Reading Problems? Click Here


എണ്ണ തേച്ച ഒ.എന്‍.വിയും കുഞ്ചുണ്ണിയുടെ നഖങ്ങളും...


ചാവക്കാട് : “കുഞ്ചുണ്ണിയുടെ കൂര്‍ത്ത നഖങ്ങള്‍ ഒ.എന്‍.വിയുടെ ശരീരത്തില്‍ ആഴ്ന്നിറങ്ങി...കുളിക്കാനായി പുറംതിരിഞ്ഞിരുന്ന് എണ്ണതേക്കുകയായിരുന്നു ഒ.എന്‍.വി. പിറകിലെത്തിയ കുഞ്ചുണ്ണിയെ ഒ.എന്‍.വി. കണ്ടില്ല.ആ നിമിഷം കുഞ്ചുണ്ണിയുടെ കൂര്‍ത്ത നഖങ്ങള്‍ ഒ.എന്‍.വിയുടെ ശരീരത്തില്‍ ആഴ്ന്നിറങ്ങി...”

കുഞ്ചുണ്ണി നമ്പൂതിരിപ്പാടിന്റെ ബീഭത്സ ശിക്ഷാ വിധികളെകുറിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ വിലയിരുത്തല്‍ ഇങ്ങനെ പോകുന്നു.

എസ്.എസ്.എല്‍.സി. മലയാളം ഒന്നാം പേപ്പറിലെ 33-ആം ചോദ്യത്തിനാണ് വിദ്യാര്‍ത്ഥിയുടെ ഭാവന കാടു കയറിയിരിക്കുന്നത്.ചാവക്കാട് ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കുന്ന മലയാളാം പേപ്പറിന്റെ മൂല്യനിര്‍ണ്ണയ ക്യാമ്പില്‍ രസാവഹമായ ഉത്തരങ്ങള്‍ ധാരാളമുണ്ട്.

“ഇഞ്ചിക്കാട്ടില്‍ വച്ച് ഇഞ്ചിഞ്ചായി വഞ്ചിക്കാന്‍ വന്ന വഞ്ചകാ നിന്നെയെനിക്കിഷ്ടമാണ് ” എന്നാണ് ‘ഇഞ്ചിഞ്ചായി’ എന്ന പദം വാക്യത്തില്‍ പ്രയോഗിക്കാനുള്ള ചോദ്യത്തിന് ഒരു വിദ്യാര്‍ഥി തട്ടിവിട്ടിരിക്കുന്നത്.

“സായന്തനക്കാറ്റ്” വിഗ്രഹിച്ചെഴുതുകയെന്ന ചോദ്യത്തിന് ദിവസവും കിട്ടുന്ന കാറ്റിനേക്കാള്‍ നല്ലൊരു തരം കാറ്റാണ് സായന്തനക്കാറ്റ് എന്നാണ് മറ്റൊരുത്തരം. “നാലാളുകള്‍ ചേര്‍ന്ന് ഒരു സ്ത്രീയെ ഭാഗഭാഗ്വപ്പെടുത്തി” എന്നാണ് “ഭാഗഭാഗിത്വം” എന്ന വാക്കുപയോഗിച്ചൊരു കുട്ടി ഉത്തരമെഴുത്തിയിരിക്കുന്നത്...

വിട്ട ഭാഗം പൂരിപ്പിക്കാനുള്ള കവിതയില്‍ “പുത്രമിത്രാര്‍ത്ഥ കളത്രാദി സംഗമം” എന്ന വരിക്ക് ശേഷം “ശൈശവദശയില്‍ ഭര്‍ത്താവും വൃദ്ധാവസ്ഥയില്‍ പുത്രനും സ്ത്രീയെ സംരക്ഷിക്കും” എന്നെഴുതി ഉത്തരം പൂര്‍ണ്ണമാക്കിയിരിക്കുന്നു മറ്റൊരു വിരുതന്‍.

കുഞ്ചുണ്ണി നമ്പൂതിരിപ്പാട് സ്വീകരിച്ചിരുന്ന ബീഭത്സമായ ശിക്ഷാവിധി എന്തെന്ന ചോദ്യത്തിന് വി.ടി.യെ തലകീഴായി കെട്ടിതൂക്കി പച്ചകാണകം മേലൊഴുക്കിയെന്ന് ഒരു പേപ്പറിലെ ഉത്തരം.

ശാകുന്തളം നാലാമങ്കത്തിന്റെ സവിശേഷതകളെന്തെല്ലാം എന്ന എസ്സേ ചോദ്യത്തിന്ശകുന്തള ന്നേരം ഇരുട്ടിയപ്പോള്‍ ഭടന്മാരുമായി അങ്കത്തിനു പുറപ്പെട്ടു വെളുക്കുമ്പോള്‍ തിരിച്ചെട്ത്തി. ഇതത്രേ നാലാമങ്കം” ( നമ്മടെ സാന്‍ഡോ ഇത്തവണയാണോ പത്താംക്ലാസ് പരീക്ഷ എഴുതിയത്???)

ഒറ്റവാക്കില്‍ ഉത്തരമെഴുതാനുള്ള 17-ആമത്തെ ചോദ്യമായ “മയക്കുമരുന്നുകള്‍ക്ക് പിന്നിലുള്ള ഗൂഢശക്തികള്‍ക്ക് മുന്നില്‍ ഗവണ്മെന്റുകളുടേയും പോലീസിന്റെയും അവസ്ഥയെന്ത്? ” എന്നതിന് “പാമ്പിന്റെ വായില്‍ തവള അകപ്പെട്ടതു പോലെ ” എന്ന് ഒരു വിദ്യാര്‍ത്ഥിയുടെ ഉത്തരം (ഇവന്‍ നാളത്തെ ഹാസ്യബ്ലോഗുകാരനാ...ഒറപ്പ് , നല്ല നര്‍മ്മഭാവനയുള്ളവന്‍)

“പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനെ ചോദ്യംചെയ്യുന്ന വിധം വ്യാപിച്ചുകൊണ്ടിരിക്കുന്നതായി ലേഖകന്‍ കരുതുന്നതെന്ത്? ” എന്ന ചോദ്യത്തിന് “എയ്‌ഡ്‌സ് എന്ന് ഉത്തരമെഴുതിയവരുണ്ട്. (ഉത്തരം ശരിയല്ലാന്നു പറയാന്‍ പറ്റുമോ?)


ഇത്തവണത്തെ എസ്.എസ്.എല്‍.സി ചോദ്യപേപ്പറില്‍ ‘ഇഞ്ചിഞ്ചായി’ എന്ന വാക്ക് ചോദ്യത്തില്‍ പ്രയോഗിക്കാനായി ചോദിച്ചിരുന്നു ” എന്ന് ഒരു മിടുക്കന്‍ വാക്യത്തില്‍ പ്രയോഗിക്കുക എന്ന ചോദ്യത്തിന് ഉത്തരമെഴുതിയിരിക്കുന്നു. (അവന് മുഴുവന്‍ മാര്‍ക്കും നല്‍കേണ്ടതല്ലേ???)

അങ്ങനെ തുടരുന്നു എസ്.എസ്.എല്‍.സി തമാശകള്‍....

********************************************************

എന്നിട്ടും എസ്.എസ്.എല്‍.സിക്ക് 92% വിജയം...നമ്മടെ കുട്ടികളുടേയും സാറന്മാരുടേയും ഒരു നര്‍മ്മബോധമേ...

എന്നാലും ഏറ്റവും വലിയ തമാശക്കാരന്‍ സര്‍ക്കാരു തന്നെ...പറയാന്‍ പറ്റില്ല, ഇവനൊക്കെ ആയിരിക്കും നാളത്തെ വിദ്യാഭ്യാസ മന്ത്രി...( മന്ത്രി എം.എ ബേബി...പേരില്‍തന്നെ മാസ്റ്റര്‍ ഡിഗ്രി...അല്ലെ)

********************************************************

ഇതൊരു പത്ര വാര്‍ത്ത ആണ്...ഇതു പോസ്റ്റുന്നതില്‍ ആര്‍ക്കും വിരോധം കാണില്ല എന്നു കരുതുന്നു....ഒണ്ടേ എനിക്ക് ദേ പുല്ലാ...പുല്ല്....പിന്നെ സിബി‌എസ്‌ഇയും മറ്റും പഠിച്ച പുലികള്‍ക്ക് (പത്താംക്ലാസില്‍ പഠിക്കാത്ത പുലികള്‍ക്കും) ഇത് മനസ്സിലാകണമെന്നില്ല...പിന്നെ ഇതിലും വലിയ വെടലകള്‍ ദിവസവും പിറക്കുന്ന ഈ ബൂലോകത്ത് ഇതിനു വലിയ തമാശ്ശയും ഇല്ല...എന്നാലും....ഇതുവരെ വായിക്കാത്തവര്‍ക്കായി ഇത് സമാര്‍പ്പിക്കുന്നു....


PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

6 അഭിപ്രായങ്ങൾ:


    ഇതൊരു പത്ര വാര്‍ത്ത ആണ്...ഇതു പോസ്റ്റുന്നതില്‍ ആര്‍ക്കും വിരോധം കാണില്ല എന്നു കരുതുന്നു....ഒണ്ടേ എനിക്ക് ദേ പുല്ലാ...പുല്ല്....പിന്നെ സിബി‌എസ്‌ഇയും മറ്റും പഠിച്ച പുലികള്‍ക്ക് (പത്താംക്ലാസില്‍ പഠിക്കാത്ത പുലികള്‍ക്കും) ഇത് മനസ്സിലാകണമെന്നില്ല...പിന്നെ ഇതിലും വലിയ വെടലകള്‍ ദിവസവും പിറക്കുന്ന ഈ ബൂലോകത്ത് ഇതിനു വലിയ തമാശ്ശയും ഇല്ല...എന്നാലും....ഇതുവരെ വായിക്കാത്തവര്‍ക്കായി ഇത് സമര്‍പ്പിക്കുന്നു....



  1. ഉഷശ്രീ (കിലുക്കാംപെട്ടി) said...
  2. രാവിലെ ആകെ ഒരു അസ്വസ്വത ആയിരുന്നു. എന്നാല്‍ ഒന്നു തനി മലയാളം വരെ പോയാല്‍ ചിലപ്പോള്‍ മനസ്സിനു ഒരു സുഖം കിട്ടിയാലോ എന്നു വിചാരിച്ചു വന്നതാ.ഊഹം തെറ്റിയില്ല. നല്ല ഒരു ബ്ലൊഗ് കണ്ടു. “അഹങ്കാരം” അപ്പൊള്‍ തന്നെ ഫേവറെറ്റ്സില്‍ ഇട്ടു ഫേവറേറ്റാക്കി.ഞാനും ഒരു വരി കടം എടുക്കുന്നു”ബെസ്റ്റ് കണ്ണാ,,, ബെസ്റ്റ്....

    നല്ല ഒരു പോസ്റ്റ്, ബാക്കിയെല്ലാം വയിക്കണം, വായിക്കും.
    എല്ല ഭാവുകങ്ങളും....

  3. Rejeesh Sanathanan said...
  4. "സിബി‌എസ്‌ഇയും മറ്റും പഠിച്ച പുലികള്‍ക്ക് (പത്താംക്ലാസില്‍ പഠിക്കാത്ത പുലികള്‍ക്കും) ഇത് മനസ്സിലാകണമെന്നില്ല..."

    അങ്ങനെ ഒന്നുമില്ല അഹങ്കാരീ....ഇപ്പോള്‍ ഇതൊക്കെ ആര്‍ക്കും മനസ്സിലാകും.ഈ ‘നാണം കെട്ട’ കളികള്‍.

    കേരളത്തിലെ ആത്മഹത്യാ നിരക്ക് കുറക്കാന്‍ 92% വിജയത്തിനു ഒരളവുവരെയെങ്കിലും സാധിച്ചില്ലെ.അതു മഹത്തായ ഒരു കാര്യമല്ലേ.അപ്പോള്‍ സമയം കളയേണ്ട. നീട്ടീ വിളിച്ചോ.വിദ്യാ’ഭ്യാസ’ മന്ത്രീ കീ..........ജയ്

  5. അരുണ്‍ കരിമുട്ടം said...
  6. പണ്ട് പത്തിലെ അമീബ ഇര പിടിക്കുന്നതെങ്ങനെ എന്ന ചോദ്യത്തിനു കുറ്റിക്കാട്ടില്‍ ചാടി അമീബ മുയലിനെ പിടിച്ച കഥ കേട്ടിട്ടുണ്ട്.അതിനു ശേഷം ഇപ്പോഴാ അറിഞ്ഞേ വേറെയും വിരുതന്‍മാര്‍ ഉണ്ടന്നു.നന്നായി മാഷേ


    കിലുക്കാം പെട്ടീ...

    താങ്കള്‍ എന്റെ മൊത്തം പോശ്റ്റും വായിച്ചില്ല അല്ലേ...വായിച്ചിരുന്നെങ്കില്‍ ഇങ്ങനെ പറയില്ലായിരുന്നു...

    എന്റെ പോസ്റ്റും ബ്ലോഗും നാല്ലതാന്ന് സുബോധമുള്ള ഒരുവനും (ഞാന്‍ പോലും) ഇതു വരെ പറഞ്ഞ്ഞിട്ടില്ല...അതുകൊണ്ട് താങ്കളുടെ കംന്റ് എനിക്കുണ്ടാക്കിയ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല...

    ഒരാളുടേലും ഫേവറിറ്റ്സില്‍ (എന്റെ കൂടാതെ ) കയറിപ്പറ്റാനായല്ലോ...ഭാഗ്യം...

    ഇനിയും വായിക്കുക, അഭിനന്ദിക്കുക (!) , അനുഗ്രഹിക്കുക...



  7. siva // ശിവ said...
  8. വല്ലാതെ ചിരിച്ചു പോയി ഇതൊക്കെ വായിച്ച്...

    സസ്നേഹം,

    ശിവ

കമന്റെഴുതണോ??? ദാ ഇവിടെ...