Reading Problems? Click Here


ഒരു ‘സിഫി’ സര്‍ക്കുലര്‍...



കേരളമെന്ന “ഠ”വട്ടത്തില്‍ കിടക്കുന്ന വോട്ടര്‍മാര്‍ എന്ന കഴുതകള്‍ക്കായി ഇന്ത്യന്‍ ഫാസിസ്റ്റ് പാര്‍ട്ടി (മുസ്സോളിനി) ഇറക്കുന്ന സര്‍ക്കുലര്‍.
പാര്‍ട്ടി അനുഭാവികള്‍ മതപരമായ ചടങ്ങുകള്‍ അനുഷ്ഠിക്കുകയോ മതവിശ്വാസം വച്ച് പുലര്‍ത്തുകയോ ചെയ്യുവാന്‍ പാടില്ല എന്ന തത്വം പാര്‍ട്ടിയുടെ ഈ അടുത്തിറങ്ങിയ 23-ആമത്തെ തെറ്റുതിരുത്തല്‍ കത്തില്‍ ഊന്നിയൂന്നി പറഞ്ഞിരിക്കുന്ന വിവരം നിങ്ങള്‍ക്കെല്ലാം അറിവുള്ളതാണല്ലോ!

പാര്‍ട്ടിയിലെ ഏഴാം കൂലികളായ , പോസ്റ്ററൊട്ടിക്കാനും സിന്ദാബാദു വിളിക്കാനും ഫണ്ടു പിരിക്കാനും തല്ലാനും കൊല്ലാനും തല്ലുകൊള്ളാനും പിന്നെ വോട്ടു ചെയ്യാനും മാത്രം നടക്കുന്ന സാദാ പ്രവര്‍ത്തകര്‍ക്ക് വേണേ മതവിശ്വാസമാകാം എന്ന് പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതാവ് നമ്മുടെ കരാട്ടേ പ്രസന്നന്‍ പറഞ്ഞിട്ടുണ്ടെങ്കിലും, നേതാക്കളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നമ്മളും മതവിശ്വാസം വെടിയണെമെന്നാണ് പാര്‍ട്ടിയുടെ ചട്ടുകസംഘടന എന്നനിലയില്‍ സിഫി തീരുമാനിച്ചിട്ടുള്ളത്.
നമ്മുടെ പാര്‍ട്ടി ചിലപ്പോള്‍ കാല്‍പ്പാതിരിമാരേയും ചിലപ്പോള്‍ അരപ്പാതിരിമാരേയും ഇനി ചിലപ്പോള്‍ മുഴുപ്പാ‍തിരിമാരേയും സ്ഥാനാര്‍ത്ഥികളോ എം.എല്‍.എ - എം‌പിമാരോ ഒക്കെ ആക്കിയെന്നു വരാം. വോട്ട് കിട്ടാന്‍ വേണ്ടി ഇനി ഉസ്താദുമാരെ പോലും സ്ഥാ‍നാര്‍ത്ഥി ആക്കിയെന്നുമിരിക്കും. നമ്മുടെ പാര്‍ട്ടിയുടെ മുഖപത്രമായ മതേതരാഭിമാനിയുടെ പ്രചാരണത്തിനു നമ്മള്‍ സദ്ദാം ഹുസൈനെ പോലും വിളിച്ചതാണ്.
എന്നാല്‍ അതൊക്കെ വോട്ട് എന്ന പ്രതിഫലത്തിനായുള്ള നമ്മുടെ വര്‍ഗസമരത്തിന്റെ ഭാഗമായ അടവുനയം മാത്രമാണ്.
ഈ സര്‍ക്കുല്ലര്‍ ഇപ്പോള്‍ ഇറക്കുന്നതെന്തിനെന്നു വച്ചാല്‍, ഇനി മുതല്‍, പാരമ്പര്യമായ മൂരാച്ചി മൂല്യങ്ങള്‍ പകര്‍ന്ന് നല്‍കി യുവാക്കളെ നമ്മുടെ പാര്‍ട്ടിയില്‍ നിന്ന് അകറ്റാനും ധാര്‍മ്മികമായും മറ്റും അവരെ ചിന്തിപ്പിക്കാനും ഈ നാടിന്റെ സംസ്കാരത്തിലേക്ക് അവരെ അടുപ്പിക്കാനുമുള്ള ചില വര്‍ഗീയ ശക്തികളുടെ ശ്രമം ഈ സമയത്ത് വര്‍ദ്ധിച്ച് വരുന്നതായി കാണുന്നു. ഇത്തരം പ്രവണതകള്‍ ആളുകളില്‍ ചിന്താശേഷിയും ധാര്‍മ്മികതയും ഒക്കെ വളര്‍ത്തുമെന്നതിനാലും അത് നമ്മുടെ പാര്‍ട്ടിയുടെ അടിത്തറ തകര്‍ക്കുമെന്നതിനാല്‍ ആ പ്രവണതയെ നാം ഇപ്പോള്‍ തന്നെ തുടച്ച് മാറ്റേണ്ടതാണ്.
അതിനാല്‍ ഈ രീതിയില്‍ കുട്ടികളേ മതവിശ്വാസികളായി വളര്‍ത്തുന്ന അച്ഛനമ്മമാര്‍, സാംസ്കാരിക മൂല്യങ്ങളെന്ന ദുശ്ശീലങ്ങള്‍ അവരെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍, ഈ നാട്ടിലെ സംസ്കാരത്തിലേക്ക് അവരെ അടുപ്പിക്കാന്‍ ശ്രമിക്കുന്നവര്‍, അതിനൊക്കെ ആഹ്വാനം ചെയ്യുന്നവര്‍ എന്നിവരെ ഒക്കെ നാം നേരിടേണ്ടത് ആവശ്യമായി വന്നിരിക്കയാണ്. അതിനായി നിങ്ങള്‍ക്ക് മൂന്ന് നിര്‍ദ്ദേശങ്ങളാണ് പാ‍ര്‍ട്ടി നല്‍കുന്നത്.
  1. മേല്പറഞ്ഞ ആളുകളെ കഴിയുന്നത്ര ഉപദ്രവിക്കുക. കഴിയുമെങ്കില്‍ കൈക്കാര്യം ചെയ്യുക. അത്തരം അവസരങ്ങളില്‍ ഒരു മുന്‍‌കൂര്‍ ജാമ്യത്തിനായി മദ്യപിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്.
  2. ന്യൂനപക്ഷങ്ങളില്‍ മതവിശ്വാസം നിലനില്‍ക്കേണ്ടത് നമ്മുടെ ആവശ്യമാണ്. എങ്കില്‍ മാത്രമേ അവരുടെ വിശ്വാസത്തെ നാമാണ് സംരക്ഷിക്കുന്നത് എന്ന പേരില്‍ ഇലക്ഷന്‍ സമയത്തെ അടവുനയങ്ങള്‍ നമുക്ക് പ്രാവര്‍ത്തികമാക്കാന്‍ കഴിയുകയുള്ളൂ.
  3. എന്നാല്‍ മേല്പറഞ്ഞ കാര്യങ്ങള്‍ നമ്മുടെ പാര്‍ട്ടിയിലെ നേതാക്കളുടെ കുടുംബങ്ങള്‍ക്ക് ബാധകമല്ല. അവര്‍ക്ക് പൂമൂടല്‍ പോലുള്ള വഴിപാടുകള്‍ നടത്തുവാന്‍ നാം നമ്മാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യേണ്ടതാണ്.
ഇത്തരത്തില്‍ കൈക്കാര്യം ചെയ്യേണ്ടതെങ്ങനെ എന്നതിനു ഒരു പഷ്ട് ഉദാഹരണം കൂടി നല്‍കുന്നു.

മനോരമ- 03/02/2010

എന്ന്
(ഒപ്പ്)
എല്‍.സി. സെക്രട്ടറി


ഈശ്വരാ...ഇനി അമ്പലനടയില്‍ പോലും ഈശ്വരനാമം ചൊല്ലാന്‍ പറ്റില്ലെ! ങ്ങാ... ഇനീപ്പോ അമ്പലത്തില്‍ പോയി പാര്‍ട്ടി സൂക്തങ്ങള്‍ ഉറക്കെ ചൊല്ല്ലി , പാര്‍ട്ടി ദൈവങ്ങളെ കുമ്പിട്ട്, അല്പം “ചുവപ്പ്” പൊടി നെറ്റീല്‍ തൊട്ട് മടങ്ങാം....
പാര്‍ട്ടി ഭഗവാന്‍ നമോ നമഃ...



PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

37 അഭിപ്രായങ്ങൾ:

  1. Anonymous said...
  2. ദൈവമോ അതെന്തോന്ന് സാധനം.എങ്ങനിരിക്കും

  3. Anonymous said...
  4. സർക്കുലറിൽ കമ്മ്യൂണിസ്റ്റ്‌ രീതിക്ക്‌ അനുസരിച്ചുള്ള പൂജാ വിധികളും കൊടുക്കാമായിരുന്നു. ഉദാഹരണത്തിന്‌ അമ്പലത്തിലെ പ്രധാന പത്രിഷ്ഠ ഇ.എം.എസ്‌ ഭഗവാൻ. ഉപദേവതകളായി സ്റ്റാലിൻ പുണ്യാളൻ, കാൾ മാർക്ക്സ്‌ തിരുവടികൾ. ക്ഷേത്രം തന്ത്രി കേന്ദ്രകമ്മിറ്റി സെക്രട്ടറി. മേൽശാന്തി സംസ്ഥാന കമ്മിറ്റി സെക്രട്ടറി. ക്ഷേത്രം കഴകം ലോക്കൽ എസ്‌.എഫ്‌.ഐ അംഗങ്ങൾ. വൈകീട്ട്‌ കൃത്യം 5:30-നു മൈക്ക്‌ സെറ്റിൽ കെ.പി.എ.സി നാടകഗാനങ്ങൾ വെക്കും. 6 മണിക്ക്‌ ദീപാരാധന. പരിപ്പുവട വെച്ചുള്ള ആരതി ഉഴിയൽ. കർപ്പൂരത്തിനു പകര ദിനേശ്‌ ബീഡി.

  5. Anonymous said...
  6. This comment has been removed by a blog administrator.
  7. Anonymous said...
  8. This comment has been removed by a blog administrator.
  9. Anonymous said...
  10. Dear Ahamkari,

    Some jihaadis are intentionally utilizing your blog to give publicity to hate, racist and vulgar blogs like vichitrakeralam. These ruffian's intention may be mental harassment and enjoying the pleasure derived from it, So please take care.

  11. Anonymous said...
  12. njankasmalan says ..

    ഫാസിസത്തിനു Fascism അല്ലേ സ്പെല്ലിങ് ?
    facism തന്നെയാണൊ ഉദ്ധേശിച്ചതു ?


    I am pity of you when you justify manorama . You need not praise Deshabhimani.
    I would have appreciated if you put Janmabhumi report instead of Manorama .

    Your organisation will never raise until you stop subscribing manorama - my sincere advice .


    ഞാന്‍ കശ്മലാ, Facism എന്ന് തന്നെ ആണ് ഉദ്ദേശിച്ചത്. ഈ സംഘടനയ്ക്കും മുഖപത്രത്തിനും “പ്രൂഫ് റീഡര്‍” തസ്തിക ഇല്ലല്ലോ!പിന്നെ താങ്കളുടെ ഉപദേശങ്ങള്‍ക്ക് നന്ദി.........ദേശാഭിമാനി മാത്രം സബ്സ്ക്രൈബ് ചെയ്ത് താങ്കള്‍ റെയിസ് ആകട്ടെ....................... മറ്റൊന്നും കൊണ്ട് ന്യായീകരിക്കാന്‍ പറ്റാതെ വന്നപ്പോള്‍ മനോരമയിലേക്ക് സഖാക്കന്മാര്‍ ചാടുമെന്നത് ഉറപ്പല്ലേ? അപ്പോ താങ്കളുടെ ഉപദേശത്തിനു വീണ്ടും നന്ദി.




    ഞാന്‍ കശ്മലാ, Facism എന്ന് തന്നെ ആണ് ഉദ്ദേശിച്ചത്. ഈ സംഘടനയ്ക്കും മുഖപത്രത്തിനും “പ്രൂഫ് റീഡര്‍” തസ്തിക ഇല്ലല്ലോ!പിന്നെ താങ്കളുടെ ഉപദേശങ്ങള്‍ക്ക് നന്ദി.........ദേശാഭിമാനി മാത്രം സബ്സ്ക്രൈബ് ചെയ്ത് താങ്കള്‍ റെയിസ് ആകട്ടെ....................... മറ്റൊന്നും കൊണ്ട് ന്യായീകരിക്കാന്‍ പറ്റാതെ വന്നപ്പോള്‍ മനോരമയിലേക്ക് സഖാക്കന്മാര്‍ ചാടുമെന്നത് ഉറപ്പല്ലേ? അപ്പോ താങ്കളുടെ ഉപദേശത്തിനു വീണ്ടും നന്ദി.




    മൂന്നാം അനോണീ,താങ്കളോട് പലതവണ ആയി ഞാന്‍ പറയുന്നു, താങ്കളുടെ ബ്ലോഗുകള്‍ക്കു പരസ്യം നല്‍കാനല്ല, അഹങ്കാരി ബ്ലോഗ് തുറന്നു വച്ചിരിക്കുന്നതെന്ന്...



  13. Anonymous said...
  14. കശ്മലാ ജന്മഭൂമിയോ അത് ബിജെപികാര്‍ പോലും കൈകൊണ്ടു തൊടാന്‍ അറയ്ക്കുന്ന സാധനമല്ലേ .തുടങ്ങിയിട്ട് ഇതുവരെ ആയിരം കോപ്പി തികച്ചു ചിലവായിട്ടില്ലാത്ത പത്രമല്ലേ.

  15. ഞാന്‍ കശ്മലന്‍ said...
  16. പാര്‍ട്ടി പത്രത്തിനു പ്രൂഫ് റീഡര്‍ ഇല്ലേ ?

    അഹംകാരിക്കു പക്ഷെ അതാവാമായിരുന്നു .

  17. ഞാന്‍ കശ്മലന്‍ said...
  18. മനോരമയില്‍ അഹംകാരി എന്തു ഗുണം ആണു കാണുന്നതു ?

    പിന്നെ , ജയവിജയന്മാര്‍ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം ആണെന്നു വേദിയില്‍ പ്രഖ്യാപിച്ചതാണു സഖാക്കളെ പ്രകൊപിപ്പിച്ചതു എന്നാണു മാത്ര്ഭൂമി യില്‍ കണ്ടത് .

    You tried to conceal it , so you depended on manorama, I believe.

  19. ഞാന്‍ കശ്മലന്‍ said...
  20. Manorama might have exposed Love Jihad well , but don't forget they kept mum until Xian girls were involved and Xian college under threat .
    Still Manorama your favourite ? Nice & hold on .

  21. ഞാന്‍ കശ്മലന്‍ said...
  22. I tried to read some old Sangh literature .


    ' ഡോക്ടര്‍ജി' "ഗുരുജി" യെ കണ്ടുമുട്ടിയ നിമിഷം അതില്‍ കണ്ടു. എന്തൊരു അതിശയം
    താങ്കള്‍ വായിച്ചോ ?.
    He could identify the latter(from Varanasi ) even without a photograph in a Nagpur street . quite unbelievable !


    കശ്മലന്‍ - താങ്കളുമായി സംഘത്തിന്റെ ആദര്‍ശത്തെ പറ്റി ഒരക്ഷരം ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല - കാരണം, അതിനായി കുറേ പോസ്റ്റുകള്‍ നല്‍കാനുള്ള സമയം ഞാന്‍ കളഞ്ഞതാണ് - പിന്നീട് താങ്കളുടെ “യമണ്ടന്‍ ലിസ്റ്റ്” കണ്ടപ്പോഴേ താങ്കളോട് സംസാരിക്കുന്നതിലെ വ്യര്‍ത്ഥത മനസിലായതാണ്.




    കശ്മലന്‍, - താങ്കള്‍ക്ക് മനോരമയോടുള്ള കോപവും വെറുപ്പും മനസിലാക്കുന്നു - എന്നാല്‍ അഹങ്കാരി എന്ത് ചെയ്യണമെന്ന് മറ്റൊരാളുടെ ചിന്തകള്‍ കൊണ്ട് തീരുമാനിക്കണമെന്ന് തത്കാലം അഹങ്കാരി ചിന്തിക്കുന്നില്ല. അതിനാല്‍ ഇനിയും ചിലപ്പോള്‍ അഹങ്കാരി മനോറമയോ ജന്മഭൂമിയോ ചിലപ്പോള്‍ തേജസോ ഒക്കെ ഇട്ടെന്നിരിക്കും - താത്പര്യമില്ലെങ്കില്‍ തിരിഞ്ഞു നോക്കേണ്ട - പ്രശ്നം തീര്‍ന്നില്ലേ ? -- --- പിന്നെ , മാതൃഭൂമിയില്‍ ഈ വാര്‍ത്തയേ അഹങ്കാരി കണ്ടില്ല - പിന്നെ, പലതും ഓളിച്ച് വച്ച് സംസാരിക്കുന്ന “കശ്മ്ലലന്മാ”രുടെ കൂട്ടത്തിലല്ല അഹങ്കാരി. മാതൃഭൂമി വാര്‍ത്ത താങ്കളുടെ കയ്യില്‍ ഉണ്ടെങ്കില്‍ ദയവായി അയച്ചു തരിക. ഞാന്‍ അതും ഇടും............ പിന്നെ , ഈ രാഷ്ട്രം ഹിന്ദുക്കളുടേതാണേന്ന് പറഞ്ഞെങ്കില്‍ തന്നെ ഉടനേ കേറി അങ്ങ് അടിക്കുമോ? അപ്പോള്‍ ഒറീസയെ “ക്രിസ്തുരാജ്യം” ആക്കാന്‍ “പരസ്യമായി” പ്രസ്താവിച്ച പോപ്പിന്റെ കുഞ്ഞാടുകള്‍ക്ക് പാര്‍ട്ടി ഓഫീസില്‍ പ്രാര്‍ത്ഥനാ ഹാള്‍ ഒരുക്കിയതോ?---------------------------------------------------- ഇത്, ഹിന്ദുരാഷ്ട്രമാണെന്ന് സംഘത്തിന്റേയും ആദര്‍ശമാണ് - എന്നാല്‍ ആ ഹിന്ദുശബ്ദത്തിന്റെ അര്‍ത്ഥം സംഘം പറയുന്നതും മറ്റുള്ളവര്‍ പറയുന്നതും തമ്മില്‍ വ്യത്യസ്ഥമാണെന്ന് മാത്രം. ----------------------------------- അപ്പോ ആ മാതൃഭൂമി വാര്‍ത്ത ഒന്ന് അയച്ചു തരിക - ബാക്കി ഒക്കെ അതിനു ശേഷം മാത്രം....



  23. Irshad said...
  24. ഇന്ത്യപോലൊരു മതേതര രാജ്യത്ത്, ഈശ്വരവിശ്വാസികള്‍ക്കു പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങളില്ലെന്നു മതേതരപാര്‍ട്ടിയെന്നു സ്വയം വിശേഷിപ്പിക്കുന്നവര്‍ പറയരുതായിരുന്നു.

  25. Anonymous said...
  26. njankasmalan says ,

    No dear .
    Syamaprasad Mookerji resigned from one of his plum posts in protest against making this country , a hindu country . deendhayalji is also against it .

    And i am happy that gadkari now decided to raise 'Anthyodaya " as a main slogan against Congress's paid slogans and foolish 'India shining " ,
    which was the brain child of Deendayalji .
    India hindu raajyam aakkuka ennathalla , sangha sidhaantham ennanu ente arivu .

    Pope thettu cheythaal nammalathu kshamikkande ?
    Athalle paaramparyam ?

    Pinne EK Nayanar Pope nu das capital alla, Bhagavatgeeta aanu sammanichathu ennorkkuka . Andhamaaya Marxist virodham aarkkum nallathalla .


    കശ്മലാ,

    നില്ല് നില്ല്

    ആ മാതൃഭൂമി വാര്‍ത്ത ഒന്ന് തന്നാട്ടെ...

    പിന്നെ ഞാനിപ്പോഴും പറയുന്നു - “ഭാരതം ഹിന്ദു രാഷ്ട്രം” ആണെന്നു തന്നെയാണ് സംഘത്തിന്റെ നിലപാട്.

    “ഹിന്ദു“ എന്താണ് എന്നതാണ് സംഘവും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം - സംഘത്തെ പറ്റി “ഇത്രയധികം” പണ്ഡിതനായ താങ്കള്‍ക്ക് അത് മനസിലായില്ലേ?

    സംഘം ആരെയാണ് “ഹിന്ദു” എന്ന് വിവക്ഷിക്കുന്നതെന്നെങ്കിലും ദയവായി മനസിലാക്കുക.

    പിന്നെ പോപ്പിനു ഗീത കൊടുത്ത സംഭവം ഞാനാദ്യം കേള്‍ക്കുകയാ....പോപ്പിന്റെ ബൈബിള്‍ കൊണ്ടു പോരുന്ന കഥ കേട്ടിട്ടുണ്ട്...ഇതാദ്യമാ!

    *****************************

    മുഖര്‍ജി “ഏഠ് പ്പ്ലം” പോസ്റ്റ് ആണാവോ ത്യജിച്ചത്!

    ഏതായാലും ആ മാതൃഭൂമി വാര്‍ത്ത ഒന്ന് തരൂ....ലിങ്കോ ഇമേജോ.....അതിനു ശേഷമാട്ടെ “അന്ധമായ മാര്‍ക്സിസ്റ്റ് ആരാധന”....

    =================

    മാര്‍ക്സിസ്റ്റ് വിരോധം നല്ലതല്ലെന്ന് കേരളത്തില്‍ ജീവിക്കുന്ന ആരെയെങ്കിലും പറഞ്ഞു മനസിലാക്കണോ?

    ദാ അവസാനം ഗായകന്‍ ജയനും വയനാട് കളക്ടറും പോലും അത് മനസിലാക്കീല്ലേ?

    ==========================

    അവസാനമായി പറയട്ടെ...താങ്കളുമായി സംഘത്തെ പറ്റി ചര്‍ച്ച ചെയ്യാന്‍ താത്പര്യമില്ല....



  27. Anonymous said...
  28. പഥികൻ,

    "ഈശ്വര വിശ്വാസം" എന്ന കേസിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി അനുദിനം കൂടുതൽ കോമാളികൾ (ഇപ്പോൾ അതല്ല എന്നല്ല ഞാൻ പറഞ്ഞു വരുന്നത്‌) ആയി കൊണ്ടിരിക്കുക ആണ്‌.

    സംഗീതജ്ഞൻ ജയനെ 'കമ്മ്യൂണിസം/പരിപ്പു വട-ഇസം' പഠിപ്പിച്ച്‌ വിട്ടത്‌ ഒരു ഹിന്ദു ദേവാലയത്തിൽ വെച്ചു തന്നെ ആണ്‌. അതിനർത്ഥം സഖാക്കൾ അമ്പലത്തിൽ ഉണ്ടായിരുന്നു എന്നല്ലേ? ഈശ്വര വിശ്വാസം (ഹിന്ദു മതം പ്രതേക്യിച്ചും) ഹറാമായ ഇവർക്ക്‌ ഒരു അമ്പലത്തിൽ എന്തു കാര്യം?

    ജനങ്ങൾക്ക്‌ ഈശ്വരവിശ്വാസം കൂടി കൊണ്ടിരിക്കുകയാണ്‌ എന്ന് ആരാധനാലയങ്ങളിലെ തിരക്ക്‌ നോക്കിയാൽ മനസ്സിലാക്കാം. സഖാക്കന്മാരും ഇപ്പോൾ തലയിൽ മുണ്ടിട്ട്‌ അമ്പലത്തിൽ പോയി തുടങ്ങി കാണും. കാരാട്ടും, യെച്ചൂരിയും ഒക്കെ പലതും പറയും.

    ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, ഹിന്ദു മതത്തിൽ പൂർണ്ണമായി വിശ്വസിക്കാത്ത ഒരുത്തനേയും അമ്പലത്തിന്റെ ഏഴയലത്തു കയറ്റരുത്‌ എന്നാണ്‌. "ഭാര്യയെ വിഷമിപ്പിക്കാൻ വയ്യ, മകന്റെ പൂണൂൽ ചടങ്ങ്‌ നടത്തിയല്ലേ കഴിയുകയുള്ളൂ" എന്നൊക്കെ പറഞ്ഞു അമ്പലത്തിൽ പോകുന്ന സഖാക്കന്മാർ ഉണ്ട്‌. ആദ്യം ഒഴിവാക്കേണ്ടത്‌ ഇവന്മാരെയാണ്‌.

    മതേതര പാർട്ടി എന്നൊക്കെ പറയ്യുന്നത്‌ ശുദ്ധമായ തട്ടിപ്പാണ്‌. ഹിന്ദു വിരുദ്ധ പാർട്ടി എന്നൊക്കെ ഇനി ഔദ്യോഗികമായി പ്രഖ്യാപിക്കുക ആണ്‌ നല്ലത്‌.

  29. Anonymous said...
  30. അതാണു കാര്യം. ജയവിജയ ഹിന്ദുവിശ്വാസത്തില്‍ മക്കളെ വളര്‍ത്തണമെന്നു പറഞ്ഞപ്പോള്‍ ഉടന്‍ കൊരക്കിനു പിടിക്കണം. മാര്‍പ്പാപ്പ ഇന്ത്യയെ ക്രിസ്തുരാജ്യമാക്കുമ്പോള്‍ അവര്‍ക്ക് പ്രാര്‍ഥനാമുറി ഒരുക്കണം. അതാണല്ലേ മാര്‍ക്സിസം!

    കശ്മലന്‍ ഒന്നോര്‍ക്കണം. അന്ധമായ വിരുദ്ധത മാത്രമല്ല, അന്ധമായ ഭക്തിയും വിനാശകരം തന്നെ.

    കശ്മലന്‍ ശരിയാണ്, ആര്‍എസ്‌എസ് ഇന്ത്യയെ ഹിന്ദുരാജ്യം ആക്കാനല്ല നിലനില്‍ക്കുന്നത്. പകരം ഹിന്ദുരാഷ്ട്രമായ ഭാരതത്തിന്റെ സംസ്കാരത്തെ സംരക്ഷിക്കാനാണ്.

  31. Anonymous said...
  32. എന്ത് ഈശ്വരന്‍, ഏത് ഈശ്വരന്‍ ഇതെന്തോന്ന് സാധനം.നിങ്ങള്‍ക്കൊന്നും rationality എന്ന് പറയുന്ന ഒരു സാധനമില്ലേ?ഈ പറയുന്ന ദൈവവും മതവും ആണ് സര്‍വ കുഴപ്പങ്ങള്‍ക്കും കാരണം.ഇതൊന്നും ഇല്ലായിരുന്നെങ്കില്‍ എത്രയോ നന്നായിരുന്നു.മനുഷ്യനെ മനുഷ്യനായി കാണാന്‍ പഠിക്കൂ."All thinking men are atheists". എന്ന് ഹെമിംഗ് വേ പറഞ്ഞത് എത്രയോ ശരിയാണ്.

  33. ഞാന്‍ കശ്മലന്‍ said...
  34. http://www.mathrubhumi.com/story.php?id=81109
    http://www.mathrubhumi.com/online/malayalam/news/story/135820/2010-02-03/kerala

    മാരാരിക്കുളം പൊക്ലാശ്ശേരി ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവത്തോടനുബന്ധിച്ചായിരുന്നു ജയന്റെ സംഗീതക്കച്ചേരി അരങ്ങേറിയത്. കച്ചേരിക്കുശേഷം, മാതാപിതാക്കള്‍ കുട്ടികളെ ദൈവവിശ്വാസികളായി വളര്‍ത്തണമെന്നും ഭാരതം ഒരു ഹിന്ദുരാഷ്ട്രമാണെന്ന് ഓര്‍ക്കണമെന്നും ജയന്‍ പറഞ്ഞതിനെ ഏറ്റുപിടിച്ചാണ് ഏഴോളം പേര്‍ ഉള്‍പ്പെടുന്ന സംഘം ബഹളം ഉണ്ടാക്കിയതെന്ന് ദേവസ്വം അധികൃതര്‍ പറഞ്ഞു.

  35. ഞാന്‍ കശ്മലന്‍ said...
  36. ഹിന്ദു എന്ന വാക്കിനെ പറ്റിയല്ലല്ലോ , നമ്മുടെ ചര്‍ച്ച .

    ഞാന്‍ മനസ്സില്‍ ആക്കിയതു വെച്ചു ഹിന്ദു എന്ന വാക്കിനല്ല , ഹിന്ദുത്വ എന്ന വാക്കിനാണു സംഘം ഡെഫനിഷന്‍ പറഞ്ഞതു എന്നാണു.
    ശരിയല്ലേ ? .


    നായനാര്‍ ഭഗവദ്ഗീത കൊടുത്തതു താങ്കള്‍ അന്വെഷിച്ചു കണ്ടു പിടിക്കൂ ..
    സങതി സത്യം ആണു .

    പാര്‍ടി ഭരണഘടനയില്‍ വിശ്വാസികള്‍ അംഗങ്ങള്‍ ആവരുതു എന്നില്ലെന്നു തോന്നുന്നു .
    പിന്നെ കാരാട്ടിന്റെ ചില മണ്ടത്തരങ്ങള്‍ അല്ലേ , സഹിക്കുക തന്നെ.

    ബസുജി യെ പ്രധാനമന്ത്രി ആവാനാനനുവദിക്കാത പുള്ളിയല്ലേ ?

  37. ഞാന്‍ കശ്മലന്‍ said...
  38. Eeswaran illa ennonnum njan parayilla . Yukthi vaadikal polum oru 'driving force ' undennalle parayunnathu ?

    Athine chilar Daivam ennum vilikkunnu . Pettennu manassilaakkaan ampalangalum undaayi .

    Pinne , Hindutva enna vaaku coin cheyya Vinayak Damodar Savarkar ,
    oru Yukthi vaadi aayirunnathre !!!

  39. ഞാന്‍ കശ്മലന്‍ said...
  40. കശ്മലന്‍ ഒന്നോര്‍ക്കണം. അന്ധമായ വിരുദ്ധത മാത്രമല്ല, അന്ധമായ ഭക്തിയും വിനാശകരം തന്നെ.

    കശ്മലന്‍ ശരിയാണ്, ആര്‍എസ്‌എസ് ഇന്ത്യയെ ഹിന്ദുരാജ്യം ആക്കാനല്ല നിലനില്‍ക്കുന്നത്. പകരം ഹിന്ദുരാഷ്ട്രമായ ഭാരതത്തിന്റെ സംസ്കാരത്തെ സംരക്ഷിക്കാനാണ്...



    njan andha cpm bhakthan aano ?
    ethiraalikal polum angane parayillallo ?

    thanks anony for supporting me .


    "plum post " - athu pinvalikkam . Pakshe adheham bhaaravaahitham ozhinjittundu .


    Anti Marxism the pati Nehru paranja vaakkukal vechaanathu njan paranjathu .

  41. Anonymous said...
  42. njankasmalan uvaachaa ,

    Chila factual errors njan parayatte , thaankalude Love Jihad post il - Ponnani railway station enna oru vaakku kandu . Ponnaniyil Railway station illa.

    Pinne Basuji Brahmin aayathinaal pala prakatanavum kandu. Athe , EMS marichaal Advani special flight charter cheythu TVM nu vanthaachu .(courtesy - My country , my life ). VS o Pinarayi yo Marichaalo angane varilla.Yes ,
    Cutting across party lines , but not cutting the the caste line ennathalle shari ??

  43. ഞാന്‍ കശ്മലന്‍ said...
  44. നായനാര്‍ ഭഗവദ്ഗീത കൊടുത്തതിന്റെ ലിങ്ക് ഇതാ പിടിച്ചോ..
    എക്സ്പ്രെസ്സ് ദിനപത്രം ----

    ===============================================

    http://www.indianexpress.com/oldStory/47293/

    A prolific writer, Nayanar had been editor of the party daily Deshabhimani. His published works include his political autobiography My Struggles. Perhaps the only Indian Communist leader to call on Pope John Paul II during his visit to Italy a few years back, Nayanar presented the pontiff with a copy of the Bhagavad Gita.

    സംഘന്മാര്‍ ബൈബിള്‍ കൊണ്ടുവന്നതു മാത്രമെ ശ്രദ്ധിച്ചുള്ളൂ അല്ലെ ?
    പാകിസ്താനില്‍ എത്തിയപ്പൊള്‍ ആദര്‍ശം മറന്ന ഒരാളുണ്ടു , ഓര്‍മയുണ്ടല്ലൊ ?

    Who is better , man ?
    For me it is Nayanar .

  45. ഞാന്‍ കശ്മലന്‍ said...
  46. പോപ്പിന്റെ തട്ടകത്തില്‍ ഭഗവത്ഗീത എത്തിച്ചു , അതു ഭാരതത്തിന്റെ സമ്മാനമായി കൊടുത്ത നായനാര്‍ തന്നെ ആണു പുലി .
    ആപ്പോള്‍ യഥാര്‍ത്ഥ ഇന്ത്യക്കാരന്‍ ആവാന്‍ നായനാര്‍ക്കു സാധിച്ചു .

    പിന്നെ സംഘടിത സംഘബ്ലോഗന്‍ ....
    അഹമ്കാരിയുദെ അനോണി ഓപ്ഷന്‍ അതിനു വച്ചതാണോ?
    മറ്റു സംഘടിതന്മാര്‍ക്കു കാച്ചാന്‍ ....

    അനൊണി കളോടു തികഞ്ഞ ബഹുമാനത്തോടെ ....

  47. ഞാന്‍ കശ്മലന്‍ said...
  48. Pinne njan munpu paranja oru relative ne ormayille ?
    Aalude aduthu eeyide onnu poyi . Pulliyum vaayikkunnu Manorama - Pazhaya aavesham ippolilla , enkilum Marxist kaare kuttam parayunnathil kuravu vannittilla.. Sooryanamaskaaram ippozhumuNTu .
    pulliyude bhaarya vilakkiyathu kaaranam shakha ippolilla .

    Avasaanam njan kurachu paranju , Manorama niruthi - mathrubhumi enkilum aakkarnnille ennu .Pullikkathra bodhyam aayilla .


    Aa aaveshathilaanippol ahamkaariyodu onnu muttan vannathu . Appo shari .


    കശ്മലാ,

    താങ്കള്‍ക്കു മുട്ടിക്കളിക്കാന്‍ അഹങ്കാരി താങ്കളുടെ കളിപ്പിള്ള അല്ല എന്ന് ദയവായി മനസിലാക്കുക.

    ആത്മാര്‍ത്ഥമായ ഒരു ചര്‍ച്ച അല്ല താങ്കളുടെ ഉദ്ദേശം എന്ന് എന്നേ മനസിലായതാണ്.

    പിന്നെ, രണ്ടു മൂന്ന് കാര്യങ്ങള്‍ കൂടി - അവസാനമായി പറഞ്ഞുകൊള്ളട്ടെ,

    അഹങ്കാരിക്ക് അന്ധമായ സിപി‌എം വിരുദ്ധത ഉണ്ടെന്ന് താങ്കളുടെ കണ്ടുപിടുത്തമാണ്. അഹങ്കാരിയുടെ ചിന്ത എന്തെന്ന് താങ്കളെ ബോധ്യപ്പെടുത്തേണ്ട ബാധ്യതയും , താങ്കളുടെ ചിന്തയുടെ വാലു പിടിച്ച് ചിന്തിച്ചു നടക്കേണ്ട ആവശ്യകതയും അഹങ്കാരിക്കില്ല.

    പിന്നെ,

    ലൌജിഹാദ് പോസ്റ്റിലെ കാര്യം - പൊന്നാനി റെയില്വേ സ്റ്റേഷന്‍ എന്ന് ഉദ്ദേശിച്ചത് പൊന്നനിയുടെ ഏറ്റവും അടുത്തുള്ള കുറ്റിപ്പുറം സ്റ്റേഷന്‍ ആണ്.

    പിന്നെ ആര്‍.എസ്.എസില്‍ ബ്രാഹ്മണ്യം ആരോപിക്കാന്‍ താങ്കളുടെ ശ്രമം മനോഹരം! അഭിനന്ദിക്കാതിരിക്കാന്‍ അയ്യ കേട്ടോ!

    പിണറായിയെയും അച്യുതാനന്ദനേയും ബഹുമാനിക്കുന്നത് അവര്‍ അന്തരിക്കുമ്പോള്‍ കണ്ടാല്‍ പോരെ? ഇപ്പോഴേ റീത്ത് തയ്യാറാക്കണോ? താങ്കള്‍ക്ക് വേണമെങ്കില്‍ തയ്യാറാക്കൂ..

    സംഘവും സ്വയംസേവകരുമൊക്കെ എങ്ങനെ പ്രവര്‍ത്തിക്കണാം/ പ്രവര്‍ത്തിക്കും എന്ന് താങ്കള്‍ തന്നെ തീരുമാനിക്കയാണല്ലോ! തീരുമാനിച്ചോളൂ...ഞങ്ങള്‍ ഞങ്ങളുടെ രീതിയില്‍ പ്രവര്‍ത്തിവ്വു കൊള്ളാം...

    ആരാണാവോ പാകിസ്താനില്‍ എത്തിയപ്പോള്‍ ആദര്‍ശം മറന്നത്? അദ്സ്വാനിയെ ആണോ ഉദ്ദേശിച്ചത്? എന്ത് ആദര്‍ശമാണാവോ മറന്നത്?

    സംഘത്തിനു ജിന്നയെ പറ്റി ഉള്ള അഭിപ്രായം എന്തെന്ന് വായിച്ചിട്ട് പറയൂ.

    പിന്നെ സംഘടിത സംഘബ്ലോഗന്മാരുടെ “ലിസ്റ്റ്” താങ്കള്‍ തരാമെന്നു പറഞ്ഞിട്ട് കണ്ടില്ല....

    താങ്കള്‍ക്ക് ആരോടെങ്കിലും മുട്ടിയേ പറ്റുള്ളൂ എങ്കില്‍ വേറേ ആളേ നോക്ക്...താങ്കള്‍ക്ക് മുട്ടിക്കളിക്കാന്‍ നീന്നും തരാന്‍ തല്‍ക്കാലം താത്പര്യമില്ല.




    ഹിന്ദു എന്ന വാക്കല്ലാതെ എന്താണു താങ്കളുടെ പ്രശ്നം? മനസിലായില? ആദ്യം പറഞ്ഞു ഹിന്ദുരാഷ്ട്രം എന്നു പറഞ്ഞതിനാണു സഖാക്കന്മാര്‍ കേറി താങ്ങിയതെന്ന്!

    അല്ല ആക്ച്വലി താങ്കളുടെ പ്രശ്നം എന്താ? ഒന്ന് ചുരുക്കി പറഞ്ഞാല്‍ കൊള്ളാം.

    പോപ്പിന്റെ തട്ടകത്തില്‍ ഗീത എത്തിച്ച് അതിനെ “ഒരു ചരിത്രസ്മാരകമാക്കി” അവിടെ വയ്ക്കാനും, ഭാരതത്തില്‍ നിന്നും ഗീതയെ മാറ്റി ഭാരതത്തെ ക്രിസ്തുരാജ്യമാക്കാനും (ഗീത കൊടുത്തിട്ട് ബൈബിള്‍ വാങ്ങുകാരുന്നല്ലോ!) നില്‍ക്കുന്ന സഖാക്കന്മാര്‍ക്ക് സ്തുതിയായിരിക്കട്ടെ...

    കശ്മലാ, അതുകൊണ്ട് തൃപ്തിപ്പെടണം പ്ലീസ്.



  49. ഞാന്‍ കശ്മലന്‍ said...
  50. Give reply to all my queries .

  51. ഞാന്‍ കശ്മലന്‍ said...
  52. Actually ,
    I don't know what is my problem , that is my problem .

    Why not publishing that mathrubhumi report , you promised me that .ok .

  53. ഞാന്‍ കശ്മലന്‍ said...
  54. Charithram marakkunna ahamkaari , ente ormappeduthal..



    ivide swathanthya samaram kotumpiri kollumpol , Italy yil poyi Mussolini ye kana nethaavu aaraayirunnu ? Communist kaaran aayirunno ?


    ചരിത്രം മറക്കാത്ത കശ്മലാ

    അല്ല, കമ്യൂണിസ്റ്റുകാര്‍ അന്ന് പോകുന്നത് റഷ്യയിലേക്ക് മാത്രാരുന്നല്ലോ.മാത്രല്ല, അന്ന് ബ്രിട്ടീഷ്-റഷ്യാ മച്ചാന്‍ മച്ചാന്‍ ആരുന്നോണ്ട്, യുദ്ധത്തില്‍ പങ്കെടുക്കേണ്ടെന്ന ഗാന്ധിയുടെ തീരുമാനത്തെ അടച്ചാക്ഷേപിക്കാനും “തെരുവിലും പീപ്പിള്‍ശ് ഡെയിലിയിലും” നേരിടാനും നിങ്ങള്‍ മുന്നിലുണ്ടാരുന്നല്ലോ....


    പിന്നെ, സ്വാതന്ത്ര്യസമരം (ക്വിറ്റിന്ത്യാ) കൊടുമ്പിരി കൊണ്ടിരുന്നപ്പോള്‍, ബ്രിട്ടീഷ് വൈസ്രോയിയെ കണ്ട് അതിനെ തകര്ക്കാന്‍ കൂട്ടുനില്‍ക്കാമെന്ന് വാക്കുകൊടുത്ത ഒരു ബംഗാളി ആരെന്നും “ചരിത്രം മറക്കാത്ത മഹാന്‍” ഓര്‍ക്കണുണ്ടാകും...

    സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊണ്ടിരുന്നപ്പോ “ജര്‍മ്മനിയില്‍ പോയി ഹിറ്റ്ലറെ” കണ്ട മറ്റൊരു ഫാസിസ്റ്റിനേയും ഓര്‍ക്കണുണ്ടാകും അല്ലേ?

    ലാല്‍‌സലാം




    ചരിത്രം മറക്കാത്ത കശ്മലാ...

    “ഇവിടെ സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊണ്ടപ്പോള്‍ ഇറ്റലിയില്‍ പോയി മുസോളിനിയെ കണ്ട നേതാവ്” ആരെന്ന് സമ്മതിച്ച് അഹങ്കാരി കീഴടങ്ങുന്നു.

    അത് സംഘത്തിലെ മറ്റുള്ളാ “ചരിത്രം മറന്നവര്‍ക്കും” ഓര്‍മ്മപ്പെടുത്താനായി ഒരു പോസ്റ്റും ഇടുന്നു.

    അടുത്ത പോസ്റ്റ് ദയവായി കാണൂ



കമന്റെഴുതണോ??? ദാ ഇവിടെ...