ഹെന്റമ്മോ എനിക്കിനി ചിരിക്കാന്‍ വയ്യായേ....
ഈ ജയരാജേട്ടന് സമ്മയിക്കൂല...
ചിരിപ്പിച്ച് ചിരിപ്പിച്ച് കൊല്ലും!!!!
പണ്ട് ദേശാഭിമാനി-ലോട്ടറി സമയത്ത് ഇതേ പോലെ കൊറേ ചിരിപ്പിച്ചതാ...പിന്നെ കൊറേക്കാലമായി കാണാനില്ലായിരുന്നു...
ഏതായാലും മടങ്ങി വന്നല്ല്, സമാധാനമായി...നമ്മടെ സുധാകരണ്ണന്‍ എത്ര നേരമെന്ന് വച്ചാ ഒറ്റക്ക് പെര്‍ഫോം ചെയ്യുക!!!
ഇനിയും പോരട്ടെ...പോരട്ടങ്ങനെ പോരട്ടെ...ജയരാജചരിതം തുള്ളല്‍ക്കഥകള്‍!!!
ഏതായാലും ദാ ഇതിനു ശേഷം ചാര്ളിചാപ്ലിന്റെയും സുരാജിന്റേയും ഒന്നും കോമഡി കണ്ടു പോലും ഞാന്‍ ഇത്രയും ചിരിച്ചിട്ടില്ലപ്പാ....
ഒരു കാര്യത്തില്‍ കോണ്‍ഗ്രസുകാര്‍ക്ക് ആഹ്ലാദിക്കാം, അവര്‍ക്ക് വേണേ ‘വീ(ല)ക്ഷണം’ പത്രം അങ്ങ് നിറുത്താം ...
മനോരമ ഉള്ളപ്പോ പിന്നെന്തിനാന്ന് നമ്മളു പത്രം നടത്തി ബുദ്ധിമുട്ടുന്നേ!!! അല്ലേ അവന്മാര്ക്ക് ഒരു പത്രമുള്ളപ്പോ നമ്മക്ക് രണ്ടെണ്ണമിരിക്കട്ടെന്ന്...
പ്രചാരത്തില്‍ ഒന്നാമത്തേതും അവസാനത്തേതും...യേത്...
അതും പുതിയ മാത്തമാറ്റിക്സ് കണ്ടെത്തിയ മാത്തുക്കുട്ടിച്ചായന്റെ സ്വന്തം മനോരമ
1 > 2+3+4+.....+ഇന്‍ഫിനിറ്റി
തൊട്ടുമുന്‍പത്തെ പോസ്റ്റ് : സംഘപരിവാറും ഇടതുപക്ഷവും ചില ഹര്‍ത്താല്‍ ചിന്തകളും
സ്നേഹപൂര്‍വ്വം അഹങ്കാരി |
4 അഭിപ്രായങ്ങൾ:
എനിക്കിതു വായിച്ചിട്ട് ചിരിക്കാതിരിക്കാനും വയ്യ :-)
ചുമ്മാ ചിരിക്കന്നേ...
കേരളാരാഷ്ട്രിയംകൊണ്ട് അങ്ങനെ എങ്കിലും ഒരു പ്രയോജനമുണ്ടാകട്ടെ...
താനെങ്ങനാ ഡോളറിലൊ യൂറോയിലൊ ..ഞാനിപ്പം യൂറോയിലാണു, അതാണു ലാഭം. ഈ സഖാക്കളെ തെറിപറയുന്നതിനു സി ഐ എയില്‍ നിന്നും കണക്കു പറഞ്ഞു വാങ്ങണം കേട്ടോ അഹങ്കാരീ..
എനിക്കിപ്പം ഏകദേശം 10 യൂറൊ ഒരു പേജിനു കിട്ടും, കൂടെ വയറു നിറച്ചു കള്ളൂം...
മാധ്യമ സിണ്ടിക്കേറ്റ് സിന്ദാബാദ്..
അമേരിക്കന്‍ മുതലാളിത്തം സിന്ദാബാദ്..
സിപീയെം സിന്ദാബാദ്..
നാടിന്റെ അഭിമാനവും മാനവും എല്ലാം ആര്‍ക്കു വേണം..അവര്‍ക്കു വലുത് അവരുടെ രാഷ്ട്രീയ മുതലെടുപ്പല്ലെ... കള്ളപ്പരിഷകള്...ഇത്തരം ഘട്ടങ്ങളില്‍ നാം ജനം ഇത്തരം കള്ളനാണയങ്ങളെ ഇനിയെങ്കിലും തിരിച്ചറിഞ്ഞില്ലെങ്കില്‍ രാജ്യത്തിന്റെ നിലനില്പിനു തന്നെ അതു അപകടമായിത്തീരുമെന്നതില് സംശയമേ വേണ്ട...