Reading Problems? Click Here


അഹങ്കാരി എന്ന വര്‍ഗീയവാദി...!!!

rajan said...
ബ്ലോഗിലെ വര്‍ഗ്ഗീയ വാദികളായ അഹങ്കാരി, ശിവ, വര്‍മ്മാജി, കാണാപ്പുറം ..തുടങ്ങിയവരെ ഒറ്റപ്പെടുത്തുക.. അവരുടെ ബ്ലൊഗുകള്‍ ബഹിഷ്കരിക്കുക...!!!
ദാ ഇവിടെ

ഒരു ചര്‍ച്ചയ്ക്കിടെ ആ ബ്ലോഗിലും മറ്റു ചില ബ്ലോഗുകളിലും (ഇവിടെ കൊടുത്തിരിക്കുന്നത് ചര്‍ച്ച നടന്ന ബ്ലോഗല്ല) രാജന്‍ എന്നന്‍ ഒരു ബഹുമാന്യ ബ്ലോഗര്‍ ഇട്ട കമന്റാണിത്...ആ ബ്ലോഗില്‍ മാത്രമല്ല , മറ്റു പത്തു പന്ത്രണ്ട് ബ്ലോഗില്‍ കയറി ഇറങ്ങി ഈ കമന്റിട്ട് എന്നെ ഒറ്റപ്പെടുത്താനുള്ള പുള്ളിയുടെ വ്യഗ്രതയില്‍ നിന്നും പുള്ളി എത്രത്തോളം മതേതരനാണെന്ന് മനസിലാക്കാം!!!

ഇതില്‍ ഞാന്‍ (അഹങ്കാരി) സംഘപരിവാര്‍ എന്ന സംഘടനയെ ന്യായീകരിച്ചു കൊണ്ട് ചില ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചില പോസ്റ്റുകള്‍ ഇടുകയും ചെയ്തിട്ടുണ്ട്.എന്നാല്‍ ഈ ശിവ എന്നയാളാകട്ടെ, സംഘപരിവാറിനെ അനുകൂലിച്ച് ഒരൊറ്റ കമന്റു പോലും ഇടാത്ത ആളും (അയാളെ നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയില്ലേ!!!) വര്‍മ്മാജി എന്നയാള്‍, എന്റെ അറിവില്‍ സ്വന്തമായി ഒരു ബ്ലോ‍ഗോ പോസ്റ്റോ പോലും ഇല്ലാത്ത ആളുമാണ്. ഇനി ഇവര്‍ ചെയ്ത വര്‍ഗീയ ഭീകരവാദം എന്തെന്നല്ലേ??? സ്വയംസേവക് (http:/sanghkerala.blogspot.com) എന്ന ഒരു ബ്ലോഗില്‍ അംഗങ്ങളായി എന്നതാണ് (അവിടെയെ ഈ വര്‍മ്മാജി എന്നയാളുള്ളൂ,,എന്റെ അറിവില്‍).

ഇനി രസകരമായ മറ്റു ചില കാര്യങ്ങള്‍ :

സംഘപരിവാറുകാരെ എതിര്‍ത്ത് മാത്രം പോസ്റ്റുകളിട്ട ഒരു മാന്യ ബ്ലോഗറിനോട് മാന്യമായ രീതിയില്‍ ഞാന്‍ ചര്‍ച്ച നടത്തി...എന്നാല്‍ അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ “തൊടുന്യായങ്ങളിലൂടെ “(എന്ന് അദ്ദേഹത്തിന്റെ ഭാഷ) അദ്ദേഹത്തിനെ ഉത്തരം മുട്ടിച്ച എന്നോട് പിന്നെ അദ്ദേഹത്തിന്റെ ഭാഷ വ്യക്തിപരമായ അവഹേളനം മാത്രമായിരുന്നു.

അദ്ദേഹം എന്റെ ചില പോസ്റ്റുകളെ തള്ളിപ്പറഞ്ഞിരുന്നു എങ്കിലും അദ്ദേഹം എന്റെ ബ്ലോഗ് സ്ഥിരമായി വായിക്കാറുണ്ടായിരുന്നു എന്ന് എന്റെ പോസ്റ്റുകളെ സംബന്ധിച്ച് ഉള്ള പോസ്റ്റുകള്‍ അപ്പപ്പോള്‍ ആ ബ്ലോഗ്ഗില്‍ വന്നതില്‍നിന്നുമാണ്.

ഒടുവില്‍, സംഘപരിവാറിനെ വര്‍ഗീയവാദി എന്നു വിളിച്ച അദ്ദേഹം മറുപടിയായി എന്‍‌ഡി‌എഫിന്റെ “തേജസ്” എന്ന പത്രത്തില്‍ നിന്നു മാത്രം ലിങ്കുകള്‍ നല്‍കിത്തുടങ്ങിയപ്പോള്‍ ഞാന്‍ ഒരു നിബന്ധന മുന്നോട്ട് വച്ചു :“ ഒന്നുകില്‍ തേജസിനേയും വര്‍ഗീയകക്ഷികളുടെ മുഖപത്രമായി കണ്ട് ചര്‍ച്ചയില്‍ നിന്നും മാറ്റി നിറുത്തുക, അല്ലെങ്കില്‍ സംഘപരിവാര്‍ പത്രങ്ങള്‍ കൂടി ഉള്‍പ്പെറ്റുത്തുക” എന്നാല്‍ രണ്ടാമതു പറഞ്ഞതിനോട് എനിക്കു പോലും താത്പര്യമില്ലായിരുന്നു, കാരണം ഒരു ചര്‍ച്ചയില്‍ ഓരോ ഭാഗവും പറയുന്നതിനെ അവ്വരുടെ മുഖപത്രങ്ങള്‍ കൊണ്ട് തെളിയിക്കാനാകില്ല, നിഷ്പക്ഷമെന്ന് തോന്നിക്കുന്ന പത്രങ്ങള്‍ മാത്രം ഉപയോഗിക്കുക (ഞാന്‍ അതുവരെ നല്‍കിയിരുന്നതൊക്കെയും മലയാളത്തിലെ മുന്‍‌നിര പത്രങ്ങളുടെ ലിങ്ക് മാത്രമായിരുന്നു!!!)..അതിനദ്ദേഹം നല്‍കിയ മറുപടി :“ തേജസ് രജിസ്റ്റര്‍ ചെയ്ത ഒരു പത്രമാ‍ണ്” എന്നായിരുന്നു!!!

മാതൃഭൂമി, മുസ്ലീങ്ങള്‍ സ്ഫോടനക്കേസില്‍ പ്രതികളാണ് എന്നെഴുതി പോലും...അതിനാല്‍ അത് സംഘപരിവാര്‍ബന്ധമുള്ള പത്രമത്രേ!!!ഈ പറയുന്ന രീതിയേക്കാള്‍ വലിയ വര്‍ഗീയവാദി തന്നെ ഞാന്‍...അല്ലേ രാജാ???

എന്നാല്‍ ഹിന്ദു എന്ന വാക്ക് ഒരു തവണ പോലും (ഒരൊറ്റ തവണ) ചര്‍ച്ചയില്‍ ഉപയോഗിക്കാതിരുന്ന എന്നെ മുസ്ലീം വിരുദ്ധനും വര്‍ഗീയവാദിയുമാക്കിയത് എങ്ങനെ,എന്തടിസ്ഥാനത്തില്‍ എന്ന് എനിക്കിപ്പോഴുമറിയില്ല!!! ഒരു മതത്തിന്റേയൊ ജാതിയുടേയോ പേര്‍ പറയാതെ ഞാന്‍ വര്‍ഗീയവാദിയാണെങ്കില്‍ അതേ, ഞാനൊരു വര്‍ഗീയവാദി തന്നെ (ചര്‍ച്ചയില്‍ അവര്‍ മാത്രമാണ് ഹിന്ദു-മുസ്ലീം എന്നൊക്കെ പറഞ്ഞത് എന്നതതിനേക്കാള്‍ വിചിത്രം!!!) .

ഇതിനിടക്ക് എന്റെ സ്വയംസേവക് എന്ന ബ്ലോഗില്‍ അനോണി-തെറിക്കമന്റുകളുടെ അഭിഷേകമായിരുന്നു-ആ ചര്‍ച്ച നടന്ന ബ്ലോഗില്‍ ചിലര്‍ കമന്റിട്ട സമയത്തിനടുത്താണ് പ്രസ്തുത കമന്റുകള്‍ മിക്കതും വന്നതെന്നത് എന്റെ സംശയം മാത്രമാകാം!!!

അനോണിമിറ്റി ഇത്തരക്കാരുടെ ഒരനുഗ്രഹമാണ്-കാരണം സ്വന്തം പ്രൊഫൈല്‍ പോലും (ഞാനിതെഴുതുന്ന സമയം വരെ) മറച്ച് പിടിച്ചിരിക്കുന്ന ഈ രാജന്‍ എന്ന ബ്ലോഗ്ഗര്‍ ഏതു ബ്ലോഗറുടെ അവതാരമാണേന്ന് കണ്ടു പിടിക്കാന്‍ കഴിയില്ലല്ലോ!!!

ചര്‍ച്ച നടന്ന ബ്ലോഗ് ഏതെന്ന് ഞാന്‍പറയുന്നില്ല!!!! ഞാന്‍ പരാജിതനായി മടങ്ങി എന്ന രീതിയില്‍ (എന്റെ ന്യായമായ ആവശ്യത്തോട് അഴകൊഴമ്പന്‍ രീതിയില്‍ പ്രതികരിച്ചതിനാലും, വ്യക്തിപരമായി “ഞാന്‍ ബോംബു നിര്‍മ്മാതാവാണ്” എന്ന് പരിഹസിച്ചതിനാലും ആണ് ഞാന്‍ ആ ചര്‍ച്ചയില്‍ നിന്ന് പിന്മാറിയത്) കമന്റുകളുടെ ഘോഷയാത്ര ആഘോഷിക്കുന്ന ആ ബ്ലോഗിലെക്ക് തത്കാലം ഹിറ്റു വര്‍ദ്ധിപ്പിക്കാന്‍ എനിക്ക് താത്പര്യമില്ല തന്നെ...

സുഹൃത്തുക്കളേ ,

നിങ്ങളോട് ഒരു കാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു- എനിക്ക് നിങ്ങളെ പോലെ തന്നെ വ്യക്തമായ രാഷ്ട്രീയമുണ്ട്...അത് തുറന്നു പറയാന്‍ ഞാന്‍ ധൈര്യപ്പെടാറുമുണ്ട്.എന്നാല്‍ ആ പേരില്‍ മാത്രം ഞാ‍നൊരാളേയും വെറുക്കാറില്ല...ഈ ബ്ലോഗ്ഗില്‍ ഞാന്‍ ഇതുവ്വരെ വര്‍ഗീയമായ രീതിയില്‍ ഒരൊറ്റ പോസ്റ്റോ കമന്റോ ഇട്ടിട്ടില്ല-രാഷ്ട്രീയമായി,എനിക്ക് അനുഭാവമുള്ള സംഘടനയെ പറ്റിയല്ലാതെ ഒരൊറ്റ മതത്തേപറ്റി ഞാന്‍ മോശമായി (മതത്തെ സംബന്ധിക്കുന്ന ആത്മീയത അല്ലാതെ , അതും ഞാന്‍ അംഗമായ ഹിന്ദുമതത്തിലെ ആത്മീയതയെ പറ്റി കൂടുതല്‍ ചിന്തിക്കുന്നു എന്നല്ലാതെ) ഒരു കമന്റെങ്കിലും ഇട്ടു എന്നത് ചൂണ്ടിക്കാണിക്കാന്‍ ഇവര്‍ക്കൊരിക്കലും പറ്റില്ല എന്ന് അഭിമാനത്തോടെ തന്നെ ഞാന്‍ പറയട്ടെ, എന്നാല്‍ ഈ രാജനും ആ പ്രൊഫൈലിനു പിന്നില്‍ മറഞ്ഞിരിക്കുന്ന തമാശക്കാരനും (ആ തമാശക്കാരനെ മനസിലാക്കാന്‍ ജെയിംസ് ബോണ്ടിന്റെ ബുദ്ധിയൊന്നും വേണ്ടല്ലോ!!!) വര്‍ഗീയമായ രീതിയിലിട്ട ഒരു നൂറു കമന്റുകള്‍ കാട്ടാന്‍ എനിക്കു കഴിയുകയും ചെയ്യും!!!!(ആ കമന്റുകള്‍ അവശേഷിച്ചിട്ടുണ്ടെങ്കില്‍---തനിക്കെതിരെ വരുന്ന കമന്റുകള്‍ ഡിലീറ്റുക എന്നത് ചിലരുടെ ഹോബി ആയിപ്പോയി!!!!)

ഞാന്‍ ഈ ബ്ലോഗ് എന്ന മാധ്യമത്തെ എന്റെ രാഷ്ട്രീയ ചിന്താഗതികള്‍ക്ക് ഉള്ള പരസ്യപ്പലക് ആയല്ല കണ്ടിരിക്കുന്നത്, എനിക്ക് പറയ്യാനുള്ളവ പലതും പറയാനുള്ള ഒരു വേദിയായാണ്.

മാത്രമല്ല, ഞാന്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനല്ല, ഒരു വിദ്യാര്‍ത്ഥി ആണ്.എനിക്ക് പഠനത്തിന്റേതായ ധാരാളം തിരക്കുകളുമുണ്ട്...അതിനാല്‍ ഏതെങ്കിലും ആശയത്തെ പ്രചരിപ്പിക്കുക അല്ല എന്റെ ലക്ഷ്യം...അതിന്റെ ആവശ്യമോ അതില്‍ നിന്നും എനിക്കെന്തെങ്കിലും നേട്ടമോ ഇല്ല...

എന്നാല്‍ ശരിയെന്ന് നാം വിശ്വസിക്കുന്ന ചില കാര്യങ്ങളേ ബോധപൂര്‍വം, വിഡ്ഢിത്തം മാത്രം പറഞ്ഞ് എതിര്‍ക്കുമ്പോള്‍ തിരിച്ച് എതിര്‍ക്കാറുണ്ടെന്ന് മാത്രം!!!

പിന്നെ എന്റെ പോസ്റ്റുകളില്‍ എനിക്ക് അനുഭാവമുള്ള ആദര്‍ശത്തിന്റെ അംശം കടന്നു വന്നെന്നു വരാം,സ്വാഭാവികം...എന്നാല്‍ അതിനു മാത്രമായല്ല ഞാന്‍ ബ്ലോഗുന്നത്...എന്നാല്‍ ഞാന്‍ ചര്‍ച്ച നടത്ഥിയ ബ്ലോഗര്‍ (അദ്ദേഹത്തിനൊരു ബ്ലോഗേ ഉണ്ടായിരുന്നുള്ളൂ) സംഘപരിവാറിനെതിരെ മാത്രമായിരുന്നു പോസ്റ്റുകളിട്ടിരുന്നത്!!! അപ്പോള്‍ ആര്‍ക്കായിരുന്നു തന്റെ ആശയം പ്രചരിപ്പിക്കേണ്ടിയിരുന്നതെന്ന് വ്യക്തമാണ്...

ഞാന്‍ ഈ ബ്ലോഗില്‍ എഴുതുന്നത് എന്റെ പേരും സ്ഥലവും ഫോട്ടോയും വിളിച്ചു പറഞ്ഞു കൊണ്ടാണ്.അല്ലാതെ കോമാളി ചിത്രങ്ങള്‍ക്ക് പിന്നില്‍ മറഞ്ഞിരുന്ന് നിഴല്‍‌യുദ്ധം നടത്തിയല്ല.എന്റെ രാഷ്ട്രീയം നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലായിരിക്കും,എന്നാല്‍ അത് കൊണ്ട് മാത്രം ഈ ബൂലോകത്തെ മറ്റ് നിരപരാധികളായ ബ്ലോഗ്ഗര്‍മാരെ വര്‍ഗീയവാദികളായി ലേബല്‍ ചെയ്യരുതെന്നപേക്ഷിക്കുന്നു.കാരണം ഈ ബ്ലോഗിംഗ് എനിക്ക് ഒരു ഹോബിയാണ്,എന്നാല്‍ പല ബ്ലോഗ്ഗര്‍മാരും ഇതിനെ , ഇതിലെ ബന്ധങ്ങളേ സീരിയസ് ആയി എടുക്കുന്നവരാ‍ണ്.അതിനാല്‍ അവരെ ദയവായി മുറിപ്പെറ്റുത്തരുതെന്നപേക്ഷ.

(ഇനി സൂക്ഷിക്കുക-അഹങ്കാരിയുടെ സ്വന്തം ശൈലീ)

മിസ്റ്റര്‍ തമാശാ-മതേതര രാജന്‍!!!

(ഞാന്‍ പ്രൊഫൈലില്‍ സിംഹാ‍സനത്തില്‍ ഇരിക്കുന്ന ഫോട്ടോ ഇട്ടതോണ്ടാവും “രാജന്‍” എന്ന പേരു തന്നെ തിരഞ്ഞെടുത്തത്!!അല്ലേ???)

ആളുകളെ ചിരിപ്പിക്കുന്ന പണി ഇത്രയും വൃത്തിയായി ചെയ്യാനറിയാമെങ്കില്‍ ഉള്ള ജോലി കളഞ്ഞ് പേരും മാറ്റിയെന്തിനാ ഇവിടെ കിടന്ന് കഷ്ടപ്പെടുന്നെ???
സ്വന്തം പേരോ ഊരോ പോലും തുറന്നു പറയാന്‍ നാണിക്കുന്ന (പേടിക്കുന്ന) താനാണോടോ എന്നെ വര്‍ഗീയവാദിയായി മുദ്ര കുത്തുന്നത്? പറയാനുള്ളവ സ്വന്തം പേരിലങ്ങ് പറഞ്ഞാ പോരേ ???

ഇതൊരുമാതിരി ഡിഗ്രി ക്ലാസില്‍ ടെസ്റ്റ് പേപ്പറിനു പേരെഴുതും പോലെ , ആരും വിശ്വസിക്കാത്ത ഒരു പേരില്‍ പ്രൊഫൈലുണ്ടാക്കി, അതില്‍ ബ്ലോഗായ ബ്ലോഗ്ഗു മൊത്തം കമന്റിട്ട് ബുദ്ധിമുട്ടണോ???

പിന്നെ ഒരൊറ്റ ഒരുത്തനും വായിച്ചില്ലേലും എന്റെ ബ്ലോഗ്ഗ് വായിക്കാന്‍ തയ്യാറുള്ളവര്‍ ഇവിടെ ഉണ്ടേടോ...ഇനി ആരുമില്ലെങ്കില്‍ തന്നെ, ഈ ബ്ലോഗര്‍ എന്നത് ആരുടേയും തറവാട്ടു സ്വത്തല്ലാത്ത സ്ഥിതിക്ക്, അത് അനുവദിക്കുന്നേടത്തോളം കാലം ഞാന്‍ ഇവിടെ എഴുതും, എനിക്ക് തോന്നിയതൊക്കെ, തോന്നിയതു പോലെ....പക്ഷേ ഞാന്‍ താങ്കളെ പോലെ നിഴലിലിരുന്നല്ല, നട്ടെല്ലുള്ള ആണായി പേരും വിലാസവും വച്ചാണ് പറയുന്നത്.

പിന്നെ എന്നെ പറ്റി ഇങ്ങനെ പറയുന്ന സ്ഥിതിക്ക് എന്റെ ലിങ്ക് കൂടി നല്‍കുന്നതല്ലേ നല്ലത്???അങ്ങനെ എങ്കിലും എന്റെ ബ്ലോഗ് നാലാള് കാണട്ടെടോ!!!ബുദ്ധിയും വിവരവുമുള്ളാവര്‍ക്ക് കാര്യം വായിച്ചാല്‍ മനസിലാകുമല്ലോ എന്നിലെ വര്‍ഗീയവാദം!!!

പിന്നെ ഈ ബ്ലോഗെന്നു പറയുന്ന ‘ഠ’ വട്ടത്തില്‍ താന്‍ വിചാരിച്ചാല്‍ എന്നെ ഒറ്റപ്പെടുത്താന്‍ പറ്റുമോ മാഷേ???

ബ്ലോഗു പടച്ച ഗൂഗിളൊന്നുമല്ലല്ലോ താന്‍???

അപ്പോ എനിക്ക് പറയാനുള്ളത് “ പോയി പണി നോക്കടാപ്പാ” എന്നാണ്...എന്നു മാത്രം!!!

(അല്ലാണ്ടിവനോടൊക്കെ എന്താ പറയ്യാ...)


തൊട്ടുമുന്‍പത്തെ പോസ്റ്റ് - ഈ ജയരാജേട്ടന്റെ തമാശകളേ...


PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

8 അഭിപ്രായങ്ങൾ:


    ബ്ലോഗിലെ വര്‍ഗ്ഗീയ വാദികളായ അഹങ്കാരി, ശിവ, വര്‍മ്മാജി, കാണാപ്പുറം ..തുടങ്ങിയവരെ ഒറ്റപ്പെടുത്തുക.. അവരുടെ ബ്ലൊഗുകള്‍ ബഹിഷ്കരിക്കുക...!!!
    ദാ ഇവിടെ

    ഒരു ചര്‍ച്ചയ്ക്കിടെ ആ ബ്ലോഗിലും മറ്റു ചില ബ്ലോഗുകളിലും (ഇവിടെ കൊടുത്തിരിക്കുന്നത് ചര്‍ച്ച നടന്ന ബ്ലോഗല്ല) രാജന്‍ എന്നന്‍ ഒരു ബഹുമാന്യ ബ്ലോഗര്‍ ഇട്ട കമന്റാണിത്...ആ ബ്ലോഗില്‍ മാത്രമല്ല , മറ്റു പത്തു പന്ത്രണ്ട് ബ്ലോഗില്‍ കയറി ഇറങ്ങി ഈ കമന്റിട്ട് എന്നെ ഒറ്റപ്പെടുത്താനുള്ള പുള്ളിയുടെ വ്യഗ്റതയില്‍ നിന്നും പുള്ളി എത്രത്തോളം മതേതരനാണെന്ന് മനസിലാക്കാം!!!



  1. Rejeesh Sanathanan said...
  2. അയ്യോ....സ്വയംസേവക് ബ്ലോഗില്‍ ഞാനും ഒരംഗമാണല്ലൊ....ഇനി എന്നെയും ഒറ്റപ്പെടുത്തുമോ? അങ്ങനെ ഒറ്റപ്പെടുത്തിയാല്‍ എന്‍റെ ബൂലോഗത്തെ ഭാവി!! ഭൂതം !!വര്‍ത്തമാനം!!തേങ്ങാക്കൊല!!!എന്നെ ഒറ്റപ്പെടുത്തല്ലേ ....കാലുപിടിക്കാം...:))

    എന്‍റെ രാജാ..........

  3. sanju said...
  4. എനിക്കും വര്‍ഗ്ഗീയ വാദി ആകാന്‍ കൊതിയാകുന്നു. സ്വയംസേവക് ബ്ലോഗില്‍ ഞാനും അംഗമായേക്കാം.

  5. അനില്‍@ബ്ലോഗ് // anil said...
  6. ഇതൊക്കെ ഇത്രവലിയ കാര്യമാക്കണൊ ഭായ്?

    അനോണിമാഷ് കമന്റുകളുമായി ബ്ലോഗുതോറും കയറി ഇറങ്ങിയിരുന്നല്ലൊ, എന്നിട്ടോ?

    അത്രയുമെയുള്ളൂ ഇതും.

  7. സജുശ്രീപദം said...
  8. അഹങ്കാരി, രാജന്‍ എന്ന വ്യക്തി മലയാളത്തില്‍ കോമാളിയാണോ എന്ന കാര്യം ഉറപ്പാണോ?

  9. Anonymous said...
  10. ചിത്രകാരനെ ആനൊ ഉദ്ദേശിച്ചത്‌? പറഞ്ഞവന്‍ ആരായാലും, അഹങ്കാരി അങ്ങനെ ഒറ്റപ്പെടുകയൊന്നൂല്ല. ധൈര്യായിട്ടു ബ്ലോഗിക്കോ...

  11. siva // ശിവ said...
  12. ഹായ് അരുണ്‍,

    ഇങ്ങനെ കുറെ വൃത്തികെട്ടവന്മാര്‍ ഉണ്ട്....ഈ ബൂലോകത്ത്....

    ഒരോ ദിവസവും പുതിയ പേരുകളുമായി വരുന്നവന്മാര്‍....

    നീ ഇതൊക്കെ എന്തിനു ശ്രദ്ധിക്കുന്നു....എന്തിനാ ഇതൊക്കെ ഓര്‍ത്ത് വ്യാകുലപ്പെടുന്നത്....

    നമ്മള്‍ എന്താ ചെയ്യുന്നതെന്ന് നമുക്കറിയാമല്ലോ....

  13. Anonymous said...
  14. എന്നെ തല്ലണ്ടമ്മാവാ...ഞാന്‍ നന്നാവില്ല...
    എന്നാലും വന്നതല്ലെ, കൈത്തരിപ്പു തീര്‍ത്തേച്ചും പോ

കമന്റെഴുതണോ??? ദാ ഇവിടെ...