Reading Problems? Click Here


പ്രണയിക്കൂ സഖാവേ...ചൈനയെ പ്രണയിക്കൂ...

ചൈനയുടെ ഇന്ത്യാ ആക്രമണ പദ്ധതികളെ പറ്റി ഉള്ള വിവരങ്ങള്‍ പുറത്ത് വന്നിട്ട് അധികകാലമായില്ല....

അതിനെപറ്റി ഉള്ള ചര്‍ച്ചകള്‍ എന്തോ ലോകത്തിലെ സകല കാര്യങ്ങളിലും ഇടപെടുന്ന , അമേരിക്കയില്‍ പട്ടി കുരച്ചാലൂം വാര്‍ത്തയാക്കുന്ന ഇടത് സഖാക്കളോ സംഘടനകളോ  മിണ്ടിക്കണ്ടതുമില്ല....

എന്നാല്‍ ചൈന അതിന്റെ തനിസ്വഭാവം കാട്ടിത്തുടങ്ങി.....ഇനിയിപ്പോ  അധികം കാക്കേണ്ട സഖാവേ...നമ്മുടെ സ്വന്തം ചൈന ഈ “ബൂര്‍ഷ്വാ-സെമി ഫ്യൂഡല്‍” ഇന്ത്യയെ ആക്രമിക്കാന്‍!!!
അപ്പോഴും നമുക്ക് പാടാം “സ്വര്‍ഗസമാ‍നം സോഷ്യലിസ്റ്റ് സുന്ദരംനമ്മുടെ ചൈന എന്ന്!!!”

പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളിലെല്ലാം താഴെയുള്ള വാ‍ര്‍ത്ത വന്നു.പ്രാദേശിക പത്രങ്ങളിലും.....
ദാ നോക്ക്...









കൂടുതല്‍ വാര്‍ത്തകള്‍...(വലുതായി കാണാന്‍ ക്ലിക് ചെയ്യുക)

പക്ഷേ എന്താണെന്നറിയില്ല...”നേര് നേരത്തെ അറിയുന്ന” ദേശാഭിമാനിക്ക് മാത്രം ആ വാര്‍ത്ത കിട്ടിയില്ല......

പ്രിയ സഖാക്കന്‍‌മാരേ....ചൈനയെ പ്രണയിച്ചോളൂ....ചൈന സ്വന്തം മാതൃഭൂമിയെ കീറിമുറിക്കുമ്പോള്‍ നമുക്ക് വര്‍ഗവഞ്ചകരുടെ വൈതാളികഗാനം ഏറ്റുപാടാം......

വാല്‍ക്കഷ്ണം : നാളെ ചൈനീസ് ഇന്‍‌വേഷന്‍ നടന്നിട്ടില്ല എന്നും അതൊക്കെ മനോരമ - മാതൃഭൂമികളടങ്ങിയ മാധ്യമസിന്‍ഡിക്കേറ്റിന്റെ സൃഷ്ടിയാണെന്നും സ്ഥാപിച്ച് കൊണ്ടുള്ള ദേശാഭിമാനിയുടെ ലേഖനം,  “ആ വാര്‍ഥ്തയ്ക്ക് പിന്നി അമേരിക്ക/ഇസ്രയേല്‍/ആര്‍.എസ്.എസ്.” എന്ന ജയരാ‍ാജന്‍/പിണറായി പ്രസ്ഥാവന, അതിനെ താങ്ങിക്കൊണ്ടുള്ള മഹാന്മാരായ ബ്ലോഗര്‍മാരുടെ പോസ്റ്റുകള്‍...ഒക്കെ പ്രതീക്ഷിക്കാവുന്നതാണ്

ചേര്‍ത്ത് വായിക്കേണ്ട ചിലത് :

അപ്‌ഡേറ്റ് :  ചൈനയുടെ അതിര്‍ത്തി കയ്യേറ്റവും അനധികൃത നിര്‍മ്മാണവും  വീണ്ടും : 1962-നു ശേഷം ഐടിബിപി ഭടന്മാര്‍ക്കു നേരെ ചൈനയുടെ ഭാഗത്ത് നിന്നും വെടിയേറ്റിരിക്കുന്നു : ചൈനയും ഉള്‍ഫയും തമ്മിലുള്ള ബന്ധം പുറത്ത് വരുന്നു..... വാര്‍ത്തകള്‍ താഴെ ...(ഇമേജുകളില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം)




PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

36 അഭിപ്രായങ്ങൾ:

  1. Unknown said...
  2. അവന്മാർ നിക്കറിന്റെ വള്ളിയിൽ ഊഞ്ഞാലാടംബോൾ സ്സൿകഖാക്കൾ ഉണരും chinese പടിപ്പിക്കാൻ

  3. Anonymous said...
  4. അഹങ്കാരീ,

    പുതിയ പോസ്റ്റുകള്‍ എല്ലാം നന്നാകുന്നുണ്ട്..

  5. Manoj മനോജ് said...
  6. അഹങ്കാരി,
    താങ്കള്‍ വിശ്വസിക്കുന്ന “പ്രസ്ഥനത്തിന്റെ” വിദേശ നയം ഒന്ന് വ്യക്തമാക്കാമോ? കഴിയില്ല പുറത്ത് പറഞ്ഞാല്‍ ഇന്ത്യക്കാര്‍ തല്ലി കൊല്ലും.

    ചരിത്രത്തിലേക്ക് ഒന്ന് ഊളിയിടുക. പണ്ടത്തെ നിലപാടിനെ കുറീച്ച്. എന്നിട്ട് ഇന്ത്യയില്‍ അധികാരത്തിലായപ്പോള്‍ ചെയ്ത പ്രവൃത്തിയെന്തെന്ന് വിലയിരുത്തുക. 60 വര്‍ഷങ്ങള്‍ കൊണ്ട് മാറിയ തനി നിറം അന്നേരം പുറത്ത് വരും... ഹിന്ദുത്വ അജണ്ടയുടെ പുറകിലുള്ള യഥാര്‍ത്ഥ മുഖം...

    ഇന്ത്യ നെഞ്ചോട് ചേര്‍ത്ത് വെച്ചിരുന്ന ചേരിചേരാ നയം ആരുടെ കാലഘട്ടത്തിലാണ് മാറി തുടങ്ങിയത്? കര്‍ഷകരുടെ നടുവൊടിക്കുന്ന ആസിയന്‍ കരാറീല്‍ ആദ്യം ഒപ്പിട്ടത് ആരാണ്? വിദ്യാഭ്യാസ മേഖലയുള്‍പ്പെടെയുള്ള 7 പ്രധാന മേഖലകളെ സ്വകാര്യ വല്‍ക്കരിക്കണമെന്ന് കമ്മീഷനെ നിയമിച്ച് പറയിപ്പിക്കുകയും നടപ്പില്‍ വരുത്തി തുടങ്ങിയതും ആരുടെ ഭരണകാലത്താണ്. വിവാദമായ 123 കരാര്‍ തുടങ്ങി വെച്ചത് ആരാണ്? രാഷ്ട്ര പിതാവായ ഗാന്ധി പോലും തള്ളി കളഞ്ഞ ഇസ്രായേലിന് ഓശാന പാടിയത് ആരാണ്? എന്തിനേറേ കാര്‍ഗലില്‍ മരിച്ച് വീണ ജവാണ്ടെ ശവപ്പെട്ടിക്ക് വരെ കമ്മീഷന്‍ വാങ്ങിയത് ഏത് ഭരണകാലത്താണ്? ചരിത്രം പറയും 2000 കാലഘട്ടം ഇന്ത്യയുടെ കറുത്ത അദ്ധ്യായമായിരുന്നെന്ന്... നെറികേടിന്റെ ഭരണകാലമായിരുന്നെന്ന്...

    അപ്പോള്‍ ആരാണ് ഇന്ത്യയെ യഥാര്‍ത്ഥത്തില്‍ ഒറ്റി കൊടുത്തത്? കോണ്‍ഗ്രസ്സ് പോലും ചെയ്യാന്‍ മടിക്കുന്ന തനി തറ വേല ചെയ്ത് ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തിയ പ്രസ്ഥാനത്തിലാണ് താങ്കളെന്ന് ആദ്യം മനസ്സിലാക്കുക. ചേരി ചേരാ പ്രസ്ഥാനത്തിന്റെ തലപ്പത്ത് ഇരുന്ന് 150ഓളം രാജ്യങ്ങളുടെ പിന്തുണ ഉണ്ടായിരുന്ന ഇന്ത്യയെ ചേരി ചേരാ നയങ്ങള്‍ക്ക് വിരുദ്ധയാക്കി ആ രാജ്യങ്ങള്‍ ഇപ്പോള്‍ തിരിഞ്ഞ് പോലും നോക്കാത്ത സ്ഥിതിയിലാക്കിയ ആ പ്രസ്ഥാനത്തെ പറ്റിയെഴുതുവാന്‍ അഹങ്കാരമുണ്ടോ?

    ആദ്യം ഇതിനെ കുറിച്ചൊക്കെ വിമര്‍ശിച്ചിട്ട് പോരേ ബാക്കിയുള്ള രാഷ്ട്രീയ പാര്‍ട്ടികളെ കുറിച്ച്.

    കമ്മ്യൂണിസ്റ്റുകാര്‍ ചൈനയെ അനുകൂലിച്ചിരുന്നുവെങ്കില്‍ അതിന് കാരണം അവരുടെ കമ്മ്യൂണിസ്റ്റ് വിശ്വാസമാണെന്ന് പറയാം. എന്നാല്‍ എന്ത് ബന്ധത്തിന്റെ പേരിലാണ് പാലസ്റ്റീനിനെ തള്ളി കളഞ്ഞ് ഇസ്രായാലിനെ പിന്തുണച്ചത്? ഓ.. ഇസ്രായേലിനെ അനുകൂലിക്കേണ്ടി വരുമല്ലല്ലോ അല്ലെ... പഴയ ചരിത്രം കുത്തി പൊക്കിയെടുത്തത് കൊണ്ടല്ലേ ബാബറി മസ്ജിത് അടിച്ച് പൊളിക്കുവാന്‍ കഴിഞ്ഞത്... കഷ്ടം...

  7. ഞാന്‍ കശ്മലന്‍ said...
  8. Ahamkaari palathum marannu pokunnnu .
    ennodu deshyappettitt enthu kaaryam .

    NDA kaaranam China yudham cheythu ennonnum njan paranjittilla , parayukayumilla .

  9. ഞാന്‍ കശ്മലന്‍ said...
  10. Ithu vare sanghanmaar Charithram valchodikkunnu enne kettittuloo ...
    Ippolithaa charithram marakkunna Oru ahamkaari ..


    Atal bihari Vajpayee (ABVP) munpu Bus odichu Lahore il poyi , Shereef ine kettippidichu umma vechathinte pittennallo .. Musharaf Kargilil pani thannathu .

    Athu marannu pokalle ..

  11. ഞാന്‍ കശ്മലന്‍ said...
  12. ചൈനീസ് സൌഹൃദം നഷ്ടപ്പെടുത്തിയതില്‍ ഇത്രമാത്രം വിഷമിക്കുന്ന കശ്മലാ, ഇന്ത്യന്‍ മണ്ണ് ചൈന കയ്യടക്കി വച്ചിരിക്കുന്നതിനോടും ഇന്ത്യന്‍ മണ്ണില്‍ വീണ്ടും അവകാ‍ശവാദം ഉന്നയിക്കുന്നതിനേയും താങ്കള്‍ അംഗീകരിക്കുന്നുവോ?

    താങ്കള്‍ തന്നെ പറയുന്നു പിന്നെ ചൈന ഈ മാതിരി തെമ്മാടിത്തരം കാണിക്കും എന്നുറപ്പ് ആണെന്നും തോന്നുന്നു എന്ന്.
    അപ്പോള്‍ എന്ത് വിശ്വസിച്ച് ചൈനയെ കൈകോര്‍ക്കണം? അതും ഒരിക്കല്‍ വിശ്വാസവഞ്ചന കാണിച്ചവരോട്? ചൈനയുടെ അവകാശവാദം അംഗീകരിക്കാതെ അവര്‍ ഒരു സൌഹൃദവും അംഗീകരിക്കില്ല....



    ennittum naam pakistanodu charchakku pokunnille ? enthu kondu ?

    NDA adhikaarathil vaannalum charchakku pokumaayirunnille ??

    Marupadi tharoo ..

  13. Manoj മനോജ് said...
  14. അഭിപ്രായം പോസ്റ്റാന്‍ താമസിക്കുന്നതായിരിക്കും എന്ന് വിശ്വസിക്കുന്നു.

    എന്തായാലും പുതിയ വാര്‍ത്തകള്‍ വായിച്ചിരിക്കുമല്ലോ.... ബ്രിക്ക് കൂട്ടുകെട്ടിനെ തകര്‍ക്കുവാനുള്ള തന്ത്രങ്ങള്‍ക്ക് പല പ്രമുഖ പത്രങ്ങളും ഇരയായി....

  15. Anonymous said...
  16. http://marathalayan1.blogspot.com/2009/09/blog-post.html

    Cuba Mukundan vannu. Chinaye thottoukallikaruthu


    മനോജേ....

    തീ അല്പമൊന്ന് കുറക്ക്...അല്ലെങ്കില്‍ തിളാച്ച് മറിഞ്ഞ്ന്‍ പോകും....

    ചോദ്യങ്ങള്‍ക്ക് ഞാനൊന്ന് പഠിച്ചിട്ട്, ഉത്തരമന്വേഷിച്ചിട്ട് മറുപടി തന്നാല്‍ മതിയാകുമല്ലോ?

    പിന്നെ ചില സംശയങ്ങള്‍ തീര്‍ത്ത് തന്നാല്‍ ഉപകാരമായിരുന്നു :

    1) എന്താണ് “പുറത്ത് പറഞ്ഞാല്‍ ഇന്ത്യക്കാര്‍ തല്ലിക്കൊല്ലുന്ന” ബിജെപിയുടെ ഈ വിദേശനയം? ബിജെപിക്കാരെ ആരെയും തല്ലിക്കൊന്നതായി അറിവില്ലാത്തതിനാല്‍ താങ്കള്‍ തന്നെ ഒന്ന് പറഞ്ഞാല്‍ കൊള്ളാമായിരുന്നു.

    ഈ ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും ഇപ്പോള് മറുപടി എനിക്കറിയില്ല...

    2) ചരിത്രത്തിലേക്ക് ഊളിയിട്ടിട്ട് ഒന്നും കണ്ടില്ലല്ലോ? ഇനി എന്റെ ഊളീയിടലിനു താങ്കളുടെ അത്ര ആഴമില്ലാഞ്ഞാവും...പ്ലീസ്...ഒന്ന് വിശദമാക്കുക...

    3) ഇന്ത്യ നെഞ്ചോട് ചേര്‍ത്ത് വച്ച ചേരിചേരാ നയം........ഒരൊറ്റ ചോദ്യം ചോദിച്ചോട്ടെ....അമേരിക്കയോടും റഷ്യയോടും ചേരിചേരില്ല എന്ന് പറഞ്ഞിട്ട് റഷ്യന്‍ പടിക്കല്‍ കാത്തു കിടന്നത് വാജ്പേയി? അതോ അദ്വാനിയോ?

    ഞാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ “മിട്രോക്കിന്‍ ആര്‍ക്കൈവ്സ്” (കെജിബിയുടെ രഹസ്യരേഖകള്‍) വായിക്കുകയായിരുന്നു. അതില്‍ ഇന്ത്യയിലെ പല പ്രശ്നങ്ങള്‍ക്ക് പിന്നിലും അമേരിക്കന്‍ സി‌ഐഎയും ഐഎസ്‌ഐയുമാണെന്നുള്ള വ്യാജരേഖകള്‍ ചമച്ച് ഇന്ദിരാഗാന്ധിയേയും രാജീവിനേയും കെജിബി പറ്റിച്ച കാര്യങ്ങള്‍ ആ രേഖകളുടെ കോപ്പി സഹിതം പറയുന്നുണ്ട്. പബ്ലിക് ലൈബ്രറിയിലെ ബുക്കാണ് , നിര്‍ബന്ധമാണെങ്കില്‍ സ്കാന്‍ ചെയ്തിടാം.(സംഘപരിവാര്‍ ഇറക്കിയതല്ല, റഷ്യന്‍ പുസ്തകമാണ്).
    അതില്‍ തന്നെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഭീമമായ തുകകള്‍ നല്‍കിയതായും പറയുന്നു...എന്തരോ എന്തോ... :)

    4) ഇന്ത്യാ പാക് യുദ്ധത്തില്‍ റഷ്യയെ കൂട്ടുപിടിച്ചത് ആരാണ്? അത് ചേരിചേരലാണോ അതോ അല്ലയോ?

    5) ആസിയാന്‍ കരാറിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ പിടിയില്ല...അന്വേഷിച്ചിട്ടി പറയാം.താങ്കള്‍ക്ക് അറിയുമെങ്കില്‍ പറഞ്ഞ് തരിക...പ്ലീസ്....

    6) സ്വകാര്യവത്കരണം - സമ്മതിക്കുന്നു

    7) 123- കരാര്‍ - പഠനം ആവശ്യമായതിനാല്‍ ഇപ്പോള്‍ മറുപടി പറയാന്‍ നിര്‍വ്വാഹമില്ല. എനിക്കറിയില്ല എന്നതിനാല്‍ അതിന്റെ വിശദാംശം താങ്കള്‍ വിശദമാക്കിയാല്‍ നന്നായിരുന്നു.


    8) 1949-ല്‍ നിലവില്‍ വന്ന ഇസ്രയേലിനെ മഹാത്മാഗാന്ധി തള്ളിപ്പറഞ്ഞുവെന്നോ? വിശദമാക്കിയാല്‍ കൊള്ളാമായിരുന്നു.

    പിന്നെ ഇസ്രയേല്‍ അമേരിക്കയോട് ഒട്ടുന്നതു വരെ അവരെ സോവിയറ്റ് സഖ്യമാക്കി നിര്‍ത്താന്‍ സ്റ്റാലിനടക്കം കളിച്ച കളികള്‍ മറന്നുവോ?

    ഇസ്രയേലിനെ ആദ്യം അംഗീ‍കരിച്ച രാഷ്ടം ഏതായിരുന്നു? പശ്ചിമബംഗാളില്‍ ഇസ്രയേലിന്റെ നിക്ഷേപം സ്വീകരിക്കുമ്പോള്‍ ഈ എതിര്‍പ്പ് എവിടെ പോയി?

    ഇനി അതൊക്കെ പോട്ടെ, മഹാത്മാ ഗാന്ധിയെ ലോകത്തില്‍ മറ്റാരും ചെയ്യാത്തത്ര രൂക്ഷമായി അപഹസിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് (1939 രണ്ടാം ലോകമഹായുദ്ധം തുടങ്ങിയതു മുതല്‍.പീപ്പിള്‍സ് വാറിലൂടെ ഗാന്ദി, ജിന്ന, നേതാജി എന്നിവരെ ഏറ്റവും നീചമായാണ് ആക്രമിച്ചത്. വേണമെങ്കില്‍ വാക്യങ്ങളടക്കം നല്‍കാം- ഗാന്ധിയെ കംഗാരുവിനോടും നേതാജിയെ കഴുതയോടും ഉപമിച്ചുള്ള കാര്‍ട്ടൂണുകളും...)

    ഇക്കഴിഞ്ഞ ‘ഓപ്പറേഷന്‍ നല്ലമല”യില്‍ ഇസ്രയേല്‍ ഉപഗ്രഹങ്ങള്‍ മാത്രമേ സഹായകമായുള്ളൂ...




    9) ഇക്കഴിഞ്ഞ ദിവസത്തെ പത്രത്തില്‍ ഫെര്‍ണാണ്ടസിനെ കുറ്റവിമുക്തനാക്കീ വിധി വന്നിരുന്നു...പാര്‍ട്ടിയുടേ പത്രവും കോടികളും “രാഷ്ട്രീയമായും നിയമപരമായും” ഉള്ള നേരിടലുകളും ലക്ഷങ്ങള്‍ ഫീസ് നല്‍കി സുപ്രീംകോര്‍ട്ട് വക്കിലന്മാരും ഒന്നും ഉണ്ടയിരുന്നില്ല.....എന്തോ...ഇനി ഫെര്‍ണാണ്ടസ് കുറ്റക്കാരനാണെന്ന് താങ്കള്‍ തെളിയിക്കുന്നുവെങ്കില്‍ അതിനു അഹങ്കാരി തലൌനിക്കുന്നു....പ്രശ്നം തീര്‍ന്നല്ലോ?

    10 ) കോണ്‍ഗ്രസ്സ് പോലും ചെയ്യാന്‍ മടിക്കുന്ന തനി തറ വേല ചെയ്ത് ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തിയ പ്രസ്ഥാനത്തിലാണ്

    മിസ്റ്റര്‍ മനോജ്..ഇപ്പറഞ്ഞത് താങ്കള്‍ വ്യക്തമാക്കണം. താങ്കള്‍ക്കെന്ന പോലെ എനിക്കും ഇഷ്ടമുള്ള പാര്‍ട്ടിയില്‍ വിശ്വസിക്കാന്‍ അവകാശമുണ്ട്. അഹങ്കാരി എന്തെങ്കിലും പറഞ്ഞു എങ്കില്‍ അത് വസ്തുതകള്‍ നിര്‍ത്തി മാത്രമാണ്.അല്ലാതെ എന്തെങ്കിലും പറഞ്ഞു എങ്കില്‍ അഹങ്കാരി മാപ്പ് പറയാം.. ഈ നികൃഷ്ടമായ ആരോപണത്തിനു താങ്കള്‍ ഒന്നുകില്‍ വസ്തുതാപരമായ വിശദീകരണം തരിക,അല്ലെങ്കില്‍ പിന്വലിക്കുക...അതുമല്ലെങ്കില്‍ ഇതേ ലെവലില്‍ താങ്കളുടെ പാര്‍ട്ടിയെയും വിശേഷിപ്പിച്ച് നമുക്ക് മുന്നോട്റ്റ് പോകാം...

    തനി ദേശാഭിമാനി ലൈനില്‍ സംസാരിക്കല്ലേ....

    11) എന്നാല്‍ എന്ത് ബന്ധത്തിന്റെ പേരിലാണ് പാലസ്റ്റീനിനെ തള്ളി കളഞ്ഞ് ഇസ്രായാലിനെ പിന്തുണച്ചത് - പലസ്റ്റീനാരാ ഇന്ത്യയുടെ അളിയനോ? പലസ്റ്റീനും ഇസ്രയേലും ഇന്ത്യയ്ക്ക് ഒരു പോലെ തന്നെയാണ്. പിന്നെ ഇന്ത്യയെ പല മേഖലകളിലും - സൈനീകമായും സാമ്പത്തികമായും - പശ്ചിമബംഗാളിലെ നിക്ഷേപങ്ങളടക്കം - ഇസ്രയേല്‍ സഹായിക്കുന്നു എന്നത് കൊണ്ട് ഇസ്രയേലിനെ ഇന്ത്യ സഖ്യകക്ഷിയാക്കുന്നു....
    അല്ല , ഒന്ന് ചോദിച്ചോട്ട്...പിന്നെന്നാ വേണ്ടേ, സിറിയ-ജോര്‍ദാന്റെ ഒക്കെ കൂടെ ചേര്‍ന്ന് ഹമാസിനു ഇന്ത്യയും പിന്തുണ നല്‍കണോ?

    ഈ ഇസ്രയേല്‍ ചെയ്തെന്ന് പറയുന്ന കൂട്ടക്കുരുതി തന്നെ യല്ലേ കുറേ മാസങ്ങളായി ചൈനയും പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ചെയ്തുകൊണ്ടിരിക്കുന്നത്? ടിയാന്മെന്‍ സ്ക്വയറില്‍ ചെയ്തത്???? അതൊക്കെയങ്ങ് വിഴുങ്ങിയോ?

    12) ഓ.. ഇസ്രായേലിനെ അനുകൂലിക്കേണ്ടി വരുമല്ലല്ലോ അല്ലെ... പഴയ ചരിത്രം കുത്തി പൊക്കിയെടുത്തത് കൊണ്ടല്ലേ ബാബറി മസ്ജിത് അടിച്ച് പൊളിക്കുവാന്‍ കഴിഞ്ഞത്... കഷ്ടം...


    ഇത് കണ്ടപ്പോ ഒരു കാര്യം മനസിലായി...പോസ്റ്റ് കണ്ട ഉടനെ ദേഷ്യം കൊണ്ട് വിറഞ്ഞ് കേറി കമന്റിട്ടതാ അല്ലേ??? ഈ പറഞ്ഞത് തമ്മിലെന്നാ ബന്ധമെന്നാ മനസിലാകാത്തെ.... എന്തെങ്കിലും പറയുമ്പോ അത് വ്യക്തമാക്കണ്ട്... ഓ സോറി , കമ്യൂണിസ്റ്റ് ലൈന്‍ അതല്ലല്ലോ...മനുഷ്യനു മനസിലാകാത്ത ഭാഷയിലല്ലേ പറയാവൂ...അല്ലേ?

    അല്ല മാഷേ ...ഈ പറഞ്ഞത് കൊണ്ട് താങ്കളെന്താ ആക്ച്വലി ഉദ്ദേശിച്ചത്? എനിക്കൊരെത്തും പിടിയും കിട്ടീല്ല...ബാബറി മസ്ജിദ് മനസിലായി...ആ പറച്ചില്‍ 92 മുതല്‍ തുടങ്ങീതാണല്ലോ...ഇത് വരെ തീര്‍ന്നില്ല, ഇനിയൊട്ട് തീരുകേമ്മില്ല....മുസ്ലീം സമുദായം പോലും ഇപ്പോള്‍ ആ വാക്ക് കേട്ടാല്‍ ഇളകില്ല സഖാവേ....

    അപ്പോ ഈ വാചകത്തിന്റെ അര്‍ത്ഥം കൂടി പറഞ്ഞു തരൂ പ്ലീസ്.



    എനിക്ക് താങ്കള്‍ ചോദിച്ചവയുടെ അര്‍ത്ഥം അറിയാത്തതിനാല്‍ ഞാന്‍ വിശദമായി പഠിച്ചിട്ട് ഒന്നുരണ്ട് ദിവസത്തിനകം മറുപടി നല്‍കാം...




    മനോജെ...

    ഒരു കാര്യം കൂടി ഇത്ര നേരമായിട്ടും മനസിലായില്ല...


    താങ്കള്‍ ഈ പറഞ്ഞ കാര്യങ്ങള്‍ക്കും ഈ പോസ്റ്റിനും തമ്മിലുള്ള ബന്ധം......

    താങ്കള്‍ തന്നെ സമ്മതിക്കുന്നു കമ്യൂണിസ്റ്റുകള്‍ ചൈനയെ ആണ് സപ്പോര്‍ട്ട് ചെയ്യുന്നതെന്ന്....

    അത് സമ്മതിക്കേണ്ടി വന്നതില്‍/നിഷേധിക്കാന്‍ കഴിയാത്തതിലുള്ള അമര്‍ഷം അണപൊട്ടിയൊഴുകിയതാണോ?

    ഇനി വിശദീകരണം ചോദിച്ചവയ്ക്ക് കൂടുതല്‍ ആരോപണങ്ങള്‍ പ്രതീക്ഷിക്കാമല്ലോ?

    അല്ല അതാണല്ലോ കോമണ്‍ കോമ്രേഡ് ശൈലി.... :)




    കശ്മലാ....

    Ithu vare sanghanmaar Charithram valchodikkunnu enne kettittuloo ...
    Ippolithaa charithram marakkunna Oru ahamkaari


    ഇഷ്ടായി കേട്ടോ...താങ്കള്‍ കുറേ നാളയി അഹങ്കാരിയെ ചരിത്രം പഠിപ്പിക്കുന്ന്വല്ലോ? ആദ്യം സംഘം സ്വാതന്ത്ര്യസമരത്തിലെ ചരിത്രം ഓര്‍മ്മിപ്പിച്ചു...അഹങ്കാരി തിരിച്ചോര്‍മിപ്പിച്ചപ്പോഅത് വിട്ട്...

    താങ്കള്‍ ഓരോന്ന് ഓര്‍മിപ്പിക്കുന്നു എന്ന് പറയുനതല്ലാതെ ഒന്നും ഓര്‍മ്മിപ്പിക്കുന്നില്ലല്ലോ മാഷേ...

    പിന്നെ ഒരു കാര്യം വ്യക്തമാക്കുക : സംഘന്മാര്‍ വളാച്ചൊടിച്ച ചരിത്ര്മ്...ചുമ്മാ‍ ദേശാഭിമാനി എഡിറ്റരെ പോലെ ആരോപണം മാത്രം പോരാ, സംഘം വളച്ചൊടിച്ചു എന്ന് താങ്കള്‍ പറയുന്ന ചരിതം എടുത്തു കാട്ടുക തന്നെ വേണം.

    അഹങ്കാരി മറന്ന ചരിത്രവും....

    ഇലാഹോര്‍ ബസ് സര്‍വ്വീസും കെട്ടിപ്പിടുത്തവും ഒക്കെ കഴിഞ്ഞ ഉടന്‍ കാര്‍ഗില്‍ സമ്മാനമായി തന്നും കഴിഞ്ഞ വര്‍ഷം മുംബൈ ആക്രമണത്തിലൂടെയും അവരിലെ തത്പരകക്ഷികള്‍ ആ വിശ്വാസ‍ത്തെ ഊട്ടിയുറപ്പിക്കുകയും ചെയ്തു... എന്ന് അഹങ്കാരി കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞത് കശ്മലന്‍ വായിച്ചില്ലെ?

    അല്ല , കശ്മലന്‍ പറഞ്ഞു വരുന്നതെന്താ? വാജ്പേയി ബസ് യാത്ര നടത്തിയത് തെറ്റായെന്നാണോ?

    ഇന്ത്യ ചൈനയുമായി 13-ആമാത്തെ അതിര്‍ത്തിത്തര്‍ക്ക ചര്‍ച്ചയാണ് നടത്തുന്നത്/നടക്കുന്നതെന്ന് വായിച്ചില്ലേ?

    പിന്നെന്നാ വേണമെന്നാ ഈ പറയുന്നേ?




    കശ്മലാ,

    ഈ അവിടേം ഇവിടെം തൊടാതെയുള്ള താങ്കളുടെ ഒളിച്ച് കളി മതിയാക്കാം...സത്യം പരഞ്ഞാല്‍ മടുത്തു.

    താങ്കള്‍ക്ക് പറയാനുള്ള , സംഘത്തെ പറ്റിയുള്ള ചോദ്യങ്ങള്‍ ചോദ്യങ്ങളായി ചോദിക്കൂ....അറിയുമെങ്കില്‍ മറുപടി പറയാം....

    ചൈനീസ് സൌഹൃദം ഇന്ത്യ ആഗ്രഹിച്ചാലും ചൈന ആഗ്രഹിക്കില്ല. ചൈനയോട് ഇന്ത്യ സൌഹൃദം പുലര്‍ത്തിയ സമയത്താണ് അവര്‍ ആക്രമിച്ചത്.

    താങ്കളുടെ അഭിപ്രായത്തില്‍ മറിച്ച് ഫെരനാന്ടെസ് പ്രഖ്യാപിച്ചു , കാര്‍ഗില്‍ ചോര ഉണങ്ങും മുന്‍പ് , ചൈന ആണ് ശത്രു . പാക്കിസ്ഥാന്‍ അല്ലെയല്ലെനു ..
    അങ്ങനെ കാര്യം വീണ്ടു തതൈവ ..
    പിന്നെ ആരാണ് അഹമ്കാരീ ഉത്തര വാദികള്‍ ??


    എന്നാണല്ലോ? അതായത് ഇന്ത്യാ ചൈനാ സംഘര്‍ഷത്തിനു കാരണം എന്‍‌ഡി‌എ ആണെന്ന്. അത് വ്യക്തമായങ്ങ് പരഞ്ഞാ പോറേ...

    അപ്പോ അതല്ല, അതല്ലേ പറഞ്ജ്നതെന്ന് ചോദിച്ചാല്‍ ഞാനങ്ങനെ പറഞ്ഞിട്ടേ ഇല്ല എന്ന് പറയാനുള്ള ഒരു ദേശാഭിമാനി സ്റ്റൈല്‍ അല്ലേ?

    അല്ലെങ്കില്‍ മേല്പറഞ്ഞ താങ്കളുടെ കമന്റിറ്റെ അര്‍ത്ഥമെന്താണ്?

    ചര്‍ച്ചയ്ക്ക് പോണമെന്ന് താങ്കള്‍ തന്നെ പറയുന്നു...എന്നീട്ട് 3-ആം കമന്റില്‍ പറയുന്നു ചര്‍ച്ചയ്ക്ക് പോകുമായിരുന്നില്ലേ എന്ന് (പോയത് ഒരു തെറ്റാണെന്ന ധ്വനിയില്‍‌)

    അല്ല കൃത്യമായും വ്യക്തമായും പറയുക :

    1) ഇന്ത്യാ ചൈനാ യുദ്ധത്തിന്റെ കാരണക്കാരന്‍ ആരാണെന്നാണ് താങ്കള്‍ പറയുന്നത്?

    2) ഇന്ത്യയുടെ 65000- സ്ക്വ.കി.മീ. പ്രദേശം ചൈന കയ്യടക്കി വച്ചിരിക്കുന്നത് ശരിയോ തെറ്റോ? അതിനെ പറ്റി സംസാരിക്കാതെ ഇനിയും ഇന്ത്യന്‍ മണില്‍ അവകാശവാദമുന്നയിക്കുന്ന ചൈനയുടെ നടപടി ശരിയോ തെറ്റോ?

    3) അരുണാചല്പ്രദേശ്, സിയാച്ചിന്‍ ഗ്ലേസിയര്‍, ലഡാക്ക്, സിക്കിം എന്നിവയില്‍ ചൈന അവകാശമുന്നയിക്കുന്നത് ശരിയോ തെറ്റോ?

    4) ഇന്ത്യ ഈ അവകാശവാദത്തില്‍ എന്ത് ചര്‍ച്ചയാണ് നടത്തേണ്ടത്? അഥവാ എന്ത് സ്റ്റാന്‍ഡ് ആണെടുക്കേണ്ടത്?


    ഇതിനു വ്യക്തമായ മറുപടി നല്‍കുക...അവിടെം ഇവിടെം തൊടാതെ ഇത്രനാളും തന്നപോലെയാണു മറുപടി എങ്കില്‍ താങ്കള്‍ തരണമെന്നില്ല.....ഈ ചര്‍ച്ച മുന്നോട്ട് പോകണമെന്നുമില്ല...

    താങ്കള്‍ക്ക് ആരോഗ്യപരമായ ഒരു ചര്‍ച്ചയല്ല ആവശ്യം......ഒരുമാതിരി ദേശാഭിമാനി ലൈന്‍ മാത്രം.....ഒരിക്കല്‍ ഒന്ന് പറയുക....പിന്നീടതിനെ പറ്റി വിശദീകരിക്കുംപ്പോള്‍/തിരികെ ചോദ്യം വരുമ്പോള്‍ നിഷേധിക്കുക/ഒഴിഞ്ഞുമാറുക...

    ഇനി നമുക്ക് ഈ കളി നിറുത്താം....മേലുള്ള ചോദ്യത്തിനു താങ്കള്‍ താങ്കളുടെ സ്റ്റാന്‍ഡ് വ്യക്തമാക്കുക, ഞാന്‍ എന്റേതും വ്യക്തമാക്കം.




    Mr. Manoj

    താങ്കള്‍ ആരോപിച്ച 123-കരാര്‍-ആസിയാന്‍ കരാര്‍- ബിജെപി ഗവണ്മെന്റ് ബന്ധത്തിന്റെ വിശദാംശങ്ങള്‍ ഒന്ന് തരുമോ? ഞജന്‍ നെറ്റില്‍ തിരഞ്ഞിട്ട് കിട്ടിയില്ല. വിശദാംശം തന്നാല്‍ അത് വായിച്ചിട്ട് എന്റെ ഭാഗം തെറ്റാണെങ്കില്‍ ഞാന്‍ മാപ്പ് പറയാം.

    ഞാനങ്ങനെ 123- കരാറും ബിജെപിയുമായുള്ള ബന്ധം കേട്ടിട്ടില്ല. പിന്നെ “കര്‍സ്ഷകരുടെ നട്ടെല്ലൊടിക്കുന്ന്ന” ഇപ്പോഴത്തെ ആസിയാന്‍ കരാറും ബിജെപി ഗവണ്മെന്റും തമ്മിലുള്ള ബന്ധവും....

    ആസിയാന്‍ കരാറില്‍ അന്ന് ഒപ്പിട്ടിരുന്നുവെങ്കില്‍ തന്നെ അന്നഥ്റ്റെ ക്ക്ലോസുകള്‍ കൂട്റ്റി നോക്കേണ്ടിയിരിക്കുന്നു (അന്ന് ഇടതുപക്ഷം പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നുവോ എന്ന് ഓര്‍മയില്ല)

    അപ്പോള്‍ താങ്കള്‍ വിശദാംശങ്ങള്‍ തരുമെന്ന് വിശ്വസിക്കുന്നു. താങ്കള്‍ ഉന്നയിച്ച ആരോപണത്തിന്റെ ത്റ്റെളിവുകള്‍ എന്നോറ്റ് തപ്പിയെടുക്കാന്‍ പറയുകയില്ലെന്നും കരുതട്ടെ




    മനോജ്,


    What is this ബ്രിക്ക് കൂട്ടുകെട്ടിനെ ?



  17. a capitalist said...
  18. hey manoj, ee israelum chinayum enthu karyathilan differ cheyyunnath?i think u are focusing on the palestine problem?china is also doing the same to the tibet as well as the muslims in the xinjiang province.isn't it? strict press censorship and the support of local comrades help them to suppress the news. Read This. you may also support that , since it is done by china. if it is done by any other group, you will make utter problems.

  19. a capitalist said...
  20. http://books.google.com/books?id=m8O5LQAACAAJ&dq=mitrokhin+archives+2&ei=OumnSsSxMY_-ywSwvPSdCg

    Mitrokhin Archives II

    ahangaree, are you referring to this

  21. a capitalist said...
  22. http://books.google.com/books?id=m8O5LQAACAAJ&dq=mitrokhin+archives+2&ei=OumnSsSxMY_-ywSwvPSdCg

    Mitrokhin Archives II

    ahangaree, are you referring to this

  23. ഞാന്‍ കശ്മലന്‍ said...
  24. Swaathanthra samarathe patiyulla samshayathil ninnu njan pinmaariyittilla .

    pinne thaankallku kooduthalaayi onnum parayaan illennathu kondu nirthendi vannu

    athra thanne .

  25. ഞാന്‍ കശ്മലന്‍ said...
  26. Njan chinaye nyaayeekarikkaan vannathalla .
    Thaankalude ellaa aaropanavum njan sammathikkunnu .

    China thanneyaanu ikkaaryathil thettukaaran .

  27. ഞാന്‍ കശ്മലന്‍ said...
  28. My ideas are not fully conveyed in that post . I can clear , but later .

  29. ഞാന്‍ കശ്മലന്‍ said...
  30. Alla .. karnatakayil yedyurapa yum koottarum oru china sandharshanathil aanenna oru 'Deshaabhimaani ' vaartha kettu . enthinaanaavo ??


    {njan valare maanyamaayi comment iyaal thikachum fascist shailiyil marupadi tharal ahamkaari sheelam aakiyirikkunnu . So only this type of comment }


    Chinayil enthinaa poye ..

    Ippo ahamkaari parayum I dont care !!! or
    Kodiyeri US il poyille ?? Alle suhruthe ??

  31. ഞാന്‍ കശ്മലന്‍ said...
  32. BRIC

    brazil
    russia
    india
    china

  33. Manoj മനോജ് said...
  34. അഹങ്കാരി,
    കമന്റ് ഇട്ടതിന് നന്ദി. മറ്റൊന്ന് കമ്മ്യൂണിസ്റ്റിനെതിരെ താങ്കള്‍ എഴുതിയത് കൊണ്ടല്ല മറിച്ച് താങ്കള്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തെ ആദ്യം മനസ്സിലാക്കിയിട്ട് മറ്റുള്ളവയെ വിമര്‍ശിക്കുവാനാണ് ഞാന്‍ പറഞ്ഞത്.

    “അതുമല്ലെങ്കില്‍ ഇതേ ലെവലില്‍ താങ്കളുടെ പാര്‍ട്ടിയെയും വിശേഷിപ്പിച്ച് നമുക്ക് മുന്നോട്റ്റ് പോകാം...“
    :))))) എന്റെ പാര്‍ട്ടി ഏതെന്നാണ് താങ്കളുടെ കണ്ടുപിടുത്തം :))))))

    ബ്രിക്ക് എന്തെന്ന് അറിയാത്ത താങ്കള്‍ക്ക് ഞാന്‍ എന്ത് വിശദീകരണമാണ് നല്‍കേണ്ടതെന്ന ആശയ കുഴപ്പത്തിലാണ്.

    2000ത്തിലെ പ്രൈം മിനിസ്റ്റര്‍ കമ്മറ്റി റിപ്പോര്‍ട്ടുകള്‍ ഒന്ന് വായിക്കുക.

    ഒരു കാര്യം കൂടി എതിര്‍ക്കുന്നവര്‍ എല്ലാവരും ദേശാഭിമാനി ലൈന്‍ ആണെന്ന താങ്കളുടെ “ലൈന്‍” മാറ്റുക. അല്ലെങ്കില്‍ ചര്‍ച്ചകള്‍ വഴിമുട്ടും.

    “ഞാനങ്ങനെ 123- കരാറും ബിജെപിയുമായുള്ള ബന്ധം കേട്ടിട്ടില്ല. പിന്നെ “കര്‍സ്ഷകരുടെ നട്ടെല്ലൊടിക്കുന്ന്ന” ഇപ്പോഴത്തെ ആസിയാന്‍ കരാറും ബിജെപി ഗവണ്മെന്റും തമ്മിലുള്ള ബന്ധവും....”
    ഇതാണ് ഞാന്‍ നേരത്തേ പറഞ്ഞത്. നെറ്റില്‍ നിന്ന് കിട്ടിയില്ല എന്ന് താങ്കള്‍ പറയുമ്പോള്‍ തന്നെ തുടര്‍ ചര്‍ച്ചകള്‍ക്ക് കാര്യമില്ലാതാകുന്നു. കാരണം ഞാന്‍ നിരത്തിയ വാദങ്ങള്‍ക്കെല്ലാം തന്നെ ഡോക്യുമെന്റസ് നെറ്റില്‍ നിന്ന് കിട്ടിയത് കൊണ്ടാണ്. ഒന്ന് കൂടി പരിശ്രമിക്കുക.

    “അന്ന് ഇടതുപക്ഷം പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നുവോ എന്ന് ഓര്‍മയില്ല”
    കമ്മ്യൂണിസ്റ്റ്കാരോട് എനിക്കുള്ള എതിര്‍പ്പും ഇതാണ് പ്രശ്നങ്ങളില്‍ താമസിച്ചാണ് ഇടപ്പെടുന്നത്. 2000ത്തില്‍ ഉയര്‍ത്തേണ്ട ശബ്ദം കേള്‍ക്കുന്നത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ്!

    “8) 1949-ല്‍ നിലവില്‍ വന്ന ഇസ്രയേലിനെ മഹാത്മാഗാന്ധി തള്ളിപ്പറഞ്ഞുവെന്നോ? വിശദമാക്കിയാല്‍ കൊള്ളാമായിരുന്നു.”
    ഇസ്രായേലിന്റെ ചരിത്രം പോലും അറിയാത്ത താങ്കളോട് പിന്നെ ഗാന്ധിയുടെ കാര്യം എങ്ങിനെ പറഞ്ഞ് തരുവാനാണ്.

    ചരിത്രവും, ആനുകാലികവും അറിയാത്ത താങ്കളോട് ഒരു ചര്‍ച്ച ചെയ്താല്‍ എന്റെ സമയം പോകുന്നത് മിച്ചം.

    ഒരു കാര്യം കൂടി, തറ വേല നടത്തിയെന്ന് പറഞ്ഞതിനെ പറ്റി. ആ വരികള്‍ക്ക് തുടര്‍ച്ചയായി തന്നെ അത് എഴുതിയിട്ടുണ്ട് :)

    ആനുകാലിക സംഭവങ്ങളെയെങ്കിലും കുറച്ച് കൂടി ഗൌരവത്തോടെ നോക്കുക. അല്ലെങ്കില്‍ ഇത് പോലെ ഒന്നുമറിയില്ല എന്ന് പറയേണ്ടി വരും. എനിക്ക് എല്ലാം അറീയാമെന്നല്ല അതിനര്‍ത്ഥം അറിയാത്തവ അറിയില്ല എന്ന് പറയുന്നതില്‍ അഭിമാന കുറവുമില്ല. പക്ഷേ നമ്മള്‍ ഒരു കാര്യം പറയുമ്പോള്‍ അതിന്റെ ഒരു ഏകദേശ ഐഡിയ മനസ്സില്‍ ഉണ്ടാകണം. ഉണ്ടാക്കുവാന്‍ എളുപ്പമാണ്, ഗൂഗിള്‍ ഉള്ളതിനാല്‍. കീ വേഡ്സുകള്‍ കൃത്യമായി കൊടുത്താല്‍ എന്തും ഗൂഗിളില്‍ സുഖമായി കണ്ടെത്താം. ഇത് ഞാന്‍ പറഞ്ഞ് തരേണ്ട ആവശ്യമില്ല എന്നറീയാം എങ്കിലും താങ്കളുടെ മറൂപടികള്‍ കണ്ട് പറഞ്ഞ് പോയതാണ്.

    ഇത് പോസ്റ്റിയില്ലേലും കുഴപ്പമില്ല. അറ്റ് ലീസ്റ്റ് താങ്കള്‍ ഇത് വായിക്കുമല്ലോ.... :)

    ഇനി ചില ലിങ്കുകള്‍:
    123യും ബിജെപിയും: http://www.ndtv.com/convergence/ndtv/showcolumns.aspx?id=COLEN20070024399

    ആസിയാന്‍ കരാറില്‍ വാജ്പെയ് ഒപ്പിട്ടത്: http://www.aseansec.org/15344.htm

    2000ത്തിലെ സ്വകാര്യ വല്‍ക്കരണ റിപ്പോര്‍ട്ടുകള്‍: http://indiaimage.nic.in/pmcouncils/reports/

    ഗാന്ധി ഇസ്രയേല്‍ വാദത്തിനെതിരെ: http://www.jewishvirtuallibrary.org/jsource/History/JewsGandhi.html

    ഇനിയും വേണമെങ്കില്‍ ഗൂഗിളില്‍ നിന്ന് കിട്ടും. ഇവ കൂടാതെ ജേര്‍ണലുകളില്‍ പബ്ലിഷ് ചെയ്തവയും ഉണ്ട്. എന്റെ സോഫ്റ്റ് ലൈബ്രറിയില്‍ നിന്നും നോക്കി എടുക്കുവാന്‍ സമയം എടുക്കും. 2000ത്തിലെ പ്രൈമ്മിനിസ്റ്റര്‍ റിപ്പോര്‍ട്ടുകള്‍ തന്നെ വായിച്ച് തീര്‍ക്കുവാന്‍ സമയം എടുക്കും. ആശംസകള്‍.......

    ഓ ഒന്ന് കൂടി കെ.ജി.ബി.യെ കുറിച്ചുള്ള ബുക്ക് (ഒരു പഴയ കെ.ജി.ബി.ക്കാരന്‍ രഹസ്യ രേഖകള്‍ മൊത്തം ഫോട്ടോ എടുത്തത് ഒടുവില്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്), ഗാന്ധിയെയും, സുബാഷിനെയും മറ്റും കുറിച്ചുള്ള കമന്റുകളും വരകളും പണ്ടേ വായിച്ചിട്ടുള്ളതാണ്. നെഹ്രു ചേരിചേരാനയം പറഞ്ഞപ്പോഴും റഷ്യയയെ എന്തിന് കൂട്ട് പിടിച്ചു എന്നത് സ്വയം കണ്ടെത്തുമെന്ന് കരുതുന്നു.... ഹോം വര്‍ക്ക് :)

  35. Manoj മനോജ് said...
  36. കശ്മലനോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് എന്റെ ഉത്തരം കൊടുക്കുന്നതില്‍ കുഴപ്പമില്ലെങ്കില്‍ ദാ കേട്ടോളൂ.

    1) ഇന്ത്യാ ചൈനാ യുദ്ധത്തിന്റെ കാരണക്കാരന്‍ ആരാണെന്നാണ് താങ്കള്‍ പറയുന്നത്?

    നെഹ്രു. ചൈനയെ അന്ധമായി വിശ്വസിക്കരുതായിരുന്നു.

    2) ഇന്ത്യയുടെ 65000- സ്ക്വ.കി.മീ. പ്രദേശം ചൈന കയ്യടക്കി വച്ചിരിക്കുന്നത് ശരിയോ തെറ്റോ? അതിനെ പറ്റി സംസാരിക്കാതെ ഇനിയും ഇന്ത്യന്‍ മണില്‍ അവകാശവാദമുന്നയിക്കുന്ന ചൈനയുടെ നടപടി ശരിയോ തെറ്റോ?

    ബ്രിട്ടീഷുകാരാണ് ഇതിന് കാരണം. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം തന്നപ്പോള്‍ അവര്‍ ഔദ്യോഗികമായി വരച്ച മാപ്പില്‍ കാശ്മീരും, ഈസ്റ്റിലെ പല പ്രദേശങ്ങളും ഇന്ത്യയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

    3) അരുണാചല്പ്രദേശ്, സിയാച്ചിന്‍ ഗ്ലേസിയര്‍, ലഡാക്ക്, സിക്കിം എന്നിവയില്‍ ചൈന അവകാശമുന്നയിക്കുന്നത് ശരിയോ തെറ്റോ?
    മുകളിലെ 2ന്റെ ഉത്തരം തന്നെ. സിക്കിം എന്നാണ് ഇന്ത്യയുടെ ഭാഗമാകുന്നത് എന്ന് ഒന്ന് നോക്കുക

    4) ഇന്ത്യ ഈ അവകാശവാദത്തില്‍ എന്ത് ചര്‍ച്ചയാണ് നടത്തേണ്ടത്? അഥവാ എന്ത് സ്റ്റാന്‍ഡ് ആണെടുക്കേണ്ടത്?

    ശക്തമായ നിലപാട് എടുക്കണം. ഒന്നില്ലെങ്കില്‍ ഇവ ഇന്ത്യയ്ക്ക് അല്ലെങ്കില്‍ വിട്ട് കളയുക. അല്ലാതെ ഇങ്ങനെ തൂങ്ങി എത്രകാലം നില്‍ക്കുവാന്‍?

    ഒന്ന് കൂടി ഇന്ത്യയുടെ ഭൂപടം വിദേശിയരുടെ കാഴ്ചപ്പാടില്‍ കണ്ടിട്ടുണ്ടോ?
    http://maps.google.com/maps?hl=en&client=firefox-a&q=india+maps&ie=UTF8&split=0&gl=us&ei=csapStfMI5WzlAej0e3VBg&ll=30.221102,80.332031&spn=32.867942,79.013672&z=4

    https://www.cia.gov/library/publications/the-world-factbook/maps/maptemplate_in.html


    മനോജ്,

    ഞാന്‍ വിശ്വസിക്കുന്നത് സംഘം എന്ന പ്രസ്ഥാനത്തിലാണ്, അതിനെ പറ്റി അതില്‍ വിശ്വസിക്കാനാവശ്യമായ അറിവ് ഉണ്ടെന്നാണെന്റെ വുശ്വാസം, മാത്രമല്ല, അതിനെ പറ്റി പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥി മാത്രമാണു ഞാന്‍.

    ബ്രിക് എന്തെന്ന് അറിയേണ്ട ആവശ്യം ഇത് വരെ വന്നിട്ടില്ല.അന്താരാഷ്ട്ര കരാറുകളെ പറ്റിയോ ഇന്റര്‍നാഷണല്‍ റിലേഷന്‍സിനെ പറ്റിയോ അല്ല അഹ്ങ്കാരി പഠിക്കുന്നത്, അതിനാല്‍ തന്നെ അതിനെ പറ്റി ആഴത്തില്‍ നോക്കേണ്ടതുണ്ടെന്ന് തോന്നിയിട്ടുമില്ല.

    പിന്നെ 2000-ലെ പ്രൈം മിനിസ്റ്റ്രി കമ്മിറ്റി റിപ്പോര്‍ട്ടുകളും ഇന്റര്‍നാഷണല്‍ അഫ്ഫൈയേഴ് റിപ്പോര്‍ട്ടുകളും പഠിച്ചിട്ടു വേണമോ ഇന്ത്യാചൈനാ പ്രശ്നത്തില്‍ ഒരു വാര്‍ത്ത ബ്ലോഗിലിടാന്‍ എന്ന ആശയക്കുഴപ്പത്തിലണ് ഞാനും :)))))))

    നെറ്റ് മുഴുവനും തപ്പി നടക്കാന്‍ ഞാന്‍ ഗൂഗിളൊന്നുമല്ലല്ലോ മാഷേ... ബിജെപിയും 123 എഗ്രിമെന്റും ഗൂഗിളില്‍ സെര്‍ച്ച് ചെയ്തിട്ട് കിട്ടിയത് പുതിയ എഗ്രിമെന്റിനെ പറ്റിയാണ് ദാ നോക്കൂ 123 agreement and BJP

    താങ്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് താങ്കള്‍ തന്നെ ഡോക്യുമെന്റ്സ് തരുന്നതല്ലേ നല്ലത്? അത് എന്നോട് തപ്പിയെടുക്കാന്‍ പറയുന്നതാണോ?
    പിന്നെ കമ്യൂണിസ്റ്റുകള്‍ എതിര്‍ത്തു എന്നത് കൊണ്ടോ താങ്കള്‍ക്ക് ഇഷ്ടമില്ല എന്നത് കൊണ്ടോ ഒരു പാക്ട് അബ്സേര്‍ഡ് ആണെന്ന് വാദിക്കാമോ? (ഇപ്പോഴത്തെ ആസിയാന്‍ കരാറിനേയും എന്‍‌ഡ് യൂസര്‍ എഗ്രിമെന്റിനേയുമൊന്നും ഞാന്‍ അനുകൂലിക്കുന്നില്ല). എന്നാല്‍ താങ്കള്‍ അനുകൂലിക്കുന്നില്ല എന്നത് കൊണ്ട് മേല്പറഞ്ഞ തരം “തറ വേല” എന്ന വാക്കുപയോഗിക്കുമ്പോള്‍ താങ്കളുടെ വാദങ്ങള്‍ ഞാന്‍ അംഗീകരിക്കുന്നില്ല എന്നത് കൊണ്ട് താങ്കളേ ഞാന്‍ “തറ” എന്ന വാക്കുപയോഗിച്ച് സംബോധന ചെയ്യുന്നു എങ്കില്‍ താങ്കള്‍ അതിനെ അംഗീകരിക്കുമോ?

    123 എഗ്രിമെന്റിനു തൊട്ടടുത്ത് തന്നെ റഷ്യയുമായി ഇന്ത്യ ഒരാണവ കരാര്‍ ഉണ്ടാക്കി എന്ന് പത്രത്തില്‍ വായിച്ചിരുന്നു.സെമസ്റ്റര്‍ എക്സാം ആയതു കൊണ്ട് ഡീറ്റെയിത്സ് ഒന്നുമെടുക്കാന്‍ പറ്റിയില്ല :)

    പക്ഷേ അതിനെ പറ്റി ആരും ചര്‍ച്ചിച്ച് കണ്ടില്ല :)

    ഇസ്രായേലിന്റെ ചരിത്രം പോലും അറിയാത്ത താങ്കളോട് പിന്നെ ഗാന്ധിയുടെ കാര്യം എങ്ങിനെ പറഞ്ഞ് തരുവാനാണ്.

    ഇസ്രയേലിന്റെ ചരിത്രം അവിടെ നില്‍ക്കട്ടെ, താങ്കള്‍ പറയൂ,,ഞാനല്ലെങ്കില്‍ മറ്റ് ആര്‍ക്കെങ്കിലുമൊക്കെ മനസിലാകുമല്ലോ!

    പിന്നെ ഞാന്‍ ചോദിച്ചുവല്ലോ? ഈ ഇസ്രയേലുമായുള്ള ഇന്ത്യയുടെ ബന്ധത്തെ ഇത്ര ശൌര്യത്തോടെ എതിര്‍ക്കാന്‍ കാരണമെന്താണെന്ന്? പറഞ്ഞില്ല.
    ഇസ്രയേല്‍ ഇന്ത്യയ്ക്കെതിരായി എന്ത് പ്രവര്‍ത്തനം നടത്തി എന്നതിനാലാണ്? അതോ ഇസ്രയേല്‍ അമേരിക്കയുമായി നല്ല ബന്ധത്തിലാണ് എന്നതാണോ കാരണം? അല്ല അത്ര അറിവില്ലാത്തവനായതിഒനാല്‍ ചോദിച്ചു എന്നേ ഉള്ളൂ...

    എനിക്ക് അറിവില്ല എന്നതിനാലാണോ? താങ്കളെ പോലെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് പഠിക്കാന്‍ സമയം കിട്ടിയില്ല,, ജീവിക്കാനുള്ള പ്രാരാബ്ധവും അക്കാഡമിക് പഠനവുമൊക്കെ ഉണ്ടേ...അതിന്റിടയില്‍ കൂടി “ഇസ്രയേല്‍ ചരിതം” പതിക്കാന്‍ സമയം കിട്ടിയില്ല.

    ഗാന്ധിയുടെ കാര്യം മനോജേട്ടന്‍ പറയണം, എനിക്ക് മനസിലാകുന്ന അത്രയും മനസിലാക്കാമല്ലോ?

    ആരും ജനിക്കുമ്പോഴേ “ഇസ്രയേല്‍ ചരിത്രവും” പഠിച്ചു കൊണ്ടല്ലല്ലോ വരുന്നത്? ഇങ്ങനെ ഒക്കെ അല്ലേ പഠിക്കുന്നത്?




    ചരിത്രവും, ആനുകാലികവും അറിയാത്ത താങ്കളോട് ഒരു ചര്‍ച്ച ചെയ്താല്‍ എന്റെ സമയം പോകുന്നത് മിച്ചം. -അത് സത്യം :))))

    പിന്നെ എന്താണ് തറവേല എന്ന് മനസിലായില്ല? 123 എഗ്രിമെന്റ്? ആസിയാന്‍? ഇതിനെ ഒക്കെയാണ് തറവേല എന്ന് വിവക്ഷിച്ചത്? അപ്പോള്‍ താങ്കള്‍ക്ക് അംഗീകരിക്കാന്‍ പറ്റാത്തതെല്ലാം തറവേലയാണ്? അപ്പോള്‍ എനിക്ക് താങ്കളുടെ അഭിപ്രായത്തോട് യോജിക്കാന്‍ പറ്റുന്നില്ല - താങ്കളുടെ രീതി തന്നെ പ്രയോഗിച്ചോട്ടെ?

    ആനുകാലിക സംഭവങ്ങളെയെങ്കിലും കുറച്ച് കൂടി ഗൌരവത്തോടെ നോക്കുക. അല്ലെങ്കില്‍ ഇത് പോലെ ഒന്നുമറിയില്ല എന്ന് പറയേണ്ടി വരും - ആനുകാലിക സംഭവങ്ങള്‍ അഹങ്കാരിക്ക് വേണ്ടുന്നത് ശ്രദ്ധികകാറുണ്ട് - 2000 കാലഘട്ടം ആനുകാലികമാണെന്ന് തോന്നുന്നില്ല - അഹങ്കാരി അന്ന് 10-ല്‍ പഠിക്കുകയാണേ...അന്ന് “ഇസ്രയേല്‍ ചരിത്രവും” “ആസിയാന്‍ കരാറും” പഠിക്കേണ്ട ആവശ്യം വന്നില്ല!
    പിന്നെ ഞാനിട്ടിരിക്കുന്ന പോശ്റ്റുകളെ സംബന്ധിച്ച് അത്യാവശ്യമായ അറിവുകള്‍ നേടിയിട്ടാണ് പോസ്റ്റിടുന്നത്. അതല്ല എന്ന് ആരെങ്കിലും പറഞ്ഞു തന്നാല്‍ സ്വീകരിക്കാറുമുണ്ട്. അല്ലാതെ “നിനക്ക് വിവരമില്ലെഡേയ്, വിവരമില്ലാത്ത നിന്നോട് ന്സംസാരിക്കാനെനിക്ക് നേരമില്ലെഡേയ്” (ഇതാണല്ലോ ഭംഗ്യന്തരേണ താങ്കള്‍ പറഞ്ഞത്) എന്ന് പറഞ്ഞാല്‍ ഞാനെന്ത് ചെയ്യാന്‍?

    താങ്കള്‍ വസ്തുതകള്‍ കൂട്ടിച്ചെര്‍ത്ത് പറയുക, എന്നിട്ടും അഹങ്കാരി അംഗീകരിച്ചില്ലെങ്കില്‍ ഈ പറഞ്ഞതിനര്‍ത്ഥമുണ്ട്. അല്ലാതെ ഇന്റര്‍നാഷണല്‍ റിലേഷന്‍സിലും ഇസ്രയേല്‍ ഹിസ്റ്ററിയിലുമെല്ലാം പോസ്റ്റ് ഗ്രാജ്വേഷനെടുത്താലേ സംസാരിക്കൂ എന്നുണ്ടെങ്കില്‍ താ‍ങ്കളുടെ വിലയേറിയാ സമയം നഷ്ടപ്പെടുത്താതിരിക്കുക...

    താങ്കളുടെ ഇന്ററസ്റ്റുകളും വിശ്വാസങ്ങളുമല്ല എല്ലാവര്‍ക്കുമുള്ളതെന്ന് മനസിലാക്കുക : എനിക്ക് എന്റേതായ ഇഷ്ടങ്ങളും രംഗങ്ങളുമുണ്ട്. അതില്‍ വരുന്ന കാര്യങ്ങളെ പറ്റിയേ ഞാന്‍ പഠിക്കാറുള്ളൂ...അതില്‍ ഇത് വരെ ഇസ്രയേല്‍ ചരിത്രവും 2000-ലെ പ്രൈം മിനിസ്റ്ററി റിപ്പോര്‍ട്ടുകളും വന്നിട്ടില്ല :)))))))

    പക്ഷേ നമ്മള്‍ ഒരു കാര്യം പറയുമ്പോള്‍ അതിന്റെ ഒരു ഏകദേശ ഐഡിയ മനസ്സില്‍ ഉണ്ടാകണം - പിന്നെ ഞാന്‍ ഈ പോശ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യത്തെ പറ്റി അത്യാവശ്യം അറിവ് ഞാന്‍ നേടിയിട്ടുണ്ടെന്ന് വിശ്വസിക്കുന്നു, (പരിമിതമായ അറിവ്) . ഈ പോസ്റ്റിലോ ബ്ലോഗിലോ എവിടെയും 123 കരാറോ ആസിയാനോ ഇസ്രയേലോ വന്നിട്ടില്ല, അഹങ്കാരി അതിനെ പറ്റ് പറഞ്ഞിട്ടുമില്ല. അപ്പോള്‍ അഹങ്കാരി അതിനെ പറ്റി പഠിച്ചേ ഒക്കൂ എന്ന് നിര്‍ബന്ധം പ്ടിക്കുന്നത് മനസിലായില്ല. അതിനെ പറ്റി ഒക്കെ പറഞ്ഞത് താങ്കളല്ലേ? എനിക്കറിവില്ലാത്തത് അറിയില്ല എന്ന് ഞാന്‍ പരഞ്ഞു : അതിനു താങ്കള്‍ തികച്ചും പരിഹസിക്കയാണ് ചെയ്തത് , സാരമില്ല, അറിവു തികഞ്ഞവനു അറിവില്ലാത്തവരോട് സ്വാഭാവികമാണീ പരിഹാസം.

    കീ വേഡ്സുകള്‍ കൃത്യമായി കൊടുത്താല്‍ എന്തും ഗൂഗിളില്‍ സുഖമായി കണ്ടെത്താം. ഇത് ഞാന്‍ പറഞ്ഞ് തരേണ്ട ആവശ്യമില്ല എന്നറീയാം എങ്കിലും താങ്കളുടെ മറൂപടികള്‍ കണ്ട് പറഞ്ഞ് പോയതാണ്. ഗൂഗിളില്‍ കുറേ പരതിയിട്ട് തന്നെയാണ് കിട്ടിയില്ല എന്ന് പറഞ്ഞത്. അറിയുമോ എന്ന് ചോദിക്കുമ്പോള്‍ യെസ്/നോ രണ്ടും സ്വീകരിക്കാന്‍ തയ്യാറാകണം. അല്ലെങ്കില്‍ അറിഞ്ഞേ പറ്റൂ എന്ന നിലപാടില്‍ “അറിയുമോ?” എന്ന ചോദ്യത്തിനു പ്രസക്തിയില്ല.




    പ്രിയ മനോജ്

    1) താങ്കള്‍ ഉന്നയിച്ച കാര്യങ്ങളും ഈ പോശ്റ്റുമായി പുലബന്ധം പോലുമില്ല.

    2) ഞാന്‍ മുന്‍പേ തന്നെ വ്യക്തമാക്കിയതാണ് - ബിജെപി എന്ന രാഷ്ടീയ കക്ഷിയുടെ രാഷ്ട്രീയ നിലപാടുകളേ പറ്റി അഹങ്കാരിക്ക് അറിവില്ല ,അതിനെ പറ്റി വാഗ്വാ‍ദത്തിനില്ല എന്ന്

    3) ഞാന്‍ സംഘവിശ്വാസിയാണ്. സംഘവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ (എനിക്കറിവുള്ളിടത്തോളം) ഞാന്‍ തയ്യാറുമാണ്.

    4) താങ്കള്‍ക്ക് എതിര്‍പ്പുള്ളാ / യോജിപ്പില്ലാത്ത കാര്യങ്ങള്‍ “തറവേല” എന്ന പോലെയുള്ള പദങ്ങള്‍ ഉപയോഗിക്കുന്നത് ന്യായമോ എന്നോറ്ക്കുക. കാരണം ഈ പറഞ്ഞതൊക്കെ തന്നെ രാഷ്ട്രത്തിലെ ജനങ്ങള്‍ക്കിടയില്‍ തന്നെ തര്‍ക്കവിഷയങ്ങളാണ്. അല്ലാതെ തീവ്രവാദം പോലെ ഒന്നടങ്കം ആള്‍ക്കാര്‍ എതിക്കുന്ന വിഷയങ്ങളല്ല.

    5) ബിജെപിയുടെ “പുറത്ത് പറഞ്ഞാല്‍ ഇന്ത്യക്കാര്‍ തല്ലിക്കൊല്ലുന്ന” വിദേശനയമോ താങ്കള്‍ തറവേല എന്ന് വിവക്ഷിച്ചതെന്തിനെ എന്നോ എനിക്ക് താങ്കളുടെ കമന്റില്‍ നിന്ന് മനസിലായിട്ടില്ല. താങ്കളുടെ അത്രയും അറിവോ വിദ്യാഭ്യാസമോ ഇല്ലാത്തതിനാലാകും. ഒന്ന് വ്യക്തമാക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

    6) ഗാന്ധിയെയും, സുബാഷിനെയും മറ്റും കുറിച്ചുള്ള കമന്റുകളും വരകളും പണ്ടേ വായിച്ചിട്ടുള്ളതാണ്. നെഹ്രു ചേരിചേരാനയം പറഞ്ഞപ്പോഴും റഷ്യയയെ എന്തിന് കൂട്ട് പിടിച്ചു എന്നത് സ്വയം കണ്ടെത്തുമെന്ന് കരുതുന്നു.... ഹോം വര്‍ക്ക് :) തങ്കള്‍ അഹങ്കാരിക്ക് ഹോം അസൈന്മെന്റുകള്‍ തരേണ്ടതില്ല എന്ന് പറഞ്ഞുകൊള്ളട്ടെ.......ചേരിചേരാനയത്തെ പറ്റി അഹങ്കാരിയുടെ അഭിപ്രായം അഹങ്കാരി പറഞ്ഞത് ഹോം വര്‍ക്ക് ചെയ്ത് തന്നെയാണ്. താങ്കളുടെ വാദത്തിന്റെ തെളിവുകള്‍ അഹങ്കാരി ഹോംവര്‍ക്ക് ചെയ്യണമെന്ന് പറഞ്ഞാല്‍ ഒറ്റവാ‍ക്കില്‍ തന്നെ , സ്നേഹത്തോടെ മറുപടി പറയാം : “ സൌകര്യമില്ല”

    7) 2000ത്തിലെ പ്രൈമ്മിനിസ്റ്റര്‍ റിപ്പോര്‍ട്ടുകള്‍ തന്നെ വായിച്ച് തീര്‍ക്കുവാന്‍ സമയം എടുക്കും - തത്കാലം ഇവ അഹങ്കാരിയുടെ പോശ്റ്റുമായോ സംഘവുമായോ അഹങ്കാരിയുടെ ഇന്ററസ്റ്റുകളുമായോ ബന്ധപ്പെടാത്തതിനാല്‍ തപ്പിയെടുത്ത് വായിച്ച് പഠിക്കുവാന്‍ താത്പര്യമില്ല, പ്രത്യേകിച്ച് “വിവരമില്ലാത്തവരോട് സംസാരിക്കാ” താങ്കള്‍ക്ക് നേരമില്ലാത്തഓപ്പോള്‍ :)))




    8) കെജിബിയെ പറ്റി പറഞ്ഞതെന്താ??? കേട്ടില്ല.??? അല്ല കേജിബി രേഖകള്‍ കളവാണ്ണെന്നാണോ പറഞ്ഞ് വരുന്നത്? താങ്കളേ പോലെ “ ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍” അത്രയധികം പാണ്ഡിത്യമില്ലാത്തതിനാല്‍ എനിക്ക് കെജിബി രേഖകള്‍ വായിച്ചുള്ള അറിവേ ഉള്ളൂ...അതിലെ പൊള്ളത്തരങ്ങള്‍ പറഞ്ഞു തരണമെന്ന് (ഒരധ്യാപകന്റെ സ്ഥാനത്ത് നിന്ന് മതി) അപേക്ഷിക്കുന്നു. എനിക്ക് അതിലെ പൊള്ളത്തരങ്ങള്‍ ഒന്നുമേ പുടി കിട്ടിയില്ല!

    9 ) ഇസ്രയേലുമായി ഇന്ത്യ സുഹൃദ്ബന്ധം സ്ഥാപിക്കുന്നതിന്റെ ദോഷങ്ങള്‍, എന്ത് കൊണ്ട് സ്ഥാപിച്ച് കൂടാ എന്ന് കൂടി പറഞ്ഞ് തരണാം പ്ലീസ്....ഞാന്‍ പാര്‍ട്ടി ക്ലാസില്‍ പോയിട്ടില്ലാ‍ാത്തതിനാല്‍ ഇസ്രയേലിനെതിരെ പത്രങ്ങളിലൂടെയും പാര്‍ട്ടി യോഗങ്ങളിലുമുള്ള ആരോപണാങ്ങളേ കേട്ടിട്ടുള്ളൂ...അത് എന്റെ യുക്തിക്ക് അത്ര നിരക്കാത്തതിനാല്‍ ഇസ്രയേലുമായി ഇന്ത്യ സുഹൃദ്ബന്ധം സ്ഥാപിക്കുന്നതിനെ അത്രയ്ക്കങ്ങ് അടച്ചെതിര്‍ക്കുന്നതെന്തിനെന്ന് ഒട്ടുമെ മനസിലായില്ല. ഗൂഗീളില്‍ തപ്പി വായിക്കാനുള്ളാ നേരവുമില്ല, (ജീവിക്കണ്ടേ, തൊഴിലു കൊണ്ട്? :) ) അതിനാല്‍ താങ്കള്‍ക്കാവുമ്പോള്‍ അത് വ്യക്തമാക്കാന്‍ കഴിയുമല്ലോ താങ്കള്‍ എന്നേക്കാള്‍ ഈ വിഷയത്തില്‍ വളാരെയധികം പാണ്ഡിത്യമുള്ള ആളല്ലേ...ദയവായി ഒന്ന് വ്യക്തമാക്കി തരിക

    10 ) ഞാ‍നിടുന്ന പോസ്റ്റുകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അത്യാവശ്യത്തിനു വേണ്ട വിവരങ്ങള്‍ ശേഖരിക്കാറുണ്ട്. താങ്കള്‍ ഉന്നയിച്ച ഒന്നിനും അതുമായി ബന്ധമില്ല.അതിനാല്‍ തന്നെ അതിനെ പറ്റി എനിക്കുള്ള അറിവ് കുറാവാണ്. പിന്നെ താങ്കളുടെ വാ‍ാങ്ങള്‍ക്ക് അഹങ്കാരി തെളിവ് തപ്പിയെറ്റുക്കണമെന്ന് പറയല്ലെ.... അതു പോലെ ഒരു കാര്യം വ്യക്തമാക്കാന്‍ രണ്ട് വര്‍ഷത്തെ പ്രൈം മിനിസ്റ്ററി റിപ്പോര്‍ട്ടുകള്‍ മുഴുവന്‍ കാണാപ്പാഠം പഠിക്കൂ എന്നതു പോലെയുള്ള അബദ്ധങ്ങള്‍ ദയവായി അഹങ്കാരിയോട് പറയരുത് പ്ലീസ്.....

    11) അന്ന് വാജ്പേയി ഒപ്പ് വെച്ച കരാര്‍ ഇന്നത്തെ കരാറായിരുന്ന്വോ മനോജ്? ചക്കയും മാങ്ങയും വരെ ഇറക്കുമതിക്ക് അനുമതി നല്‍കുന്ന കരാര്‍? താങ്കള്‍ തന്നതില്‍ കാണുന്നത് : Mr. Vajpayee of India sealed his country's first agreements with Asean, acceding to the nonaggression treaty and adopting a pact to cooperate in fighting regional terrorism. In the past decade., India's' annual trade with Asean has tripled from about $3 billion to $10 billion. എന്നാണ് (including import and export!)

    കശ്മലനോട് ചോദ്ച്ച ചോദ്യങ്ങള്‍ എനിക്ക് അദ്ദേഹത്തിന്റെ അഭിപ്രായം അറിയുവാനാണ്. ഇതുപോലെ വ്യക്തമായ രീതിയില്‍ അദ്ദേഹം ഉത്തരം തരണാമെന്നാണ് ഞാന്‍ ആഗ്രഹിച്ചതും. അല്ലാതെ ഒന്ന് ചോദിക്കുമ്പോ കയ്യാലപ്പുറത്തെ തേങ്ങ പോലെ അതല്ല ഇതല്ല് മറ്റേതങ്ങനെ അല്ലേ എന്നുള്ളാ ചോദ്യങ്ങള്‍ കേട്ട് മടുത്തു....
    ഇന്ത്യാ ചൈനാ പ്രശ്നങ്ങള്‍ക്കു കാരണം 1998-ല്‍ എന്‍‌ഡി‌എ ഗവണ്മെന്റാണെന്ന അദ്ദേഹത്തിന്റെ വാ‍ാം എനിക്ക് ദഹിക്കാഞ്ഞതിനാല്‍ ചോദിച്ചു എന്ന് മാത്രം. (ഇന്ത്യയില്‍ നിന്ന് അക്സായ് ചിനും പി‌ഒ‌കെയും പോയപ്പോള്‍ എന്‍ഡീ ആയിരുന്നില്ല എന്നാണോര്‍മ്മ....അഹങ്കാരി ഈസ് illiterate in international relations...അല്ലതെന്താ :)))



  37. Manoj മനോജ് said...
  38. ചൂടാകല്ലേ മാഷേ :)
    ഞാനും പാര്‍ട്ടി ക്ലാസ്സുകളോ, അഭ്യാസ ക്ലാസ്സുകളോ അറ്റന്റ് ചെയ്തിട്ടില്ല :)

    പിന്നെ രാഷ്ട്രീയമായി താങ്കള്‍ ബി.ജെ.പി.യിലാണെന്ന് വിചാരിച്ചാണ് അതിനെ പറ്റി പറഞ്ഞത്. ബി.ജെ.പി.യില്‍ പെടുന്നില്ല എങ്കില്‍ അതെല്ലാം മായിച്ച് കളഞ്ഞേയ്ക്കൂ :)

    വാജ്പെയി ഒപ്പിട്ട ആ കരാറിന്റെ പൂര്‍ണ്ണ രൂപം ആ സൈറ്റില്‍ നിന്ന് തന്നെ കിട്ടും. പിന്നെ 10 വര്‍ഷം കൊണ്ട് ഇറക്ക് മതി മാത്രമേ വര്‍ദ്ധിച്ചുവുള്ളൂവെന്ന് കണക്കുകള്‍ തെളിയിക്കുന്നു. അന്ന് ഒപ്പിടുമ്പോള്‍ 1500 ഓളം നെഗറ്റീവ് സാധനങ്ങള്‍ ഉണ്ടായിരുന്നു എന്നാല്‍ 3 വര്‍ഷമായപ്പോഴേയ്ക്കും അത് 500നടുത്തായി കുറഞ്ഞു. ഇപ്പോള്‍ 400ഉം. ഇപ്പോള്‍ ഒപ്പിട്ട കരാറില്‍ അന്നത്തേതിന്റെ പിന്തുടര്‍ച്ചയാണ്. അത് മറ്റൊരിക്കല്‍ വിശദമായി ചര്‍ച്ച ചെയ്യാം.

    ഇന്ത്യ-ചൈന-പാക്കിസ്ഥാന്‍ അതിര്‍ത്തി പ്രശ്നം ഇന്നും ഇന്നലയും തുടങ്ങിയതല്ല. ഇന്ത്യ-ചൈനയുടെയാകട്ടെ അതിന് നൂറ്റാണ്ടുകളുടെ ചരിത്രമാണുള്ളത്. സ്വതന്ത്ര ഇന്ത്യയുടെ കാര്യമെടുത്താല്‍ ബ്രിട്ടണിലെ ചിലര്‍ ഒരു മാപ്പില്‍ വരച്ച് തന്നത് വെച്ചാണ് നാം വാദിക്കുന്നത്. വാദിച്ചാല്‍ മാത്രം പോരാ അത് നേടിയെടുക്കണം. അത് വലിച്ച് നീട്ടിയാല്‍ പ്രശ്നം കൂടുതല്‍ വഷളാവുകയേയുള്ളൂ. വികസനത്തിന് പകരം പ്രതിരോധത്തിന് കൂടുതല്‍ കാശ് മുടക്കേണ്ടി വരും.

    “ഈ പോസ്റ്റിലോ ബ്ലോഗിലോ എവിടെയും 123 കരാറോ ആസിയാനോ ഇസ്രയേലോ വന്നിട്ടില്ല, അഹങ്കാരി അതിനെ പറ്റ് പറഞ്ഞിട്ടുമില്ല.”
    താങ്കള്‍ ഈ പോസ്റ്റില്‍ സൂചിപ്പിക്കുന്ന ചൈന പ്രശ്നം വന്നത് പല കാരണങ്ങള്‍ കൊണ്ടാണ്. അത് താങ്കള്‍ വിചാരിക്കുന്നത് പോലെ നിസ്സാരമായ ഇന്ത്യ-ചൈന പ്രശ്നമല്ല. ഇന്ത്യയുടെ ട്രേഡ് കരാറുകള്‍ [കാര്‍ഷിക മേഖലയിലല്ല, സര്‍വ്വീസ്-നിക്ഷേപക മേഖലകളില്‍]‍, ബ്രിക്ക് കൂട്ട് കെട്ട്, ചൈനയുമായുള്ള സന്ധി സംഭാഷണങ്ങള്‍ എല്ലാം തന്നെ “ചിലരെ” വെകിളി പിടിപ്പിച്ച് കഴിഞ്ഞു. അതിന്റെ പരിണിത ഫലമാണിതെല്ലാം.

    2003ലാണ് (ബി.ജെ.പി.യുടെ ഭരണം) ചൈന സിക്കിമിനെ ഇന്ത്യയുടെ ഭാഗമായി അംഗീകരിച്ചത്. പക്ഷേ അതിന് പകരം ഇന്ത്യ ടിബറ്റിനെ ചൈനയുടെ ഭാഗമായി അംഗീകരിച്ചു കൊടുത്തു.

    അത് കൊണ്ട് തന്നെ ഞാന്‍ ഇപ്പോഴും പറയുന്നു ബോര്‍ഡര്‍ ഇഷ്യുവിനേക്കാള്‍ വിശാലമായ ക്യാന്‍ വാസില്‍ ഇത് ചിന്തിക്കേണ്ടി വരുമെന്ന്.

    പിന്നെ എന്റെ വാദം ശരിയാക്കുവാന്‍ വേണ്ടിയല്ല മറിച്ച് താങ്കള്‍ തന്നെ ആ വിഷയത്തില്‍ കൂടുതല്‍ നോക്കിയാല്‍ സ്ട്രോങ്ങ് ആര്‍ഗ്യുമെന്റ്സ് താങ്കള്‍ക്ക് തന്നെ കിട്ടുമെന്നതിനാലാണ് അങ്ങിനെ പറഞ്ഞത് :)


    മനോജ്,

    ഞാന്‍ ബിജെപിയില്‍ ഇല്ല എന്ന് പറഞ്ഞതിന്റെ അര്‍ത്ഥം ബിജെപിയുമായി ഒരു ബന്ധവുമില്ല എന്നല്ല...

    സംഘവിശ്വാസിയായ ഞാന്‍ സംഘപരിവാര്‍ പ്രസ്ഥാനമെന്ന നിലയില്‍ രാഷ്ട്രീയാനുഭാവം കാട്ടുന്നത് ബിജെപിയോട് തന്നെയാണ്...

    അല്ലാതെ ഞാന്‍ ബ്ലോഗെഴുതുന്നത് ആര്‍.എസ്.എസ്.അനുഭാവിയായാണ്....അല്ലാതെ എനിക്ക് ബിജെപി പ്രാഥമികാംഗത്വം പോലുമില്ല....

    2003-ല്‍ ചൈന സിക്കിമിനെ ഇന്ത്യയുടെ ഭാഗമായി അംഗീകരിച്ചു എങ്കില്‍ അതിനെ ബിജെപിയുടെ ഭരണനേട്ടമായി കാണാന്‍ ഞാന്‍ അംഗീകരിക്കുന്നു. (ടിബറ്റിന്റെ ചൈനയുടെ അവിഭാജ്യ ഭാഗമായി അംഗീകരിച്ചത് നെഹൃവായിരുന്നു എന്നാണെന്റെ ഓര്‍മ്മ. പിന്നീട് ജനതാ/ജനസംഘങ്ങള്‍ എതിര്‍ത്തിരുന്നു എന്നും 2000ങ്ങളില്‍ ബിജെപി ആ എതിര്‍പ്പില്‍ നിന്ന് പിന്നാക്കം പോയി എന്നും.

    അമേരിക്കയേ ഇന്ത്യയുടെ വിശ്വസ്ത സുഹൃത്തായി ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ല എന്ന് ഞാനും അംഗീകരിക്കുന്നു - അവര്‍ ചൈനയെ പോലെ തന്നെ ചിരിച്ച് കൊണ്ട് കഴുത്തറുക്കുന്നവന്മാരാണ്.

    എന്നാല്‍ താങ്കളുടെ അടക്കമുള്ള ഈ ഇസ്രയേല്‍ വിരോധത്തിന്റെ ഹേതുവാണെനിക്ക് മനസിലാകാത്തത്! (ഞാന്‍ നോക്കിയിട്ട് കാരണങ്ങള്‍ രണ്ടാണ് : 1)ഇസ്രയേല്‍ അമേരിക്കന്‍ സഖ്യകക്ഷിയാണ് 2 )ജോര്‍ദന്‍-സിറിയ-അറബ് രാഷ്ട്രങ്ങള്‍ മുതലായവ (പലസ്തീന്‍ പ്രശ്ന്വും) ഇസ്രയേലിനെതിരാ‍ാണ് (പൊതുവില്‍ മുസ്ലീം വികാരവും)

    എന്നാല്‍ മറ്റ് പല രാഷ്ട്രങ്ങളും ചെയ്യുന്നത്ര മനുഷ്യാവകാശ ലംഘനമൊന്നും ഇസ്രയേല്‍ ചെയ്യ്ന്നു എന്ന് കരുതുന്നില്ല (അവര്‍ ചെയ്യുന്നില്ല എന്നോ അവര്‍ ചെയ്യുന്നതൊക്കെ ശരി എന്നോ അല്ല).

    മാത്രമല്ല, ചൈനയെ പോലെ ഒരു ഭീഷണി നിലനില്‍ക്കെ (അതിന്റെ കാരണമെന്തായാലും) ഇന്ത്യയ്ക്ക് പ്രതിരോധരംഗത്തടക്കം ഇസ്രയെല്‍ സഖ്യം ഗുണം ചെയ്യുമെന്നാണെന്റെ കാഴ്ചപ്പാട് (അണ്‍ലെസ് , ഇന്ന് ഇന്ത്യയെ അമേരിക്കയുടെ കിഴാളനാക്കുന്ന എന്‍ഡ്‌യൂസര്‍ പോലെയുള്ളാ അബദ്ധങ്ങളൊന്നും ഇന്ത്യന്‍ ഭരണകൂടങ്ങള്‍ കാട്ടാതിരുന്നാല്‍)

    പിന്നെ ഇന്ത്യാ-ചൈനാ അതിര്‍ത്തി പ്രശ്നം തന്നെയാണ് ഇപ്പോഴത്തേയും അഹങ്കാരിയുടെ പോസ്റ്റിന്റേയും വിഷയം - അതിന്റെ പേറില്‍ മറ്റു ചിലര്‍ നടത്തുന്ന മുതലെടുപ്പുകള്‍ നമ്മുടെ ഈ പരിമിതമായ ചര്‍ച്ചയ്ക്കും മുകളിലാണ് :)

    ബോര്‍ഡര്‍ ഇഷ്യൂ വിനേക്കാള്‍ മുകളില്‍ തന്നെയാണ് ഈ പ്രശ്നം - ഞാനും അംഗീകരിക്കുന്നു...ഭാവിയിലെ ലോകനേത്^രാജ്യങ്ങളിലേക്കുള്ള പ്രവചനങ്ങളില്‍ ചൈനയ്ക്കുള്ളാ എതിരാളിയായ ഇന്ത്യയെ അത്രയ്ക്കങ്ങ് അംഗീകരിക്കാന്‍ ചിഅനയ്ക്ക് മടി കാണും..ദാറ്റ്സ് ആ! :)

    പക്ഷേ അഹങ്കാരിയുടെ പോസ്റ്റിന്റെ പ്രധാന വിഷയം അതല്ല മനോജ്...

    ഇന്ത്യാ-ചൈനാ പ്രശ്നം വരുമ്പോള്‍, നാം, ഇന്ത്യക്കാര്‍ ആരുടെ ഒപ്പമാണ് നില്‍ക്കേണ്ടത്? ഇഷ്യൂ എന്തുമാകട്ടെ, അത് ഇന്ത്യയുടെഭാഗത്തു നിന്നുള്ള അധിനിവേശമൊന്നുമല്ലല്ലോ? അപ്പോള്‍ ഇന്ത്യക്കാര്‍ എന്ന് പേരുമിട്ട് “ദേശാഭിമാഇകള്‍” എന്ന് സ്വയം പുകഴ്ത്തുന്നവര്‍ ചൈനീസ് അനുകൂലം കാട്ടുന്നതില്‍ (അതും എന്ത് രാഷ്ട്രീയത്തിന്റെ പേരിലായാലും ശരി! ചൈനയില്‍ നിലവിലുള്ളത് “ചൈനീസ് പ്രത്യേകതകളുള്ള കമ്യൂണിസ്മല്മാണ്! അതു പോലെ ഇന്ത്യക്ക് വേണ്ടത് ഇന്ത്യന്‍ പ്രത്യെകതകളുള്ളാ കമ്യൂണിസമാണ്”

    ഇവിടെ മറ്റെല്ലാ പത്രങ്ങളിലും ഇത്തരത്തിലുള്ള ഒരു വാര്‍ത്ത വന്നപ്പോള്‍ അതിനെ തമസ്കരിക്കാനും വണ്ണം ചൈനാസ്നേഹം ദേശാഭിമാനിക്ക്?

    എന്തോ, എന്ത് ആദര്‍ശത്തിന്റെ പേരിലായാലും അതംഗീകരിക്കാന്‍ തോന്നിയില്ല....

    വാദിച്ചാല്‍ മാത്രം പോരാ അത് നേടിയെടുക്കണം. -അതെ, പ്രശ്നപരിഹാരം ആവശ്യം തന്നെയാണ്. പ്രത്യേകിച്ച് ഇന്ത്യയ്ക്ക് സൈനീകമായി ചൈനയോട് പിടിച്ച് നില്‍ക്കാന്‍ കഴിയില്ല എന്നുറപ്പുള്ളപ്പോള്‍!

    പക്ഷേ എന്റെ ചോദ്യം സഖാക്കളോടായിരുന്നു : ഇത് വേണമായിരുന്നുവോ? സീനോ-അമേരിക്കന്‍ പ്രശ്നത്തിലോ മറ്റ് അന്താരാഷ്ടപ്രശ്നങ്ങളിലോ കമ്യൂണിസം നോക്കി ചീനയോടൊപ്പം നില്‍ക്കട്ടെ.....ഇന്ത്യയ്കെതിരെ ഉള്ള പ്രശ്നങ്ങളിലും അത് വേണോ??അറ്റ്ലീസ്റ്റ് ചൈന ഇന്ത്യയ്ക്കെതിരെ നടത്തുന്ന അധിനിവേശത്തിലെങ്കിലും? (യു.എന്‍. രക്ഷാസമിതിയില്‍ ഇന്ത്യയ്ക്കായുള്ള പ്രമേയം ചൈന വീറ്റോ ചെയ്തപ്പോള്‍ ഇവിടെ ഒരു കമ്യൂണിസ്റ്റുകാരനും ഒരക്ഷരം മിണ്ടിയില്ല എന്നോര്‍ക്കുക - അത് അമേരിക്കയായിരുന്നുവെങ്കിലോ? :) )



  39. Anonymous said...
  40. China is the biggest threat for India than pakistan

  41. Anonymous said...
  42. Marxists are in fools paradise. Every country respect patriotism even chinese

  43. Manoj മനോജ് said...
  44. “ഇവിടെ മറ്റെല്ലാ പത്രങ്ങളിലും ഇത്തരത്തിലുള്ള ഒരു വാര്‍ത്ത വന്നപ്പോള്‍“
    ആ വാര്‍ത്ത നുണയാണെന്ന് തെളിഞ്ഞത് അറിഞ്ഞിരിക്കുമല്ലോ :) വ്യാജ വാര്‍ത്ത സൃഷ്ടിച്ച ടൈംസ് ഓഫ് ഇന്ത്യ ലേഖകര്‍ക്കെതിരെ കോണ്‍ഗ്രസ്സ് ഗവണ്മെന്റ് കേസ്സ് ഫയല്‍ ചെയ്തിരിക്കുന്നു. പക്ഷേ അതിന് പുറകിലുള്ള യഥാര്‍ത്ഥ മുഖങ്ങള്‍ ഒരിക്കലും പുറത്ത് വരില്ല. പാവം ആ രണ്ട് ലേഖകകര്‍ കുരുതി കൊടുക്കപ്പെടും.

    പിന്നെ ഇസ്രയേല്‍ വിരോധം, അവര്‍ അമേരിക്കന്‍ സഖ്യ കക്ഷി ആയതിനാലല്ല മറീച്ച് അവര്‍ ഒരു രാജ്യത്തെ ഇല്ലായ്മ ചെയ്ത് പുതിയ ഒരു രാജ്യം ഉണ്ടാക്കിയ വഴി ഒന്നു കൊണ്ട് മാത്രമാണ്. അതിന് അവര്‍ ആശ്രയിച്ചത് പെരുപ്പിച്ച ഹിറ്റ്ലര്‍ കൊലപാതക കഥയും. ഗാന്ധി ഇസ്രയേലിനെതിരെ എഴുതിയത് വായിച്ചിട്ടുണ്ടാകുമല്ലോ.

    ഇന്ത്യ-ചൈന-റഷ്യ-ബ്രസീല്‍ സഖ്യം പലരുടെയും ഉറക്കം കെടുത്തും.

    25ആം തിയതി വെള്ളിയാഴ്ചയോടെ ജി8 എന്നത് മാറി ജി20 ആയി. ഇനി ബോര്‍ഡര്‍ ഇഷ്യൂസ് എന്ന് പറഞ്ഞിരുന്നിട്ട് കാര്യമില്ല. അത് ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെടും. സാമ്പത്തിക നേട്ടത്തിന് ഇരു രാജ്യങ്ങള്‍ക്കും അത് ആവശ്യമാണ്. അത് അറിഞ്ഞ് തന്നെയാണ് പോസ്റ്റില്‍ സൂചിപ്പിച്ചിരിക്കുന്ന “അധിനിവേശ” വാര്‍ത്ത വന്ന ഉടനെ ഇന്ത്യ ഗവണ്മെന്റ് അത് നിഷേധിച്ചതും ഇപ്പോള്‍ പത്ര ലേഖകകര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതും.

    നമുക്ക് വേണ്ടത് ഇന്ത്യയെ മുന്നോട്ട് കൊണ്ടു പോകുവാന്‍ കഴിയുന്ന നട്ടെല്ലുള്ള ഭരണമാണ്. അത് കോണ്‍ഗ്രസ്സ് ആയാലും, കമ്മ്യൂണിസ്റ്റ് ആയാലും, ബി.ജെ.പി. ആയാലും ഇനി അവര്‍ മൂന്നും ചേര്‍ന്ന് ഒരു കക്ഷി ആയാലും കുഴപ്പമില്ല. സ്വാതന്ത്ര്യം കിട്ടി 60 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നമ്മള്‍ ഇങ്ങനെയിരിക്കുന്നത് പരസ്പരം ചെളി എറിഞ്ഞിട്ടാണ്. എന്നാല്‍ മറ്റുള്ള രാജ്യങ്ങളെ നോക്കുക. അവിടെ പരസ്പരം ആശയ എതിര്‍പ്പുകള്‍ ഉണ്ടെങ്കിലും രാജ്യത്തിന്റെ ഉയര്‍ച്ചയുടെ അല്ലെങ്കില്‍ സാധാരണ പൌരന്റെ കാര്യം വരുമ്പോള്‍ ഒരുമിച്ചാണ് നില്‍ക്കുന്നത്. ആ കഴിവ് നാം ഇന്ത്യക്കാരും നേടേണ്ടിയിരിക്കുന്നു. എന്നെങ്കിലും നേടുമെന്ന് ആശിക്കാം :)


    അതു ശരി...

    അപ്പോള്‍ ദേശാഭിമാനിക്ക് മാത്രം നേരത്തേ മനസിലായി ആ വാര്‍ത്ത നുണയാണെന്ന്!

    അതെങ്ങനെ ആണു മനോജേട്ടാ? ദേശാഭിമാനിക്ക് ചൈനയില്‍ നിന്ന് നേരിട്ട് ലഭിച്ചതാകുമോ?

    പിന്നെ അന്താരാഷ്ട്രപ്രശ്നങ്ങളില്‍ സാധാരണ പ്രകോപനപരമായ ഒരു വാര്‍ത്ത ഉണ്ടെങ്കില്‍ അതിനെ പരമാവധി മറച്ചു വയ്ക്കാനേ ഗവണ്മെന്റുകള്‍ ശ്രമിക്കൂ എന്നാണ് എന്റെ പരിമിതമായ അറിവ് (താങ്കള്‍ക്ക് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ അപാര അറിവുള്ളതു കൊണ്ട് മറിച്ചാവും അഭിപ്രായം) ...

    പ്രത്യേകിച്ച് ഇന്ത്യസൈനീക ശക്തിയില്‍ ചൈനയുടെ ഏഴയലത്ത് പോലും എത്തില്ല എന്ന് സൈനീകമേധാവികള്‍ തന്നെ വിളിച്ച് പറയുമ്പോള്‍, ഇത്തരം പ്രകോപനങ്ങാള്‍ ജനങ്ങളില്‍ വികാരമുണ്ടാകാതിരിക്കാന്‍ ഭരണാധികാരികള്‍ ശ്രമിക്കും!

    പിന്നെ മന്ത്രിമാര്‍ പറഞ്ഞത് ഒന്ന് ശ്രദ്ധിച്ച് വായിക്കൂ : “ ചൈന അതിര്‍ത്തി ലംഘിച്ചു “ എന്നതല്ല നുണ എനെന്‍ പറഞ്ഞത് - മറിച്ച് ഐടിബിപിക്കാര്‍ക്ക് വെടിയേറ്റു എന്ന വാര്‍ത്തയാണ്!

    പിന്നെ അതിര്‍ത്തി ലംഘനത്തെ പറ്റി മന്ത്രി പരഞ്ഞത് “ ചൈനയുടെ അതിര്‍ത്തില്‍ ലംഘനങ്ങള്‍ മുന്‍‌വര്‍ഷങ്ങളിലേക്കാള്‍ കൂറ്റുതലല്ല” എന്നാണ് - അതായത് ലംഘനമുണ്ട്, മുന്വര്‍ഷങ്ങളേക്കാല്‍ അധികമല്ല എന്ന് മാത്രം! :)

    പിന്നെ അരുണാചലിനേയും സിക്കിമിനേയും ഇന്നും അംഗീകരിക്കാതെ ഒരു കൂട്ടുകെട്ട് :)

    ഇവിടെ പോശ്റ്റ് ഇതിനെ പറ്റി ആയിരുന്നില്ലല്ലോ, ദേശാബഹിമാനി ആ വാര്‍ത്ത കൊടുക്കാഞ്ഞതായിരുന്നില്ലേ പ്രധാനപോയിന്റ്. അതിനെ പറ്റി എന്താണു മനോജേട്ടന്റെ അഭിപ്പ്രായം?

    ആ വാര്‍ത്ത നുണയാണെന്ന് അറിഞ്ഞാണോ? എങ്കില്‍ ഗവണ്മെന്റ് ഒരാഴ്ച കഴിഞ്ഞ് പറഞ്ഞ കാര്യം വാര്‍ത്ത വന്ന അന്ന് രാത്രി തന്നെ തീരുമാനിങ്ക്കാന്‍ ദേശാഭിമാനിക്ക് കഴിഞ്ഞതെങ്ങനെ?




    [മനോജ്]
    നമുക്ക് വേണ്ടത് ഇന്ത്യയെ മുന്നോട്ട് കൊണ്ടു പോകുവാന്‍ കഴിയുന്ന നട്ടെല്ലുള്ള ഭരണമാണ്. അത് കോണ്‍ഗ്രസ്സ് ആയാലും, കമ്മ്യൂണിസ്റ്റ് ആയാലും, ബി.ജെ.പി. ആയാലും ഇനി അവര്‍ മൂന്നും ചേര്‍ന്ന് ഒരു കക്ഷി ആയാലും കുഴപ്പമില്ല. സ്വാതന്ത്ര്യം കിട്ടി 60 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നമ്മള്‍ ഇങ്ങനെയിരിക്കുന്നത് പരസ്പരം ചെളി എറിഞ്ഞിട്ടാണ്. എന്നാല്‍ മറ്റുള്ള രാജ്യങ്ങളെ നോക്കുക. അവിടെ പരസ്പരം ആശയ എതിര്‍പ്പുകള്‍ ഉണ്ടെങ്കിലും രാജ്യത്തിന്റെ ഉയര്‍ച്ചയുടെ അല്ലെങ്കില്‍ സാധാരണ പൌരന്റെ കാര്യം വരുമ്പോള്‍ ഒരുമിച്ചാണ് നില്‍ക്കുന്നത്. ആ കഴിവ് നാം ഇന്ത്യക്കാരും നേടേണ്ടിയിരിക്കുന്നു. എന്നെങ്കിലും നേടുമെന്ന് ആശിക്കാം :)


    [അഹങ്കാരി]

    ഹ ഹ ഹ ഹ ...ഒന്ന് ചിരിച്ചോട്ടെ മനോജേട്ടാ പ്ലീസ്.

    ഇതൊക്കെ മനസില്‍ വച്ചിട്ടാണോ ഞാന്‍ ചൈനീസ് അതിര്‍ത്തി ലംഘന വാര്‍ത്ത ദേശാഭിമാനി നല്‍കുന്നില്ല എന്ന് പറഞ്ഞ ഉടനെ താങ്കള്‍ പൊട്ടിത്തെറിച്ചു കൊണ്ട് ,പോസ്റ്റുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങള്‍ - ബിജെപിയുടെ അമേരിക്കന്‍ ബന്ധം മുതല്‍ ആസിയാന്‍ കരാര്‍ വരെ - വിളിച്ചു ചോദിച്ചത്?

    ഇതൊക്കെ മനസില്‍ വച്ചാണോ ഞാന്‍ ചേട്ടന്‍ ചോദിച്ച വിഷയങ്ങളില്‍ വിശദീകരണം ചോദിച്ചപ്പോള്‍ എന്നെ അറിവില്ലാത്തവനെന്ന് പരിഹസിച്ച് ഒഴിഞ്ഞത്?

    ഇതൊക്കെ മനസില്‍ വച്ചായിരുന്നു എന്റെ പുതിയ പോസ്റ്റില്‍ ആര്‍.എസെസിനേയും ഗുജറാത്തിനേയും വലിച്ചിട്ടത്?

    ദൈവമേ....എനിക്ക് വയ്യ.....

    ഓ...സോറി ഞാന്‍ ഓര്‍ത്തില്ല...ഈ കാര്യങ്ങളൊക്കെ ചില പാര്‍ട്ടികള്‍ക്കെതിരെ ഉള്ള ആരോപണങ്ങള്‍ക്ക് മാത്രമേ ബാധകമാവൂ അല്ലെ? സോറി...ഞാന്‍ ഓര്‍ത്തില്ല!

    (ഭരണത്തില്‍ ഇരിക്കുമ്പോള്‍ സകല തോന്ന്യാസവും കാണിക്കുകയും പ്രതിപക്ഷത്താകുമ്പോള്‍ ഒരു കാര്യവും ചെയ്യാന്‍ സമ്മതിക്കാതെ അക്രമവും സമരമെന്ന പേരില്‍ പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്യുന്ന ചില “പുരോഗമന” കക്ഷികളേ പറ്റി എന്താണഭിപ്രായം മനോജേട്ടാ?)



കമന്റെഴുതണോ??? ദാ ഇവിടെ...