Reading Problems? Click Here


ഒരു ഫാസിസ്റ്റ് ചെരുപ്പും സൂരജിന്റെ കരിനാക്കും...

കഴിഞ്ഞ ഡിസംബറില്‍ ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച (ചിലരെ അമര്‍ഷം കൊണ്ടും ചിലരെ ആഹ്ലാദം കൊണ്ടും മിക്കവരേയും അത്ഭുതം കൊണ്ടും) ഒരു സംഭവമായിരുന്നു മിസ്റ്റര്‍ ജോര്‍ജ്ജ് ബുഷിനു കിട്ടിയ ഷൂവേറ്!

ഒരു രാഷ്ട്രത്തീന്റെ അതിഥിയായി വന്നെത്തിയ ബുഷിനെ, അയാളെത്രയോ തെമ്മാടിയോ ഭീകരനോ ആകട്ടെ, ആ രാഷ്ട്രത്തിന്റെ തലവനു മുന്നില്‍ വച്ച് ഷൂവെറിഞ്ഞ, ഒന്നല്ലല്‍-രണ്ടു വട്ടം എറിഞ്ഞ സെയ്ദി എന്ന അറബ് വംശജനെ ധീരന്‍ എന്നു തന്നെ അഭിനന്ദിക്കേണ്ടി ഇരിക്കുന്നു..

ആ അറബിയെയും അദ്ദേഹത്തിന്റെ പ്രവൃത്തിയേയും അഭിനന്ദിച്ച് കൊണ്ടും വാനോളം പുകഴ്ത്തിക്കൊണ്ടും ധാരാളം ആള്‍ക്കാര്‍ സംസാരിക്കുകയും ലേഖനങ്ങള്‍ ഇറക്കുകയും ചെയ്തിരുന്നു.ആ എറിഞ്ഞ ഷൂസുകള്‍ക്ക് കോടികള്‍ വാഗ്ദാനം ചെയ്യപ്പെടുക തന്നെ ഉണ്ടായി.

ഉള്ള കാര്യം ഉള്ളതു പോലെ പറയണമല്ലോ - കേരളത്തിലേയും മലയാള ബൂലോകത്തേയും കമ്യൂണിസ്റ്റ് സഖാക്കളും ഈ സന്ദര്‍ഭം ശരിക്കും വിനിയോഗിച്ചു (മുതലെടുത്തു എന്ന് നാടന്‍ പ്രയോഗം!)
കെ.ഇ.എന്‍. സഖാവ് ആ ചെരുപ്പുകളുടെ പ്രത്യയശാസ്ത്രത്തെ പറ്റിയും അതെങ്ങനെ ലോകമെങ്ങുമുള്ള അടിസ്ഥാനജനതയുടേയും തൊഴിലാളിവര്‍ഗത്തിന്റേയും (?!) പീഢിതരുടേയും വിമോചനത്തിന്റെ പ്രതീകമാകുന്നു എന്ന് വിശദമായി ലേഖന പരമ്പര തന്നെ എഴുതി.

ബ്ലോഗിലെ സഖാക്കന്മാരും വെറുതെ ഇരുന്നില്ല...ആവേശം അണപൊട്ടി എന്ന് തന്നെ പറയാം...ദാ ഒന്ന് രണ്ട് സാമ്പിള്‍ ഇവിടെ ഞാന്‍ കാണിച്ചിട്ടുണ്ട് (അതിന്റെ കോപ്പിറൈറ്റ് അത് എഴുതിയവര്‍ക്ക് ഉള്ളതാണ്. ആവശ്യമെങ്കില്‍ ലിങ്കും നല്‍കുന്നതാണ്).അതിലൊന്നില്‍ പറഞ്ഞിരിക്കുന്നതു നോക്കൂ - ആ ഷൂസ് ഇറാഖികളുടെ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന്....മറ്റുള്ളവരൂം ഒട്ടും പിന്നിലായിരുന്നില്ല, ഒരു പടി മുന്നിലായിരുന്നു എന്ന് വേണം പറയാന്‍!

(വ്യക്തിപരമായി എന്റെ അഭിപ്രാ‍യത്തില്‍ സെയ്ദിയുടേത് ധീരത തന്നെ ആണ് - ബുഷിനേപ്പോലൊരാള്‍ അതര്‍ഹിക്കുന്നതുമാണ്.എന്നാല്‍ സ്വന്തം രാഷ്ട്രത്തിന്റെ അതിഥിയുടെ സ്ഥാനത്ത് നില്‍ക്കുമ്പോള്‍ തന്നെ അത് ചെയ്തത് ഒരിത്തിരി അനൌചിത്യമായില്ലേ എന്ന ചിന്ത മാത്രം!)

ആ സെയ്ദി ഇപ്പോഴും ജീവനോടെ ഉണ്ട്, ജയിലിലാണെങ്കിലും...രാഷ്ട്രത്തിന്റെ അധികാരിക്കു മുന്നില്‍ വച്ച് രാഷ്ട്രത്തിന്റെ അതിഥിയീ അപമാനിച്ച ആള്‍ക്കും അവിടെ ഒരുവിധം മാന്യമായ വിചാരണ ലഭിച്ചു...

ഈ സംഭവം ഇവിടെ ആയിരുന്നെങ്കിലോ????

ഈ ചിന്തയില്‍ നിന്നായിരുന്നു “അരിവാള്‍-ചുറ്റിക-സെയ്‌ദിയുടെ ചെരുപ്പും...!!!” എന്ന പോസ്റ്റ് എഴുതിയത്. അതില്‍ ഞാന്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിച്ചത് സെയ്ദി വിഷയത്തില്‍ കമ്യൂ‍ണിസ്റ്റുകള്‍ കാട്ടുന്ന ആവേശത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണമായിരുന്നു... (അതു വ്യക്തമല്ലേ, മുസ്ലീം വികാരത്തെ ചൂഷണം ചെയ്ത് ആ സമൂഹത്തിന്റെ വോട്ട്! അത്ര മാത്രം...എന്നാല്‍ ആ ചൂഷണത്തിനു വഴങ്ങാന്‍ മനസില്ലാത്തതിനാലോ ആ ആവേശത്തിനു പിന്നിലെ കള്ളക്കളി വൈകിയെങ്കിലും മനസിലാക്കിയതിനാലോ, ബഹുഭൂരിപക്ഷം ഇസ്ലാമിക സമൂഹവും കമ്യൂണിസ്റ്റുകളുടെ ആവേശത്തെ പരിപോഷിപ്പിച്ച് കണ്ടില്ല. അവര്‍ അവരുടെ സമൂഹത്തിലെ ഒരു ധീരന്റെ പ്രവൃത്തിയെ സ്വയം ആഘോഷിക്കുന്നതാണു കണ്ടത്!)

മറ്റൊരു രാഷ്ട്രത്തില്‍ നടന്ന സംഭവത്തെ, തങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ഒരു സംഭവത്തെ ഇത്രത്തോളം ആഘോഷിച്ച , ആഘോഷിക്കുന്ന കമ്യൂണിസ്റ്റുകള്‍ തങ്ങള്‍ക്കെതിരെ ഉള്ള വിമര്‍ശനത്തെ എങ്ങനെ കാണുന്നു, അതിനോടെങ്ങനെ പ്രതികരിക്കുന്നു എന്നതായിരുന്നു എന്റെ ആ പോസ്റ്റിലെ വിഷയം...സെയ്ദിയുടെ ചെരുപ്പിനെ ആശയാവിഷ്കാരസ്വാതന്ത്ര്യത്തിന്റെയും മറ്റും പ്രതീകമാക്കിയവര്‍ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിനെന്ത് വില കല്‍പ്പിക്കുന്നു എന്നതായിരുന്നു , അതിന്റെ ഒരു ഉദാഹരണം എടുത്തു കാട്ടി എന്റെ ചോദ്യം! പലരും വന്ന് അലമ്പുണ്ടാക്കിയും വിഷയം മാറ്റി ഗോള്‍വള്‍ക്കറുടെ പാളത്താറിനെ പറ്റി പറഞ്ഞതുമല്ലാതെ ഉത്തരം കിട്ടിയില്ല...

അതിന്റെ ഒടുവില്‍ ഞാന്‍ ഒരു ചോദ്യം ചോദിച്ചിരുന്നു : “നാളെ ഒരു ടിബറ്റന്‍ പത്രപ്രവര്‍ത്തകന്‍ ഹുജിന്റാവോയെ ചെരുപ്പെറിഞ്ഞാലും ഇങ്ങനെ തന്നെ പ്രതികരിക്കുമോ ഈ മലയാള മഹാത്മാക്കള്‍! ആവോ! ” എന്ന്. അതങ്ങനെ സംഭവിക്കും എന്ന് കരുതിയൊന്നും ചോദിച്ചതല്ല!

ഇന്ന് രാവിലെ പത്രമെടുത്ത് നിവര്‍ത്തി വായിച്ച് തുടങ്ങിയതും ദാ കെടക്കണൂ...
ചെരുപ്പേറ് ! കമ്യൂണിസ്റ്റുകള്‍ക്കെതിരെ !! അതും കേരളത്തില്‍ !!! പോരാഞ്ഞിട്ട് കേരളത്തിലെ ഹു ജിന്റാവോയ്ക്കെതിരെ !!!!

രാവിലെ കട്ടന്‍ചായയില്‍ അറിയാതെ കീടനാശിനി വല്ലതും കലര്‍ന്നോ എന്നായിരുന്നു ആദ്യം തോന്നിയ സംശയം... ഞാന്‍ സ്വപ്നം കാണുകയല്ല എന്ന് എന്റെ കയ്യിലെ ചായഗ്ലാസിന്റെ ചൂട് ഓര്‍മ്മിപ്പിച്ചിരുന്നതിനാല്‍ വീണ്ടും ഒന്നു കൂടി നോക്കി...

ഒന്നു കൂടി വായിച്ചു...വീണ്ടും വായിച്ചു...അതേ വാര്‍ത്ത സത്യമാണ്....

മാതൃഭൂമിയില്‍ വാര്‍ത്ത ഇങ്ങനെ : “നവകേരളാ മാര്‍ച്ചിനു നേരെ പയ്യന്നൂരില്‍ ചെരിപ്പേറ്”.

ദൈവമേ...അപ്പോള്‍ പ്രതി ആരെന്നുറപ്പ് - ഒന്നുകില്‍ മുസ്ലിം ലീഗ് (യുഡി‌എഫ് എന്ന സാധനം ഇപ്പോ ചത്തോ ഒണ്ടോ ആ ആര്‍ക്കറിയാം!) അല്ലെങ്കില്‍ സംഘപരിവാര്‍!!! (സംഘപരിവാര്‍ ആണെങ്കില്‍ മൊസാദിന്റേയും സി‌ഐ‌എയുടേയും കൈകള്‍ ഇതിനു പിന്നിലുണ്ടാകുമെന്ന് ഉറപ്പ്...അല്ല പിന്നെ...) സംഘപരിവാ‍ര്‍ അജണ്ട നടപ്പാക്കാന്‍ വന്ന പാകിസ്ഥാന്‍‌കാരോ ബ്ലോഗര്‍മാരോ ആകാനും മതി...

വായിച്ചു...വാര്‍ത്ത തുടരുന്നതിങ്ങനെ... "തിരുമേനിയിലെ സജീവ സി.പി.എം പ്രവര്‍ത്തകന്‍ അമ്മണം വീട്ടില്‍ ഷാജി എന്ന ഷൈനു (29) ആണ്‌ ചെരിപ്പെറിഞ്ഞത്‌"... ഈശ്വരാ...കാക്ക മലര്‍ന്നു പറക്കുന്നുവോ!!!

ആ പാവത്തിന്റെ അവസ്ഥ ഓര്‍ത്തപ്പോള്‍ കഷ്ടം തോന്നി...അയ്യാളുടെ കുടുംബത്തെ പറ്റി ഓര്‍ത്തപ്പോള്‍ സഹതാപവും...

ഈ മനുഷ്യന്‍ ജീവനോടെ ഉണ്ടോ??? ഹോ ആശ്വാസം...ജീവനുണ്ട് - “പാര്‍ട്ടി പ്രവര്‍ത്തകരുടെ പിടിയിലായി മര്‍ദ്ദനമേറ്റ ഇയാള്‍ പരിയാരം മെഡിക്കല്‍ കോളേജാസ്‌പത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്” - ബെസ്റ്റ്! പറ്റിയ സ്ഥലത്തു തന്നെയാ എത്തിച്ചിരിക്കുന്നത്.

ഇനി അയാള്‍ക്ക് അല്‍‌ഷിമേഷ്സ് മുതല്‍ എയിഡ്സ് വരെ ആണെന്ന് റിപ്പോര്‍ട്ട് വന്നേക്കാം...

ഇനി ഈ ഷാജിയെ സംഘപരിവാറുകാര്‍ സിപി‌എം വേഷം കെട്ടിച്ച് വിട്ടതാണോ?

നെറ്റില്‍ കയറി ദീപിക, മംഗളം എന്നിവയിലെ വാര്‍ത്ത വായിച്ചപ്പോള്‍ ഒന്ന് ബോധ്യമായി - ഷാജിയുടെ കയ്യില്‍ റാലിയിലേ ബാഡ്ജ് ഉണ്ടായിരുന്നു.ഷാജിയായിരുന്നു സ്വീകരണസ്ഥലത്തേക്കുള്ള വാഹനം അലങ്കരിച്ചത്...

ദീപിക വാര്‍ത്ത ഇവിടെ നല്‍കുന്നു : ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ മൊത്തക്കച്ചവടക്കാരായ കമ്യൂണിസ്റ്റുകള്‍ ഒരു കമ്യൂണിസ്റ്റിനു നല്‍കിയ സ്വാതന്ത്ര്യസമ്മാനം കണ്ടില്ലേ?


ഷാജി മദ്യപിച്ചിരുന്നു എന്ന് എല്ലാ പത്രത്തിലും വാര്‍ത്ത ഉണ്ട്. എന്നാല്‍ മാതൃഭൂ‍മി (മാത്രം!) ഒരു പടി കൂടി മുന്നോട്ട് പോയിരിക്കുന്നു : “...ഷാജി മാനസികവിഭ്രാന്തി കാട്ടിയിരുന്നതായി പാര്‍ട്ടിപ്രവര്‍ത്തകര്‍ പറഞ്ഞു...

പണ്ട് സിപി‌എമ്മിനോടൊന്ന് മുട്ടിയപ്പോ വീരേന്ദ്രകുമാറിന്റെ പെങ്ങളുടെ ചരമവാര്‍ത്ത കൊടുത്തതൊന്നും വീരന്‍ മറന്നു കാണില്ല..അല്ലേ...

നേരത്തേ പറഞ്ഞ ബൂലോകസുഹൃത്തുക്കളുടെ ഒക്കെ ബ്ലോഗില്‍ പോയി നോക്കി - ഷാജിയുടെ എചെരുപ്പ് എന്തിന്റെ പ്രതീകമാണെന്നറിയാന്‍....സംഘപരിവാര്‍ അജണ്ടയുടേയോ ഫാസിസത്തിന്റേയോ വര്‍ഗീയതയുടേയോ നിയോ-നാസിസ (ഇത് ഇതുവരെ കേട്ടിട്ടില്ല, പറയാന്‍ പറ്റില്ല, കമ്യൂണിസ്റ്റല്ലേ!) ത്തിനിന്റെയോ പ്രതീകമാണെന്നുള്ള പ്രത്യയശാസ്ത്ര വിശദീകരണം പ്രതീക്ഷിച്ചു -ഒരെണ്ണത്തിലും (ഇതുവരെ) മിണ്ടാട്ടമേയില്ല. ഒരെണ്ണത്തില്‍ മാത്രം ഇതിനെ പറ്റി ഒരു വാര്‍ത്ത കൊടുത്തിട്ട്ണ്ട് എന്ന് മാത്രം!!!

പ്രിയ കമ്യൂണിസ്റ്റ് സുഹൃത്തുക്കളേ...ഒന്നു പറഞ്ഞു തരൂ...സെയ്ദിയുടെ ഷൂസ് സ്വാതന്ത്ര്യത്തിന്റെയും ആശയപ്രകടനസ്വാതന്ത്ര്യത്തിന്റെയും പ്രതീകമായപ്പോള്‍ ഈ ഒരു കമ്യൂണിസ്റ്റായ ഷാജിയുടെ ചെരിപ്പെങ്ങനെ ഫാസിസ്റ്റ് പ്രതീകമായെന്ന്....സെയ്ദിക്ക് പൂച്ചേണ്ടും സലാമുകളും അഭിവാദ്യങ്ങളും അര്‍പ്പിച്ചവര്‍ തന്നെ ഒരു ഉറച്ച സിപി‌എം പ്രവര്‍ത്തകനായ ഷാജിക്ക് തീവ്രപരിചരണയൂണിറ്റും ബോണസായി ഭ്രാന്തും കൂ‍ടൊരു പോലീസ് കേസും നല്‍കിയതെങ്ങനെ എന്ന്...

(അതോ ചെരിപ്പ് ഫാസിസവും ഷൂ കമ്യൂണിസവും ആണോ???)


പൊതുവില്‍ സെയ്ദിയുടേയും മറ്റും കേസില്‍ കാട്ടിയതും ഇന്നും കാട്ടുന്നതും ഒരു സമൂഹത്തിന്റെ പീഡിതവികാരം ചൂഷണം ചെയ്ത് വോട്ട് നേടാന്‍ മാത്രമുള്ള അടവുനയങ്ങള്‍ അഥവാ നമ്പരുകള്‍ മാത്രമല്ലേ എന്ന്...



നടുക്കഷണം : ഈ പോസ്റ്റിന്റെ തലക്കെട്ടിനെ പറ്റി...അരിവാള്‍-ചുറ്റിക-സെയ്‌ദിയുടെ ചെരുപ്പും...!!!” എന്ന പോസ്റ്റിട്ട സമയത്ത് വെറുതേ നെറ്റില്‍ പരതുന്നതിനിടയില്‍ ഒരു വാര്‍ത്ത കണ്ടിരുന്നു - സെയ്ദിയുടെ വിചാരണയെ പറ്റി...അതിനടിയിലെ കമന്റാണെന്നെ ഹഠാദാകര്‍ഷിച്ചത്...

കുവൈറ്റില്‍ നിന്നുള്ള ഒരു സൂരജിന്റെ കമന്റ്...ദാ നോക്ക് :

എനിക്ക് ഈ കരിനാക്കിലും അറം പറ്റലിലുമൊന്നും വലിയ വിശ്വാസം പോരായിരുന്നു...എന്നാല്‍ ഇപ്പോള്‍ അല്പസ്വല്പം വിശ്വസിക്കേണ്ടിവരും എന്നായിട്ടുണ്ട്...

ഇനി നാളെ ഹു ജിന്റാവോയ്ക്ക് ഏറ് കിട്ടുമോ ആവോ!!!


അപ്ഡേറ്റ് : (ലിങ്ക് തന്ന അനോണിക്ക് നന്ദി..)

ഈശ്വരാ....ഹു ജിന്റാവോയ്ക്ക് ഏറ് കിട്ടുമോ എന്ന് എഴുതിയിട്ടപ്പോള്‍ ഞാന്‍ ഇത്രയും പ്രതീക്ഷിച്ചില്ല....ഹു ജിന്റാ‍വോയ്ക്ക് കിട്ടിയില്ലേലും ചൈനീസ് പ്രധാ‍നമന്ത്രി ആയ വെന്‍ ജിയാബൊയ്ക്ക് കിട്ടി!!!

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ വച്ചാണ് ഒരു ചെറുപ്പക്കാരന്‍ ഷൂവെറിഞ്ഞത്...കൊണ്ടില്ല....ആ എറിഞ്ഞവന്റെ ഭാഗ്യം - ഇംഗ്ലണ്ടായത്...ചുരുങ്ങിയത് ജീവനെങ്കിലും തിരീകെ കിട്ടും...

ഫാസിസ്റ്റുകള്‍ ഇവിടം കൊളം തോണ്ടും....എന്റെ സ്റ്റാ‍ലിന്‍ മുത്തപ്പാ...ഇനി എന്തൊക്കെ കാണണം!

എന്തോ, കമ്യൂണിസ്റ്റ് വ്യാകരണ വിശാരദരൊന്നും ഇതില്‍ പ്രതിഷേധിച്ചു കണ്ടില്ല....അല്ല, എങ്ങനെ മിണ്ടും! ഒരു ചെരുപ്പിനെ സ്വാതന്ത്ര്യപ്രതീകമായി പ്രതിഷ്ഠിച്ച് നാവു വായിലേക്കിടുന്നേനു മുന്‍പല്ല്ലേ ഈ പന്ന ഫാസിസ്റ്റുകള്‍ പണി പറ്റിച്ചത്...ഇതില്‍ പ്രതിഷേധിച്ചാല്‍ നമ്മുടെ തനിനിറം നാ‍ട്ടാരറീല്ലേന്ന്...മിണ്ടായിരിക്കണേണ് ബുദ്ധി.....
ഇതൊക്കെ കണ്ടപ്പോള്‍ അഹങ്കാരിക്ക് ഒരു പഴഞ്ചൊല്ലാണോര്‍മ്മ വന്നത് :

താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ.....
( നേരത്തേ അഭിനന്ദിച്ചപ്പോ ഓര്‍ത്തില്ല ഫാസിസ്റ്റുകള്‍ക്കും ചെരിപ്പുണ്ടെന്ന്....)


വാല്‍ക്കഷണം : വ്യക്തിപരമായി പറയട്ടെ...ഈ ഏറ് പരിപാടിയോട് എനിക്ക് അശേഷം താത്പര്യമില്ല-അത് ആരെറിഞ്ഞാലും...സെയ്ദി ആയാലും കമ്യൂണിസ്റ്റുകാരനായാലും ഇനി സംഘപരിവാറുകാരനായാലും...പ്രത്യേകിച്ച് ചെരിപ്പ് കൊണ്ടുള്ള ഏറ്...പിന്നെ ഇതിപ്പോ എന്താ‍ പറയുക,താന്‍ വിതച്ചത് താന്‍ തന്നെ കൊയ്യുന്നു...സെയ്ദിയുടെ ഷൂവിനെ സ്വാതന്ത്ര്യപ്രതീകമായി വിവരിച്ചവരുടെ അനുയായി ആയ ഷാജിയുടെ മനസിലും ചെരുപ്പേറ് സ്വാതന്ത്ര്യത്തിന്റെയും ആശയപ്രകാശനത്തിന്റെയും മാ‍ര്‍‍ഗ്ഗമായിരുന്നിരിക്കണം!

നാളത്തെ പത്രത്തില്‍ വരാന്‍ സാധ്യത ഉള്ള മറ്റൊരു വാര്‍ത്ത : ആ ചെരിപ്പിനു പിന്നില്‍ അമേരിക്കയുടെ ഗൂഢഫാസിസ്റ്റ് സാമ്രാജ്യത്വ താത്പര്യം” - സ: ഇ.പി. വിജയരാഘവന്‍ (പറഞ്ഞ് കൂടായ്കയില്ല, പണ്ട് ഹര്‍ത്താലിനെ പറ്റിയുള്ള വാര്‍ത്ത അമേരിക്കയുടെ താത്പര്യമാന്ന് പറഞ്ഞ കക്ഷികളുള്ള നാടാ ഇത്...)



ചേര്‍ത്ത് വാ‍യിക്കൂ : 'രാമ(വാനര?)സേന'യ്ക്കു നേരെ ചെരുപ്പെറിയുമ്പോൾ




PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

49 അഭിപ്രായങ്ങൾ:


    “മറ്റൊരു രാഷ്ട്രത്തില്‍ നടന്ന സംഭവത്തെ, തങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ഒരു സംഭവത്തെ ഇത്രത്തോളം ആഘോഷിച്ച , ആഘോഷിക്കുന്ന കമ്യൂണിസ്റ്റുകള്‍ തങ്ങള്‍ക്കെതിരെ ഉള്ള വിമര്‍ശനത്തെ എങ്ങനെ കാണുന്നു, അതിനോടെങ്ങനെ പ്രതികരിക്കുന്നു എന്നതായിരുന്നു എന്റെ ആ പോസ്റ്റിലെ വിഷയം...സെയ്ദിയുടെ ചെരുപ്പിനെ ആശയാവിഷ്കാരസ്വാതന്ത്ര്യത്തിന്റെയും മറ്റും പ്രതീകമാക്കിയവര്‍ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിനെന്ത് വില കല്‍പ്പിക്കുന്നു എന്നതായിരുന്നു , അതിന്റെ ഒരു ഉദാഹരണം എടുത്തു കാട്ടി എന്റെ ചോദ്യം! പലരും വന്ന് അലമ്പുണ്ടാക്കിയും വിഷയം മാറ്റി ഗോള്‍വള്‍ക്കറുടെ പാളത്താറിനെ പറ്റി പറഞ്ഞതുമല്ലാതെ ഉത്തരം കിട്ടിയില്ല...”

    സെയ്ദിയുടെ ഷൂസിനേയും ഇങ്ങ് ഷാജിയുടെ ചെരിപ്പിനേയും പിന്നെ കുറേ വരട്ടു തത്വവാദങ്ങളേയും പറ്റി ഒരു അഹങ്കാരചിന്ത....



  1. Manoj മനോജ് said...
  2. കോട്ടയത്ത് കുപ്പിയെങ്കില്‍ പയ്യന്നൂരില്‍ ചെരുപ്പ്. “വെള്ളമടിച്ച് മര്യാദകേട് കാണിക്കരുത്” എന്ന് കോട്ടയത്ത് പറഞ്ഞത് പോലെ പയ്യന്നൂരും പറയാം.

  3. Anonymous said...
  4. Isn't this close? Instead of President, prime minister.

    http://www.nytimes.com/2009/02/03/world/asia/03shoe.html?ref=world

    :)


    അനോണീ...
    ഇതാ പറേണെ പഴഞ്ചൊല്ലില്‍ പതിരില്ല എന്ന്

    താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ.....

    ( നേരത്തേ അഭിനന്ദിച്ചപ്പോ ഓര്‍ത്തില്ല ഫാസിസ്റ്റുകള്‍ക്കും ചെരിപ്പുണ്ടെന്ന്....)


    ഏതായാലും ലിങ്കിനു നന്ദി കേട്ടോ...അത് കൂടി ഉള്‍പ്പെടുത്തി പോസ്റ്റ് ഞാനൊന്ന് അപ്ഡേറ്റ് ചെയ്ത്തു കേട്ടോ



  5. Rejeesh Sanathanan said...
  6. അഹങ്കാരി ഇപ്പോഴാണ് യഥാര്‍ത്ത അഹങ്കാരിയായത്..........മനുഷ്യനെ ചുട്ടുകൊല്ലുന്നവര്‍ക്കെതിരെ ശബ്ദിക്കാന്‍ ‘ജന്മമെടുത്തവര്‍‘ ഈ വിഷയത്തെ പറ്റി മിണ്ടില്ല എന്നുറപ്പ്. കാരണം ചുട്ട് കൊല്ലുന്ന കേസ് മാത്രമേ അവരെടുക്കൂ....അതും പ്രതി സ്ഥാനത്ത് തങ്ങളുടെ പാര്‍ട്ടിക്കാരല്ല എന്നുറപ്പുണ്ടെങ്കില്‍ മാത്രവും...........

    ചൂട് വാര്‍ത്ത: ഷാജി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായാല്‍ ഉടനെ ബ്ലോഗ് തുടങ്ങുന്നത്രെ...ബ്ലോഗിന്‍റെ പേരും നിശ്ചയിച്ചു. “എന്നെ മൃതപ്രായനാക്കിയ എന്‍റെ സ്വന്തം പാര്‍ട്ടിക്കെതിരെ...”:)

  7. അങ്കിള്‍ said...
  8. Tracking

  9. മറുപക്ഷം said...
  10. രാവിലെ കൃത്യമായി ശോധനയുണ്ടായില്ലേലും അതു കേന്ദ്രാവഗണനയേന്ന് പറയുവാൻ ശീലിച്ചവർ ആണ്‌...

    മുസ്തക്കിറിന്റെ ചെരിപ്പിനെ ഉമ്മവെക്കുവാൻ വെമ്പുന്നകൂട്ടർക്ക്‌ പക്ഷെ ഇവിടെ അഴിമതിയാരോപണം പേറി കോടതിയിൽ കേസുമായി നടക്കുന്ന നേതാവിനെതിരെ ചെരിപ്പെറിഞ്ഞവനെ തല്ലിയോടിക്കുന്നു...അവിടെ ആകാം ഇവിടെ ആകരുത്‌...കൊള്ളാം.ആ ചെരിപ്പ്‌ ഇനിയും സ്വബോധം നഷ്ടപ്പെട്ടിട്ടില്ലാത്തവന്റെ പ്രതികരണം ആണ്‌.ആ ചെരിപ്പ്‌ പിണറായിക്കുനേരെ അല്ല അതു ഇനിയും ലജ്ജയില്ലാതെ സിന്ദബാദ്‌ വിളിക്കുകയും പത്തോനൂറൊ കൈകൂലിവാങ്ങിയവരെ തെരുവിൽ ഇട്ട്‌ അവഹേളിച്ച്‌ ചെരിപ്പുമാലയണിയിക്കുകയും ചെയ്യുന്നവർക്ക്‌ നേരെ ആകാനാണ്‌ സാധ്യത..
    മാർക്കിസ്റ്റുകാർക്ക്‌ അല്ലേലും ബുദ്ധിവരുവാൻ ഉച്ചയാകണം...

  11. Anonymous said...
  12. അഹങ്കാരീ, നല്ല പോസ്റ്റ്‌.നവ കേരള യാത്രയുമയി ബന്ധപ്പെട്ടു ഒന്നുരണ്ടു കാര്യങ്ങൾ കൂടി പറയട്ടെ. പിണറായിയെ പ്രതിരോധിക്കൻ വേണ്ടി എത്ര പേരാണു അപഹാസ്യമായ രീതിയിൽ രംഗത്തു വന്നിരിക്കുന്നത്‌. ജയരാജനും മന്ത്രി സുധാകരനും ഒക്കെ തങ്ങളുടെ പതിവു ഭാഷാപ്രയോഗവുമായി അരങ്ങു തകർക്കുന്നു-പിണറായി ആണു പാർട്ടി, പാർട്ടി ആണു പിണറായി എന്നൊക്കെയുള്ള ലൈനിൽ. എന്നാൽ സഹതാപം തോന്നിയത്‌ എം. എം. ലോറൻസിനെ പോലെയുള്ള നേതാക്കൾ പെടുന്ന പാട്‌ ടി വി യിൽ ഒക്കെ കാണുമ്പോഴാണ്‌.

    തങ്ങൾ കോടതിയെ വെല്ലുവിളിക്കും, സി ബി ഐ യെ തള്ളിപ്പറയും, പക്ഷെ മറ്റുള്ളവർക്കെതിരാകുമ്പോൾ ബഹുമാനപ്പെട്ട കോടതിയും സമർത്ഥരായ സി ബി ഐ യും.

    അതേ പോലെ ഒരാളുടെ മേൽ കുറ്റം ആരൊപിക്കപെട്ടാൽ കോടതി വിചാരണ ചെയ്തു ശിക്ഷ വിധിക്കുനതു വരെ അയാൾക്കെതിരെ ഒരക്ഷരം പോലും ആരും പറയരുത്‌ എന്ന നിയമവും ഞങ്ങൾ നടപ്പാക്കുന്നു. ഈ പ്രശ്നങ്ങൾ കഴിയുമ്പോൾ ഞങ്ങൾ അതു പിൻവലിക്കും
    (അല്ലെങ്കിൽ ഞങ്ങൾ കുഴയും - ഒരു പാടു സമരങ്ങൾ മുടങ്ങിപ്പോകും).

    ഇന്നലെ പിണറായി മാധ്യമങ്ങൾക്കെതിരെ പ്രതികരിച്ച രീതി എങ്ങനെയായിരുന്നു? കേരള ചരിത്രം തന്നെ മാറ്റിക്കുറിക്കുന്ന ഒരു സംഭവമായ തന്റെ യാത്രയെ മാധ്യമങ്ങൾ ഗൗരവത്തിൽ കാണാത്തതിലയിരുന്നു സഖാവിനു ദേഷ്യം.
    ഒന്നു ചോദിച്ചൊട്ടേ സഖാവേ, ഇലക്ഷൻ അടുക്കുമ്പോൾ കേരളത്തിൽ നടക്കുന്ന കാക്കത്തൊള്ളായിരം ജാഥകളിലൊന്നു മാത്രമല്ലേ ഇതും? ഇത്തരമൊരു ജാഥയെ സ്വന്തം പാർട്ടിക്കുള്ളിൽ നിന്നു തന്നെ ഒരു ഉന്നത നേതാവ്‌ എതിർക്കുന്നതു തന്നെയല്ലേ ജാഥയേക്കാൾ വലിയ വാർത്ത?
    പിണറായിക്കുള്ളിലെ സ്വേഛാധിപതിയും മാടമ്പിയും തന്നെയായിരുന്നു ഇന്നലത്തെ പത്രസമ്മേളനത്തിൽ പുറതു വന്നത്‌. സി പി എം സമീപ കാലത്തായി കാണിച്ചു കൊണ്ടിരിക്കുന്ന അസഹിഷ്ണുതയുടേയും തങ്ങൾക്കു സ്വീകാര്യമല്ലാത്തതിനെ സംഹരിക്കുകയെന്ന ജനാധിപത്യ വിരുദ്ധ നിലപാടുകളുടെയും നേർക്കാഴ്ച.

  13. ഞാന്‍ കശ്മലന്‍ said...
  14. അഹന്കാരിക്ക് പ്രവചനം വഴങ്ങുമോ ?
    വാര്‍ത്ത ആദ്യം പേപ്പറില്‍ കണ്ടപ്പോള്‍ വിചാരിച്ചു അഹങ്കാരി പറഞ്ഞത് തന്നെ സംഭവിച്ചല്ലോ എന്ന് .
    തുര്‍ക്കിയില്‍ ആ ചെരുപ്പ് കമ്പനിയുടെ നല്ല കാലമായിരുന്നത്രേ . ഇനി ബാറ്റ കമ്പനി കും ഇത് പോലെ ഓര്‍ഡര്‍ കിട്ടുമോ ആവോ ?
    പക്ഷെ അഹന്കാരീ ബുഷിനോട് കാണിച്ച ദയ പാവം പിണറായി യോടും കാണിച്ചൂടെ .. അടിയന്തരാവസ്ഥയില്‍ തല്ലു കൊണ്ട് എന്ന് പറയുന്ന സഖാവല്ലേ ??

  15. Thaikaden said...
  16. Koduthaal Kollathum kittum. Halla pinne !!!

  17. Vadakkoot said...
  18. ആ ചെരുപ്പ് ലേലത്തിന് വെയ്ക്കുമോ എന്തോ?

  19. കാവലാന്‍ said...
  20. പ്രത്യയശാസ്ത്രത്തിന്റെ ചെമ്പട്ടുകോണകം ആരു ചുറ്റിക്കൊടുത്തിട്ടും കാര്യമില്ല പിണറായിയുടെ ഊരയ്ക്ക് അതിരിക്കാനുള്ള ഉറപ്പു കാണുന്നില്ല,അഴിയുന്ന മുറയ്ക്ക് ഉടുപ്പിക്കാന്‍ കൂലിയെഴുത്തുകാരും സുധാകരന്മാരും എത്രനാള്‍ പണിയെടുക്കും? പയ്യന്നൂരില്‍ ചെരുപ്പേറ് / ഇടി പ്രതിഫലം! ഇതങ്ങ് തെക്ക് തിരോന്തരത്തെത്തമ്പോഴേയ്ക്കും എന്തൊക്കെ കൊണ്ട് എറിയുമെന്ന് ആര്‍ക്കറിയാം? പ്രതിഫലത്തിന്റെ തോത് ഉയരുകയാണെങ്കില്‍'നവ'കേരളയാത്ര 'ശവ'കേരളയാത്രയാവാന്‍ സാധ്യതയുണ്ട്,അല്ല അങ്ങനെയാണ് യാത്രയുടെ പേരെങ്കില്‍ അതിന്റെ അമരക്കാരനാവാന്‍ എന്തുകൊണ്ടും യോഗ്യന്‍ 'പിണന്‍'തന്നെ.

  21. N.J Joju said...
  22. പ്രതിലോമകരം...ഇങ്ങനെയൊക്കെ എഴുതാമോ.

  23. സുനിൽ കൃഷ്ണൻ(Sunil Krishnan) said...
  24. ബുഷിനെ ചെരിപ്പെറിഞ്ഞവനെ എല്ലാവരും അഭിനന്ദിച്ചു..
    ഇവിടെ ചെരിപ്പെറിഞ്ഞവനു കിട്ടേണ്ടത് കിട്ടി...

    അതാ പറഞ്ഞത് ആളും തരവും നോക്കി എറിയണമെന്നു...ചെരിപ്പേറ് വേണ്ടവനേ അതു കൊടുക്കാവൂ ..അല്ലെങ്കിൽ എന്താ‍കും എന്നു കണ്ടല്ലോ..!

  25. Anonymous said...
  26. കൊള്ളാം അഹംകാരി.
    പിണറായി/ചെരുപ്പായി.


    [മാറുന്ന മലയാളീ..]

    ഷാജിയുടെ ബ്ലോഗിനു അതിലും നല്ല പേര് “നിങ്ങളെന്നെ ഫാസിസ്റ്റാക്കി...” എന്നല്ലേ?

    [മറുപക്ഷം...]

    പക്ഷമില്ലാത്ത പക്ഷഭേദികള്‍ക്കിടയില്‍ സ്വന്തം പക്ഷം പറയാന്‍ ധൈര്യം കാട്ടിയല്ലേ... ആദ്യത്തെ വരി എനിക്ക് ക്ഷ പിടിച്ച് കേട്ടോ

    [അനോണീ...]

    ഇങ്ങനെ പറയാന്‍ തുടങ്ങിയാല്‍ പത്ത് ദാസ് കാപ്പിറ്റലിന്റെ പേജ് വേണ്ടി വരും... :)

    [കശ്മലാ...]
    അഹങ്കാരി ഒരു കൊച്ച് ജ്യോത്സ്യനാണു കേട്ടോ!

    അടിയന്തരാവസ്ഥക്കാലത്ത് അതിലും തല്ലു കൊണ്ടവരു വേറേ ഉണ്ട് മാഷേ...

    [കാവലാന്‍...]

    ആ അവസാന വരി കിടിലം കേട്ടോ

    [ജോജൂ...]

    ഞാന്‍പ്രതിലോമകാരിയല്ല മാഷേ...ഫാസിസ്റ്റല്ലേ...വര്‍ഗീയ ഫാസിസ്റ്റ്!!!

    [സുനിലേ...]
    :)

    [ധൃഷ്ടൂ]

    :)



  27. N.J Joju said...
  28. അതിന്റെയെല്ലാം അര്‍ഥം ഒന്നാണെന്നു താങ്കള്‍ക്കറിയില്ലേ.
    അര്‍ത്ഥം: ഇഷ്ടമില്ലാത്തച്ചി

  29. Mr. K# said...
  30. ഇപ്രാവശ്യം കലക്കി :-) സിഐഎ യുടെ ചാരന്മാരുവല്ലോമായിരിക്കും എറിഞ്ഞത്.

  31. Jith Thomas said...
  32. I got shocked after reading the blog...Have you got some sixth sense?? Yesterday I read in some paper that some one have thrown shoes on Chinese president also..But only after you mentioned it in ur blog.
    Also communist heroes never symbolized it as freedom of expression. Anyway china is the ideal place to live according to them... Right?

  33. ഞാന്‍ കശ്മലന്‍ said...
  34. അടിയന്തരാവസ്ഥയില്‍ തല്ലു ഏറ്റവും കൂടുതല്‍ കിട്ടിയത് RSS kaarkaanu . സംശയമില്ല !!
    പക്ഷെ ആരും കുത്തക ഒന്നും തന്നിട്ടില്ല ആര്‍ക്കും .

  35. ഞാന്‍ കശ്മലന്‍ said...
  36. എന്താ നന്നാവാത്തെ ?
    ഈ കമ്മുനിസ്ടുകാര്‍ നന്നാവുമോ ഈ അടുത്ത് ?
    സദ്ദാം , കുവൈറ്റ് , ഇറാഖ് , palastine എന്ന് പറഞ്ഞു നടന്നിട്ട് എന്തായീ ?
    ജമ്മു കശ്മീരില്‍ രണ്ടു സീറ്റ് ഒരു സീറ്റ് ആയി മാറിക്കിട്ടി .
    ബ്ജ്പി അത് പതിനൊന്നു സീറ്റ് ആക്കി മാറ്റി .
    ഇനിയെങ്ങിലും ജനങ്ങളുടെ പ്രശ്നങ്ങള്‍ സി പി എം എത്റെടുതില്ലെങ്ങില്‍ അവര്‍ ചവറ്റു കുട്ടയില്‍ തന്നെ എത്തും.

    പാലസ്ടീനില്‍ ആയിരങ്ങള്‍ മരിക്കുന്നത് കാനാമെങ്ങില്‍ എന്ത് കൊണ്ട് തൊട്ടടുത്ത ശ്രീലന്കയില്‍ ആയിരങ്ങള്‍ മരിക്കുന്നത് കാണുന്നില്ല ?

  37. :: VM :: said...
  38. കമ്യൂണിസ്റ്റ് കോട്ടയില്‍ നിന്നു തന്നെ ഏറു കിട്ടി, ഇനിയിപ്പം തെക്കോട്ടെറക്കത്തില്‍ എന്തൊക്കെ കളക്ഷന്‍ കിട്ടുമോ ആവോ?

    പിണറായി അല്ലേ ടീം ? അടിയന്തിരാവസ്ഥയോ/144 ഓ പ്രഖ്യാപിച്ചും നവകോരളയാത്ര കണ്ടിപ്പായി നടത്തും....

    ആ പോണപോക്കില്‍ കുറേക്കൂടിയങ്ങ് തേക്കോട്ട് ഇറങ്ങി പോയാല്‍ (ഇന്ത്യന്‍ മഹാ സമുദ്രത്തിലോട്ടേ.. ;)) കേരളം നന്നായേനേ!

  39. Anonymous said...
  40. നല്ല പൊസ്റ്റ്. സിക്കുലര്‍ കൊമ്മുനിസ്റ്റ്കലെ തുരന്നു കനിചതിനു വലരെ നന്നി.

  41. Chullanz said...
  42. അഹങ്കാരീ ഒരു ചെറിയ സംശയം ബുഷിനെ എറിഞ്ഞതു ആതിഥ്യ മര്യാദക്കു ചേറ്‍ന്നതല്ലെങ്കില്‍ പിണറായിയെ എറിഞ്ഞതും അങ്ങനെ തന്നെ അല്ലെ?ഈ എറിഞ്ഞ ആള്‍ ആ ദേശക്കാരന്‍ തന്നയല്ലേ? ഇവന്‍മാരെ ഒക്കെ എറിയാന്‍ പറ്റുന്നിടത്ത്‌ എറിയണം എന്ന ഞാന്‍ പറയുക. അല്ലാതെ സഖാവിനെ ഒക്കെ എറിയാന്‍ അദ്ദേഹത്തിണ്റ്റെ വീട്ടില്‍ പോയി നോക്ക്‌ പുറം ലോകം പിന്നെ കാണില്ല അത്ര മിടുക്കന്‍മാരായ കിങ്കരന്‍മാരുള്ളതാ.. എന്തായാലും ആ വ്യക്തിയുടെ വീട്ടുകാരുടെ കാര്യം പോക്കാ..അറബ്‌ ലോകത്തുനിന്നു കിട്ടിയ സപ്പോറ്‍ട്ട്‌ പോലെ ഒന്നും കേരളത്തിലെ ആരും അയാള്‍ക്കു കൊടുക്കില്ല...കലക്കവെള്ളമുണ്ടെങ്കില്‍ രണ്ടുമീന്‍ പിടിക്കുമെന്നല്ലാതെ ചാണ്ടി-രമേശ്‌-സിദ്ദിഖ്‌ കൂട്ടറ്‍ക്ക്‌ വേറെ പണിയുണ്ട്‌.

  43. Rahul Pallickal said...
  44. http://1.bp.blogspot.com/_OzLOE-vB1MA/SYiEX9AfkMI/AAAAAAAAAFM/RdAWkzu4flk/s1600/unti%2Btled.JPG

  45. Anonymous said...
  46. Dear Friends,
    Do not try to throw anything other than Shoes on Pinangarayi. He has gun and handful of bullets in his bag even at the air travel.Do you remember the story of old Chennai Flight history that great Lavlin


    [ജോജൂ]

    [കുതിരവട്ടന്‍]
    [ജിത്]

    :)


    [കശ്മലന്‍]
    കശ്മലോ ചൂടാകാതെ...കുത്തക ഒന്നും ആരും അവകാശപ്പെട്ടില്ല സുഹൃത്തേ...എന്നാല്‍ അടിയന്തരാവസ്ഥക്കാലത്ത് തല്ലു കൊണ്ടതു കൊണ്ട് എന്ത് പോക്രിത്തരവും കാട്ടാമെന്ന് അഹങ്കാരി വിശ്വസിക്കുന്നില്ല...

    ഇനി ഈ അടിയന്തരാവസ്ഥയിലൂടെ ഇന്ദിര നടപ്പാക്കാനുദ്ദേശിച്ച രഹസ്യ അജണ്ടകളെ പറ്റി ഒന്ന് അന്വേഷിക്കൂ...ഇന്ദിര നിരോധിച്ച സംഘടനകളെ പറ്റിയും....

    പാര്‍ട്ടിയാണോ വ്യക്തിയാണോ വലുതെന്ന്ന്‍ ഇപ്പോള്‍ കമ്യൂണിസ്റ്റുകള്‍ക്ക് തന്നെ തീരുമാനിക്കാന്‍ വയ്യ :)

    അടുത്ത കമന്റ് കൊള്ളാം ട്ടോ! ശ്രീലങ്കയില്‍ നടക്കുന്നത് ആഭ്യന്തര യുദ്ധമാണു സുഹൃത്തേ...നമ്മുടെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റ് രാജ്യങ്ങള്‍ക്ക് കൈ കടത്താന്‍ അവകാശമില്ലാത്തതു പോലെ തന്നെ ആണിത്...ലോകരാജ്യങ്ങള്‍ പലരും മാധ്യസ്ഥത്തിനു ശ്രമിച്ചതാണ്.പിന്നെ ഈ എല്‍‌ടി‌ടി‌ഇക്കാരും മോശമല്ലല്ലോ

    (സിപി‌എം ഏറ്റെടുക്കാത്തതിനു കാരണം മറ്റൊന്നാണു കേട്ടോ ...ഒന്ന് മതന്യൂനപക്ഷങ്ങളുടേ വോട്ടിനു ശ്രീലങ്കന്‍ പ്രശ്നത്തില്‍ സാധ്യത ഇല്ല. ഉള്ളാ ഒരേ ഒരു ഘടകം ഭാഷയാ...അതാണെങ്കില്‍ കേരളാത്തില്‍ പോയിട്ട് തമിഴ്നാട്ട്റ്റില്‍ പോലും അത്ര ക്ലച്ച്ച്ച് പിടിക്കില്ല...പിന്നെന്തിനു വെറുതെ സമയം മെനക്കെടുത്തണാം!)


    [ഇടീ]

    :))


    [ചുള്ളന്‍]

    ഏറിനെ പറ്റിയുള്ള എന്റെ അഭിപ്രായം വാല്‍ക്കഷണമായി ചേര്‍ത്തിട്ടുണ്ട്...നോക്കൂ...



  47. Anonymous said...
  48. നല്ല വിമര്‍ശനം..ആശംസകള്‍..
    ഇനിയും ഇതുപോലുള്ളവ പ്രതീക്ഷിക്കുന്നു.

  49. ഞാന്‍ കശ്മലന്‍ said...
  50. എന്നോട് ചൂടാവേണ്ട ..
    കര്‍ണാടക യില്‍ ബി ജെ പി എം എല്‍ എ കൈക്കൂലി കേസില്‍ പെട്ടത് അഹന്കാരിക്ക് വാര്‍ത്ത അല്ല . ശരി പോട്ടെ , ശ്രീരാമാസേനക്കാര്‍ പെണ്‍കുട്ടികളെ ആക്രമിച്ചപ്പോള്‍ അഹന്കാരി മിണ്ടാതെ ഇരുന്നു , പക്ഷെ അവിടുത്തെ പെണ്‍കുട്ടികളുടെ വേഷ ഭൂഷാദികള്‍ കണ്ടു മലയാളി കളായ അച്ഛനമ്മമാര്‍ ഞെട്ടി !
    കാരണം ആക്കൂട്ടത്തില്‍ മുണ്ടും ബ്ലൌസ് ഉം മാത്രം അണിഞ്ഞിരുന്ന അവരുടെ മക്കളും ഉണ്ടായിരുന്നു .. അവര്‍ മനസ്സാലെ പ്രമോദ് മുത്തലിക്കിനെ നമിച്ചു . അഹങ്കാരീ പ്രതികരിക്കൂ , .
    ഒര്‍ഗനിസര്‍ വാരിക യുടെ മലയാള പരിഭാഷ ആവാതെ പ്രതികരിക്കണം , അല്ലെങ്ങില്‍ ശ്രമിക്കണം .

  51. Anonymous said...
  52. അഹങ്കാരിക്ക് കൂലി നാഗ്പൂരില്‍ നിന്നാണോ? ഇമ്മാതിരി ഒരെണ്ണം എഴുതിയാല്‍ എത്ര രൂപാ കിട്ടും?


    കശ്മലോ...

    ഞാനെവിടെ ചൂടായി മാഷേ...

    ഹതു ശരി...ഇന്ത്യയിലെ അഴിമതികേസു മൊത്തം വാര്‍ത്ത ആക്കാനാണേ അഹങ്കാരീടേ ബ്ലോഗ്ഗ് പോരാതെ വരും...അഹങ്കാരി അഴിമതിക്കേസുകളൊന്നുമല്ലല്ല് വാര്‍ത്ത ആക്കിയത്? ഉവ്വോ? അഴിമതിക്കേസിനു പിന്നാലെ നടത്തുന്ന , അതീന്ന് തലയൂരാന്‍ പെടാപ്പാട് പെടുന്നവരുടേ ചില കയ്യബദ്ധങ്ങളല്ലേന്ന്!

    അല്ല മാഷേ, ഇവിടേ ഈ പോസ്റ്റും, ഈ ശ്രീരാമസേനയും ബിജെപിയും ഒക്കെ തമ്മിലെന്താ ബന്ധം??

    ഇത് ഞാന്‍ പണ്ടേ കാണാറുള്ള അടവാ, ഉത്തരം മുട്ടുമ്പോ സംഘപരിവാറേയ്,ശിവസേനേയ്യ് എന്നൊക്കെ പറാഞ്ഞുള്ള വിഷയം മാറ്റല്‍...

    ഇവിടെ സെയ്ദിയുടേ ചെരുപ്പും തല്ലുകൊണ്ട ഷാജിയുമല്ലേ മാഷേ വിഷയം? ലാവലിന്‍ അഴിമതി പോലുമല്ലല്ല്!??

    ആ അഴിമതിയെ പറ്റി ചര്‍ച്ച ചെയ്യുന്നിടത്ത് പോയി ഈ ബിജെപി അഴിമതിയുടെ കഥ പറ...

    ശ്രീരാമസേനക്കാര്‍ പെണ്ണുങ്ങളെ ആക്രമിച്ചപ്പോ അഹങ്കാരി എന്ത് ചെയ്യണമായിരുന്നു? ഇവിടേ ഇരുന്നു ശക്തമായി പ്രതിഷേധിച്ചാല്‍ മതിയോ?

    ഈ ശ്രീരാമസേനയെ പറ്റി പറയാനുള്ളത് കാണാപ്പുറം നകുലന്‍ വളാരെ ഭംഗിയായി പറഞ്ഞിട്ടുണ്ട് -അതിലധികം പറയാന്‍ അവരെ പറ്റി അഹങ്കാരിക്കൊന്നും അറിയില്ല സുഹൃത്തേ...

    ഈ ശ്രീരാമസേന കഴിഞ്ഞ കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ് സഖ്യത്തില്‍ മത്സരിച്ചതായി വാര്‍ത്തകളില്‍ കണ്ടിട്ടുണ്ടെന്നല്ലാണ്ട്...

    ഏതായാലും സംഗതി നടന്ന് രണ്ട് ദിവസത്തിനുള്ളില്‍ ആ സംഘടനയുടെ തലതൊട്ടപ്പനടക്കം അകത്തായി - ഇവിടെ പിണറായി വിജയനെതിരെ പൊതുതാത്പര്യഹര്‍ജി കൊടുത്തവന്റെ തലയെടുക്കുമെന്ന് പരസ്യമായി പ്രസംഗിച്ച ജയരാജന്‍ നെഞ്ചും വിരിച്ച് നടപ്പുണ്ട് - അറിഞ്ഞിരുന്നോ?

    പിന്നെ അഹങ്കാരി എഴുത്തുന്നത് അഹങ്കാരിയുടെ അറിവിലും ചിന്തയിലും ശരിയെന്ന് തോന്നുന്നവയാണ്. അതില്‍ അഹങ്കാരി വിശ്വസിക്കുന്ന ആദര്‍ശം സ്വാധീനം ചെലുത്താറുണ്ടെന്നത് ശരി തന്നെ - എന്നാല്‍ അഹങ്കാരി എഴുതിയ ഏതെങ്കിലും ഒരു പോസ്റ്റ് ഓര്‍ഗനൈസര്‍ പോയിട്ട് കേസരി വാരികയുടെ പരിഭഹഷ ആയിട്ട് തോന്നിയെങ്കില്‍ ഒന്ന് ക്വോട്ട് ചെയ്തേരെ...

    ശ്രീരാമസേനക്കെതിരെയും പെണ്‍കുട്ടികളുടെ മദ്യ്യപാന സ്വാതന്ത്രയ്ഥ്തിനെതിരെയും കാക്കത്തൊള്ളായിരം പേര്‍ മുറവിളി കൂട്ടുന്നുണ്ടല്ലോ ബ്ലോഗില്‍? പിന്നെന്തിനാ അഹങ്കാരിയും കൂടി?

    ഈ ശ്രീരാമസേനയെ പറ്റി സംഘം പറഞ്ഞതു തന്നെയാണ് അഹങ്കാരീടേം അഭിപ്രായം “ഈ വഴി ശരിയല്ല - പബ്ലിക് വയലന്‍സല്ല, പബ്ലിക് എഡ്യൂക്കേസഹ്നാണു വേഏണ്ടതെന്ന്”

    അത്രത്തോളമില്ലെങ്കിലും ഈ വയലന്‍സെന്നത് ഏറ്റവും അറ്റകൈക്ക് മാത്രമുള്ളാ ഒരു പ്രയോഗമാണെന്നും, അത് ജനതയോടും രാഷ്ട്രത്തോടും പോക്രിത്ഥരം കാട്ടുന്നവന്മാരോട് മ്മതിയെനുമാണ് അഹങ്കാരിയുടെ വിശ്വാസം...

    പെണ്‍കുട്ടികളുടെ പബ് സംസ്കാരത്തോട് അഹങ്കാരിക്ക് ഒരു ശതമാനം പോലും യോജിപ്പില്ല - എന്നാല്‍ അതിനു അബലകളുടെ മേല്‍ കയ്യൂക്ക് കാട്ടണാ ആ കുട്ടിക്കുരങ്ങന്മാരുടെ നേരെ അലറിയാല്‍ അവന്മാരുടെ ലക്ഷ്യം സാധിച്ചു - ജനശ്രദ്ധ നേടി - എന്നതല്ലാതെ എന്ത് ഫലം?

    പിന്നെ ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തരം പോക്രിത്തരം - അതായത് വെറും ചീളുപിള്ളേരോട് തായം കളിക്കണാത് ദോഷമേ ചെയ്യൂ എന്ന് മനസിലാകാതിരിക്കാനും മാത്രം വിഢികളാണു സംഘപരിവാര്‍ എന്ന തെറ്റിദ്ധാരണാ ഒന്നും അഹങ്കാരിക്കില്ല.

    ഇത് നമ്മുടെ എം‌എന്‍‌എസ് താക്കറേ ചേട്ടന്റെ പോലെ വെറും പബ്ലിസിറ്റി സ്റ്റണ്ട് അല്ലാണ്ടെന്താ???അല്ലാതെ സംസ്കാരം സംരക്ഷിക്കാനുള്ളാ വെപ്രാളമാന്നു കരുതിയോ!!! ഇതിപ്പോ സംഘത്തിന്റെ ചെലവില്‍ ഈ സേനക്കാര്‍ക്കു പേരെടുക്കാം! അത്ര മാത്രം!

    ഒരു സംസ്ഥാനത്തെ മൊത്തം ബാധിക്കുന്ന പ്രശ്നത്തില്‍ നിന്നും ചാടി മറ്റേതോസ് സംസ്ഥാനത്തെ ഒരൊറ്റപ്പെട്ട സംഭവത്തിനുമേല്‍ കടിപിടി കൂടാന്‍ തത്കാലം അഹങ്ക്നാരിക്കു മനസില്ല സുഹൃത്തേ...
    അഹങ്കാരിയുടെ പോശ്റ്റുകള്‍ ആരെയെങ്കിലും (വ്യക്തിപരമായി അല്ലാഥെ) വേദനിപ്പിക്കുന്നുണ്ടെങ്കില്‍ അങ്ങ് പൊറുത്തേരെ...

    (ഏതായാലും സഖാക്കന്മാര്ര് മനസറിഞ്ഞ് നന്ദി പറേണുണ്ടാവുമ്ം ഈ മുത്തലിക്കിന്...ആകെ നാറി നിക്കണാ ഈ സമയത്ത് ജനശ്രദ്ധ തിരിച്ച് വിടാന്‍ ഒരു കേസായാല്ല്!) ദാ ഇപ്പോകശ്മലനും കോടികളുടെ അഴിമതിയേയും ജനങ്ങളെ അടിച്ചമര്‍ത്തുന്ന കമ്യൂണിസ്റ്റ് ഫാസിസതേയും മറന്ന് പോയില്ലേ വാനരന്മാരുടെ പിന്നാലെ...




    അവസാന അനോണീ

    അനോണി ബ്ലോഗ് കമ്മീഷനീല്‍ നിന്നാവും അല്ലേ...

    അടിയന്‍ ഉടനെ തന്നെ നാഗ്പൂരില്‍ നിന്നുള്ള കൂലിയെ പറ്റി ഒരു സത്യയ്‌വാങ്ങ്മൂലം സമര്‍പ്പിച്ചോളാമെ...



  53. ഞാന്‍ കശ്മലന്‍ said...
  54. അഹങ്കാരിക്ക് കൂലി നാഗ്പൂരില്‍ നിന്നാണോ? ഇമ്മാതിരി ഒരെണ്ണം എഴുതിയാല്‍ എത്ര രൂപാ കിട്ടും?

    please dont reply to those anonys .FOOLs . Why you waste time on it , ahankaree ??

    YEt tou gave excellent reply to my questions .congratulations ,anyway

  55. ഞാന്‍ കശ്മലന്‍ said...
  56. For lavalin , visit

    http://snclavalin.blogspot.com/

  57. ഞാന്‍ കശ്മലന്‍ said...
  58. കര്‍ണ്ണാടക യിലും തമിഴ്നാട്ടിലും പഠിക്കാന്‍ പോകുന്ന പെണ്‍കുട്ടികളെ പറ്റി ഒരുപാട്‌
    രിപോര്ട്ട്കള്‍ പേപ്പറില്‍ വന്നിരുന്നു . അത് കേടു കേരളത്തിലെ അച്ഛനമ്മമാര്‍ പേടിച്ചിരുന്നു. അവരെ സംഭന്ധിച്ചിടത്തോളം സ്രീരാമാസേന ചെയ്തത് വലിയ കുറ്റമല്ല .
    ചോദിക്കാനും പറയാനും ഒരു മൂത്ത ചേട്ടന്‍ മാര്‍ അവിടെ ഉള്ള പ്രതീതിയെ അച്ഛനമ്മമാര്‍ക്ക് തോന്നിയുള്ളൂ .. മനസ്സ് തുറന്നു ചോദിച്ചാല്‍ കുഞ്ഞമുവേട്ടന്‍ സഖാവും അതെ പറയൂ. അവര്‍ ജന്മത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല , തങ്ങളുടെ മോള്‍ ഇങ്ങനെ ചെയ്യുമെന്ന്.

    So only I put my comments here , not to misuse your copyrighted !! blog

  59. ഞാന്‍ കശ്മലന്‍ said...
  60. ambalappuzhakal aavarthikkaatirikkan Sree rama senayum aavasyamaanu , ennu vargeeyathayode kasmalan


    കശ്മലാ

    തെറ്റിദ്ധരിച്ചതിനു സോരി...

    വര്‍ഗീയത ഉണ്ടെന്നൊന്നും പറജ്ഞ്നേക്കല്ലേ...ഇനിയും ഇവിടെ ജീവിക്കണ്ടേ മാഷേ...

    :) :)



  61. ഞാന്‍ കശ്മലന്‍ said...
  62. എന്താണ് തെറ്റിധാരണ ?
    നേര് പറയാന്‍ സോഷ്യലിസം തന്നെ നല്ലത് . ബ്ലോഗ്കള്‍ സോഷ്യലിസം തന്നെയാണ് സുഹൃത്തേ .സമ പ്രായക്കാരന്‍ ആണെന്ന് കണ്ടതിനാല്‍ മാനസികമായ ഒരടുപ്പം നമ്മള്‍ തമ്മില്‍ ഉണ്ട് . പ്രൊഫൈല്‍ വായിച്ചു


    കശ്മലാ..

    സത്യം പറയാന്‍ സോഷ്യലിസമാണ്‍നു നല്ലത് - എന്നാല്‍ സോഷ്യലിസമെന്നാല്‍ കമ്യൂണിസമോ മാര്‍ക്സിസമോ അല്ല സുഹൃത്തേ...സോഷ്യലിസത്തെ പാര്‍ട്ടി രേഖകളില്‍ മാത്രമേ നടക്കൂ ഈന്ന് പറഞ്ഞുപേക്ഷിച്ചവരാണിന്നത്തെ കമ്യൂണിസ്റ്റുകള്‍.

    ഞാന്‍ ആദ്യം സോഷ്യലിസം ദര്‍ശിച്ചത് ഭഗവദ്ഗീതയിലാണ്...അഹം ബ്രഹ്മാസ്മി -ത്ത്വമസി ചിന്തകളാണ് ഞാന്‍ കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റ്...സമൂഹത്തിലെ എല്ലാവരും - ജാതിമതവര്‍ണവര്‍ഗവ്യത്യാസമില്ലാ‍തെ, അയിത്തം കൊടിമൂത്ത കാ‍ലത്തും തോളൊടു തോള്‍ ചേര്‍ന്ന് ഒന്നിച്ചിരുന്ന് ഭക്ഷണം കഴ്ശിച്ചത് ഹെഡ്ഗേവാറിന്റെ ശാഖകളിലേ കണ്ടിട്ടുളൂ എന്ന് പറര്‍ഞ്ഞത് ഗാന്ധിജിയാണ്!

    സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ളവനും ()സംസ്കാരത്തിലല്ല) മേലേക്കിടയിലുള്ളവനും ഒരു വ്യത്യാസവുമില്ലാതെഒരമ്മ പെറ്റ സഹോദരന്മാരെ പോലെ കെട്ടിപ്പിടിച്ചും ചിരിച്ചും കള്ളിച്ചും നില്‍ക്കുന്നത് ഞാനും ശാഖയില്‍ മാത്രം കണ്ടിട്ടുള്ളാ ഒര് കാര്യമാണ്.

    നേതാക്കന്മാരുടെ പ്രസംഗത്തില്‍ ന്നിന്നും പാ‍ര്‍ട്ടി ക്ലാസുകളില്‍ നിന്നും കെ‌ഇ‌എന്നിനെ പോലെ ഉള്ളവരുടെ ലേഖനങ്ങളില്‍ നിന്നും മാത്രം സംഘത്തെയും അതിന്റെ ആദര്‍ശങ്ങളേയും അറിഞ്ഞിട്ടുള്ളവര്‍ക്ക് ഇതൊക്കെ മനസിലാക്കാന്‍ ഇത്തിരി ബുദ്ധിമുട്ടുണ്ടാകും...

    പാവങ്ങളുടെ പാര്‍ട്ടിയുടെ കേരളാ ഹെഡ്ക്വാര്‍ട്ടേഴ്സ് -എകെജി സെന്റര്‍ സെണ്ട്രലൈസ്ഡ് എസിയായപ്പോള്‍ ആര്‍‌എസ്‌എസിന്റ്നെ അഖിലഭാരതീയ കാര്യാലയമായ നാഗ്പൂരിലെ കാര്യാലയത്തില്‍ ഒരൊറ്റ മുറി മാത്രം - സര്‍സംഘചാലകന്റെ മുറി മാത്രം -എസിയായുള്ളു- അത് തന്നെ രജുഭയ്യക്ക് പാര്‍ക്കിന്‍സണ്‍സ് രോഗമായതിനാല്‍ വച്ചാതും...ഓര്‍ക്കണം ,54ഡിഗ്രയോളം ചൂട് വന്നിട്ട് ചെവിയില്‍ നിന്നും ചോര വരുന്ന സ്ഥലമാണ് നാഗ്പൂരിലെ ഈ കാര്യാലയമിരിക്കുന്ന മോഹിതവാഡെ. ഇന്നും പ്രാന്തപ്രചാരകനും ക്ഷേത്രീയപ്രചാരകനും പോലും ടാക്സിയിലും ട്രെയിനിലെ രണ്ടാംക്ലാസിലും സഞ്ചരിക്കുന്ന സംഘടന...ഭക്ഷണാം സ്വയംസേവകരുടെ വീടുകളില്‍ നിന്നും കഴിക്കുന്നവര്‍....അവരിലാണോ ഒരു ചായക്കായിരം രൂപ വിലയുള്ളാ (പറാഞ്ഞ് കേട്ടതാ) ടാജില്‍ അന്തിയുറങ്ങുന്ന എം‌പിമാരുള്ള തൊഴിലാളിപാര്‍ട്ടി(എന്നവകാശപ്പെടുന്ന)വരിലാണോ ഞാന്‍ സോഷ്യലിസം ദര്‍ശിക്കേണ്ടത്???




    this comment is a technical testing



  63. പാര്‍ത്ഥന്‍ said...
  64. ഈ ബൂലോകത്ത് കരിങ്കണ്ണന്മാരും കരിനാക്കന്മാരും നിറഞ്ഞിരിക്കുന്നു. അടിസ്ഥാനവർഗ്ഗപാർട്ടിയും ഒരു കരിങ്കണ്ണനെ അടുത്തുതന്നെ വളർത്തിയെടുക്കുന്നതാണ്. ഈ കരിങ്കണ്ണന്മാർ കാരണം ആവിഷ്കാരസ്വാതന്ത്ര്യം ഇല്ലെന്നുവന്നാ വേറെന്താ ചെയ്യാ.

  65. ഞാന്‍ കശ്മലന്‍ said...
  66. അതിനു ഞാന്‍ ഒന്നുംപരഞ്ഞില്ലല്ലോ അഹന്കാരീ ...
    അദ്വാനി യുടെ പുസ്തകം ഞാന്‍ വായിച്ചു , അതിലൂടെ മാത്രമേ ഞാന്‍ കാണാന്‍ നോക്കുകയുള്ളൂ സംഘ പരിവാറിനെ . എ കെ ജി യുടെ പുസ്തകത്തിലൂടെ സോഷ്യലിസം ത്തെയും . അത്രമാത്രം .

    ശാഖകളിലൂടെ താന്കളും സോഷ്യലിസം മനസ്സിലാക്കുന്നതില്‍ സന്തോഷം ഉണ്ട് .
    കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ എങ്ങനെ താങ്കളുടെ ആദര്സങ്ങള്‍ ഉത്തമം ആണെന്ന് വ്യക്തമാക്കിയാല്‍ കൊള്ളാമായിരുന്നു.

  67. ഞാന്‍ കശ്മലന്‍ said...
  68. Paarthan enthanu udhesichathu ?


    കശ്മലന്‍

    അദ്വാനിജി ഒരു സ്വയംസേവകനാണ് - എന്നാല്‍ അദ്ദേഹത്തിന്റെ പുസ്തക്കം അദ്ദെഹത്തിന്റെ രാഷ്ട്രീയവീക്ഷണങ്ങളിലൂടെയാണ് - സംഘത്തിന്റെ വീക്ഷണത്തിലൂടെ അല്ല.

    സംഘപരിവാറും സംഘവും തമ്മില്വ്യത്യാസമുണ്ട്- അത് ദീര്‍ഘമായ വിഷയമാണ്.

    പിന്നെ കേരളത്തിന്റെ പ്രത്യേകസാഹചര്യം എന്നതു കൊണ്ട് എന്താണുദ്ദേശിച്ചത്?എന്റെ ആദര്‍ശങ്ങള്‍ ഉത്തമമാണ് -എന്നാല്‍ അതു മമത്രമേ ഉത്തമമായുള്ളൂ എന്ന് ഞാന്‍ പറയില്ല.

    അത് ഏത് സാഹചര്യത്തിലും ഉത്റ്റ്tഅമമാണ്.സ്വയംസേവകത്വം ഒരു സംസ്കാരവും ജീവിതരീതിയുമാണ് -രാഷ്ട്രീയമോ മതപരമോ അല്ല.

    സോഷ്യലിസത്തെ എകെജിയുടെ പുസ്സ്തകത്തില്ല് നിന്നല്ല, ജീവിതത്തില്‍ നിന്നും പഠിക്കൂ...

    ഒരു വ്യക്തി അല്ല ഒരു പ്രസ്ഥനവുമാദര്‍ശവും. ഓരോ വ്യക്തിയുടേയും കാഴ്ചപ്പാടുക്കള്‍ വ്യത്യസ്തമാണ് . ഒരു വ്യക്തിയുടേതും എല്ലാക്കാലത്തേക്കും അവാസാന വാക്കാകാന്‍ സാധ്യവുമല്ല.അത് സംഘമായാലും മാര്‍ക്സിസമായാലും.

    പിന്നെ സംഘത്തെ പറ്റി ഒരു ജനറാല്‍ മനസിലാക്കല്‍ ആണുദ്ദേശിക്കുന്നതെങ്കില്‍ താങ്കള്‍ ഒന്നുകില്‍ ഗുരുജി ഗോള്‍വള്‍ക്കറിന്റെറ്റ് വിചാരധാരയ്യ്യോ മറ്റോ വായിക്കുന്നതാകും നല്ലത്.ബൂലോകത്തിലാണെങ്കില്‍ കാണാപ്പുറം നകുലന്റെ ബ്ലോഗുകളും കൊള്ളാം.(ഈ നകുലന്‍ ഒരു സ്വയംസേവകനല്ല കേട്ടോ, അദ്ദേഹത്തിനു ബിജെപിഅനുഭാവം മാത്രമാണ് . എന്റെ അറിവ് ശരിയെങ്കില്‍ സംഘത്തെ പറ്റി പുറത്ത് നിന്ന് പഠിച്ച വ്യക്തിയാണദ്ദേഹം-ചരിത്രത്തിലൂടെ) എന്റെ അറിവില്‍ ഈ ബൂലോകത്തില്‍ ഉള്ള സ്വയം സേവകന്‍ ഞാന്‍ മാത്രമാണ് - അഥവാ മറ്റാരെങ്കിലും ഉണ്ടെങ്കിലും അവരത് വെളിപ്പെടുഥ്തിയിട്ടില്ല..

    (വെളിപ്പെടുത്തിയാല്‍ നാളെ അവരെ ഒറ്റപ്പെടുത്താനുള്ളാ ആഹ്വാനവും വരും...പിന്നെ മറ്റൊരു കാരണം, സംഘപ്രവര്‍ത്തകരില്‍ സിംഹഭാഗവും അന്നന്നത്തെ അന്നം അന്നന്ന് തേടിപ്പിടിക്കുന്നവരാണ് എന്നതാണ്)

    അതല്ലെങ്കില്‍ താങ്കള്‍ താങ്കളുടെ സംശയങ്ങള്‍ ചോദിക്കൂ, എന്റെ ചെറിയ അറിവില്‍ നില്‍ക്കുന്നതാണെങ്കില്‍ മറുപടി തരാം, ഇല്ലെങ്കില്‍ ആരോടെങ്കിലും ചോദിച്ച ശേഷം മറുപടി തരാം(അതിലൂടെ എന്റെ അറിവും വര്‍ദ്ധിക്കുകയാണല്ലോ!)
    ഈ മുകളിലത്തെ ചോദ്യം വിശദമാക്കിയാല്‍ നന്നായിരുന്നു -ഏതേത് സാഹചര്യങ്ങളിലാണ് എന്നത്.

    പിന്നെ ഒരു സംവാദമാണു ലക്ഷ്യമെങ്കില്‍ ക്ഷമിക്കണം -അതിനു താത്പര്യവും സമയവും ഇപ്പോഴില്ല. അതല്ല , പരസ്പരം ആദര്‍ശങ്ങളെ കൂടുതല്‍ മനസിലാക്കാനൂള്ള ആത്മാര്‍ത്ഥമായ ആഗ്രഹമാണെങ്കില്‍ നമുക്കു സംസാരിക്കാം, പ്രയോജനപ്രദമായ ഒരു ചര്‍ച്ചാ....അല്ലാതെ പരസ്പരം തോല്‍പ്പിക്കാനുള്ളാ സംവാദം കൊണ്ട് രണ്ടു പേരുടേയും സമയവുമൂര്‍ജ്ജവ്വും നഷ്ടം വരുമെന്നല്ലാതെ എന്ത് ഗുണം???

    ആത്മാര്‍ത്ഥമായ ഒരു ചര്‍ച്ച (സംവാദമല്ല) ആണാഗ്രഹിക്കുന്നതെങ്കില്‍ അഹങ്കാരിക്കു പെരുത്ത് സന്തോഷം...



  69. ഞാന്‍ കശ്മലന്‍ said...
  70. OK . I agreed .

  71. ഞാന്‍ കശ്മലന്‍ said...
  72. സന്ഘം എന്ന് കേട്ടാല്‍ എല്ലാവര്ക്കും വെറുപ്പ്‌ തോന്നുന്ന തരത്തില്‍ പല പരിപാടി ആണവര്‍ ഒപ്പിക്കുന്നത് .ശരിയല്ലേ അഹന്കാരീ ?
    ഏറ്റവും വലിയ സാമ്സാകിക സന്ഘട്ന ആയിട്ടും കേരളത്തില്‍ വലിയ സ്വാധീനം ഇല്ല എന്നതാണ് ഞാന്‍ പ്രത്യേക സാഹചര്യം എന്ന് ഉദേശിച്ചത്‌ .
    വികസന കാര്യത്തില്‍ നിങ്ങള്ക്ക് പറയാന്‍ ഉള്ളത് എന്താണ് ?
    മറ്റു പലരും വ്യക്തമായ , പ്രായോഗികമോ , അപ്രായോങികാമോ ആയ കാഴ്ചപ്പാടുകള്‍ മുന്നോട്ടു വെക്കുമ്പോള്‍ ?
    എന്ത് കാരണം കൊണ്ട് മാര്‍ക്സിസം അല്ലെങ്ങില്‍ കോണ്‍ഗ്രസ് നല്ലതല്ല എന്ന് പറയുന്നു ?
    എന്നിരുന്നാലും തന്റെ ആശയം ഉത്തമമം ആണ് , മറ്റുള്ളവരുടെതും ആവാം എന്നാ അഹന്കാരിയുടെ വിശാല മനസ്സിന് അഭിനന്ദനങ്ങള്‍ .


    കശ്മലാ,

    ഞാന്‍ മറുപടികള്‍ തരാം, ഇപ്പോള്‍ മുടിഞ്ഞ തിരക്കാ, സെമസ്റ്റര്‍ പ്രോജക്ടും മറ്റുമായി....ഒരു ദിവസം....നാളെ തരാം....

    പിന്നെ ആദ്യചോദ്യത്തിന്റെ മറുപടിയായി ഞാന്‍ രണ്ടു ബ്ലോഗുകള്‍ സജസ്റ്റ് ചെയ്യുന്നു - കാണാപ്പുറം നകുലന്റെ “കൂസിസം തുറന്നുകാട്ടുന്നു” എന്നതും “ മീഡിയ-സിന്‍-ഇന്‍ഡിക്കേറ്റ്” എന്നതും...

    ഇതില്‍ സംഘത്തെ പുറത്ത് നിന്ന് പഠിച്ചിരിക്കുകയാണ് , ഒപ്പം സംഘത്തിനെതിരായി നടത്തപ്പെടുന്ന കു-പ്രചരണങ്ങളുടെ തീവ്രതയും അതിന്റെ സത്യാവസ്ഥയും...

    അതൊന്ന് വായിച്ച് വെക്കുക...

    പിന്നെ വീണ്ടും വീണ്ടും പറയട്ടെ, ഒരു സംവാദമാണു താന്കള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിനു അഹങ്കാരിക്ക് സമയമോ അതിനും മാത്രം വിവരമോ ഇല്ലെന്നും അത് നമ്മുടെ രണ്ടിന്റേയും സമയം കളയലാകും എനെനും...

    അങ്ങനെഅല്ല എന്നും ആത്മാര്‍ത്ഥമായ അറിയാനുള്ളാ ശ്രമമാണുദ്ദേശമെന്നും കരുതുന്നു...എന്നാ‍ലാകുന്ന രീതിയില്‍ എന്റെ ആദര്‍ശം ഞാന്‍ പറയാം...

    നമസ്കാരം...നാളെ എത്രയും പെട്ടെന്ന് ഞാന്‍ മറുപടി ഇടാം...



  73. Sunith Somasekharan said...
  74. nalla post ... mahabhooripaksham ithonnum ariyathe puram lokathundu ... avare paartikkaar ellaarum yathrakal nadathi naduvodikkunnundu ...

  75. ഞാന്‍ കശ്മലന്‍ said...
  76. ok .
    We should try to learn , unlearn and if needed re learn everything , no ?

കമന്റെഴുതണോ??? ദാ ഇവിടെ...