Reading Problems? Click Here


ഹിറ്റണോമീക്സ് : രണ്ടാമത്തെ ക്ലാസ്...

മുന്‍പരിചയം : ഹിറ്റണോമിക്സിന്റെ ആദ്യ ക്ലാസ് ദാ ഇവിടെ


എന്റെ പ്രിയ വിദ്യാര്‍ത്ഥികളേ...

കഴിഞ്ഞ ക്ലാസ് കഴിഞ്ഞ് ഹിറ്റണോമിക്സിന്റെ ബാക്കീ ഭാഗം പഠിക്കാന്‍ നിങ്ങള്‍ ആകാംക്ഷ പൂണ്ടിരിക്കയായിരുന്നു എന്നെനിക്കറിയാം, എന്തു ചെയ്യാന,പെട്ടെന്നൊരു പനി ...ഹ്ങ്ഖോ ഹ്ങ്ഖോ...
ങാ, അപ്പോള്‍ നമുക്ക് വിഷയത്തിലേക്ക് കടക്കാം...അതിനു മുന്‍പ് നിങ്ങളോടൊരു വിഷാദ വാര്‍ത്ത പറയാനുണ്ട്, നമ്മുടെ ഇന്‍സ്റ്റിട്യൂട്ടിലെ പ്രഗത്ഭന്മാരായ അധ്യാപകരില്‍ പ്രമുഖനായിരുന്ന ശ്രീ.സുനീഷ് സാര്‍ ബ്ലോഗിംഗ് നിറുത്തി പോയിരിക്കയാണ്.പുള്ളിയുടെ കല്യാണം ഉറച്ചെന്നും അതല്ല, ചില പാലാ-ഭരണങ്ങാനം സംഘട്ടനത്തില്‍ മള്‍ട്ടിപിള്‍ ഫ്രാക്ചറായി ഒളിവിലാണെന്നും പറയപ്പെടുന്നു.ഏതായാലും പുള്ളി എഴുതിയ രാജിക്കത്തില്‍ മനസു മടുത്താണ് നിറുത്തുന്നതെന്നും ഇനി മുതല്‍ പുള്ളിയും ഒരു ഡിസ്റ്റന്റ് എഡ്യൂക്കേഷന്‍ സ്റ്റുഡന്റ് ആയിരിക്കും എന്നും എഴുതിയിട്ടുണ്ട്.

ങാ ഒകെ...ലെറ്റസ് കം ടു ദ പൈന്റ്, സോറി പോയിന്റ്...

ഏത് ചവറു പോസ്റ്റിനും ഹിറ്റുകള്‍ നേടാനുള്ള പത്തു വഴികളാണ് ഈ യൂണിറ്റില്‍ നമ്മള്‍ പഠിക്കുന്നത്.അതില്‍ മൂന്നെണ്ണം നമ്മള്‍ കഴിഞ്ഞ ക്ലാസില്‍ പഠിച്ചിരുന്നു. അതില്‍ ബാക്കിയുള്ള ഏഴെണ്ണമാണ് നമ്മള്‍ ഈ ക്ലാസില്‍ പഠിക്കാ‍ന്‍ പോകുന്നത്...

അപ്പോ ഇനി ആദ്യം 4-ആം വഴി.

4. നമ്മള്‍ കഴിഞ്ഞ വഴിയില്‍ പഠിച്ചത് നമ്മള്‍ ഇടുന്ന പോസ്റ്റിനെ പറ്റിയാണല്ലോ, ഫോര്‍വേഡ് മെയിലുകള്‍ നമ്മുടെ സ്വന്തം പോസ്റ്റാക്കുന്ന പരിപാടിയും നമ്മള്‍ കണ്ടു. ഇനി പോസ്റ്റിനെ വ്യൂവര്‍ഷിപ്പ് വര്‍ദ്ധിപ്പിക്കാനുള്ള ഇന്‍ഡയറക്ട് വഴികളെ പറ്റി നോക്കാം.

ആദ്യമായി ഒരു കാര്യം ശ്രദ്ധിക്കണം, അതായത് നമ്മുടെ പോസ്റ്റിന്റെ ടൈറ്റില്‍ ശ്രദ്ധേയമായിരിക്കണം. മിക്ക ആള്‍ക്കാരും അഗ്രിഗേറ്ററിലെ ടൈറ്റിലുകള്‍ കണ്ടാണ് നമ്മുടെ ബ്ലോഗിലെത്തുന്നത് എന്നതിനാല്‍ ഒറ്റ നോട്ടത്തില്‍ കിടിലന്‍ പോസ്റ്റാണ് എന്നു തോന്നുന്നവയായിരിക്കണം നമ്മുടെ ടൈറ്റിലുകള്‍ (നിങ്ങള്‍ ഏതു വിഭാഗത്തിലെ പോസ്റ്റാണോ ഇടുന്നത് ആ ലൈനിലുള്ളവയായിരിക്കണമെന്നേ ഉള്ളൂ) അതു പോലെ ചെറിയ ടൈറ്റീലുകള്‍ ഇടാന്‍ ശ്രദ്ധിക്കുക,കാരണം വലിയ ടൈറ്റിലുകള്‍ അഗ്രിഗേറ്ററുകളില്‍ മുഴുവനായി കാണാന്‍ പറ്റില്ല...

5. പിന്നെ വ്യൂവര്‍ഷിപ്പ് വര്‍ദ്ധിപ്പിക്കാന്‍ എളുപ്പത്തിലുള്ള ഒരു വഴിയാണ് വിവാദം. അതിന് ഹോട്ട് ആയ വിഷയങ്ങള്‍ തിരഞ്ഞെടുത്ത് വിവാദമാകും എന്നുറപ്പുള്ള രീതിയില്‍ ഒരു പോസ്റ്റിടുക.അതിനുള്ള ചില ടിപ്പുകള്‍ താഴെ :
  • രാഷ്ട്രീയമാണു വിഷയമെങ്കില്‍ നിങ്ങള്‍ സംഘപരിവാറിനെ അനുകൂലിച്ചോ പ്രതികൂലിച്ചോ (നിങ്ങളുടെ കാഴ്ച്ചപ്പാടെന്ന നിലയില്‍ ഇവയിലേതെങ്കിലും പോസ്റ്റില്‍ പ്രത്യക്ഷമായും വേണം) വേണം പോസ്റ്റിടാന്‍.സംഘപരിവാറിനെ ഒഴിവാക്കരുത്,വ്യൂവര്‍ഷിപ്പ് കൂറയും.
  • സംഘപരിവാറിനെ എതിര്‍ത്ത് പോസ്റ്റിടുന്നതീലും ഹിറ്റ് കൂടാന്‍ നല്ലത് അവരെ അനുകൂലിച്ച് പോസ്റ്റിടുന്നതാണ്.എതിര്‍ത്ത് പോസ്റ്റിട്ടാല്‍ അതൊരു വിവാദമാകില്ല!!! നിങ്ങളേ അഭിനന്ദിച്ച് കൊണ്ടും അനുകൂലിച്ച് കൊണ്ടും കുറേ കമന്റുകള്‍ ലഭിക്കും, അല്ലാ‍തെ ആ പോസ്റ്റ് വല്യ ചര്‍ച്ചയ്യൊന്നും ഉണ്ടാക്കില്ല, കാരണം ബൂലോകത്ത് വരാനൂം മാത്രമോ ചര്‍ച്ചയില്‍ വിജയിക്കാനും മാത്രമോവിവരമൊന്നും ഒരു സംഘപരിവാറുകാരനുമില്ലെന്നെ, പിന്നെ വല്ല നകുലനോ അഹങ്കാരിയോ വന്ന് ഒന്നു ചൊറിഞ്ഞാലായി...

എന്നാല്‍ സംഘപരിവാറിനെ അനുകൂലിച്ചാണ് നിങ്ങള്‍ പോസ്റ്റിടുന്നതെങ്കില്‍, നിങ്ങള്‍ക്ക് ആ പോസ്റ്റിനൊരു 1000 ഹിറ്റും 500 കമന്റും ഉറപ്പ്...ആദ്യ രണ്ടു മൂന്ന് കമന്റുകള്‍ക്ക് നിങ്ങള്‍ ശക്തനായ പരിവാറുകാരനായി നടിച്ച് ഉത്തരം കൊടുത്താല്‍ പിന്നെ ആ വിവാദം നമ്മള്‍ പോലുമറിയാതെ നടന്നോളും, നമ്മടെ ഹിറ്റ് കൂടുകേം ചെയ്യും...

  • ഏറ്റവും നല്ല വഴി കമ്യൂണിസ്റ്റുകളേ എതിര്‍ത്ത് ഒരു പോസ്റ്റിടലാണ്.ആ പോസ്റ്റിന് 2000 ഹിറ്റും 1000 കമന്റും കിട്ടും, അതും എല്ലാം ബൂലോകത്തെ വല്യ വല്യ ബുദ്ധിജീവികളുടേം ശാസ്ത്രജ്ഞരുടേം അനോണികളുടേം (കമന്റിന്റെ കണ്ടന്റ് ഒരിക്കലും നോക്കരുത്, നിങ്ങള്‍ക്ക് ഹാര്‍ട്ടറ്റാക്ക് വന്നേക്കും....നല്ല മനക്കരുത്തുള്ളവര്‍ മാത്രം നോക്കുക)
  • ആത്മീയത (യുക്തിവാദത്തിന് വല്യ ഹിറ്റ് കിട്ടില്ല) , ഈശ്വരവിശ്വാസം, ആചാരം ഇവയും നല്ല ഹിറ്റ് തരുന്ന വിവാദവിഷയങ്ങളാണ്.

ഇനി പറയുന്നത് അല്പം തറ പരിപാടികളാണ്.എന്നാലും തുടക്കക്കാര്‍ക്കും പരീക്ഷിക്കാവുന്നവയാണ് അവ...

6. ബൂലോകത്തെ വിവിധ ഗ്രൂപ്പുകളേ നന്നായി ശ്രദ്ധിച്ച് മനസിലാക്കുക.എന്നിട്ട് ഏറ്റവും തറ രീതിയില്‍,പെട്ടെന്ന് പ്രതികരിക്കുന്ന ഗ്രൂപ്പ് ഏതെന്ന് മനസിലാക്കുക.ആ ഗ്രൂപ്പില്‍ ഒരു കാരണവശാലും ചേരരുത്, നിങ്ങള്‍ക്ക് ഹിറ്റുകള്‍ ആവശ്യമുണ്ടെങ്കില്‍.
നിങ്ങള്‍ ചെയ്യേണ്ടത്, ആ ഗ്രൂപ്പിനെതിരെ പോസ്റ്റുകളിടുക.അവരെ മാക്സിമം വിമര്‍ശിക്കുക.മതി.അത്രയും മതി...ഇനി നിങ്ങളുടെ ഹിറ്റ് നിങ്ങള്‍ പോലുമറിയാതെ കൂടിക്കോളും...പിന്നെ അവന്മാര്‍ അനങ്ങുന്നില്ലാന്ന് കണ്ടാല്‍ ഒന്നൂടെ ഒരു ചൊറിയല്‍ പോസ്റ്റ് ഇടുക.ബസ്...മതി...പിന്നെ സമയമുണ്ടെങ്കില്‍ അവന്മാര്‍ നമ്മക്കെതിരെ ഇടുന്ന പോസ്റ്റിനു മറുപടി എന്ന പേരില്‍ എന്തെങ്കിലും പറഞ്ഞ് എരിതീയില്‍ എണ്ണ ഒഴിക്കുക കൂടി ചെയ്താല്‍ ഒക്കെ ശുഭം!!!(ഇവിടേയും കമന്റുകളുടെ ഉള്ളടക്കം ശ്രദ്ധിക്കരുത്, ജീവിതം വെറുത്തു പോകും!!!)

7.ആദ്യമായി നിങ്ങള്‍ ബൂലോകത്തുള്ള ഒരുവിധം എല്ലാ ബ്ലോഗുകളിലും കയറി കമന്റിടണം.“ ഹയ്യോ, എന്നാ പോസ്റ്റാ ചേട്ടാ ഇത് !! ഇതെങ്ങനെ പറ്റുന്നു???അണ്ണന്‍/ചേച്ചി അന്യായ പുലി തന്നമ്മോ!!!” എന്ന ലൈനില്‍ ഒരഞ്ച് വാചകം (കമന്റുകളേ പറ്റി കൂടുതല്‍ വിവരങ്ങള്‍ ദാ ഇവിടെ) അങ്ങട് ചാര്‍ത്തുക....എന്നിട്ട് “എന്റെ ഈ ബ്ലോ‍ഗില് വന്ന് എന്റെ കുറ്റങ്ങള്‍ തീര്‍ത്തു തരണേ ചേട്ടാ/ ചേച്ചീ” എന്ന ലൈനിലൊരു വാചകവും കൂടെ നിങ്ങടെ ലിങ്കും കൊടുക്കുക. ഒരു കാര്യം ഓര്‍ക്കുക, ഒരിക്കലും ഒരു ബ്ലോഗിലിട്ട വാചകരീതി മറ്റൊരു ബ്ലോഗില്‍ ഉപയ്യോഗിക്കരുത്!!!

8. ഇനി നിങ്ങള്‍ ചെയ്യേണ്ടത് നേരത്തേ പറഞ്ഞ ഗ്രൂപ്പുകളിലെ ഏറ്റവും കൂടുതല്‍ ഹിറ്റുകളുള്ള എരപ്പകളേ കണ്ടെത്തുക.എന്നിട്ട് അവന്റെ പോസ്റ്റുകള്‍ എത്ര കൂറയാണേലും നമ്മളാവനെ വാനോളം പുകഴ്ത്തുക, അവനെ ബ്ലോഗ്‌ലിങ്കും വേണേ “*%^$#$@# ഈ ബ്ലോഗ്ഗിന്റെ ഐശ്വര്യം“ എന്നും പറഞ്ഞ് അവന്റെ ഫോട്ടോയും കൂടി വച്ചേക്കുക. അവനെതിരെ ആരേലും ശബ്ദിച്ചാല്‍ നമ്മള്‍ പരസ്യമായി എതിര്‍ക്കുക,എന്നിട്ടാ ശബ്ദിച്ചാളുടെ ബ്ലോഗിലെ പോയി നമ്മള്‍ രഹസ്യമായി അവനേം സുഖിപ്പിക്കുക, മറ്റവനെ കുറ്റം പറയുക (നമ്മക്കെല്ലാരും വേണം) അങ്ങനെ പുറം ചൊറിഞ്ഞ് ചൊറിഞ്ഞ് എങ്ങനേം നമ്മുടെ ലിങ്ക് ആ മന്ദബുദ്ധീടെ ബ്ലോഗില്‍ “ബെസ്റ്റ് ടെന്‍ ബ്ലോഗ്സ്” എന്ന പേരില്‍ രണ്ടാമതോ മൂന്നാമതോ വരുത്തുക, നമ്മക്ക് മിനിമം 1000 ഹിറ്റുകള്‍ അഡീഷണലായി കിട്ടിക്കഴിഞ്ഞു , ഉറപ്പ്.കാരണം മണ്ടനാണേലും അവന്റെ നല്ല സാധനം വായിക്കുന്നവന്‍ അവന്റെ ശുപാര്‍ശ കണ്ട് നമ്മടെ ബ്ലോഗിലും വരാതിരിക്കില്ല!!!

9. പിന്നെ ചെയ്യാനുള്ളത് ഒരു ആയിരം പേരുടേയെങ്കിലും (മലയാളികളുടേത്, ബ്ലോഗീന്ന് തന്നെ കിട്ടും!!!) ഇ-മെയില്‍ ഐഡി തപ്പിയെടുക്കുക.എന്നിട്ട് ഓരോ പോസ്റ്റിടുമ്പോഴും “ദാ ഇതൊന്നു വായിച്ച് നോക്കിയേ...കിടിലന്‍ ഐറ്റം “ എന്ന ലൈനില്‍ ഇവര്‍ക്കെല്ലാവരുക്കും ആ പോസ്റ്റിന്റെ ലിങ്കും വച്ച് മെയില്‍ അയക്കുക (ഗ്രൂപ്പ് മെയിലേ!!!), ഒരു 200 ഹിറ്റിനുള്ളതാവും, പക്ഷേ ഈ ബ്ലോഗ് നിങ്ങടെയാന്നും പറഞ്ഞ് ഒരിക്കലും അയയ്ക്കരുത്.അതിന്നാല്‍ബ്ലോഗില്‍ കൊടുത്തിരിക്കുന്ന മെയില്‍ ഐഡിയില്‍ നിന്നും ഒരിക്കലും ഗ്രൂപ്പ് മെeയില്‍ അയയ്ക്കരുത്.ഇതിനായി മാത്രം ഒരു ഐഡി ഉണ്ടാക്കുന്നതാണ് നല്ലത് (ഫീമെയില്‍ ഐഡി ആണെങ്കില്‍ ഏറ്റവും നല്ലത്!!)

10.പിന്നെ സ്വന്തമായ ശൈലിയില്‍ പോസ്റ്റിടാന്‍ കഴിയാത്തവര്‍ക്ക് മറ്റ് വിവരമുള്ളവര്‍ എഴുതി വച്ചിരിക്കുന്ന പോസ്റ്റുകളേ റീമേക്കും റീമിക്സും ചെയ്തിറക്കാവുന്നതാണ്.ഇടി കിട്ടേമില്ല!!!

അങ്ങനെ ഹിറ്റുകൂട്ടാ‍നുള്ള 10 സിമ്പിള്‍ വഴികള്‍ നാം പഠിച്ച് കഴിഞ്ഞിരിക്കയാണ്.ഇത് തുടക്കക്കാര്‍ക്ക് ചെയ്ത് ഒന്ന് അടിസ്ഥാനമാക്കാന്‍ സഹായിക്കുന്ന വഴികളാണ്.ഇവ പരീക്ഷിച്ച് വിജയിച്ച ശേഷം കൂടുതല്‍ ഹിറ്റ് നേടാനുള്ള , കുറച്ച് കൂടി വീര്യം കൂടിയ വഴികള്‍ നമുക്ക് അടുത്ത യൂണിറ്റില്‍ പഠിക്കാവുന്നതാണ്.

അപ്പോ ശരി...അറ്റന്‍ഡന്‍സ്...

വണ്‍, ടു, ത്രീ......


PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

10 അഭിപ്രായങ്ങൾ:

  1. shery said...
  2. എന്തുവാടൈ ഇതു..
    സംഭവം കൊള്ളാം കെട്ടോ..
    ഒരു ഓസ്കാറിനുള്ള കോപ്പൊക്കെ ഉണ്ട്..
    കിട്ടിയാൽ ചിലവ് ചെയ്യണം... ന്തൈ..
    ....ആർക്ക് സുഖോല്ല്യാന്ന്.....
    സ്നേഹപൂർവ്വം
    ഷെറി..

  3. Raji Chandrasekhar said...
  4. കൊള്ളാം മാഷെ, നന്നായി രസിക്കുന്നു.

  5. Mr. K# said...
  6. ഹ ഹ കൊള്ളാം. അഹന്കാരി ബെര്ളിക്കു പഠിക്കുകയാണോ ;-)

  7. Chullanz said...
  8. :)വെറെ ആരുടെയോ പഴെ ഒരു പോസ്റ്റിണ്റ്റെ മണം...... എല്ലായിടത്തും അല്ല ചില ഭാഗങ്ങളില്‍


    [ഷെറീ]

    നമ്മക്കും ഈ ബ്ലോഗില് കഞ്ഞി കൂടിച്ച് കിടക്കണ്ടേന്ന്!!!

    [രാജീ] നന്ദീണ്ട്, ഈ പൊട്ടനെ ഒന്‍nനു അഭിനന്ദിച്ചതില്

    [കുതിരവട്ടന്‍] - തനിക്കെതിരെ ഞാന്‍ മാനനഷ്ടപരീഹാരത്തിനു കേസു കൊടുക്കുന്നതാണ്. ഇതിലും ഭേദം എന്ന്യങ്ങ്കൊന്നൂടാരുന്നോ...ആ അലവലാതിയുമായിട്ട്!!! ഛേ...

    [ചുള്ളന്‍] ഇതാപറേന്നെ .. .ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും, ചാണകം ചാരിയാല്‍ ചാണകവും... (ചാണകമിട്ട കാളേടെ തൊഴുത്തിലേക്ക്ക് പോശ്റ്റിനിടക്ക് ഒരു ലിങ്ക് കൊടുത്തിട്ടുണ്ട്!!!)



  9. ബാബുരാജ് ഭഗവതി said...
  10. ഓ കിടിലന്‍ പോസ്റ്റ്..
    കൊള്ളാം...
    മനോഹരമായിരിക്കുന്നു.
    പറഞ്ഞുതന്നതു ഏറ്റു എന്നു മനസ്സിലായില്ലേ!

  11. യൂനുസ് വെളളികുളങ്ങര said...
  12. വരിക വരിക സോദരെ

    സ്വതന്ത്യം കൊണ്ടാടുവാന്‍

    ഭാരതാമ്മയുടെ മാറിടത്തില്‍

    ചോരചീത്തിആയിരങ്ങള്‍

    ജീവന്‍ കൊടുത്ത്‌ നേടിയെടുത്തൊര്‌

    ഊര്‍ജ്ജമാണ്‌ ഈ സ്വാതന്ത്യം

    ....................
    ....................
    ....................
    ....................
    .....................
    സാതന്ത്യദിന ആശംസകള്‍

  13. മച്ചുനന്‍/കണ്ണന്‍ said...
  14. അങ്ങുന്നേ..

    നന്ദിയുണ്ട്, ബ്ലോഗിങ്ങിലെ ഒരു L.K.G. പയ്യനാണ് ഞാന്‍.എനിക്കു വേണ്ടതെല്ലാം ഇവിടൂന്ന് കിട്ടി.

  15. Unknown said...
  16. പ്രണാമം ഗുരുവെ പ്രണാമം.അടിയന്‍ ശിഷ്യ് പെട്ട്കഴിഞു.ഒരുബ്ലൊഗും തുടങി ഈച്ചയും ആട്ടി വല്ലഭന്‍ മാരുടെ ബ്ലൊഗിലെ ഹിറ്റ്കളുടെ എണ്ണവും എടുത്ത്കഴിയുകയയിരുന്നു,ഇനി എതയാലും ഒരുഗുരുവിനെ കിട്ടിയസ്തിതിക്ക് ഒരു പരീക്ഷണം നടത്തും

  17. Sameer Thikkodi said...
  18. ഉവ്വ് .. ഉവ്വേ... താങ്കള്‍ക്ക് ഭാവുകങ്ങള്‍... പക്ഷെ കലിപ്പ് അടങ്ങുന്നില്ലല്ലോ... എന്താ പ്പോ ചെയ്യുവാ.... എന്റെ അഭിപ്രായത്തില്‍ രാഷ്ട്രീയം തന്നെ നല്ലത്... നല്ല ഹിറ്റും കിട്ടും... നല്ല ഇരുട്ടടിയും കിട്ടും... ആയോധനകലകളെ കുറിച്ചും ഒരു ചെറിയ പഠനം ഇവിടെ വിവരിക്കുന്നത് നന്നായിരിക്കും. സഹായത്തിനു വേണേല്‍ ഒരു കൈ നോക്കാം.. ന്തേ... അപ്പോ പറഞ്ഞ പോലെ....

കമന്റെഴുതണോ??? ദാ ഇവിടെ...