ഈ ചിത്രങ്ങള്‍ കണ്ടിട്ടില്ലാത്തവര്‍ക്കായി...
വേണ്ട , ഇനി ഫോര്‍വേഡ് മെയിലുകള്‍ പോസ്റ്റണ്ട എന്നായിരുന്നു തീരുമാനമെങ്കിലും ഇത് ചെയ്യാതിരിക്കാനായില്ല...
മറ്റൊരു മെയിലിനായുള്ളാ അന്വേഷണത്തിനിടയിലാണ് , ഒരു സുഹൃത്ത് പണ്ടെന്നോ അയച്ചിട്ടും , ഇതുവരെ തുറന്നുനോക്കാതെ ലേബല്‍ ചെയ്തിട്ടിരുന്ന ഒരു മെയില്‍ കണ്ണില്‍ പെട്ടത് - “ഡോണ്ട് വേസ്റ്റ് ഫുഡ് ആന്‍ഡ് വാട്ടര്‍..”
കണ്ടു പഴകിയ ചിത്രങ്ങളെന്നുറച്ചാണ് അതു തുറന്നുവായിച്ചതും....
എന്നാല്‍ പെട്ടെന്നാ മെയില്‍ ക്ലോസ് ചെയ്ത് ഞാന്‍ പുറത്തിറങ്ങിയെങ്കിലും, മനസില്‍ ഒരു വേദന തങ്ങുന്നു...
അതിലുണ്ടായിരുന്ന മറ്റെല്ലാ ചിത്രങ്ങളേക്കാളും ഈ ചിത്രം എന്നെ ആഴത്തില്‍ പിടിച്ചുലയ്ക്കുന്നു...
ഞാന്‍ പാഴാക്കുന്ന ഭക്ഷണത്തെ കുറിച്ചോര്‍ത്തതു കൊണ്ടോ ...
ഈ പ്രായത്തില്‍ ഒരനുജത്തി എനിക്കുള്ളതു കൊണ്ടോ....
എനിക്കറിയില്ല.....
ഫോര്‍വേഡ് മെയില്‍ പോസ്റ്റു ചെയ്തു എന്ന കുറ്റത്തിനു മാപ്പു ചോദിച്ചുകൊണ്ട്...
ഇവരോടു നാം ചെയ്യുന്ന (അറിയാതെയെങ്കിലും ) അപരാധത്തിനു സര്വ്വേശ്വരന് മാപ്പു നല്കട്ടെ എന്നു പ്രാര്‍ത്ഥിച്ചു കൊണ്ടും...
ഇപ്പോഴും മനസില്‍ ഒരു വിങ്ങല്‍ അവശേഷിക്കുന്നു.....
നിങ്ങള്‍ തീരുമാനിക്കൂ....(ബാക്കിയുള്ള ചിത്രങ്ങള്‍ പോസ്റ്റുന്നില്ല....ഇഉ മാത്രം മത്hഇ , മനഃസാക്ഷിയുള്ള ഒരു മനസിനെ സ്പര്‍ശിക്കാന്‍...)
ചിത്രം വലൂതായി കാണുവാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക
ഈ ചിത്രം കെവിന് കാര്‍ട്ടര്‍ എന്ന ചിത്രകാരന് 1994-ലെ സുഡാന് ക്ഷാമകാലത്ത് എടുത്തതാണ്.ഈ ചിത്രം അദ്ദേഹത്തിന് 1994-ലെ പുലിറ്റ്സെര്‍ സമ്മാനജേതാവാക്കി തീര്‍ത്തു...
ചിത്രത്തിലുള്ള കുട്ടി ഒരു കിലോമീറ്റര്‍ അകലെയുള്ള ഐക്യരാഷ്ട്ര സഭയുടെ ഭക്ഷണം നല്കുന്ന കേന്ദ്രം ലക്ഷ്യമാക്കി ഇഴയുകയാണ്....ആ കുട്ടിയുടെ മരണം കാത്ത് , തന്റെ ഇരയെ നോക്കി ആ കഴുകനും...ലോകത്തെ മുഴുവനും നടുക്കിയ , ലോകമനഃസാക്ഷിയെ പിടിച്ചുലച്ച ഈ ചിത്രത്തിലെ കുട്ടിക്ക് എന്തു സംഭവിച്ചു എന്ന് ഫോട്ടോഗ്രാഫറായ കെവിന് കാര്‍ട്ടര്‍ക്കു പോലും അറിയില്ല, കാരണം ആ ഫോട്ടോ എടുത്ത ഉടനെ അദ്ദേഹം അവിടം വിട്ടു...
മൂന്നു മാസങ്ങള്‍ക്കു ശേഷം കടുത്ത മാനസീകസംഘര്ഷത്താല് കെവിന് ആത്മഹത്യ ചെയ്തു...
(ഇത് എനിക്കാ മെയിലില്‍ നിന്നും കിട്ടിയ വിവരങ്ങള്‍...സത്യമായിരിക്കും എന്നു ഞാന്‍ കരുതുന്നു...)
ഒരനുബന്ധം : ഒരു വികസിത രാജ്യത്തിലെ ഒരു നഗരത്തില്‍ നിന്നും...
വേസ്റ്റഡ് ഫുഡ് : ഒരു കാഴ്ച്ച ....സ്നേഹപൂര്‍വ്വം അഹങ്കാരി |
6 അഭിപ്രായങ്ങൾ:
ഈ ചിത്രങ്ങള്‍ യഥാര്‍ത്ഥം തന്നെയായിരിക്കുമോ...?
ശിവ.
ശരിയാണ് സുഹൃത്തേ വികസിത രാജ്യങ്ങളില്‍ ഉപയോഗശൂന്യമാകുന്ന ഭക്ഷണം കണക്കില്ലാത്തതാണ്. അവര്‍ക്കതിന് കഴിയുന്നത് അവരുടെ ഉയര്‍ന്ന സമ്പത്ത് മൂലമാണ്. യഥാര്‍ത്ഥത്തില്‍ ആ സമ്പത്ത് നമ്മള്, വികസ്വര രാജ്യങ്ങള്‍, അവര്‍ക്ക് നല്കുന്ന പണവും അസംസ്കൃത വവസ്തുക്കളില് നിന്നുമാണ്.
നമ്മളും കൂടുതല്‍ ശ്രദ്ധിക്കണം ആഹാരം നഷ്ടപ്പെടുത്താതിരിക്കാന്‍.
http://jagadees.wordpress.com/2008/06/21/wasted-food/
http://jagadees.wordpress.com/2008/05/19/britons-are-throwing-away-10bn-20bn-worth-of-food/
ഈ ചിത്രം എനിക്കും ഒരിക്കല്‍ മെയിലില്‍ കിട്ടി. അന്ന് ഇതുകണ്ട് ഞാന്‍ ഒരുപാട് നേരം വല്ലാത്ത ഒരു അവസ്ഥയില്‍ ഇരുന്നുപോയി. അതിനുശേഷം ഭക്ഷണം വേസ്റ്റാക്കാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. ചിലപ്പോള്‍ സാധിക്കാറുമില്ല.
നമുക്കൊക്കെ ദൈവം തന്ന അനുഗ്രഹത്തെ കുറിച്ച് നന്ദിയോടെ സ്മരിക്കാനെങ്കിലും ഈ ചിത്രങ്ങള്‍ കൊണ്ട് സാധിക്കുന്നു.
ഈ രണ്ടു ചിത്രങ്ങളും,കണ്ടിട്ടുണ്ട് മുന്‍പ്...പക്ഷെ,ഒന്നിച്ചു കാണുന്നത് ആദ്യം...നമ്മളും,ഭക്ഷണം വേസ്റ്റ് ചെയ്യുമ്പോള്‍,ഇടക്കെന്കിലും ഇവരെ ഓര്തെങ്കില്?????
അഹങ്കാരീ,
നൊമ്പരമുളവാക്കുന്ന ഈ പോസ്റ്റിനു നന്ദി,
അമൂല്യങ്ങളായ ഇത്തരം ഫോട്ടോകള്‍ കൈയിലുണ്ടെങ്കില്‍ ഇനിയും പോസ്റ്റാക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
ഫോട്ടോ ആദ്യായിട്ടാ കാണുന്നെ...
കാണേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോകുന്നു...
വിറയല്‍ ഇപ്പോഴും മാറിയിട്ടില്ല...