വീണ്ടുമൊരു സ്വാതന്ത്ര്യ ദിന പുലരി കൂടി ഉണരുകയായി...
ഭാരതം വൈദേശികാധിപത്യത്തില്‍ നിന്നും വിമോചിതയായിട്ട് ഇന്ന് 61 വര്‍ഷം തികയുന്നു...
എങ്കിലും ചിന്തിക്കൂ...നാമിപ്പോഴും സ്വതന്ത്രരാണോ???
ജാതിയുടെ,മതത്തിന്റെ , രാഷ്ട്രീയത്തിന്റെ , ഭാഷയുടെ ...ഒക്കെ വേലിക്കെട്ടുകള്‍ക്കകത്തെല്ലേ നാം???
നമുക്ക് ചുറ്റും വേലികള്‍ പടുത്തുയര്‍ത്താന്‍ , നമ്മുടെ ഇടയില്‍ മതിലുകള്‍ പണിതുയര്‍ത്താന്‍ നാം എന്തിന്നനുവദിക്കുന്നു???
നാം ഹിന്ദുവോ മുസ്ല്ലീമോ ക്രിസ്ത്യനോ തമിഴനോ മലയാളിയോ സവര്‍ണനോ അവര്‍ണനോ ഒക്കെ ആകുന്നതിനു മുന്‍പ്...
ഓര്‍ക്കുക...നാം ഭാരതീയരാണെന്ന്...അങ്ങനെ അഭിമാനപൂര്‍വം പറയാന്‍ നമുക്ക് സ്വാതന്ത്ര്യം നേടിത്തരാന്‍ ജീവനും ജീവിതവ്വും ഹോമിച്ച ലക്ഷങ്ങള്‍ക്കു വേണ്ടി അത്രയെങ്കിലും ചെയ്യണ്ടേ നമുക്ക്???



മതത്തിന്റേയും ജാതിയുടേയും രാഷ്ട്രീയത്തിന്റേയും ഒക്കെ വേലിക്കെട്ടുകള്‍ തകര്‍ത്ത്, “ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത” എന്ന് ഉറക്കെ ഉറക്കെ വിളിച്ചു പറയാം നമുക്ക്!!!
നാം ഭാരതീയരാണെന്ന് അഭിമാനത്തോടേ വിളിച്ചു പറയാന്‍ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍ മഹാന്മാര്‍ പിറന്നു വീണ മണ്ണാണിത്...
ഇവിടെ നിന്ന്, ഈ പവിത്രതയില്‍ കോള്‍മയിര്‍ കൊണ്ട് , കോരിത്തരിച്ച് നമുക്കുറക്കെ വിളിക്കാം...
“ഈ മണ്ണിലൊരു പുല്‍ക്കൊടിയായെങ്കിലും വീണ്ടും ജനിക്കേണമേ “ എന്നു പ്രാര്‍ത്ഥിച്ച വിവേകാനന്ദനെ പോലെ നമുക്ക് ഉറക്കെ പ്രാര്‍ത്ഥീക്കാം....
മുകളിലത്തെ ഫ്ലാഷ് അയച്ചു തന്നത് : rejeesh.sanathanan@gmail.com
സ്നേഹപൂര്‍വ്വം അഹങ്കാരി |
1 അഭിപ്രായങ്ങൾ:
dear friend........your blog is great....i have some doubts......my mail id is kuttu.kuttu92@gmail.com.......please give me your mail id.....