എന്തരായാലും കോളടിച്ചത് രണ്ടു കൂട്ടര്‍ക്കാണ്-രാഷ്ട്രീയക്കാര്‍ക്കും പത്രക്കാര്‍ക്കും. കുറച്ചു നാളത്തേക്ക് പുതുമയുള്ള ഒരു സെന്സേഷന് കിട്ടിയല്ലോ!
പിന്നെയുള്ള രണ്ടുമൂന്നു ദിഅവസങ്ങളായി പത്രം തുറന്നു നോക്കിക്കഴിഞ്ഞാല്‍ സ്വാമിമാരെ കുറിച്ചുള്ള വാര്‍ത്തകളേ ഉള്ളൂ....അവിടേ ആ സ്വാമിയെ പോലീസ് തിരയുന്നു,മറ്റേടത്ത് മറ്റേ സ്വാമിയെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നു,വേറൊരിടത്തെ സ്വാമിയെ വേറെങ്ങാണ്ടു നിന്നും പൊക്കി അങ്ങനെ അങ്ങനെ...
അപ്പോഴൊന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്ന ഒരു മഹാത്മാവ് പ്രത്യക്ഷപ്പെട്ട് കണ്ടതേയില്ല.പക്ഷേ എന്റെ പ്രതിക്ഷ വൃഥവിലായില്ല,ദാ വന്നിരിക്കണു പുള്ളിയുടേ വിധിന്യായം- “സ്വാമിമാരുടെ ആസന്നത്തില്‍ കുന്തം കയറ്റി കൊല്ലണം!!”...പുള്ളി എന്തായാലും പുരാണം വായിച്ചിട്ടുണ്ട്,മാണ്ഡവ്യന്റെ കഥ നാമും കേട്ടിട്ടുള്ളതാണല്ലോ!!
ഇനി, സത്യത്തില്‍ ആരാണ് തെറ്റുകാര്‍??? നാം തന്നെ!!! നാമോരോരുത്തരും!!! നെല്ലിനേക്കാള്‍ കൂടുതല്‍ പതിരുകളുള്ള ഈ കാലഘട്ടത്തില്‍ അവയില്‍ നിന്നും നല്ലതിനെ തേടിപ്പിടിക്കുക എന്നത് ശ്രമകരം തന്നെയാണ്. എന്നിരുന്നാലും സന്യാസം എന്ന ലേബലില്‍ എന്തു പോക്രിത്തരവും കാട്ടിക്കൂട്ടുന്നവരെ തിരിച്ചറിയാന്‍ അധികം പ്രയാസപ്പെടണാമെന്നു തോന്നുന്നില്ല...
നമുക്ക് പറ്റിയ ഏറ്റവും വലിയ തെറ്റെന്തെന്നാല്‍ , നാം നമ്മുടെ പൈതൃകത്തെ കുറിച്ചു മനസ്സിലാക്കിയില്ല, അതിനൊട്ടു ശ്രമിച്ചതുമില്ല...സന്യാസമെന്തെന്നോ, സന്യാസിയുടേ ജീവിതമെങ്ങനെ ആയിരിക്ക്കണമെന്നാണു വിധിയെന്നോ നാം മനസ്സിലാക്കിയില്ല.മനസ്സീലാക്കിയിരുന്നെങ്കില് ഈ നിലയിലേക്ക് സന്തോഷ് മാധവന്മാരും ഭദ്രാനന്ദമാരും ഉണ്ടകുകയില്ലായിരുന്നു...മന്ത്രവാദത്തിന്റെ പേരില്‍ പിഞ്ചു കുഞ്ഞുങ്ങള്‍ കൊല്ലപ്പെടില്ലായിരുന്നു...
ഇന്നത്തെ ഈ ലോകത്തില്‍ കള്ളനാണയങ്ങളെ തിരിച്ചറിയാനുള്ള വിവേചനബുദ്ധി എങ്കിലും ഉണ്ടാകണം നമുക്ക്.അവതാരങ്ങളായും മനുഷ്യ ദൈവങ്ങളായും വിലസുന്ന കള്ളസന്യാസിമാരുടെ മുഖംമൂടി പിച്ചിച്ചീന്തിയെറിയൂക തന്നെ വേണം.എന്നാല്‍ ആ സമയം യഥാര്‍ഥ സന്യാസം അവഹേളിക്കപ്പെടുകയുമരുത്. ഇന്നു പലരും പ്രചരിപ്പിക്കുന്നത് സന്യാസത്തിനെതിരെയാണ്.എന്നാല്‍ ഒരു സന്തോഷ് മാധവനോ ഭദ്രാനന്ദയോ വന്നത് കൊണ്ട് സന്യാസത്തെയും സന്യാസി സമൂഹത്തെയും ( ഇന്നത്തെ കാലഘട്ടത്തില്‍ അവര്‍ ഒരു സമൂഹം ആയി മാറിയതു കൊണ്ട് ) മുഴുവനായി മുദ്രകുത്തുന്നത് ഒരു ജോസഫിനോ കുഞ്ഞാലിക്കുട്ടിക്കോ എതിരെ ആരോപണം വന്നതൂകൊണ്ട് മന്ത്രിമാര്‍ മുഴുവന്‍ പീഢനവീരന്മാര് ആണ് എന്നു പറയുന്നതു പോലെ ആയിരിക്കും.
എന്റെ അഭിപ്രായത്തില്‍ ഈ വക സന്യാസിമാരെ ആസനത്തില്‍ കാന്താരിമുളകരച്ചു തേച്ച് രണ്ടു തവണ തൂക്കികൊല്ലണം. ഒന്ന് അവര്‍ ചെയ്ത കുറ്റങ്ങള്‍ക്ക്.അടുത്തത് നമ്മുടെ മഹത്തായ ഋഷിപാരമ്പര്യത്തെ അപമാനിച്ചതിന്...
പക്ഷേ യഥാര്‍ത്ഥത്തില്‍ തിരണ്ടിവാലിനടിക്കേണ്ടത് അവന്മാരെയല്ല , മറിച്ച് അവരെ തോളിലേറ്റി നടക്കുകയും ദൈവങ്ങളാക്കുകയും ചെയ്യുന്ന നമ്മളേ , സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ദൈവത്തിന്റെ സ്വന്തം മക്കളെ...ഖുശ്ബുവിന് അമ്പലം പണിഞ്ഞ തമിഴന്റെ(പഴയ) ലവലിലേക്ക് നാം അധഃപതിച്ചിരിക്കുന്നു...ഇനിയെങ്കിലും ഇവര്‍ അപമാനിക്കുന്ന, വളച്ചൊടിക്കുന്ന നമ്മുടെ മഹത്തായ പാരമ്പര്യത്തിന്റെ യഥാര്‍ഥ മഹത്വത്തെ മനസ്സിലാക്കാന്‍ നാം തയ്യാറകണം. എങ്കില്‍ നമ്മെ പറ്റിക്കുവാന്‍ കഴിയില്ല, മരുന്നിനെകുറിച്ചറിവുള്ള രോഗിയെ ക്വാളിറ്റിയില്ലാത്ത മരുന്നു കൊടുത്ത് പറ്റിക്കാന്‍ മരുന്നുകടക്കാരനാകില്ലല്ലോ?
ഇവിടേ പൂര്‍ണ്ണമാകുന്നില്ല-മനസ്സിലുള്ളത് വിചാരിക്കുന്നതു പോലെ എക്സ്പ്രെസ്സ് ചെയ്യാന്‍ കഴിയുന്നില്ലാ, അതിനാല്‍ ഇപ്പോള്‍ ഇവിടേ നിറുത്തട്ടെ...
സ്നേഹപൂര്‍വ്വം അഹങ്കാരി |
19 അഭിപ്രായങ്ങൾ:
ദൈവവുമായി ബന്ധപ്പെട്ടതെല്ലാം തട്ടിപ്പാണ്.
തീവൃ ആത്മീയത പ്രയോഗിച്ചതാണ് സന്തോഷ് മാധവന് പറ്റിയ തെറ്റ്. സുധാമണിയും മാജിക്ക്കാരനും, ആസ്മാക്കാരനുമൊക്കെ കൂടുതല്‍ സുസ്ഥിരമായ വികസന പാതയാണ് തെരഞ്ഞെടുത്തത്. അതുകൊണ്ട് അവര്‍ക്കു കൂടുതല്‍ ജന/അധികാരി സമ്മതി കിട്ടി.
“ ദൈവവുമായി ബന്ധപ്പെട്ടതെല്ലാം തട്ടിപ്പാണ്. “
അങ്ങനെ നമുക്ക് ജനറലൈസ് ചെയ്തു പറയാന്‍ പറ്റുമോ? ദൈവവുമായി ബന്ധപ്പെട്ട് ധാരാളം തട്ടിപ്പ് നടക്കാറുണ്ട് എന്നതല്ലേEശരി???
സന്തോഷ് മാധവന് കൂടുതല്‍ സുസ്ഥിരമായ വികസന പാത തിരഞ്ഞെടുത്തിരുന്നെങ്കില്‍ അയാളുടേ പ്രവൃത്തികള്‍ ശരി ആകുമായിരുന്നോ?
എന്താണ് ഈശ്വരന് എന്നതിനെ പറ്റി ഒരു സംവാദം തത്വചിന്തകള്‍ എന്ന ബ്ലോഗില്‍ നടത്തുന്നുണ്ട്.താങ്കളേയും ക്ഷണിക്കുന്നു.
ആത്മീയത ആയിരുന്നില്ല സന്തോഷ് മാധവന്റെ തെറ്റ്! അയാളുടെ തെറ്റുകള്‍ മറയ്കാന്‍ അയാള്‍ ആത്മീയതയെ ഉപയോഗപെറ്റുത്തുകയായിരുന്നു...
നമ്മുടേ ആധുനിക ശാസ്ത്രത്തിനു കണ്ടെത്താന്‍ കഴിയാത്തതും മനസ്സിലാക്കാന്‍ കഴിയാത്തതും വിശദീകരിക്കാനാകാത്തതുമായ കോടാനുകോടി പ്രതിഭാസങ്ങളുണ്ട് സുഹൃത്തേ ഈ പ്രപഞ്ചത്തില്‍...പൂര്‍ണ്ണമായ യുക്തിവാദം ഒരിക്കലും പ്രായോഗികമല്ല...50% അധികം നാം കണ്ണുമടച്ച് വിശ്വസിച്ചേ പറ്റൂ...കാരണം അവ നമ്മുടേ യുക്തിക്കപ്പുറാറ്മാണ്
സന്തോഷ് മാധവന് കൂടുതല്‍ സുസ്ഥിരമായ വികസന പാത തിരഞ്ഞെടുത്തിരുന്നെങ്കില്‍ അയാളുടേ പ്രവൃത്തികള്‍ ശരി ആവില്ല. പക്ഷേ അത് ജനങ്ങള്‍ അറിയാതെ ഒളിപ്പിക്കാന്‍ കഴിയും. ആത്മീയത തന്നെ തട്ടിപ്പാണ്. അതിന് ശാസ്ത്രവുമായി ഒരു ബന്ധവുമില്ല. അത് തെളിയിക്കുകയുമല്ല ശാസ്ത്രത്തിന്റെ ലക്ഷ്യവും. ജനങ്ങള്‍ക്ക് വേണ്ടത് സമാധാനമാണ്. കള്ളത്തരം കാണിച്ചാല്‍ ഒരിക്കലും സമാധാനം കിട്ടില്ല. അങ്ങനെ സ്വയം സമാധാനം കിട്ടാത്തവര്‍ അത് പുറത്ത് അന്വേഷിക്കും. ചില ഭംഗിവാക്കുകള്‍ പറയാനറിയാവുന്നവര്‍ക്ക് അവരെ സമാധാനിപ്പിക്കാനയേക്കും. അങ്ങനെ അവര്‍ അത്തരക്കരുടെ അടിമകള്‍ ആയി മാറുന്നു.
ഈ പ്രപഞ്ചത്തില്‍ കോടാനുകോടി പ്രതിഭാസങ്ങള്‍ ഉണ്ടായിക്കോട്ടേ. അത് നമ്മളുടെ സമാധാനത്തെ എങ്ങനെയാണ് ബാധിക്കുന്നത്? പൂര്‍ണ്ണമായി അതിന്റെ ഒക്കെ അര്‍ത്ഥം കണ്ടെത്തിയേ തീരൂ എന്ന് എന്തിന് വാശി പിടിക്കുന്നു? യഥാര്‍ത്ഥത്തില്‍ അങ്ങനെയാണ് ശാസ്ത്രജ്ഞര്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ അതിനുവേണ്ടി ജീവന് വരെ കളയാന്‍ തയ്യാറാണ്. (ഉദാ: ബ്രൂണോ) അവര്‍ കണ്ടെത്തിയ തത്വങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ ഉളുപ്പില്ലതെ എല്ലാ ആത്മീയ വ്യാപാരികളും ഉപയോഗിക്കും.
ജീവിതത്തിന്റെ നല്ലകാലത്ത് മറ്റുള്ളവര്‍ക്ക് ദ്രോഹം ചെയ്യുകയും (എന്തിന് സ്വന്തം കുട്ടികളോടുപോലും) അവസാനം അതിന്റെ എല്ലാം തിരിച്ചടി സഹിക്കാന്‍ കഴിയാതെ എല്ലാത്തില്‍ നിന്നും രക്ഷപെടാനുള്ളവരുടെ അഭയസ്ഥാനമാണ് ദൈവവും, ആള്‍ദൈവവും മതവും. സത്യസന്ധമായി തുറന്ന മനസോടെ ജീവിക്കുന്നവര്‍ക്ക് ദൈവവും, ആള്‍ദൈവവും മതവും ഇല്ലാതെ സമാധാനത്തോടെ ജീവിക്കാനാകും.
> mljagadees
ഇതെങ്ങനാ വായിക്കേണ്ടത്???;-)
പിന്നെ നമ്മുടേ വിഷയം : അങ്ങനെ സ്വയം സമാധാനം കിട്ടാത്തവര്‍ അത് പുറത്ത് അന്വേഷിക്കും. ചില ഭംഗിവാക്കുകള്‍ പറയാനറിയാവുന്നവര്‍ക്ക് അവരെ സമാധാനിപ്പിക്കാനയേക്കും. അങ്ങനെ അവര്‍ അത്തരക്കരുടെ അടിമകള്‍ ആയി മാറുന്നു.മനഃശാസ്ത്രജ്ഞരും അങ്ങനെയെങ്കില്‍ എന്തിന്?അവരും നടത്തുന്നത് തട്ടിപ്പാണോ?
പൂര്‍ണ്ണമായി അതിന്റെ ഒക്കെ അര്‍ത്ഥം കണ്ടെത്തിയേ തീരൂ എന്ന് എന്തിന് വാശി പിടിക്കുന്നു?
അതിന് ആത്മീയതയല്ലല്ലോ വാശിപിടിക്കുന്നത്? സ്വന്തം യുക്തിയിലൂടെ മനസ്സിലാകാത്തതൊന്നും വിശ്വസിക്കയില്ല (ഏന്നു മാത്രമല്ല, അവയൊന്നും സത്യമല്ല എന്നു പോലും ) വാദിക്കുന്നത് ആത്മീയവാദി അല്ലല്ലോ??യുക്തിവാദി അല്ലേ??? ആത്മീയവാദി അല്ലല്ലോ അവന്റെ വാദം ശരിയാണെന്ന് തെളിയിക്കാന്‍ കൂടുതല്‍ ശ്രമിക്കുന്നത്?അതിനു മുതിരുന്നത് എന്നേപ്പോലെ ചില മണ്ടന്മാര് മാത്രമല്ലേ ഉള്ളൂ??? ആത്മീയവാദിയുടെ വാദങ്ങള്‍ തെറ്റാണെന്നു തെളിയിക്കാന്‍ പരക്കം പായുന്നത് യുക്തിവാദികളല്ലേ???
യഥാര്‍ത്ഥത്തില്‍ അങ്ങനെയാണ് ശാസ്ത്രജ്ഞര്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ അതിനുവേണ്ടി ജീവന് വരെ കളയാന്‍ തയ്യാറാണ് എങ്ങനെയാണ്??? താങ്കള്‍ നേരത്തേ പറഞ്ഞ രീതിയില്‍ ആണ്നെങ്കില് അത് ശാസ്ത്രജ്ഞന്മാരെ കളിയാക്കയാണല്ലോ???
അവര്‍ കണ്ടെത്തിയ തത്വങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ ഉളുപ്പില്ലതെ എല്ലാ ആത്മീയ വ്യാപാരികളും ഉപയോഗിക്കും.
ശാസ്ത്രം തെറ്റാണെന്നു ആത്മീയം പറായുന്നില്ല, ശാസ്ത്രം മാത്രമാണു ശരി എന്ന വാദത്തെയാണ് എതിര്‍ക്കുന്നത്.ശാസ്ത്രം പൂര്‍ണ്ണമല്ല എന്നു മാത്രമേ പറയുന്നുള്ളൂ...
പിന്നെ ഒന്നു ചോദിച്ചോട്ടേ ഈ ശാസ്ത്രം എന്നാല്‍ എന്താണ്???(ഞാന്‍ ഇവിടെ വിവക്ഷിച്ചതു മുഴുവന്‍ ആധുനിക ശാസ്ത്രത്തെയാണ്.)
ജീവിതത്തിന്റെ നല്ലകാലത്ത് മറ്റുള്ളവര്‍ക്ക് ദ്രോഹം ചെയ്യുകയും ... ആത്മീയതയില്‍ നിന്നും ഒന്നോ രണ്ടോ അല്ലെങ്കില്‍ നൂറോ സന്തോഷ് മാധവന്മാര് ഉണ്ടായിരിക്കാം.എന്നാല്‍ ആധുനിക ശാസ്ത്രം മനുഷ്യ രാശിക്കു നല്കിയ അത്രയും ദ്രോഹം അവര്‍ ചെയ്തിട്ടില്ലല്ലോ...ശാസ്ത്രം നന്മ നല്‍കിയിട്ടില്ല എന്നല്ല, മറിച്ച് അവ നന്മയുടേ അത്രയും ദ്രോഹവും ചെയ്യുന്നു എന്നാണ്...മാത്രമാല്ല, ആത്മീയതയല്ല, മറിച്ച് ആത്മീയതയുടെ മറവില്‍ ചിലരുടെ പ്രവൃത്തിയാണ് ദ്രോഹമാകുന്നത്.അത് ആത്മീയതയില്‍ പറഞ്ഞിട്ടില്ല, എന്നു മാത്രമല്ല, എതിര്ക്കയും ചെയ്യുന്നുണ്ട്. എന്നാല്‍ ശാസ്ത്രജ്ഞരല്ല, ശാസ്ത്രമല്ലേ ദ്രോഹമ്ം ചെയ്യുന്നത്?
താങ്കള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ എന്റെ ആത്മീയം, തത്വചിന്തകള്‍ എന്നീ ബ്ലോഗുകളില്‍ ഈ വിഷയത്തെപറ്റിയുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാം.ലിങ്ക് സൈഡ്ബാറിലുണ്ട്
ചങ്ങാതി, താങ്കള്‍ വളരെ defensive ആണല്ലോ !
മനഃശാസ്ത്രജ്ഞര്‍ ആത്മീയ വ്യാപാരികളേ പോലെയല്ല. അവര്‍ ഒരിക്കലും ഇല്ലാത്ത ഒരു കാരണം കൊണ്ടാണ് പ്രശനങ്ങള്‍ ഉണ്ടായതെന്ന് വിധിക്കില്ല. ആത്മീയ വ്യാപാരികള്‍ പറയുക ചില ദോഷങ്ങള്‍ ഉണ്ട് അതിന് ചില പൂജ വേണം. (അടിസ്ഥാനമായി പറഞ്ഞാല്‍ കാശ് വേണം.). ഇതല്ലല്ലോ നമ്മു ചിന്താവിഷയം....
ശാസ്ത്രജ്ഞന് പൂര്‍ണ്ണമായി അതിന്റെ ഒക്കെ അര്‍ത്ഥം കണ്ടെത്തിയേ തീരൂ എന്ന് എന്തിന് വാശി പിടിക്കുന്നതുകൊണ്ടാണ് അവന് മുന്നോട്ട് പോകാനുള്ള ശക്തി കിട്ടുന്നത്. ബ്രൂണോയുടെ കാര്യം വീണ്ടും ഓര്‍ക്കുക. ഇന്‍ഡ്യയില്‍ ചാര്വാകന്മാരും ഇത്തരത്തിലുള്ള പീഡനങ്ങള്‍ ദൈവത്തിന്റെ അനുയായികളില്‍ നിന്നും ഏറ്റുവാങ്ങിയവരാണ്.
ശാസ്ത്രജ്ഞരുടെ ജീവചരിത്രങ്ങള്‍ വായിച്ച്നോക്കൂ വളരെ കൂറച്ച്പേര്ക്കേ ജീവിച്ചിരിക്കെ അംഗീകാരം കിട്ടിയിട്ടുള്ളു. ഒരുപാടുപേര് കഷ്ടതകള്‍ അനുഭവിച്ചാണ് ജീവിച്ചത്. അവര്‍ കണ്ടെത്തുന്നത് വിവരങ്ങള്‍ ആണ്. അത് എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്നത് നിലനില്‍ക്കുന്ന സമൂഹമാണ്. സമൂഹമെന്നാല്‍ അധികാരികള്‍. പണ്ട് കാലത്ത് രാജാകന്മാരും ഇപ്പോള്‍ അത് കോര്‍പ്പറേറ്റുകളും. സമൂഹത്തില്‍ കൂടുതല്‍ അന്ധവിശ്വാസികളാണെങ്കില്‍ ശാസ്ത്രത്തെ അധികാരികള്‍ അവരുടെ സ്വാര്‍ത്ഥ ലാഭത്തിന് ഉപയോഗിക്കും.
അതാണ് ഇപ്പോള്‍ നടക്കുന്നത്. അല്ലാതെ ശാസ്ത്രത്തിന്റെ രീതികളിലോ നിയമങ്ങളിലോ ഒരിടത്തും അത് ജനദ്രോഹമായി ചെയ്യണം എന്നു പറയുന്നില്ല.
അതിന് മാറ്റം വരണമെങ്കില്‍ ജനങ്ങള്‍ അറിവുള്ളവരാകണം. അധികാരികളില്‍ നിന്നും ശാസ്ത്രത്തേ ജനങ്ങള്‍ പിടിച്ചെടുക്കണം. എല്ലാം മായയാണ്. അല്ലെകില്‍ എല്ലാം ഭഗവാന് തീരുമാനിച്ചതൊ പോലെ. എന്നൊക്കെ വിശ്വസിച്ചാല്‍ അതു നടക്കില്ല. ആത്മീയ വ്യാപാരികളും കൂട്ടരും ഇത്തരത്തിലുള്ള നിരുത്തരവാദത്തേയാണ് പ്രോത്സാഹിപ്പിക്കുന്നത്.
ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുക എന്നത് വളരെ ഭാരിച്ച ചുമതലയാണ്. അങ്ങനെ ചെയ്യുന്നവര്‍ക്ക് സഹായമായി ഒന്നും ഉണ്ടാകില്ല. ഉദാഹരണത്തിന് കല്ലില്‍ തട്ടി വീണാല്‍, കല്ലില്‍ ആരോ മന്ത്രവാദം ചെയ്തതുകൊണ്ടാനിത് സംഭവിച്ചത്, ജ്യോത്സ്യനേ കണ്ട് പരിഹാരം ഉടനേ ചെയ്യണം എന്നു വിശ്വാസിക്ക് എളുപ്പം പറയാം. പകരം കല്ലില്‍ തട്ടി വീണത് എന്റെ ശ്രദ്ധക്കുറവുമൂലമാണെന്നു പറയണമെങ്കില്‍ ചങ്കുറപ്പ് ഉണ്ടാകണം. ആ ചങ്കുറപ്പ് ജനങ്ങള്‍ക്ക് ഉണ്ടായെങ്കില്‍ മാത്രമേ ഈ ഭൂമിയില്‍ സമാധാനം ഉണ്ടാകുകയുള്ളു. കാരണം ആ കാലത്ത് ശാസ്ത്രം ജനങ്ങളുടേതായിരിക്കും. അത് ജനകീയവും.
ആ സൈഠുകളില് ചര്‍ച്ചകളൊന്നും കണ്ടില്ലല്ലോ?
blogspot എനിക്കിട്ട പേരാണ് mljagadees. താങ്കള്‍ക്ക് ജഗദീശ് എന്നു വിളിക്കാം. ml ഇല്ലാത്ത ഒരു ബ്ലോഗും എനിക്കുണ്ട്.
പ്രിയ ജഗദീശ്,
ഞാന്‍ പറഞ്ഞത് ചര്‍ച്ച നടക്കുന്നു എന്നല്ല, മറിച്ച് ഈ വിഷയത്തെ പറ്റിയുള്ള ചര്‍ച്ച അവിടെ നടത്തുന്നതാകും നല്ലത് എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.കാരണം ഇത് ഞാന്‍ അഹംകാരം പറയാന്‍ വേണ്ടി മാത്രം നിര്‍മ്മിച്ച ഒരു ബ്ലോഗാണ് ;)
ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള വിഷയങ്ങള്‍ക്കായി എനിക്കൊരു ബ്ലോഗുണ്ട്, അത് ആണ് ആത്മീയം...ഈ ചര്‍ച്ച അവിടേക്കു മാറ്റിയാല്‍ നന്നായിരുന്നു...
പിന്നെ താങ്കളുടെ ചോദ്യങ്ങള്‍ : ഞാനും ആത്മീയ വ്യാപാരികളെ സപ്പോര്‍ട്ട് ചെയ്യുന്നില്ല, മറിച്ച് ആ മഹത്തായ പാരമ്പര്യത്തെ വ്യഭിചരിക്കുന്ന ഇത്തരക്കാരെ തിരണ്ടിവാലിനടിച്ച് രണ്ടു തവണ തൂക്കിക്കൊല്ലണം എന്നാണു ഞാന്‍ പറഞ്ഞത്.
താങ്കള്‍ പറഞ്ഞതു പോലെ എല്ലാം മായ എന്നും പറഞ്ഞ് ചടഞ്ഞിരിക്കാനല്ല , മറിച്ച് ആ മായയെ മറികടന്ന് സത്യം കണ്ടെത്താനാണ് ആത്മീയ ശാസ്ത്രങ്ങള്‍ ഉദ്ഘോഷിക്കുന്നത്. നാം ചെയ്യുന്ന കര്‍മ്മങ്ങളുടേ ഫലം മാത്രമേ നമുക്കു ലഭിക്കയുള്ളൂ...സീത നഷ്ടപ്പെട്ടപ്പോള്‍ വിധി എന്നു കരുതി വിഷമിക്കയല്ലല്ലോ രാമന് ചെയ്തത്???
ഉദാഹരണത്തിന് കല്ലില്‍ തട്ടി വീണാല്‍, കല്ലില്‍ ആരോ മന്ത്രവാദം ചെയ്തതുകൊണ്ടാനിത് സംഭവിച്ചത്, ജ്യോത്സ്യനേ കണ്ട് പരിഹാരം ഉടനേ ചെയ്യണം എന്നു വിശ്വാസിക്ക്
അതിനെ വിശ്വാസമെന്നല്ല അന്ധവിശ്വാസം എന്നു പറയണം. അത് ആത്മീയതയുടെ കുഴപ്പമല്ല, മറിച്ച് അതിനെ ശരിക്കും മനസ്സിലാക്കാത്തതിന്റെ കുഴപ്പമാണ്.
ശാസ്ത്രജ്ഞന് ഒരു വിഷയത്തിന്റ്റെ പൂര്‍ണ്ണമായ അര്‍ത്ഥം മനസ്സിലാക്കിയതിനു ശേഷം മാത്രമേ അതിനെ വിശ്ശ്വസിക്കൂ,അംഗീകരിക്കൂ എന്ന് താങ്കള്‍ പറഞ്ഞു.അപ്പോള്‍ അങ്ങനെ മനസ്സിലാക്കാത്ത ഒന്നിനെയും ശാസ്ത്രം അംഗീകരിക്കുന്നില്ലേ?
സമൂഹത്തില്‍ കൂടുതല്‍ അന്ധവിശ്വാസികളാണെങ്കില്‍ ശാസ്ത്രത്തെ അധികാരികള്‍ അവരുടെ സ്വാര്‍ത്ഥ ലാഭത്തിന് ഉപയോഗിക്കും ജപ്പാന്,വിയറ്റ്നാം, ഇറാഖ് ഈ രാജ്യങ്ങളിലെ ജനങ്ങള്‍ അന്ധവിശ്വാസികളായതിനാലാണോ അവരുടേ മേല്‍ ശാസ്ത്രത്തിന്റെ കണ്ടെത്തലുകള്‍ ശാപം ചൊരിയൂന്നത്? ജനങ്ങള്‍ പിടിച്ചെടുത്തു എന്നു വച്ച് അണുബോംബ് നല്ലതിനുള്ളതാകുമോ???
ഡൈനമൈറ്റ് കണ്ടുപിടിച്ചതിനെപറ്റി നോബല്‍ തന്നെ പശ്ചാത്തപിച്ചിരുന്നു...
ഈശ്വരവിശ്വാസി തെറ്റു ചെയ്യുന്നതിനു കാരണം ഈശ്വരവിശ്വാസമാണെന്ന് താങ്കള്‍ പറയുന്ന ആ യുക്തിയെ അംഗീകരിക്കയാണെങ്കില്‍ ഞാന്‍ പറയും ഹിരോഷിമയിലെ ജനങ്ങളുടെ ശാപം ശാസ്ത്രമാണെന്ന്.
വിശ്വാസം മൂലം തെറ്റു ചെയ്യാം,ഉദാഹരണം ജിഹാദ്. പക്ഷേ അത് 99% ഉം വിശ്വാസത്തിന്റെ ,അല്ലെങ്കില്‍ ആ ആദര്‍ശത്തിന്റെ കുഴപ്പമല്ല, മറിച്ച് ആ ആദര്‍ശത്തെ പൂര്‍ണ്ണമായി മനസ്സിലാക്കാത്തതു കൊണ്ടാണ്...
അല്ലാതെ ശാസ്ത്രത്തിന്റെ രീതികളിലോ നിയമങ്ങളിലോ ഒരിടത്തും അത് ജനദ്രോഹമായി ചെയ്യണം എന്നു പറയുന്നില്ല.
.. അപ്പോള്‍ വിശ്വാസത്തിലെവിടെയാണ് അതു പറയുന്നത്???
താങ്കല്‍ പറയുന്നത് ശാസ്ത്രത്തെ അധികാരികള്‍ ദുരുപയോഗപ്പെട്റ്റുത്തി,അവരുടെ കാര്യസാധ്യത്തിനായി,അതിനാല്‍ ശാസ്ത്രം തെറ്റുകാരനല്ല എന്ന്...അപ്പോള്‍ കുറേ ആത്മീയവ്യാപാരികള്‍ ( ശ്രദ്ധിക്കുക,വ്യാപാരികള്‍) ദുരുപയോഗപ്പെടുത്തി എന്നതു കൊണ്ട് എങ്ങനെ ആത്മീയം ത്തെറ്റുകാരനാകും????
അങ്ങനെ ആത്മീയം തെറ്റുകാരനെങ്കില്‍ അഥേ ന്യായം ശാസ്ത്രത്തിനു മേലും വീഴേണ്ണ്ടേ???
അതെ ഞങ്ങളും ഇവിടെ ജീവിക്കട്ടേ മാഷെ
ഓ ശാന്തി ശാന്തി
“‘ജീവിതത്തിന്റെ നല്ലകാലത്ത് മറ്റുള്ളവര്‍ക്ക് ദ്രോഹം ചെയ്യുകയും (എന്തിന് സ്വന്തം കുട്ടികളോടുപോലും) അവസാനം അതിന്റെ എല്ലാം തിരിച്ചടി സഹിക്കാന്‍ കഴിയാതെ എല്ലാത്തില്‍ നിന്നും രക്ഷപെടാനുള്ളവരുടെ അഭയസ്ഥാനമാണ് ദൈവവും, ആള്‍ദൈവവും മതവും. “
ആള്‍ദൈവങ്ങളെ കുറിച്ചുള്ള അഭിപ്രായത്തില്‍ ഞാന്‍ ജഗദീശിനോട് പൂര്‍ണമായി യോജിക്കുന്നു.എന്നാല്‍ ദൈവത്തെയും മതത്തെയൂം കുറിച്ചുള്ള അഭിപ്രാഅയം തീര്‍ത്തും ബാലിശമായി പോയി.നമ്മുടെ നിയന്ത്രണ പരിധികള്‍ക്കപ്പുറം നമ്മെ കൈപിടിച്ചു നടത്തുന്ന(അല്ലെങ്കീല് അങ്ങനെ വിശ്വസിക്കപ്പെടുന്ന) ഒരു ശക്തി.ഈ പ്രസ്താവനയില്‍ വിശ്വസിക്കുന്നവര്‍ അതിനെ ദൈവം എന്നു വിളീക്കുന്നു.തീവ്ര യുക്തിവാദത്തില്‍ വിശ്വസിച്ചിരുന്ന വളരെ അധികം ആളുകള്‍ ജീവിത സായന്തനത്തില്‍ ആത്മീയതയിലേക്കും ദൈവത്തില്ലേക്കും അടൂക്കുന്നു.അങ്ങനെ ഉള്ളവരെ കാപട്യക്കാര്‍ എന്നു വിളിക്കുകയാണെങ്കില്‍ യുക്തിവാദം തന്നെ കാപട്യമാണെന്ന് സമ്മതിക്കേണ്ടി വരും.എന്നാല്‍ ആത്മ്മീയതയില് നിന്നു യുക്തിവാദത്തിലേക്ക് മനുഷ്യമനസ്സുകളുടെ ഒഴുക്കുണ്ടാകൂന്നില്ല എന്നതിന് എന്തു ന്യായവാദമാണ് നിരത്താനുള്ളത്
ശാസ്ത്രത്തിന് ഒരു സംഘടിത രൂപമില്ല. ശാസ്ത്രജ്ഞന്മാര് പ്രവര്‍ത്തിക്കുന്നത് തികച്ചും സ്വതന്ത്രമായിട്ടാണ്. കൂടാതെ സൂഷ്മമായ ഒരു ഒരു പ്രശ്നത്തെ കേന്ദ്രീകരിച്ചായിരിക്കും അയാള്‍ മിക്കവാറും പ്രവര്‍ത്തിക്കുക. ഉദാഹരണത്തിന് സി. വി. രാമന് ഒരിക്കല്‍ ഒരു കപ്പല്‍ യാത്ര നടത്തി. കടലിന്റെ നീലനിറം അദ്ദേഹത്തെ അത്ഭുതപ്പെടുത്തുകയും അതിന്റെ കാരണം കണ്ടെത്തണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. പക്ഷേ അത് കണ്ടെത്തുന്നത് വരെ അദ്ദേഹം "അയ്യേ ഞാന്‍ മണ്ടനാ, എല്ലാം ദൈവത്തിന്റെ സൃഷ്ടി, എല്ലം നമ്മുടെ പണ്ടെത്തെ ബുക്കുകളില്‍ പറഞ്ഞിട്ടുള്ളതാണ്" എന്നൊക്കെ കരുതി എല്ലാവരോടും അത്മീയരാകാന് ഉപദേശിച്ചിരുന്നോ? വളരെ കാലങ്ങള്‍ക്ക് ശേഷം വളരെ സൂഷ്മമായി ആ പ്രശ്നത്തേക്കുറിച്ച് ആഴത്തില്‍ പഠിച്ച് അദ്ദെഹത്തിനത് കണ്ടെത്താനാകുകയും കഴിഞ്ഞു. ചിലപ്പോള്‍ ഇത്തരത്തിലുള്ള കണ്ടെത്തലുകള്‍ ഒരു അടിസ്ഥാന വിവരമായി മാറം, അല്ലെങ്കില്‍ ചിലപ്പോള്‍ അത് പുതിയൊരു ശാസ്ത്ര ശാഖയായും മാറാം.
ശാസ്ത്രം കണ്ടെത്തുന്നതെന്തും ശാസ്ത്രമാകണമെങ്കില്‍ ആര്‍ക്കും എവിടെയും വെച്ച് ആ തത്വത്തെ വീണ്ടും പരീക്ഷണം നടത്തി തെളിയിക്കാന്‍ പറ്റണം. അതാണ് ശാസ്ത്രത്തിന്റെ രീതി. അല്ലെങ്കില്‍ അത് കപടശാസ്ത്രമാകും. ഇവിടെ വ്യക്ത്തികള്‍ക്കും വിശ്വാസങ്ങള്‍ക്കും ഒരു പ്രാധാന്യവുമില്ല.
അതു പോലെ തന്നെ തെളിയിക്കപെടാത്തതിനെ ഓര്‍ത്ത് ഒരു ശാസ്ത്രജ്ഞനും വിഷമിക്കില്ല. അത് എന്നെങ്കിലും ആരെങ്കിലും തെളിയിച്ചോളും.
താങ്കള്‍ക്ക് തിരുവനന്തപുരത്തുനിന്നും കാസര്‍കോട്ടേക്ക് പോകണമെന്ന് കരുതുക. കൊല്ലത്തെത്തികഴിഞ്ഞപ്പോള് "അയ്യോ ഞാന്‍ കൊല്ലത്തേ എതിയുള്ളു" എന്നു പറഞ്ഞ് കരയുമോ? എന്നെങ്കിലുമൊരിക്കല്‍ നമ്മള് കാസര്‍കോട്ട് എത്തും എന്നുകരുതി ഇപ്പോള്‍ കൊല്ലത്ത് നമുക്ക് എന്താണ് ചെയ്യനുള്ളതെന്നു വെച്ചാല്‍ അത് ചെയ്യുക.
പ്രാചീന ഭാരതീയ തത്വ ചിന്തകളേ കുറിച്ച് സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കുക. എല്ലം അന്ന് കൂടിക്കുഴഞ്ഞാണ് ഉണ്ടായിരുന്നത്. ജ്യോതിഷം എന്നത് ജ്യോതി ശാസ്ത്രഞന്മാരുടെ വയറ്റിപ്പിഴപ്പിനുള്ളതാണെന്ന് അന്നു തന്നെ അക്കാലത്തെ ജ്യോതി ശാസ്ത്രഞന്മാര് തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഏതെനിലുമൊരു വര്‍ഷത്തിന് മുമ്പുള്ളതൊക്കെ ആത്മീയം അതിനു ശേഷമുള്ളതൊക്കെ നാസ്തികം എന്നു പറയാനവില്ല. ദൈവവിശ്വാസത്തെ ബുദ്ധന് ശക്തമായി എതിര്‍ത്തിട്ടുണ്ട്.
ഒരു ഭൂമിയോളം വലിപ്പമുള്ള ഉല്‍ക്ക ഭൂമിയിലേക്ക് പതിക്കുന്നു എന്നു കരുതുക. പുതിയ ദൂരദര്‍ശിനികള്‍ ഉപയോഗിച്ച് അതിനെ നമുക്കു് വളരെ അകലെ തന്നെ നമുക്ക് അതിനെ കണ്ടെത്ടിയെന്നും കരുതുക. ഇനി നമുക്കതിനെ നശിപ്പിക്കണം. ഡൈനമൈറ്റോ ആറ്റം ബോമ്പോ അതിന് ഉപകരിക്കും. ഡൈനമൈറ്റോ അപ്പോള്‍ നാശമാണ് എന്ന് പറയാന്‍ കഴിയുമോ? ശാസ്ത്രത്തിന്റെ ഉപയോഗം ശാസ്ത്രീയമാക്കാനുള്ള വഴി ശാസ്ത്രം തരുന്നില്ല എന്നതാണ് പ്രശ്നം. അത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്.
ഒരു യുദ്ധവും ശാസ്ത്രത്തിനു വേണ്ടിയല്ല നടത്തിയത്. ഭൂമില് കൂടുതല്‍ പേരും ദൈവ വിശ്വാസികളാണ്. അവരാണ് കൂടുതലും അധികാരം കൈയാളുന്നതും. ചില രാജ്യങ്ങള്‍ തന്നെ ദൈവത്തില്‍ വിശ്വസിക്കുന്നു. ഉദാഹരണത്തിന് അമേരിക്ക. "In God We Trust" എന്നത് അമേരിക്കയുടെ official national motto ആണ്. ഈ രാജ്യം മറ്റൊരു രാജ്യത്തെ ആക്രമിച്ചാല്‍ ശാസ്ത്രത്തേയാണോ കുറ്റം പറയേണ്ടത്?
ഒരു വിശ്വാസം മറ്റൊരു വിശ്വാസത്തിന് പ്രതികൂലമാകുമ്പോഴാണ് അത് യുദ്ധത്തില്‍ കലാശിക്കും. ശാസ്ത്രത്തില്‍ contradiction നു പകരം cooperation ആണ് ഉള്ളത്. അത് ഒരു യുദ്ധത്തിനും കാരണമാകുന്നില്ല.
ശാസ്ത്രത്തെ അധികാരികള്‍ ദുരുപയോഗപ്പെടുത്തി. ഈ അധികാരികള്‍ ആരും ശാസ്ത്രബോധമുള്ളവരല്ല. അതുകൊണ്ടാണ് അവര്‍ അങ്ങനെ ചെയ്യുന്നത്. അവര്‍ക്ക് ശാസ്ത്രബോധമുണ്ടാകണമെങ്കില്‍ ആത്മീയതയെ തള്ളിക്കളഞ്ഞേ മതിയാകൂ.
ശാസ്ത്രമെന്നാല്‍ physics, technology, bio-medical science ഓ മാത്രമല്ല. economics, social science, politcs, environental science അങ്ങനെ നൂറുകണക്കിന് ശാഖകളുണ്ട്. ഇവയെല്ലം ഉള്-ക്കൊള്ളാന് വലിപ്പമുള്ള മനസ് രാജ്യത്തിനുണ്ടാകുമ്പോഴേ സമാധാനം ഉണ്ടാകൂ. അല്ലാതെ "Skull and Bones" ഇന്റെ പ്രവര്‍ത്തകനോ ഗര്‍ഭിണിയുടെ ഗര്‍ഭപാത്രം കീറി കുഞ്ഞിനെ പുറത്തെടുത്തെ അതിന്റെ കഴുത്തറത്ത് രാമരാജ്യം ഉണ്ടാക്കാന്‍ പോകുന്നവര്‍ അധികാരത്തിലെത്തുന്നത് ഈ ലോകത്തിന്റെ ശാപമാണ്. അവരുടെ സിദ്ധാന്തങ്ങള്‍ ലോക നാശത്തിന്റെ ഗീതങ്ങളാണ്.
ശാസ്ത്രത്തിന്റെ രീതി എല്ലാവരും അവരുടെ ജീവിതത്തില്‍ കൊണ്ടുവരണം. കാര്യകാരണ ബോധത്തോടെ പ്രശ്നങ്ങളെ പഠിച്ച് അതിടെ പരിഹാരം വസ്തുനിഷ്ടമായി കണ്ടെത്തണം. ദൈനംദിന ജീവിതത്തിലും നമുക്കത് പ്രാവര്‍ത്തികമാക്കാം. അതാണ് ശരിയായ വഴി. ദൈവത്തെ അതിടെ പാട്ടിന് വിടേക്കുക.
ആദ്യപടിയെന്ന നിലയില്‍ ദൈവവുമായി ബന്ധപ്പെട്ട ഒന്നിനും പണം കൊടുക്കാതിരിക്കുക. എല്ലാവരും അതൊരു സേവനമായി ചെയ്യട്ടേ. ആരും അത് ഒരു തൊഴിലായി കൊണ്ട് നടക്കരുത്. പൂജാരി ഉള്‍പ്പടെ. അപ്പോള്‍ അറിയാം ആള്‍ക്കാര്‍ക്ക് എത്രമാത്രം ആത്മീയത് ഉള്ളിലുണ്ട് എന്നത്.
To അനൂപ്:
യുക്തിവാദത്തില്‍ വിശ്വസിച്ചിരുന്ന എന്നു പറയുന്നതില്‍ ഒരു തെറ്റുണ്ട്. അത് ഒരു വിശ്വാസം മാത്രമായി മാറുന്നു. അങ്ങനെയുള്ളവര്‍ ചിലപ്പോള്‍ വേറേ വിശ്വാസങ്ങള്‍ കിട്ടിയാല്‍ അങ്ങോട്ടുപോകും.
താങ്കള്‍ പറയുന്ന യുക്തിവാദ വിശ്വസികള്‍ ആത്മീയവാദ വിശ്വസികളാകാന്‍ ഒരുപാടു കാരണങ്ങള്‍ ഉണ്ട്. കൂടുതല്‍ ഇത്തരക്കാരും ചെറുപ്പത്തിന്റെ ചോരത്തിളപ്പോടെ യുക്തിവാദ വിശ്വസികള്‍ ആയതാകാം. ഈ യുക്തിവാദം അവര്‍ക്ക് ഒരുപാട് ശത്രുക്കളെ ഉണ്ടാക്കും. കൂടുതലും മുതിര്‍ന്നവര്‍. അങ്ങനെ ഒറ്റപ്പെട്ടുജീവിക്കുന്ന ഇവര്‍ക്ക് ജീവിതത്തില്‍ കഷ്ടതകള്‍ വരുമ്പോള്‍ സ്വയം പിടിച്ച് നില്ക്കാന് കഴിയാതാകും. അങ്ങനെ അവര്‍ ആത്മീയ വിശ്വസികള്‍ ആകുകയും ബന്ധുക്കളേയും സുഹൃത്തുക്കളേയും വീണ്ടെടുക്കുകയും ചെയ്യും. കൂടുതലും സമൂഹത്തില്‍ അനുഭവിക്കുന്ന ഒറ്റപ്പെടലും അസുഖങ്ങളില്‍ നിന്നുമുള്ള വേദന, കുടുംബ പ്രശ്നങ്ങള്‍ തുടങ്ങി ഒരുപാട് കാരണങ്ങള്‍. മിക്കവാറും ഇത്തരം ആളുകള്‍ അഹങ്കാരികളും ധികാരികളും ഒക്കെ ആയതുകൊണ്ട് അവരുടെ പ്രശ്നങ്ങള്‍ തുറന്ന് മറ്റുള്ളവരോട് പങ്കുവെക്കാനും സഹായം ചോദിക്കാനും മടിക്കും. സമൂഹവും അങ്ങനെ സംഭവിച്ചാല്‍ നാടുമുഴുവന്‍ പാടി നടക്കും, "ഞാനാ അവനെ സഹായിച്ചതെന്ന്..". അതുകൊണ്ട് ആദ്യമൊക്കെ പിടിച്ചുനിക്കുന്ന അവര്‍ പിന്നീട് തീഷ്ണമായ പ്രതിസന്ധികള്‍ തരണം ചെയ്യാനാവതെ ദൈവങ്ങളുടേയൊ ആള്ദൈവങ്ങളുടേയൊ കാലടി പ്രാപിക്കുന്നു. ഇതുകൊണ്ടുണ്ടാകുന്ന ഗുണമെന്തെന്നുവെച്ചാല് സ്വന്തം തെറ്റില്‍നിന്നും ഉള്ള രക്ഷപെടലാണ്. അത് അവര്‍ക്ക് സമാധാനം നല്കുന്നു. ചിലപ്പോള്‍ അത് സാമ്പത്തിക സുരക്ഷിതത്തം നല്‍കും ചിലപ്പോള്‍ അത് ശാരീരിക, ലൈംഗിക സുഖം നല്‍കും. അല്ലാറ്റുനുമുപരി പ്രവര്‍ത്തികള്‍ക്കുള്ള ഒരു മറയാണ് ആത്മീയത.
യുക്തിവാദത്തെ അല്ലങ്കില്‍ യുക്തിചിന്തയെ ഉപയോഗിച്ചിരുന്നവര്‍ എന്നു പറഞ്ഞാല്‍ കൂടുതല്‍ വ്യക്തമാണ്. അവര്‍ക്ക് എങ്ങും പോകാന്‍ കഴിയില്ല. എല്ലാറ്റിനേയും അവര്‍ യുക്ത്തിയോടെ കാണുന്നു.
ആത്മീയവാദി യുക്തിവാദി യായ ഒരു ഉദാഹരണം എന്റെ അച്ഛന്. അദ്ദേഹം വളരെകാലം ശ്രീരമകൃഷ്ണമിഷന്റെ കൂടെയും അയ്യപ്പാ സേവാ സംഘത്തിന്റെ കൂടെയും പ്രവര്‍ത്തിച്ച ആളാണ്. ആത്മീയതയുടെ പേരില്‍ നടക്കുന്ന കള്ളത്തരങ്ങള്‍ കണ്ട് മടുത്ത അദ്ദേഹം ദൈവത്തെ തള്ളിപ്പറഞ്ഞ് നാസ്തികനായി. അന്ന് അദ്ദേഹത്തിന് 42 വയസായിരുന്നു. ശാസ്ത്രത്തിന്റെ രീതിയല്ല അദ്ദേഹത്തെ നാസ്തികനാക്കിയത്, പകരം ആത്മീയതയുടെ കള്ളത്തരമാണത് ചെയ്തത്.
അതുപോലെ ധാരാളം ആളുകള്‍ ഉണ്ടായേക്കാം.
ജഗദീശിന്റെ ഈ മറുപടി എനിക്കുള്ളതോ അനൂപിനുള്ളതോ............
ജഗദീശേ കഷ്ടം...
എന്നെ ഡിഫന്‍സീവ് എന്നു വിളിച്ച താങ്കള്‍ അതിനപ്പുറം പോയല്ലോ????
പിന്നെ താങ്കള്‍ക്കുള്ള മറുപടികള്‍ ഓരോന്നായി..
1: സി.വി. രാമനെ കുറിച്ചു പറഞ്ഞപ്പോള്‍ താങ്കള്‍ ഐന്സ്റ്റീന് പറഞ്ഞതു മറന്നു പോയതെന്തേ???
2 :ശാസ്ത്രം കണ്ടെത്തുന്നതെന്തും ശാസ്ത്രമാകണമെങ്കില്‍ ആര്‍ക്കും എവിടെയും വെച്ച് ആ തത്വത്തെ വീണ്ടും പരീക്ഷണം നടത്തി തെളിയിക്കാന്‍ പറ്റണം. : അപ്പോള്‍ പണ്ട് കണ്ടുപിടിച്ച പല കാര്യങ്ങളും പിന്നീട് തെറ്റെന്ന് തെളിയിക്കുന്നു. അപ്പോള്‍ ആ പഴയ ശാസ്ത്രം കപടശാസ്ത്രം ആയിരുന്നോ???
3: അതു പോലെ തന്നെ തെളിയിക്കപെടാത്തതിനെ ഓര്‍ത്ത് ഒരു ശാസ്ത്രജ്ഞനും വിഷമിക്കില്ല. അത് എന്നെങ്കിലും ആരെങ്കിലും തെളിയിച്ചോളും. കൊള്ളാം ന്നല്ല മറുപടി...അങ്ങനെ തന്നെ ഈശ്വരവിശ്വാസികളും പറയുന്നത്.ഈശ്വരനുടെന്ന് ആരെങ്കിലും തെളിയിച്ചോളും...അപ്പോള്‍ ആ ശാസ്ത്രജ്ഞന് അതു ത്തെളിയിക്കപ്പെടാതെ അയാളുടേ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുന്നത് യുക്തിയുടെ അടിസ്ഥാനത്തിലാണോ?
4:ജ്യോതിഷം എന്നത് ജ്യോതി ശാസ്ത്രഞന്മാരുടെ വയറ്റിപ്പിഴപ്പിനുള്ളതാണെന്ന് അന്നു തന്നെ അക്കാലത്തെ ജ്യോതി ശാസ്ത്രഞന്മാര് തന്നെ പറഞ്ഞിട്ടുണ്ട്. കൊള്ളാം...താങ്കള്‍ അങ്ങനെ ചെയ്യുമായിരിക്കും..അതാകും യുക്തിവാദം..പക്ഷേ ഞങ്ങള്‍ കാസര്‍കോട്ട് എത്താന്‍ ശ്രമിക്കുകയേ ഉള്ളൂ...അല്ലെകില്‍ തിരികെ പോകും....എത്തിയ്യെടത്ത് പറ്റിക്കൂടുന്നതല്ലേ യഥാര്‍ഥാ റ്കപടവാദം???
5:ജ്യോതിഷം എന്നത് ജ്യോതി ശാസ്ത്രഞന്മാരുടെ വയറ്റിപ്പിഴപ്പിനുള്ളതാണെന്ന് അന്നു തന്നെ അക്കാലത്തെ ജ്യോതി ശാസ്ത്രഞന്മാര് തന്നെ പറഞ്ഞിട്ടുണ്ട്.അതുകൊണ്ട് ഏതെനിലുമൊരു വര്‍ഷത്തിന് മുമ്പുള്ളതൊക്കെ ആത്മീയം അതിനു ശേഷമുള്ളതൊക്കെ നാസ്തികം എന്നു പറയാനവില്ല. ദൈവവിശ്വാസത്തെ ബുദ്ധന് ശക്തമായി എതിര്‍ത്തിട്ടുണ്ട്. അങ്ങനെ ഏതു ജോതിഷന് പറഞ്ഞത് താങ്കള്‍ എവിടെ വായിച്ചിരിക്കുന്നു???
ശാസ്ത്രം എന്നത് ശാസ്ത്രജ്ഞര്‍ക്ക് അന്നം നല്‍കരുത് എന്നുണ്ടോ? വര്‍ഷം വച്ചല്ലല്ലോ ആത്മീയത്തെ പറായുuന്നത്???നിങ്ങളല്ലേ ആധുനിക ശാസ്ത്രം എന്നു പറയുന്നത്???പിന്നെ ബുദ്ധന് ദൈവവിശ്വാാസത്തെ അല്ല, മറിച്ച് വിഗ്രഹാരാധനയേയും അനാചാരങ്ങളേയുമാണെതിര്ത്തത്...ഇതിനു ബുദ്ധനെ കൂട്ടു പിടിക്കുന്നതാങ്കള് എന്തേ ബുദ്ധന് മുജ്ജന്മങ്ങളുണ്ടായിരുന്നതായും അതിനീ പറ്റി ബുദ്ധന് തന്നെ പറാഞ്ഞിട്ടുള്ളതും വിസ്മരിച്ചു???
6:ഒരു ഭൂമിയോളം വലിപ്പമുള്ള ഉല്‍ക്ക ഭൂമിയിലേക്ക് പതിക്കുന്നു എന്നു കരുതുക കഷ്ടം...ഡൈനമൈറ്റ് കണ്ടുപിടിച്ചവര്‍ പോലും അങ്ങനെ ഒരുപയോഗം മനസ്സില്‍ പോലും കണ്ടു കാണില്ല...ഇപ്പോള്‍ പോലും അങ്ങനെ ഒരു സങ്കേതം നിലവിലില്ല...ഇതു വളരെ ബാലിശമായിപ്പോയി എന്ന്നേ പറായാന്‍ കഴിയൂ...അപ്പോള്‍ തോക്ക്,മൈനുകള്‍ ,ടാങ്ക് , മിസൈലുകള്‍, ആന്ത്രാക്സ്,ഇ-ബോംബ്, രാസായുധം, ജൈവായുUധം ഇവയൊക്കെയും ഉല്ക്കയ്ക്കെതിരെ ഉപ്Pഅയോഗിക്കാനായിരിക്കും അല്ലേ മാഷേ???
7:ശാസ്ത്രത്തിന്റെ ഉപയോഗം ശാസ്ത്രീയമാക്കാനുള്ള വഴി ശാസ്ത്രം തരുന്നില്ല എന്നതാണ് പ്രശ്നം. അത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ് അപ്പോ ആത്മീയത്തിന്റെ ഉപയോഗം നേരാംവണ്ണമാക്കാനുള്ള വഴി ( അതു പറഞ്ഞിട്ടുണ്ടെങ്കിലും ) ആത്മീയം തന്നെതരണാമോ???അത് സമൂഹത്തിന്റെ ഉത്തരവാദിത്തമല്ലേ????
8:ഒരു യുദ്ധവും ശാസ്ത്രത്തിനു വേണ്ടിയല്ല നടത്തിയത്. ഭൂമില് കൂടുതല്‍ പേരും ദൈവ വിശ്വാസികളാണ്. അവരാണ് കൂടുതലും അധികാരം കൈയാളുന്നതും കമ്യൂണിസ്റ്റ് റഷ്യ ആയുധങ്ങള്‍ ഉണ്ടാക്കിയതും യുദ്ധങ്ങള്‍ നടത്തിയതും ദൈവവിശ്വാസന് കൊണ്ടാ അല്ലേ??? പോപ്പ് പറഞ്ഞിട്ടും ബുഷ് ആക്രമണ്നം നടത്തുന്നതും ദൈവവിശ്വാസം കൊണ്ടാകണം...ക്യൂബയിലെ അധികാരിയും??? ചൈനയില്‍ റ്റിയാന്മെന് സ്ക്വയറും ഇന്‍ഡ്യാ-ചൈനാ യുദ്ധവും ഇപ്പോള്‍ ടിബറ്റന്‍ അഭയ്യാര്ഥികളെ കൊന്ന തോക്കും ടങ്കും ആയുധങ്ങളുമെല്ലാം ദൈവവിശ്വാസികളായ അധികാരികള്‍ക്ക് ദൈവം നേരിട്ടയച്ഛു കൊടുത്തതായിരിക്കും...
9 : "In God We Trust" എന്നത് അമേരിക്കയുടെ official national motto ആണ്. ഈ രാജ്യം മറ്റൊരു രാജ്യത്തെ ആക്രമിച്ചാല്‍ ശാസ്ത്രത്തേയാണോ കുറ്റം പറയേണ്ടത്?
ശാസ്ത്രത്തെയല്ല,പക്ഷേ ആത്മീയതയെയും അല്ലല്ലോ???പക്ഷേ ആ ആക്രമണത്തിനു സഹായിച്ചത് ശാസ്ത്രമല്ലേ??അല്ലാതെ ശാസ്ത്രത്തിന്റെ രീതികളിലോ നിയമങ്ങളിലോ ഒരിടത്തും അത് ജനദ്രോഹമായി ചെയ്യണം എന്നു പറയുന്നില്ല.
അപ്പോള്‍ ആറ്റം ബോംബ് ഉണ്ടാക്കിയത് ശാസ്ത്രമല്ലായീരിക്കും,ആത്മീയത്യാകും...
9:ശാസ്ത്രമെന്നാല്‍ physics, technology, bio-medical science ഓ മാത്രമല്ല. economics, social science, politcs, environental science പൊളിറ്റിക്സും ശാസ്ത്രമായി കൂട്ടിയപ്പോള്‍ ഫിലോസ്സഫി,തിയോളജി,പാരാ സൈക്കോളജ്ജി മുതലായാവയൊക്കെ മറന്നു പോയിരീക്കും...
10:അല്ലാതെ "Skull and Bones" ഇന്റെ പ്രവര്‍ത്തകനോ ഗര്‍ഭിണിയുടെ ഗര്‍ഭപാത്രം കീറി കുഞ്ഞിനെ പുറത്തെടുത്തെ അതിന്റെ കഴുത്തറത്ത് രാമരാജ്യം ഉണ്ടാക്കാന്‍ പോകുന്നവര്‍ അതൊക്കെ ചെയ്യണമെന്ന് ആത്മീയമോ ദൈവവിശ്വാസമോ പറയുന്നുവോ????നന്ദിഗ്രാമും ടിയാന്മെന്സ്ക്വയറും അഢികാരത്തിനായിരുന്നെങ്കില് ഇത് മതത്തെപ്പറ്റിയുള്ള അജ്ഞത കൊണ്ടാണ്.അല്ലാതെ മതത്തിന്റെ കുറ്റമല്ല.അങ്ങനെ ചെയ്യണമെന്ന് എവിടെ പറഞ്ഞിരിക്കുന്നു??ഇത് മൂലം ഈശ്വരവിശ്വാസം എങ്ങനെ ചീത്തയാകും????
11: ശാസ്ത്രത്തിന്റെ രീതി എല്ലാവരും അവരുടെ ജീവിതത്തില്‍ കൊണ്ടുവരണം. കാര്യകാരണ ബോധത്തോടെ പ്രശ്നങ്ങളെ പഠിച്ച് അതിടെ പരിഹാരം വസ്തുനിഷ്ടമായി കണ്ടെത്തണം എന്റെ സംശയങ്ങള്‍ക്ക് വസ്തു നിഷ്ഠമായി ഉത്തരം തരാന്‍ താങ്കളുടെ ശാസ്ത്രത്തിനു കഴിയുമോ? എങ്കില്‍ ഈ ഒരു ചോദ്യത്തിനുത്ത്ഗരം തരൂ ചോദ്യം ഇവിടേ...പിന്നെ താങ്കള്‍ എല്ലാകാര്യങ്ങളും ശാസ്ത്രീയമായി തെളിയൈച്ചിട്ടാണോ വ്vശ്വസിച്ചത്???ചൂടാവില്ലേ ഒന്നു ചോദിച്ചോട്ടേ??? ഈ യുക്തിവാദികളെല്ലാം അച്ഛനെ ശാസ്ത്രീയമായി തെളിയിച്ചിട്ടോ യുക്തിയുടെ കണ്ണിലൂടെ വസ്തുനിഷ്ഠമായി മനസ്സിലാക്കിയിട്ടോ ആണോ അച്ഛാ എന്നു വിളിച്ചേ???
12: ആദ്യപടിയെന്ന നിലയില്‍ ദൈവവുമായി ബന്ധപ്പെട്ട ഒന്നിനും പണം കൊടുക്കാതിരിക്കുക. എല്ലാവരും അതൊരു സേവനമായി ചെയ്യട്ടേ. ആരും അത് ഒരു തൊഴിലായി കൊണ്ട് നടക്കരുത്. പൂജാരി ഉള്‍പ്പടെ. അപ്പോള്‍ അറിയാം ആള്‍ക്കാര്‍ക്ക് എത്രമാത്രം ആത്മീയത് ഉള്ളിലുണ്ട് എന്നത്. അതിനോട് ഞാന്‍ 95% യോജിക്കുന്നു . അങ്ങനെ വേണം എന്നാണ് ആത്മീയം പറയുന്നതും.പക്ഷേ ബാക്കി 5% എന്തെന്നാല്‍ ആരും പണാം കൊടുക്കാഞ്ഞാല് സേവനം ആണേലും അല്പസ്വല്പം പണച്ചിലവു കാണില്ലേ ചേട്ടാ????
മറുപടി പ്രതിക്ഷിക്കുന്നു
കഴിയുമെങ്കില്‍ ഈ ഈശ്വരവിശ്വ്വാസത്തെ പറ്റിയുള്ള ചര്‍ച്ച http://athmeeyam.blogspot.com ലേക്ക് മാറ്റുക....അതായിരിക്കും ഇതിനു പറ്റിയ സ്ഥലം...
> ജഗദീശ് : താങ്കള്‍ അനൂപിനു കൊടുത്ത മറുപടിക്ക് അനൂപ് മറുപടി തന്നില്ലെങ്കില്‍ ഞാന്‍ ഇവിടെയോ ആത്മീയത്തിലോ മറുപറ്റി തരാം
പിന്നെ ജഗദീശ്...താങ്കളുടെ മറുപടി മാറുന്ന മലയാളിക്കുള്ളതാകും എന്നു കരുതുന്നു..എന്റെ കമന്റിനു മറുപടി പ്രതീക്ഷിക്കുന്നു
താങ്കളുടെ വിശദീകരണങ്ങള്‍ ഇഷ്ടപ്പെട്ടു. എന്റെ പോസ്റ്റില്‍ ഇവിടെയ്ക്ക് ഒരു ലിങ്ക് കൊടുത്തിട്ടുണ്ട്.
വായനക്കാര്‍ വിഷമിക്കേണ്ട...ഈ ചര്‍ച്ച ഇവിടേ ചൂടുപിടിച്ചു നടക്കുന്നുണ്ട്
നിങ്ങള്‍ക്കും പങ്കു ചേരാം
സ്വാഗതം
http://thathva.blogspot.com
ഞാന്‍ ജഗദിഷിന്റെ അഭിപ്രയതിനു 100% യൊജിക്കുന്നു. പലരും ദൈവതിനെ പറ്റി മനൊഹരമായ explanations തന്നിട്ടുസു. പക്ഷെ സഹൊദര താഗല്ക്കു അരിയാമൊ എവിദെയാ ഇ മഹാന് എന്നു There is no such thing called as God. everything is created by man. god ne patti chodichal 'Thoonilum turumbilum undu' ennokke vachu kachanallathe enthengilum evidence undo. illa mone, varshagalayi brain wash cheytha 'kadakalile' fictitious characters anu mone nammal okke poojikkunna daivangal.
Eppo njan ee blog ezhuthunnathum, thangal athu vaayikkunnathum okke sciencinte developements kondannu.
Science and God are opposite Poles. Njan sciencil viswasikkunnu. Thangal Godilum. Onnu chodichotte, oru pani vannal thangal Gulika vaangi kazhikkille, doctorine poyi kanille. If you truely believe in god, and if there is any power, please sit and pray inside your house, daivam mattum ella rogavum.
I repeat what jagadeesh said, 'daivavumayi bandapettathellam thattipanu' and somebody said people who try to spread religions are worse than terrorists. 'Makarajyothi' is the latest example. entha athoru thattipalle sahodara.
God maayayanu mantramanu ennokke paranju aalkare pattikkan thudangiyittu noottandukalayi. Please wake up and ask yourslf. God is a mysterious character, and everything around him is vague and confusing.
- please visit my blog at http://ajithsdiary.blogspot.com/ -
Sorry for being straight forward. I am sure u ll take it in the right spirit.
Ajith
സഹോദരാ അജിത്തേ!!!
തെറ്റിദ്ദ്ധാരണകളുടെ മൂര്ദ്ധന്യത്തിലാണു താങ്കള്‍...
പിന്നെ താങ്കള്‍ എന്റെ പ്രൊഫൈല്‍ നന്നായി വായിച്ചില്ലാന്നു തോന്നുന്നു.....ഞാന്‍ ശാസ്ത്രവിശ്വാസിയല്ലാന്നാണോ അതിiല്‍ പറഞ്ഞിരിക്കുന്നത്??????
ഒരു കാര്യത്തില്‍ അഭിപ്പ്രായം പറയുന്നതിനു ആവേശം മാത്രം പോര...മിനിമം എന്റ്തിനെ പറ്റിയാണു അഭിപ്രായം പറയുന്നതെന്നെങ്കിലും അറിഞ്ജ്ഞിരിക്കണാം.....
ഞ്നാന്ശാസ്ത്രത്തെ പറ്റി കുറച്ചെങ്കിലും മനസിലാക്കിയിട്ടണ് ശാസ്ത്രത്തിനു ഈ പ്രപഞ്ചത്തിലെ എല്ലാ പ്രതിഭാസങ്ങളേയും വിശദീകരിക്കാന്‍ പറ്റില്ല എന്നു പറഞ്ഞത്...ത്താങ്കള് ഈശ്വരനെ പറ്റി മനസിലാക്കിയതെന്തെന്ന് ഈ കമന്റിലൂടെ മനസിലായി...കഷ്ടം എന്നേ പറയേണ്ടൂ....പൊട്ടന് ആനയെ കണ്ടതു പോലെ ന്നല്ലാതെ നെതു പറയാന്‍!!!!
സന്തോഷ് മാധവനെ കണ്ട താങ്കള്‍ ഈ ശാസ്ത്രത്തിന്റെ പറുദീസയായ അമേരിക്കന്‍ ജനതയുടെ ഹൃസയത്തെ വശീകരിച്ച സ്വാമി വിവേകാനന്ദന് എന്നയാളേ കണ്ടില്ല എന്നതിനെ “ക്ഷീരമുള്ളോരകിടിന് ചുവട്ടിലും...” എന്നല്ലാതെ എന്തു പറയന്???
മകരജ്യോതി എന്നത് ആകaഅശത്തില് തെളിയുന്ന നക്ഷത്രമാണേന്ന് പുരാണങ്ങളില്‍ പറയുന്നു....ഈ അട്റ്റുത്ത കാലത്ത് ദേവസ്വം ബോര്‍ഡുകാര്‍ നടത്തിയ തട്ടിപ്പിനെ ദൈiഅത്തിന്റെ തലയില്‍ വച്ചു കെട്ടണോ മാഷേ!!!!
അങ്ങനെ എങ്കില്‍ പോലീസുകാരന് കൈക്കൂലി വാങ്ങിയതിനു ആഭ്യന്തര മന്ത്രിയെ അറസ്റ്റു ചെയ്യണമല്ലോ!!!
മായയാണു മന്ത്രമാണ്....അതെന്തെന്ന് ഒര്രിക്കലെങ്കിലും അന്വേഷിച്ചിട്ട് അഭിപ്രായം പരയൂ സഹോദരാ...അല്ലാതെ താന്‍ പിടിച്ച് മുയലിനു മൂന്നു കൊമ്പ് എന്നാണെങ്കില്‍ വിട്ട്റ്റേരെ....
ഞ്നാനില്ലാ.....
ഞാന്‍ ശാസ്ത്രവ്വിശ്വാസിയല്ല എന്നു പറയാന്‍ താങ്കള്‍ക്കെന്തവകാശം???ഞാന്‍ എപ്പോഴ്ഹ്ര്ങ്കിലും അങ്ഫ്ങ്ഗനെ പറഞ്ഞിട്ടുന്റോ??????എന്റെ പ്രൊഫൈല്‍ പോലൂം വായിക്കാതെ എന്നെ ലേബല്‍ ചെയ്യാന്‍ എന്ത് അവകാശം താങ്കള്‍ക്ക്???
യോഗയെ പറ്റി എന്താണഭിപ്രായം????????പാരസിറ്റമോളും മറ്റ് നൂറു കണക്കിനു ഗുളികകളും ശരീരത്തിനെ നശിപ്പിക്കുന്നു എന്നു തെളിഞ്ഞു...അതോണ്ട് ആധുനിക വൈദ്യശാസ്ത്രം കള്ളാമാണെന്നു താങ്കള്‍ പരയണം,താങ്കള്‍ ദൈവത്തെ പറ്റി പറഞ്ഞ ന്യായം വച്ച്...
ഞാന്‍ , എന്റെ ഫാമിലിയില്‍ പലരും അസുഖം മാറ്റുന്നത് ജീവിതരീതി കൊണ്ടാണു മാഷേ!!!!നിവൃത്തിയില്ലാത്ത്റ്റപ്പോഴേ ഗുളികയുള്ളൂ.....പണ്ട് പുരാണം പോലും പറയുന്നത് “,മരുന്നും മന്ത്രവും എന്നാണ്...അതായത് , മരുന്നിന്റെഫലസിദ്ധി കൂടാന്‍ മന്ന്ത്രം എന്ന്....അല്ലാതെ ചില വിഭാഗക്ക്കാറ്രെ പോലെ പ്രാര്‍ത്ഥന മാത്രം എന്ന് ഞാന്‍ വിശ്വസിക്കുന്ന സംസ്കാരം അനുശാസിക്കുന്നില്ല!!!
(പ്രാര്‍ഥന രോഗശാന്തിയെ സഹായിക്കുന്നു എന്ന് ആധുനിക വൈദ്യശാസ്ത്രം....ഇല്ലെന്ന് ചില അതിബുദ്ദിമാന്മാരായ ബൂലോകശാസ്ത്രജ്ഞ...ഏതു വിശ്വസിക്കണം എന്തോ!!!!)
ഒരു പത്തു വര്‍ഷം കഴിയുമ്മ്പോശും താങ്കള്‍ക്ക് ഇറ്റ്tഹേ അഭിപ്രായമാണെങ്കില്‍ എന്നെ ഒന്നറിയിക്കണേ....
sasthamcotta@gmail.com(മാറുമ്പോ അറിയിക്കും)
ആദ്യം ദൈവമെന്താണെന്നു പഠിക്ക്....ശസ്ത്രമെന്തെന്നു പഠിക്ക്ക് എന്നിട്ട് ആവേശം കൊള്ളൂ....
ഇവിടെ ചിലര്‍ 100% ശാസ്ത്രവാദികളായി വാദിക്കുന്നതും ചിലര്‍ യുക്തിവാദികളാവുന്നതും ചിലര്‍ നാസ്തികരാകുന്നതും കാണുന്നുണ്ട്. ഞാന്‍ ഈ ചര്‍ച്ചയിലേയ്ക്ക് വരുന്നില്ല.
ഒരു കാര്യം പറയണം എന്നു തോന്നി. ചിലര്‍ ദൈവം ഇല്ലെന്നു പറയുന്നു. അല്പം ദൈവത്തിലോ ആത്മീയതയിലോ വിശ്വസിക്കുന്നവരോടുള്ള
'നിങ്ങളുടെ ദൈവത്തിനെ ഒന്ന് കാണിച്ചു താ' എന്നൊക്കെയുള്ള ബലിശമായ പ്രസ്താവനകളും കണ്ടു. അജ്ഞതകൊണ്ടാണ് അങ്ങിനെയെല്ലാം ചോദിക്കുന്നത്. ആര്‍ക്കും എങ്ങിനെയും വിശ്വസിച്ച് ജീവിക്കാന്‍ പരമാധികാരം കൊടുത്തിട്ടുള്ള ഒരു രാജ്യമാണ് നമ്മുടേത്. മറ്റുള്ളവരുടെ മേത്ത് കുതിരകയറരുത് എന്നുള്ളത് ഒരു മാനുഷിക വശം മാത്രമാണ്.
നിങ്ങള്‍ ദൈവത്തെ കണ്ടു എന്നിരിക്കട്ടെ, ആ ദൃശ്യം അയാള്‍ക്ക് വേറൊരാളെ കാണിക്കാന്‍ കഴിയില്ല. ഇനി നിങ്ങള്‍ കണ്ട ആ ദൈവത്തോട് മറ്റുള്ളവര്‍ക്കുകൂടി കാണാന്‍ വേണ്ടി പ്രത്യക്ഷപ്പെടാന്‍ പറഞ്ഞാലോ, ആ ദൈവത്തിനുപോലും അത് സാധിച്ചുതരാന്‍ കഴിയില്ല.
'ആത്മാന്വേഷി' ദൈവത്തിന്റെ അസ്തിത്ത്വം തെളിയിക്കാന്‍ തുടങ്ങിയപ്പോള്‍ എല്ലാവരും കൂടി ഒരു വഴിക്കാക്കി. ഇപ്പോള്‍ വെറുതെ 'അഹങ്കരിച്ചു' നടക്കുന്നുണ്ട്. ഇതൊക്കെ കണ്ടപ്പോള്‍ ഞാനും ദൈവത്തെക്കുറിച്ച് ഒന്ന് അന്വേഷിച്ചു നോക്കി. അങ്ങിനെ കണ്ടെത്തിയ ചില കാര്യങ്ങള്‍ പോസ്റ്റുകളായി എഴുതുന്നുണ്ട്. ഒന്നു വായിച്ചുനോക്കുന്നത് നിങ്ങളിലുള്ള ചില അന്ധവിശ്വാസങ്ങള്‍ മാറ്റാന്‍ സഹായിച്ചേയ്ക്കും.
പിന്നെ ദൈവത്തിനെ കാണിച്ചുതരാന്‍ ആവശ്യപ്പെടുന്നവരോട് എനിയ്ക്ക് ഒന്നേ പറയാനുള്ളൂ. ഒരു ഭഗവദ്ഗീത വാങ്ങി വായിക്കുക. ചില അന്ധവിശ്വാസങ്ങള്‍ മാറിക്കിട്ടും.