Reading Problems? Click Here


ബ്ലോഗളാ സര്‍വ്വകലാശാല : നിയമന എഴുത്തു പരീക്ഷ...

ഇതാ ബ്ലോഗളാ സര്‍വ്വകലാശാലയുടെ ഏറ്റവും പുതിയ എഴുത്ത് പരീക്ഷാ രീതി :
--------------------------------------------------------
ഉദ്യോഗാര്‍ത്ഥി : സാര്‍

സൂപ്പര്‍വൈസര്‍ : എന്നാടാ???

ഉ: ദാ ഹാള്‍ടിക്കറ്റ്...ചോദ്യപ്പേപ്പര്‍ തന്നില്ല...

സൂ: ജാതിയെന്നടാ???

ഉ : ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌**************

സൂ : ഓ ജനറലാ അല്ല്ലേ???

ഉ : അതേ സാര്‍.

സൂ : ഹും...ദാ ചോദ്യപേപ്പര്‍...50 ചോദ്യത്തിനും ഉത്തരം എഴുതിക്കോണം...അല്ലെങ്കീ ജോലി ഗോവിന്ദാ....

ഉ: ശരി സാര്‍...

--------------------------------------------------------
രണ്ടാം ഉദ്യോ : ഹലോ സര്‍...

സൂ : മ് ????

ര‌.ഉ : ദാണ്ടേ ഹാള്‍ടിക്കറ്റ്, ചോദ്യപേപ്പര്‍ താ സാറേ...

സൂ : ജാതിയെന്നാടാ???

ര.ഉ : ഉം, എന്നാത്തിനാ???

സൂ : ജാതി പറഞ്ഞാലേ ചോദ്യപേപ്പറുള്ളൂ...

ര.ഉ : ഉം...ജാതി ************

സൂ : ഓ എസ്.റ്റിയാ ഇല്ലേ?????

ര.ഉ : ഓ..തന്നെ...

സൂ : ദാ ചോദ്യപ്പേപ്പര്‍ , 25 ചോദ്യത്തിനെങ്കിലും ഉത്തരമെഴുതിക്കോണം

ര.ഉ : ഓ ശരി...

--------------------------------------------------------
മൂന്നാം ഉദ്യോ : ഹലോ ചോദ്യപ്പേപ്പറെട് സാറേ...

സൂ : ഒന്നടങ്ങി നിക്കെടാ...നിന്റെ ജാതിയെന്തവാ???

മൂ.ഉ. ഹാള്‍ടിക്കറ്റ് കാണിക്കുന്നു

സൂ : ഓ എസ്.സിയാ അല്ലേ....നന്നായി ... ദാണ്ടെ മോനെ ചോദ്യപ്പേപ്പര്‍....പത്ത് ചോദ്യത്തിനേലും ഉത്തരമെഴുതണം കേട്ടോ

മൂ.ഉ. : ഓ ശരി...
--------------------------------------------------------
നാലാം ഉദ്യോ : മിസ്റ്റര്‍, ചോദ്യപേപ്പര്‍ താരണം..

സൂ : എന്നാടാ മൂപ്പിക്കുന്നേ????

നാ.ഉ. ഹാള്‍ടിക്കറ്റില്‍ ഒരു ഭാഗം പൊക്കി കാണിക്കുന്നു

സൂ : ഹയ്യ്യോ ഒ.ബി.സി...വന്നാട്ടെ...ദാണ്ടെ മോനേ ചോദ്യപേപ്പര്‍...മോനൊന്നും ചെയ്യേണ്ട...പരീക്ഷാ സമയം ഇരുന്നിട്ട് ദാ ഈ അടയാളപ്പെടുത്തിയതു പോലെ ഉത്തരക്കടലാസിലും ഒന്നെഴുതിയാ മതി...

നാ.ഉ : ഒവ്വ...

സൂ : എന്നാ മോന്‍ ചെന്നാട്ടെ...
--------------------------------------------------------
ഒരാള്‍ : ടോ ...

സൂ : എന്നാടാ???

മറ്റേയാളുടെ കൂടെ വന്നയാa സൂപ്പര്‍വൈസറിനോടെന്തോ പറയുന്നു....പെട്ടെന്ന് സൂപ്പര്‍വൈസര്‍ അയാളുടെ കാലില്‍ വീഴുന്നു...എന്നിട്ട് ധൃതിയില്‍ എന്തൊക്കെയോ പേപ്പറുകള്‍ ഒപ്പിടീക്കുന്നു...എന്നിട്ട് അയാളെ കാറില്‍ വരെ കൊണ്ടാക്കുന്നു...

സൂപ്പര്‍വൈസര്‍ തിരികെ വന്നപ്പോള്‍ അവിടെ നിന്ന മറ്റൊരുദ്യോഗസ്ഥന്‍ സൂപ്പര്‍വൈസറോട് : അതാരാ സാറേ ആ വന്നത്.??

സൂ : അയ്യോ തനിക്കറിയില്ലേ???അത് നമ്മടെ പാര്‍ട്ടിയുടെ കോത്താഴം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ മോനാ...പുള്ളിയെ ഒക്കെ ഇവിടം വരെ വരുത്തിക്കുന്നതു തന്നെ മോശമല്ലേ????നമ്മളു പോയി അറ്റന്‍ഡന്‍സ് റജിസ്റ്റര്‍ ഒപ്പിടിക്കേണ്ടതാ....അതാ പുള്ളിയുടെ മഹാമനസ്കത...

--------------------------------------------------------
ഓ.ടോ : ഒരു ജാതിക്കാരേയോ വിഭാഗക്കാരേയോ കളിയാക്കുകയല്ല ഈ പോസ്റ്റിനുദ്ദേശം.
വോട്ട് ബാങ്കിന്റെ പേരില്‍ ചില രാഷ്ട്രീയക്കാര്‍ നടത്തുന്ന പോക്രിത്തരം നമ്മുടെ രാജ്യത്തിനെ എങ്ങനെ ബാധിക്കുന്നു എന്ന് കാണിക്കുക മാത്രം...


PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

17 അഭിപ്രായങ്ങൾ:

  1. Slooby Jose said...
  2. This comment has been removed by the author.
  3. Anonymous said...
  4. ബ്ലോഗെന്തെന്ന് മനസ്സിലാക്കാത്ത മറ്റൊരു മന്ദബുദ്ധി!

    ചലോ ചലോ..


    അനോണീ...

    നന്ദി....

    മന്ദമായതെങ്കിലും ഒരല്‍പ്പം ബുദ്ധി ഉണ്ടെന്ന് താങ്കളേലും സമ്മതിച്ചല്ലോ!!!ഭാഗ്യം...അധികമാര്‍ക്കും അങ്ങനെ തോന്നാറില്ല...

    പിന്നെ ഞാന്‍ ബൂലോകസാഹിത്യത്തെ ഉയിര്ര്ത്തെഴുന്നേല്‍പ്പിക്കാനവതരിച്ചതൊന്നുമല്ല സുഹൃത്തേ...

    ഏട്ടന്‍ തൊടങ്ങി...അല്പസ്വല്പം എഴുതുമായിരുന്നു...പിന്നെ പലരോടും വിളിച്ചു പറയണമെന്നു തോന്നിയ കാര്യങ്ങള്‍ ഒരുപാടൊണ്ടായിരുന്നു..ഇപ്പോഴുമുണ്ട്...അതുകൊണ്ടൊക്കെ തുടങ്ങി...

    ബൂലോക പുലികളും ബ്ലോഗ് സാഹിത്യത്തെയും ബൂലോകത്തേയും അതിiന്റെ ആന്തരാളാരഹസ്യങ്ങളും ഒക്കെ അരച്ച്Cഉ കലക്കി കുടിച്ച നിങ്ങളുടെ ഏഴയലത്തു പോലും ഈ പാവം അഹങ്കാരി വരുന്നില്ലേ....

    ഏതായാലും ഈ ബൂലോകത്തില്‍ വായിക്കാന്‍ താത്പര്യപ്പെടുന്ന് ഒരാളെങ്കിലും ഉണ്ടെങ്കില്‍ ഞാനീ പണി തുടരും...ചലിക്കുമെന്നര്‍ത്ഥം....

    എന്നതാണീ ബ്ലോഗെങ്കിലും ഞാന്‍ മനസ്സിലാക്കിയ അര്‍ത്ഥത്തിലൂടെ , ആ വഴിയിലൂടെ പോകുന്നതാ എന്നിക്കിഷ്ടം.....പണ്ടേ ഞാനൊരു താന്തോന്നിയും തന്നിഷ്ടക്കാരനുമാ...എന്താന്നറിയില്ല....


    പിന്നെ അനോണിമിറ്റി ആയിരിക്കും ബ്ലോഗിന്ന്റ്റെ ആന്തരാ‍ാള രഹസ്യങ്ങളിലൊന്ന്...അല്ലേ????അനോണിമസായൊരു പ്രൊഫൈല്‍ പോലുമല്ല, മറിച്ച് അനോണി ആയിത്തന്നെ ക്കമന്റിടുന്നതും പുതിയ , സോ‍റി ,യഥാര്‍ത്ഥ ബ്ലോഗിസം ആയിരിക്കും...

    മറ്റു പ്രശ്നമൊന്നും (വ്യക്തിപാരമായ) ഇല്ലെങ്കില്‍ സ്വന്തം പ്രൊഫൈലില്‍ തന്നെ വിമര്‍ശിച്ചോളൂ....വിമര്‍ശനം മാന്യമെങ്കില്‍ ഞാന്‍ അവരുടെ മുന്ന്നില്‍ ബഹുമാനത്തോടേ തലകുനിക്കും....

    അല്ലാത്തവന്റ്റെ മുന്നില്‍ ഞാന്‍ സി.എച്ച് മുഹമ്മഡുകോയ ആകും കേട്ടോ...

    ഏതായാലും കമന്റിനു ഡാങ്ക്സ്.....

    താങ്കല്‍ എന്റെ ബ്ലോഗിനെ മഞ്ഞപ്പത്രമായോ ഫയര്‍/മണിമ്മുത്ത് റെഞ്ച് വാരികയായോ കണ്ട മതി....വായിക്കണമെന്ന് നിര്‍ബന്ധിച്ചില്ലല്ലോ....പണച്ചിലവില്ലാത്ത്തിനാല്‍ വേണേ വായിച്ചോ...



  5. siva // ശിവ said...
  6. ആ വരികളിലെ നര്‍മ്മം ഞാന്‍ മനസ്സിലാക്കുന്നു...ആ അനോണിയ്ക്കുള്ള മറുപടി നന്നായി...

    സസ്നേഹം,

    ശിവ

  7. കാപ്പിലാന്‍ said...
  8. അഹങ്കാരി ആണെങ്കിലും എനിക്കിതങ്ങ് സുഖിച്ചൂ .വളരെ സത്യമുള്ള ഒരു കാര്യം വളരെ നന്നായി പ്രേസേന്റ്റ് ചെയ്തിരിക്കുന്നു ..കീപ് ഇറ്റ് അപ്

  9. Mr. K# said...
  10. പോസ്റ്റ് കൊള്ളാം. അനോണിക്കുള്ള മറുപടിയും ഇഷ്ടപ്പെട്ടു. :-)

  11. ചാണക്യന്‍ said...
  12. അഹങ്കാരീ..
    ഉദ്യോഗ സംവരണമെന്നത് രാഷ്ട്രീയക്കാരന്റെ വോട്ട് ബാങ്ക് വീര്‍പ്പിക്കാനുള്ള പരിപാടിയല്ല. അത് ഇന്‍ഡ്യന്‍ ഭരണഘടന സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നല്‍കിയിരിക്കുന്ന ഒരു അവകാശമാണ്. ഇന്‍ഡ്യ ജനാതിപത്യവത്കരിക്കുന്നതിനു മുന്‍പായി സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ ഒരു വിഭാഗം ആള്‍ക്കാര്‍ കൈയടക്കി വച്ചിരുന്നു എന്നത് സത്യമല്ലെ? അതിനൊരു ബദല്‍ സംവിധാനമാണ് സംവരണം കൊണ്ട് ഉദ്യേശിച്ച് നടപ്പിലാക്കിയത്. ആ സംവിധാനം ഇനിയും തുടരണൊ എന്നത് വെള്ളാപ്പള്ളിയും പാണക്കാട് തങ്ങളലിയും ബിഷപ്പ് മാര്‍ പൌലോസും കൂടിയങ്ങ് തീരുമാനിക്കും. എന്തെ ഞാന്‍ പറഞ്ഞത് സുഖിക്കിണില്ലെ. അതാണ് സത്യം കാരണം എസ് സി യെയും എസ് റ്റി യെയും ഒ ബി സി യെയും ഇവിടെ പടച്ചവര്‍ക്ക് അതൊട്ടു സുഖിക്കില്ല തന്നെ....


    സാമൂഹികമായും സാമ്പത്തികമായും....

    സാമ്പത്തിക സംവരണം എവിടെ നടപ്പിലുണ്ട് എന്നറിഞ്ഞാല്‍ കൊള്ളാം...

    പിന്നെ ഇപ്പോള്‍: അങ്ങനെ പറയുംപ്പോള്‍ ആ ഭരണഘടന തന്നെ നല്‍കുന്ന മതേതരം, സമത്വ്വം എന്ന വാക്കുകള്‍ക്കെന്തു പ്രസക്തി ചാണക്യാ???


    പിന്നെ ഈ ഭരണഘടനാശില്പി അന്നത്തെ സാമൂഹികസ്ത്തിതി അനുസരിച്ച്10 വര്‍ഷത്തേക്കു മാത്രമേ സംവരണം ഉദ്ദേശിച്ചിരുന്നുള്ളൂ...അത് നെഹൃവിന്റെയും മറ്റും അധികാരക്കൊതിയാണ് ഇന്നത്തെ നിലയില്‍ വഷളാക്കിയത്....

    ഇന്നത്തെ അവസ്ഥയില്‍ സംവരണം അര്‍ഹിക്കുന്നവര്‍ക്ക് കിട്ടുന്നില്ല എന്നതും അത് സാബുദായിക-രാഷ്ട്രീയ പാ‍ര്‍ട്ടികള്‍ക്ക് പാവങ്ങളെ മോഹിപ്പിച്ചു വ്ഞ്ചിക്കാനും വോട്ടു നേടാനും ഉള്ള ഒരു പൊന്മുട്ടയിടുന്ന താറാവു തന്നെയാണ്...

    സംവരണത്തില്‍ കയറുന്നവരെല്ലാം പിന്നാക്കം നില്ക്കുന്നവരാണോ???എന്തിലാണവര്‍ പിന്നാക്കമായത്?????സമത്വം എന്നു പറഞ്ഞിട്ട് ഞങ്ങള്‍ പിന്നാക്കമാണേ എന്നും പറയുന്നതില്‍ എന്ത് പ്പ്രസക്തി????




    ചാണക്യാ...

    താങ്കളുടെ കമന്റിനു വ്യക്തത പോരാ...ഉദ്ദേശിച്ചതെന്തന്ന് വ്യക്തമായില്ല...



  13. ചാണക്യന്‍ said...
  14. അഹങ്കാരീ..
    സമത്വവും സാഹോദര്യവും ഇവിടെ ഇല്ലാതിരുന്നതു കൊണ്ടാണ് അത് നേടിയെടുക്കാന്‍ ഭരണഘടന ഭരണക്കാരെ ചുമതലപ്പെടുത്തിയത്. സമത്വം നടപ്പിലാക്കുക എന്നത് ഭരണഘടന ലക്ഷ്യമിട്ടിരുന്നതാണ്. പക്ഷെ അതിനിയും നടപ്പിലായിട്ടില്ല തന്നെ. പത്ത് വര്‍ഷത്തേക്ക് വിഭാവനം ചെയ്ത സംവരണം ഇപ്പോഴും തുടരുന്നതിന് കാരണം ഉദ്ദേശിച്ച ഗുണം പ്രസ്തുത സമുദായങ്ങള്‍ക്ക് പൂര്‍ണ്ണമായും ലഭിക്കാത്തതിനാലാണ്. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കത്തിലായ സമുദായങ്ങള്‍ക്കാണ് സംവരണം നല്‍കുന്നത്. ക്രിമിലീയര്‍ വഴി സാമ്പത്തിക സംവരണമല്ലെ നടത്തുന്നത്. അഹങ്കാരി ഒന്നുമറിയാത്തവനായി നടിക്കരുത്. സവര്‍ണ്ണ മേധാവിത്വത്തിന്റെ ക്രൂരതയ്ക്ക് പാത്രമായ സമുദായങ്ങളെ ഉദ്ധരിച്ച് സമത്വം നടപ്പിലാകാനാണ് ഭരണഘടന ലക്ഷ്യ മിടുന്നത്. സ്ത്രീകള്‍ക്ക് മാറു മറയ്ക്കാനും, വഴി നടക്കാനും, ക്ഷേത്രത്തില്‍ പ്രവേശിക്കാനും വരെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കേണ്ടി വന്ന നാടാണ് നമ്മുടേത്. അന്ന് അധകൃത സമുദായങ്ങള്‍ ആരില്‍ നിന്ന് ഈ അവകാശങ്ങള്‍ പ്രക്ഷോഭത്തിലൂടെ നേടിയെടുത്തോ അവര്‍ തന്നെയാണ് സംവരണത്തെയും അട്ടിമറിക്കാന്‍ ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സവര്‍ണ്ണ മേധാവിത്വത്തിന്റെ തിരുശേഷിപ്പുകള്‍ ഇപ്പോഴും ഇവിടുണ്ട്.


    1.60 വര്‍ഷമായിട്ട്റ്റും ന്നടപ്പായില്ലെങ്കില്‍ അത് നടപ്പാക്കിയ രീതി തെറ്റെന്നല്ലേ മാഷേ അര്‍ത്ഥം???

    2. സമുദായങ്ങളേ ഉദ്ധരിക്കാന്‍ സംവരണമാണ് നല്ല വഴിയെന്നാണ് താങ്കളുടേ വിശ്വാസമെങ്കില്‍ സോറി....താത്പര്യമില്ല ചര്‍ച്ചക്ക്....എത്ര ചര്‍ച്ച ചെയ്താലും താ‍ാങ്കള്‍ മനസിലാക്കാന്‍ സാധ്യത ഇല്ല.....കാരണം ഒന്നു രണ്ടു ചര്‍ച്ചകളിലൂടെ എനിക്ക് മനസിലായത് കണ്മുന്നിലെത്ര തെളിവു വച്ചാലും , മിക്കവരും താന്‍ പിടിച്ചമുയലിനു മൂന്നു കൊമ്പെന്ന രീതിയാണെന്ന്നതാണ്...അതല്ല, ര്തുറന്ന മനസ്സെങ്കില്‍ ശരി, ചര്‍ച്ചയാവാം...അതായത് ഞാന്‍ പാറയുന്നത് ശരിയെങ്കില്‍ അംഗീകരിക്കാന്‍ തായ്യാറാവണം....ഇല്ലെങ്കില്‍ ഞാന്‍ തോറ്റു...വിട്ടേക്കൂ‍...

    3.ക്രീമിലെയറിനെ പറ്റി പറയണോ?????സാമൂഹിക സംവരണത്തില്‍ ക്രീമിലെയര്‍ ഉണ്ടെന്നല്ലാതെ മുന്നാക്കജാതികളിലെ സാമ്പത്തികപിന്നാക്കക്കര്‍ക്ക് സംവരണമുണ്ണ്ടോ????

    4. ജാതി അടീസ്ഥാനമാക്കി സംവരണം നടഥ്റ്റുമ്പോള്‍ എവിടെ മത്തേതരത്വം????????

    5. താങ്കളും ഒന്നുമറിയാത്തവനായി നടിക്കരുത്,അല്ലെങ്കില്‍ ഒന്നുമറിയാത്തവനാകരൂത്.സവര്‍ണ്ണമേധാവിത്വം ഇന്നെവിടെ ന്‍nഇലനില്‍ക്കൂന്നു മാഷേ???3 ശതമാനം മാത്രമുള്ളാ ബ്രാഹ്മിണ്‍സ്സോ (ഞാന്‍ ബ്രാaഹ്മണനല്ല) ???? കണക്കുകള്‍ പറഞ്ഞാല്‍ താങ്കള്‍ ഞെട്ടും...

    6. കഴിവില്ലാത്തവനു ജോലി കൊടുത്താണോ ഉദ്ധരിക്കുന്നത്???പഠിക്കാന്‍ അവസരം ഒരുക്കുക, പിന്നെ ജാതിക്കെന്തു പ്രസക്തി??????പിന്നാക്കജാതിക്കാര്‍ക്ക് ബുദ്ധി സവര്‍ണ്ണര്രെ പോലെ തന്നല്ലെ? അപ്പോ സവര്‍ണാര്‍ ഏതാണ്ണ്റ്റു ചെയ്യുന്നു എന്ന്നു പറയുന്നതിലെന്തര്ഹ്ഥം???

    7. 50%തിലും കൂടുതല്‍ സംവരണാമുള്ളാവയാണ് പകുതിയിലേറേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍..എ.ന്നിട്ടും സവരണം അട്ടിമറിക്കുന്നേന്നു പറയല്ല്ലേ...കണക്കുകള്‍ ഞാന്‍ തരാം...

    8. സംവരണം അട്ടിമറിക്കുന്നത് സവര്‍ണ്ണരല്ല (എണിട്ടു നില്‍ക്കാന്‍ കഴ്ടപ്പെട്റ്റുകയാ ഇന്നു മിക്ക സവര്‍ണ്ണാജാതിക്കാരും..ആന്റാണി അതു പറഞ്ഞതിനല്ലേ പുള്ളിയെ പറപ്പിച്ചത്????) അവര്‍ണ്ണാരിലെ ന്യൂനപക്ഷമായ നേതാക്കളാണ്....സമുദായം ഉദ്ധരീക്കaപെട്ടാല്‍ വരുടെ ഹോള്‍ഡ് പോകുമെന്നതു തന്നെ കാര്യം...

    9.താങ്കള്‍ ഈ പറഞ്ഞ സവര്‍ണ്ണമേധാവിത്വത്തിന്റെ തിരുശേഷിപ്പുകള്‍ അധകൃതരെ തഴയുന്ന ഉദാഹരണാം???അവരാണോ ഇവിടെ സംവരണം തീരുമാനിക്കുന്ന്നത്????

    10 കണ്വേര്‍ട്ടഡ് ക്രിഷ്റ്റ്യനും മുസ്ലീമിനും എന്തിനു സംവരണാം (പ്രത്ത്യേകം????)

    11. പിന്നെ ഒന്നു കൂടി ...നീയ്യല്ലെങ്കില്‍ നിന്റെ തള്ളയാകും എന്റെ ഇറച്ചി കട്ടെടുത്തത് എന്ന ചെന്നായയുടേന്യായം പറയേണ്ടാ...ആരോഗ്യകരമായ ചര്‍ച്ചയെങ്കില്വരൂ..അല്ലാ , താങ്കളുടെ വാദം സ്ഥാപിക്ക മാത്രമാണു ലക്ഷ്യമെങ്കില്‍ സോറി,ഞാന്‍ തോറ്റു....



  15. Sojo Varughese said...
  16. ആരോഗ്യ കരം അല്ലാത്ത വാദം എന്നത് കൊണ്ടു അഹങ്കാരി ഉദേശിച്ചത് എന്ന് മനസിലായില്ല. അതിന് ചാണക്യന്‍ തെറിയൊന്നും വിളിച്ചില്ലല്ലോ? അങ്ങേര്‍ അങ്ങേരുടെ കാര്യം പറഞ്ഞു. അഹങ്കാരി പറയുന്നത് എല്ലാവരും വരവ് വച്ചോണം എന്ന് നിയമം ഒന്നും ഇല്ലല്ലോ? ഉവ്വ?

    ചര്‍ച്ചക്ക് താല്‍പ്പര്യം ഇല്ല എന്ന ആ ഒരു ലൈന്‍ ഉണ്ടല്ലോ, അതൊരു നമ്പര്‍ ആണെന്ന് നമക്കറിയാം. അഹങ്കാരിയെപ്പോലെ ഇത്ര സരസനായ ഒരാള്‍ സംവാദത്തില്‍ അത് ഉപയോഗിക്കുന്നത് അത്ര നല്ല ഒരു പ്രവണത ആയി തോന്നുന്നില്ല.

    ഇന്ത്യയില്‍ അസ്ഥിക്ക് പിടിച്ച ഒന്നാണ് ജാതി. സംവരണം വേണം എന്നത് കോണ്ഗ്രസ് ലൈന്‍. വേണ്ട എന്നത് ബി ജെ പി ലൈന്‍. വേണം എങ്കിലും വേണ്ട എങ്കിലും അവര്‍ക്ക്‌ അത് പറഞ്ഞെ പറ്റു. അത് അവര്‍ പറഞ്ഞു കൊണ്ടേ ഇരിക്കും.അല്ലാതെ ക്രിയാത്മകമായി സമത്വം കൊണ്ടുവന്നാല്‍, സംവരണത്തിന്റെ പ്രസക്തി ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ കലക്കവെള്ളത്തില്‍ എങ്ങനെ മീന്‍ പിടിക്കും?

    പിന്നെ ഞാന്‍ ബ്രാഹ്മണന്‍ അല്ല എന്ന അഹങ്കാരിയുടെ ഡയലോഗ്. അതില്‍ ഒരു ധ്വനി ഉണ്ട്. ചാണക്യന്‍ ഓ ബി സി ആയിരിക്കും എന്ന ധ്വനി. അതാണ്‌ ചാണക്യന്‍ പറഞ്ഞ 'സവര്‍ണ്ണ മേധാവിത്വത്തിന്റെ തിരുശേഷിപ്പുകള്‍'

  17. Sojo Varughese said...
  18. ഓ ബി സി എന്നത് കൊണ്ടു സംവരണം ഉള്ളവന്‍ എന്നാണ് ഉദേശിച്ചത്


    കാക്കേ...

    ഇതിനു മുന്‍പ് ഈ ബൂലോകത്തിലും അല്ലാതെ ഭൂലോകത്തിലും ഞാന്‍ കുറേ സംവാദങ്ങള്‍ നടത്തിയിട്ടുണ്ട്...

    എന്നാല്‍ ഈ ബൂലോകത്തില്‍ നടന്നതില്‍ മിക്ക ചര്‍ച്ചകളും എന്നെ തീര്‍ത്തും നിരാശനാക്കുകയായിരുന്നു...

    തെറിവിളി മാത്രമല്ല അനാരോഗ്യകരമായ ചര്‍ച്ച,
    ഒരിക്കല്‍ ഞാന്‍ വാദിച്ച ഭാഗം സംശയലേശമന്യേ തെളിയിക്കാന്‍ എനിക്ക് കഴിയാഞ്ഞതിനാലാണ് ഞാന്‍ എന്റെ ആത്മീയം എന്ന ബ്ലോഗ്ഗ് ഡിലീറ്റ് ചെയ്തതും (വീണ്ടു തുടങ്ങ്ങി, പഴയ പോസ്റ്റുകളെല്ലാം കുട്ടേലെറിഞ്ജ്ഞിട്ട്) അഹങ്കാരി എന്ന് പേരു മാറ്റിയതും...

    ഞാന്‍ ബ്ലോഗ് ഡിലീറ്റ് ചെയ്തതിനെ പലരും വിമര്‍ശിച്ചു, എങ്കിലും ഞാന്‍ ആരുട്ടേയും കമന്റുകള്‍ മാത്രമായല്ല ഡിലീറ്റ് ചെയ്തത്

    എന്നാല്‍ മൂന്നാലു സംവാദങ്ങളില്‍ കണ്ടത് പച്ചക്കള്ളമായ കാര്യങ്ങള്‍ വിളിച്ചു പറയുക, യാതൊരര്‍ത്ഥമോ അടിസ്ഥാനമോ ഇല്ലാത്തതായ റഫറന്‍സുകള്‍ നല്‍കുക, തിരിച്ച് അവയെ പറ്റി ചോദ്യം വന്നാല്‍ ഉരുണ്ടു കളിക്കുക, തെറിവിളിക്കുക, അaഅസാനം എന്റെ കമന്റുകള്‍ മാത്രം ഡിലീറ്റ് ചെയ്ത് മോഡറേഷ്ഹന്‍ ഇടുക (അത് തീര്‍ത്തും ഉത്തരം മുട്ടീപ്പോ)

    അതിനാല്‍ തന്നെ എന്റെ തിരക്കുകള്‍ക്കിടയിലും ആ സംവാദത്തില്‍ പങ്കെടുത്ത എന്നെ അപമാനിക്കുന പോലെ എനിക്ക് തോന്നി...വീണ്ടും , എത്ര തെളിവുകള്‍ ഞാന്‍ മുന്നോട്ടു വച്ചാലും അംഗീകരിക്കാതെ (പ്രത്യേകിച്ച് സംവരണം അവരവര്‍ പിടിക്കുന്ന കൊമ്പ് എന്ന ഭാവത്തില്‍, ആപേക്ഷികമായ ഒരു കാര്യമായതിനാലും ) വെറുതേ എന്റെ സമയം കളയാമെന്നല്ലാതെ എന്തു ഫലം???

    ചാണക്യനുമായി ഞാന്‍ ഒരൂ സംവാദം, ഇതേ കാര്യത്തിനു തന്നെ, അദ്ദേഹത്തിന്റെ ഒരു ബ്ലോഗില്‍ നടത്തിയിരുന്നു.അദ്ദേഹം പറഞ്ഞ റഫറന്‍സ് :

    ഗീതയില്‍ കൃഷ്ണന്‍ എന്ന ദൈവം ജാതി ചിന്തയെ ഊട്ടിയുറപ്പിച്ച് പറയുന്ന വാക്യമ്ം : “ യദാ യദാ ഹി ധര്‍മ്മസ്യ..” എന്നു തുടങ്ങുന്ന വാക്യമത്രേ???ഗീത അല്പമെങ്കിലും വായിച്ചിട്ടുണ്ടേല്‍ താങ്ക്നള്‍ക്ക് കാര്യം മനസിലാകും...

    പിന്നീട് അതേ പറ്റി ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം തന്ന മറുപടി എന്തെന്നോ???
    ഞാന്‍ “പറ്റി” എന്ന വാക്ക് ടൈപ്പ് ചെയ്തപ്പോള്‍ അഹ് പട്ടി എന്നായിപോയിരുന്നു മുന്കമന്റില്‍, പിന്നീടൊരിക്കല്‍ കൂടി അതേ അബദ്ധം സംഭവിച്ചു, കീമാന്റെകോണ്‍ഫിഗ് പ്രശ്നമ്ം മൂ‍ൂലം...

    ആ തെറ്റില്‍ അദ്ദേഹത്തെ ഞാന്‍ പട്ടി എന്നു വിളിച്ചാക്ഷേപിച്ചത്രേ....അതു ചെയ്യണമെങ്കില്‍ നേരെ വിളിക്കാന്‍ ധൈര്യമില്ല്ലാത്തവനല്ലല്ലോ മാഷേ ഞാന്‍...

    താങ്കള്‍ സംവരണത്തെ പറ്റി പറഞ്ഞതേ ഞാനും പറഞ്ഞുള്ളൂ...അപ്പോള്‍ സംവരണം മാത്രമാണ് ഉന്നതിയില്‍(അവര്‍ണ്ണരെ) എത്തിക്കാനുള്ളാ ഒരേ ഒരു വഴി എന്ന അദ്ദേഹത്തിന്റെ വാദം താങ്കള്‍ അംഗീകരിക്കുന്നുവോ???

    പിന്നെ ഞാന്‍ ബ്രാഹ്മണനല്ല എന്നു പറഞ്ഞത്..അത് സവര്‍ണ്ണതയുടെ തിരുശേഷിപ്പൊന്ന്വല്ല മ്മാഷേ...ബ്രാഹ്മണനല്ലലത്ത ഞാന്‍ അവരുടെ യഥാര്‍ത്ഥ സ്ഥിതി വിശേഷം പറയുംപ്പോള്‍ , ആ വിഭാഗത്തിന്റെ പക്ഷം പിടിക്ക്കാന്‍ എനിക്ക് കാരണമൊന്നുമില്ല എന്ന് പറയാനാണതു ഞാന്‍ പറഞ്ഞത്...

    ഇന്ന് സവാര്‍ണ്ണന്‍ - അവര്‍ണ്ണന്‍ എനെനു പറ്രയുന്നത് രാഷ്ട്രീയക്കാരല്ലാതെ ഏത് സവര്‍ണ്ണനാണു മാഷേ?????

    ഇങ്ങനെ പറയുന്നവരല്ലേ മാഷേ യഥാര്‍ത്ഥത്തില്‍ അയിത്തം വച്ചു പൂലര്‍ത്തുന്നവര്‍????

    ഒരു ചോദ്യം കൂടി : സംവരണം കൊണ്ട് മേലാളാന്മാരല്ലാഥെ യഥാര്‍ത്തത്തില്‍ ഉയര്‍ച്ച ഉണ്ടായ ഏതു സമുദായം മാഷേ????

    ആദിവാസികള്‍ക്ക് (അവരാണല്ലോ ഏറ്റവും പരിഗണന വേണ്ടവര്‍!!!) എത്ര ശതമാനം സംവരണം ഉണ്ടെന്ന് അറിയുമോ???

    പിന്നെ ചാണക്യന്‍ എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി തരാഞ്ഞപ്പോള്‍ തന്നെ, ഞാന്‍ പറയുന്നത് ശരിയോ തെറ്റോ എന്തായാലൂം അംഗീകരീക്കില്ല എന്ന രീതിയാണ് ത്തനിക്ക് ((അങ്ങ്ഗനെയെങ്കില്‍ മാത്രം ഈ ചര്‍ച്ച വേണ്ട എന്നാണ് ഞാന്‍ പറഞ്ഞത്,മാത്രമല്ല, സംവാദം നടത്താന്‍ വല്യ ഇഷ്ടമുള്ളാ, ഒരല്‍പ്പം അഗ്രസീവായ ഒരാളാണു ഞാന്‍. അതിനാല്‍ ചര്‍ച്ച വേണ്ട എന്ന ലൈനില്‍ ഞാന്‍ ഭയന്നോടുകയാണ് എന്ന ഇന്റര്‍പ്രെട്ടേഷന്‍ വേണ്ട മാഷേ...

    ആ വരി മുഴുവനും വായിച്ചാലേ അതിനര്‍ത്ഥം പൂര്‍ണ്ണമാകൂ...അതിനടുത്ത വരീം കൂടി...അല്ലാത്തെ ഒരു വരീടെ പകുതി അതിന്റെ പൂര്‍ണ്ണാര്‍ത്ഥമല്ല......പാതി വാഴിക്ക് ചര്‍ച്ച നിറുത്തിയത് ഞാന്‍ അല്ല താനും...)


    എന്ന് ചാണക്യന്‍ പറയാതെ പറഞ്ഞു കഴിഞ്ഞു...

    അപ്പോ വെറുതേ ഞാന്ന് സമയം കളയനോ???

    അദ്ദേഹം എന്റെ ചോദ്യങ്ങള്‍ക്ക് സ്പോഎട്ട്സ്മാന്‍ സ്പിരിറ്റോടെ ഉത്തരം തരട്ടെ....




    ചാണക്യനു സംവരണമുണ്ടാകാം ഇല്ലാതിരിക്കം, അതെന്നെ ബാധിക്കുന്നില്ല്ല...

    എന്റെ കഴിവിനെ പിന്തള്ളി എന്നേക്ക്കാള്‍ കഴിവു കുറഞ്ഞവന്‍ , സാമ്പത്തിക സ്ഥിതി വളരെയധികം മെച്ചമുള്ളാവന്‍ ഉദ്യോഗവും പഠനസീറ്റുംനേടിപ്പോകുന്നത് പലതവണ നിസ്സഹായനായി കണ്ടിട്ടുള്ളവനാണു ഞാന്‍.....

    അപ്പോള്‍ എനിക്ക് സംവരണത്തെ പറ്റി പറയാന്‍ അവകാശമുണ്ട്, കാരണം അതൊന്നു കൊണ്ടു മാത്രം അര്‍ഹതപ്പെട്ട പലതും കിട്ടാതെ അവയൊക്കെ ഒട്ടുമര്‍ഹതയില്ലാത്തവര്‍ കൊണ്ടു പോകൂന്നതു കണ്ടബനാണു ഞാന്‍...

    ഏതായാലും, കാക്കേ...താങ്കളുടെ നല്ല കമന്റിനും തുറന്ന സമീപനത്തിനും നന്ദി....



  19. Sojo Varughese said...
  20. അങ്ങനെ വരട്ടെ. അപ്പൊ അതാണ്‌ കാര്യം.

    നമ്മള്‍ ഇവിടെ പുതിയതാണ് മാഷേ. അതാണ് ഇതിന്‍റെ ചരിത്രവും ഭു‌മി ശാസ്ത്രവും സാമ്പത്തിക ശാസ്ത്രവും ഒന്നും അറിയാതെ പോയത്. അറിവില്ലാ പിഴ പൊറുക്കുക!!! വിയത്നാമിലെ മാരിയമ്മന്‍ കൊവിലിന്‍റെ കഥ വായിച്ചപ്പോഴാണ് സംഗതിയുടെ കിടപ്പ് വശം ശരിക്ക് അങ്ങോട്ട് പിടികിട്ടിയത്. കീമാന്‍ ചതിച്ചതും ജാതിയും സംവരണവും ഒന്നും അല്ല ഇവിടെ പ്രശ്നം, മതം തന്നെ ആണ് പ്രശ്നം.

    ഗീത വായിക്കാന്‍ ഉള്ള പാണ്ഡിത്യം ഒന്നും ഞമ്മക്കില്ല അഹങ്കാരീ. ബൈബിള് തന്നെ നേരെ ചൊവ്വേ വായിച്ചിട്ടില്ല. അത് കൊണ്ടു അറിയാത്ത കാര്യം അറിയാം എന്ന് പറഞ്ഞു ഞെളിയാന്‍ നോക്കുന്നില്ല. പിന്നെ മുട്ടിനു മുട്ടിനു സംസ്കൃതവും ഹീബ്രുവും ലാറ്റിനും ഗ്രീക്കും അറബിക്കും ഒക്കെ അവിടുന്നും ഇവിടുന്നും വെട്ടിയൊട്ടിച്ച്, ആരെങ്കിലും പറഞ്ഞത് പാതി ദഹിച്ച്, വാള് വെച്ചാല്‍ സ്വയം നാറ്റം അറിഞ്ഞില്ല എങ്കിലും വഴിയെ പോകുന്ന മൂക്കടപ്പ് ഇല്ലാത്തവര്‍ക്ക് നാറ്റമടിക്കും എന്നത് കൊണ്ട്‌, അങ്ങനെ ഒരു അലവലാതിത്തരത്തിന് മുതിരുന്നില്ല. [ചാണക്യന്‍ അടിച്ചത് പണ്ടു നമ്മള്‍ സണ്‍‌ഡേ സ്കൂളില്‍ പഠിക്കാറുണ്ടായിരുന്ന ഒരുപാടു നമ്പരുകളില്‍ ഒന്ന്‍. ഇപ്പൊ ഇതേ ലൈന്‍ പഠിപ്പീര് ബി ജെ പിക്കാരും തുടങ്ങിയെന്നു കേഴ്വി. മദരസകള്‍ പണ്ടേ അതായിരുന്നല്ലോ ലൈന്‍. അങ്ങനെ നമള്‍ക്കെല്ലാം തമ്മില്‍ തല്ലി ചാകാന്‍ വകയുണ്ടായി. പറഞ്ഞിട്ട് കാര്യം ഇല്ലെന്ന്‍ നന്നായി അറിയാം. എന്നാലും പറഞ്ഞു പോയി. എറിഞ്ഞ കല്ലും പറഞ്ഞ വാക്കും]

    പിന്നെ, ജാതിയുടെ കാര്യം പറഞ്ഞു വരുമ്പോള്‍. സംവരണം മാത്രമാണ് അവര്‍ണരെ ഉത്തരിക്കാന്‍ [?] ഉള്ള വഴിയെന്നു കാക്ക കരുതുന്നില്ല. അതും ഒരുപാടു വഴികളില്‍ ഒന്ന്. പക്ഷെ ബാക്കി ഉള്ള വഴികള്‍ നമ്മള്‍ കണ്ടില്ലെന്നു നടിക്കുന്നതിനോട് കാക്കയ്ക്ക് സങ്കടം ഉണ്ട് മാഷേ. എന്ന് വെച്ച് സംവരണം പെട്ടെന്ന്‍ അങ്ങ് എടുത്തു മാറ്റാന്‍ പറ്റുമോ? പൊളിക്കില്ലേ പയലുകള്. ഇപ്പോത്തന്നെ കിട്ടാനുള്ള സംവരണം മൊത്തം കൊടുക്കാറില്ലെന്നാ കേഴ്വി. ഒക്കുന്ന ഇടത്തൊക്കെ നമ്മള്‍ ജി എം കാര്‍ സംഭവം മുക്കുമത്രേ. ഉള്ളതോ, കള്ളമോ!!

    ബ്രാഹ്മണന്‍ അല്ല എന്ന് പറഞ്ഞത് വേറൊരു ഉദേശവും വെച്ചുകൊണ്ടല്ല എന്ന് അപ്പോഴേ മനസിലായി. അത് വിട്ടേരെ. നമ്മള്‍ ഉന്നത കുല ജാതര്‍ക്ക് [ഒപ്പം ഉന്നത കുലജാതര്‍ അല്ലാത്തവര്‍ക്കും!!] ഇട്ടൊന്നു താങ്ങിയതാ. [വൈരുദ്ധ്യാത്മക ഫൌതിക വാദം വാദം എന്ന് കേട്ടിട്ടില്ലേ?] കൊണ്ടത് മാഷിനായിപ്പോയി. അതോ എറിയാന്‍ ഉദേശിച്ച കല്ല് കൈയിലും എങ്ങാണ്ട് കിടന്ന കല്ല് പാവം അഹങ്കാരിയുടെ നെഞ്ചത്തും - അങ്ങനെ ആയിപ്പോയോ?

    പിന്നെ നമ്മുടെ ഒക്കെ കഴിവിന്‍റെ കാര്യം. സംവരണക്കാരന്‍റെ കഴിവ് കേടും. അത് ഒരു lame excuse തന്നെയാ മാഷേ. നമ്മള്‍ ജി എം കാരന്‍റെ അടുത്ത നമ്പര്‍. വിരലില്‍ എണ്ണാവുന്ന പണമുള്ള സംവരണക്കാര്‍ക്കു വേണ്ടി പാവങ്ങളുടെ കഞ്ഞിയില്‍ നമ്മള്‍ പാറ്റ ഇടണോ മാഷേ? നമ്മുടേത് ജനാധിപത്യം അല്ലെ? അപ്പൊ പെയ്യുന്ന മഴ കള്ളന്‍റെ മേലും കുരുടന്‍റെ മേലും ഒരു പോലെ വീഴും. അപ്പൊ മഴ പെയ്യണ്ട എന്ന് പറഞ്ഞാലോ? പാവം കുരുടന്‍ വെള്ളം ഇല്ലാതെ വലയില്ലേ? അല്ലെങ്കില്‍ നമ്മള്‍ വലയ്ക്കും. [പിന്നെ അവരെ ആര് അര്‍ഹത ഇല്ലാത്തവര്‍ ആക്കി എന്ന പ്രശ്നം കൂടെ ഉണ്ട്. ഇല്ലേ?]

    പിന്നെ ആദിവാസികള്‍ക്ക് സംവരണം മാത്രമല്ല, അവരുടെ പരമ്പരാഗത ആവാസ വ്യവസ്ഥകള്‍ കൂടെ മടക്കി കൊടുക്കണം എന്ന അഭിപ്രായം ആണ് കാക്കയ്ക്ക്. പക്ഷെ, നമ്മള്‍ പറഞ്ഞാല്‍ ആര് കേള്‍ക്കാന്‍ മാഷേ?

  21. Sojo Varughese said...
  22. പിന്നെ ഓ ബി സി തിരുത്തി ആ രണ്ടാമത്തെ കമന്‍റ്. അത് തല്ലു കൊല്ലണ്ടാ എന്ന് കരുതിയാ. പേടിച്ച്.

    ഒരു വാക്ക് മാറിയാല്‍ എങ്ങനെ പണികിട്ടും എന്ന് ബെര്‍ലിച്ചായന്‍റെ ഒരു കഥയും അതിന് വന്ന കമന്‍റും വായിച്ചു പഠിച്ചു മനസിലാക്കി. [ആ നേഴ്സ് കൊച്ചിന്‍റെ കഥയേ]

    അല്ലെങ്കില്‍ എനിക്കെതിരെയും പഹയന്മാര്‍ കരിവാരം ആഘോഷിച്ചാലോ?

    അല്ലെങ്കില്‍ കോവാലനും പാച്ചൂം കൂടെ നമുക്കെതിരെ ഫാഷകള് പ്രയോഗിച്ചാലോ?

    നമ്മള്‍ ഈ ബ്ലോഗു സാഗരത്തിന്‍റെ കരയ്ക്ക്‌ wonder അടിച്ച് നില്ക്കുന്ന ഒരു കുട്ടിയല്ലേ അണ്ണാ, വെറും കുട്ടി.

    ഷെമി!!

കമന്റെഴുതണോ??? ദാ ഇവിടെ...