Reading Problems? Click Here


നിങ്ങള്‍ രക്ഷപ്പെടുന്നില്ലേ???

ഇങ്ങനെ ഒക്കെ നടന്നാല്‍ മതിയോ നിങ്ങള്‍ക്ക്???

ഒന്ന് രക്ഷപ്പെടണ്ടേ???

കേട്ടിട്ടില്ലേ ഡാര്‍വിന്റെ തിയറി???

സര്‍വൈവല്‍ ഓഫ് ദ ഫിറ്റസ്റ്റ് ” എന്ന്? ( സുനീഷിന്റേയും കുറുമാന്റേയും ഫിറ്റ് അല്ല!)

ദാ കണ്ടില്ലേ? ബുദ്ധിമാന്മാര്‍ രക്ഷപ്പെട്ട് പോകുന്നത്??

നിങ്ങളും എത്രയും പെട്ടെന്ന് രക്ഷപ്പെടൂ...ബി ദ ഫിറ്റസ്റ്റ്!!!

(വിദ്യാഭ്യാസം കൊണ്ട് വിവരവും സംസ്കാരവും ഉണ്ടാവണമെന്നില്ല എന്ന് ഇപ്പോള്‍ മനസിലായി!)



ഒരു തമാശയായി എഴുതി വിടാം എന്ന് കരുതിയതാണ് . എന്നാല്‍ സമൂഹത്തില്‍ ഹിന്ദു എന്ന മതത്തിനെതിരെ നടക്കുന്ന പ്രചാരണങ്ങളുടെ ആഴവും ഗുരുതരാവസ്ഥയും മനസിലാക്കി തരുന്ന പരസ്യമാണിത്...

ഒരു മനുഷ്യന്‍ എത്രത്തോളം തെറ്റിദ്ധരിപിക്കപ്പെടുന്നു എന്നതിന്റെ ഉദാഹരണം...

ഒരു മനുഷ്യന്‍ എത്രത്തോളം സാംസ്കാരികമായി അധഃപതിക്കുന്നു എന്നതിനുദാഹരണം...

ഒരാള്‍ക്ക് ഏത് മതത്തിലും വിശ്വസിക്കാനുള്ള ധാര്‍മ്മികവും നീതിപരവുമായ എല്ലാ അവകാശങ്ങളുമുണ്ട്...സ്വന്തം വിശ്വാസങ്ങള്‍ പ്രചരിപ്പിക്കാനുള്ള അവകാശങ്ങളുമുണ്ട്...എന്നാല്‍ എല്ല്ലാ അവകാശങ്ങളും മറ്റൊരുവന്റെ അവകാശങ്ങളുടെ പരിധിക്ക് പുറത്തേ നില്‍ക്കാന്‍ പാടുള്ളൂ...മറ്റൊരാളുടെ അവകാശങ്ങള്‍ ഹനിക്കുന്ന രീതിയിലാകരുത്, ഒന്നും...

ഈ മനുഷ്യന് അദ്ദേഹം വിശ്വസിക്കുന്ന സത്യത്തില്‍ വിശ്വസിക്കാനുള്ള എല്ലാ അവകാശവും ഉള്ളപ്പോള്‍ തന്നെ “ഹിന്ദു മതത്തില്‍ നിന്ന് രക്ഷപ്പെട്ട്” എന്ന വാക്യം പൊതുജനമധ്യത്തില്‍, ഒരു പത്രപരസ്യത്തില്‍ ഉള്‍പെടുത്തുക എന്നത് തീര്‍ത്തും അപലപനീയം തന്നെ ആണ്.അദ്ദേഹത്തിന് ഹിന്ദു മതത്തിന്റെ പോരായ്മകളും തെറ്റുകളും വസ്തുനിഷ്ഠമായി അവതരിപ്പിക്കാനുള്ളാ എല്ലാ അവകാശങ്ങളും ഉള്ളപ്പോള്‍ തന്നെ, ഇത്തരമൊരു പ്രയോഗം തീര്‍ത്തും ഒഴിവാക്കപ്പെടേണ്ടതായിരുന്നു...

എന്നാല്‍ ഇത് അദ്ദേഹത്തിലേക്ക് സന്നിവേശിപ്പിക്കപ്പെട്ട പ്രചാരണത്തിന്റെ ഇഫക്ട് ആണെന്നതിലും എനിക്ക് സംശയമില്ല (ഏതെങ്കിലും അതിബുദ്ധിമാന്‍ സുവിശേഷപ്രചരണത്തിനു കണ്ടെത്തിയ നവീന ആശയവുമാകാം!)...

ഏതായാലും, സുഹൃത്തേ...ഇങ്ങനെ ഇതും വായിച്ച് സമയം കളയാതെ ചെല്ലൂ...പെട്ടെന്ന് പോയി രക്ഷപ്പെടൂ....



വാല്‍ക്കഷണം : “മുസ്ലീം കിഡ്നി ആവശ്യമുണ്ടെന്ന്” പരസ്യം വന്ന നാടല്ലേ, ഇതിനപ്പുറവും പ്രതീക്ഷിക്കാം....മതനിരാസത്തിനായി വാദിക്കുന്ന അഭിനവനേതാക്കളുടെ കണ്ണില്‍ ഇതൊന്നും പെടില്ലല്ലോ! ഇതൊന്നും അവര്‍ക്ക് മതഭ്രാന്തോ മതഭയമോ ഒന്നുമല്ലല്ല്ലോ, വിശ്വാസപ്രചാരണത്തിനുള്ള ജന്മാവകാശം മാത്രമല്ലേ!!!

ഞാനിതെഴുതുന്നതെന്ത് കൊണ്ടെന്ന് ഇനിയും മനസിലായില്ലേ? ഞാന്‍ അത്യന്തം ഭീകരനും മതഭ്രാന്തനുമായ ഒരു ഹൈന്ദവ വര്‍ഗീയവാദി ആ‍യതിനാല്‍ തന്നെ....:)




PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

32 അഭിപ്രായങ്ങൾ:

  1. Anonymous said...
  2. “രക്ഷിക്കപ്പേട്ട്“ എന്നു പറഞ്ഞാല്‍ അത് വേറെ അര്‍ഥമാണെന്ന് പറയാന്‍ ഞങ്ങള് സത്യക്രിസ്ത്യാനികള്‍ക്കറിയാം..

    ‘കൂനന്‍ കുരിശി‘ന്റെ ‘കു’വിനെപ്പറ്റി ശവേഷണം നടത്തി ഡോക്ടറേറ്റ് കൊടുക്കുന്ന സഭയാണ് ഞങ്ങളുടേത്.

    ഈ തീവ്രവാദിക്ക് ആശംസകള്

  3. അപ്പൂട്ടൻ said...
  4. അരുണ്‍,
    ഇതില്‍ നാമറിയുന്നതിലധികം മാനങ്ങളുണ്ടായിരുന്നിരിക്കാം, ജാതിയും ഒരു കാരണമായിരിക്കാം. ഹിന്ദു മതത്തിലെ എന്തില്‍ നിന്നാണ് രക്ഷപ്പെട്ടതെന്നു പറയുന്നില്ലല്ലോ.
    ഇതു പറഞ്ഞുവെങ്കിലും ഇത്തരത്തില്‍ ഗൂഢാര്‍ത്ഥത്തോടെ പറഞ്ഞത്, (അതും സുവിശേഷ പ്രസംഗം ആണെങ്കില്‍ മനസിലാക്കാമായിരുന്നു) ഒരു വിവാഹപരസ്യം കൊടുത്തത്, പ്രതിഷേധാര്‍ഹം തന്നെ.
    ഇയാളെന്നാണാവോ തിരിച്ചു രക്ഷപ്പെടുന്നത്? ആത്മീയവും വിദ്യാസന്പന്നവും ആയ കുടുംബത്തില്‍ വിവാഹം കഴിഞ്ഞതിനുശേഷം വീണ്ടും രക്ഷപ്പെടണമെന്നു തോന്നിയാല്‍ ആ പാവം കുട്ടി വലയുംമല്ലോ. ഓരോ എടാകൂടത്തില്‍ നിന്നും രക്ഷപ്പെട്ട് രക്ഷപ്പെട്ട് ഷഷ്ടിപൂര്‍ത്തി ആകുന്പോഴേക്കും ബാക്ക് ടു സ്ക്വയര്‍ വണ്‍ ആകുമോ?

  5. Thaikaden said...
  6. Pinthirippan shakthikal atakki vaazhunna kaalamalle, ithilum valiyathu pratheekshiykkam. Post nannayittundu.

  7. Manoj മനോജ് said...
  8. “സ്നാനപ്പെട്ട് സ്വതന്ത്ര സഭയില്‍ (ആഭരണം ഉപയോഗിക്കുന്ന)”

    :) :) :)

    ഇത്രയും തുറന്ന ഒരു വിവാഹ പരസ്യം ചെയ്ത് ചങ്കുറ്റം കാണിച്ച 28 വയസ്സുള്ള ആ പൊതുമേഖലാ ബാങ്ക് ഉദ്യോഗസ്ഥന് അഭിവാദ്യങ്ങള്‍.

  9. പകല്‍കിനാവന്‍ | daYdreaMer said...
  10. പെങ്ങന്മാരെ എല്ലാം നേരത്തെ കെട്ടിച്ചു വിട്ടു... കഷ്ടമായി പ്പോയി.... :)

  11. nandakumar said...
  12. ഹോ അവനെ ഒന്നു കണ്ടിരുന്നെങ്കില്‍ പൂവിട്ടു പൂജിക്കാമായിരുന്നു...!!!

  13. ജോ l JOE said...
  14. ആഭരണം ഉപയോഗിക്കുന്ന എന്ന് ബ്രാക്കറ്റില്‍ എടുത്തു പറഞ്ഞപ്പോഴേ ഇഷ്ടന്റെ ഉള്ളിരിപ്പ് വ്യക്തമായി ... ഇങ്ങോട്ട് പോരട്ടേന്ന്....

  15. Aakash :: ആകാശ് said...
  16. “ഹിന്ദു മതത്തില്‍ നിന്ന് രക്ഷപ്പെട്ട്” എന്ന വാചകത്തിന്റെ അര്ത്ഥം താങ്കള്‍ക്ക് മനസിലായില്ല എന്ന് തോന്നുന്നു. salvation എന്ന വാക്കിനു വ്യാപകമായ അര്‍ത്ഥമുണ്ട് . ജനനം കൊണ്ടു ക്രിസ്ത്യാനി ആയാലും പെന്തക്കൊസ്തല്‍ സഭകള്‍ ഒരാളെ സ്വയം ഏറ്റു പറഞ്ഞു സ്നാനപ്പെടുന്നത് വരെ "രക്ഷിക്കപ്പെട്ടതായി" കണക്കാക്കില്ല. "Are you saved?" എന്ന ചോദ്യം അമേരിക്കന്‍ യാഥാസ്ഥിതിക സമൂഹത്തില്‍ എപ്പോഴും കേള്‍ക്കാന്‍ സാധിക്കുന്നതാണ്. അതിനാല്‍ ഹിന്ദു മതത്തെ കുറച്ചു കാണിക്കാന്‍ അല്ലാതെ കല്യാണത്തിന്റെ കാര്യമായതിനാല്‍ സ്വന്തം ബാക്ക്ഗ്രൌണ്ട് എഴുതിയതാവം.

    താങ്കള്‍ക്ക് "രക്ഷിക്കപ്പെടല്‍" എന്നത് വിശദീകരിച്ചു തന്നു എന്നെ ഉള്ളൂ."ഹൈന്ദവ കേരളം" വെബ്സൈറ്റ് വമിപ്പിക്കുന്ന വിഷം പോലെയുള്ള അര്‍ത്ഥതില്‍ എഴുതിയ പോസ്റ്റ് ആണെങ്കില്‍ ഒന്നും പറയാനില്ല.


    ആകാശ്...

    ആദ്യമേ തന്നെ പറയട്ടെ, ഹൈന്ദവകേരളം വമിപ്പിക്കുന്നതിലും വലിയ ഘോരമായ വര്‍ഗീയ വിഷം വമിപ്പിക്കുന്ന ബ്ലോഗ് ആണിത്...
    ഈ പോസ്റ്റാകട്ടെ, അതിന്റെ മൂര്‍ത്തിമദ്ഭാവവുമാണ്.

    രക്ഷിക്കപ്പെടുക എന്ന വാക്ക് ഞാനും കേട്ടിട്ടുണ്ട് - പാപങ്ങ്നളില്‍ നിന്ന്, പാപപങ്കിലമായ ജീവിതത്തില്‍ നിന്ന് ഒക്കെ “രക്ഷപ്പെട്ട്” സ്നാനപ്പെടുന്നവരെ പറ്റി...

    “Are you Saved" എന്ന് ചോദിക്കുന്നവരും “എവിടെ നിന്ന് രക്ഷപ്പെട്ടു” എന്ന ചോദിക്കുമോ എനിക്കറിയില്ല...

    ഹിന്ദു മതമില്ലാത്ത അമേരിക്കയില്‍ മറ്റേതെങ്കിലും മതത്തില്‍ നിന്നാവില്ല്ലല്ലോ രക്ഷിക്കപ്പെടുക, ഈശ്വരവഴിയിലല്ലാതുള്ള, പാപപങ്കിലമാ‍യ ജീവിതത്തില്‍ നിന്നല്ലേ? അപ്പോള്‍ ഇവിടെ രക്ഷിക്കപ്പെടുക എന്ന വാക്കിനര്‍ത്ഥം അതല്ലേ?

    അപ്പോള്‍ ഈ മഹാന്‍ “ഹിന്ദു കുടുംബത്തില്‍ നിന്ന്” രക്ഷിക്കപെട്ടു എന്ന് പറയുമ്പോല്‍ അതിനര്‍ത്ഥം എന്ഥാണ്?

    താങ്കള്‍ തന്ന ലിങ്കില്‍ നിന്നും “In theology, salvation can mean three related things:[citation needed] being saved from, or liberation from, something, such as suffering or the punishment of sin – also called deliverance; being saved for something, such as an afterlife or participating in the Reign of God – also called redemption; or social liberation and healing, as in liberation theology.“



    So, are you meaning that that HINDU FAMILY is that SIN,Suffering...???

    പാപത്തിനുള്ള ശിക്ഷ ആയിരുന്നോ അദ്ദേഹത്തിന്റെ “ഹിന്ദു” കുടുംബം? മുന്‍ മതത്തെ പേരെടുത്ത് പറര്‍ഞ്ഞത് അപമാനമായല്ലെങ്കില്‍ പിന്നെന്തായിരുന്നു?

    വിവാഹ പരസ്യത്തില്‍ മതം മാറിയത് എന്നു മാത്രം പോരേ? ഏത് മതം എന്നും വേണോ?

    അയാളുടെ കുടുംബം പാപത്തിലായിരുന്നു എങ്കില്‍ പാപപങ്കിലമായ കുടുംബത്തില്‍ നിന്ന് രക്ഷിക്കപ്പെട്ട് എന്നായിരുന്നു പറയേണ്ടത്...

    അല്ലെങ്കില്‍ “ ഹിന്ദു മതത്തില്‍ നിന്നും മതം മാറി, രക്ഷിക്കപ്പെട്ട് “ എന്നായിരുന്നു എങ്കില്‍ താങ്കള്‍ പറഞ്ഞ അര്‍ത്ഥം വരുമായിരുന്നു അല്ലേ?

    ഹിന്ദു കുടുംബത്തില്‍ നിന്ന് രക്ഷിക്കപ്പെട്ട് എന്ന സെന്റന്‍സില്‍ എനിക്ക് മാത്രമല്ല, വായിച്ച മിക്കവര്‍ക്കും ഫീല്‍ ചെയ്യുന്ന കാര്യമേ ഞാന്‍ പറഞ്ഞൂള്ളൂ...ഇത്ര മനസിലാക്കാതെ അബദ്ധം പറ്റാന്‍ മാത്രം വിദ്യാഭ്യാസമില്ലാത്ത ആളായിരിക്കില്ലല്ലോ ഒരു പൊതുമേഖലാ ബാങ്ക് ഉദ്യോഗസ്ഥന്‍?

    പിന്നെ അതിലെ “ആഭരണം ഉപയോഗിക്കുന്ന” എന്ന് എടുത്തു പറഞ്ഞതിനു ജോ പറഞ്ഞ പോലൊരു അര്‍ത്ഥം കാണില്ലേ? ഇത്രയും പറയാമെങ്കില്‍ ആ സഭയുടെ പേരങ്ങ് പറഞ്ഞാ പോരാരുന്നോ? ഇങ്ങനെ വളഞ്ഞ് മൂക്കേ പിടിക്കാതെ?

    ഇതുകൊണ്ട് എന്റെ ചിന്ത സങ്കുചിതമാണെന്നാണ് ആരോപണം എങ്കില്‍ ഞാന്‍ സമ്മതിക്കുന്നു - ഞാന്‍ ഒരല്പം കൂടുതല്‍ സങ്കുചിതനാണ്.

    മാത്രമല്ല, തികഞ്ഞ വര്‍ഗീയവാദിയുമാണ്...



  17. Aakash :: ആകാശ് said...
  18. പ്രിയ അഹങ്കാരി,
    പരസ്യം കൊടുത്ത ആള്‍ ഉദ്ദേശിച്ചത് എന്താണെന്നു എനിക്കറിയില്ല. “കത്തോലിക്കാ കുടുംബത്തില്‍ നിന്ന് രക്ഷിക്കപെട്ടു " അല്ലെങ്കില്‍ “ഓര്‍ത്തഡോക്സ് കുടുംബത്തില്‍ നിന്ന് രക്ഷിക്കപെട്ടു " എന്ന പ്രയോഗം സര്‍വ സാധാരണയാണ്. ഈ ലിങ്ക് നോക്കൂ. ഇങ്ങനെയൊരു അര്‍ത്ഥമാണ് "രക്ഷിക്കപ്പെടല്‍" എന്നത്കൊണ്ടു ഉദ്ദേശിക്കുന്നത്.

    യാഥാസ്ഥിതിക പെന്തക്കൊസ്തല്‍ വിഭാഗങ്ങളുടെ അതിഭക്തി പുതിയ തലമുറയെ ഏറെക്കുറെ അകറ്റാന്‍ തുടങ്ങിയപ്പോള്‍ കുറെക്കൂടെ ലിബറല്‍ ആയ സമീപനം സ്വീകരിച്ചു ഉദയം ചെയ്തവയാണ് ന്യു ജനറേഷന്‍ സഭകള്‍. ആഭരണം ഇടാം എന്ന് പറഞ്ഞതു അല്ലെങ്കില്‍ പെണ്ണ് കിട്ടില്ല എന്നറിയാവുന്നത് കൊണ്ടു തന്നെ.

    താങ്കളുടെ സമീപനങ്ങള്‍ നല്ലത് തന്നെ. all the best. :)

  19. പാര്‍ത്ഥന്‍ said...
  20. [ആഭരണം ഇടാം എന്ന് പറഞ്ഞതു അല്ലെങ്കില്‍ പെണ്ണ് കിട്ടില്ല എന്നറിയാവുന്നത് കൊണ്ടു തന്നെ]

    ഞങ്ങ പണം മാത്രമല്ല, പൊന്നും സ്ത്രീധനമായി വാങ്ങപ്പെടും എന്നല്ല ഉദ്ദേശിച്ചതെന്ന്‌ ഇപ്പഴാ മനസ്സിലായത്‌.
    ബൈബിളിൽ പറയുന്നത്‌, യേശു ജനിച്ചതും കുരിശ്ശിലേറിയതും, എല്ലാവരുടെയും പാപം കഴുകിക്കളയാൻ വേണ്ടിയായിരുന്നു എന്നാണ്. എന്നിട്ടും ഇനിയും പാപികൾ ബാക്കിയാണോ.

    (ഒരു ഓ.ടോ.)
    പണ്ട്‌ ഞങ്ങടെ നാട്ടിൽ ഒരു (ചിത്രകാരന്റെ ഭാഷയിൽ ---ച്ചി ) എഴുത്തുകാരി മതം മാറിയിരുന്നു. അക്കാലത്ത്‌ ആയമ്മ മതം മാറാനുണ്ടായ കാരണം പറഞ്ഞത്, ഹൈന്ദവ മതത്തിൽ വിശ്വസിച്ചു മരിക്കുന്ന ആൾക്ക്, മരണാനന്തരം നരക ശിക്ഷ കൂടുതലാണന്നാണ്. ഇത്ര വലിയ സാഹിത്യകാരിയാരിരുന്നിട്ടും അവർക്ക് അദ്വൈത തത്ത്വങ്ങൾ അറിയാമായിരുന്നില്ല എന്നു വിശ്വസിക്കാൻ എനിയ്ക്കാവുന്നില്ല. അത് വേറെ ആരുടെയോ ഭഷ ആയിരുന്നു. അന്നു മുതൽ ഒരു കാര്യം മനസ്സിലാക്കി. ഏതൊരു എഴുത്തുകാരുടെയും അഭിപ്രായങ്ങൾ ഇരുമ്പുലക്കയാണെന്നു കരുതിയാൽ നമ്മൾ വിഢികളാവും. ഖസാക്കിന്റെ ഇതിഹാസകാരൻ ഗുരുസാഗരം എഴുതിയപ്പോഴും ആ വിലയിരുത്തൽ ശരിവച്ചു.

  21. Aakash :: ആകാശ് said...
  22. ഞങ്ങ പണം മാത്രമല്ല, പൊന്നും സ്ത്രീധനമായി വാങ്ങപ്പെടും എന്നല്ല ഉദ്ദേശിച്ചതെന്ന്‌ ഇപ്പഴാ മനസ്സിലായത്‌.

    പണമായും പോന്നായും സ്ത്രീധനം വാങ്ങാം. പെന്തക്കൊസ്തല്‍ സഭകളിലെ സ്ത്രീകള്‍ ആഭരണം ഇടാറില്ല. എണ്‍പതുകള്‍ വരെ അത് ഒരു പ്രശ്നമായിരുന്നില്ല. പക്ഷെ ഇപ്പോഴത്തെ പെണ്‍കുട്ടികളോട് ആഭരണം ഇടണ്ട എന്ന് പറഞ്ഞാല്‍ എന്താവും സ്ഥിതി. അങ്ങനെയാണ് ( അത് മാത്രമല്ല കാരണം) ആഭരണം ഉപയോഗിക്കാവുന്ന സ്വതന്ത്ര സഭകള്‍ ഉണ്ടായത്.

    ഇവിടെ "ആഭരണം ഇടാവുന്ന" എന്നത് കൊണ്ടു ഉദ്ദേശിച്ചത് അത് കൊണ്ടാണ്. അല്ലാതെ സ്ത്രീധനം പൊന്നായി മാത്രമെ വാങ്ങൂ എന്നൊരു കടുംപിടുത്തം എന്തിന്? കാശായി കിട്ടിയാല്‍ പോരെ?

  23. പാര്‍ത്ഥന്‍ said...
  24. സ്ത്രീധന വിഷയം ഇവിടെ പറയാൻ കാരണം, ഇപ്പോൾ നാട്ടിൽ നിലവിലുള്ള വിവാഹ പരസ്യത്തിന്റെ പ്രത്യേകത കണ്ടതുകൊണ്ടാണ്, പ്രത്യേകിച്ച് ക്രിസ്തീയ വിഭാഗത്തിൽ. “മാലയോഗം’ എന്ന വിവാഹ ബ്യൂറോ അറിയുമോ. അതിന്റെ ഉടമസ്ഥനും ഒരു ക്രിസ്ത്യാനിയാണ്. ജോതിഷത്തിന്റെ ദോഷവശങ്ങളെല്ലാം ഹൈന്ദവനും അതിൽ നിന്ന് നേട്ടം കൊയ്യുന്നത് മറ്റുള്ളവരും. അത് വേറെ വിഷയം.
    അവിടെ നിന്നിറങ്ങുന്ന പരസ്യത്തിൽ സ്ത്രീധനത്തിന്റെ തോതനുസരിച്ചാണ് ഓരോ ഗ്രൂപ്പ് തിരിച്ചിരിക്കുന്നത്. 1 ലച്ചം മുതൽ അങ്ങോട്ട് മോളിലോട്ട് എത്ര ലച്ചത്തിന്റെയും വകുപ്പില്പെട്ടത് നോക്കാൻ സാധിക്കും. എല്ലാം വേറെ വേറെ പുസ്തകമായി ലഭിക്കും. ഓരോ മാസവും പുസ്തകം പുതുക്കി ഇറക്കുന്നുണ്ട്.

  25. Anonymous said...
  26. അഹങ്ങാരീ, ഒരു മതത്തെ പ്രതിനിദീകരിച്ചാൺ നിങ്ങൾ എയുതുന്നത്, അത് കൊണ്ട് തന്നെ കുറച്ച് മയത്തിൽ ആയിക്കൂടെ

    ഒരു ഹിന്ദു എന്ന നിലക്ക് പലർക്കും നിങ്ങളുടെ ഭാഷ എത്ര മാത്രം അരോചകമാണ് സുഹൃത്തേ.

    ചിത്രകാരനും നിങ്ങളും തന്നിൽ എന്തു വ്യത്യാസം ആണുളളത്.

  27. kmp said...
  28. ഹിന്ദു മതത്തില്‍ കേറി ആര്‍ക്കും നിരങ്ങാം എന്നായിട്ടുണ്ട് .
    അത് നടക്കാന്‍ പോകുന്നില്ല. ഇത് ഒരു മുസ്ലിം മതത്തെ പറ്റി ആണ് എഴുതിയത് എങ്കില്‍ കാണാമായിരുന്നു പുകില്‍ . ഫത്വ വരെ ഇറക്കും ആ പത്രത്തിന് എതിരെ .

  29. Anonymous said...
  30. kmp, ഹിന്ദു മതത്തിനെ പറ്റി എഴൂതുന്ന പോലെ തന്നെ മുസ്ലിം, ക്രിസ്ത്യാനി, എല്ലാവരെ പറ്റിയും ഇവിടെ എയുതിന്നുണ്ട് സുഹൃത്തേ.
    മുസ്ലീം മതത്തെ പറ്റി എയുതിയതിനെ കുറിച്ച് എവിടെയാണ് ഫത്വ ഇറക്കിയത്, എന്തിനെതിരെ, സുഹൃത്തെ പറയൂ.?


    ആകാശ്...

    അങ്ങനെ ആണ് കാര്യമെങ്കില്‍ സോറി, അതെനിക്കരിയില്ലായിരുന്നു എന്ന് സമ്മതിക്കുന്നു.

    ഇദ്ദേഹം പരസ്യം കൊറ്റുത്തത് ആ അര്‍ത്ഥത്തിലായിരുന്നു എന്ന് നമുക്ക് വിശ്വസിക്കാം

    എങ്കിലും ഇത്തരത്തിലൊരു പരസ്യം തീര്‍ത്തും തെറ്റിദ്ധാരണാജനകമായതിനാല്‍ ഒഴിവാക്കാമായിരുന്നു...അകാശ് പറയുന്നത് വരെ ഇതിന്റെ അര്‍ത്ഥം എനിക്കടക്കം പലര്‍ക്കും അറിയില്ലായിരുന്നു. വായിക്കുന്ന മിക്കവരും ഇതിനു മറ്റൊരര്‍ത്ഥമേ കല്‍പ്പിക്കയുള്ളൂ...




    ഹിന്ദു എന്ന നിലക്ക് അല്ല ഞാന്‍ മിക്കപ്പോഴും എഴുതുന്നത് - ഒരു സാധാരണാ പൌരന്‍ എന്ന നിലക്കാണ്.

    എങ്കിലും ഞാന്‍ ഹിന്‍nദു മത വിശ്വാസി ആയതിനാല്‍ അതുമായി ബന്ധപ്പെട്ട വിഷയം വരുമ്പോള്‍ ഞാന്‍ പ്രതികരിക്കുന്നു എന്ന് മാത്രം - എങ്കിലും ഇത് വരെ മറ്റൊരു മതത്തെ അപകീര്‍ത്തിപ്പെടുത്താനായോ തെറ്റിദ്ധരിപ്പിക്കാനായോ ഞാനൊന്നും ചെയ്തിട്ടില്ല എന്ന് തന്നെആണെന്റെ വിശ്ശ്വാസം.

    ഹിന്ദു മതവുമായി ബന്ധപ്പെട്ട് ഞാനിട്ട ആദ്യ പോസ്റ്റാണിത് എന്നാണെന്റെ ഓര്‍മ്മ.


    ഞാന്‍ അസഭ്യമായോ മറ്റുള്ളവരെ വ്യക്തിപരമായി വേദനിപ്പിക്കുന്നതായോ ഉള്ളാ രീതിയില്‍ എഴുതാറില്ല എന്നാണെന്റെ വിശ്വാസം.

    പിന്നെ എന്റെ ഭാഷ അരോചകമാകുന്നു എങ്കില്‍ എനിക്ക് രണ്ട് കാര്യങ്ങളേ ചെയ്യാന്‍ പറ്റൂ - ഒന്ന് എഴുത്ത് നിര്‍ത്തുക - അഥ് തത്കാലം ചെയ്യാന്‍ പറ്റില്ല.

    പിന്നൊന്ന് താങ്കള്‍ക്ക്ക് ഇത് വായിക്കാതിരിക്കുക എന്നതാണ്.

    താങ്കള്‍ക്ക് എന്റെ ഭാഷയിലെ ഏത് ഘടകമാണ് അരോചകമായി തോന്നിയതെന്നറിഞ്ഞാല്‍ നന്നായിരുന്നു




    മിസ്റ്ററ് അനോണീ,

    ചിത്രകാ‍രനും ഞാനും തമ്മില്‍ ഉള്ള വ്യത്യാസത്തിനു ആരുടേയും സര്‍ട്ടിഫിക്കറ്റ് എനിക്കാവശ്യമില്ല സുഹൃത്തേ...

    പിന്നെ ഇതേ ലൈനില്‍ മറ്റൊരിടത്ത് (കൂതറ അവലോകനത്തില്‍) ഒരു അനോണി പ്രൊഫൈലുകാരന്റെ ചോദ്യം കേട്ടു - അയാളെ അറിയുമോ അaനോണീ?

    കെ‌എം‌പി, ഇവിടം മതപരമായ അലക്കലുകള്‍ക്ക് വേദിയാക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല, ഈ പോസ്റ്റില്‍ തെറ്റിദ്ധാരണാജനകമായ ഒരു പരസ്യത്തെ പറ്റി ആണു പറഞ്ഞത്. അതില്‍ വര്‍ഗീയമായ മാനംനല്‍കി ഇവിടെ മതങ്ങളെ പരസ്പരം കുറ്റപ്പെറ്റുത്തുന്നതിനുള്ളാ വേദിയാക്കാതിരിക്കുക... (ഇവിടെ വര്‍ഗീയം പറയാനുള്ള അവകാശം ബൂലോകത്തിലെ ആസ്ഥാന വര്‍ഗീയവാദി ആയ എനിക്ക് മാത്രം :) )




    പിന്നെ അവസാന അനോണീ,

    താങ്കള്‍ തന്നെയ്യാണ് മുകളിലെ അനോണി എന്ന് എഴുത്തിലെ രീതിയില്‍ നിന്നും വ്യക്തമാകുന്നു - താങ്കള്‍ ഹിന്ദുമതവിശ്വാസി ആണേന്ന് മുന്‍പ് പറഞ്ഞതിനെ വിശ്വസിക്കാനല്പം ബുദ്ധിമുട്ട് :)

    പിന്നെ ചോദിച്ചത് കൊണ്ട് മാത്രം ഒന്ന് രണ്ട് ഉദാഹരണങ്ങള്‍ പറയാം :

    1) വന്ദേമാതരം പാടിയതിന് 53 പേരെ മതത്തില്‍ നിന്നും പുറത്താക്കിക്കൊണ്ട് ഫത്വ പുറപ്പെറ്റുവിച്ച ഡല്‍ഹി ഇമാം ഈ ഇന്ത്യയില്‍ തന്നെയുണ്ട് ഇപ്പോഴും

    2) ഇസ്ലാമിനെതിരെ എഴുതിയതിനു ഭീഷണി നേരിടുകയും മിഡില്‍ ഈസ്റ്റ് രാജ്യണ്‍ഗളിലെല്ലാം ബ്ലോഗ് ബ്ലോക്ക് ചെയ്യപ്പെടുകയും ചെയ്ത മിസ്റ്റര്‍ ഇ.എ.ജബ്ബാര്‍ ഈ ബൂലോകത്തില്‍ തന്നെ ഉണ്ട്...

    അസഹിഷ്ണുത ഉള്ളവര്‍ എല്ലാ മതങ്ങളിലുമുണ്ട് - ഹിന്ദു മതവും ഒട്ടും പിന്നിലല്ല.

    എന്നാല്‍ സ്വന്തം കണ്ണിലെ കോലെടുക്കാതെ അന്യന്റെ കണ്ണിലെ കരടെടുക്കാന്‍ നടക്കുന്നവരെ കാണുമ്പോള്‍ പ്രതികരിക്കുന്നു എന്ന് മാത്രം



  31. Anonymous said...
  32. ഞാനിതെഴുതുന്നതെന്ത് കൊണ്ടെന്ന് ഇനിയും മനസിലായില്ലേ? ഞാന്‍ അത്യന്തം ഭീകരനും മതഭ്രാന്തനുമായ ഒരു ഹൈന്ദവ വര്‍ഗീയവാദി ആ‍യതിനാല്‍ തന്നെ....:)

    ഒരെ സമയം നിങ്ങെൾ വർഗ്ഗിയവാദിയും വർഗ്ഗമില്ലാത്തവാദിയും ആണൊ.

    എങ്കിലും ഞാന്‍ ഹിന്‍nദു മത വിശ്വാസി ആയതിനാല്‍ അതുമായി ബന്ധപ്പെട്ട വിഷയം വരുമ്പോള്‍ ഞാന്‍ പ്രതികരിക്കുന്നു എന്ന് മാത്രം - എങ്കിലും ഇത് വരെ മറ്റൊരു മതത്തെ അപകീര്‍ത്തിപ്പെടുത്താനായോ തെറ്റിദ്ധരിപ്പിക്കാനായോ ഞാനൊന്നും ചെയ്തിട്ടില്ല എന്ന് തന്നെആണെന്റെ വിശ്ശ്വാസം.

    ചിരിപ്പിക്കല്ലെ മാഷേ.

    ഡൽഹി ഇമാമിന്റെ ഫത്വ പോതുവെ ലോകമുസ്ലിങ്ങൾ അംഗീക്കരിക്കാറില്ല. അത് ഇയാളുടെ ഇട്ടാവട്ടങ്ങളിൽ മത്രമെ ഉൻടാകൂ.

    ചിത്രമാരനും നിങ്ങളും തമ്മിൽ വലിയ വ്യത്യാസം ഇല്ല.
    എനിക്കും പരയനുളളത് ഇത് തന്നെയാണ് .... സ്വന്തം കണ്ണിലെ കോലെടുക്കാതെ അന്യന്റെ കണ്ണിലെ കരടെടുക്കാന്‍ നടക്കുന്നവരെ കാണുമ്പോള്‍ പ്രതികരിക്കുന്നു എന്ന് മാത്രം.

    ആദ്യം നീ നന്നായിറ്റ് മതി .. ചിത്രകാരനെ നന്നാക്കുന്നത്.

    ചിത്രമാക്രനെതെരെ കാണിച്ച് ചെറ്റത്തരൺങൽ ആരു ജബ്ബാറിനെതിരെ കാണിച്ചിട്ടില്ല. യുഎയിൽ ബ്ലോക്ക് ചെയ്തിട്ടുന്റെൻകിൽ അത് ആ രാജ്യത്തിന്റെ നിയമത്തിനെതിരെ ആയതു കോണ്ടാകും.

  33. Anonymous said...
  34. പിണറായിക്ക് ചെരിപ്പേര്‍ - വാര്‍ത്ത
    ഒരു ചെരിപ്പ്‌ ആശയും അടയാളവുമാകുന്നു... വര്‍ക്കു ഇതൊരു നല്ല അടിയായിരുന്നു..

    ഹോ... ചെരുപ്പുകള്‍ എത്ര വേഗമാ ചരിത്രം തിരുത്തുന്നത്...


    അനോണ്യേ

    ചൂടാവല്ല്ലേ...

    ചിത്രകാരനെതിരെ ആരെന്തോ ചെയ്തെന്നാ മാഷേ? യുഎ‌ഇയില്‍ ആരാ മാഷേ മലയാളം വായിച്ച് യുഎ‌ഇ നിയമത്തിനനുസരിച്ചാണോ എന്ന് നോക്കുന്നേ? മലയാളികളു തന്നെ ആകണ്ടേ? അതിനു ഞാന്‍ തെറ്റു പറഞ്ഞില്ലല്ലോ?

    ചിത്രകാരനെതിരെയും അത്ര തന്നെ അല്ലേ ചെയ്തുള്ളൂ? ഈ നാട്ടിലെ നിയമത്തിനനുസരിച്ചാണോ ചിത്രകാരന്‍ എഴുതുന്നത്, ചിത്രകാരന്റെ പ്രയോഗങ്ങള്‍ ഈ നാട്ടിലെ നിയമമനുസരിച്ച് തെറ്റാണോ എന്നൊക്കെ അന്വേഷിക്ക ത്റ്റന്നെ അല്ലേ ഇപ്പോഴും ഉണ്ടായിട്ട്റ്റുള്ളൂ? അല്ലാതെ ആരും ബ്ലോഗ് ബ്ലോക്ക് ച്യെതില്ല, അദ്ദേഹത്തെ തല്ലിയില്ല, ഒന്നുമില്ലല്ലോ??? ചിത്രകാരര്‍നെ ഇവിടെ ആരാണ്ടൊക്കെ ചേര്‍ന്ന് എന്താണ്ടൊക്കെ ചെയ്തു എന്ന ഒരു ധ്വനി ഉണ്ടല്ലോ മാഷേ? അങ്ങനെ വല്ലതും താങ്കള്‍ അറിഞ്ഞെങ്കില്‍ എന്നോറ്റും കൂടെഒന്ന് പറഞ്ഞേക്കണേ, ഞാനിതു വരെ അറിഞ്ഞില്ല കേട്ടോ...

    ഞാന്‍ വര്‍ഗീയവാദി ആണെന്ന് മുന്‍പേ ഞാന്‍ സമ്മതിച്ചതല്ലേ? അതിനിപ്പോ മാഷിനെന്താ ഇത്ര പ്രശ്നം? :)

    ഡല്‍ഹി ഇമാമിനെ അനുസരിച്ചുവോ ഇല്ലയോ എന്നതല്ല, ഫത്വകള്‍ ഇറങ്ങിയോ ഇല്ലയോ എന്നതാണു പ്രശ്നം -- ഫത്വകള്‍ ഇറങ്ങിയിട്ടില്ലേ??

    ഈ വിഷയം അവസാനിപ്പിക്കാം എന്ന് കരുതി ഞാന്‍ പിന്വാങ്ങിയതാണ് , സമ്മതിക്കില്ല?

    താങ്കള്‍ സല്‍മാന്‍ റുഷ്ദി എന്ന് കേട്ടിട്ടുണ്ടോ? തസ്ലീമ നസ്രീന്‍? നബിയുടെ കാര്‍ട്ടൂണ്‍ വരച്ച ഡാനിഷ് കാര്‍ട്ടൂണിസ്റ്റ്?

    ഇവര്‍ക്കൊക്കെ എതിരെ ലോകത്താകമാനം ഫത്വകളും വധശിക്ഷാവിധികളും ഇറങ്ങീട്ടുണ്ടോ എന്നൊന്നന്വ്വേഷിക്ക്...എന്നിട്ടാട്ടെ...


    ചിത്രകാരനെ ആരോ എന്തോ ചെയ്തേ എന്നൊക്കെ അലമുറയിടുന്ന താങ്കള്‍ ആദ്യം അദ്ദേഹത്തിന്റെ പേരൊന്ന് നന്നായി പഠിഹ്ക്ക് - ചിത്രമാരനും ചിത്രമാക്രനുമല്ല കേട്ടോ! (ഇനി നിങ്ങള്‍ അറിഞ്ഞ് വിളിച്ചതാണോ?) :)

    പിന്നെ ഭാഷയ്ക്ക് (നീ പ്രയോഗം) മൂര്‍ച്ച കൂടുന്നത് അറിയാതെ ആണെങ്കില്‍ അത് വേണ്ട - ഇനി അറിഞ്ഞാണെങ്കില്‍ അതേ മൂര്‍ച്ചയില്‍ അഹങ്കാരിക്കും പ്രതികരിക്കാനറിയാഞ്ഞല്ല്ല എന്ന് മനസിലാക്കൂ സുഹൃത്തേ...

    ഇവിടെ മതപരമായ ഒരു സംവാദത്തിന് താത്പര്യമില്ല എന്ന് മുന്‍പേ ഞാന്‍ വ്യക്തമാക്കി കഴിഞ്ഞു - എന്റെ പോശ്റ്റുമായി സംബന്ധിച്ച് ആകാശ് നല്‍കിയ വിശദീകരണാത്തില്‍ ഈ പോസ്റ്റിനെ പറ്റിയുള്ള ചര്‍ച്ചയും തീര്‍ന്നു..

    ഇനി എന്നെ വിമര്‍ശിച്ച് എന്നെ അങ്ങ് നന്നാക്കിയേ അടങ്ങൂ എന്നാണെങ്കില്‍ കുത്തിയിരുന്ന് കമന്റിട്ടോ‍ളൂ...വെല്‍കം...പക്ഷേ നടക്കുമെന്ന് തോന്നണില്ല കേട്ടോ‍ാ :)



  35. Anonymous said...
  36. സമ്മതിച്ച് സാറെ.. ഇനി നിന്നെ "നീ' എന്ന് വിളിക്കില്ല, വിളിച്ച്തിൽ മാപ്പാക്കണം.. എന്താണോ മി,അഹകോരിയെ വിളിക്ക്ണ്ടത്.?

    സസ്നേഹം
    ഒരു അനോണി (കോഴിയും പൂച്ചയൊന്നുമല്ല)


    അനോണീ...

    ഇതിനാണു സായിപ്പ് "THE CAT IS OUT OF THE SACK" എന്ന് പറയുന്നത് - അതായത് പൂച്ച ചാക്കിനു പുറത്ത് ചാടീന്ന്...

    ഞാന്‍ കോഴീടേം പൂച്ചേടേം ഒന്നും കാര്യം പറഞ്ഞതേ ഇല്ലല്ലോ അനോണീ? ഒരനോണി പ്രൊഫൈലുകാരന്‍ എന്നല്ലേ പറഞ്ഞുള്ളൂ???

    പിന്നെ എഴുത്തിന്റെ ശൈലിയും അക്ഷരങ്ങളുടെ വിന്യാസവും ഒക്കെ നല്ല പരിചയമല്ലോ അനോണീ???

    പിന്നെ “അഹകോരി” അല്ല അഹങ്കാരി ആണു കേട്ടോ! (അഹകോരി എന്ന ഒരനോണിയേയും ഞാനറിയും കേട്ടോ!)

    എന്നെ അഹങ്കാരി എന്നു തന്നെ വിളിച്ചാല്‍ മതി - മാന്യമായ , സൌഹാര്‍ദ്ദപരമായി കളിയാക്കുന്ന എന്തിനേയും അഹങ്കാരി അക്സപ്റ്റ് ചെയ്യും -അണ്‍ലെസ് ദാറ്റ് ക്രോസ് ദ ലിമിറ്റ്.

    താങ്കള്‍ ആദ്യ അനോണി കമന്റില്‍ പറഞ്ഞത് ഒരു ഹിന്ദു മതവിശ്വാസി എന്ന നിലക്ക് പലര്‍ക്കും (ഒബ്വിയസ്ലി യൂ ആള്‍സോ ഇങ്ക്ലൂഡഡ്) എന്റെ ഭാഷ അരോചകമാകുന്നു എന്ന് - അവിടെ എന്നൊന്ന് പറഞ്ഞാല്‍ കൊള്ളാം...സന്ദര്‍ഭം സഹിതം ചൂണ്ടിക്കാട്ടിയാല്‍ മാപ്പ് പറയാനും നീക്കം ചെയ്യേണ്ടതാണെങ്കില്‍ നീക്കം ചെയ്യാനും അഹങ്കാരി തയ്യാറാണ്.

    പിന്നെ രണ്ടാം കമന്റില്‍ നിന്നും താങ്കള്‍ ഹിന്ദു മത വിശ്വാസി അല്ല എന്നും ഏത് മതവിശ്വാസി ആണെന്നും മനസിലായി (താങ്കള്‍ ഹിന്ദു മത വിശ്വാസി അല്ല എന്നാണെങ്കില്‍ പിന്നെ എന്തിനാ ഹിന്ദുമതവിശ്വാസികളില്‍ പലര്‍ക്കും എന്ന് പറഞ്ഞത്? അത് പറര്യാന്‍ അവര്‍ക്കറിയില്ലേ സുഹൃത്തേ?).

    എന്നെ ചിത്രകാരനോട് തുല്യപ്പെടുത്തുന്നതിലൂടെ ചിത്രകാരനെ ന്യായീകരിക്കലാണോ എന്നെ താറടിക്കലാണോ ഉദ്ദേശമെന്നറിയില്ല, എന്നാല്‍ അതിനുള്ള ശ്രമമാണെന്ന് മനസിലായി....ഞാന്‍ നേരത്തേ പരഞ്ഞ്ന അനോണി പ്രൊഫൈലിലെ വാചകം ഒരു മാറ്റവും കൂടാതെ ഇവിടെ കണ്ടപ്പോള്‍ തന്നെ മന്‍സിലായി - താങ്കളും ആ അനോണീ പ്രൊഫൈലുകാരനും തമ്മിലുള്ള ബന്ധം!

    ഏതായാലും അഹങ്കാരിയെ ശുദ്ധീകരിക്കാനാണു ശ്രമമെങ്കില്‍ ക്ഷമിക്കണം സോദരാ....

    പിന്നെ ചിത്രകാരനിട്ട് ഇവിടെ ആരൊക്കെയോ എന്തൊക്കെയോ ചെയ്തെന്ന് താങ്കള്‍ പറഞ്ഞതു കേട്ടിരുന്നു -അത് തന്നെ അഹങ്കാരിയോടും കാട്ടിക്കോളൂ...



  37. Anonymous said...
  38. കൂടുതൽ വിശദീകരിക്കാൻ സമയമില്ല, എൻകിലും പറയാം
    എനിക്ക് ഹിന്ദുവും മറ്റുമായി നിറയെ സുഹൃത്തുക്കൾ ഉണ്ട്, അവരാരു ഇത്രയധികം മതബ്രാന്ത് കാണിക്കാറുമില്ല, വായിൽ തോന്നിയത് വിളിച്ച് പറയുകയു ഇല്ല, എൻകിലും അവരക്ക് അരോചകമാകുന്ന് വാക്കുകൽ ഇതോക്കോയാവാം .. ഞാന്‍ അത്യന്തം ഭീകരനും മതഭ്രാന്തനുമായ ഒരു ഹൈന്ദവ വര്‍ഗീയവാദി ആ‍യതിനാല്‍ ..

    മറ്റു പോസ്റ്റുകളിൽ പോയി തിരഞ്ഞു പിടിക്കാൻ സമയം അനുവധിക്കുന്നില്ല, ഞാൻ ഇവിടെതന്നെയുണ്ടാകും, അപ്പപ്പോൽ അറിയിക്കാം സാവകാശമുണ്ട്ൻകിൽ.

    പറഞ്ഞു വന്നത് ഇത്രയും കടുതത വാക്കുകൽ ഉപ്യോഗിക്കുംബോൽ നിങ്ങളുടെ പല നല്ല പോസ്റ്റുകളെയും ഒരു മുനവിധിയോടെ വായിക്കാൻ നിരബന്ധിദരാക്കുന്നു.

    ഇതു പോലെ ഒരു പോസ്റ്റ് "കോയി" ഇട്ടത് അതെ എന്റെതായി തെറ്റിദ്ദാരിക്കാൻ സാദ്യത ഉളളത് കോണ്ടാണ് കമ്ന്‍റ്റിന്റെ അവസാനം അതുൾപ്പെടുത്തിയത്.

    എല്ലാ കളിയാക്കലും തീർത്തും സൌഹാർദ്ദപരമായിട്ട് തന്നെയാണ്.

    ഇനി ഞാൻ ആദ്യം കമന്റിയത് തന്നെ നിങ്ങലെ പോലെയുളളവർ കുറച്ച് കടുപ്പം കുറച്ച് എയുതിയാൽ അതെത്ര മനൊഹരമായിരിക്കുമെന്ന് അറിയിക്കാൻ വേണ്ടി മാത്രമാകുന്നു.

  39. Anonymous said...
  40. ചിത്രകാരൻ തെറ്റ് ചെയ്തിട്ടുണ്ണ്ടെൻകിൽ പ്രതികരിക്കണം.
    അതേ സമയം നിങ്ങളും അതു പോലെ ചില മൂർച്ചയുളള (നേരത്തെ പറഞ്ഞ) വാക്കുകൾ കണ്ടപ്പോൾ ചിത്രകാരനെ വിമർശിക്കാൻ മാത്രം നിങ്ങൾക്കരഹതയുണ്ടൊയെന്ന് തോന്നിപ്പോയി.


    എല്ലാ കമ്ന്‍റ്റുസുകളും തീർത്തും നന്മ ഉദ്ദേശിച്ച് മാത്രമിട്ടതാണ്.

    :)


    എന്റെ പ്രിയ സുഹൃത്തേ അനോണീ,

    മറ്റാരും അല്ലല്ലോ, ഞാന്‍ സ്വയം വര്‍ഗീ‍ീയവാദി ആണെന്നല്ലേ പറഞ്ഞത്? അത് ഞാന്‍ സ്വയം എറ്റുത്തിട്ടാ അലങ്കാരമൊന്നുമല്ല സുഹൃത്തേ, ഞാന്‍ സംഘപരിവാര്‍ അനുഭാവി ആയതിനാല്‍ മാത്രം എന്റെ പോസ്റ്റൂകളെ മുന്വിധിയോടെ മാത്രം സമീപിക്കയും എന്റെ തീ‍ീര്‍ത്തും നിരപേക്ഷകങ്ങളായ പോസ്റ്റുകളേയും സ്റ്റാന്‍ഡുകളേയും ഹൈന്ദവവര്‍ഗീയവാദം എന്ന് ആക്ഷേപിച്ചുമിട്ട ബഹുമാനപ്പെട്ട സഹ-മതേതര ബ്ലോഗര്‍മാര്‍ കല്പിച്ച് തന്നതാണ്.

    സത്യത്തില്‍ എന്റെ ഓര്‍മ്മ ശരിയെങ്കില്‍ ഇതാണ് ഒരു മതത്തെ പറ്റി വിമര്‍ശിച്ച് ഞാനിടുന്ന ആദ്യ പോശ്റ്റ് (സര്‍ക്കാസ്റ്റില്‍ അല്ലാതെ - കുട്ടികളെ ഉണ്ടാക്കു...എന്ന പോസ്റ്റ് ഞാന്‍ വിസ്മരിക്കുന്നില്ല, എങ്കിലും അതില്‍ പൌരോഒഹിത്യത്തിന്റെ ച്പലനിലപാടുകളെ ആണ്, മതത്തെ അല്ല ഞാന്‍ വിമര്‍ശിച്ചറ്റ്t.)

    ഇവിടെ ഹിന്ദുമതത്തെ പറ്റി പറയുന്നവരേയും ഹിന്ദു മതത്തിനെതിരെ ഉള്ളാ കടന്ന്നുകയറ്റത്തെ പ്രതിരോധിക്കാനോ അതിലെ സത്യാവസ്ഥ വിളിച്ചു പറയാനോ ശ്രമിക്കുന്നവരേയും അതിലുപരി കമ്യൂണിസ്റ്റുകളുടെ തെറ്റുകളും ഇരട്ടത്താപ്പുകളും മറ്റും ചൂണ്ടിക്കാണിക്കാന്‍ ശ്രമിക്കുന്നവന്‍ ഹിന്ദുവാണെങ്കില്‍ അവനേയും ഹൈന്ദവ വര്‍ഗീയവാദി എന്ന് വിളിക്കുന്ന അഭിനവ മഥേതരരോടുള്ളാ എന്റെ പുച്ഛം തന്നെയാണ് സ്സ്വയമൊരു വര്‍ഗീയവാദി എന്ന് വിശ്ശേഷിപ്പിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്.

    ഞാന്‍ വര്‍ഗീയവാദി ആണെന്ന് എനിക്ക് തോന്നാത്ത കാലം വരെയും മറ്റാരത് ആരോപിച്ചാലും എനിക്ക് പ്രശ്നമല്ല.എന്റെ പോശ്റ്റുകളില്‍‍ ഏതിലെങ്കിലും ഒന്നില്‍ ആരിലെങ്കിലും മതവിദേഷം വിതയ്ക്കുന്ന രീതിയില്‍ ഞാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പ് ചോദിക്കാം - വസ്തുനിഷ്ഠമായി ,ന്യായീകരണങ്ങളോ തെളിവുകളോ കൂടാതെ പറഞ്ഞിരിക്കുന്നവ അല്ല , എന്റെ ഫ്രസ്റ്റേഷന്‍സ് ആണ് അവ എന്ന് ഉറപ്പുണ്ടെങ്കില്‍!...അല്ലെങ്കില്‍ ആര്‍ക്കും എനിക്കെതിരെ നിയമനടപടി സ്വീകരിക്കാവുന്നതുമാണ്.ഞാന്‍ സ്വാഗതം ചെയ്യുന്നു...

    അതിനെ “രാഷ്ട്രീയമായി“ നേരിടുകയുമില്ല എന്ന് പറയാനും എനിക്കഭിമാനമുണ്ട്!

    സമയമുള്ളപ്പോള്‍ എന്റെ പഴയ പോസ്റ്റുകളും വായിക്കാവുന്നതാണ് - പിന്നെ സുഹൃത്തുക്കളുടെ ചിന്തകളേയും ഫീലിങ്ങുകളേയും പറ്റി താങ്കള്‍ മുന്വിധി വച്ച് പുലര്‍ത്തേണ്ടതുണ്ടോ? അത് അവര്‍ തന്നെ പറയുകയവില്ലേ ഭംഗി?




    ചിത്രകാരന്‍ ഉപയോഗിച്ച ഭാഷയ്ക്ക് തുല്യമായി - വേണ്ട, അതില്‍ പകുതി എങ്കിലും മൂര്‍ച്ച ഉള്ളാ വാക്കുകള്‍ ഞാനുപയോഗിച്ചു എങ്കില്‍ ചൂണ്ടിക്കാണിക്കൂ, ഞാന്‍ മാപ്പ് പറയാം...

    വര്‍ഗീയവാദി എന്ന് ഞാന്‍ വിളിച്ചത് എന്നെ തന്നെ ആണ് - ഞാന്‍ ഹൈന്ദവവര്‍ഗീയവാദി ആണ് എന്ന് പറയാന്‍ എനിക്കെന്റെ മാത്ര്ഹം അനുവാദം മതി എന്നാണെന്റെ വിശ്വാസം - അത് മറ്റാരേയും ബാധിക്കുന്നതല്ല എന്ന് ഞാന്‍ തീര്‍ത്ത്തും വിശ്വസിക്കുന്നു!

    അല്ലാതെ അത് ഹൈന്ദവരെ വിമര്‍ശിക്ക്കുന്നതാണെന്ന് പറഞ്ഞാല്‍ “ഒരാള്‍ ഇസ്ലാമിക തീവ്രവാദി ആണെന്നാരോപിക്കുമ്പോള്‍ അത് മുഴുവന്‍ ഇസ്ലാം വിശ്വാസികളേയും അപമാനിക്കലാണ്“ എന്ന വാദത്തിനു തുല്യം ബാലിശമാകും അത്...

    പിന്നെ മൂര്‍ച്ചയും അസഭ്യവും തമ്മില്‍ അജഗജാന്തര വ്യത്യാസമുണ്ട് സുഹൃത്തേ...ഒരുവന്റെ മുഖത്ത് നോക്കി അവന്റെ അമ്മയ്ക്ക് വിളിക്കുന്നതു പോലെയുള്ളവ മൂര്‍ച്ചയല്ല, അസഭ്യമാണ് .അത് ഇന്ന് വരെ ഞാന്‍ ചെയ്തിട്ടില്ല എന്ന് പൂര്‍ണബോധ്യമുള്ളതിനാല്‍ തന്നെ ഈഇവിഷയത്തില്‍ ചിത്രകാരനെ വിമര്‍ശിക്കാ‍ാന്‍ എനിക്കവകാശമുണ്ടെന്നാണെന്റെ വിശ്വാസം!

    പിന്നെ ചിത്രകാരന്‍ വിമര്‍ശനത്തിനതീതനാണെന്ന മിഥ്യാധാരണാ ഒന്നുമെനിക്കില്ല മാഷേ...

    താങ്കള്‍ എന്റെ നന്മ മാത്രമേ ഉദ്ദേശിച്ചുള്ളൂ എന്നറിയുന്നതില്‍ അതിയായ സന്തോഷവും നന്ദിയുമുണ്ട്. എങ്കിലും ആദ്യ കമന്റുകള്‍ തറ്റിദ്ധാരണാജനകമാണേന്ന് ഖേദപൂര്‍വ്വം പറര്യട്ടെ...അതിനാലാണ് എന്റെ കമംന്റുകളും അത്തരത്തിലായത്.

    :)



  41. ഞാന്‍ കശ്മലന്‍ said...
  42. ahankaarikku nalla namaskaaram !!

    I think there must be somebody to correct the Hindus also . Like dowry , Caste system etc !

    Which fool don't know about the innumerable fatwas of Clerics

  43. ഞാന്‍ കശ്മലന്‍ said...
  44. എന്താ നന്നാവാത്തെ ?
    ഈ കമ്മുനിസ്ടുകാര്‍ നന്നാവുമോ ഈ അടുത്ത് ?
    സദ്ദാം , കുവൈറ്റ് , ഇറാഖ് , palastine എന്ന് പറഞ്ഞു നടന്നിട്ട് എന്തായീ ?
    ജമ്മു കശ്മീരില്‍ രണ്ടു സീറ്റ് ഒരു സീറ്റ് ആയി മാറിക്കിട്ടി .
    ബ്ജ്പി അത് പതിനൊന്നു സീറ്റ് ആക്കി മാറ്റി .
    ഇനിയെങ്ങിലും ജനങ്ങളുടെ പ്രശ്നങ്ങള്‍ സി പി എം എത്റെടുതില്ലെങ്ങില്‍ അവര്‍ ചവറ്റു കുട്ടയില്‍ തന്നെ എത്തും.

    പാലസ്ടീനില്‍ ആയിരങ്ങള്‍ മരിക്കുന്നത് കാനാമെങ്ങില്‍ എന്ത് കൊണ്ട് തൊട്ടടുത്ത ശ്രീലന്കയില്‍ ആയിരങ്ങള്‍ മരിക്കുന്നത് കാണുന്നില്ല ?

  45. N.J Joju said...
  46. ആകാശ് പറഞ്ഞതില്‍ കൂടുതലൊന്നും പറയാനുണ്ടെന്നു തോന്നുന്നില്ല.
    “ഹിന്ദു മതത്തില്‍ നിന്നും രക്ഷിയ്ക്കപ്പെട്ടു” എന്നതു പോലെ തന്നെ “കത്തോലിയ്ക്കാ സഭയില്‍ നിന്നു രക്ഷിയ്ക്കപ്പെട്ട്” അല്ലെങ്കില്‍ “യാക്കോബായ സഭയില്‍ നിന്നും രക്ഷിയ്ക്കപ്പെട്ട്” എന്നൊന്നും കണ്ടാലും അത്ഭുതപ്പെടാനില്ല, അതാണ് ക്രിസ്ത്യന്‍ വ്യക്തികേന്ദ്രീകൃത പ്രൊട്ടസ്റ്റന്റു സഭകളുടെ രീതി. രക്ഷിയ്ക്കപ്പെട്ടു എന്നതിനു രക്ഷപെട്ടു എന്നര്‍ത്ഥവുമില്ല. ഹിന്ദുമതത്തില്‍ നിന്നു രക്ഷിയ്ക്കപ്പെട്ടു എന്നു പറഞ്ഞാല്‍ ഹിന്ദുമതത്തില്‍ നിന്നും രക്ഷപ്പെട്ടു എന്നല്ല്ല അര്‍ത്ഥം, ആ സഭയില്‍ ചേരുന്നതിനു മുന്‍പ് ഹിന്ദുവായിരുന്നു എന്നു മാത്രമാണ്.ആ സഭയില്‍ ചേര്‍ന്നവരരെല്ല്ലാം(മാത്രം) രക്ഷിയ്ക്കപ്പെട്ടവര്‍ എന്നാണ് അവര്‍ കരുതുന്നത്.

    വിവാഹത്തെക്കുറിച്ചായതുകൊണ്ട് ഇതിനു പ്രസക്തിയുണ്ട്.

കമന്റെഴുതണോ??? ദാ ഇവിടെ...