ഏതായാലും രണ്ടു പേരും കൂടി മത്സരിച്ച് “ഒതുക്കി” എന്ന് ഉറപ്പായി...ഇനി കൂടുതല്‍ ഒതുക്കിക്കൊടുത്തത് ആരാണ് എന്നതാണ് മത്സരം...ഒതുക്കിക്കൊടുത്തതിനു പ്രതിഫലം എന്തു കിട്ടി എന്നു കൂടി അറിഞ്ഞാല്‍ പാവം ജനങ്ങള്‍ കൃതാര്‍ത്ഥരായി...
വൈകിയാണെങ്കിലും മുസ്ലീം സമൂഹത്തിനു ചോരകുടിയന്‍ കുറുക്കന്മാരെ തിരിച്ചറിയുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നു എന്നത് ആശ്വാസകരമാണ്.... ഡിസംബര്‍ 14നു മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ലേഖനം :
ഇരകളും വേട്ടക്കാരും
പി.കെ. അബ്ദുള്‍റഊഫ്
ഇരവാദത്തില്‍ നിന്നും ഭീകരവാദത്തിലേക്കുള്ള ദൂരം മുസ്ലിംജനത മനസ്സിരുത്തി പഠിക്കേണ്ട വിഷയമാണ്. ജനാധിപത്യത്തേക്കാള്‍, മതേതരത്വത്തേക്കാള്‍ മഹത്തായ ഒന്നുസൃഷ്ടിക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ട മുഹമ്മദലി ജിന്നയെ നാം മറക്കാനിടയില്ല. ഒരര്‍ഥത്തില്‍ ഇന്നത്തെ ഇരവാദികളുടെ പിതാമഹനായി ജിന്നയെ വിലയിരുത്താം. എങ്കില്‍ മാത്രമേ ഇന്ത്യയെന്ന മഹത്തായ രാഷ്ട്രത്തെ നിങ്ങള്‍ക്ക് തിരിച്ചറിയാനാകൂ.
കേരളത്തിലെ മുസ്ലിം തീവ്രവാദം പുതിയ ആകാശവും ഭൂമിയും തേടിയുള്ള പ്രയാണംതുടരുമ്പോള്‍ ചില പച്ചയായ യാഥാര്‍ഥ്യങ്ങള്‍ പങ്കുവെക്കാതെ നിവൃത്തിയില്ല. ഇരകളും വേട്ടക്കാരും എന്നപ്രയോഗം തൊണ്ണൂറുകളുടെ അവസാനം രൂപംകൊണ്ട് ഇപ്പോള്‍ ഏതാണ്ട് ആഘോഷമായിത്തന്നെ കൊണ്ടാടുന്ന ഒരു പ്രത്യേക സംഗതിയാണ്. നമ്മുടെ സകല സാംസ്കാരിക നായകരും ബുദ്ധിജീവികളും അറിഞ്ഞോ അറിയാതെയോ വീണുപോയ ചതുപ്പുനിലം. നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ ആടിനെ പട്ടിയാക്കുന്ന രാസപ്രക്രിയയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടത് എന്നസത്യം ഇനിയും മറച്ചുവെക്കേണ്ട കാര്യമില്ല.സത്യത്തില്‍ ഇവിടെ കൊട്ടിഗ്ഘോഷിക്കപ്പെടുന്ന ഇരവാദം മനുഷ്യാവകാശമെന്ന വ്യാജലേബലില്‍ രംഗത്തുവന്ന വര്‍ഗീയ, തീവ്രവാദ സ്വഭാവമുള്ള ഒരുവിഭാഗത്തിന്റെ സംഭാവനയായിരുന്നു. പക്ഷേ, ഇവര്‍ പ്രവര്‍ത്തിക്കുക പലപ്പോഴും ദളിത്, പരിസ്ഥിതി പ്രേമം പ്രസംഗിച്ചുകൊണ്ടാണ്. ഇവിടെ തുടങ്ങുന്നു ആടില്‍നിന്നും പട്ടിയിലേക്കുള്ള ദൂരം.കേരളത്തിലെ മുസ്ലിം സമുദായത്തെ ഇരവാദത്തിലേക്ക് വലിച്ചടുപ്പിക്കാന്‍ ഇടയാക്കിയ നിരവധി സംഭവങ്ങളുണ്ട്. ബാബറി മസ്ജിദിന്റെ തകര്‍ക്കലും മിഡില്‍ ഈസ്റ്റ് രാഷ്ട്രീയവും ഗുജറാത്ത് കലാപവുമെല്ലാം ഇരവാദക്കാര്‍ക്ക് ചാകര സൃഷ്ടിക്കാന്‍പോന്ന സംഭവങ്ങളായിരുന്നു.
എന്നാല്‍ ഈ പ്രശ്നത്തിന്റെ മറ്റൊരുതലം നാം കാണേണ്ടതുണ്ട്. അതിന് മലബാര്‍പ്രദേശത്തെ തിരഞ്ഞെടുപ്പ് വിശേഷങ്ങളിലേക്ക് പോകേണ്ടിവരും. ഇരവാദത്തിന്റെ തിയറി എങ്ങനെ പ്രാക്ടിക്കലാക്കാമെന്ന പരീക്ഷണശാലകളാണ് കഴിഞ്ഞ പതിറ്റാണ്ടിലേറെയായി ഈ പ്രദേശങ്ങള്‍. അതായത് പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍പ്പോലും വെള്ളവും വൈദ്യുതിയുമൊന്നും ചര്‍ച്ചാവിഷയങ്ങളാകാതെ പകരം സദ്ദാംഹുസൈനും ആണവക്കരാറും അമേരിക്കയുമെല്ലാം കടന്നുവരുന്നു. ഇതൊരു ക്ലീന്‍ ഹൈജാക്കിങ്ങാണ്.ഈ പുതിയതരം ഇരവാദം മോശമല്ലെന്നുകണ്ട് കുറച്ചു വോട്ടുകള്‍ക്കുവേണ്ടി ഇടതുപക്ഷവും ഈ വിഷയത്തില്‍ ഒത്തുചേരുന്നു. ഇരവാദികള്‍ സന്തോഷത്തിന്റെ പരകോടിയില്‍.
മറ്റൊരു ഇരവാദം നടന്നത് പി.ഡി.പി. നേതാവ് അബ്ദുല്‍നാസര്‍ മഅദനിയുടെ കാര്യത്തിലാണ്. അദ്ദേഹത്തിന്റെ പ്രസംഗവും പ്രവര്‍ത്തനശെലിയുമെല്ലാം 'വിസ്മരിപ്പിച്ച് ' ഇരവാദികള്‍ ഒരുപൗരന്റെ മൗലികമായ അവകാശം എന്നനിലയിലേക്ക് പ്രശ്നത്തെ എത്തിച്ച് കാര്യംനേടുന്നതും നാംകണ്ടു. അക്കാലത്ത് പള്ളികളില്‍ പ്രത്യേകപ്രാര്‍ഥനകള്‍ സംഘടിപ്പിക്കാനും അതിലൂടെ കഴിയുന്നത്ര മഹല്ലുകളെ ഹൈജാക്കുചെയ്യാനും ശ്രമമുണ്ടായി. ഇത്തരം ഘട്ടങ്ങളിലെല്ലാം മുസ്ലിം സമുദായവും പൊതു സമൂഹവുമെല്ലാം ഈ പുത്തന്‍കാഴ്ചകള്‍ കണ്ട് അന്തംവിടുകയോ നിഷ്ക്രിയരാവുകയോ ചെയ്തു.ഭൂരിപക്ഷ വര്‍ഗീയത പോലെത്തന്നെ ന്യൂനപക്ഷ വര്‍ഗീയതയും ആപത്താണ് എന്ന് മുറവിളികൂട്ടുന്ന ഇടതുപക്ഷം തന്നെയാണ് കേരളത്തിലെ ഇരവാദത്തിന്റെ പ്രധാന പ്രമോട്ടര്‍മാര്‍ എന്നവസ്തുത നാം കാണാതിരുന്നുകൂടാ. മലബാറിലെ മുസ്ലിംവോട്ടില്‍ കണ്ണുവെച്ച് ഇ.എം.എസ്. നമ്പൂതിരിപ്പാടിനെപ്പോലുള്ളവര്‍ മഅദനിയെപ്പോലൊരു രാഷ്ട്രീയക്കാരനെ അവതരിപ്പിച്ച രീതിയില്‍ നിന്നുതന്നെ തുടങ്ങുന്നു ഇരവാദത്തിന്റെ രാഷ്ട്രീയഅസ്തിത്വം. അടുത്തകാലത്ത് കെ.ഇ.എന്‍. കുഞ്ഞഹമ്മദ് പുതിയ നിര്‍വചനം കൂട്ടിച്ചേര്‍ത്ത് പാര്‍ട്ടിയെ കുറച്ചുകൂടി 'ഉയരത്തിലെത്തിച്ചു'.
ഇവിടെ ജമാഅത്തെ ഇസ്ലാമി, പി.ഡി.പി., എന്‍.ഡി.എഫ്. തുടങ്ങിയവര്‍ സാമുദായികവിഷയങ്ങളില്‍ എടുക്കുന്ന നിലപാടുകള്‍ നാം പഠിക്കേണ്ട ഒന്നാണ്. ഇവയോടുള്ള ഇടതുസമീപനവും വിലയിരുത്തപ്പെടേണ്ടതാണ്. മുസ്ലിം ലീഗ് ഈ വിഷയങ്ങളില്‍ എന്നും വളരെ സേഫായ കളിയാണ് ഇഷ്ടപ്പെടുന്നത്. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യപ്രസ്ഥാനമായ കോണ്‍ഗ്രസ്സിന് ഈ വിഷയങ്ങളിലെല്ലാം നിലപാടുകള്‍ ഉണ്ടെങ്കിലും പരസ്യപ്പെടുത്താന്‍ ഇഷ്ടപ്പെടാറില്ല. കാരണം ജനങ്ങളിലേക്ക് ഇറങ്ങാനുള്ള മടിയും ബുദ്ധിമുട്ടാനുള്ള വൈമനസ്യവും തന്നെയാണ് പ്രധാനം. എങ്കിലും കോണ്‍ഗ്രസ്് പ്രസ്ഥാനം ഒരിക്കലും വിസ്മരിക്കാന്‍പാടില്ലാത്ത ഒരുവ്യക്തിയുണ്ട്, പ്രത്യേകിച്ചും ഈവിഷയത്തില്‍. വിഭജനത്തിനും വര്‍ഗീയതയ്ക്കുമെതിരെ നിലകൊണ്ട്, കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ ശരിയായപാത എന്തെന്ന് സ്വന്തം ജീവിതംകൊണ്ട് മലബാറിനെ പഠിപ്പിച്ച ഒരുമനുഷ്യനെ, പഴയ കെ.പി.സി.സി. പ്രസിഡന്റ് മുഹമ്മദ് അബ്ദുറഹിമാന് സാഹിബിനെ.
വര്‍ഗീയത എന്നപ്രശ്നത്തെ നേരിട്ട് സ്പര്‍ശിക്കാതെ മുസ്ലിംസമൂഹം ഇനിയും മുന്നോട്ട് പോയിട്ട് കാര്യമില്ല. കേരളത്തിലെ മുസ്ലിംകളില് ഒരുവിഭാഗം തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരാണെന്നും തീവ്രവാദികളാണെന്നുമുള്ള യാഥാര്‍ഥ്യം ഇനിയെങ്കിലും ഉറക്കെപ്പറയാന്‍ സമുദായനേതൃത്വം തയ്യാറാകണം. ആദ്യം അകത്തെ മാലിന്യംനീക്കാം. അല്ലാതെ ആര്.എസ്.എസ്., സംഘ്പരിവാര്‍ എന്നൊക്കെപ്പറഞ്ഞ് വെറുതെ ഒച്ചവെച്ചതുകൊണ്ട് കാര്യമില്ല. കേരളത്തിലെ ഭൂരിപക്ഷമതവിഭാഗം സമാധാനവും സൗഹാര്‍ദവും പുലര്‍ന്നുകാണാന്‍ ഏതറ്റംവരെയും പോകുന്നവരാണ് എന്നതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും. നമ്മുടെ ഇടതു- വലതു മുന്നണികളുടെ ന്യൂനപക്ഷ പ്രേമത്തിന്റെ വ്യാപ്തിയും എന്നിട്ടുപോലും ബി.ജെ.പി. കേരളത്തില്‍ പച്ചതൊടാതെ പോയതും ചേര്‍ത്തുവായിച്ചാല്‍ ഇതുമനസ്സിലാകും. ഗള്‍ഫും യൂറോപ്പും കൂട്ടിനില്ലാത്ത കേരളത്തിലെ ഹിന്ദുസമൂഹം പുലര്‍ത്തുന്ന ഈമര്യാദ നാംകണ്ടില്ലെന്നു നടിക്കരുത്.
ഇപ്പോള്‍ ഇരവാദികള്‍ പുതിയ മേച്ചില്പുറങ്ങള് തേടുകയാണ്. കണ്ണുതുറന്നുപിടിച്ചെങ്കില്‍ മാത്രമേ ഇക്കൂട്ടരെ തിരിച്ചറിയാനാകൂ എന്നതാണ് ഏറ്റവും വലിയ ദുരന്തം. ചെങ്ങറയിലും മൂലമ്പള്ളിയിലും അതിരപ്പള്ളിയിലുമെല്ലാം ചെറുവേഷങ്ങളുമായി ഇവര്‍ എത്തിയിരുന്നു. കൂട്ടിനെന്നും ഒരുകൂട്ടം സാംസ്കാരിക നായകരെയും ബുദ്ധിജീവികളെയും കാണാം. നാവും പേനയും വാടകയ്ക്ക് കൊടുക്കുകയാണ് ഇവരുടെ പ്രധാനവിനോദം. സാധാരണക്കാരന്റെ സമരങ്ങളെ ഹൈജാക്കുചെയ്തുകൊണ്ട് സമൂഹമധ്യത്തില്‍ ഇടം 'പിടിച്ചുവാങ്ങുന്ന' ഈ വ്യാജന്മാരെ അമര്‍ച്ചചെയ്യേണ്ട ബാധ്യത നമ്മുടെ സാംസ്കാരിക മേലാളന്മാര് എന്നാണാവോ തിരിച്ചറിയുക.ഇരവാദത്തില്‍ നിന്നും ഭീകരവാദത്തിലേക്കുള്ള ദൂരം മുസ്ലിംജനത മനസ്സിരുത്തി പഠിക്കേണ്ട വിഷയമാണ്. ജനാധിപത്യത്തേക്കാള്‍, മതേതരത്വത്തേക്കാള്‍ മഹത്തായ ഒന്നുസൃഷ്ടിക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ട മുഹമ്മദലി ജിന്നയെ നാം മറക്കാനിടയില്ല. ഒരര്‍ഥത്തില്‍ ഇന്നത്തെ ഇരവാദികളുടെ പിതാമഹനായി ജിന്നയെ വിലയിരുത്താവുന്നതാണ്. എങ്കില്‍ മാത്രമേ ഇന്ത്യയെന്ന മഹത്തായ രാഷ്ട്രത്തെ നിങ്ങള്‍ക്ക് തിരിച്ചറിയാനാകൂ. തിരിച്ചറിയാത്തവര്‍ ഇപ്പോഴും നമുക്കിടയിലുണ്ട്. പക്ഷേ, അവരെ നാം തിരിച്ചറിയണം.
(ലേഖകന്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ്)
സ്നേഹപൂര്‍വ്വം അഹങ്കാരി |
6 അഭിപ്രായങ്ങൾ:
അല്ല, ഉണ്ണിത്താനെ കുറിച്ചൊന്നും കണ്ടില്ല.
നമ്മുടെ ഉണ്ണിത്താനെ കുറിച്ച് പോസ്റ്റൊന്നും കാണുന്നില്ലല്ലോ.കോണ്ഗ്രെസ്സുകാരനായത് കൊണ്ടോ, അതോ നായരായത് കൊണ്ടോ? ജാതി കോമ്പ്ലെക്സ് പറയുകയാണെന്ന് വിചാരിക്കരുത്.ഞാനും ഒരു നായരാണ്.ഉണ്ണിത്താന് പകരം സിപിഎംകാര്‍ ആരെങ്കിലും ആയിരുന്നെങ്കില്‍,അഹംകാരി നിങ്ങളൊക്കെ ഇവിടെ ഇളകി തൂറുമായിരുന്നല്ലോ.ഇപ്പോള്‍ എന്തേ മിണ്ടാട്ടം മുട്ടിയോ?മറുപടി പറയാതെ ഒളിചോടില്ലെന്നു വിശ്വസിക്കുന്നു.
പ്രിയ അനോണീ
എന്നില്‍ ജാതി കോമ്പ്ലക്സ് ആരോപിക്കാന്‍ നടത്തിയ ശ്രമം കൊള്ളാം, ഞാന്‍ അഭിനന്ദിക്കുന്നു. സ്വന്തം ഡിഗ്രികള്‍ മറ്റുള്ളവരില്‍ ആരോപിക്കുന്ന ചില “അഭിമാനികളുടെ” ശൈലി കാണാനുണ്ടല്ലോ?
പിന്നെ താങ്കള്‍ നായരാണോ നമ്പൂരിയാണോ അതോ ദളിതനാണോ എന്നൊന്നും ഞാന്‍ ചോദിച്ചില്ലല്ലോ? പോസ്റ്റിടുമ്പോഴും ആരോപണം ഉന്നയിക്കുമ്പോഴും മറുപടി പറയേണ്ടി വരുമ്പോഴും എതിര്‍പക്ഷത്തു നില്ക്കുന്നവന്റെ മാത്രമല്ല, അവന്റെ പത്തു തലമുറയിലുള്ളവരുടെ ജാതിയും മതവും മാത്രമല്ല, സംഘടനാ അനുഭാവവും കൂടി പരിശോധിച്ച് വിളിച്ചു കൂവുന്ന സ്ഥിരം പരിപാടി താങ്കള്‍ അഡ്മൈര്‍ ചെയ്യുന്ന “അഭിമാനി” പക്ഷക്കാരുടെ ട്രേഡ്മാര്ക്കല്ലേ? അത് അഹങ്കാരിയുടെ മേല്‍ കെട്ടി വയ്ക്കരുത്. പേര് ജാതിയെ സൂചിപ്പിക്കുന്നു എന്നതിനാല്‍ പേരില്‍ നിന്ന് ജാതിപ്പേര് ഔദ്യോഗികമായി തന്നെ മാറ്റിയവനാണ് അഹങ്കാരി. അപ്പോള്‍ പേരില്‍ നിന്നു പോലും “നമ്പൂരിപ്പാട്” മാറ്റാത്തവരെ ഉദ്ധരിച്ച് ജാതി കോമ്പ്ലക്സിന്റെ കാര്യം വിളമ്പരുതേ പ്ലീസ്...
പിന്നെ, മിണ്ടാട്ടം മുട്ടിയാ, മറുപടി പറയാതെ ഒളിച്ചോടല്ലേ ഇത്യാദി കാര്യങ്ങള്‍. ഞാന്‍ മറുപടി പറയാതെ എപ്പോഴാണ് സഖാവേ (കോമ്രേഡ് അല്ല, സ്നേഹം കൊണ്ട് സുഹൃത്ത് എന്ന വാക്കിന്റെ പര്യായം ഉപയോഗിക്കുന്നു :) ) ഒളിച്ചോടിയത്? പറയാമോ? ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞണം കാട്ടുന്നതും നിയമസഭയിലാണെങ്കില്‍ മുണ്ടു പൊക്കിക്കാണിക്കുന്നതുമൊക്കെ സ്ഥിരം കലാപരിപാടി ആക്കിയ മഹാത്മാക്കള്‍ ആരെല്ലാമാണെന്ന് താങ്കളെ പോലെ ഉള്ള “അഭിമാനി”കളെങ്കിലും അറിയണ്ടേ?
പിന്നെ മറുപടി. ഇത്രനാളും മറുപടി പോയിട്ട് കഴിഞ്ഞ കുറേ മാസങ്ങളായി ഈ ബ്ലോഗില്‍ അനക്കം തന്നെയില്ല. ചുമ്മാ ബ്ലോഗിലിരുന്ന് കുത്തിക്കൊണ്ടിരുന്നാലോ “ആസനം നോക്കി”ക്കൊടുത്താലോ അഹങ്കാരിക്ക് പണം തരാന്‍ അഹങ്കാരി വിശ്വസിക്കുന്ന സംഘടനയ്ക്ക് 4300 കോടി രൂപയുടെ ആസ്തിയോ വാട്ടര്‍തീം പാര്‍ക്കോ 300 കോടി രൂപയുടെ അഴിമതിയോ ഒന്നുമില്ല, അഹങ്കാരിക്ക് വിശപ്പടക്കാന്‍ അഹങ്കാരി തന്നെ അദ്ധ്വാനിക്കണേ...
പിന്നെ ഉണ്ണിത്താനെ പറ്റി.
ഉണ്ണിത്താനെ പറ്റി രണ്ടു മൂന്ന് ദിവസം നന്നായി ഇളകി തന്നെ “തൂറാന്‍” (നാറ്റം വമിക്കുന്നതാണല്ലോ അത്) കൈരളിയും പീപ്പിളും ദേശാഭിമാനിയുമൊക്കെ ഉണ്ടായിരുന്നല്ലോ! അതിന്റെ കൂടെ ഇനി അഹങ്കാരിയും തൂറണമായിരുന്നോ?
പിന്നെ പോസ്റ്റിടാഞ്ഞത് രണ്ടു കാരണങ്ങളാലാണ്, ഒന്ന് അഹങ്കാരി ഇന്ന് മാത്രമാണ് നെറ്റ് കണക്ഷനു സമീപം എത്തിയത് എന്നതാണ്.
ഇനി രണ്ടാമത്തെ കാര്യം : കാര്യം ഉണ്ണിത്താന് ഒരൊന്നാന്തരം കോഴി ആണെങ്കിലും, ഈ കേസ് നന്നായി ഫ്രേം ചെയ്ത ഒന്നാണെന്നാണ് അഹങ്കാരിക്ക് ഫീല്‍ ചെയ്യുന്നത്.അതിന്റെ കാരണങ്ങള്‍ വ്യക്തവുമാണ്്.
പിഡിപി ബന്ധത്തിന്റെ പേരില്‍ സിപിഎം പഞ്ചാഗ്നി മധ്യത്തില്‍ നിന്ന (അക്ഷരാര്‍ത്ഥത്തില്‍ ചെകുത്താനും കടലിനും നടുവില്‍!) സമയമാണത്. ഏത് ന്യായീകരണം കൊണ്ട് മുഖം മറയ്ക്കണമെന്നറിയാത്തെ സിപിഎം ഉഴലുന്ന സമയം! ഈ പ്രശ്നത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിടാന്‍ “അഭിമാനി”കളും “ജനങ്ങള്സ്” ചാനലുമൊക്കെ നടത്തിയ കൊണ്ടുപിടിച്ച് ശ്രമങ്ങളും കണ്ടു. അതിലൊന്നു മാത്രമായിരുന്നു ഇത്.
ഉണ്ണിത്താന് *ണ്ണിത്താന്‍ ആയോ എന്നൊന്നും എനിക്കറിയേല. പക്ഷേ അവരെ അനാശാസ്യം നടത്തുന്നത് ആരും കണ്ടിട്ടില്ല, വൈദ്യപരിശോധന (സര്‍ക്കാര്‍ എല്ഡീഫാണേ, അപ്പോ സര്‍ക്കാര്‍ സ്വാധീനവും ആരോപിക്കാന്‍ പറ്റില്ല)യില്‍ അനാശാസ്യം നടന്നതായി തെളിവുമില്ല.
ഇതിലൊക്കെ ഉപരിയായി ഈ പ്രശ്നത്തില്‍ പീപ്പിള്‍ പോലെയുള്ള പാര്‍ട്ടി മാധ്യമങ്ങള്‍ എടുത്ത നിലപാടായിരുന്നു. പോലീസിനെ വിളിക്കും മുന്‍പ് തന്നെ മാധ്യമങ്ങളെ വിളിക്കണമെന്ന് കോപ്പുകൂട്ടിയ “തടയലുകാര്” തന്നെ ആദ്യം. പിന്നെ തലമുതിര്‍ന്ന സിപിഎം-സിപിഐ മുതലായ കമ്യൂണിസ്റ്റ് നേതാക്കളും, കോണ്‍ഗ്രസ് നേതാക്കളും ഉള്ളപ്പോള്‍ പീപ്പിളില്‍ നിന്ന് വിളിച്ചത് ഒരു പിഡിപി നേതാവിനെയാണ് (സിറാജ് അല്ല). അതായത് പിഡിപിയെ മുഖ്യധാരയിലേക്ക് എത്തിക്കാനായിരുന്നു ശ്രമം. പിറ്റേന്ന് നടത്തിയ സമര-ധര്‍ണകളിലും ഡിഫി-പിഡിപിക്കാര്‍ ഒന്നിച്ചു തന്നെയായിരുന്നു. അര്‍ത്ഥമെന്താണ്?
ഉണ്ണിത്താന് പരമപുണ്യാളന് ആണെന്നൊന്നും എനിക്ക് അഭിപ്രായമില്ല.നല്ല ഒന്നാന്തരം രാഷ്ട്രീയക്കാരന് തന്നെ അയാളും. പക്ഷേ ഈ കേസില്‍ പാര്‍ട്ടി മാധ്യമങ്ങള്‍ എടുത്ത നിലപാട് തന്നെയാണ് ഇതില്‍ സംശയമുണ്ടാകാന്‍ കാരണം.പിന്നെ കോണ്ഗ്രസുകാരനയോണ്ട് മിണ്ടാതിരിക്കാന്‍ എനിക്ക് കോണ്‍ഗ്രസുകാര്‍ ഗാന്ധിയൊന്നും തരുന്നില്ലല്ലോ. കേരളമെന്ന “ഠ”യ്ക്കപ്പുറം കോണ്‍ഗ്രസ് താങ്കളുടെ പാര്‍ട്ടിയുടെ ക്ലീന്‍ ഫ്രണ്ട് ആയിരുന്നു എന്നതും മറക്കില്ലല്ലോ?
അഹങ്കാരി “ഇളകി തൂറിയാല്‍” ചിലപ്പോള്‍ അഹങ്കാരിയുടെ മനസിലുള്ളവ ഈ വീക്ഷണാകോണിലൂടാകും വരിക. അത് കൂടുതല്‍ നാറ്റുക ചിലപ്പോള്‍ വിപരീതപക്ഷത്തിനാകും....
“പൊന്നാനി (പൊന്ന് ആയിരുന്നു നീ്) “ താങ്കള്‍ മറന്നു കാണില്ലല്ലോ അല്ലെ?
ഹല്ലാ, ഈ ഡിഫിയും പിഡിപിയും പൊന്നാനി കളിച്ച് കളിച്ച് ഇവരെന്താ മ്മടെ മുത്തലിക്ക് സാഹിബിന്റെ ഫ്രാഞ്ചൈസി വല്ലതും തുടങ്ങിയോ കേരളത്തില്‍?
അനോണീ, ഡിഫിയും ഡിപിയും ചെയ്താല്‍ എല്ലാരുക്കും “ഹോയ് ഹോയ്”. മ്മടെ മുത്തലിക്ക് ചെയ്യുമ്പോ “ഹേ ഹേ”. അല്ലേലും കുട്ടിസഖാക്കന്മാരിങ്ങനാ, അവസരത്തിനൊത്ത് ചുടുചോറ് വാരിക്കളയും.
പിഡിപി-ഡിഫി സഖ്യം മുത്തലിക്കിനോട് ചോദിച്ചിട്ടാണാവോ ഫ്രാഞ്ചൈസി തുടങ്ങിയത് :-)