറ്റി ഒരു ലേഖനമോ വിമര്‍ശനമോ അഭിനന്ദനമോ ഇന്റര്‍വ്യൂവോ എന്തര് കുന്തമേലും കയ്യിലൊണ്ടേ അത് അടുത്ത ജൂലൈ 1-നു മുന്‍പ് നിങ്ങടെ സ്വന്തം ബ്ലോഗില്‍ പോസ്റ്റുക!!! അതാണ് നിങ്ങള്‍ ആ എഴുത്തുകാരനു വേണ്ടി കൊടുക്കുന്ന നോമിനേഷന്‍ എന്നിട്ട് അതിന്റെ ലിങ്ക് എന്റെ കമന്റു ബോക്സിലിടണ്ടാ(പിന്നേ നെനക്കൊക്കെ ഹിറ്റു കൂട്ടിത്തരല്ലല്ലേ എന്റെ പണി!!!)
പക്ഷേ നിങ്ങള്‍ ദിവസവും എന്റെ ബ്ലോഗില്‍ വന്ന് നിങ്ങക്കിഷ്ടപ്പെട്ട വളിപ്പെഴുത്തുകാരന്‍,വര്‍ഗീയവാദി (ജാതിയുമാവാം) ,മോഷണവീരന്‍ എന്നിവരുടെ പേരുകള്‍ എന്റെ കമന്റ്ബോക്സില്‍ ഇടണം,അത്രമാത്രം...നിങ്ങടെ ഓരോ കമന്റും അയാക്കുള്ള/അവര്‍ക്കുള്ള നിങ്ങടെ വോട്ടായി കൂട്ടുന്നതാണ്. ഒടുവില്‍ എല്ലാ വോട്ടുകളും കൂടി കൂ‍ട്ടി ഈ വര്‍ഷത്തെ ബ്ലോഗ് ഓസ്കാറുകള്‍ ഒരു ഫൈനല്‍ റൌണ്ടപ്പ് പോസ്റ്റില്‍ പ്രഖ്യാപിക്കുന്നതാണ്.

1. വിശാലമനസ്കന്‍ മുതല്‍ മരമാക്രി വഴി ബെര്‍ളിതോമസു വരെയാകാം(അതില്‍ താഴരുത്,അങ്ങനെ ഒരാളുണ്ടെങ്കില്‍)

2. ജൂലൈ 1-നു മുന്‍പ് പോസ്റ്റിടണം ( ഡേറ്റ് എന്റെ സൌകര്യത്തിനു മാറ്റാന്‍ എനിക്കവകാശമുണ്ട്!!!)

3. പ്രസിദ്ധരാകണമെന്നില്ല.പക്ഷേ താഴെ പറയുന്ന വിഭാഗങ്ങളിലേതിലേക്കെങ്കിലുമേ നോമിനേഷന്‍ പോസ്റ്റ് ഇടാവൂ...

4. എഴുതാന്‍ വയ്യാന്നുണ്ടേ കൂ‍വിവിളിച്ചു പറഞ്ഞാലും മതി.അല്ലേ ആ ബ്ലോഗിന്റ്റെ ഒരു സ്ക്രീന്‍ഷോട്ട് എടുത്തിട്ടാലും മതി.

5. എഴുത്തിനെ പറ്റി നിങ്ങക്കു വലിയ വിവരം വേണമെന്ന് നിര്‍ബന്ധമില്ല!ആ ബ്ലോഗിന്റെ ലിങ്ക് കയ്യിലുണ്ടാകണം. ചോദ്യം വരുമ്പോ നിങ്ങളെ ആകര്‍ഷിച്ച വളിപ്പ്/വര്‍ഗീയം ഒക്കെ ചൂണ്ടിക്കാണിച്ചു ക്വോട്ട് ചെയ്യാന്‍ കഴിയണം.(അല്ല്ലാതെ വിഷയത്തെ പറ്റി വലിയ വിവരം വേണോന്നു പറഞ്ഞാല്‍ ബ്ലോഗെഴുതിയോനല്ലാതെ ആരും നോമിനേറ്റു ചെയ്യില്ലല്ലോ)

6. ഒരാള്‍ നോമിനേറ്റു ചെയ്ത ബ്ലോഗറെ തന്നെ മറ്റൊരാള്‍ക്കും നോമിനേറ്റ് ചെയ്യാം.(അയാളു ചത്തിട്ടില്ലേല്‍).നിങ്ങടെ കമന്റു വഴിയുള്ള വോട്ടുകള്‍ ഒന്നിച്ചു കൂട്ടിനോക്കുന്നതാണ്.

7. നിങ്ങളിതു വരെ വായിച്ചിട്ടില്ലേലും നോമിനേറ്റു ചെയ്യാം . ലിങ്കു പിന്നീടു തപ്പിയെടുത്തിരുന്നാ മതി!!!

8. മുഖ്യമായും വളിപ്പെഴുതുന്നവരെ ( തറവളിപ്പാകണമെന്നു നിര്‍ബന്ധമില്ല) മാത്രമേ പരിഗണിക്കൂ.ഉദാ. കുറുമാന്‍ മറ്റു ചെല കാര്യങ്ങളും (കഥയാന്ന് അങ്ങേരു പറേന്നു, എനിക്കറീ‍ല്ല) എഴുതുന്നേലും പ്രധാനമേഖല വളിപ്പു തന്നെ.അതുപോലെ.

9. ഇനി ഏറ്റവും പ്രധാനപ്പെട്ട കാര്യം : ഒരൊറ്റ ഒരുത്തനും പെണ്ണുങ്ങളെ പറ്റി പോസ്റ്റിട്ടു പോകല്ലും ( കൊച്ചുത്രേസ്യയെ ഒഴിവാക്കിയിരിക്കുന്നു.അതിനെ പെണ്ണായി കൂ‍ട്ടീട്ടില്ല!!!)


ഇനി നോമിനേറ്റ് ചെയ്യാവുന്ന വിഭാഗങ്ങള്‍ :

ബ്ലോഗ് ഓസ്കാര്‍ ഫോര്‍ ദ ബെസ്റ്റ് :


1. വളിപ്പ്
2. ക്വാമഡി
3. മണ്ടത്തരം
4. തറവളിപ്പ്
5. ജാതി/മത കോമരം
6. പരദൂഷണം/ശവത്തില്‍ക്കുത്ത്
7. വൃത്തികേട്/തെറി
വോട്ടുകള്‍ കമന്റായി ഇടുന്നവര്‍ കമന്റിടേണ്ട ഫോര്‍മാറ്റ് :
"ABO[space]Nameof Blogger[space]Vibhagam"


നോമിനേഷനുകളില്‍ ഓരോ വിഭാഗത്തിലും ഏറ്റവും കൂടുതല്‍ വോട്ട് നേടുന്നവര്‍ക്ക് 2008-ലെ ബ്ലോഗ് ഓസ്കാറുകള്‍ നല്‍കുന്നതാണ്.ബ്ലോഗ് ഓസ്കാര്‍ നേടുന്നവര്‍ക്ക് ബ്ലോഗായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ട്രോഫീടെ പടവും പിന്നെ എന്റെ കയ്യൊപ്പിട്ട ഫോട്ടോയും അത് ബ്ലോഗിലിടനുള്ള അനുവാദവും ലഭിക്കുന്നതാണ്.



വിഷമിക്കേണ്ടാ!!! വോട്ടും നോമിനേഷനും ഇടുന്നവര്‍ക്കും സമ്മാനമുണ്ട്!!!
അവര്‍ക്ക് എന്റെ കയ്യൊപ്പോടു കൂടിയ്യ ഫോട്ടോയ്യും അത് ബ്ലോഗിലിടാനുള്ള അനുവാദവും ലഭിക്കുന്നതാണ്.കൂടാ‍തെ അവരെ ഞാന്‍ നേരിട്ട് കമന്റിലൂടെ അഭിനന്ദിക്കുന്നതാണ്.അതിലും വലിയ എന്തു സന്തോഷം???എന്തു സമ്മാനം???

പിന്നെ നിങ്ങളുടെ പ്രിയപ്പെട്ട ബ്ലോഗര്‍ക്ക് ഓസ്കാര്‍ കിട്ടുന്നതിന്റെ ഒരു ആത്മസംതൃപ്തിയും!!!

ചെല്ലൂ...ലിങ്കുകളും ബ്ലോഗുകളും തപ്പിയെടുക്കൂ...ഇന്നു തന്നെ നോമിനേഷന്‍ പോസ്റ്റീടൂ....

(ഈ പരിപാടിക്ക് മറ്റേതെങ്കിലും പരിപാടികളുമായുള്ള സാദൃശ്യം കേവലം മനഃപൂര്‍വ്വം മാത്രം)
-----------------------------------------------------------------------------------------



PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

11 അഭിപ്രായങ്ങൾ:


    ഞാന്‍ ഒരു പുതിയ ആശയം (ഇംഗ്ലീഷ് ബ്ലോഗുകളില്‍ ധാരളമുണ്ട്, മലയാളത്തില്‍ ആദ്യമായി) അവതരിപ്പിക്കുന്നു :


    ബ്ലോഗ് ഓസ്കാര്‍!!! (പശ്ചാത്തലത്തില്‍ ലൈറ്റ് കളര്‍ ‍ചേഞ്ചും സിംബലും)


    താത്പര്യമുള്ളവര്‍ പങ്കെടുക്കുക ( ഇല്ലാത്തവര്‍ക്കുള്ളത് വഴിയെ വരും) :



  1. siva // ശിവ said...
  2. എന്തായാലും എവിടുന്നോ ഒരു അടി വരുന്നുണ്ട്...കരുതിയിരുന്നോ...

  3. പ്രിയ ഉണ്ണികൃഷ്ണന്‍ said...
  4. 6. പരദൂഷണം/ശവത്തില്‍ക്കുത്ത്
    7. വൃത്തികേട്/തെറി

    ഇതില്‍ എഴുതംന്നു വെച്ചതാ... സമ്മാനത്തില്‍ കയ്യൊപ്പുണ്ടെന്നറിഞ്ഞപ്പോ ഇനിയന്തായാലും വേണ്ട


    ഇനി ഏറ്റവും പ്രധാനപ്പെട്ട കാര്യം : ഒരൊറ്റ ഒരുത്തനും പെണ്ണുങ്ങളെ പറ്റി പോസ്റ്റിട്ടു പോകല്ലും ( കൊച്ചുത്രേസ്യയെ ഒഴിവാക്കിയിരിക്കുന്നു.അതിനെ പെണ്ണായി കൂ‍ട്ടീട്ടില്ല!!!)



  5. ഏറനാടന്‍ said...
  6. ഹെല്‍‌മെറ്റ് പതിവായി ധരിക്കുക തലയെങ്കിലും രക്ഷപ്പെടുത്തുക.

  7. krish | കൃഷ് said...
  8. അതെന്നാ അഹങ്കാരി, കൊച്ചുത്രേസ്സ്യയെ ഒഴിവാക്കിയത്, കൈക്കൂലി വല്ലതും തന്നാരുന്നോ (കൈത്തരിപ്പേ..).

    സംഗതി കൊള്ളാം. ഇനീപ്പോ എഴുതാനാണെങ്കി ബൂലോകം മുഴുവന്‍ നിറഞ്ഞുകിടക്കയല്ലേ.. ന്നാല്‍ പിന്നെ അഹങ്കാരിയെപ്പറ്റി എഴുതിയാല്‍ ബ്ലോഗ് ഓസ്കാര്‍ പക്കാ..(അതുപിന്നെ അങ്ങനെതന്നെയല്ലേ..ല്ലേ).
    ഹിറ്റു കൂട്ടാന്‍ എന്തൊക്കെ വിദ്യകള്‍.
    ബ്ലോഗ്‌സ്തംഭം മഹാശ്ചര്യം, എനിക്കും കിട്ടണം ഹിറ്റുകള്‍!!

  9. എതിരന്‍ കതിരവന്‍ said...
  10. ‘മണ്ടത്തരം’ എന്നതിന്‍ രണ്ടു സബ് ക്യാറ്റഗറി വേണം.

    1. സാധാരണ മണ്ടത്തരം
    2. അഹങ്കാരി ടൈപ് മണ്ടത്തരം

  11. Unknown said...
  12. puthiya photo valare nannayittundu. ethara kochu thampurano? eppozhanu peru yogichathu.sammanam vayichappol sandosham kondu kannu niranju poyi.kochu thampuranu adi kittathe sukshikkan randu angarakshakare vachal kollam.

  13. ആരോ said...
  14. ഒരു ചിന്ന സംശയം...ബ്ലോഗ് ഓസ്കാര്‍ എങ്ങനെയാ ഉണ്ടാവുക..ബ്ലോഗ് ബുക്കറോ ബ്ലോഗ് ജ്ഞാന പീഠമോ അല്ലേ ഉണ്ടാവൂ..

  15. കുറുമാന്‍ said...
  16. ഒരു നോമിനേഷന്‍ ഞാന്‍ തരുന്നു വളിപ്പെഴുത്തില്‍.....പറ്റിയാല്‍ കൊട് ഇല്ലേല്‍ തട്ട് ചവറ്റുകൊട്ടയില്‍....

  17. ബഷീർ said...
  18. ഇതിനൊക്കെ ഒരു യോഗം വേണം..
    എല്ലാം വഴിയേ വരും.. വരാനുള്ളത്‌ വേലിയില്‍ ത്നങ്ങില്ല എന്നല്ലേ

കമന്റെഴുതണോ??? ദാ ഇവിടെ...