2008 ആഗസ്റ്റ് 2-ആം തീയതി ശനിയാഴ്ചത്തെ മാതൃഭൂമി പത്രത്തില്‍ വന്ന , ബഹു:കേരളാ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ ലേഖനത്തില്‍ നിന്നെടുത്ത ചില പ്രധാന വാചകങ്ങളാണിവ :
1. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ ദേശീയാധ്യക്ഷനും 10 എം.പി.മാരും കോഴവാങ്ങി കുടുക്കിലായ പാര്‍ട്ടിയാണ് ബി.ജെ.പി.
2.തകര്‍ക്കപ്പെട്ട നിലയില്‍ ബാബറി മസ്ജിദും അവിടെത്തന്നെയുണ്ട്. അതുകൊണ്ടാണ് സി.പി.എം. നോമിനിയും ലോക്സഭാ സ്പീക്കറുമായ സോമനാഥ് ചാറ്റര്‍ജി തനിക്ക് ബി.ജെ.പി.യോടൊപ്പം വോട്ട് ചെയ്യാന്‍ പറ്റില്ലെന്ന് പാര്‍ട്ടി നേതൃത്വത്തോട് വെട്ടിത്തുറന്നു പറഞ്ഞത്.
3.ഇന്ത്യന്‍ ഭരണഘടനയേക്കാള്‍ വലുതല്ല പാര്‍ട്ടിയുടെ ഭരണഘടനയെന്നും സോമനാഥ് ചാറ്റര്‍ജി വ്യക്തമാക്കി.
4.ന്യൂനപക്ഷത്തെ കടന്നാക്രമിക്കുന്ന പ്രസംഗമായിരുന്നു അത്. അഫ്സല്ഗുരുവിന്റെ വധശിക്ഷ തൊട്ട് സേതുസമുദ്രം വരെയുള്ള കാര്യങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു.
5.ഇന്ത്യയിലെ മുസ്ലിം എം.പി.മാരില്‍ ബഹുഭൂരിപക്ഷവും യു.പി.എ. സര്‍ക്കാരിനൊപ്പം നിന്നു. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള, അഖിലേന്ത്യാ മജ്ലിസ് ഇത്തെഹാദി മുസ്ലിമിന് നേതാവ് അസറുദ്ദീന് ഉവൈസി, ജമ്മുകശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മെഹ്ബൂബ മുഫ്തി തുടങ്ങിയവരും ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗും ബി.ജെ.പി.യെ എതിര്‍ക്കാന്‍ തയ്യാറായി. അദ്വാനി അധികാരത്തിലേറിയാല്‍ തന്നെപ്പോലുള്ള മുസ്ലിങ്ങളാണ് കഷ്ടപ്പെടുകയെന്ന് ഉവൈസി ചൂണ്ടിക്കാട്ടി. പക്ഷേ, ഇടതുപക്ഷം കണ്ണുതുറന്നില്ല. ഇടതിന്റെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി ഒമര്‍ അബ്ദുള്ള വികാരനിര്‍ഭരമായി പ്രസംഗിച്ചു.
6.രാജ്യതാത്പര്യത്തിനുവേണ്ടി ഏതറ്റംവരെയും പോകാനായിരുന്നു കോണ്‍ഗ്രസ്സിന്റെ തീരുമാനം.
7.വിദര്‍ഭയിലെ കലാവതിയുടെയും സോങ്കസ് ഗ്രാമത്തിലെ ശശികലയുടെയും നൊമ്പരമാണ് കോണ്‍ഗ്രസ്സിനെ മുന്നോട്ടുപോകാന്‍ പ്രചോദിപ്പിച്ചത്.
8. വിശ്വാസവോട്ടെടുപ്പിനെ അട്ടിമറിക്കാന്‍ അവസാനനിമിഷം നോട്ടുകെട്ടുകള്‍ സഭയില്‍ അനധികൃതമായി ഹാജരാക്കി ബി.ജെ.പി. വൃത്തികെട്ട രാഷ്ട്രീയം കളിച്ചപ്പോഴും വിശ്വാസവോട്ടെടുപ്പില്‍ ഉജ്ജ്വല ഭൂരിപക്ഷം നേടിയപ്പോഴും പുഞ്ചിരിച്ചുകൊണ്ടിരുന്ന പ്രധാനമന്ത്രിക്ക് ഹീറോയുടെ പരിവേഷമാണ് ലഭിച്ചത്.
-------------------------------------------------------------------------
എന്റെ പ്രിയ ചാണ്ടി സാറേ, ഒന്നോര്‍ക്കണം..എല്ലാവരും ഉമ്മന്‍ചാണ്ടിമാരല്ല!!!
കഴിഞ്ഞ 3 വര്‍ഷത്തിനിടയില്‍ ഏത് അഴിമതിക്കേസില്‍ ആണ് മിസ്റ്റര്‍ ചാണ്ടി പത്ത് ബിജെപി എംപിമാരും ദേശീയ അധ്യക്ഷനും ഉള്‍പ്പെട്ടത്? ചോദ്യം ചോദിക്കാന്‍ കോഴ വാങ്ങിയ കേസാണു താങ്കള്‍ ഉദ്ദേശിച്ചതെങ്കില്‍ ആ 11 എംപിമാരില്‍ 3 പേരെ ബിജെപി ആയിരുന്നുള്ളൂ. ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ 1 എംപിയും സഖ്യകക്ഷികളുടെ 3 എംപീമാരും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നത് എന്തേ മറന്നു കളഞ്ഞൂ??? അതു പോലെ ദേശീയാധ്യക്ഷന്‍ ഏത് കേസിലാ കുടുങ്ങിയതെന്നും കൂടിപറഞ്ഞാ കൊള്ളാമായിരുന്നു.
സോമനാഥിന്റെ കാര്യം കിടിലോല്‍ക്കിടിലം!!! ബിജെപിയുമായി ചേരാന്‍ പറ്റാത്തതാ പ്രശ്നം, അല്ലാതെ കോണ്‍ഗ്രസ് വച്ച് നീട്ടിയ അധികാരകസേര അല്ലായിരുന്നു, അല്ലേ!!! അത്ര ആദര്ശവാനായിരുന്നു എങ്കില്‍ എന്തേ സ്പീക്കര്‍ സ്ഥാനം രാജി വച്ച് വോട്ടിങ്ങില്‍ നിന്നും മാറി നിന്നില്ല? എന്തേ രാജി വച്ച് കോണ്‍ഗ്രസിനു വോട്ട് ചെയ്തില്ല??? ഇത്ര ആദര്ശമുള്ളായാള് എന്തേ ഇപ്പോഴും സ്പീക്കറായി തുടരുന്നു???
ഈ വിദര്‍ഭയിലെ കലാവതിയെ പറ്റി രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പ്രസംഗിച്ചു എന്നല്ലാതെ അവരെ പറ്റി താങ്കള്‍ക്കെന്തറിയാം? (ആ പ്രസംഗം കേട്ട് സദസ്യരെല്ലാം ചിരിക്കയായിരുന്നൂ എന്നാണ് വാര്‍ത്ത,കലാവതിയെ പറ്റി ഈ പോസ്റ്റിന്റെ അനുബന്ധത്തില്‍ കൊടുത്തിരിക്കുന്നു) ആണവക്കരാര്‍ ഈ കലാവതിക്കു വേണ്ടി മാത്രമായിരിക്കും,കലാവതിയില്‍ നിന്നുള്‍ക്കൊണ്ട പ്രചോദനമായിരിക്കും 350 കോടി ചിലവിട്ട് സര്‍ക്കാരിനെ 8 മാസത്തേക്ക് കൂടി നീട്ടാന്‍ പ്രേരണയായത്!!!ആണവ്വക്കരാറിനു വേണ്ടി ഇത്രയും വൃത്തികെട്ട കളി കളിക്കാന്‍ പ്രധാനമന്ത്രിയെ നിര്‍ബന്ധിതനാക്കിയത്!!!
ഇന്ന് അമേരിക്ക വ്യക്തമാക്കിയിരിക്കുന്നു, ഹൈഡ് ആക്ട് ഇന്ത്യയ്ക്ക് ബാധകമാണെന്ന്!!!!അത് മറച്ച് വച്ച് ആണവക്കരാര്‍ നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുന്ന താങ്കള്‍ ഏത് രാജ്യ താത്പര്യത്തെ പറ്റിയാണു പറയുന്നത്?
വോട്ടെടുപ്പ് അട്ടിമറിക്കാന്‍ അവസാനനിമിഷമല്ല, സഭ സമ്മേളിച്ച ഉടനേയാണല്ലോ കോഴ വിവാദം പൊങ്ങി വന്നത്???
അപ്പോള്‍ താങ്കളുടെ അഭിപ്രായത്തില്‍ ഇന്ത്യയിലെ മുസ്ലീം എംപിമാരുടെഅഭിപ്രായം മാത്രമാണു ശരി?? ഇപ്പോള്‍ ഈ വാക്കുകളിലൂടെ താങ്കള്‍ പറയുന്നത്ര വര്‍ഗീയം എനിക്ക് അദ്വാനിയുടെ പ്രസംഗത്തില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല!!! ഒമര്‍ അബ്ദുള്ളയുടെ പ്രസംഗം വികാരഭരിതമായി തോന്നിയ താങ്കള്‍ക്ക് അദ്വാനിയുടെ പ്രസംഗം വര്‍ഗീയമായി തോന്നിയത് ഒമര്‍ അബ്ദുള്ള തന്ന വോട്ടു കൊണ്ടകില്ലല്ലോ അല്ലേ!!!മുസ്ലീമുകളുടെ(അവര്‍ നമ്മുടെസഹോദരങ്ങളാണെന്ന വിശ്വാസത്തെ നശിപ്പിച്ച് തമ്മില്‍ തല്ലിക്കുന്നത് താങ്കളുടെ വാക്കുകളെ പോലെ ഉള്ളവയാണ്) ഉന്നമനാത്തേയും ക്ഷേമത്തേയും താത്പര്യത്തേയും പറ്റി മാത്രം ആകാംക്ഷപ്പെടുന്ന താങ്കള്‍ ഭൂരിപക്ഷമെന്ന് താങ്കള്‍ അഭിപ്രായപ്പെടുന്ന ഹൈന്ദവസമൂഹത്തെ ഒന്നടങ്കം ആക്ഷേപിച്ചിരിക്കുകയാണിവിടെ. സംഘപരിവാറിനെ ഒരു ഗുജറാത്ത് ചൂണ്ടിക്കാട്ടി വിമര്‍ശിക്കുന്ന താങ്കള്‍ ഈ ഭാരതത്തിലെമ്പാടും നടക്കുന്ന സ്ഫോടനങ്ങളെ തൊണ്ട തൊടാതെ വിഴുങ്ങിയിരിക്കുന്നു!!!
ഒന്ന് മനസിലാക്കു മിസ്റ്റര്‍ ചാണ്ടി!
മതേതരത്വമെന്നാല്‍ മതപ്രീണനമല്ല!!! എല്ലാ മതങ്ങളേയും തുല്യതയ്യോടെ കാണുന്നതാകണമത്!!!അക്ഷര്‍ധാമും അമര്‍നാഥും ഈ മണ്ണില്‍ തന്നെയാണുണ്ടായത്!!അന്നും താങ്കള്‍ ഈ മണ്ണില്‍ തന്നെ ഉണ്ടായിരുന്നു!!!കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇസ്ലാമികപ്രീണനത്തിന്റെ ഭാഗമായി ചെയ്തു കൂട്ടിയവ എഴുതിയാല്‍ ഒരു പോസ്റ്റ് തികയാതെ വരും. ജവഹര്‍ലാല്‍ നെഹ്രുവിന്റെ അധികാരക്കൊതിയായിരുന്നു ഇന്ത്യാവിഭജനത്തിന്റെ മൂലകാരണം എന്ന് ഏവര്‍ക്കും അറിയാവുന്ന സംഗതിയാണ്.
മാറാടും ഗോധ്രയും കോയമ്പത്തൂരും മഡ്ഗാവും ബോംബെയും സൂറത്തും കാശ്മീരി പണ്ഡിറ്റുകളുമൊന്നും താങ്കളുടെ കണ്ണില്‍പെടില്ല!!!കാരണം അവര്‍ ഹൈന്ദവരാണല്ലോ!!!!
ഭൂരിപക്ഷം അവകാശങ്ങള്‍ക്കായി വിലപേശുന്നില്ല!!! എന്നാല്‍ അവര്‍ക്ക്, താങ്കള്‍ പറഞ്ഞ ഭരണഘടന തന്നെ അനുവദിക്കുന്ന ചില മൌലീകാവകാശങ്ങളുണ്ട്,സമത്വത്തിനുള്ള അവകാശം അവയിലൊന്നാണ് എന്നതു മറക്കാതിരിക്കുക.
ജയകൃഷ്ണന് മാസ്റ്ററെ വെട്ടിക്കൊന്നപ്പോഴും ഇന്ന് ഒരധ്യാപകനെ ചവിട്ടിക്കൊന്നപ്പോഴും താങ്കള്‍ പ്രതികരിച്ച് കണ്ടില്ല!!!!
ഈ കുറ്റങ്ങളുടെ കൂമ്പാരമായ കമ്യൂണിസ്റ്റുകളുടെ കൂടെ 4 കൊല്ലം അന്തിയുറങ്ങിയപ്പോഴും എന്തേ ഈ കുറ്റങ്ങള്‍ പുറത്തെത്തിയില്ല???
അഫ്സല് ഗുരുവിന്റെ വധശിക്ഷയും സേതുസമുദ്രവും ഏതു രീതിയിലാണു ന്യൂനപക്ഷത്തെ കടന്നാക്രമിക്കുന്നത് മിസ്റ്റര്‍ ചാണ്ടി???
താങ്കള്‍ ഈ തുപ്പിയ വര്‍ഗീയ വിഷം ഉണ്ടാക്കുന്ന ഫലങ്ങള്‍, വോട്ടിനായി ന്യൂനപക്ഷപ്രീണനം നടത്തുന്നാ നിങ്ങളുടെ പാര്‍ട്ടിയ്യുടെ വികലമായ, കപടവും ചതിയുമായ മതേതരത്വം വരുത്തി വയ്ക്കുന്ന അപകടം എന്തെന്ന് ഒന്നു ചിന്തിക്കൂ മിസ്റ്റര്‍ ചാണ്ടി...
ഇനി താങ്കള്‍ പറഞ്ഞ പോലെ വര്‍ഗീയത...
വായനക്കാരെ,
ഒരിക്കല്‍ ഒരു ഡാനിഷ് പത്രപ്രവര്ത്തകന് മുഹമ്മദു നബിയെ പറ്റി ഒരു കാര്‍ട്ടൂണ്‍ വരച്ചു...
അന്ന് ലോകം മുഴുവന്‍ ഇളകീ മറിഞ്ഞു...ഇന്ത്യയിലെ മതേതരന്മാരെല്ലാം അതിനെതിരെ പ്രതിഷേധം കോരിച്ചൊരിഞ്ഞു!!! ഇന്ത്യയ്യിലെ ഒരു സംസ്ഥാനമന്ത്രി ആ കാര്‍ട്ടൂണിസ്റ്റിനെ കൊല്ലുന്നയാള്‍ക്ക് 105കോടി രൂപ ഇനാം പ്രഖ്യാപിച്ചു...ഇങ്ങ് കേരളത്തില്‍ പോലും മുക്കിനു മുക്കിനു പ്രതിഷേധവും അക്രമവും നടന്നു (ആ കാര്‍ട്ടൂണിസ്റ്റ് ജീവിച്ചിരുപ്പുണ്ടോ ആവോ!!!)..ആ കാര്‍ട്ടൂണ്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ, ഇല്ലെങ്കില്‍ ഇതാ...
രണ്ടും തമ്മിലുള്ള വ്യത്യാസം നോക്കുക!!!രണ്ടാമനു രാജാ രവിവര്‍മ അവാര്‍ഡും.ഈശ്വരന്മാരെ വരച്ച ആ മഹാത്മാവിന്റെ-രാജാ രവിവര്‍മയുടെ- ആത്മാവ് ഇപ്പോള്‍ ചുട്ടു നീറിപ്പിടയുകയാവും, അദ്ദേഹത്തിന്റെ നാമത്തിലുള്ള പുരസ്കാരം ഈ ആസ്ഥാന പെയിന്റര്‍ക്ക് നല്കപ്പെട്ടതോര്ത്ത്!!!
ഈ കാട്ടിയതിനു അദ്ദേഹംകൊടുത്ത വിശദീകരണം, അദ്ദേഹം നൂഡിറ്റി(നഗ്നത)യെ ഒരു ബഹുമാനസൂചകമായാണത്രേ നല്‍കിയത്!!!എന്നാല്‍ അദ്ദേഹം ഏറ്റവും വെറുക്കുന്ന ഹിറ്റ്ലറിനേയും അദ്ദേഹം വരച്ചിരിക്കുന്നത് നഗ്നനായാണ്!!!ഇത് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ മുഖം കാട്ടിത്തരുന്നു!!!അതു പോലെ അദ്ദേഹം ഒരിക്കലും ഒരു ഇസ്ലാമിനേയും നഗ്നത നല്കി ബഹുമാനിച്ചിട്ടില്ല!!! നഗ്നനായ ബ്രാഹ്മണനേയും ഫുള്‍ സൂട്ടില് നില്ക്കുന്ന മുസ്ലീം രാജാവിനേയും വരച്ച് ഇദ്ദേഹം അദ്ദേഹത്തിന്റെ ചിന്ത വെളിവാക്കിയിരിക്കുന്നു!!!
ഉമ്മന്‍ചാണ്ടി സാറേ, ഹിന്ദുക്കള്‍ തീവ്രവാദികളായിരുന്നെങ്കില്‍ ഈ എം..എഫ്.ഹുസൈന് ജീവനോടെ ഉണ്ടാകില്ല!!!ഇതൊക്കെ വരച്ച ഇദ്ദേഹത്തിനെ വാനോളം പുകഴ്ത്തിയവരാണു നിങ്ങള്‍!!!തസ്ലീമ നസ്രീനെ ഇന്ത്യയില്‍ നിന്നോടിച്ചതും സംഘപരിവാര്‍ അല്ലല്ലോ!!!മറക്കരുതതൊന്നും!!!
ഇത്രയും വര്‍ഗീയത എഴുതും മുന്‍പ് ഒന്നോര്ക്കണമ്മായിരുന്നു മിസ്റ്റര്‍ ഉമ്മന്‍ചാണ്ടി!!!താങ്കള്‍ ഉത്തരവാദപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിയാണ് എന്നത്!!!താങ്കളുടെ വാക്കുകള്‍ക്ക് ഒരുപാട് ഫലങ്ങളുണ്ടാക്കാനാകും എന്ന്!!!
ഇനിയുമെന്തിനു പറയുന്നു???താങ്കളുടെ ഈ മതേതരത്വം വച്ചു പുലര്‍ത്തുന്ന കോണ്‍ഗ്രസ് ഭൂരിപക്ഷത്തിനെ നശിപ്പിക്കാന്‍ ന്യൂനപക്ഷത്തിനെ പ്രേരിപ്പിക്കുകയും അതിലൂടെ വര്‍ഗീയതയെ തുറന്നു വിടുകയും ഒടുവില്‍ അത് അത്യന്ത നാശത്തിലെത്തുന്ന വരെ എരിതീയില്‍ എണ്ണയൊഴിക്കയും ചെയ്യും...അതിനാല്‍ ഞാനെന്തിനു വൃഥാ സമയം ചിലാവഴിക്കണം!!!
ഒന്നു കൂടി പറയട്ടെ- എല്ലാവരും ഉമ്മന്‍ചാണ്ടിമാരല്ല!!!
ജയ് ഹിന്ദ്!!!
അനുബന്ധം :
1. അണു, ബോംബ്, അമേരിക്ക, ബുദ്ധിക്ഷയം... (ഇതിലെ കണക്കുകള്‍ ശ്രദ്ധിക്കുക)
2. രാഹുലകാലങ്ങളില് കലാവതിമാര്‍!!!
3. ബംഗാളിലെ കലാവതിമാർ!!!
4. സോമനാഥും സ്പീക്കര്‍സ്ഥാനവും!!!
സ്നേഹപൂര്‍വ്വം അഹങ്കാരി |
8 അഭിപ്രായങ്ങൾ:
ഡിസ്കോ കൈമള്‍ : ഞാന്‍ ഒരു സംഘപരിവാര്‍കാരനാണ്.എന്നാല്‍ അത് ഈ പോസ്റ്റിനെ ബാധിക്കുന്നില്ല.ഒരു സംഘപരിവാര്‍കാരനെന്ന നിലയിലല്ല, ഒരു സാധാരണ ഭാരത പൌരന് എന്ന നിലയില്‍ ആ ലേഖനം വായിച്ചപ്പോള്‍ എനിക്ക് തോന്നിയ കാര്യങ്ങളില്‍ ചിലവ ആണിത്.ഇതില്‍ ചില കാര്യങ്ങള്‍ ഒഴിവാക്കാമായിരുന്നു എങ്കിലും ചേര്‍ക്കുന്നു, ഇത് ഒരു തരത്തിലും വര്‍ഗീയതയെ ന്യായികരിക്കാനല്ല, മറിച്ച് ഇന്നത്തെ മതപ്രീണനമതേതരത്വം തുറന്ന വര്‍ഗീയതയേക്കാള്‍ ഭീകരവും അപകടകാരിയുമാണെന്ന് പറയുവാനുള്ളാ ശ്രമം മാത്രമാണ്.
ഒരു പാടു കാര്യങ്ങള്‍ ഒന്നിച്ചു പറഞ്ഞതു കൊണ്ട് ആകെപ്പാടെ ഒരു കണ്ഫ്യൂഷന്. :-)
സ്വന്തം അമ്മയെ തല്ലുന്നവനും പൊറോട്ടയും ചീക്കനും വാങ്ങികൊടുക്കുന്ന പരമ ചെറ്റകളുള്ള നമ്മുടെ നാട്ടില്‍ ഇതും ഇതിനപ്പുറവും നടക്കും......നമുക്കു എം എഫ് ഹുസ്സൈന്ന് എന്ന ‘മഹാ’ ചിത്രകാരന് അടുത്ത് നല്കാന് പറ്റിയ അവാര്‍ഡിനെ കുറിച്ച് ചിന്തിക്കാം
ഒരു മത വിഭാഗത്തെയും എന്തിന്റെ പേരിലും ആക്ഷേപിക്കുന്നത് ശരിയല്ല.
ഹൈന്ദവ ക്ഷേത്രങ്ങളില്‍ നഗ്നത കൊത്തിവെച്ചിട്ടുള്ളത് മറക്കാതിരിക്കുക
അത് പോലെ മുഹമ്മദ് നബിയുടെ എന്നല്ല ഒരു പ്രവാചകന്റെ യും ചിത്രങ്ങള്‍ മുസ്ലിംങ്ങള്‍ വരച്ച് വെക്കുന്നില്ല എന്നതും
ഉമ്മന്‍ ചാണ്ടി ഒരു രാഷ്ടീയക്കാരന് അയാള്‍ക്ക് വോട്ട് വേണം
പിന്നെ ഗുജറാത്ത് അത് ഒരു നഗ്ന സത്യം
രാജ്യത്ത് നടക്കുന്ന സ്ഫോടനങ്ങള്‍ മുഴുവന്‍ മുസ്ലിംങ്ങള്‍ നടത്തുന്നതാണെന്ന് സംഘ പരിപാര്‍ പടച്ചുണ്ടാക്കുന്ന നുണയും
പരിവാറിന്റെ തന്നെ കൈകളാണോ ഇതിനു പിന്നില്‍ എന്നും സശയിക്കേണ്ടിയിരിക്കുന്നു. അതും ഈ ഉമ്മന്‍ ചാണ്ടി രാഷ്ടീയം പോലെ വോട്ടിനു വേണ്ടി
സാധാരണ ജനങ്ങള്‍ക്കിതൊന്നും വിഷയമല്ല.. അവര്‍ക്ക് സമാധനത്തോടെ ജീവിക്കണം
>> [ഒരു അനോണി said ...] “രാജ്യത്ത് നടക്കുന്ന സ്ഫോടനങ്ങള്‍ മുഴുവന്‍ മുസ്ലിംങ്ങള്‍ നടത്തുന്നതാണെന്ന് സംഘ പരിപാര്‍ പടച്ചുണ്ടാക്കുന്ന നുണയും. പരിവാറിന്റെ തന്നെ കൈകളാണോ ഇതിനു പിന്നില്‍ എന്നും സശയിക്കേണ്ടിയിരിക്കുന്നു....“
-------
ഇത്തരം ശുദ്ധമണ്ടത്തരങ്ങൾ മനസ്സിൽനിന്നു മാറാത്തതാണ് യഥാർത്ഥത്തിൽ ഇവിടുത്തെ മുസ്ലീങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. തീവ്രവാദമല്ല, ഇത്തരം പരാമർശങ്ങളാണ് സമുദായത്തിന് ഏറ്റവും വലിയ നാണക്കേടുണ്ടാക്കുന്നത്. ഒരു മുസ്ലീം തെറ്റുചെയ്തു എന്ന് അംഗീകരിക്കാൻ തയ്യാറാകാതെ, അവനെ പരമാവധി സംരക്ഷിച്ചും ന്യായീകരിച്ചും, പറ്റിയാൽ അതും സംഘപരിവാറിന്റെ കുറ്റമായി വ്യാഖ്യാനിക്കുന്ന ഇത്തരക്കാരാണ് സത്യത്തിൽ മുസ്ലീങ്ങൾക്കു കൊടിയ ചീത്തപ്പേരുണ്ടാക്കുന്നത്.
ഇത്തരമൊരു സമുദായബോധം - എന്തുവന്നാലും സ്വന്തം മതക്കാരെന്റെ കൂടെ നിൽക്കും എന്ന ശാഠ്യം - മനസ്സിലുള്ളവരാണു മുസ്ലീങ്ങളിൽ ഭൂരിഭാഗവും എന്നൊരു ഇമേജുണ്ടാകുന്നത് നല്ലതോ ചീത്തയോ എന്ന് അനോണികൾ സ്വയം ചിന്തിക്കുന്നതു നന്നായിരിക്കും. അന്ധന്മാർക്കുപോലും വ്യക്തമാവുന്നരീതിയിൽ അങ്ങനെ പക്ഷം പിടിച്ചു പെരുമാറിയതിനുശേഷം അത്തരമൊരു ഇമേജുണ്ടായാൽ ഉടനെ അതു വീണ്ടും മറ്റുള്ളവരെ കുറ്റപ്പെടുത്താൻ അടുത്ത ന്യായീകരണമാക്കാം എന്നാണെങ്കിൽപ്പിന്നെ ഒന്നും പറയാനില്ല!
തലച്ചോറിനെ അല്പമൊന്നു മെനക്കെടുത്തി ഒന്നു മനസ്സിരുത്തി ആലോചിച്ചാൽ ഒരുകാര്യം വളരെ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും. കുറ്റവാളികളെ കുറ്റവാളികളായി മാത്രം കാണാൻ തയ്യാറാകാതെ പകരം ‘മുസ്ലീ‘മായി കണ്ടുകൊണ്ട് പെരുമാറുന്നത് സംഘപരിവാറും കൂട്ടരുമൊന്നുമല്ല. നേരേ മറിച്ച് മുസ്ലീങ്ങൾ തന്നെയാണ്. പിന്നെ അവരെ പ്രീണിപ്പിക്കാൻ നടക്കുന്ന രാഷ്ട്രീയക്കാരും. ശരിയല്ലേ എന്ന് ആലോചിച്ചുനോക്കുക. തീവ്രവാദികളും ബോംബുവയ്ക്കുന്നവരുമൊക്കെയായി പിടികൂടപ്പെടുകയും തെളിയിക്കപ്പെടുകയും ചെയ്യുന്നത് സമുദായത്തിലെ വളരെ ന്യൂനപക്ഷമായ ചിലർ മാത്രമാണെന്ന് അംഗീകരിച്ചുപ്രവർത്തിക്കാൻ സംഘപരിവാറുൾപ്പെടെ എല്ലാവരും തയ്യാറാണെന്നു കാണാം. മുസ്ലീങ്ങളുടെ മുഖ്യധാരയിൽ നിന്ന് അവരെ ഒറ്റപ്പെടുത്തണമെന്നു മാത്രമാണ് ആവശ്യമുയരുന്നതും. പക്ഷേ, അനോണിയേപ്പോലുള്ളവർ എന്തുചെയ്താലും അതിനു സമ്മതിക്കില്ല. എത്ര സംഭവങ്ങൾ ആവർത്തിച്ചാലും ശരി - ആരെയൊക്കെ അറസ്റ്റു ചെയ്ത് എത്രയൊക്കെ തെളിവുകൊണ്ടുവന്നാലും ശരി - കോയമ്പത്തൂർ കേസിലെ വിധിപോലെ 47 കിലോ തുക്കമുള്ള വിശദമായ കുറ്റപത്രം വീതം ഓരോ പ്രതികൾക്കും സമർപ്പിച്ചാലും ശരി - തീവ്രവാദികൾ മുസ്ലീങ്ങളല്ല എന്നൊക്കെ വാദിച്ച് - അറസ്റ്റിലാകുന്നവരെയൊക്കെ പരമാവധി ന്യായീകരിച്ച് ഇത്തരം അനോണികൾ സമുദായത്തിനു ചീത്തപ്പേരുണ്ടാക്കും. എന്തൊരു നാണക്കേടാണിത്!ഇത്തരക്കാരെ അകറ്റി നിർത്താൻ എന്നു മുസ്ലീങ്ങൾക്കു സാധിക്കുന്നോ അന്ന് സമുദായം ഈ വലിയ നാണക്കേടിൽ നിന്നു രക്ഷപെടും.
ഈ പോസ്റ്റിനെ സംബന്ധിച്ച് ഇതൊക്കെ തികഞ്ഞ ഓടോ ആണ്. എന്നാലും അനോണിയുടെ അസംബന്ധങ്ങൾക്കു മറുപടിയായി ഇതുകൂടി പറയാതെ വയ്യ.
അനോണീ,
മനപ്പുർവ്വം ബോംബുസ്ഫോടനങ്ങൾ സംഘടിപ്പിക്കുക - എന്നിട്ടത് മുസ്ലീങ്ങളാണെന്നു വാദിക്കുക - അതിന്റെ പേരിൽ വോട്ടുനേടാൻ ശ്രമിക്കുക (ഏതു പാർട്ടിക്കാണോ എന്തോ!) - ഇങ്ങനെയൊക്കെ ചില പ്രവൃത്തികൾ ഏതെങ്കിലുമൊരു സംഘപരിവാർ പ്രസ്ഥാനത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നു ചിന്തിക്കുന്നതും പറയുന്നതും കേവലം മനോരോഗത്തിന്റെ - ആവർത്തിക്കട്ടെ, സകല ഞരമ്പുകൾക്കും പരിക്കു പറ്റിയിട്ടുള്ള ശുദ്ധമായ മനോരോഗത്തിന്റ്റെ - മാത്രം ഭാഗമാണെന്ന് ഒരിക്കൽക്കൂടി പറയാനാഗ്രഹിക്കുന്നു. എന്നൊക്കെ എവിടെയൊക്കെ നടന്ന സ്ഫോടനങ്ങളുടെ പശ്ച്ചാത്തലത്തിലാണ് താങ്കളിങ്ങനെയൊരു മണ്ടത്തരം എഴുന്നള്ളിച്ചിരിക്കുന്നതെന്ന് അറിയുവാനും ആഗ്രഹമുണ്ട്. എന്നെങ്കിലും മണ്ടത്തരം ബോദ്ധ്യമായാൽ, ഇത്തരം അസംബന്ധവാദങ്ങളിലൂടെ കൊടിയ നാണക്കേടുണ്ടാക്കിയതിന്റെ പേരിൽ മുസ്ലീം സമുദായത്തിനോടു മാപ്പു പറയാൻ താങ്കൾ തയ്യാറാകുമോ എന്നും.
ബാക്കിയെല്ലാ സ്ഫോടനങ്ങളും മറക്കാം. ചുരുങ്ങിയപക്ഷം കോയമ്പത്തൂർ സ്ഫോടനങ്ങളേക്കുറിച്ചെങ്കിലും താങ്കൾ നിലപാടു വ്യക്തമാക്കുമോ? ആ കേസിൽ ശിക്ഷിക്കപ്പെട്ടവർ തന്നെയാണു കുറ്റം ചെയ്തത് എന്നു താങ്കൾ വിശ്വസിക്കുന്നോ? അതോ 47 കിലോ വീതം തുക്കമുള്ള ആ കുറ്റപത്രങ്ങളിലെ വിശദാംശങ്ങളത്രയും തെറ്റാണെന്നു തുടർന്നും ശഠിക്കാൻ താങ്കളുദ്ദേശിക്കുന്നുണ്ടോ? അതില്ല എങ്കിൽ - കോടതിയുടെ വിധി അംഗീകരിക്കുന്നു എങ്കിൽ, ആ പ്രതികൾ മുസ്ലീങ്ങളല്ല - പക്ഷേ ‘അവരുടെ പേരുകൾ കേട്ടാൽ അവർ മുസ്ലീങ്ങളാണെന്നു തോന്നും‘ എന്നെങ്കിലും താങ്കൾ സമ്മതിക്കുമോ? അതോ അവിടെയും ബലം പിടിക്കുമോ? എന്തുവന്നാലും വിട്ടുകൊടുക്കാത്തത്ര ബലം?
സുഹൃത്തേ - താങ്കൾക്കൊക്കെ നല്ലബുദ്ധിയുപദേശിക്കുവാൻ ആരുമില്ലാത്തത് എത്ര കഷ്ടമാണ്! പ്രതികൾ മുസ്ലീങ്ങളല്ലെന്നു വാദിക്കാനും മറ്റുള്ളവരാണെന്നു തുടർന്നും ശഠിക്കാനുമല്ല - മറിച്ച് ‘മുസ്ലീംനാമധാരി‘കളായ ആ പ്രതികൾ മതത്തിന്റെ വീക്ഷണങ്ങൾക്ക് എതിരായിട്ടാണു പ്രവർത്തിക്കുന്നത് - അവർ തെറ്റിദ്ധരിപ്പിക്കപ്പെട്ടവരാണ് - എന്നൊക്കെ തെളിവു സഹിതം സ്ഥാപിക്കാനാണു താങ്കളൊക്കെ ശ്രമിക്കേണ്ടത്. അവരേപ്പോലുള്ളവർ സമുദായത്തിനു വരുത്തുന്ന പ്രശ്നങ്ങൾ മനസ്സിലാക്കി അത്തരം പ്രവർത്തനങ്ങളിൽ നിന്ന് അവരെ സമ്പൂർണ്ണമായും പിന്തിരിപ്പിക്കുകയും വേണം. അതുമാത്രമാണ് - അതുമാത്രമാണ് - തീവ്രവാദലേബലിൽനിന്നു രക്ഷപെടണമെങ്കിൽ ഒരേയൊരു പോംവഴി. അതിനു പകരം അതെല്ലാം മറ്റുള്ളവരുടെ തലയിൽവയ്ക്കാൻ പിന്നെയും പിന്നെയും ശ്രമിക്കുന്തോറും സമുദായത്തിനു കൂടുതൽക്കൂടുതൽ ക്ഷതമേൽക്കുകയാണ്.
താങ്കൾ സമ്മതിച്ചേക്കില്ലെങ്കിലും, ചെയ്തവരെങ്കിലും അത് അഭിമാനപൂർവ്വം തുറന്നു പറയാറുണ്ട്. കോയമ്പത്തൂർ സ്ഫോടനം നടത്തിയത് “നമ്മൾ”തന്നെയാണെന്നും അതിൽ അഭിമാനിക്കുകയാണു വേണ്ടതെന്നുമൊക്കെയുള്ള വരികൾ ഒരു മലയാളപ്രസിദ്ധീകരണത്തിൽ അച്ചടിച്ചുവന്നതുകണ്ട് ഞെട്ടിയിട്ടുള്ള ഒരാളാണ് ഇതെഴുതുന്നത്. പത്തുവർഷത്തോളം മുമ്പായിരുന്നതിനാൽ അതിന്റ്റെയൊന്നും കോപ്പികൾ സൂക്ഷിക്കണമെന്ന ബുദ്ധിപോയിരുന്നതുമില്ല. അതേ പ്രസിദ്ധീകരണം തന്നെ പിന്നീട് കാശ്മീരില്ലാത്ത ഇന്ത്യയുടെ മുഖചിത്രത്തോടെ പ്രസിദ്ധീകരിച്ചതിനേത്തുടർന്ന് അടച്ചുപൂട്ടപ്പെട്ടു. ‘മുസ്ലിം റിവ്യൂ‘ എന്നായിരുന്നു അതിന്റെ പേര്. താങ്കളുടെ സ്വഭാവമനുസരിച്ചാണെങ്കിൽ, അതും സംഘപരിവാർ മനപ്പൂർവ്വം ചെയ്ത പണികൾ തന്നയാവണം. അല്ലേ? ഹ! കഷ്ടം! താങ്കൾക്കൊന്നും ലവലേശം പോലും ലജ്ജയില്ലല്ലോ എന്ന് ആലോചിച്ചുപോകുകയാണ്. സംഘപരിവാർ പ്രസ്ഥാനങ്ങളേക്കുറിച്ച് താങ്കളെന്താണു മനസ്സിലാക്കിവച്ചിരിക്കുന്നത്? ഇവിടെ മുസ്ലീങ്ങളുടെയോ മറ്റേതെങ്കിലും മതവിഭാഗക്കാരുടെയോ പിന്നാലെ പോകാൻ ഉദ്ദേശിച്ച് ആരംഭിച്ചതോ പ്രവർത്തിക്കുന്നതോ ആയ പ്രസ്ഥാനങ്ങളോന്നുമല്ല അവ. ഒരൊറ്റ മുസ്ലീം പോലും ഇല്ലാത്ത രാജ്യമായിരുന്നു ഇതെങ്ക്ലിൽക്കൂടി അവ ആരംഭിക്കുകയും ഇതേപോലെ ശക്തമായി - ഒരുപക്ഷേ ഇതിലും ശക്തമായി - പ്രവർത്തിക്കുകയും ചെയ്തേനെ. താങ്കളേപ്പോലുള്ളവർക്ക് മണ്ടത്തരങ്ങൾ അവതരിപ്പിക്കാനും ദുരാരോപണങ്ങൾ ഉന്നയിക്കാനുമുള്ള അവസരങ്ങൾ അപ്പോൾ കുറവായിരിക്കും എന്നതു മാത്രമായിരിക്കും വ്യത്യാസം.ലോകമെമ്പാടുമായി ലക്ഷക്കണക്കിന് അനുഭാവികളുള്ള അനവധിപ്രസ്ഥാനങ്ങളുടെ ഒരു കൂട്ടമാണ് സംഘപരിവാർ എന്ന് അറിയപ്പെടുന്നത്.അവരൊക്കെ നെഞ്ചേറ്റുനത് ഉജ്ജ്വലമായ എന്തെങ്കിലും ആദർശങ്ങളല്ല - മറിച്ച് താങ്കൾ പറയുന്നതുപോലെ ‘എന്തുവിലകൊടുത്തും ആരെയെങ്കിലും വെറുതെ ഉപദ്രവിക്കാം’ എന്ന ചില തോന്നലുകൾ മാത്രമാണെന്നു കരുതുന്നവരെ മന്ദബുദ്ധികൾ എന്നു വിളിച്ചാൽ അത് ഭാഷാപരമായി ശരിയായിരിക്കില്ല. കാരണം, അല്പമെങ്കിലും ബുദ്ധിയുള്ളവരെ മാത്രമേ മന്ദബുദ്ധികൾ എന്നു വിളിക്കുവാൻ പാടുള്ളൂ.
ഇമ്മാതിരിയുള്ള അസംബന്ധവിചാരങ്ങൾ മനസ്സിലുള്ളവരെ പരമാവധി മുതലെടുക്കാനായി കൂസ്സിസ്റ്റുരാഷ്ട്രീയക്കാരും തക്കം പാർത്തു നടക്കുകയാണ്. ഇതിനുമുമ്പ് ജയ്പൂരിൽ സ്ഫോടനങ്ങളുണ്ടായപ്പോൾ പരിക്കേറ്റവരെ ആശുപത്രികളിലെത്തിക്കാനും രക്തം നൽകാനും അങ്ങനെ രക്ഷാപ്രവർത്തനങ്ങളുടെ സകലമേഖലകളിലും ഓടിയെത്തി പ്രവർത്തിക്കാനും തുടർസ്ഫോടനങ്ങളുണ്ടായേക്കാമെന്ന അഭ്യൂഹങ്ങൾക്കിടയിലും ജീവൻ പണയം വച്ചു കൂടെ നിൽക്കാനും തയ്യറായത് രാഷ്ട്രീയസ്വയംസേവകസംഘത്തിന്റെ പ്രവർത്തകരായിരുന്നു. അവർ ‘സ്വയംസേവകർ’ എന്നറിയപ്പെടുന്നതെന്തുകൊണ്ട് എന്നറിയണമെങ്കിൽ, ആ കാഴ്ചതന്നെയായിരുന്നു നോക്കിക്കണ്ടു മനസ്സിലാക്കേണ്ടിയിരുന്നത്. എന്നാൽ, രക്ഷാപ്രവർത്തനങ്ങളുടെ സകലമേഖലകളിലും സംഘപ്രവർത്തകർ പ്രതിഫലേച്ഛയില്ലാതെ പ്രവർത്തിച്ചുക്ജൊണ്ടിരിക്കുമ്പോൾത്തന്നെ ‘ദേശാഭിമാനി‘യിൽ ഫ്ലാഷ് ന്യൂസ് മിന്നുകയായിരുന്നു. ഏതാണ്ട് ഇതുപോലെ ചില വരികൾ. ‘നഗരത്തിൽ തലങ്ങും വിലങ്ങും കാക്കിധാരികളായ ആർ.എസ്.എസുകാർ ബൈക്കുകളിൽ റോന്തുചുറ്റുന്നു. നഗരം ഭീതിയിൽ. പാവങ്ങളായ ബംഗ്ലാദേശ് അഭയാർത്ഥികൾ താമസിക്കുന്ന കോളനികളിൽ കലാപമഴിച്ചുവിടാനുള്ള ശ്രമമാണെന്നു സംശയിക്കപ്പെടുന്നു”! ആ വരികൾ വായിച്ചുവിശ്വസിക്കുന്നവരെയല്ല - അവ പടച്ചുവിടുന്നവരെയാണ് കൽത്തുറുങ്കിലടയ്ക്കേണ്ടത്.തീവ്രവാദികളേക്കാൾ വലിയ ശീക്ഷാവിധി അർഹിക്കുന്നതും അവർ തന്നെ. കാരണം - അവർ പ്ലാന്റു ചെയ്യുന്നത് ഒന്നോ രണ്ടോ ബോംബുകളല്ല - മറിച്ച് ഒട്ടനവധി തീവ്രവാദികളെത്തന്നെയാണ്.
അനോണീ..താങ്കൾ ആരായാലും ശരി - താങ്കൾക്ക് മുസ്ലീങ്ങളോടു തരിമ്പെങ്കിലും സ്നേഹമുണ്ടെങ്കിൽ, തീവ്രവാദികളെ സമുദായത്തിൽനിന്നും ഒറ്റപ്പെടുത്താനും, പരമാവധിപേരെ തീവ്രവാദചിന്തകളിൽ നിന്നു പിന്തിരിപ്പിച്ച് ദേശീയമുഖ്യധാരയിലേക്കു കൊണ്ടുവരാനും പരിശ്രമിക്ക്. അല്ലാതെ, എത്രയെത്ര സ്ഫോടനങ്ങൾ നടന്നാലും അപ്പോഴൊക്കെ അതു ‘സംഘപരിവാറാണെന്നു സംശയിക്കണം’എന്ന മട്ടിൽ മണ്ടത്തരങ്ങൾ അവതരിപ്പിച്ച് തീവ്രവാദത്തിനു പച്ചയായ പ്രോത്സാഹനം കൊടുക്കുകയല്ല വേണ്ടത്. എത്ര സ്ഫോടനങ്ങൾ സംഘടിപ്പിച്ചാലും കുഴപ്പമില്ല - തങ്ങളെ ന്യായീകരിക്കാനും സംരക്ഷിക്കാനും മറ്റുള്ളവരുടെ മേൽ കുറ്റമാരോപിക്കാനും കുറേപ്പേർ തയ്യാറാകുമെന്നു വന്നാൽ തീവ്രവാദികൾക്ക് അതു കൂടുതൽ പ്രോത്സാഹനമാകും. താങ്കളേപ്പോലുള്ളവർ - താങ്കളേപ്പോലുള്ളവർ മാത്രമാണ് തീവ്രവാദപ്രവർത്തനങ്ങൾ വളരാൻ വളമിട്ടുകൊടുക്കുന്നത്. വരും തലമുറയെ ഓർത്തെങ്കിലും അതിൽനിന്നു വിട്ടുനിൽക്കുക.
കോയമ്പത്തൂർ സ്ഫോടനങ്ങൾ നടന്ന സമയത്ത് - അവയ്ക്കു പിന്നിൽ പ്രവർത്തിച്ചത് ആരാണെന്നതിനേപ്പറ്റി ഒരു മലയാളപ്രസിദ്ധീകരണത്തിൽ വന്ന ലേഖനം താങ്കൾ അത്യാവശ്യം വായിച്ചിരിക്കേണ്ട ഒന്നു തന്നെയാണ്. ഈ പോസ്റ്റു വായിച്ചു നോക്കുക.
കോയമ്പത്തൂർ സ്ഫോടനങ്ങൾ നടത്തിയതാര്? - പത്തുവർഷം മുമ്പു നടന്ന ചില വെളിപ്പെടുത്തലുകൾ!
കുറ്റവാളികള്‍ക്ക് മതമില്ല.
ഇസ്ലാം ഒരിക്കലും തീവ്രവാദത്തിനും ഭീകരവാദത്തിനും കൂട്ടു നില്ക്കുകയില്ല..
ഇസ്ലാം എന്തെന്ന് പഠിക്കാത്ത മുസ്ലിം നാമ ധാരികള്‍ ചെയ്യുന്ന അക്രമങ്ങള്‍ ഇസ്ലാമിന്റെ പേരില്‍ എഴുതുന്നുണ്ടോ എന്നു സംശയം..
അത് പോലെ തന്നെ ഹൈന്ദവര്‍ മുഴുവനും അക്രമികളല്ല ചുരുക്കം ചില ഭ്രാന്തന്മാര് ഒഴികെ..
മറ്റു മതസ്തരും അങ്ങിനെ തന്നെ
Anony 2nd : )