Reading Problems? Click Here


ജലം കൊണ്ടൊരു പാലം-നദിക്ക് കുറുകെ!!!


കണ്ടിട്ടും വിശ്വസിക്കാന്‍ പാടുപെടുന്നു അല്ലേ!!!
ജര്‍മ്മനിയിലാണീ ജലപാലം!!!
ആറുവര്‍ഷം കൊണ്ട് അഞ്ഞൂറു മില്ല്യണ്‍ യൂറോ ചിലവഴിച്ച് നിര്‍മ്മിച്ച 918 മീ. നീളമുള്ള ഈ പാലം ഇന്നത്തെ എന്‍‌ജിനീയറിംഗ് വൈദഗ്ദ്ധ്യത്തെ വിളിച്ചോതുന്നു...
എല്‍ബാ നദിക്കു മുകളിലൂടെ പണിഞ്ഞിരിക്കുന്ന ഈ ചാനല്‍-പാലം പഴയ കിഴക്കന്‍-പടിഞ്ഞാറന്‍ ജര്‍മനികളെ യോജിപ്പിക്കാനായി , ഏകീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പണി കഴിപ്പിച്ചതാണ്.
ഇത് സ്ഥിതി ചെയ്യുന്നത് ബെര്‍ലിനു സമീപം മാഗ്‌ദെബുര്‍ഗ് എന്ന സ്ഥലത്ത്.ഈ ഫോ‍ട്ടോ പാലത്തിന്റെ ഉദ്ഘാടന വേളയില്‍ എടുത്തത്.



ഇനി ഇതു കണ്ട് വണ്ടറടിച്ചും കയ്യടിച്ചും കസേരയില്‍ ചുരുണ്ട്കൂടി ഇരിക്കുന്ന മഹാന്മാരായ എന്‍‌ജിനീയര്‍മാരോട് ഒരു ചോദ്യം...
ഈ പാലം ഡിസൈന്‍ ചെയ്യേണ്ടത് ആ പാലത്തിനു വഹിക്കേണ്ടി വരുന്ന വെള്ളത്തിന്റെ ഭാരം മാത്രം താങ്ങാന്‍ പറ്റുന്ന തരത്തിലോ അതോ ആ ചാനലിലൂടെ പോകുന്ന കപ്പലുകളുടെ ഭാരവും കൂടി കണക്കിലെടുത്തുകൊണ്ടോ????
ആദ്യത്തേതെങ്കില്‍ എന്തുകൊണ്ട്? ആ കപ്പലുകളുടെ ഭാരം പരിഗണിച്ചില്ലെങ്കില്‍ ആ പാലം അതെങ്ങനെ താങ്ങും?????
രണ്ടാമത്തേതെങ്കില്‍ ആ കപ്പലുകളുടെ മാക്സിമം ഭാരം നിജപ്പെടുത്തുന്നതെങ്ങനെ???????
ഉത്തരം (കറക്കിക്കുത്തലല്ല, വിശദീകരണമുള്ളത്) കിട്ടീല അല്ലേ...
സാരമില്ല, ദാ താഴേക്ക് നോക്കൂ...
\/
\/
\/
\/
\/
\/
\/
\/
\/
\/
\/
\/
\/
\/
\/
\/
\/
\/

ഹയ്യേ...ബെസ്റ്റ് എന്‍‌ജിനീയര്‍മാര്‍...
ആ വെള്ളത്തിന്റെ ഭാരം മാത്രം നോക്കിയാ പോരേ???
ആ കപ്പല്‍ , അതിന്റെ ഭാരത്തിനു തുല്യമായ അത്രയും വെള്ളം (അതെത്രയായാലും, അതിനനുസരിച്ചാണ് കപ്പലിന്റെ വ്യാപ്തം നിശ്ചയിക്കപ്പെട്ടിരിക്കുന്നത്) വിസ്ഥാപനം ചെയ്യുകയില്ലേ????
ആ വെള്ളം പാലത്തില്‍ നിന്നും പുറത്തേക്ക് പോകുമ്പോള്‍ , പാലത്തിലനുഭവപ്പെടുന്ന ഭാരം കോമ്പന്‍സേറ്റ് ചെയ്യപ്പെടില്ലേ???



എനിക്കു കിട്ടിയ ഒരു മെയിലില്‍ നിന്നും...ഇത് ഉത്തരം ശരിയാണോന്നു ചോദിച്ചാ അതേന്നാണ് എന്റെ പക്ഷം....(മെക്കാനിക്സ് ക്ലാസില്‍ വല്ലപ്പോഴുമേ കേറാറുണ്ടായിരുന്നുള്ളൂ...)
ബൂലോകത്തിലെ ഫിസിക്സ് അറിയാവുന്നവര്‍ക്കാര്‍ക്കെങ്കിലും എതിരഭിപ്രായമുണ്ടെങ്കില്‍ അത് എനിക്കൂടൊന്ന് പറഞ്ഞു തരണേ....
നല്ലതാന്നു തോന്നിയതു കൊണ്ട് പോസ്റ്റീതാ... ബ്ലോഗ് ചാവാതെ നോക്കണ്ടേ...



PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

11 അഭിപ്രായങ്ങൾ:

  1. സജുശ്രീപദം said...
  2. അരുണേ മെയില്‍ മുന്നേ കണ്ടിട്ടുണ്ടായിരുന്നു,കുറച്ച് നേരം അതിന്റെ നിര്‍മാണത്തെ കുറിച്ചോര്‍ത്തിട്ട് അന്തം വിട്ടിട്ടുണ്ട്,കാല്‍കുലേഷന്‍ നന്നായിട്ടുണ്ട്.

  3. Rare Rose said...
  4. കിടിലന്‍ നിര്‍മ്മാണം...വാ പൊളിച്ചിരുന്നു പോയി...ആര്‍ക്കമിഡീസ് തത്വത്തിലൂന്നിയ ഈ മറുപടി തന്നെയായിരിക്കും ഉത്തരം.. :)

  5. ശ്രീ said...
  6. മെയിലില്‍ കിട്ടിയിരുന്നു.
    :)

  7. Vishnuprasad R (Elf) said...
  8. ആ‍ദ്യം കേട്ടപ്പോള്‍ ശരി തന്നെയാണെന്നാണ് വിചാരിച്ചത്.ഒന്നാലോചിച്ചു നോക്കിയപ്പോള്‍ മനസിലായി ശുദ്ധ വിഡ്ഡിത്തരമാണെന്ന്.
    ആര്‍ക്കമിഡീസ് എങ്ങാന്‍ ജീവിച്ചിരുന്നെങ്കില്‍ ഈ ഉത്തരം പറഞ്ഞവനെ നെയ്യിലിട്ടു വറുത്തേനെ.

    ആര്‍ക്കമിഡീസ് പ്രിന്‍സിപ്പള്‍:
    When A body is partially or fully immersed in a liquid then the apparent weight loss of the body is equla to the weight of the liquid displaced by it.ഒരു വസ്തു ഒരു ദ്രവകത്തിലിടുമ്പോള്‍ അതിനു നഷ്ടപ്പെടുന്ന ഭാരം അത് ആദേശം ചെയ്യുന്ന ജലത്തിന്റെ ഭാരത്തിനു തുല്ല്യമായിരിക്കും.(കപ്പലിനെ ഒരു സ്പ്രിങ് ത്രാസില്‍ വെച്ച് തൂക്കിനോക്കുക. എന്നിട്ട് അതിനെ വെള്ളത്തിലേക്ക് വെക്കുക.അപ്പോള്‍ സ്പ്രിങ് ത്രാസില്‍ കാണുന്ന ഭാര നഷ്ടവും കവിഞ്ഞൊഴുകുന്ന വെള്ളത്തിന്റെ ഭാരവും തുല്ല്യമായിരിക്കും.അതായത് കപ്പലിന്റെ ഭാരം പൂര്‍ണമായി നഷ്ടപ്പെടുന്നില്ല.)

    ഒരു ഉദാഹരണം:

    Weight of water in the bridge before ship enters= 2000 Tone

    weight of ship=1000 Tone

    Apparent weight loss of ship= 500 kg

    weight of displaced water= 500 kg

    Hence toatal weight on the bridge=weight of water 1500 kg (2000-500) + weight of ship (1000 kg)= 2500 kg

    ആ ഇ-മെയിലില്‍ പറഞ്ഞ ഉത്തരം അനുസരിച്ചു നോക്കിയാല്‍
    weight on bridge= weight of water(2000 kg-500 kg) + weight of water displaced(500 kg)= 2000 kg

    2500kg not equal to 2000 kg


    ഡോണ്‍!

    ആയിരിക്കാം, എനിക്ക് കൃത്യമായി ഓര്‍മ്മയില്ല (അതെങ്ങനാ, ഫിസിക്സ് ക്ലാസിലിരുന്ന് അടുത്ത സുവോളജി ലാബിലെ പെണ്ണിനെ വളക്കാന്‍ ശ്രമിച്ചാല്‍ പാഠം ഓര്‍മ്മ വരുന്നത്!!!)

    ഞാന്‍ റഫര്‍ ചെയ്തിട്ട് പറയാം...




    ഡോണ്‍!!!

    ഞാന്‍ ഇപ്പോള്‍ അന്വേഷിച്ചതില്‍ നിന്നും എനിക്കു മനസിലായ ചില കാര്യങ്ങള്‍ :

    1: ആര്‍ക്കിമിഡീസ് പ്രിന്‍സിപിള്‍ പ്രകാരം ഒരു ബോഡി ഫ്ലോട്ട് ചെയ്യുന്നത് ആ ഫ്ലൂയിഡ് ആ ബോഡിയില്‍ ഒരു ത്രസ്റ്റ് (ബോയന്റ് ഫോര്‍സ്) നല്‍കുന്നതു കൊണ്ടാണ്. ആ ബോഡി വിസ്ഥാപനം ചെയ്യുന്ന ഫ്ലൂയിഡിന്റെ ഭാരവും ആ ബോഡിയുടെ ഭാരവും തുല്യമാകുമ്പോള്‍ മാത്രമേ ആ ബോഡി ഫ്ലോട്ട് ചെയ്യുകയുള്ളൂ. കപ്പലൂകള്‍ ആ നിയമം പാലിക്കുന്ന തരത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. അതായത് , കപ്പലിന്റെ ഭാരത്തിന്നു തുല്യമായ ഭാരം ജലം വിസ്ഥാപനം ചെയ്യുന്ന അത്രയും വ്യാപ്തംകപ്പലിന്റ്റെ സബ്മെര്‍ജ്ഡ് ഭാഗത്തിനുണ്ടാകും.

    ഇത് വായിച്ചാല്‍ എന്റെ അഭിപ്രായം മനസിലാകും

    2. എന്‍‌ജിനീയറിംഗ് സ്ട്രക്ചറുകള്‍ ഡിസൈന്‍ ചെയ്യുമ്പോള്‍ സേഫ്റ്റി ഫാക്ക്ടറുകള്‍ കൂടി കണക്കിലെടുക്കാറുണ്ട്. അതായത് , ഡിസൈന്‍ ചെയ്ത ഭാരത്തിന്റെ എത്ര മടങ്ഗ്നു വരെ അത് വിത്സ്റ്റാന്റ് ചെയ്യും എന്ന്...അതിനാല്‍ അത് താങ്ങേണ്ട് ജലത്തിന്റെ ഭാരം മാത്രം കണക്കിലെടുത്താല്‍ മതി...

    കൂടുതല്‍ വിശദീകരണം ഞാന്‍ ഒന്നു പഠീച്ചിട്ടാകാം...




    അഥവാ അതല്ല കാരണമെങ്കില്‍ പിന്നെ മറ്റെന്താണു കാരണം ഡോണ്‍???



  9. Mr. K# said...
  10. object will float at a level where it displaces the same weight of fluid as the weight of the object

    ρfVs = ρoVo
    * ρf is the density of the fluid
    * Vs is the volume submerged
    * ρo is the density of the object
    * Vo is the volume of the whole object
    * ρV is ρ times V

    ρfVs = ആദേശം ചെയ്യപ്പെടുന്ന ജലത്തിന്റെ ഭാരം. ഡോണ്‍ പറഞ്ഞത് തെറ്റാണ്‍.

  11. Vishnuprasad R (Elf) said...
  12. ഞാന്‍ തോറ്റേ...

  13. Vishnuprasad R (Elf) said...
  14. ഇതിനെക്കുറിച്ച് ഒന്ന് സെര്‍ച്ച് ചെയ്തു നോക്കിയപ്പോള്‍ കിട്ടിയത്:
    http://www.cjmillisock.com/2007/03/water-bridge.html

    അവിടെയും അതാ ഞാന്‍ പറഞ്ഞ പോലെ മറ്റൊരു പൊട്ടനും പറയുന്നു(JPF).അപ്പോ ഞാന്‍ മാത്രമല്ല പൊട്ടന്‍.

    എന്നാലും ഒരു സംശയം:
    Suppose i put a a holo iron ball in water, it get fully submerged and stay at the middle.now, if i slightly increase its weight, it will just go a few c.m down ,but does not displace any water.

    ഞാന്‍ ഒരു മുങ്ങിക്കപ്പലില്‍ 500 കിലോ ഭാരം കയറ്റി ഈ പാലത്തിലൂടെ ഓടിച്ചു പോകുകയാണെന്ന് കരുതുക, അപ്പോള്‍ അത് 10000000 ലിറ്റര്‍ വെള്ളം ആദേശം ചെയ്യുന്നു എന്ന് കരുതുക.ഇനി ഞാന്‍ അതില്‍ 500 കിലോയ്ക്ക് പകരം 750 കിലോ കയറ്റി എന്നിരിക്കുക.അപ്പോള്‍ അത് കുറച്ചുകൂടി താഴേക്കു പോകും എന്നല്ലാതെ 10000000 -ഇല്‍ കൂടുതല്‍ വെള്ളം ആദേശം ചെയ്യുമോ?

  15. Mr. K# said...
  16. ഡോണേ, ഡോണിന്റെ ആദ്യത്തെ ഉദാഹരണത്തിലെ തെറ്റ് മനസ്സിലാക്കിയാല്‍ എല്ലാ സംശയങ്ങളും ക്ലിയര്‍ ആകും.

    ഷിപ്പ് താഴേക്ക് പോകാതെ stable ആയി നില്ക്കുന്ന സമയത്തു അത് ആദേശം ചെയ്യുന്ന വെള്ളത്തിന്റെ ഭാരം ഷിപ്പിന്റെ ഭാരത്തിനു തുല്യമായിരിക്കും. അതായത് 1000 ടണ്‍.
    ഇനി ഷിപ്പിന്റെ അറ്റത്ത്‌ ഒരു സ്പ്രിന്ഗ്ത്രാസ് പിടിപ്പിച്ചു എന്നിരിക്കട്ടെ. ഈ സ്പ്രിന്ഗ് ത്രാസിന്റെ മറ്റേ അറ്റത്ത്‌ ഒരു ക്രൈനും കൂടി പിടിപ്പിച്ചു ത്രാസിനെ പതുക്കെ മുകളിലേക്ക് ഉയര്‍ത്തുക.
    ത്രാസില്‍ 500 ടണ്‍ കാണിക്കുന്ന സമയത്തു ഷിപ്പ് ആദേശം ചെയ്യുന്ന വെള്ളത്തിന്റെ ഭാരം 500 ടണ്‍ തന്നെയായിരിക്കും.
    ത്രാസില്‍ 750 ടണ്‍ കാണിക്കുന്ന സമയത്തു ഷിപ്പ് ആദേശം ചെയ്യുന്ന വെള്ളത്തിന്റെ ഭാരം 250 ടണ്‍.
    ത്രാസു വീണ്ടും മുകളിലേക്ക് ഉയര്‍ത്തുക. ഷിപ്പ് മുഴുവനായി വെള്ളത്തില്‍ നിന്നും ഉയരുമ്പോള്‍ ത്രാസ് കാണിക്കുന്ന ഭാരം 1000 ടണ്‍ ആയിരിക്കും. ആദേശം ചെയ്യുന്ന വെള്ളത്തിന്റെ ഭാരം 0.

    ഇനി ഡോണിന്റെ രണ്ടാമത്തെ ഉദാഹരണം. ഉള്ളു പൊള്ളയായ പന്തിന്റെ density വെള്ളത്തിന്റെ density യെക്കാള്‍ കൂടുതല്‍ ആണെന്കില്‍ അത് താഴ്ന്നു കൊണ്ടേ ഇരിക്കും. രണ്ടും തുല്യമാനെന്കില്‍ അത് വച്ചിടത് തന്നെ ഇരിക്കും.

    മുങ്ങിക്കപ്പലിന് ആവശ്യത്തിനനുസരിച്ച് വായുവും വെള്ളവും പമ്പ് ചെയ്തു നിരക്കാവുന്ന അറകളുണ്ട്. അതുപയോഗിച്ചു density അഡ്ജസ്റ്റ് ചെയ്തു അതിന് മുങ്ങുകയും പൊങ്ങുകയും ചെയ്യാം. ഇവിടെ നോക്കൂ.

കമന്റെഴുതണോ??? ദാ ഇവിടെ...