ബുഷ് എന്നെ സംബന്ധിച്ചേടത്തോളം പരമ@#%$ തന്നെയാണ് - ആ ഏറ് തലക്കിട്ട്തന്നെ കിട്ടിയില്ലല്ലോ എന്നാണെന്റെ വിഷമം...
എന്നാല്‍ ഈ ചുവപ്പന്മാര് ഇതിലിത്ര ആഘോഷിക്കുന്നതെന്തെന്നേ മനസിലാകാതുള്ളൂ!
എന്ത് പോക്രിത്തരം കാണിച്ചിട്ടുണ്ടെങ്കിലും ബുഷ് ആ രാജ്യത്തെ (പാവ) ഗവണെമെന്റിന്റെ, രാഷ്ട്രത്തിന്റെ അതിഥിയാണ്...ആ അതിഥിയെ അപമാനിച്ചിട്ടും (അറബ് സംസ്കാരമനുസരിച്ച് ചെരിപ്പിന്റെ പിന്‍ഭാഗം കാട്ടുന്നതു പോലും ഏറ്റവും കടുത്ത അപമാനമാണ്) സെയിദ് ഇന്ന് സുരക്ഷിതനാണ് - വല്യ കുഴപ്പമൊന്നും കാണുന്നില്ല!
അതു കണ്ടപ്പോള്‍ അഹങ്കാരി ചിന്തിച്ചത് ഇത് കേരളത്തിലായാല്‍ എന്തു സംഭവിക്കുമെന്നാൺ.
സെയിദിനു ബുഷിനോടെതിര്പ്പുണ്ടായതിനാല് എറിഞ്ഞു, എന്നാല്‍ ഇങ്ങ് കേരളത്തില്‍ എതിര്‍പ്പുള്ള ഒരാള്‍ എറിഞ്ഞാലോ? പോട്ടെ ഒന്നു കൂവിയാലോ? അല്ലെങ്കിൽ കരിങ്കൊടി കാണിച്ചാലോ?
കാണൂ. കിടക്കണ കിടപ്പുകണ്ടോ ഒരു പാവം പാവം രാജകുമാരന്. ഇപ്പോള്‍ സെയ്ദിനെ രാജകുമാരനാക്കിയവര് മറന്ന ഒരു ചിത്രം. ഒരു പാവം പഴേ കമ്മ്യൂണിസ്റ്റ്കാരന്. ദിതാൺ വിപ്ലവം വിപ്ലവം എന്നു പറേണ സംഗതി.
ഇറാഖില്‍ ചെരുപ്പിനെറിഞ്ഞാല് അവനു കിട്ടണെ കോടികള്‍...കേരളത്തില്‍ ഒന്ന് കയ്യടിച്ചാലോ??? ദാ...
കമ്യൂണിസ്റ്റുകളെ കൂട്ടക്കൊല ചെയ്ത സദ്ദാമിനെ വിപ്ലവത്തിന്റെ അപ്പോസ്തലനാക്കിയോരല്ലേ...ഇതല്ല, ഇതിനപ്പുറോം കാണേണ്ടി വരും!
വാല്‍ക്കഷണം : നാളെ ഒരു ടിബറ്റന്‍ പത്രപ്രവര്ത്തകന് ഹുജിന്റാവോയെ ചെരുപ്പെറിഞ്ഞാലും ഇങ്ങനെ തന്നെ പ്രതികരിക്കുമോ ഈ മലയാള മഹാത്മാക്കള്‍! ആവോ!
[എവടെ, അവന്റെ പത്തു തലമുറയുടെ തന്തക്ക് എപ്പോ വിളിച്ചൂന്ന് ചോദിച്ചാ മതി :) ]
പിന്‍വായന : “ഒരു ഫാസിസ്റ്റ് ചെരുപ്പും സൂരജിന്റെ കരിനാക്കും...”
സ്നേഹപൂര്‍വ്വം അഹങ്കാരി |
19 അഭിപ്രായങ്ങൾ:
അഹങ്കാരിക്ക് വിഷയദാരിദ്ര്യമാണോടേയ് എന്ന് ചെലരു ചോദിച്ചിരുന്നു, മര്യാദയ്ക്ക് അടങ്ങിയൊതുങ്ങി, അല്പസ്വല്പം ഗീതയുമൊക്കെയായി കഴിയാന്‍ തീരുമാനിച്ച അഹങ്കാരിയോട്....
എവടെ...സമ്മതിക്കുല്ലല്ലോ!
കേരളാത്തിലും ഭാരതത്തിലും പലരും സഹായിക്കണോണ്ട് അഹങ്കാരിക്ക് വിഷയത്തിനു ബുദ്ധിമുട്ടൊ???
അഹങ്കാരിക്ക് അല്ലേലും ഒരെല്ലു കൂടുതലാ ഈ സഖാക്കളെ കളിയക്കാന്‍, ഒരു സഖാവിന്റെ അവസ്ഥ കണ്ടല്ലോ?
ഞാഞ്ഞൂല് പരൂവമായ കമ്മ്യൂണീസം ഒന്നു കഞ്ഞികുടിച്ചോട്ടെ , ഷൂസു വിഴുങ്ങിയെങ്കിലും. ( ക്ഷമിക്കൂ സോദരാ)
അതുശരി.അതും മാക്സിസ്റ്റുകാരെ കുറ്റം പറയാനുള്ള ഒരുപാധിയായി രൂപാന്തരപ്പെടുത്തി,അല്ലേ?മിടുക്കൻ!
ഗൂഗുൾ ബ്ലോഗ് വഴി ചെരുപ്പറിയാനുള്ള വഴി ഏർപ്പെടുത്താത്തതുകൊണ്ട് അതു പേടിക്കണ്ട.
:)good
കേരളത്തിലെ പീറ ഗ്രൂപ് വഴക്കും ഭീകര അധിനിവേശത്തിനെതിരെ ആശയറ്റവന്റെ മഹത്തായ ചെറുത്തുനില്‍പ്പും തമ്മില്‍ ചേര്‍ത്ത് വയ്ക്കുന്നത് തന്നെ വിഷയ ദാരിദ്രയമല്ലേ ...???
പക്ഷേ വിഷയം ഇതല്ലേ ..???
ഒരു ചെരിപ്പ് ആശയും അടയാളവുമാകുന്നു
MA. Bakar said...
പക്ഷേ വിഷയം ഇതല്ലേ ..???
ഒരു ചെരിപ്പ് ആശയും അടയാളവുമാകുന്നു
---------------------------------
തിരിച്ചു കിട്ടുന്നതു വരെ...
നാണമില്ലല്ലൊ മനുഷ്യാ
പണ്ട് തന്റെ വീര സവേർക്കർ ഇംഗ്ലീഷുകാരുടെ കാലു പിടിച്ച് മാപ്പു പറഞ്ഞ ശിക്ഷയിൽ നിന്നും രക്ഷപ്പെട്ട കാര്യം മറക്കല്ലെ.അതു പോലെ ഉത്തരം മുട്ടുമ്പോൾ പാളസ്സാർ അഴിച്ച് ആസനം കാണിച്ചു കൊടുക്കുന്ന ഗോൾവാൾക്കർ തന്ത്രവും. ഒരു വിഷയവും ഇല്ലാതാകുമ്പോൾ താനും ചെയ്യുന്നത് അതു തന്നെ
"ബുഷ് എന്നെ സംബന്ധിച്ചേടത്തോളം പരമ@#%$ തന്നെയാണ് ".അതിത്രെ പറഞ്ഞറിയിക്കണോ. ഇതൊക്കെ വായിക്കുമ്പോള്‍ എളുപ്പം മനസ്സിലാവുന്നുണ്ട്.
ക്ഷീരമുള്ളോരകിടിന് ചുവട്ടിലും....................
അതു കലക്കി !!!
"ബുഷ് എന്നെ സംബന്ധിച്ചേടത്തോളം പരമ@#%$ തന്നെയാണ് "
ഇത്തരം മുങ്കൂര്ജാമ്യവാചകങ്ങള് ഇല്ലായിരുന്നേല്‍ ഭാഷകൊണ്ട് എന്നാ പ്രയോജനം? സംഘനേതാക്കള്‍ ഇത് സമ്മ്തിക്കുമോ എന്നേ അറിയേണ്ടൂ.
ഹല്ല, ഈ പോസ്റ്റ് പലര്‍ക്കും കൊണ്ട മട്ടുണ്ടല്ല്ലോ???
പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ പലരും എത്തി!
ജാതവന് -
എല്ലുകൂടുതലുള്ളതു കൊണ്ടാണല്ലോ അഹങ്കാരി അഹങ്കാരി ആയത്...
:)
വികടശിരോമണി -
ബ്ലോഗ് വഴിയല്ലെങ്കിലും മെയില്‍ വഴി കിട്ടുന്നുണ്ട് നല്ല അമറന്‍ സാധനങ്ങള്‍ - കണ്ടാലറിയാം അതിന്റെ ഒരുചുവപ്പ്!!!
കാപ്പിലാന് -
ഡാങ്ക്സ്
ബക്കര്‍ സാഹിബ് -
പോസ്റ്റ് വായിച്ചില്ല - അതില്‍ ബക്കര്‍ സാഹിബിന്റെ വെര്ഷന് അറിയണമെന്നുമില്ല...
പ്രശ്നം ഇത്ര മാത്രം - ഇറാഖി ജനതയുടെ സ്വാതന്ത്ര്യത്തിനായി വാദിക്കുന്ന, ഇസ്ലാമിക സമൂഹത്തിന്റെ സ്വാതന്ത്ര്യത്തിനായി വാദിക്കുന്ന, ഈ ഇടതുപക്ഷം അവര്ക്ക്കെതിരെ ഉള്ള വിമര്‍ശനങ്ങളെ എത്രത്തോളം ഉള്‍ക്കൊള്ളുന്നുണ്ട് എന്നത് മാത്രം - അല്ലാതെ സെയ്ദി എറിഞ്ഞതിനെ പറ്റി എനിക്ക് പ്രത്യേകിച്ച് അഭിപ്രായമില്ല - സ്വന്തം വികാരം അങ്ങനെ പ്രകടിപ്പിക്കാനാണ് അയാള്‍ക്ക് തോന്നിയത് - എന്നാല്‍ അതിന്റെ പേരില്‍ തുള്ളിക്കളിക്കുന്ന ഈ സഖാക്കന്മാരുടെ ഇരട്ടത്താപ്പും കള്ളത്തരവും പറഞ്ഞെന്നു മാത്രം!..അല്ലാതെ സെയിദിയുമായി ഈ പോസ്റ്റിനൊരു ബന്ധവുമില്ല സാഹിബ്...ഈ ചെരുപ്പ് ഇടതുപക്ഷത്തിനു മുസ്ല്ലിം സമൂഹത്തെ മുതലെടുക്കാനുള്ള മറ്റൊരു വഴി മാത്രം!
കരിവരദോ!
താങ്കളെ തന്നെ ആണു ഞാന്‍ പ്രതീക്ഷിച്ചത്...വരിക വരിക സഖാവേ...
വീരസവര്‍ക്കറും സംഘപരിവാറും തമ്മിലുള്ള ബന്ധം അറിയുമോ സഖാവേ??? സവര്‍ക്കര്‍ എഴുതിയ എഴുത്ത് ഫോര്‍വേഡ് ചെയ്ത് ബ്രിട്ടീഷുകാരനായ കളക്ടര്‍ എഴുതിയ റിപ്പോര്‍ട്ട് എന്തെന്നറിയുമോ?
“ഇത് ഈ മനുഷ്യന്റെ രക്ഷപ്പെടാനുള്ള തന്ത്രം മാത്രമാണ് -ഒരു കാരണവശാലും അയയ്ക്കരുതെന്ന്!”
അല്ല, ഇതാരാ ഈ സ്വാതന്ത്ര്യസമരചരിത്രം വിളമ്പുന്നത് - സഖാവോ?
1942-ലെ ക്വിറ്റിന്ത്യാ സമരത്തെ ഒറ്റിക്കൊടുത്ത മഹാന്മാരായ മാര്‍ക്സിസ്റ്റുകളോ???
സ്വാതന്ത്ര്യ ദിനം കരിദിനമായി ആചരിച്ച മഹത്താായ കമ്യൂണിസ്റ്റുകളോ????
പിന്നെ ഗോള്‍വള്‍ക്കറോട് ചോദ്യം ചോദിച്ചാല്‍ മുന്പില് നിന്ന് മുഖത്ത് നോക്കി ചോദിക്കണം - അല്ല്ലാതെ പിന്നാമ്പുറത്ത് പോയി നിന്ന് ചോദിക്കുന്ന കമ്യൂണിസ്റ്റ് പരിപാടിപാടില്ല...
ഗോള്വള്ക്കര്ക്ക് ഉത്തരം മുട്ടിയത് സഖാവെവിടാ കണ്ടതാവോ? ഏതെങ്കിലും പാര്‍ട്ടി ക്ലാസിലാണോ ആവോ! ഗ്ഗോള്വള്ക്കറെ ഉത്തരം മുട്ടിച്ച ആ ചോദ്യം ഒന്ന് കേട്ടാല്‍ കൊള്ളാരുന്നു, ആ ചോദിച്ച ആളിന്റെ അനുയായി ആവാനാ...
അല്ല സഖാവേട്ടാ ചേട്ട്റ്റനു നമ്മടെ എലിക്കാട്ടുരുകാരന് ചേട്ടനെ പരിചയമുണ്ടോ? അല്ല രണ്ടു പേര്‍ക്കും എപ്പോഴും ഈ തുണിയഴിക്കുന്നതും അതിനടിയിലുള്ളതിന്റേം കാര്യമേ പറയാനുള്ളൂ!
ഞാന്‍ പറഞ്ഞ കാര്യത്തിനു വല്ലതും പറയാനുണ്ടേ പറ മാഷേ!!!
ഇതാ പറയുന്നെ ഒള്ളത് പറയുമ്പോ ഉറിയും തുള്ളുമെന്ന്.. ഞാന്‍ കണ്ടു സദ്ദാം ദേശാഭിമാനീം പിടിച്ച് നില്ക്കുന്ന ഫോട്ടോയുമായും സദ്ദാമും വീരപഴശ്ശിയും കൈകോര്‍ത്ത് നില്ക്കുന്ന ഫോട്ടോയുമൊക്കെ ഉള്ള ഡിഫിയുടെ സമ്മേളന പോസ്റ്റര്‍!
ഹെന്റമ്മോ ! അന്യായം... ഇനി ബുഷണ്ണനും സവര്‍ക്കറുമൊക്കെ എന്നാണാവോ ഡിഫി ബാനറില്‍ കേറുക!
കരിവരദാ (കരികൊണ്ട് വരക്കുന്നവന് എന്നാണോ ആര്‍ത്ഥം?), എന്നെ തെറിവിളിക്കാന്‍ വരുന്ന സഖാക്കന്മാര്ക്കൊന്നും മുഖമില്ലാത്തതെന്തു കൊണ്ടാ???
കുഞ്ഞിക്കാ, ഒന്നും മനസിലായില്ല!
അവസാന അനോണ്യേ...
സംഘനേതാക്കളെന്നു പറയുന്നവര്‍ക്ക് ബുഷണ്ണന് നല്കുന്ന കൈക്കൂലി കൂടി പറയെന്നേ!! അപ്പോ പിന്നെ ഈ മോഡീന്ന് പറയുന്ന ആള്‍ക്ക് അമേരിക്ക വിസ നിഷേധിച്ചതെന്നാന്നാ സംശയം!
(ബുഷിന്റെ അമേരിക്കേന്ന് നിക്ഷേപം പിടിക്കാന്‍ നമ്മടേ രണ്ട് മന്ത്രീമാര് പോയ സമയത്താ കേരളത്തിന്ന് രണ്ട് ഭീകരന്മാരെ പിടിച്ചതെന്ന് കേട്ടു- പോയതാട്ട്റ്റെ നമ്മടെ മൂത്ത കമ്യൂണിസ്റ്റും!...അപ്പോ ബുഷിനു മാത്രേ അയിത്തോള്ളൂ, ബുഷിന്റെ കാശിനില്ല അല്ലേ!!!)
ഈ പോസ്റ്റില്‍ സെയ്ദിയുടെ പ്രവൃത്തിയെ അനലൈസ് ചെയ്യലല്ല ലക്ഷ്യമെന്ന് ഒന്നു കൂടി വ്യക്തമാക്കട്ടെ...
സെയിദി ചെയ്തത് ശരിയോ തെറ്റോ ആകട്ടെ...
എന്നാല്‍ അതിനെ മുതലെടുത്ത്, ആ സംഭവത്തിനു ഇസ്ലാമിക സമൂഹത്തിലുള്ള സെന്റിമെന്റ്സിനെ മുതലെടുത്ത് ഇമോഷണല്ബ്ലാക്ക്മെയിലിംഗ് നടത്തുന്ന ഇടതുപക്ഷത്തിന്റേയും അതിനു വേണ്ടി ഗ്വാ ഗ്വാ വിളിക്കുന്ന ചില മാന്യന്മാരുടേയും ഉദ്ദേശ ശുദ്ധിയെ ആണ് ഈ പോസ്റ്റ് സംശയിക്കുന്നത്...
സെയ്ദിയുടെ പ്രവൃത്തിയെ അവകാശമായി കാണുന്നവര്‍ കേരളത്തില്‍ ഒന്ന് കൈയടിക്കാനുള്ള സ്വാതന്ത്ര്യം പോലും നല്‍കാതെ, വിമര്‍ശകരെ ശാരീരികമായി നേരിടുന്നതിനു പിന്നിലെ കാപട്യത്തെ ആണു ഞാന്‍ സംശയിക്കുന്നത്...
കൊട് കൈ!
ഇവന്മാരുടെ ഇരട്ടത്താപ്പ് തീവ്രം കമ്മ്യൂണിസ്റ്റുകള്‍ക്കു വരെ പിടി കിട്ടിയതിന്റെ ഒരു പ്രതിഫലനമല്ലേ ഒഞ്ചിയത്തും ഷൊര്‍ണ്ണൂരും!
തെണ്ടികള്!
അഹങ്കാരീ
ഇതാണു വൈരുദ്ധാത്മിക ഭൌതിക ദ്വന്ദവാദം. "massively conceived theory" എന്നു ഇംഗ്ലീഷിലും ‘പല തന്തക്കു പിറന്ന’ എന്നു മലയളത്തിലും
കൈയടിച്ചാല് കാലൊടിക്കും, സെക്രട്ടരിയെ എതിര്‍ത്താല്‍ കുലം കുത്തും , എന്നെ വെട്ടിയാല്‍ ഓനെം വെട്ടും ഓന്റെ ഭാര്യേം മോളേം വെട്ടും (കാസര്ഗോടന്)ഇങ്ങിനെ ചിലത്
ദാ ഷൊര്‍ണൂരില്‍ ഒരു പ്രതീകാല്മക ചെരിപ്പേര് - 9ല്‍ 8ഉം വിമതര്‍ക്ക്
ലിങ്ക് - ഷൊര്‍ണൂര്‍ ചെരിപ്പേറ്
കോഴിക്കോട്: ജനപക്ഷം പ്രവര്‍ത്തകരുടെ വീടിന് നേരെ ആര്.എസ്.എസ്- ബി.ജെ.പി അക്രമം. ജനപക്ഷം ഫറോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ വീട് തീയിട്ടു. സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരേ പോലിസ് കേസെടുത്തു.
ഇന്നലെ രാത്രി വെസ്റ് നല്ലൂര് പൂത്തോളം കാദംബരി വീട്ടില്‍ മണാല്‍ ഷണ്മുഖന്, നല്ലൂര് പാരിക്കാട്ടില്‍ വീട്ടില്‍ മേച്ചേരി വിജയന് എന്നിവരുടെ വീടിനു നേരെയാണ് അക്രമം നടന്നത്. രാത്രി ഒന്നേകാലിനുണ്ടായ ആക്രമണത്തില്‍ ഷണ്മുഖന്റെ വീടിന്റെ ജനല്‍ച്ചില്ലുകള്‍ പൊട്ടുകയും വാതില്‍ തകരുകയും ചെയ്തു. ശക്തമായ കല്ലേറില്‍ മുറിയില്‍ ഉറങ്ങുകയായിരുന്ന ഷണ്മുഖന്റെ വലത് കണ്ണിന് ചില്ലുകൊണ്ട് പരിക്കേറ്റു.
വിജയന്റെ വീടിന് പുലര്‍ച്ചെ ഒന്നരയ്ക്കാണ് തീയിട്ടത്. മുന്‍വശത്തെ വാതിലിനടിയിലെ വിടവിലൂടെ പെട്രോള്‍ ഒഴിച്ച് ചാക്കും തുണിയും തിരുകിക്കയറ്റി തീ കൊടുക്കുകയായിരുന്നു. തീ ആളിപ്പടര്‍ന്ന് വാതിലിന് തീപ്പിടിച്ചു. വീട്ടുകാര്‍ ഉണര്‍ന്ന് തീ അണച്ചു.
നേരത്തെ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായിരുന്ന വിജയന് പാര്‍ട്ടി വിട്ട് ജനപക്ഷത്ത് ചേരുകയായിരുന്നു. അന്നു മുതല്‍ നിരന്തരം ഭീഷണിയുള്ളതായി വിജയന് പറഞ്ഞു. ശല്യം സഹിക്കാനാവാതെ വീട്ടിലെ ലാന്റ് ഫോണ്‍ വരെ കട്ട് ചെയ്തതായി ഇദ്ദേഹം പറഞ്ഞു. ഫറോക്ക് എസ്.ഐ എസ് ഷുക്കൂറിന്റെ നേതൃത്വത്തില്‍ പോലിസ് വീടുകളില്‍ തെളിവെടുപ്പ് നടത്തി.
സംഭവവുമായി ബന്ധപ്പെട്ട് ഫറോക്കിലെ ധന്യ ജ്വല്ലറി ഉടമ മൂലയില്‍ ഹരിദാസന്, പാറപ്പുറവന്‍ പ്രേമാനന്ദന്, വെസ്റ് നല്ലൂര് സ്വദേശി ടി ശ്യാംപ്രസാദ്, ചമ്മഞ്ചേരി പ്രേമാനന്ദന് എന്നിവരുടെ പേരില്‍ കേസ് എടുത്തതായി എസ്.ഐ അറിയിച്ചു. വീട് തീവച്ച് നശിപ്പിക്കാന്‍ ശ്രമിച്ചതിന് ജാമ്യമില്ലാത്ത വകുപ്പുപ്രകാരവും വീട്ടില്‍ അതിക്രമിച്ചു കയറിയതിനുമാണ് കേസ്.
Anonymous said...
കോഴിക്കോട്: ജനപക്ഷം പ്രവര്‍ത്തകരുടെ വീടിന് നേരെ ആര്.എസ്.എസ്- ബി.ജെ.പി അക്രമം. ജനപക്ഷം ഫറോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ വീട് തീയിട്ടു. സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരേ പോലിസ് കേസെടുത്തു.
------------------------
അനോണീ സഖാവേ, ആവേശത്തിനു ന്യൂസെടുത്തിട്ടപ്പം ഇതു സിപീമ്മും ബിജെപീയും ഒരുപോലെ അക്രമികളെണെന്നു സമ്മതിക്കയായിരുന്നു എന്നുള്ള കാര്യം മരന്നു കാണും അല്ലേ...
http://mathrubhumi.com/php/newFrm.php?news_id=1272290&n_type=NE&category_id=3&Farc=
ആലുവ: ദിനരാത്ര കര്‍ഷക സമരത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്ന പിണറായി വിജയനെ ബസ്സിലിരുന്ന് വിമര്‍ശിച്ചയാളെ അണികള്‍ ബസ് പിന്തുടര്ന്ന് ക്രൂരമായി മര്‍ദ്ദിച്ചു.
അതേസമയം അംബുജാക്ഷന് മദ്യപിച്ച് പാര്‍ട്ടി സെക്രട്ടറിയെ അസഭ്യം പറഞ്ഞതുകൊണ്ടുള്ള സ്വാഭാവിക പ്രതികരണം മാത്രമാണ് പ്രവര്‍ത്തകരില്‍ നിന്നുണ്ടായതെന്ന് സിപിഎം നേതൃത്വം അറിയിച്ചു.
ബസ്സിലിരുന്ന് പിണറായിയോട് 'നിര്‍ത്തടാ നിന്റെ കുര' എന്നു പറഞ്ഞ ആള്‍ക്ക് സഖാക്കളുടെ വക പിന്തുടര്ന്നു മര്‍ദ്ധനം. അത് സ്വാഭാവിക പ്രതികരണമെന്ന് പാര്‍ട്ടി നേതൃത്വം.
രാജ്യത്തിന്റെ അതിഥിയെ പട്ടി എന്നു വിളിച്ച് ചെരിപ്പുകൊണ്ടെറിഞ്ഞവന് സഖാക്കള്‍ക്ക് ഹീറോ.
ചിരിക്കാതെന്തു ചെയ്യും.