Reading Problems? Click Here


ശ്ശ്...മിണ്ടല്ലേ മുത്ത്യമ്മേ....മതേതരത്വം...!!!

“കൃഷ്ണ....കൃഷ്ണ....എന്തായിത്.....ഭഗവാനേ...കാലം പോയൊരു പോക്കേ...”

“എന്തേ...എന്തേ മുത്തിയമ്മേ....”

“അല്ല മോനേ...ദാ കൃഷ്ണജന്മാഷ്ടമിക്ക് കാട്ടിക്കൂട്ടണ കോപ്പിരാട്ടികള് നീയും കാണണില്ലേ...”

“ഹയ്യോ മുത്ത്യമ്മേ....കാലം മാറീ‍തറിഞ്ഞില്ലേ??? ഇത് എന്‍.സി.പി നടത്തണ പരിപാടിയാ...അങ്ങ് മുംബൈ നഗരത്തില്...”

“എന്‍.സിപ്യോ...അന്തെന്താടാ...”

“മുത്ത്യമ്മേ....മ്മടെ കരുണാകരന്‍ ലീഡറിന്റെ മോങ്കുട്ടന്‍ ഒരുത്തന്‍ സഹായിച്ച് ഇപ്പോ ഒരു മുന്നണീം ഇല്ലാണ്ട് കേരളത്തില്‍ വഴിയാധാരമായ ഒരു പാര്‍ട്ടീല്ലേ...അത് തന്നെ...”

“ന്റെ ഗുരുവാ‍യൂരപ്പാ....കരുണാകരന്റെ മോന്‍ ഉള്ള പാര്‍ട്ടിയോ...അവരു തന്നെ കൃഷ്ണഭഗവാന്റെ ജന്മാഘോഷത്തിനെ ഇങ്ങനെ കളിയാക്കണാരുന്നോ...”

“അല്ല മോനേ...ഇതിനെതിരെ ആരും പ്രതിഷേധിച്ചില്ലെ...”

“മുത്ത്യമ്മ ഈ ഇന്ത്യാ മഹാരാജ്യത്തൊന്ന്വല്ലേ ജീവിക്കണേ...ഇതിനെതിരെ ഒന്നും പ്രതിഷേധിക്കാന്‍ പാടില്ല...അഥവാ പ്രതിഷേധിച്ചാല്‍ അവനെ വര്‍ഗീയവാദിയാക്കി മുദ്രകുത്തി പരസ്യവിചാരണ ചെയ്തു കളയും...ഇതിനാണു മുത്ത്യമ്മേ പറേണേ മതേതരത്വം മതേതരത്വം എന്ന്!!”

(ഈശ്വരാ...ഈ മതേതരത്വത്തിന്റെ ആനുകൂല്യം ആ പാവം തസ്ലീമാ നസ്രീനു കിട്ടീലല്ലോ! :) )

(വീഡിയോയ്ക്ക് കടപ്പാട് : ഹോട്ട്ക്ലിക്സ് )



PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

4 അഭിപ്രായങ്ങൾ:

  1. veNNakkaNNan :: വെണ്ണക്കണ്ണന്‍ said...
  2. മിണ്ടല്ലേ അഹങ്കാരീ..
    മതേതരത്വം ഇടിഞ്ഞു താഴെ വീഴും...കലികാലം..!!!

  3. കണ്ണനുണ്ണി said...
  4. ഗുരുവായൂരപ്പാ...നീ തന്നെ ശരണം

    പണ്ട് ശിശുപാലനെ കൊല്ലാന്‍ ഭഗവാന്‍ പറഞ്ഞു വിട്ട സുദര്‍ശനം ഒന്ന് മഹാരാഷ്ട്രയ്ക്ക് പറഞ്ഞു വിട്ടിരുന്നെങ്കില്‍........

  5. Joker said...
  6. :)

    കഷ്ടം..........

  7. വയനാടന്‍ said...
  8. അതു താനല്ലയോ ഇത്‌ എന്നു വർണ്ണ്യത്തിലാശങ്ക.......

കമന്റെഴുതണോ??? ദാ ഇവിടെ...