എന്നാല്‍ ഞാന്‍ വായിച്ചേടത്തോളം പാകിസ്ഥാനിലെ സാധാരണ ജനതയ്ക്ക് ഇന്ത്യയോട് വലിയ ശത്രുത ഒന്നുമില്ല എന്നാണു മനസിലായത്.മാത്രമല്ല, പാകിസ്ഥാനിലെ സാധാരണ ജനതയ്ക്ക് ഇന്ത്യക്കാര്‍ ഇപ്പോഴും സഹോദരങ്ങള്‍ തന്നെയാണ്. മതവെറിയും അധികാരഭ്രാന്തും പിടിച്ച ചില പുരോഹിതവര്‍ഗ്ഗവും, അധികാരസ്ഥിരതയില്ലാത്ത,അധികാരവര്‍ഗ്ഗം അമ്പേ പരാജയപ്പെട്ട, ദാരിദ്ര്യം പടര്‍ന്നു കയറുന്ന ജനതയുടെ ശ്രദ്ധ തിരിച്ചു വിടാനായി ഇന്ത്യയെന്ന ഒരു “ബലൂണ്‍”ഭൂതത്തെ ശത്രുവായി കാട്ടുന്ന അധികാരികളും ചേര്‍ന്നാണ് ഇന്ത്യയെ പാകിസ്ഥാന്റെ ശത്രുവാക്കി മാറ്റിയത്....
ഇത്ര നാളും പാകിസ്ഥാനെ നാം നമ്മുടെ മുഖ്യ ശത്രു രാഷ്ട്രമായി കരുതുകയും ചെയ്തിരുന്നു....ലാഹോര്‍ ബസ് സര്‍വ്വീസും കെട്ടിപ്പിടുത്തവും ഒക്കെ കഴിഞ്ഞ ഉടന്‍ കാര്‍ഗില്‍ സമ്മാനമായി തന്നും കഴിഞ്ഞ വര്‍ഷം മുംബൈ ആക്രമണത്തിലൂടെയും അവരിലെ തത്പരകക്ഷികള്‍ ആ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുകയും ചെയ്തു...
എന്നാല്‍ നാം പാകിസ്ഥാനെ അല്ല ഭയക്കേണ്ടതെന്നാണ് സമീപകാലത്ത് (യഥാര്‍ത്ഥത്തില്‍ ഇപ്പോഴല്ല, പണ്ടേ നമുക്കത് മനസിലായതാണ് -62ല്‍. എന്നാല്‍ നാമത് മുഖവിലയ്ക്കെടുത്തില്ല എന്ന് മാത്രം.) പുറത്ത് വരുന്ന ചില വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.പാകിസ്ഥാനെ മുന്നില്‍ നിര്‍ത്തി ഇന്ത്യയ്ക്കെതിരെ ഒളിപ്പോര് നടത്തുന്ന ചൈന തന്നെയാണ് നമ്മുടെ എന്നത്തേയും വലിയ ശത്രു....
ചൈനയുടെ സാമ്രാജ്യത്വമോഹങ്ങള്‍ രഹസ്യമല്ല....അവരത് പലതരത്തില്‍ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്...എന്നാല്‍ ഇന്ത്യയ്ക്കെതിരെയുള്ള ചൈനയുടെ നീക്കങ്ങളേയും കുത്സിത പ്രവൃത്തികളേയും ലഘൂകരിക്കാനും മറച്ച് പിടിക്കാനും ന്യായീകരിക്കാനൂമാണ് ഇന്ത്യയിലെ “അഭിനവ”വിപ്ലവകാരികളെന്നും ശ്രമിച്ചിട്ടുള്ളത്....
ഇപ്പോഴിതാ ഇന്ത്യയെ, ഇന്ത്യന്‍ യൂണിയനെ പല കഷണങ്ങളായി തകര്‍ക്കണമെന്നും അതിനു ചൈനീസ് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ഉള്ള ഒരു പഠനറിപ്പോര്‍ട്ട് ചൈനീസ് വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ചൈനയിലെ മനുഷ്യാവകാശലംഘനങ്ങളേ പറ്റി സ്വന്തം അമ്മയ്ക്ക് മെയിലയച്ച അമേരിക്കന്‍ പത്രപ്രവര്‍ത്തകനെ വധശിക്ഷയ്ക്ക് വിധിച്ചത്ര മാധ്യമ നിയന്ത്രണമുള്ള ചൈനയില്‍, ടിയാനന്മെന് സ്ക്വയര്‍ സംഭവത്തിന്റെ ഇമേജുകള്‍ ഗൂഗിളില്‍ നല്കാന് പോലൂം വിലക്കുള്ളത്ര (Google Images : Search "Tiananmen square") കര്‍ശനമായ മാധ്യമനിയന്ത്രണങ്ങളുള്ള ചൈനയില്‍ ചൈനീസ് അധികാരികളറിയാതെ ഇത്തരമൊരു വാര്‍ത്ത വരുമെന്ന് വിശ്വസിക്കാന്‍ പ്രയാസം....
ഇതാ ചൈനീസ് പദ്ധതിയെ പറ്റി ഉള്ള മലയാള മനോരമ ലേഖനം (സോറി...ദേശാഭിമാനീല് അരിച്ചു പെറുക്കീട്ടും വാര്‍ത്ത കണ്ടില്ല...അതാ അതിടാന്‍ പറ്റാത്തത്...മാപ്പ്...)
ഈ സംഭവവത്തെ പറ്റി കേസരി വാരിക എഴുതിയ മുഖപ്രസംഗം ഇവിടെ വായിക്കാം... : Page 1 Page 2 Page 3 Page 4 Page 5
ഇനി ഇന്ത്യയ്ക്കെതിരെ ഉള്ള ചൈനയുടെ പദ്ധതികളേ ഇന്ത്യ സൂക്ഷിക്കണം എന്ന് പറഞ്ഞുകൊണ്ടുള്ള കേസരി വാരികയുടെ 2008 ജൂണ്‍ മാസത്തിലെ ലേഖനം: (വായിക്കാന്‍ ഇമേജില്‍ ക്ലിക് ചെയ്യുക)
അന്ന് ആ ലേഖനത്തിനെതിരെ പ്രിയ സഖാക്കള്‍ അരിവാളും ചുറ്റികയുമെടുത്ത് ആക്രോശിച്ചു...ഇപ്പോള്‍.....
ഇന്ത്യയ്ക്കവകാശപ്പെട്ട കശ്മീരിലെ 65,000ഓളം ചതുരശ്രകിലോമീറ്റര്‍ ഇന്ന് ചൈനയുടെ നിയന്ത്രണത്തിലാണ് (Images: aksai chin). എന്നിട്ടും അവര്‍ വീണ്ടും വീണ്ടും സിക്കിമിലും അരുണാചല്‍ പ്രദേശിലും അവകാശവാദമുന്നയിക്കുന്നു....
പാകിസ്ഥാനെയും ഇന്ത്യയെയും തമ്മിലടിപ്പിച്ച് രണ്ടു രാഷ്ട്രങ്ങളുടേയും വികസനവും അവ രണ്ടും പരസ്പരം സഹകരിച്ചാല്‍ രണ്ടു രാഷ്ട്രങ്ങള്‍ക്കും ഉണ്ടാകുന്ന മുന്നേറ്റവും തടയുക എന്നത് ചൈനയുടെ ആവശ്യമാണ്...
മുംബൈ ആക്രമണത്തില്‍ തീവ്രവാദികള്‍ ഉപയോഗിച്ച ആയുധങ്ങളൊക്കെയും ചൈനീസ് നിര്മ്മിതമായിരുന്നു എന്നതും ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കപ്പെടേണ്ടതാണ്.
വിലകുറഞ്ഞ സാധനങ്ങള്‍ വന്‍തോതില്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്ത് ഇന്ത്യയിലെ ആഭ്യന്തര ഉത്പാദനരംഗത്തേയും സാമ്പത്തിക മേഖലയേയും തകര്‍ക്കുക എന്ന ചൈനീസ് തന്ത്രം ഇന്ത്യ തിരിച്ചറിഞ്ഞതും ചൈനീസ് വസ്തുക്കളുടെ ഇറക്കുമതിക്ക് നിയന്ത്രണമേര്പ്പെറ്റുത്തിയതും ആശ്വാസകരമാണ്....
എങ്കിലും ഇന്ത്യയെ ലക്ഷ്യം വച്ച് ചൈനീസ് തന്ത്രങ്ങള്‍ വീണ്ടും മൂശയില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നു....
ഇനി ചിന്തിക്കൂ....പാകിസ്ഥാനാണോ ഇന്ത്യയുടെ യഥാര്‍ത്ഥ ശത്രു...???
പിന്നെ അവര്‍ പറഞ്ഞിരിക്കുന്ന മറ്റൊരു കാര്യം : ഇന്ത്യയെ 20 സ്വതന്ത്രരാഷ്ട്രങ്ങളായി വിഭജിക്കണമെന്ന്....പുതിയ ആശയമൊന്നുമല്ല....നമ്മുടെ സ്വന്തം സഖാക്കന്മാര്...അന്നത്തെ അവിഭക്ത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തലച്ചോറില്‍ വിരിഞ്ഞ ആശയമാണത്...
“ഇന്ത്യയെ 20-ഓളം സ്വതന്ത്ര റിപ്പബ്ലിക്കുകളുടെ അയഞ്ഞ ഒരുകൂട്ടമായി മാറ്റുക എന്നത്....”
അതിനു പിന്നില്‍ സോവിയറ്റ് റിപ്പബ്ലിക്കുകളുടെ യൂണിയന്റെ തലവന്റെ ബുദ്ധിയായിരുന്നു എന്നാണ് കരുതപ്പെട്ടിരുന്നത്....ആ ആശയം ചൈന കടമെടുത്തതോ അതോ അന്നേ അത് ചൈനയില്‍ നിന്നും നമ്മുടെ സഖാക്കന്മാര് കൈനീട്ടി സ്വീകരിച്ചതായിരുന്നുവോ എന്നേ ഇനി അറിയാനുള്ളൂ....
ഏതായാലും 62-ലെ പോലെ വീണ്ടും സഖാക്കന്മാര് ചൈനീസ് ഭാഷ പഠിപ്പിച്ച് തുടങ്ങുമോ എന്നേ ഇനി അറിയേണ്ടൂ....
അപ്പോ ലാല്‍സലാം....
വാല്‍ക്കഷ്ണം :
അപ്പോ ബാലന് സാറിനു കഴിവില്ലാഞ്ഞിട്ടാണാ അതാ മക്കളില്ലാഞ്ഞിട്ടാണാ???
ഏതായാലും ഒരു മന്ത്രി താന്‍ സ്വയം കഴിവില്ലാത്തവനാണെന്ന് സമ്മതിക്കണത് ആദ്യായിട്ട് കേക്കുകയാണേയ്...
ഏതായാലും മക്കള്‍ക്കെതിരെ ആരോപണം വന്ന ആ രണ്ട് മന്ത്രിമാരും കഴിവുള്ളവര്‍ തന്നെ...രണ്ട് പേരുടേയും വകുപ്പുകള്‍ കണ്ടില്ലേ പടവലങ്ങ പോലെ വച്ചടി വച്ചടി വളരുന്നത്...
:)
സ്നേഹപൂര്‍വ്വം അഹങ്കാരി |
17 അഭിപ്രായങ്ങൾ:
Ha ha .. Ahamkaari Pakistan nu nalla certificate kodutho ? Jinnah premam pole ithoru pakarcha vyaadhi aanennu thonnunnu .
പാകിസ്ഥാനിലെ എല്ലാ ജനങ്ങളേയും അഹങ്കാരി മുന്‍പും അടച്ചെതിര്‍ത്തിരുന്നില്ല.
പാകിസ്ഥാനു നല്ല സര്‍ട്ടിഫീക്കറ്റ് നല്‍കിയിട്ടുമില്ല...
എന്നാല്‍ പാകിസ്ഥാന് എന്ന മതവെറിയുടെ സംഘത്തിനെമുന്നില് നിര്‍ത്തി നമ്മെ നശിപ്പിക്കാന്‍ കോപ്പു കൂട്ടുന്നത് ചൈന ആണെന്നേ പറഞ്ഞുള്ളൂ...അത് പാകിസ്ഥാനു നല്ലസര്ട്ടിഫിക്കറ്റ് നല്കലല്ല.
കാശു വാങ്ങി ആളെ കൊല്ലുന്ന ഗുണ്ട...അതാണു പാകിസ്താന്...അത്രേ ഉള്ളൂ...പിന്നെ അവിടുത്തെ അധികാരികള്‍ക്ക് ജനങ്ങളെ ഒന്നിപ്പിച്ച് നിര്‍ത്താന്‍ ഒരു ശത്രു വേണം...അവരുടെ ഭരണം നിലനിര്‍ത്താന്‍ ജനങ്ങ്Gഅളുട് ശ്രദ്ധ തിരിച്ച് വിടണം....അതിനവര്‍ ഇന്ത്യയെ കരുവാക്കുന്നു...ദാറ്റ്സ് ആള്.
കശ്മലനു നോവുമെന്നറിയാം...
ചൈനയെന്നത് വിശുദ്ധ ദേശമല്ലെ?
ബിജെപി കാരന് ആയതു കൊണ്ട് മാത്രം ആണ് യെദ്യുരപ്പ ചെയ്യുന്ന പല നല്ല പ്രവര്‍ത്തികളും നമ്മുടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് . സ്നേഹത്തിന്റെ ഭാഷ വളരെ നല്ലതാണ് . ചിത്രകാരന് , പത്രത്തില്‍ വന്ന വിവാദ നായകന് ആളെ , വളരെ കൂതറ അഭിപ്രായം ആണല്ലോ പറയുന്നത് .
ഇത് പോലെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നമ്മുടെ അച്ചുമ്മാനും കൂടി സ്നേഹത്തിന്റെ ഭാഷ പ്രയോഗിക്കേണ്ടത് ഉണ്ട് .
യെദ്യുരപ്പയുടെ പെരിയ അണ്ണാ എന്നാ സ്നേഹത്തോടെയുള്ള വിളി മതി എല്ലാ പ്രസ്നങ്ങളും ഇല്ലാതാവാന്‍ . ഇതേ പോലെ അച്ചുമ്മാനെ വിളിച്ചു കേരളത്തോടും സ്നേഹം കാണിച്ചാല്‍ മതിയായിരുന്നു . അച്ചുമ്മാന്റെ പഴയ മനസ്സല്ലേ , ഇച്ചിരി വെഷമം കാണും .. എന്നാലും എല്ലാരും ഒത്തൊരുമിച്ചു കണ്ടാല്‍ മതി ആയിരുന്നു .
കാരി യെ പറ്റിയും മറ്റും ഒരു ബ്ലോഗ് പ്രതീക്ഷിച്ചു . പക്ഷെ വന്നില്ലല്ലോ ?? എസ് കത്തി ??
കഴിഞ്ഞ കര്‍ണാടക തമിഴ്നാട് ബ്ലോഗ് നല്ല നിലവാരം പുലര്‍ത്തി . അത് കേസരിയില്‍ നിന്ന് എടുത്തത് ആയാല്‍ പോലും . ഇത്തരം നല്ല ബ്ലോഗ് പ്രതീക്ഷിക്കുന്നു .
ചൈന പ്രേമം അത്രക്കില്ലെന്നു ഞാന്‍ എത്ര തവണ പറഞ്ഞു . എന്നിട്ടും പിടിച്ചു കയറല്ലേ ..
പിന്നെ മുന്‍പ് എന്‍ ഡി എ ഭരണ കാലത്ത് ഇന്ത്യ -ചൈന -റഷ്യ ഒരു ത്രികോണ സഖ്യം ചൈന തന്നെ മുന്നോട്ടു വെച്ചപ്പോള്‍ ബി ജെ പി എതിര്‍ത്തു . ബ്രിജേഷ് മിശ്ര എതിര്‍ത്തു .
കാരണം ആയി ഞാന്‍ കാണുന്നത് ഇസ്രേല്‍ പ്രേമം തന്നെ . ഏരിയല്‍ ഷാരോണ്‍ ഉമായി നല്ല ചങ്ങാടത്തില്‍ ആയിരുന്നല്ലോ അന്ന് . അങ്ങനെ ചൈനയുമായി ഒരു നല്ല ബന്ധം വേണ്ടെന്നു വെച്ചു . ശത്രുത ക്ഷണിച് വരുത്തി .
യെദ്യുരപ്പ സ്റ്റൈല്‍ ഇല ഒന്ന് മുട്ടി നോക്കിയാല്‍ ചൈനയെ ശരി ആക്കാംആര്ന്നു ,
മറിച്ച് ഫെരനാന്ടെസ് പ്രഖ്യാപിച്ചു , കാര്‍ഗില്‍ ചോര ഉണങ്ങും മുന്‍പ് , ചൈന ആണ് ശത്രു . പാക്കിസ്ഥാന് അല്ലെയല്ലെനു ..
അങ്ങനെ കാര്യം വീണ്ടു തതൈവ ..
പിന്നെ ആരാണ് അഹമ്കാരീ ഉത്തര വാദികള്‍ ??
നോട്ട് : ചാണക്യന് പറഞ്ഞതോര്‍മയില്ലേ ?
ശക്തനോട് സൗഹൃദം .. തുല്യബലവാനോട് സന്ധി .. ദുര്‍ബ്ബലനെ അടിച്ചമര്‍ത്തല്‍ അല്ലെങ്കില്‍ കീഴടക്കല്‍ ..
അങ്ങനെ നോക്കിയാല്‍ ശക്തമായ ചൈന യോട് മുട്ടിയാല്‍ നമ്മള് തകരും . അപ്പോള്‍ സൌഹൃദം തന്നെയല്ലേ നല്ലത് ??
പിന്നെ - എനിക്കങ്ങനെ ഒരുപാട് നൊന്ദില്ല . കാരണം ഈ റിപ്പോര്‍ട്ട് ടൈംസ് നോ ഇല് കണ്ട് , ഞാന്‍ ഒരുപാട് ചര്‍ച്ച ചെയ്തത .. പിന്നെ ചൈന ഈ മാതിരി തെമ്മാടിത്തരം കാണിക്കും എന്നുറപ്പ് ആണെന്നും തോന്നുന്നു . ഭാരത മാതാവിന്റെ പുത്രന്മാരായി ഞാനും അന്ന് യുദ്ധ മുഖമുഖതുണ്ടാകും ,തീര്‍ച്ച .. പോരെ
അങ്ങനെ ചൈനയുമായി ഒരു നല്ല ബന്ധം വേണ്ടെന്നു വെച്ചു . ശത്രുത ക്ഷണിച് വരുത്തി .
- 1962-ല്‍ എന്‍ഡിഎ ആയിരുന്നോ ഭരണത്തില്‍? ഹിന്ദി ചീനി ഭായി ഭായി പറഞ്ഞതിന്റെ പിറ്റേന്നല്ലേ അവന്മാര് പണി തന്നത്?
ഇസ്രയേലിനോടും റഷ്യയോടും നാം അടുപ്പം സൂക്ഷിക്കുന്നു. ഇസ്രയേലിനെ പിണക്കി ചൈനയോട് ചേര്‍ന്നാല്‍ ഒടുവില്‍ കക്ഷത്തിലേമ്ം ഉത്തരത്തിലേം പോകും...ചൈന പണി തന്നാല്‍ ഒടുവില്‍ കത്തി മാത്രേ കാണൂ കയ്യില്‍...
ഇന്ത്യയുടെ 65000-ച.കി.മീ. പ്രദേശം കീഴടക്കി വയ്ക്കുകയും സിക്കിമും അരുണാചലുമടക്കം വീണ്ടും അവകാശമുന്നയിക്കുകയും ചെയ്യുന്നവരോട് സന്ധി? അവര്‍ ആദ്യം ആവശ്യപ്പെടുക ആ പ്രദേശങ്ങളായിരികും :)
vishadeekaranam theere pora .
1962-ല്‍ എന്‍ഡിഎ ആയിരുന്നോ ഭരണത്തില്‍? ഹിന്ദി ചീനി ഭായി ഭായി പറഞ്ഞതിന്റെ പിറ്റേന്നല്ലേ അവന്മാര് പണി തന്നത്?
ആ പറഞ്ഞത് ഒട്ടും മനസ്സില്‍ ആയില്ല . എന്‍ ഡി എ അല്ലാരുന്നേല്‍ യുദ്ധം ഉണ്ടാവില്ലാര്ന്നോ ? അതോ ഭായ് -ഭായ് എന്ന് പരയില്ലെന്നോ ?
1962-ല്‍ എന്‍ഡിഎ ആയിരുന്നോ ഭരണത്തില്‍? ഹിന്ദി ചീനി ഭായി ഭായി പറഞ്ഞതിന്റെ പിറ്റേന്നല്ലേ അവന്മാര് പണി തന്നത്?
onum manassil aayilla .. vishadamaakk..oo
ശക്തനോട് സൗഹൃദം .. തുല്യബലവാനോട് സന്ധി .. ദുര്‍ബ്ബലനെ അടിച്ചമര്‍ത്തല്‍ അല്ലെങ്കില്‍ കീഴടക്കല്‍ ..
അങ്ങനെ നോക്കിയാല്‍ ശക്തമായ ചൈന യോട് മുട്ടിയാല്‍ നമ്മള് തകരും . അപ്പോള്‍ സൌഹൃദം തന്നെയല്ലേ നല്ലത് ??
ഈ സിദ്ധ്ദാന്തം അവർക്കും ബാധകമല്ലേ??
കശ്മലന്,
താങ്കളോട് വിശദീകരിക്കാന്‍ ശ്രമിച്ചിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല . താങ്കള്‍ക്ക് വിശദീകരണമാണാവശ്യ്യം എന്നൂം തോന്നുന്നില്ല.
താങ്കള്‍ തന്നെയല്ലേ പറഞ്ഞത് അങ്ങനെ ചൈനയുമായി ഒരു നല്ല ബന്ധം വേണ്ടെന്നു വെച്ചു . ശത്രുത ക്ഷണിച് വരുത്തി എന്ന്?
1962-ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചത് എന്‍ഡിഎ സര്‍ക്കാര്‍ ശത്രുത ക്ഷണിച്ച് വരുത്തിയത് കൊണ്ടാണോ?
പഞ്ചശീലതത്വങ്ങളും ഹിന്ദി-ചീനി ഭായി ഭായി ഒക്കെയും ആഘോഷിച്ചതിന്റെ നാലാംനാളല്ല്ലേ അവര്‍ ഇന്ത്യയെ ആക്രമിച്ചത്? അല്ലാതെ എന്‍ഡിഏ സര്‍ക്കാര്‍ ചൈനീസ് സൌഹൃദം വേണ്ടെന്ന് വച്ചിട്ടാണോ?
അന്ന് നെഹ്രുവുമായി സൌഹൃദമുണ്ടാക്കി പിറ്റേന്ന് ഇന്ത്യയെ ആക്രമിച്ചവരെ എങ്ങനെ വിശ്വസിക്കും?
പിന്നെ , ഇന്ത്യയ്ക്കവകാശപ്പെട്ട 65000-ഓളം ച.കി.മീ പ്രദേശം കയ്യടക്കി വച്ചിരിക്കുന്നവരോട്, ഇന്നും സിക്കിമിലും അരുണാചല്പ്രദേശിന്മേലും അവകാശമുന്നയിക്കുന്നവരോട് എന്ത് സൌഹൃദം എന്നാണ് താങ്കള്‍ പറയുന്നത്?
കാര്‍ഗില്‍ യുദ്ധത്തിനു പിന്നില്‍ പാകിസ്ഥാനെ സഹായിച്ചത് ചൈന ആണ് എന്നറിയാവുന്നതിനാല്‍ തന്നെയാണ് ഇന്ത്യ അന്ന് ചൈനയുടെ സൌഹൃദാഹ്വാനം നിരസിച്ചത്.
ഇന്ത്യയ്ക്കെതിരെ പാകിസ്ഥാനെ സഹായിക്കുന്നതിനു ചൈനയ്ക്ക് ഉള്ള പാകിസ്ഥാന്റെ പ്രതിഫലമായിരുന്നു ഇന്ത്യയില്‍ നിന്നും കയ്യടക്കിയ Shaksam Valley അവര്‍ ചൈനയ്ക്ക് കൈമാറിയത്.
ചൈനീസ് സൌഹൃദം നഷ്ടപ്പെടുത്തിയതില്‍ ഇത്രമാത്രം വിഷമിക്കുന്ന കശ്മലാ, ഇന്ത്യന്‍ മണ്ണ് ചൈന കയ്യടക്കി വച്ചിരിക്കുന്നതിനോടും ഇന്ത്യന്‍ മണ്ണില്‍ വീണ്ടും അവകാശവാദം ഉന്നയിക്കുന്നതിനേയും താങ്കള്‍ അംഗീകരിക്കുന്നുവോ?
താങ്കള്‍ തന്നെ പറയുന്നു പിന്നെ ചൈന ഈ മാതിരി തെമ്മാടിത്തരം കാണിക്കും എന്നുറപ്പ് ആണെന്നും തോന്നുന്നു എന്ന്.
അപ്പോള്‍ എന്ത് വിശ്വസിച്ച് ചൈനയെ കൈകോര്‍ക്കണം? അതും ഒരിക്കല്‍ വിശ്വാസവഞ്ചന കാണിച്ചവരോട്? ചൈനയുടെ അവകാശവാദം അംഗീകരിക്കാതെ അവര്‍ ഒരു സൌഹൃദവും അംഗീകരിക്കില്ല....
പിന്നെ ചാണക്യന്റെ വചനങ്ങള്‍...ചൈന നമ്മെ ഒരു സുഹൃദ് രാഷ്ട്രമാക്കാനല്ല, ഭാവിയില്‍ ചൈനയ്ക്ക് ഇന്ത്യ ഒരെതിരാളീ - ലോകനേതൃത്വത്തിലേക്ക്-പല രംഗങ്ങളിലും - ആകാതിരിക്കാനാണ് നോക്കുന്നത്....
ചാണക്യ വചനമനുസരിച്ച് ചൈനയേക്കാള്ദുര്ബലമായ ഇന്ത്യയെ കീഴ്പ്പെടുത്തണമെന്നാവില്ലേ അവരുടെ ചിന്ത? അതും ഇന്ത്യന്‍ മണ്ണിലുള്ള അവകാശവാദമവര് ഇന്നുവരെ ഉപേക്ഷിക്കാത്ത നിലക്ക്?
ഏതായാലും ഒടുവില്‍ പറഞ്ഞ് പറഞ്ഞ് ചൈന ഇന്ത്യയെ ആക്രമിച്ചതും എന്‍ഡിഎ സര്‍ക്കാരിന്റെ തലേല് തന്നെ ചാര്ത്താനുള്ളാ കശ്മലന്റെ വ്യഗ്രതയെ ഞാന്‍ മനസാ നമിക്കുന്നു...
അപ്പോ നമുക്ക് ചൈനയ്ക്ക് മുന്നില്‍ പോയി സിക്കിമും അരുണാചല്‍ പ്രദേശും അടക്കം കാഴ്ച വച്ച് സൌഹൃദം ചോദിക്കാം...എന്തേ?
(കാര്‍ഗില്‍ യുദ്ധത്തിന്റെ സമയത്ത് , ഇന്ത്യന്‍ പോശ്റ്റുകളില് പാക് സൈന്യം കയ്യടക്കിയപ്പോള്‍ പാക് സൈനീകമേധാവി ചൈനയിലായിരുന്നുവെന്ന കാര്യവും ഓര്‍മ്മിക്കുക)
http://sify.com/news/imagegallery/galleryDetail.php?id=jimxB3icjbc&title=Split_India_Is_China_voicing_Pak_view_
Some Articles Related to this :
1) Split India: Is China voicing Pak view?
2) How China plans to split India
3) 'Nervous China may attack India by 2012'
4) Why the riots should worry China
5) The Danger
By Bharat Verma
പിന്നെ ചാണക്യന്റെ വചനങ്ങള്‍...ചൈന നമ്മെ ഒരു സുഹൃദ് രാഷ്ട്രമാക്കാനല്ല, ഭാവിയില്‍ ചൈനയ്ക്ക് ഇന്ത്യ ഒരെതിരാളീ - ലോകനേതൃത്വത്തിലേക്ക്-പല രംഗങ്ങളിലും - ആകാതിരിക്കാനാണ് നോക്കുന്നത്....
nammal nammude kaaryam nokkiyaal pore ?
enkilum ahamkaari paranjathilum point undu , sammathikkunnu .
Recently ahamkaari is turning hypocrate .. I am so sorry to say that, but it is true .
pls read this link
http://ow.ly/oMtj