ഞാന്‍ ഞെട്ടിപ്പോയി...പണിമുടക്കും ഇപ്പോ ദേശീയോത്സവമായോ? ഹര്‍ത്താല്‍ ദേശീയോത്സവമായിട്ട് കാലം കുറേയായി.എന്നാലും ഈ ടിവിക്കാര്‍!!! ചിന്ത അത്രയുമായപ്പോഴാണ് പുറത്തെ ആ അനൌണ്‍സ്മെന്റ് കാതിലെത്തിയത് : “ കടകമ്പോളങ്ങളടച്ചും വാഹനങ്ങള്‍ നിരത്തിലിറക്കാതെയും ഈ പണിമുടക്കിനെ വന്‍വിജയമാക്കുക!!!”
ഇപ്പോ കാര്യം പിടികിട്ടി...പുറത്തെ അനൌണ്‍സ്മെന്റും ടിവിയിലെ പരസ്യവും കൂടി മിക്സ് ആയതാണ്!!!
ചാനലു മാറ്റി മാറ്റി ഇരുന്നു..ഇടക്ക് മനോരമ ന്യൂസ് വന്നപ്പോ എന്തോ പ്രധാന ന്യൂസ് ആയതിനാല്‍ ഒന്നു ശ്രദ്ധിച്ചു...ഒരു സ്ത്രീ കരഞ്ഞു കൊണ്ടിരിക്കുന്ന ഷോട്ട്...മരിച്ച മകന്റെ, മൃതദേഹത്തിനടുത്തെത്താന്‍ കഴിയാതെ വിലപിക്കുന്ന ഒരമ്മയുടെ മുഖം!!!
അറിയാതെ മുഷ്ടി ചുരുട്ടിപ്പോയി...ഈ സമരം വിളിച്ച് ട്രെയിന്‍ തടയുന്ന മഹാന്മാര്‍ക്കുമില്ലേ അമ്മയും പെങ്ങളും മക്കളുമൊന്നും???
പണിമുടക്കാനുള്ള അവകാശം എല്ലാ തൊഴിലാളിക്കുമുണ്ട്, പക്ഷേ സ്വയം!!! മറ്റൊരാളുടെ പണി മുടക്കിക്കാന്‍ അവര്‍ക്കെന്തവകാശം???
അതിനിടയില്‍ ആ അമ്മയുടെ മുഖം ലൈവ് കാട്ടിക്കൊണ്ട് ഫോണ്‍ ഇന്‍ പ്രോഗ്രാം നടത്തുന്ന ചാനലിനെ വിളിച്ചത് എനിക്കറിയാവുന്ന ഏറ്റവും നല്ല തെറിയായിരുന്നു!!!
എന്തോ എനിക്ക് ചോദിക്കാനുള്ള ചോദ്യം ആരോ അവരോട് ഫോണ്‍ വഴി ചോദിച്ചു : “ നിങ്ങളേ പോലെ ഒരു മാധ്യമ ഭീമനു അവരെ സഹായിക്കാന്‍ പറ്റില്ലേ???അതിനു ശ്രമീക്കാതെ ഇങ്ങനെ കോലാഹലം കൂട്ടുന്നതിലെന്തു പ്രസക്തി?” എന്ന്!
ജീവിക്കാനുള്ള അവകാശം എന്ന ഭരണഘടന നല്‍കുന്ന അവകാശത്തെ പട്ടാപ്പകല്‍ കശാപ്പു ചെയ്യുന്ന ഈ ഹര്‍ത്താല്‍ (സോറി ഇത് ഹര്‍ത്താലായിരുന്നില്ല! പണിമുടക്കായിരുന്നു!) സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ആയിരുന്നതിനാല്‍ എന്തോ പോലീസിനു സുഖമായിരുന്നു!!!
പരമസുഖം!!!
പിറ്റേന്നത്തെ പത്രങ്ങള്‍ വായിച്ചാപ്പോള്‍ ആദ്യം തോന്നിയത് ആത്മഹത്യ ചെയ്യാനായിരുന്നു!!!
കാരണം പണിമുടക്കെന്ന പേരില്‍ കാട്ടിക്കൂട്ടിയ അക്രമങ്ങളൊക്കെ പോട്ടെ, അതിന്റെ പിന്നാലെയുള്ള വാചകകസര്‍ത്തുകളായിരുന്നു ഭീകരം!!!
പണ്ട് സംഘപരിവാര്‍ അമര്‍നാഥ് പ്രശ്നത്തിന്റെ പേരില്‍ ഒരു ഹര്‍ത്താല്‍ നടത്തി (എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഈ വര്‍ഷം കേരളത്തില്‍ നടന്ന 64/65-ആം ഹര്‍ത്താല്‍ ആയിരുന്നു അത്-സംഘപരിവാറിന്റെ ആദ്യത്തേയും!!!) അതിന്റെ പിറ്റേന്ന് ഈ ഇടതു പക്ഷ മഹാന്മാര്‍ കാട്ടിക്കൂട്ടിയ കോലാഹലങ്ങളൊന്നും മനുഷ്യരാല്‍ പറയാവതല്ല!!!
ഇക്കഴിഞ്ഞ പണിമുടക്ക് കേരളത്തില്‍ ഈ വര്‍ഷം നടന്ന 84-ആം ഹര്‍ത്താല്‍ ആയിരുന്നു അത്രേ...അതില്‍ (എന്റെയറിവില്‍)സംഘപരിവാര്‍ നടത്തിയത് 3 എണ്ണം!!!
ബാക്കിയില്‍ പകുതിയിലധികവും, കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് കൊണ്ട് കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ഇടതുപക്ഷം നടത്തിയ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഹര്‍ത്താലുകള്‍!!!
ഇതൊക്കെ കണ്ടപ്പോള്‍ പഴയ ഒരു പഴഞ്ചൊല്ല് ഒന്നു മാറ്റിച്ചൊല്ലാന്‍ തോന്നി -“ഇടതന്മാര്‍ക്ക് അടുപ്പിലുമാകാം, ബാക്കീള്ളോര്‍ക്ക് പറമ്പിലും പാടില്ല!!!” എന്ന്...
സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഹര്‍ത്താല്‍ ആയതിനാലാകാം, “ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ വേണ്ടതെല്ലാം ചെയ്യും” എന്ന പതിവു പല്ലവി പോലും ഉണ്ടായില്ല!!!!
മാത്രമല്ല, പണിമുടക്കീനെ ബന്ദായി മാറ്റാന്‍ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ഉപയോഗിക്കുകയും ചെയ്തു....
സാധാരണ ജനങ്ങളെ സംരക്ഷിക്കേണ്ട സര്‍ക്കാര്‍ പീഢകരുടെ സ്പോണ്‍സര്‍മാരായി മാറുമ്പോള്‍ പിന്നെജനങ്ങളെന്തു ചെയ്യ്യാന്‍!!! ജനങ്ങളുടെ ഈ അവസ്ഥയത്രേ “വൈരുദ്ധ്യാത്മക ഭൌതീകവാദം”!!!
തൊട്ടതിനും പിടിച്ചതിനും വിമര്‍ശനം നടത്തുന്ന ബുദ്ധിജീവികളേയാരേയും എന്തോ ഈ തവണ കണ്ടില്ല!!!അന്നത്തെ സംഘപരിവാര്‍ ഹര്‍ത്താലിനു ശേഷം, ഞാനിപ്പോഴും ഓര്‍ക്കുന്നു, സെമിന്നാറുകളുടേയും വിമര്‍ശനയോഗങ്ങാളുടേയും ഹര്‍ത്താല്‍ വിമര്‍ശനലേഖനങ്ങളുടേയും പെരുമഴ തന്നെ പെയ്യിച്ച സുകുമാര്‍അഴീക്കോട് സാറിന്റെ പൊടിയോ മണമോ പോലും ഇപ്പോള്‍ കാണാനേ ഇല്ല!!!എന്തു പറ്റി ആവോ????
ഹര്‍ത്താല്‍ ആരു നടത്തിയാലും പോക്രിത്തരം തന്നെ...എന്നാല്‍ അതിനെതിരെ പ്രതികരിക്കുന്നതും പ്രതിഷേധിക്കുന്നതും കൊടിയുടെ നിറം മാത്രം നോക്കി ആകരുതെന്നേ ഉള്ളൂ...
ഇക്കഴിഞ്ഞ പണിമുടക്കിന്റേയും അത് ഹര്‍ത്താലാക്കി മാറ്റേണ്ടതിന്റേയും ആവശ്യകത എനിക്കിപ്പോഴും മനസിലായിട്ടില്ല!!! ആവശ്യമുള്ള ഒരു കാര്യവുമില്ല എന്നത് പകല്‍ പോലെ വ്യക്തമാണ്.അപ്പോള്‍ അണികളെ ഒന്നുണര്‍ത്താനും തങ്ങളുടെ ശക്തി തെളിയിക്കാനും മാത്രം ജനങ്ങളെ പരമാവധി ബുദ്ധിമുട്ടിക്കുക മാത്രമായരുന്നു അവരുടെ ലക്ഷ്യമെന്ന് പകല്‍ പോലെ വ്യക്തമാണ്.അല്ലെങ്കില്‍ എന്തിനു പണിമുടക്കുമ്പോള്‍ ഗതാഗതം മുടക്കണം????അവനവനല്ലാതെ മറ്റൊരുവന്റെ പണീ മുടക്കാനും അവന്റെ മൂക്കിടിച്ച് തകര്‍ക്കാനും എന്തവകാശം???
ഏതായാലും എന്തോന്ന് പണിമുടക്കാണേലും നമ്മടെ പാര്‍ട്ടി ഓഫീസിന്റെ പണി മുടങ്ങുകേമില്ല,മുടക്കുകേമില്ല!!!
പണിമുടക്ക് വിജയിപ്പിച്ചവര്‍ക്ക് ദേശാഭിമാനി അഭിവാദ്യങ്ങളര്‍പ്പിക്കുകയും ചെയ്തിരിക്കുന്നു!!!!(ലിങ്ക് താഴെ)
എന്നിട്ട് ഈ ബൂലോകത്തില്‍ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി ഘോരഘോരം ഗര്‍ജ്ജിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരാരും തന്നെ ശബ്ദിച്ച് കേട്ടില്ല!!!
ഇതാ ജനങ്ങള്‍ക്കു വേണ്ടി നടത്തിയ പണിമുടക്കിന്റെ ഒന്നു രണ്ട് ജനസേവാ പ്രവര്‍ത്തനങ്ങള്‍!!!
- പണിമുടക്കില്‍ വഴി മുടങ്ങി; മരിച്ച മകനെ കാണാന്‍ അമ്മയ്‌ക്ക് പോലീസ്‌സഹായം
- കേരളത്തിലും ബംഗാളിലും ത്രിപുരയിലും പൂര്‍ണം പണിമുടക്ക് ജനജീവിതത്തെ ബാധിച്ചു
- തീവണ്ടികളും തടഞ്ഞു; യാത്രക്കാര്‍ക്ക് തീരാദുരിതം
- പോലീസ് കാഴ്‌ചക്കാരായി സമരക്കാര്‍ മൂക്ക് തകര്‍ത്തു; ശ്രീധരന്‍ ചോരയില്‍ കുളിച്ചു
- പണിമുടക്ക് ജനപിന്തുണമൂലം ബന്ദായി മാറി - കാനം രാജേന്ദ്രന്‍
- പണിമുടക്ക് വിജയിപ്പിച്ചവര്‍ക്ക് അഭിവാദ്യങ്ങള്‍ - ദേശാഭിമാനി!!!
- ഓട്ടോയ്ക്ക് കല്ലെറിഞ്ഞയാളെ പോലീസ് ജീപ്പില്‍ നിന്നൂം ബലമായി മോചിപ്പീച്ചു
- പണിമുടക്ക് ദിവസം മാദ്യമപ്രവര്‍ത്തകരെ സിപിഎംകാര്‍ ആക്രമിച്ചു
പാര്‍ട്ടിയോട് കൂറു വേണം ലോറന്‍സേ...എന്നാല്‍ അത് ഇത്രയും മനുഷ്യത്വ രഹിതമായി വേണോ???മറ്റു പാര്‍ട്ടികളുടെ ഹര്‍ത്താലിനും താങ്കള്‍ ഇത് തന്നെ പറയുമോ???
ഒരൊറ്റ സംശയം ബാക്കി...മറ്റേതെങ്കിലും സംഘടനകള്‍ ഹര്‍ത്താല്‍ നടത്തുമ്പോഴും ഈ ഇടതുപക്ഷ മഹാന്മാരും ബുദ്ധിജീവികളും സാംസ്കാരികനായ(ക)ന്മാരും ഈ രൂപത്തില്‍ തന്നെ പ്രതികരിക്കുമോ എന്ന്!!!
മനസില്‍തോന്നിയ ഒരു കാര്യം :-
“ഈ നാടിനെ ദൈവത്തിനു പോലും രക്ഷിക്കാനാകില്ല”-ഹൈക്കോടതി
അതൊന്ന് മാറ്റിപ്പറഞ്ഞാലേ ശരിയാകൂ...”കമ്യൂണിസ്റ്റുകള്‍ ഈ നാട്ടില്‍ ഉള്ളേടത്തോളം ഈ നാടിനെ ദൈവത്തിനു പോലും രക്ഷിക്കാനാകില്ല!!!)
ഈ പണിമുടക്ക് വാര്‍ത്തകള്‍ക്കിടയില്‍ ആരും ശ്രദ്ധിക്കാതെ വിട്ട ഒരു വാര്‍ത്തയുണ്ട്, ഗുജറാത്തിനെ പറ്റി...അതിവിടെ കാണാം
സ്നേഹപൂര്‍വ്വം അഹങ്കാരി |
10 അഭിപ്രായങ്ങൾ:
പണിമുടക്ക് ദിന ബ്ലോക്ക് ബസ്റ്റര്‍ ചലച്ചിത്രം!!!
പണിമുടക്ക് ദിവസം വീട്ടിലിരുന്നപ്പോ തോന്നിയ ചിലവ...
ആര്‍ക്കേലും കൊള്ളുന്നെങ്കില്‍ ക്ഷമിക്കുക...
ഈ അവധി ദിനങ്ങളൊക്കെ അങ്ങോട്ട് വെടിപ്പായിട്ട് ആഘോഷിക്കുക അതു മാത്രമെ ‘പ്രബുദ്ധരായ ‘ മലയാളികള്‍ക്ക് ഇനി ചെയ്യാനുള്ളു. വേണമെങ്കീല്‍ കണ്ണീരണ്ണിഞ്ഞ ഇത്തരം മുഖങ്ങള്‍ ടിവിയില്‍ തെളിയുമ്പോള്‍ പണീമുടക്ക് നല്‍കിയ അവധിയുടെ ആലസ്യത്തില്‍ നമുക്കൊന്ന് ആര്‍ത്ത് വിളിക്കാം....
പിന്നെ മനോരമ എന്ന ‘മാദ്ധ്യമഭീമന്‍റെ’(ആരും പറഞ്ഞില്ലെങ്കിലും ആ വിശേഷണം അവര്‍ തന്നെ പറഞ്ഞോളും) കാര്യം....കോണ്‍ഗ്രസ്സിന് യഥാര്‍ത്തത്തില്‍ ‘വീക്ഷണം‘ എന്ന ഒരു മുഖപത്രത്തിന്‍റെ ആവശ്യമേ ഇല്ല മനോരമ ഇവിടുള്ളപ്പോള്‍...
അവനവന്‍റെ താല്പര്യങ്ങള്‍ക്ക് അനുസൃതമായല്ലാതെ, തെറ്റിനെ തെറ്റെന്ന് തുറന്നു പറയാന്‍ ചങ്കുറപ്പുള്ള ഏതു പത്രമുണ്ട് നമുക്ക്? എതു പ്രസ്ഥാനമുണ്ട് നമുക്ക്?
ഇതൊന്നും ആലോചിച്ച് തല പുണ്ണാക്കാതെ നമുക്ക് വേഗം പോയി ബിവറേജസ് ക്വൂവില്‍ നില്‍ക്കാം.നാളെയോ മറ്റൊ ഹര്‍ത്താല്‍ പ്രഖ്യാപീച്ചാലോ?
ഇടതെന്നോ വലതെന്നോ, കമ്മ്യൂണിസ്റ്റെന്നോ, കോണ്‍ഗ്രസ്സെന്നോ, ബിജെപി എന്നോ ഭേദമില്ല ഹര്‍ത്താലിന്റെ ഉപദ്രവത്തിന്.
പണിമുടക്കുന്നവര്‍ മുടക്കട്ടെ, മറ്റുള്ളവരുടെ സഞ്ചാരസ്വാതന്ത്യ്‌രത്തെ തടയാന്‍ ആര്‍ക്കും അവകാശമില്ല, ജനം ഇത്തരം തടയലുകളെ ധിക്കരിച്ച് മുന്നിട്ടിറങ്ങണം, അതിന്റെ പേരില്‍ നഷ്ടങ്ങളുണ്ടായാല്‍ നഷ്ടപരിഹാരം നേടിയെടുക്കാന്‍ ഇവിടെ പൊതുജനസംഘടനകള്‍ വരണം.
ഹര്‍ത്താല്‍ ദിവസങ്ങളില്‍ ഞാന്‍ സ്ഥിരമായി ഓഫീസില്‍ പോകാറുണ്ട്, കാറും കൊണ്ട് പോകാറുണ്ട്. പേര്‍സണല്‍ റിവോള്‍വര്‍ കൊണ്ട് നടക്കുന്ന ഒരു ഐ എ എസ് ഉദ്യോഗസ്ഥനെ മാതൃകയാക്കാന്‍ തോന്നുന്നു. അദ്ദേഹം എല്ലാ ഹര്‍ത്താലിനും ഓഫീസില്‍ പോകും, അദ്ദേഹത്തെ ആക്രമിച്ചാല്‍ ഷൂട്ട് ചെയ്യുമെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. കേസ് അങ്ങേര്‍ വാദിച്ചോളാം എന്ന്.
ഇതേ അഭിപ്രായം തന്നെയാണെനിക്ക്. ഞാനും ഒരു എയര്‍ പിസ്റ്റളെങ്കിലും വാങ്ങാന്‍ ഉദ്ദേശിക്കുന്നു, എന്നിട്ട് ഹര്‍ത്താല്‍ ദിവസം തടയുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവര്‍ക്കിട്ട് രണ്ട് കാച്ച് കാച്ചിയിട്ട് തന്നെ കാര്യം.
ജനങ്ങള്‍ ഈ രീതിയില്‍ പ്രതികരിച്ച് തുടങ്ങട്ടെ, ഈ തടയലും ബഹളവുമൊക്കെ തീരും..
എന്തിന്റെ പേരിലായാലും പണിമുടക്കും,ബന്ദും,ഹര്‍ത്താലും...ഇപ്പോള്‍ മലയാളിയുടെ ജീവിതത്തിന്‍റെ ശീലങ്ങളില്‍ ഒന്നായി തീര്‍ന്നിരിക്കുന്നു...എല്ലാവരെയും ബുദ്ധിമുട്ടിക്കുക എന്നത് മാത്രം അതുകൊണ്ട് നടന്നു പോരുന്നു..
കാനം രാജേന്ദ്രന് സാറ് പുലിതന്നെ. പണിമുടക്കിനെ ജനങ്ങള് ഇങ്ങിനെ പിന്തുണച്ചാല് കേരളം ഒരു സമത്വ സുന്ദര കമ്യുണിസ്റ്റ് രാജ്യമാകാന് അതികം സമയം എടുക്കില്ല (നമ്മുടെ ബംഗാള് പോലെ)...
ഹര്ത്താലിന്റെയും പണിമുടക്കിന്റെയും പേരില് നമ്മുടെ രാഷ്ട്രിയ പാര്ടികള് കാട്ടിക്കൂടുന്ന അക്രമത്തിന്റെ പേരാണോ "ജനാധിപത്യം"?
പിന്നെ അഹങ്കാരി,
ബുദ്ധിജീവികളെ മാത്രം ചോദ്യം ചെയ്യരുത്. സ്രഷ്ടാവ് ലോകം സൃഷ്ടിച്ചപ്പോള് തെറ്റും ശരിയും തിരിച്ചറിയാനും അത് മറ്റുള്ളവരെ ബോധ്യപെടുത്താനും 'ലൈസന്സ്' കൊടുത്തത് കേരളത്തിലെ ബുദ്ധിജീവികള്ക്ക് മാത്രമാ. പിന്നെ കഞ്ഞി കുടിച്ചു പോകാന് അവര്ക്കു അതല്ലാതെ മറ്റു മാര്ഗങ്ങളൊന്നും ഈശ്വരന് കൊടിത്തില്ല എന്ന കാര്യം നമ്മള് വിസ്മരിക്കരുത്.
പി എസ് :
ആര് ഹര്ത്താല് നടത്തുമ്പോഴും ഈ ആവേശം വേണം, കേട്ടോ.
ഇടതായാലും വലതായാലും നപുംസകങ്ങളാ ഒക്കെ.
ഗതികെട്ട രാഷ്ട്രീയം. നാട്ടിലെ യുവജനത ഒന്നിച്ചു നിരന്നാല്‍ ഇതിനൊരു പ്രതിവിധിയാവില്ലെ?
മുഖം നോക്കാതെ നടപടിയെടുക്കുന്ന ചങ്കുറപ്പൂള്ള നിയമപാലകരും ആദര്‍ശവും കക്ഷിരാഷ്ട്രീയവും വിട്ട് കുറച്ചെങ്കിലും നന്മ ചെയ്യാനുറച്ച മനസ്സുമുള്ള രാഷ്ട്രസേവകനും ഇല്ലാതെ പോയി
കേഴുക കേരളമേ
ഹായ് അരുണ്‍,
ഇങ്ങനെ സുരക്ഷിത സ്ഥാനങ്ങളിരുന്ന് പ്രതികരിക്കാനേ എല്ലാവരും കാണൂ...
സംഘപരിവാര്‍ നടത്തിയപ്പോള്‍ ഹര്‍ത്താല്‍! ഇടതുപക്ഷക്കാര്‍ നടത്തിയപ്പോള്‍ കോലാഹലം!! വിഡ്ഡികളല്ലേ തന്റെ പോസ്റ്റ് വായിക്കുന്നവരൊക്കെ, അപ്പോള്‍ എന്തും കാച്ചി വിടാമല്ലോ.........
അനോണീ...
താങ്കളുടെ ചിന്തകളെ ഞാന്‍ സ്വാഗതം ചെയ്യുന്നു...
ഞാന്‍ എന്തു കൊണ്ട് ഹര്‍ത്താലിനെ എതിര്‍ത്തു എന്നത് ദാ ഈ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്...
പിന്നെ എന്റെ പോശ്റ്റു വായിക്കുന്ന താങ്കള്‍ വിഡ്ഢിയാണെന്ന് സ്വയം സമ്മതിച്ചാല്‍ പിന്നെ എനിക്കെന്തു ചെയ്യാന്‍ കഴിയും സുഹൃത്തേ...
താങ്കള്‍ വിഡ്ഡിയല്ലെങ്കില്‍ എന്റെ പോസ്റ്റ് വായിക്കേണ്ട, ഞാന്‍ താങ്കളെ ക്ഷണിച്ചില്ല്ലല്ലോ സുഹൃത്തേ...
ഏതായാലും താങ്കളോട് നന്ദിയുണ്ട്,കാരണം താങ്കളുടെ കമന്റ് കാരണമാണ് എനിക്ക് പുതിയ പോസ്റ്റില്‍ എന്റെ വീക്ഷണം മുഴുവനും ചേര്‍ക്കാന്‍ കഴിഞ്ഞത്
പണിമുടക്ക്, ഹര്‍ത്താല്‍, ബന്ദ്, പ്രതിഷേധ പ്രകടനങ്ങള്‍ തുടങ്ങിയവ കാരണം ബുദ്ധിമുട്ടനുഭവിച്ചിട്ടുള്ള എല്ലാത്തരം ജീവജാലങ്ങളില്‍ നിന്നും അനുഭവക്കുറിപ്പുകള്‍ ക്ഷണിക്കുന്നു.
സ്വന്തം അനുഭവങ്ങളെക്കൂടാതെ, മുന്‍ തലമുറയില്‍ നിന്നും വാമൊഴിയായി പകര്‍ന്നുകിട്ടിയിട്ടുള്ള അനുഭവങ്ങളും എഴുതാവുന്നതാണ്.
അധ്യാപകന്‍ ഉപ്പ് സത്യാഗ്രഹത്തിനു പോയതുകാരണം ട്യൂഷന്‍ നഷ്ടപ്പെടുകയും അതുവഴി ഉന്നതവിദ്യാഭ്യാസം അപ്ര്യാപ്യമാവുകയും ചെയ്ത എന്റെ ഒരു ബന്ധുവിന്റെ ദുരനുഭവം എഴുതിക്കോണ്ട് ഈ ഉദ്യമത്തിനു ഞാന്‍ തുടക്കം കുറിക്കുന്നതായിരിക്കും