Reading Problems? Click Here


മക്കളെയുണ്ടാക്കൂ , സ്വര്‍ഗരാജ്യം നേടൂ (ഇടയലേഖനം)...

പ്രിയ കുഞ്ഞാടുകളേ...

ഇശോമിശിഹായെങ്കിലും അവിടെ സുഖമായിരിക്കട്ടെ...

ഈ നാളുകളില് , നമ്മുടെ സമുദായം അത്യധികമായ പരീക്ഷണങ്ങളെ നേരിടുകയാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ!!!നമ്മുടെ കുട്ടികളില്‍ നിരീശ്വരവാദം വളര്‍ത്തി നമ്മുടെ സമുദായത്തെ തകര്‍ക്കാന്‍ സാത്താന്റെ സന്തതികള്‍ കിണഞ്ഞു പരിശ്രമിക്കുന്ന കാര്യവും നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞു തരേണ്ടതില്ല....

നമ്മുടെ സ്‌കൂളുകളില് പഠിക്കാന്‍ കുട്ടികളില്ലാത്തതു മൂലം നമ്മുടെ സ്കൂളിലെ സീറ്റുകള് അന്യസമുദായക്കാര്‍ക്ക് നല്‍കേണ്ടി വരുന്നു....അത്താഴത്തിനരി വാങ്ങാന്‍ പാങ്ങില്ലാത്ത അവന്മാരെ പഠിപ്പിച്ചതിനാല്‍ നമ്മുടെ വിഥ്യാലയങ്ങള്‍ക്കോ സഭയ്ക്കോ ഒരു നേട്ടവും ഉണ്ടാകില്ല എന്ന കാര്യം ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരേണ്ടതില്ലല്ലോ!!!

നമ്മുടെ കോളേജുകളില് , നമ്മുടെ ആശുപത്രികളില് ഒക്കെ ആര്‍ക്ക് സീറ്റു നല്‍കണം എന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്ന അതിനീചവും ന്യൂനപക്ഷവിരുദ്ധവുമായ ഒരു സ്ഥിതിവിശേഷം ഇവിടെ ഉണ്ടായ വിവരം നിങ്ങള്‍ക്ക് ഇതിനു മുന്‍പുള്ള ഇടയലേഖനം മെഗാസീരിയലീലൂടെ മനസിലായതാണല്ലോ...അതിനാല് , നമ്മുടെ സമുദായം പ്രതിസന്ധിയെ നേരിടുന്ന ഈ വേളയില് , അച്ചന്മാര്‍ക്ക് സമാധാനമായി ഇത്തിരി വിദ്യാ-അഭ്യാസം പോലും കച്ചവടം നടത്താന്‍ പറ്റാത്ത ഈ നാളുകളില് , നമ്മള്‍ നമ്മുടെ സമുദായത്തെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഞാന്‍ നിങ്ങളെ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തുകയാണ്...

പ്രെയ്സ് ദ ലോര്‍ഡ്...

അതിനാല് , ഇന്നുമുതല്‍ നമ്മള്‍ കൃസ്ത്യാനികള്, നമ്മുടെ മക്കളേ സഭ നടത്തുന്ന സ്കൂളുകളിലും കോളേജുകളിലൂം മാത്രം പഠിപ്പിക്കുകയും അങ്ങനെ സ്കൂളിനു നല്‍കുന്ന ഫീസ് , ഡൊണേഷന്‍ , സംഭാവന എന്നിവയിലൂടെ സഭയെ ശക്തീപ്പെടുത്തുകയും വേണം എന്ന്‍ ഞാന്‍ നിങ്ങളേ ആഹ്വാനം ചെയ്യുകയാണ്...

ഇനിയുള്ള പ്രധാന വിഷയമെന്തെന്നാല്‍ നമ്മുടെ സമുദായത്തിനു വേണ്ടി ജാഥ നടത്താനും ശക്തി തെളിയിക്കാനും വോട്ടുബാങ്ക് നിക്ഷേപം കൂട്ടാനും വേണ്ടി നമ്മുടെ സമുദായത്തിന്റെ അംഗബലം വര്‍ദ്ധിപ്പിക്കേണ്ടത് ആവശ്യമായ്യി വന്നീരിക്കയാണെന്നതിനാല്‍ ഇനി മുതല്‍ കൃസ്ത്യാനികളെല്ലാം ഇനി കൂടുതല്‍ മക്കളെ ഉണ്ടാക്കണമെന്ന് സഭ ആഹ്വാനം ചെയ്യുന്നതാണ്...

സെക്സ് സാത്താന്റെയല്ല, മറിച്ച് ദൈവത്തിന്റെ വരദാനമാണെന്നതാണ് ഇനി മുതല്‍ കേരളാ കൃസ്ത്യന്‍ അച്ചന്‍സ് കൌണ്‍സിലിന്റെ പ്രമാണം.അതിനാല്‍ ഇനി രാവിലെ മ്മുതല്‍ രാവു വരെയും രാത്രി മുതല്‍ രാവിലെ വരെയും നിങ്ങള്‍ അതില്‍ മുഴുകണമെന്ന് ഈ പ്രമാണം അനുശാസിക്കുന്നു...

അതിനായി സര്‍ക്കാരിന്റെ പഴയ “ബക്കറ്റും കാശും” പദ്ധതിയെ എതിര്‍ക്കാനും പകരം “വയാഗ്രയും കാശും കുപ്പിയും” പദ്ധതി ഏര്‍പ്പെടുത്താനും സമിതി തീരുമാനിച്ചിരിക്കയാണ്.ഇതിന്റെ ഭാഗമായി നേരെത്തേ സര്‍ക്കാരിന്റെ ബക്കറ്റും കാശും വാങ്ങിയവര്‍ക്ക് ഫ്രീ ആയി കൂട്ടിയോജിപ്പിക്കല്‍ ശസ്ത്രക്രിയയും കൂടെ ഓരോ സ്ട്രിപ്പ് വയാഗ്ര, 1000 രൂപ, ഒരു കുപ്പി കൃസ്ത്യന്‍ ബ്രദേഴ്സ് എന്നിവയും നല്‍കുന്നതാണ്.

ഗര്‍ഭാനിരോധനവതുക്കളെ ബഹിഷ്കരിക്കാനും ഗര്‍ഭശ്ചിദ്രം നടത്തുന്ന (സഭയുടേതല്ലാത്ത ) ആശുപത്രികള്‍ തല്ലിത്തകര്‍ക്കാനും പദ്ധതിയുണ്ട്. മൂന്നു കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സാമ്പത്തിക സഹായം , ഭക്ഷണസഹായം മുതലായവ നല്‍കും. മൂന്നാമത്തെ കുട്ടിക്ക് പകുതി ഫീസും നാലാമത്തേതു മുതല്‍ മുഴുവന്‍ ഫീസും വേണ്ടെന്നു വയ്ക്കും (ഡൊണേഷന്‍ തിരിച്ചും)...ഓരോ ഇടവകയിലും നാലും അതിലധീകവും മക്കളുള്ള മാതാപിതാക്കളെ പൊതുചടങ്ങില്‍ ആദരിക്കയും , അവരെ കൊണ്ട് വിവാഹസമയത്ത് ദമ്പതിമാര്‍ക്ക് കൌണ്‍സലിംഗ് നടത്തുകയും ചെയ്യും....

ഓരോ ഇടവകയിലും ഏറ്റവും കൂടുതല്‍ മക്കളുള്ളവരെ “ഷെവലിയാര്‍ സന്താ‍നവാന്‍” ബഹുമതി നല്‍കീ ആദരിക്കും...“നാം രണ്ട് , നമുക്കിരുപത്തിരണ്ട്” എന്നതാണ് നമ്മുടെ മുദ്രാവാക്യം...സ്റ്റാമിന ബാക്കിയുണ്ടെങ്കില്‍ അതില്‍ കൂടുതലുമാകാം...ഇരുപത്തിരണ്ടിലെത്താത്ത ദമ്പതിമാരെസഹായിക്കാന്‍ മറ്റു സഭാ കുഞ്ഞാടുകള്‍ മുന്നോട്ടു വരേണ്ടതാണ്....അറ്റകൈക്ക് ,സഭയുടെ സംരക്ഷണയ്ക്കായി എല്ലാ അച്ചന്മാരും ശെമ്മാശന്മാരും ഈ മഹാത്യാഗം നടത്താന്‍ തയ്യാറാകേണ്ടതാണ്...

കന്യാസ്ത്രീകള്‍ക്കും സഹകരിക്കാമെങ്കിലും കോട്ടയത്തെ പോലെ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക...

ജനസംഖ്യാവര്‍ദ്ധന എന്നും പറഞ്ഞു വരുന്ന സര്‍ക്കാരാകുന്ന സാത്താനെ നാം വോട്ടാകുന്ന കുരിശു കാട്ടി ഓടിക്കേണ്ടതാകുന്നു.ഇനി വര്‍ദ്ധിച്ച് വര്‍ദ്ധിച്ച് നാം ഭൂരിപക്ഷമാകുന്ന ഒരു ദിനമാകണം നമ്മുടെ ലക്ഷ്യം.നാം ഭൂരിപക്ഷമായാലും നമ്മുടെ ന്യൂനപക്ഷ സ്റ്റാറ്റസ്സ് നിലനിര്‍ത്തുന്നതായിരിക്കും എന്നതിന്നാല്‍ ആ പേടിയില്‍ ആരും മക്കളെയുണ്ടാക്കല്‍ യജ്ഞത്തില്‍ നിന്നും പിന്മാറരുതെന്നും ഇതിനാല്‍ നിങ്ങളേ ഈശോ ഉ(അ)പദേശിക്കുന്നു...

കുഞ്ഞുങ്ങള്‍ക്ക് ആദ്യ നാലു വര്‍ഷത്തേക്കു മാത്രമേ ഈ പരിഗണന ഉണ്ടാകുകയുള്ളൂ എന്നും അതിനു ശേഷം ജീവിക്കണേ സ്വയം അധ്വാനിച്ച് വല്ലതും കോടുക്കേണ്ടതുമാണ്.

മക്കളേ ഉണ്ടാക്കൂ‍...സ്വര്‍ഗരാജ്യം നേടൂ...

ഹാലേലുയ്യ...ഹാലേലൂയാ..പ്രെയ്സ് ദ ലോര്‍ഡ്...



പാവം യേശുക്രിസ്തു....അന്നദ്ദേഹം ചാട്ടയെടുത്തു...ഇന്നുണ്ടായിരുന്നെങ്കില്‍ മിനിമം അമേരിക്കേന്ന് ഒരാറ്റംബോംബെങ്കിലും കൊണ്ടുവന്നേനെ....പ്രാര്‍ത്ഥനയും സേവനവുമായി സന്യാസജീവിതം നയിക്കേണ്ട അച്ചന്മാര്‍ ഇടെപെടുന്ന രീതിയേ!!! ഇതിനു സര്‍ക്കാരി്നോ ബുദ്ധിജീവികള്‍ക്കോ ആര്‍ക്കും ഒന്നും പറയേണ്ടല്ലോ!!!വോട്ടുബാങ്കല്ലേ...മിണ്ടാന്‍ പാടില്ല!!!

നമുക്കും പാടാം...ഹാലേലൂയ...



അനുബന്ധം ഒന്ന് : കൂടുതല്‍ മക്കള്‍ : കെ.സി.ബി.സി ശുപാര്‍ശകള്‍




PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

9 അഭിപ്രായങ്ങൾ:


    ഈ നാളുകളില് , നമ്മുടെ സമുദായം അത്യധികമായ പരീക്ഷണങ്ങളെ നേരിടുകയാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ!!!നമ്മുടെ കുട്ടികളില്‍ നിരീശ്വരവാദം വളര്‍ത്തി നമ്മുടെ സമുദായത്തെ തകര്‍ക്കാന്‍ സാത്താന്റെ സന്തതികള്‍ കിണഞ്ഞു പരിശ്രമിക്കുന്ന കാര്യവും നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞു തരേണ്ടതില്ല....

    പുതിയ വളിപ്പ്.......ഇടയലേഖനം



  1. സജുശ്രീപദം said...
  2. അരുണേ ഞാന്‍ തുറന്ന് പറയാം,സംഭവം ടോപിക് നല്ലതാണെങ്കിലും കുറച്ച് നാളുകളായ് എല്ലാ ബ്ലോഗേര്‍സിന്റെയും മെയിന്‍ ടാര്‍ജെറ്റ് ഇതു തന്നെയാണ്,ഈ ടൈപ്പ് സാധനങ്ങള്‍ വായിച്ച് വായിച്ച് ഒരവസ്ഥയിലായ്.അരുണിന്റെ ഭാഷ വളരെ നല്ലതാണ്,എല്ലാവരും വായിക്കാന്‍ ഇഷ്ടപ്പെടുന്നതു പോലെ കുറച്ച് വ്യത്യസ്തങ്ങളായത് എഴുതൂ.... :-)

  3. അനില്‍@ബ്ലോഗ് // anil said...
  4. അച്ചന്മാരെ അങ്ങിനെ വിടാന്‍ പറ്റുമോ?
    എന്റെ പൊസ്റ്റും കൂട്ടി വായിക്കണെ,
    http://pathivukazhchakal.blogspot.com/2008/06/blog-post_3237.html#links


    സജൂ...

    വളരെ നന്ദി...ഈഇ തുറന്ന, ആത്മാര്‍ത്ഥമായ സമീപനം തന്നെയാണ് ഞാന്‍ ഏറ്റവും ആഗ്രഹിക്കുന്നത്...

    ഇനിയും താങ്കളുടെ നിരൂപണം ഞാന്‍ പ്രതീക്ഷിക്കുന്നു...

    അനില്‍...

    കമന്റിനും ലിങ്കിനും നന്ദി...



  5. siva // ശിവ said...
  6. ഞാന്‍ ഇതുവഴി വന്നിട്ടേയില്ല....

    സസ്നേഹം,

    ശിവ.

  7. Sojo Varughese said...
  8. ഇടി വെടി പൊട്ടി....കിടിലോല്കിടിലന്‍.

    എന്‍റെ അപ്പനും അമ്മയും സത്യക്രിസ്ത്യാനികള്‍ ആണ്. ആ വകയില്‍ ഞാനും. ഞാന്‍ ഈ എഴുതിയത് വായിച്ചാല്‍ ചിലപ്പോള്‍ അച്ചന്മാര്‍ എന്നെ തെമ്മാടിക്കുഴിയില്‍ അടക്കിയേക്കും. എന്നാലും പറയാതെ വയ്യ: പള്ളിക്കാശു കയ്യിട്ടു വാരിയും കുഞ്ഞാടുകളെ ബൈബിള് പറഞ്ഞു കളിപ്പിച്ചും സ്വന്തം കുടവയര്‍ പിന്നെയും പിന്നെയും പെരുപ്പിക്കുന്ന ഇവറ്റകളെ എത്ര പറഞ്ഞാലും സാരമില്ല. ആവര്‍ത്തന വിരസത ഇക്കാര്യത്തില്‍ മാത്രം ഇല്ല.

  9. ഹരിയണ്ണന്‍@Hariyannan said...
  10. അഹങ്കാരീ...
    സത്യത്തില്‍ ഈ “കോഴിയാണോ കോഴിമുട്ടയാണോ ആദ്യമുണ്ടായത്”എന്നു ചോദിക്കുമ്പോലെ ഒരു ചോദ്യമുണ്ട്...
    “സ്വര്‍ഗരാജ്യം” കിട്ടിയിട്ടല്ലേ മക്കളുണ്ടാകുന്നത്?!
    അതോ മക്കളുണ്ടായിട്ടോ?!
    രണ്ടും രണ്ടായിരിക്കും.അല്ലേ?
    :)

  11. ആരോ said...
  12. ആക്ഷേപഹാസ്യം ആവാം..പക്ഷെ ഇതില്‍ വികാരം വിവേകത്തെ മറികടക്കുന്നുവോ???... എഞ്ചിനീയറിങ്ങിനു പടിക്കുന്ന ഒരാള്‍ക്ക് കുറച്ചുകൂടി പക്വതയോടെ കാര്യങ്ങളെ സമീപിക്കാം...ഇതു എന്റെ സ്വന്തം അഭിപ്രായം മാത്രം...ഹാസ്യം കുറഞ്ഞ് ആക്ഷേപം കൂടീയില്ലേ എന്നൊരാശങ്ക ഞാന്‍ അറിയിക്കുന്നു,ആത്മാര്‍തമായി തന്നെ...


    ആരോ,
    (is it ARROW??? ;) )

    അല്ല ഞാനാരോടാ മറുപടി പറേണ്ടത് ??? :-)
    പ്രൊഫൈല് കിട്ടുന്നില്ലല്ലാ, എന്നാ പറ്റി???

    പിന്നെ ഇത് ആക്ഷേപമായി തന്നെ ഇട്ട ഒരു പോസ്റ്റാണു മാഷേ...വികാരം വിവേകത്തെ മറികടന്നതൊന്നുമല്ല...പ്രായം ഇരുപത്തിമൂന്നിന്റെ ചില എടുത്തു ചാട്ടങ്ങളുണ്ടേലും ഒരല്പം പക്വത ഉള്ളവനാണു ഞാനെന്നാ‍ നാട്ടാരു പറേണേ (ജാഡത്തെണ്ടി ആണെന്നും ഒര്രു സംസാരമുണ്ടേ!!! ;-) )

    ഉത്തരവാദപ്പെട്ട, ബഹുമാന്യമായ ഒരു സ്ഥാനത്തിരിക്കുന്ന വൈദികന്മാര്‍ ഇതുപോലെ അത്യന്തം പരിഹാ‍സാര്‍ഹവും പ്രത്തിഷേധാര്‍ഹവുമായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ നമുക്കും പ്രതിഷേധിക്കണ്ടേ??? സീരിയസായി ഞാന്‍ പറഞ്ഞാല്‍ ഏക്കില്ല എന്നതിനാല്‍ അല്പം വളിപ്പ് ചേര്‍ത്ത് പറഞ്ഞെന്നെ ഉള്ളൂ.

    എന്തു പ്രശ്നമുണ്ടായാലും ലോകം ഇന്നു നേരിട്ടു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായ , ഒരു കുഞ്ഞിനെ തന്നെ വളര്‍ത്താന്‍ ഇന്നത്തെ ജീവിതസാഹചര്യങ്ങള്‍ക്ക് വിലങ്ഗ്ങുതടിയാകുന്ന ജനസംഖ്യാവിസ്ഫോടനത്തെ പ്രോത്സാഹിപ്പിക്കാനുള്ള ഈ ശ്രമം തീര്‍ത്തും പ്രതിഷേധാര്‍ഹമല്ലേ??? കര്‍ത്താവിനെ മാത്രമ്ം ഇന്ന്ന്‍ പള്ളികളില്‍ നമുക്കു കാണാന്‍ പറ്റില്ല, ഇതു വരെ ലൈംഗീകതയെങ്കിലും (പരസ്യമായെങ്കിലും) പള്ളിക്ക് പുറാത്തായിരുന്നു, ഇന്ന് അച്ചന്മാര്‍ അതിനേയും പ്പ്രോത്സാഹിപ്പിക്കുന്നു...എന്തിനു വേണ്ടി??? അധികാരവും സ്വന്തം പവറും നിലനിര്‍ത്താനുള്ളാ വോട്ട്ബാങ്ക് ഉണ്ടാക്കാനും രാഷ്ട്രീയക്കളികള്‍ക്കും വേണ്ടീ...ജനതയുടേയും വിശ്വാസികളുടേയും ആത്മീയനിലവാരം ഉയര്‍ത്താനും ജ്ജീവിതോന്നമനത്തിനുമാണ് മതപുരോഹിതന്മാര്‍ ശ്രമിക്കേണ്ടത്, അല്ലാതെ മതത്തിന്റെ വോട്റ്റ്ബാങ്ക് വര്‍ദ്ധിപ്പിക്കാനും മതത്തീനണികളെ ഉണ്ട്ടാക്കി ശക്തി തെളിയിക്കാനുമല്ല...

    ഇതെന്റെ ചിന്താഗതി...എന്റെ ശൈലി ആരെയെങ്കിലും മുറിപ്പെടുത്തിയെങ്കില്‍ മാപ്പ്!!!

    (പിന്നേ ഇവന്റെ ഒരു മാപ്പേ... ;-) )

    പിന്നെ എന്‍‌ജിനീയാറിംഗ് വിദ്യാര്‍ത്ഥി ആണ്ണേലും മന്ദബുദ്ധി ആണെന്നേ!!!

    നമ്മളു എഞിനീയര്‍ ആണോ???ഹേയ് ആവാന്‍ വഴീല്ല, അതാ എന്‍‌ജിനീയര്‍ പിള്ളേരെ പറ്റി ഈ തെറ്റിദ്ധാരണ!!!

    sasthamcotta@gmail.com



കമന്റെഴുതണോ??? ദാ ഇവിടെ...