Reading Problems? Click Here


പത്താം ക്ലാസ് വിജയം : 100% (ഇങ്ങനെയും)...

എസ്.എസ്.എല്‍.സി പരീക്ഷയില്‍ 93% വിജയം...എന്നാല്‍ പത്താം ക്ലാസില്‍ പഠിക്കുന്ന കുരീലുകളുടെ പൊതുവിജ്ഞാനമോ????ദാ ഒരു പത്താം ക്ലാസ് വിദ്യാര്‍ത്തിയുടെ (വിദ്യാര്‍ത്ഥി അല്ല) ഉത്തരക്കടലാസ്...


സി.പി.ശബരി
Std . X- A


ചോദ്യം 1 : കടല്‍‌പാമ്പിനെ എങ്ങനെ തിരിച്ചറിയാം?

ഉത്തരം : നക്കി നോക്കിയാല്‍ മതി. ഉപ്പു രസമുണ്ടെങ്കില്‍ അത് കടല്‍പ്പാമ്പാണെന്ന് നമുക്ക് ഉറപ്പിക്കാം.

ചോദ്യം 2 : മണിപ്രവാളം എന്നാലെന്ത്?

ഉത്തരം : പരീക്ഷാഹാളിലേക്ക് കയറാന്‍ മണി അടിക്കുമ്പോള്‍ കുട്ടികള്‍ക്കുണ്ടകുന്ന വെപ്രാളമാണ് മണിപ്രവാളം

ചോദ്യം 3 : ഗാന്ധിജിയുടെ അവസാന നിമിഷങ്ങള്‍ വിവരിക്കുക ?
ഉത്തരം : ഡിഷും,ഡിഷും-റാം,റാം.

ചോദ്യം 4 : വേലിയേറ്റവും വേലിയിറക്കവും എന്നാലെന്ത്?

ഉത്തരം : ഒരാള്‍ തന്റെ പറമ്പിന്റെ അതിര് മറ്റൊരാളുടെ പറമ്പിലേക്ക് കയറ്റി വേലി കെട്ടുന്നു.അതിനെ വേലീയേറ്റം എന്നും മറ്റേ പറമ്പുകാരന്‍ ആളുകളേയും കൂട്ടി വന്ന് അത് പൊളിച്ചിറക്കുന്നതിനെ വേലിയിറക്കം എന്നും പറയുന്നു.

ചോദ്യം 5 : ഇന്ത്യന്‍ പഞ്ചവത്സര പദ്ധതിയും റഷ്യന്‍ പഞ്ചവത്സര പദ്ധതിയും തമ്മിലുള്ള വ്യത്യാ‍സം?

ഉത്തരം : റഷ്യന്‍ പഞ്ചവത്സര പദ്ധതി 5 വര്‍ഷം കൊണ്ടവസാനിക്കുമ്പോള്‍ ഇന്ത്യന്‍ പഞ്ചവത്സര പദ്ധതി പത്ത് വര്‍ഷം കൊണ്ടവസാനിക്കുന്നു.

(മറുപുറം)

------------------

ദാ ഇതും പത്താം ക്ലാസുകാരന്റെ ഫാവനാവിലാ‍സങ്ങളാണ്...

വാല്‍ക്കഷണം : “കാലന്റെ വാഹനമേത്??” എന്ന ചോദ്യത്തിനു ഒരു പത്താം ക്ലാസുകാരന്‍ ഉത്തരമെഴുതിയത് “ടീപ്പര്‍ ലോറി” എന്നായിരുന്നു...

അച്ചുമ്മാമന്റെ വാഹനം ചോദിച്ചിരുന്നെങ്കില്‍ ഇവന്‍ ജെ.സി.ബി. എന്നെഴുതിയേനെ....(എം.എ. ബേബിക്കും സുധാകരന്‍ സാറിനും പിന്‍‌ഗാമികള്‍ വേണ്ടേന്ന്...അതിന് ഇങ്ങനത്തെ ചിലവന്മാരു കൂടി പത്താംക്ലാസ് പാസാവണ്ടേ...)




PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

3 അഭിപ്രായങ്ങൾ:

  1. siva // ശിവ said...
  2. ഇങ്ങനേയായിരുന്നെങ്കില്‍ ഞാനും പത്താം ക്ലാസ് ജയിക്കുമായിരുന്നു....ഇനി പറഞ്ഞിട്ട് എന്ത് കാര്യം...

    സസ്നേഹം,

    ശിവ.

  3. Unknown said...
  4. മൊത്തം കോപ്പിയാല്ലെ


    എന്തൂ ചെയ്യ്യാനാ അനൂപേ...ജീവിക്കണ്ടേ...
    സ്വന്തമായി ഫാവന ഇല്ലാത്തോര്‍ക്കും ഈ ബൂലോകത്തില്‍ ഒന്നു പുലിയാകണ്ടേ....
    ആരോ പറഞ്ഞ പോലെ (എന്റെ ബ്ലോഗിനെ പറ്റി തന്നെയാ) ബ്ലോഗസ്തംഭം മഹാശ്ചര്യം , എനിക്കും കിട്ടണം ഹിറ്റ്...അല്ലതെന്താ....;)
    പിന്നെ ഇതു മെയിലില്‍ കിട്ടാന്‍ വിധിയില്ല്ലാത്ത പാവങ്ങള്‍ക്കൊരാശ്വാസവും...ഏത്...


    ശിവാ...ഇനി അടുത്ത വര്‍ഷം എഴുതി നോക്ക്...100%മാ അടുത്ത വര്‍ഷത്തെ ടാAജറ്റ്...



കമന്റെഴുതണോ??? ദാ ഇവിടെ...