ബ്ലോഗെന്നു പണ്ടേ കേട്ടപ്പോഴൊക്കെ ഞാന്‍ നിനച്ചു ഇതെന്തു കുന്തം?എന്തെങ്കിലും എഴുതാന്‍ അറിയാമായിരുന്നേ പണ്ടേ പത്താം ക്ലാസു പാസാകാമായിരുന്നു... സമയം കളയാന്‍ നെറ്റില്‍ വേറെന്തെല്ലാം വഴി( ?) കിടക്കുന്നു...പക്ഷേ ചേട്ടന്‍ ഒരെണ്ണം തുടങ്ങി എന്നു കേട്ടപ്പോ...എന്താന്നറിയാന്‍ വയ്യ...അടിവയറ്റീന്നൊരു എരിച്ചിലാ...ഉച്ചയ്ക്ക് ഊണില്ല ( 3 മണി ഉച്ചയല്ലല്ലോ ) ... രാത്രി ഉറക്കമില്ല (പകല്‍ 8 am മണി രാത്രിയുമല്ല ) ...ആത്മാവിന്റെ അന്തരാളത്തില്‍ നിന്നും സര്‍ഗ്ഗചേതനയുടെ ( തേങ്ങാക്കൊല!) ഉള്‍വിളി സഹിക്കാന്‍ വയ്യാതായപ്പോ , പാതിരാത്രി എഴുന്നേറ്റിരുന്ന് മൂന്നാലു ബ്ലോഗ് അങ്ങുണ്ടാക്കി...അപ്പോള്‍ കൊള്ളാം , ചേട്ടന് ഒരെണ്ണമേ ഉള്ളൂ...ഹിഹിഹി ഞാന്‍ തന്നെ പുലി...
പക്ഷേ രണ്ടു ദിവസമായിട്ടും എന്തെഴുതണമെന്നറിയില്ല...ബ്ലോഗിനെ കുളിപ്പിച്ച് കുട്ടപ്പനാക്കി ഇരിക്കയാ ഫുള്‍ ടൈം പണി...ഒടുവില്‍ മനസ്സിലായി, ഇതു നമ്മള്‍ക്ക് പറ്റിയ പണിയല്ല മോനേ എന്ന്...പിന്നെ കഷ്ടപ്പെട്ടതല്ലേ, ഒരെണ്ണം ബാക്കി വച്ചിട്ട് ബാക്കി ബൂലോകത്തിലെ പാവങ്ങള്‍ക്ക് ദാനം ചെയ്തു....പാവങ്ങളല്ലേ,കൊണ്ടു പൊയ്ക്കോട്ടെ...
പിന്നെ ആള്‍ക്കാര്‍ക്ക് നമ്മുടെ സ്വഭാവം മനസ്സിലാകരുതല്ലോ, അതിനാല്‍ ഒരു പേരിനു വേണ്ടി ആയി മനനം...മനനം ചെയ്ത് മനനം ചെയ്ത് അങ്ങനെ ജാലകവാതിലില്‍ കാറ്റും കൊണ്ട് മനസ്സിന്റെ ചിന്താമണ്ഡലത്തിലെ അഗാധനീലിമയില ആണ്ടുമുങ്ങി ( ഇത്തവണ വാഴക്കുലയാകട്ടെ...) നില്‍ക്കുമ്പോഴാണ്, ....പെട്ടെന്ന്.....
“പ്ഫ ക.....മോനേ.... പോക്രിത്തരം കാണിക്കുന്നോടാ....” ഒരലര്‍ച്ച.....
പെട്ടെന്നു തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് ഒരു കുറ്റിച്ചൂലായിരുന്നു...പുള്ളി ന്യൂട്ടന്റെ തലയിലേക്ക് ആപ്പിളെന്ന പോലെ എന്റെയീ മനോഹരചേതോഹരകോമള(ഒന്നെറങ്ങിപ്പോടാ ക...മോനേ... അല്ലേ??) ആനനത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നു...പക്ഷേ ചൂലു വീണാല്‍ എന്റെ മുഖം ചീത്ത്യാകുമെന്നല്ലാതെ , ചലനനിയമം പോലുമറിയാത്ത ഞാന്‍ പുതുതായൊന്നും കണ്ടുപിടിക്കാന്‍ നമ്മുടെ ലീഡറ് നന്നാവുന്നതിന്റെ അത്ര ചാന്‍സുപോലും ഇല്ലാത്തതിനാല്‍ രജനീകാന്ത് മോഡലില്‍ ഒഴിഞ്ഞു മാറി...
നോക്കിയപ്പോ ചൂലിനു പിന്നില്‍ നമ്മടേ സ്വന്തം തള്ള...തന്നെ എന്റെ പ്രിയ മാതാശ്രീ...
പിന്നെ മാതാവിന്റെ അമൃതവാണി ഇവിടേ കുറിച്ചാല്‍ ഈ ബ്ലോഗ് സെന്‍സര്‍ ചെയ്യപ്പെടുമെന്നതിനാല്‍ അതിനെ *@$#$#^**@#$%@$%$%^%^... മനസ്സിലായിക്കണുമല്ലോ, ഇല്ലെങ്കില്‍ പറഞ്ഞാല്‍ മെയിലില്‍ വിശദമായി അയച്ചു തരാം...ഇതൊക്കെ കേള്‍ക്കുമ്പോഴും എനിക്ക് കാര്യം മനസ്സിലായിരുന്നില്ല...പിന്നെ അന്‍ച്ചു മിനുട്ട് ആ സുവിശേഷം മുഴുവന്‍ കേട്ടുകഴിഞ്ഞപ്പോള്‍ ഒരു വാക്ക് എന്റെ മനസ്സില്‍ തറച്ചു...
“അന്വേഷി.....”
(ഇപ്പോള്‍ നിങ്ങള്‍ കരുതുന്നുണ്ടാകും ഇതെന്തൊരു കോപ്പിലെ ഇടപാടാണെന്ന്..കാര്യം മറ്റൊന്നുമല്ലായിരുന്നു സുഹൃത്തുക്കളേ, ഞാന്‍ നിന്ന ജനാലയുടെ നേരെ എതിരെ,ഞങ്ങളുടേ തൊട്ടടുത്ത വീട്ടിലെ ഡിഗ്രിക്കാരി ഒരു കോത(!!) അവളുടെ ടെറസ്സിലൂടെ നടന്നു പഠിക്കുന്നു...അല്ലേലും ഞാന്‍ മുറിയിലുണ്ടേല്‍ അവള്‍ ടെറസ്സിലിരുന്നേ പഠിക്കൂ...എന്നെവളച്ചെടുക്കാന്‍ അവള്‍ കഠിനമായി ശ്രമിക്കുന്നുണ്ട്...പിന്നേ ഇമ്മിണി പുളിക്കും...ഒന്നാമതേ അതൊരു തരം വെളുത്ത് ചുവന്നിരിക്കുന്ന ഒരു കൂറ...ഞാനൊരു സ്ത്രീവിദ്വേഷിയും...ഞാന്‍ അവളെ കണ്ടാല്‍ പിന്നെ നിലത്തു നോക്കിയേ നടക്കൂ,അവളെയെന്നല്ല , ഏതൊരു പെണ്‍കുട്ടിയേയും...ഞാന്‍ പേരു ചിന്തിച്ചാ ഇപ്പോള്‍ പോലും ആ ജനാലയുടെ അടുത്ത് പോയെ...)
അങ്ങനെ അന്വേഷി എന്ന പേര്‍ സ്ഥിരപ്പെടുത്തി...അപ്പോള്‍ തോന്നി,നമ്മുടേ കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ആള്‍ക്കാര്‍ കണ്ടാല്‍ തീര്‍ന്നതു തന്നെ...അതിനാല്‍ അന്വേഷിക്കു മുന്‍പ് ഒരു ആത്മാവും ചേര്‍ത്തു...ആ പേരു കൊത്തി രത്ന്നം പതിച്ച് അലങ്കരിച്ച ഒരു കിരീടവും ഉണ്ടാക്കി തലയില്‍ വച്ചു...
പിന്നെ ബാക്കിയുള്ള ഒരെണ്ണത്തില്‍ മസിലും പിടിച്ചിരുന്ന് ( വരട്ടു തത്വവാദി റോള്‍മോഡല്‍) ആത്മീയമെഴുതാന്‍ തുടങ്ങി...ആദ്യം ഒരു അഭിനന്ദനം വന്നു...അതു വായിച്ച ശേഷം ഞാന്‍ ഒന്നു താഴോട്ടു നോക്കി...ദാ നില്‍ക്കുന്നു ഞാന്‍ അങ്ങു ബൂലോകത്തിന്റെ മോളില്‍...താഴെ കുറെ പേര്‍ ബെരളി , കുറൂ, ചെറു , അങ്ങനെ ഒക്കെ പിരുപിരുത്തു നടക്കുന്നു...ഛോട്ടാ ബേബീസ്...
അപ്പോ ദാ വരുന്നു റോബീന്നു പറയുന്ന ഒരുത്തന്‍...പിന്നെന്താ സംഭവിച്ചതെന്നു ചോദിച്ചാ, എനിക്കറിയില്ല മക്കളേ...ആരാണ്ടൊക്കെ വന്നു, എന്താണ്ടൊക്ക്കെ ചെയ്തു. മനോജ് ഗിന്നസ് പറയുന്നതു പോലെ കാലു കൊണ്ടാണോ, കയ്യു കൊണ്ടാണോ, ആആആ...എന്തായാലും ബോധം വന്നപ്പോ എന്റെ നെറ്റിയില്‍ ഞാന്‍ അലങ്കരിച്ചു വച്ചിരുന്ന ലേബലൊട്ടിച്ച കിരീടം ( “ആത്മാന്വേഷി“) കാണ്മാനില്ല!!! പകരം ഒരു പ്ലാവിലത്തൊപ്പി വച്ചിട്ടുണ്ട്...അതില്‍ എന്റെ പേരും വരച്ചിട്ടിരിക്കുന്നൂ... “അഹങ്കാരി” ഓ,അപ്പോ നമ്മളെ അറിയാവ്വുന്നവരു പറ്റിച്ച പണിയാ...എന്തായാലും ചേരയെ തിന്നു തുടങ്ങി...എന്നാല്‍ പിന്നെ, നടുക്കഷ്ണം തന്നെ തിന്നേക്കാം...അങ്ങനെ, പ്ലാവിലതൊപ്പിയും വരയന്‍ നിക്കറും ദിനേശ് ബീഡിയും ഒക്കെയായി ( മസിലും പിടിച്ച് )നിക്കുമ്പോഴാ ഒരാള്‍ ഒരു കത്തു കൊണ്ട് മുഖത്തെറിയുന്നത്...തുറന്നു നോക്കിയപ്പോളെന്താ, എന്നെ “വിടരുന്ന മൊട്ടുകള്‍” എന്ന ഒരു വര്‍ക്ക്ഷോപ്പില്‍ പണിക്കു വിളിച്ചിരിക്കുന്നു( എന്തോ കണ്ടിട്ടാന്നാ, ഈ മൊട്ടെന്നു പറയുന്നവന്‍ അക്ഷരം വായിക്കാന്‍ അറിയില്ലെന്നു തോന്നുന്നു,അല്ലേല്‍ ഇതു പോലുള്ള കടുംകൈ ചെയ്യുമോ? ) ... “പ്ഫ, എന്റെ പട്ടി വരും“ എന്നു പറഞ്ഞ് ആ കത്തെടുത്തു ദൂരെയെറിഞ്ഞ് നോക്കിയിരുന്നു...
രണ്ടു ദിവസമായിട്ടും ആരും വരുന്നില്ല, തല്ലു കൂടാന്‍...എഴുതാനാണേ പുതിയ ആത്മീയമൊന്നും സ്റ്റോക്കില്ല താനും...എന്ന പട്ടിണി കിടന്നു ചാവണ്ടല്ലോ...അങ്ങനെ ഉള്ളതെല്ലാം വാരിക്കെട്ടി ( മ.പി.- മസിലും പിടിച്ച് ) ചെന്നു, വിടരുന്ന മോട്ടുകള്‍ എന്ന ഗ്യാരേജിലേക്ക്...നോക്കിയപ്പോഴെന്താ, കുറേ കൊച്ചു പയ്യന്മാര്‍ നിന്നു എന്തൊക്കെയോ ചപ്പു ചവറു വാരി വിതറുന്നു...അവന്മാരെ കണ്ടാല്‍ തന്നെ ഓക്കാനം വരും...(ഞാന്‍ കൈലി മാറ്റിയിരുന്നു കേട്ടോ, ഇപ്പൊ സഫാരി സ്യൂട്ടും ട്രിപ്പിള്‍ ഫൈവും )...കുറേനേരം മൂക്കും പൊത്തിപ്പിടിച്ച് നിന്നു (മ.പി. ) , എവന്മര്‍ കാട്ടുജാതിക്കാരാണോ എന്തോ , ഒരിമാതിരി വെടക്കു ഭാഷ...
തള്ളെ, പിള്ളേ, അപ്പീ ,എന്തര് മുതലായ വരേണ്യ വര്‍ഗ്ഗ സംസ്കൃതമൊന്നും കേള്‍ക്കാനേ ഇല്ല...ആ മൊട്ടെന്നു പറയൂന്നവനെ ആണെങ്കില്‍ കാണാനുമില്ല, അല്ലേല്‍ രണ്ടു പറഞ്ഞ് പോകാമായിരുന്നു ( എങ്ങോട്ടു പോകാനെന്നുള്ള ചോദ്യം ചോദിക്കാന്‍ എനിക്കു മാത്രം അവകാശം!!)കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ശ്വാസം മുട്ടിയതിനാല്‍ മൂക്കൊന്നു തുറന്നു , എന്റെ ബ്ലോഗിലുണ്ടായിരുന്നത്ര ദുര്‍ഗന്ധമില്ല! കുറേശ്ശെ മണമുണ്ടോ??? അവിടെവിടെയോ ഒരപൂര്‍വ്വ റോസിനെയും (Rare Rose) കണ്ടു...എന്നാല്‍ ഒരു കൈ നോക്കാം... മുടിയൊക്കെ ഒന്നു ചീകി സുന്ദരനായി ( കാക്ക കുളിച്ചാല്‍...)... പിന്നെയും മ.പി. റോസിനു നേരെ നടന്നു... പെട്ടെന്നതാ ഒരു ശബ്ദം...( ബാക് ഗ്രൌണ്ട് മ്യൂസിക് ചേഞ്ച്) നോക്കിയപ്പോ എന്നേക്കാള്‍ മ.പി. വച്ച് ഒരുത്തന്‍...തലയിലെ തോര്‍ത്തില്‍ ഒരു പേരും...( സ്ഥലത്തെ പ്രധാന തോന്ന്യാസി ) ഇനി ഇവനോടു മുട്ടണമല്ലോ എന്നു കരുതി സ്യൂട്ടിന്റെ കൈകള്‍ തെറുത്തു കേറ്റുമ്പോള്‍ പെട്ടെന്നതാ ഒരു കവിതെയുടെ ശീലുകള്‍...” കാപ്പേ...കാപ്പേ...കാപ്പിലൊരു ഷാപ്പേ...” , പെട്ടെന്ന് തോന്ന്യാസി അടുത്തു വന്നു ...ഞാന്‍ വീണ്ടും മ.പി. ...അവന്‍ എന്റെ കാതില്‍ മന്ത്രിച്ചു...“പാവം, നല്ലൊരു കവിയായിരുന്നു...നാട്ടുകാര്‍ പുള്ളിയുടെ കഥയ്ക്ക് ദക്ഷിണ കൊടുത്തതാ, ആരുടേയോ ദക്ഷിണ തലക്കായിപ്പോയി..”
കഷ്ടം, എന്നിലെ ആത്മാന്വേഷി ഉണര്‍ന്നു...മനുഷ്യന്റെ അവസ്ഥയെ കുറിച്ച് എന്റെ ബ്ലോഗില്‍ പോയിരുന്ന് ഒരുഗ്രന്‍ ലേഖനം കാച്ചാം എന്നു കരുതി നോക്കുമ്പോള്‍...അവിടെയതാ ഒരാള്‍ക്കൂട്ടം ... ഒന്നും ബാക്കി വച്ചിട്ടില്ലാ...അവന്മാരുടെ കയ്യില്‍ കത്തിയും കത്രികയും സര്‍ജീക്കല്‍ ബ്ലേഡും തീയും( ജ്യോതി ) ഒക്കെയുണ്ട്. ചെന്നാല്‍ വച്ചേക്കില്ല...എന്നാല്‍ പിന്നെ കുറച്ച് കാലം ഇവിടെ കിടന്നൊന്നു വിലസാം..( ഇവിടുന്നോടിക്കുന്നതു വരെ )... അങ്ങനെ അവിടെ ഒരു പോക്രിത്തരം കാണിച്ചു...അപ്പോഴേക്കും കയ്യിലുള്ള സ്റ്റോക്ക് തീര്‍ന്നു...
എന്തായാലും എന്നെക്കൊണ്ട് നല്ല ഒരു സാധനം ഉണ്ടാക്കി പ്രശസ്തനാകാന്‍ പറ്റില്ല...അപ്പോള്‍ പിന്നെ പ്രശസ്തനാകാനുള്ള ഏറ്റവും ഏളുപ്പ വഴി...അതു തന്നെ സ്വീകരിച്ചു... “നിരൂപണവും വിമര്‍ശനവും”...കണ്ട ബ്ലോഗിലെല്ലാം കയറി (വിളിച്ചേടത്തും വിളിക്കാത്ത സദ്യക്കും ) കയറി അഭിപ്രായം പറയുക...കഥ,കവിത,ശാസ്ത്രം...എന്തു പുല്ലുമാകട്ടെ...എനിക്കും കിട്ടണം ഹിറ്റ്...അത്രതന്നെ...
അങ്ങനെ അലഞ്ഞുനടന്ന് മറ്റുള്ളവരുടെ സാധനങ്ങളില്‍ വലിഞ്ഞുകയറി ഉപദ്രവിച്ചു കൊണ്ടിരുന്ന കാലത്താണ് നേരത്തെ പറഞ്ഞ ചേട്ടച്ചാര്‍ വീണ്ടും വിളിക്കുന്നത്...പുള്ളി ഇതിനിടക്ക് മാമ( പണിയല്ല കേട്ടോ,ബ്ലോഗിലെ വിളിപ്പേരാ...എങ്ങനെ വന്നെന്നെനിക്കറിയേല ) എന്ന പേരില്‍ മാറുന്ന മലയാള്‍ലികളെ ഒന്നു നന്നാക്കാനുള്ള ശ്രമം നടത്തി, ഒടുവില്‍ ഊ...തിരിഞ്ഞു വന്നിരിക്കയാ...പുള്ളിക്കിട്ടും ഞാന്‍ ഒന്നു ചൊറിഞ്ഞിരുന്നേ....“ഏടാ കോ... നിനക്ക് ഒരിടത്തടങ്ങി ഇരുന്നൂടേ..?” പുള്ളി അതു പറഞ്ഞപ്പോള്‍ പെട്ടെന്ന് എന്തിലും അഹംകാരം മാത്രം കാണുന്ന എന്റെ തലയില്‍ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം...അടങ്ങിയിരിക്കാന്‍ ഏതായാലും പറ്റില്ല...അപ്പോള്‍ പിന്നെ--
“ ഒരു കേന്ദ്രീകൃത-പരിസരമലിനീകരണ ബ്ലോഗ്”
അങ്ങനെ അതിനെപറ്റി കൂലംകഷമായി ചിന്തിച്ചു കൊണ്ടിരിക്കുമ്പോളാണ് ചേട്ടന്‍ വീണ്ടും ഒരു “ഉപദ്രവാധിഷ്ഠിത ബ്ലോഗ്” എന്ന ആശയവുമായി വരുന്നത്...അതു കേട്ടപ്പോള്‍ മുതല്‍ വീണ്ടും വയറ്റില്‍ എരിച്ചില്‍ തുടങ്ങി (ഇതിനെ ചിലയിടങ്ങളില്‍ അസൂയയ് എന്ന പേരില്‍ വിളിച്ചു വരുന്നതായി അറിയുന്നു..ബ്ലോക്ടര്‍മാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഇതിനൊരു മരുന്നു പറയുക )..
പിന്നെ ഒന്നും നോക്കിയില്ല...ഉടനുണ്ടാക്കി ഒരു കേന്ദ്രീകൃത-ബ്ലോഗുലക-ഉപദ്രവ ബ്ലോഗ്...അതിന്റെ പൂജയും കഴിഞ്ഞു...(അഹങ്കാരിയാണേലും വലിയ ദൈവവിശ്വാസിയും അന്ധവിശ്വാസിയുമാ...)
അങ്ങനെ ഈ വധത്തിന്റെ അന്ത്യത്തിലെത്തിയിരിക്കയാണു നമ്മള്‍...
ഇതൊരു ശിക്ഷയല്ല, ഉപദ്രവവും അല്ല....സര്‍വ്വ ബൂലോകര്‍ക്കും ഉള്ള ഒരു മുന്നറിയിപ്പാണ്...
സൂക്ഷിക്കുക...ഇതിലൂടെ നിങ്ങളെ ഓരോരുത്തരേയും ഞാന്‍ ഇതുപോലെ വധിച്ചുകൊണ്ടും ഉപദ്രവിച്ചു കൊണ്ടും ഇരിക്കും...പരാതിപ്പെട്ടിട്ട് കാര്യമില്ല...ഇതുകൊണ്ട് നിങ്ങളുടേ പോസ്റ്റിലുള്ള എന്റെ “വസ്തുനിഷ്ഠമായ” നിരൂപണം ഒഴിവാകയുമില്ല...
ഇതുപോലുള്ള പരിസര മലിനീകരണ വസ്തുക്കള്‍ ഇവിടെ നിന്നും ഇനിയും പുറന്തള്ളപ്പെടും...സൂക്ഷിക്കുക...
ഇത് അഹങ്കാരി...എന്തും കാണുന്നവന്‍...ആരേയും തെറി പറയുന്നവന്‍...എവിടേയും കയറി എന്തു തോന്നിവാസവും വിളിച്ചു പറയുന്നവന്‍...............ആരുടെ കയ്യീന്നും അടി ചോദിച്ചു വാങ്ങുന്നവന്‍........
ജാഗ്രതൈ...
സ്നേഹപൂര്‍വ്വം അഹങ്കാരി |
5 അഭിപ്രായങ്ങൾ:
ഇത് ഒരു സാമൂഹ്യ ഉപദ്രവിയുടെ ആത്മഗതങ്ങള്‍...
ആത്മാന്വേഷിയിള്‍ നിന്നും അഹങ്കാരിയിലേക്ക് മാറിയതിനു ശേഷം എന്നില്‍ ഉടലെടുത്ത പരദ്രോഹ ചിന്തയുടെ ഉദ്ഘാടനം...
ചുരുക്കി പറഞ്ഞാ ചുമ്മാ ഒരു വധം...
Enthina chetta engane vadhikkunnathu?
നാം നമ്മുടെ പേരിനോടു ആത്മാര്‍ത്ഥത പുലര്‍ത്തണ്ടേ കൊച്ചേ???
പിന്നെ വധമല്ലാത്ത ( എന്നു ഞാന്‍ വിശ്വസിക്കുന്നവ )എന്റെ മറ്റു ബ്ലോഗില്‍ ഉണ്ടു കേട്ടോ
ninaku oru pani aarekilum tharum
URAPAAA
akshamanaayi kathirikoooo
വലരെ നന്ദി. അങനെ മലയാലത്തില്‍ എഴുതാന്‍ പറ്റി. ഇ ഉപകാരം ഞാന്‍ മര്ന്നാലും മരിക്കില്ല.