എന്നാല്‍ ഇത്തരം പോക്രിത്തരത്തിനു എതിരെ ഒരക്ഷരം പോലും പറയാന്‍ അഭിനവ ‘ഫെമിനിസ്റ്റു’ പരിഷകളില്‍ ഒരെണ്ണത്തിനെ പോലും നാമാരും കണ്ടില്ല...
സ്ത്രീയെ വെറും ലൈംഗീകോപകരണം മാത്രമായി കാണുന്ന ഇത്തരം ആഭാസന്മാരെ, ഭ്രാന്തന്മാരെ ശിക്ഷിക്കാന്‍ പരമകാരുണികന് നേരിട്ട് ഭൂമിയിലിറങ്ങേണ്ടി ഇരിക്കുന്നു....
നോക്കുക....“ചോരപ്പണം” എന്ന കിരാതവും അത്യന്തം നീചവുമായ വ്യവസ്ഥ...ഏതൊരു പെണ്ണിനേയും (അത് സ്വന്തം കൂടപ്പിറപ്പായാല്‍ പോലും) വെറും അഭിസാരികയുടെ നിലയിലേക്ക് ചവിട്ടിതാഴ്ത്തുന്ന ഈ നീതി ഏത് മതഗ്രന്ഥം/ഏത് ഈശ്വരന്റ്റ്റെ കല്പനയാണ്?
ഇത്തരം മതഭ്രാന്തന്മാരാണ്...ഇല്ല, ഇവന്മാരെ മതഭ്രാന്തന്മാരെന്നല്ല, കാമഭ്രാന്തന്മാര് എന്ന് തന്നെ വിളിക്കേണ്ടി ഇരിക്കുന്നു...ഇവന്മാരാണ് “സ്നേഹം” എന്നര്‍ത്ഥമായ ഒരു വിശ്വാസത്തിന്റെ മുഖത്ത് ചെളിപൂശുന്നത്....“കാഫിര്‍” എന്ന് ഈശ്വരന് പറഞ്ഞത് മറ്റാരേയും പറ്റിയല്ല, ഇവന്മാരെ പറ്റി തന്നെയാണ്!
“ഉന്നത ഷിയാ പുരോഹിതന് നിയമത്തെ സ്വാഗതം ചെയ്തത്രേ”...
ത്ഫൂ....
വാല്‍ക്കഷ്ണം : “ശബരിമലയിലെ സ്ത്രീസ്വാതന്ത്ര്യത്തിനായി ഘോരഘോരം വാദിച്ച കാരറ്റു വൃന്ദങ്ങളെ ഒന്നും കാണുന്നേ ഇല്ലല്ലോ!
:)
സ്നേഹപൂര്‍വ്വം അഹങ്കാരി |
38 അഭിപ്രായങ്ങൾ:
എവിടെപോയി ഇവിടത്തെ വനിതാ വിമൊചകര് അഫ്ഘാനിസ്തനിലോട്ടു അടുത്ത വണ്ടിക്കു വിട്ടോളൂ ...
എത്ര വിദ്യാഭ്യാസം ഉണ്ടെങ്കിലും ഈ ഒരു വര്‍ഗ്ഗത്തിന്റെ ഉള്ളു മഹാ ചീത്ത ആണു. ഒരു പത്തു ലക്ഷം പേരെ എടുത്താല്‍ ഒന്നോ രണ്ടോ പേരെ കണ്ടേക്കാം പക്ഷെ ബാക്കി ഒക്കെ ഇതു പോലൊക്കെ തന്നെ.
താലിബാനേക്കാളും എന്തു വ്യത്യാസം ആണു ഈ പ്രസിഡന്റ്. എന്തൊരു ഷെയിം.
പിന്നെ വേറെ ഒന്നുണ്ട്...ഇതൊരു കെട്ടി ചമച്ച വാര്‍ത്ത ആണോ എന്നു കൂടി അന്വേഷിക്കേണ്ടതുണ്ട്. കാരണം അമേരിക്ക ഭരിക്കുന്ന അഫ്ഗാനില്‍ ഇങ്ങനെ ഒരു നിയമം നടപ്പാക്കാന്‍ അമേരിക്ക സമ്മതിക്കും എന്നു തോന്നുന്നില്ല.
അമേരിക്കയും ഇന്ത്യയും അടക്കം ഏര്‍പ്പാടാക്കിയ സര്ക്കാറ്രല്ലേ സഹോദരാ ഇപ്പോള്‍ അഫ്ഗാനിസ്ഥാന് ഭരിക്കുന്നത്. അല്ലാതെ പ്രകാശ് കാരാട്ടും , വ്യന്ദ കാരാട്ടും ഒന്നുമല്ലല്ലോ. താലിബാന് പോയിട്ടും നിയമത്തിന് ഒരുമാറ്റവും ഇല്ല.എന്താ ചെയ്യുക. നമുക്ക് ലോകം മുഴുവന്‍ നന്നാക്കന്‍ ഒക്കുമോ ? ഇന്ത്യയുടെ ഒരു സംസ്ഥാനം അല്ലല്ലോ അഫ്ഗാനിസ്ഥാന്.
നാല് ദിവസത്തിലൊരിക്കല്‍ പെണ്ണിനോട് സെക്സ് ആവശ്യപ്പെടാന്‍ ഭര്‍ത്താവിന് അവകാശമുണ്ടത്രെ എന്നാല്‍ അവള് അത് നിശേധിക്കുകയാണെങ്കിലാണ് എല്ലാ പുകിലും. അഫ്ഗാനിസ്ഥാനിലെ ഷിയാക്കള്‍ക്ക് മാത്രമേ ഈ നിയമം ബാധിക്കൂ എന്നും പറഞ്ഞ് കേള്‍ക്കുന്നു.
അന്തമില്ലാത്ത ജനങ്ങള്‍ കാട്ട്റ്റി കൂട്ടുന്ന ഓരോ കോപ്രായങ്ങള്‍. ഇനി ഇപ്പോള്‍ അമേരിക്ക എല്ലാ വീട്ടിലും ബോംബിട്ട് കൊണ്ട് ഇതിനൊരു പരിഹാരം ഉണ്ടാക്കുമായിരിക്കും.
കാര്യ ഗൌരവമുള്ള വിഷയം തന്നെ , പക്ഷെ ആവശ്യമില്ലാതെ വല്ലവരുയും വലിച്ചിഴക്കേണ്ടിയിരുന്നില്ല.
നന്ദി
എത്ര വിദ്യാഭ്യാസം ഉണ്ടെങ്കിലും ഈ ഒരു വര്‍ഗ്ഗത്തിന്റെ ഉള്ളു മഹാ ചീത്ത ആണു. ഒരു പത്തു ലക്ഷം പേരെ എടുത്താല്‍ ഒന്നോ രണ്ടോ പേരെ കണ്ടേക്കാം പക്ഷെ ബാക്കി ഒക്കെ ഇതു പോലൊക്കെ തന്നെ.
=========================
ഹ ഹ വിന്‍സേ എത്ര നല്ല വിലയിരുത്തല്‍. വിദ്യാഭ്യാസത്തിന്റെ കുറവ് തന്നെ പ്രശ്നം. ഭൂമിശാസ്ത്രപരമായ കാരണങ്ങളാല്‍ ഏതെങ്കിലും മനുഷ്യന് നന്നായ ചരിത്രമുണ്ടോ ? അതൊന്നു മല്ല കാര്യം. ജീവിത ചുറ്റുപാടിന്റെയും ശരിയായ വിദ്യാഭ്യാസത്തിന്റെയും അഭാവം. അത് തന്നെ കാരണം.
ഹ ഹ ഹ ജോക്കര്ജി....
അല്ല , ബൃന്ദ കാരാട്ടല്ല അഫ്ഗാന് ഭരിക്കുന്നത്...എന്നാല്‍ ലോകത്തിലെവിടെ എന്ത് പ്രശ്നം നടന്നാലും “സ്ത്രീവിമോചന” സമരം നടത്തുന്ന ഇപ്പരിഷകളെ ഒന്നും ഇതില്‍ സംസാരിച്ചേ കണ്ടില്ല! അത്റ്റോണ്ട് അറിയാണ്ടെ പറഞ്ഞ് പോയതാണേ... :) (കേരളഥ്തിലെ ഇടത് തോല്‍വിയില്‍ അമേരിക്കന്‍ ഇടപെടലെന്ന് പറഞ്ഞ ടീമുകള്‍ ഉള്ള നാടല്ലേ...അഹങ്കാരിക്ക് ഇങ്ഗ്ങനെ തോന്നീലേലേ അതിശയോള്ളൂ)
എന്നാല്‍ അവള് അത് നിശേധിക്കുകയാണെങ്കിലാണ് എല്ലാ പുകിലും- അത് ഇത്ര നിസാരവത്കരിക്കാവുന്നതാണോ?
ചോരപ്പണം എന്ന കാടത്തമോ?
ഇതൊക്കെ ഏത് മതഗ്രന്ഥം പറഞ്ഞിട്ടുള്ളവയാണ്? (എന്റെ അറിവില്‍ ഖുര്‍-ആനില്‍ പറയാന്‍ സാധ്യത ഇല്ല)
ഏതെങ്കിലും മതപുരോഹിതകാട്ടാളന്മാാരുടെ കാമം തീര്‍ക്കാന്‍ ഇത്തരത്തില്‍ നിയമമുണ്ടാക്കി ഒരു ജനാധിപത്യ ഗവണ്മെന്റ് നാറേണ്ടിയിരുന്നോ>
ജനങ്ങളേ കുറ്റം പറഞ്ഞിട്ടെന്ത്? അവര്‍ക്ക് താലിബാന് ആയാലും കര്‍സായി ആയാലും “കോരനു കുമ്പിളില്‍ കഞ്ഞി” അത്രേ ഉള്ളൂ...
(ഷിയാ സ്ത്രീകളും മനുഷ്യരല്ലേ സഹോദരാ)
വിന്‍സേ,
അമേരിക്കയ്ക്ക് ഇപ്പോള്‍ സ്വന്തം വീട്ടിലെ അടുപ്പ് പുകയ്ക്കാനുള്ള പണം കണ്ടെത്താന്‍ പോലും നേരമില്ല...:)
(കൊച്ചീല് എണ്ണ കണ്ടെത്തീന്ന് കേള്‍ക്കുണൂ...ഉടന്‍ ഇന്ത്യയിലെ ന്യൂനപക്ഷ പീഢനത്തിനെതിരെ ഇന്ത്യയില്‍ ഒരു അമേരിക്കന്‍ ആക്രമണം പ്രതീക്ഷിക്കാം!-ഓ വേണ്ടി വ്വരില്ലെന്നെ...അതിനു മുന്‍പ് തന്നെ മന്മോഹന് സാറ് അത് അവരുടെ മുന്നില്‍ കൊണ്ടെ വച്ച് തൊഴൂതോളും...)
ഇവനൊക്കെ കേറി കളിക്കുന്നത് ഗാന്ധാരിയുടെ പിന്തലമുരക്കാരോട് ആണെന്നോര്ക്കുംപോള് ദേഷ്യം തനിയെ വരുന്നു . അഫ്ഘാനിസ്ഥാന് നമ്മുടെ ഗാന്ധാരം ആണല്ലോ എന്നോര്‍ത്ത് ചെറിയ വെഷമവും .
വൃന്ദ കാരാട്ട് സ്റെഫ്യ് ക്ക് വേണ്ടി വാദിക്കുന്ന തിരക്കിലാ . അത് കഴിഞ്ഞു വരും . ലീല മേനോന് ആണ് ഒരു പ്രതീക്ഷ !!
Maslov's heirarchy of needs - Physiological needs, Safety needs , Social needs and then comes the question of esteem.
അഹമ്കാരിക്ക് ജോലി കിട്ടിയോ ? എങ്കില്‍ എനിക്ക് അതായിട്ടില്ല . കൂടുതല്‍ തീവ്രമായ വാങ്ാതം അതിനു ശേഷം ആവാം . എങ്കിലും ഞാന്‍ പിന്മാരുകായൊന്നുമില്ല കേട്ടോ .
കഴിഞ്ഞ അഹമ്കാരിയുടെ മറുപടിയിലൂടെ ചില കാര്യങ്ങള്‍ ഞാന്‍ മനസ്സില്‍ ആക്കി . തന്ന വിവരങ്ങള്‍ക്ക് നന്ദി .
എങ്കിലും ഈ ഓ ടീ സീ ക്യാമ്പ് എന്താണ് എന്നു മനസ്സില്‍ ആയില്ല . വിശാമാകാന് അപേക്ഷ .
എന്റെ ദീന്ധ്യല് പ്രേമം സത്യം തന്നെയാണ് എന്നു പറയട്ടെ . ചെളി വാരി എറിയാന്‍ ഞാന്‍ ശ്രമിച്ചില്ല , പക്ഷെ നിസ്സഹായരായ എസ എഫ് ഐ പില്ലെരെക്കണ്ട് അഹംകാരി സന്തോഷിക്കുന്നത് എനിക്ക് സഹിച്ചില്ല .അത്ര തന്നെ .
പുസ്തകം സ്കാന്‍ ചെയ്യാന്‍ പോലും മടി കാട്ടാതിരുന്ന അഹമ്കാരിയുടെ ആത്മാര്തത എനിക്കിഷ്ടം ആയി . സംഘടിത സംഘ ബ്ലോഗന്മാര് അത്ര മോശക്കാര് അല്ലെന്നു മനസ്സില്‍ ആയി .
കശ്മലാ,
അഹങ്കാരിക്ക് ജോലി ആയിട്ടില്ല, തത്കാലം സാമൂഹ്യസേവാപരമായ ഒരു പ്രസ്ഥാനത്തില്‍ പ്രതിഫലമില്ലാതെ ജോലിയും പഠനവും ഒക്കെ ആയി കഴിയുന്നു. പിന്നെ താങ്കള്‍ക്ക് ജോലി ആയിട്ടല്ലല്ലോ മുന്‍പ് എന്നോട് “തീവ്രമായി” വാദിച്ചത്?
താങ്കള്‍ പിന്മാറണമെന്ന് ഞാന്‍ പറഞ്ഞുവോ സുഹൃത്തേ?
താങ്കള്‍ ചെളി വാരി എറിയാന്‍ ശ്രമിച്ചിട്ടില്ല എന്ന് തീര്‍ത്തങ്ങ് പറയാന്‍ വരട്ടെ, കഴിഞ്ഞ ചോദ്യങ്ങളിലൂടെ താങ്കള്‍ പൂമാലയിട്ടാദരിക്ക ഒന്നുമല്ലല്ലോ ചെയ്തത്?
പിന്നെ നിസ്സഹായരായ എസ്എഫ്ഐ കുരുന്നുകള്‍...ഇതിന്റെ മറുപടി പലതവണ പറഞ്ഞില്ലേ കശ്മലാ? വെള്ളമടിച്ച് കോണ്‍ തിരിഞ്ഞ് പോലീസുകാരന്റെ തലതല്ലിപ്പൊളിച്ചതിനു പിടിച്ച് അകത്തിട്ടപ്പോ, (അടിച്ച സാധനത്തിന്റെ കെട്ട് കാരണമാവാം) തലേം കുനിച്ചിരുന്നു എന്ന് കരുതി അത്തരം നിസ്സഹായരോട് ഒട്ടും അലിവ് തോന്നാത്ത ഒരു സാഡിസ്റ്റ് തന്നെയാണ് അഹങ്കാരി.
അവര്‍ ആദര്‍ശത്തിനു വേണ്ടി ആണ് ആ പോലീസുകാരനെ തല്ലിയിരുന്നതെങ്കില്‍ അവരെ അഹങ്കാരി അഭിനന്ദിച്ചേനെ. ഇതങ്ങനെ അല്ലല്ലോ? നാളെ വഴീക്കുടെ ചുമ്മാ നടന്നു വരുംപ്പോ ഒരുത്തന് ചുമ്മാ നിങ്ങളുടെ തല തല്ലിപ്പൊളിച്ചിട്ട് തലേംകുനിച്ച് ഇരുന്നാല്‍, അവന്റെ നിസ്സഹായത ഓര്‍ത്ത് അവനൊരു നാരങ്ങാവെള്ളോം വാങ്ങിക്കൊടുത്ത് നിങ്ങള്‍ അവനെ ഓട്ടോയും പിടിച്ച് വീട്ടി വിടുമോ? വിടും എന്നാണുത്തരമെങ്കില്‍ മാത്രം ഇനി ആ കാര്യം പൊക്കിക്കൊണ്ട് വരിക.
പിന്നെ അഹങ്കാരി സന്തോഷിച്ചു സന്തോഷിച്ചു എന്ന് താങ്കള്‍ കുറേ നാളായി പറയുന്നു, ആ ഭാഗം ഒന്ന് ചൂണ്ടിക്കാട്ടാന്‍ പറഞ്ഞിട്ട് ഇത് വരെ കണ്ടില്ലല്ലോ? എന്തേ അതിനു മാത്രം സമയമില്ലെ?
മിസ്റ്റര്‍ കശ്മലന്
കൂടുതല്‍ തീവ്രമായ വാങ്ാതം അതിനു ശേഷം ആവാം
മിസ്റ്റര്‍ കശ്മലന്, ആദ്യമായി താങ്കള്‍ ഒന്ന് മനസിലാക്കുക, താങ്കളോട് വാദിക്കാന്‍ എനിക്ക് താത്പര്യമില്ല എന്ന് പല തവണ പല രീതിയില്‍ ഞാന്‍ വ്യക്തമാക്കിക്കഴിഞ്ഞതാണ്.
പിന്നെ ഒടിസി എന്താണേന്ന് പോലും അറിയാത്ത താങ്കള്‍ “തീവ്രമായ” വാദം നടത്താന്‍ ഉദ്ദേശിക്കുന്നതെന്താണെന്ന് എനിക്ക് ഊഹിക്കാം...പക്ഷേ സോറി താത്പര്യമില്ല.
പലതവണ പറഞ്ഞിട്ടുള്ള കാര്യം ഒന്നു കൂടി പറയാം : “ അഹങ്കാരി ബിജെപിക്കാരനല്ല. സ്വയംസേവകനാണ്. അതിനാല്‍ തന്നെ പൊളിറ്റിക്സില്‍ ബിജെപിയോട് അനുഭാവം ഉണ്ട് എന്നതും നേര്. എന്നാല്‍ അതുകൊണ്ട് ബിജെപിയിലെ അടുക്കളയില്‍ ഉള്ളി ചീഞ്ഞാല്‍ മറുപടി തരേണ്ട ആവശയ്ം എനിക്കില്ല.
താങ്കള്‍ക്ക് സംഘത്തെ പറ്റി പറയനുണ്ടോ? നമുക്ക് ചര്‍ച്ച ചെയ്യാം. ബിജെപിയെ പറ്റി ഇത്ര കൂലങ്കഷമായി പഠിച്ചിട്ടുള്ള താങ്കള്‍ക്ക് ബിജെപിയും സംഘവുമായുള്ള ബന്ധം അറിയുമായിരിക്കും എന്ന് കരുതട്ടെ. അല്ലെങ്കില്‍ ബിജെപിയിലെ സംഘപ്രചാരകരെ പറ്റി ആണ് താങ്കളുടെ വിഷയമെങ്കിലും നമുക്ക് സംസാരിക്കാം. അല്ലാതെ ബിജെപി എന്ന പൊളിറ്റിക്കല്‍ ഓര്ഗനെസേഷനിലെ എല്ലാ അംഗങ്ങളേയും വ്യക്തിപരമായി ന്യായീകരിക്കാനും മറ്റുമുള്ളാ രൌ ബാധ്യതയും അഹങ്കാരിക്കില്ല, അതിനു താത്പര്യവുമില്ല എന്ന് പറഞ്ഞുകൊള്ളാട്ടെ.
അതല്ല എങ്കില്‍ ബിജെപിക്കാര്‍ ബിജെപി എന്ന പൊളിറ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ തണലില്‍ എന്തെങ്കിലും ചെയ്യുനുവെങ്കില്, അത് ന്യായീകരിക്കത്തക്കതാണെങ്കില് അഹങ്കാരി ന്യായീകരിക്കും, അല്ലെങ്കില്‍ തള്ളിപ്പരയും.(ജെയ്റ്റ്ലി വിദേശത്ത് പോയത് ഖജനാവിന്റെ കാശുപയോഗിച്ചല്ലല്ലോ?)
പിന്നെ “തീവ്രമായ” വാദം ആണു താങ്കളുടെ ഉദ്ദേശമെന്ന് മനസിലായി. വാദിച്ച് വാദിച്ച് അഹങ്കാരി എന്ന വ്യക്തിയെ തോല്പ്പിക്കാനാണെങ്കില് ബുദ്ധിമുട്ടണമെന്നില്ല സുഹൃത്തേ, അഹങ്കാരി ദാ തോറ്റ് തന്നിരിക്കുന്നു.
അതല്ല , അഹങ്കാരി അംഗമായ “രാഷ്ട്രീയ സ്വയംസേവക സംഘം” എന്ന സംഘടനയെ ആണ് തോല്പ്പിക്കാനുദ്ദേശമെങ്കില്, അത് നേരായ, ആദര്‍ശപരമായ രീതിയിലാണെങ്കില്‍ നമുക്ക് പരസ്പരം ചര്‍ച്ച ചെയ്യാം. എനിക്ക് കഴിയുന്നിടത്തോളം ഞാന്‍ പറയാം....എനിക്കറിയാവുന്നിടത്തോളം...
പക്ഷേ അതിനു അദ്വാനി ഉണ്ടതും ഉറങ്ങിയതുമല്ല, രാഷ്ട്രീയസ്വയംസേവകസംഘത്തിന്റെ ആദര്‍ശപരവും ആശയപരവുമായ പ്രശ്നങ്ങള്‍ ഉന്നയിക്കണം. കഴിഞ്ഞ ചോദ്യങ്ങളില്‍ അങ്ങനെ ഒരു ചോദ്യം-ഒരേ ഒരു ചോദ്യം- ഉണ്ടായിരുന്നതിനാല്‍ മാത്രമാണ് താങ്കള്‍ക്ക് മറുപടി തന്നത്.
അല്ലെങ്കില്‍ താങ്കള്‍ക്ക് സ്വയംസേവകര്‍ ചെയ്ത തെറ്റുകള്‍ ഉന്നയിക്കണോ ആവാം....
ഏതായാലും വ്യക്തിപരമായി വെറുതേ “തീവ്രമായ” വാദങ്ങള്‍ നടത്താന്‍ സമയമോ താത്പര്യമോ ഇല്ല എന്ന് ഒന്നു കൂടി അറ്റിയിക്കട്ടെ.
മിസ്റ്റര്‍ കശ്മലന്
“സംഘടിതരായ സംഘബ്ലോഗന്മാര്“...
ഒന്നു മനസിലാക്കൂ...താങ്കള്‍ തികച്ചും എന്നെ അപമാനിച്ചിരിക്കയാണ്. ഒരു കശ്മലനു മറുപടി നല്കാന് അഹങ്കാരി മതി മാഷേ....അതിനൊത്തിരി സംഘടിക്കേന്നും വേണ്ടെ...സ്വയം ഇങ്ങനെ പുകഴ്ത്തല്ലേ പ്ലീസ്....
അതല്ല പി.പരമേശ്വര്‍ജി നേരിട്ട് താങ്കള്‍ക്ക് മറുപടി തന്നെ പറ്റുവൊള്ളെങ്കില് ഈ ബ്ലോഗിലിട്ടിട്ട് കാര്യമില്ല സാര്‍...
ഇനി സ്കാന്‍ ചെയ്തതാണ് പ്രശ്നമെങ്കില്‍ ആ പുസ്തകത്തിനു 100 രൂപയും സ്കാനറിനു 2900 രൂപയുമേ ഉള്ളൂ...അത്രയും ഒപ്പിക്കാനുള്ള കഴിവൊക്കെ ദൈവം സഹായിച്ച് ഉണ്ട് സഹോദരാ...പിന്നെ സ്കാന്‍ ചെയ്യാന്‍ ഒരു അര മണിക്കൂര്‍ ഡെഡിക്കേറ്റ് ചെയ്യാനും പറ്റും കേട്ടൊ...
പിന്നെ ആ ആരോപണാത്തിനു പിന്നിലുള്ള താങ്കളുടെ ഉദ്ദേശം മനസിലായി...ബ്ലോഗില്‍ സംഘം സംഘടിതരായി പ്രവര്‍ത്തിക്കുന്നു എന്ന് വരുത്തുക....താങ്കളേ പോലെ ഉള്ള കമ്മികള്‍ സംഘടിതരായി പ്രവര്‍ത്തിക്കുന്നു എന്ന് ബൂലോകം തിരിച്ചറിയുമ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു മാരഗം...കഷ്ടം...ഈ ആശയം സ്വയംകൃതിയോ അതോ?
പിന്നെ ഞാന്‍ ഉള്‍പ്പെട്ട സ്വയംസേവകരെ ആണെങ്കില്‍, ഈ ലോകത്തിലെ ഏറ്റവും വലിഅയ നോണ്‍ ഗവണ്മെന്റല് കേഡര്‍ ഓര്‍ഗനൈസേഷനാണു സുഹൃത്തേ സംഘം (ബിബിസി പറഞ്ഞത്). അതിനിനി പ്രത്യേകിച്ച് സംഘടിക്കേണ്ട ആവശ്യമില്ല. പിന്നെ അത്തരക്കാര്‍ “സംഘടിത സംഘബ്ലോഗ്ഗന്മാരായി” പ്രവര്‍ത്തിക്കുന്നു എന്ന് ആരോപിച്ചിട്ട് അവര്‍ മോശക്കാരാണെന്ന് ആദ്യം കരുതുകയും ഇപ്പോള്‍ അങ്ങനെ അല്ല എന്ന് മനസിലാക്കുകയും ആണ് ചെയ്തതെങ്കില്‍ അത് താങ്കളുടേ “വിഢിത്തം” എന്നേ പറയാനുള്ളൂ...
അല്ല മാഷേ...ഈ സംഘടിത സംഘബ്ലോഗന്മാരെന്ന വിഭാഗത്തെ എവിടെ ചെന്നാല്‍ കാണാന്‍ പറ്റും? അതിന്റെ പ്രസിഡന്റെ, സെക്രട്ടറി ഇവരെ ഒക്കെ അറിയുമോ?? ആരുടേയെങ്കിലും ഇമെയില്‍ ഒണ്ടോ? അല്ല അഹങ്കാരിക്ക് ഒരു മെമ്പര്‍ഷിപ്പ് എടുക്കാനാ...
താങ്കളുടെ കയ്യില്‍ ലിസ്റ്റ് ഉണ്ടാവുമല്ലോ? ആ ലിസ്റ്റ് ഒന്ന് കമന്റില്‍ ഇട്ടല് എനിക്കും സംഘടിത സംഘബ്ലോഗ്ഗനാകാരുന്നു....ഒറ്റക്ക് കിടന്ന് അടികൂടി മടുത്തു....അവരില്‍ ചേര്‍ന്നാല്‍ മിനിമം കുറേ കമന്റെങ്കിലും കിട്ടൂലോ...
അല്ല, ഒരു സംശയം ...ഈ സംഘടിത സംഘബ്ലോഗന്മാര് ഏത് ജാതിയാ??? ഓ സോറി ജാതി ചോദിക്കാന്‍ പടില്ലല്ലോ? അവരെ കണ്ടാല്‍ എങ്ങേനെ ഇരിക്കും? എങ്ങനെ തിരിച്ചറിയും? അല്ല തിനുള്ളാ എന്തെങ്കിലും ട്രിക്കൊക്കെ അറിയാരിക്കുവല്ലോ? ഒന്ന് പറഞ്ഞ് തരൂ പ്ലീസ്...
അല്ല കശ്മലാ, കഴിഞ്ഞ കമന്റുകളില്‍ മുട്ടന്‍ ഭീഷണി ആയിരുന്നല്ലോ?
BJP mattullavare nyoonana paksha preenanam ennu paranju aakshepikkarille ?? BJP nadathunna Preenanam njan oru blog aayi ezhuthunnundu , oru yamandan saadhanam thanne aayirikkum athu , ketto !! എന്ന്???
അല്ല പുതിയ ബ്ലോഗോ ലിസ്റ്റോ ഒന്നും കണ്ടില്ലല്ല്? ഇട്ടെങ്കില്‍ ആ ലിങ്ക് ഒന്ന് തന്നേരെ...അതോ “സംഘടിത കമ്മിബ്ലോഗന്മാര്” ഇമെയില്‍ ത്രെഡ് വഴി ലിസ്റ്റ് ഒണ്ടാക്കുന്നേ ഒള്ളോ?
അല്ല ഞാനും ഒരു സംഘടിത കമ്മി ബ്ലോഗ്ഗറാരുന്നേ? അന്ന് കിട്ടിയ കൊറേ മെയിലുകളും ചര്‍ച്ചേം എന്റെ ഇന്‍ബോക്സില്‍ ഇപ്പോളുമുണ്ടേ...:)
പിന്നെ ഞാന്‍ പിണറായി ബൂര്‍ഷ്വാ ആണെന്നെഴുതിയ പോസ്റ്റ് (അതും അദ്വാനിയുടെ ടൂറുമായി കമ്പയര്‍ ചെയ്യാവുന്നത്!) , സംഘടിതരായ സംഘബ്ലോഗര്മാരുടെ ലിസ്റ്റ്/ലിങ്ക് , ബിജെപി നടത്തുന്ന പ്രീണനത്തെ പറ്റിയുള്ളാ “യമണ്ടന്‍” ലിസ്റ്റ് ഉള്ള ബ്ലോഗ് എന്നിവ അയച്ച് തരാന്‍ മറക്കണ്ട....
:)
പിന്നെ അഹങ്കാരീടെ ബ്ലോഗുകളില്‍ കമന്റുന്നവരാണ് സംഘടിതരായ സംഘബ്ലോഗന്മാരെങ്ക്നില് , സുഹൃത്തേ കശ്മലാ,
താങ്കളാകുന്നു ഏറ്റവും വലിയ സംഘടിത സംഘബ്ലോഗന്!!!
എന്റെ കഴിഞ്ഞ കുറേ പോസ്റ്റുകളില്‍ ഏറ്റവുമധികം കമന്റ് താങ്കളുടേതാ....
ഇനി അങ്ങനെ അല്ല സംഘടിത സംഘബ്ലോഗന്മാരെങ്കില് അവരുടെ മോഡസ് ഓപറാന്‍ഡി ഒന്ന് പറഞ്ഞു ഥരുമോ സാര്‍...
ഈ സംഘടിത പരിപ്പ് അധികം വേവില്ല സാര്‍....ഏതായാലും സംഘത്തെ സംഘടിതമായി ബ്ലോഗിലേക്കിറക്കാന് ഞാന്‍ എന്റ് നിലയില്‍ ഒന്ന് ശ്രമിക്കാം...അടുത്ത തവണ പ്രാന്തപ്രചാരകനെ ഒന്ന് കാണട്ടെ...
പിന്നെ ഒടിസി എന്ന സംഘത്തിന്റെ ട്രെയിനിംഗ് ക്യാമ്പ് ആണു കേട്ടോ! (ഒടിസി -ഓഫീസേര്‍സ് ട്രെയിനിംഗ് ക്യാമ്പ് - സംഘശിക്ഷാവര്‍ഗ്)
Enneyangu kollu ente , ahamkaaree .. Munjanma shatruvinodu polalle enneppatti ezhuthiyirikkunnathu .
Veettukaarude vaka chila abhipraaya prakatanangal - raathri paniyonnumillathe computer inte munpilirikkunnathu kondu , AA vishamam onnu panku vechu poyathaane .. Kshami .. kshami .. Joliyonnum aayilledaa , enna Abhyudaya kaammshikalude chodyavum nottavum ...
Aa vishamam ahamkarikku manassilaayekkum ennu karuthi , athreye ulloo ..
Ennaalum njan nalla udhyeshathode paranjathu thettayi vyaakhyaanichathil valare vishamam undu .
Scanner nte kanakkukal njan chodichilla , aa artham udhesichumilla . Athu nalla arthathil thanne aanu paranjathu ennu enikk 100 % urappanu . Thaankall ottakku thanneyaanu scan cheythathu ennenikkariyaam .. ellavarkkumariyaam .
RSS - Navodhaanathinte Saarathi ennoru pusthakam Njan valare cheruppathil thanne vaayichittundu . Athu pole chila pusthakangalum aa samayathu vaayichittundu .
Pinnedu eppozho athu vendennu vachu , vimarshakan aayi . 'Mandal Kaaryavaah ' aayirunna oru adutha bandhu koodi undenikk . Pulli pakshe ippol athinonnum pokaarilla . njan pala kaaryangalum pulliyodu chodikkarundu . relative aayathu kondaavum , pulli maanyamaayi marupadi tharum , Kurachu communist vimarshanam nadathum ; athum njan kettirikkum.
Ente pala samsayangalum Aa vazhiyil undaayathaanu .
Ennodu pandu Muthale pulli parayumaayirunnu , Beef kazhikkaruthu ennu , Pinned idakku kurachu kaalam ozhichaal njan beef kazhichitteyilla . Sangha swaadeenam aano ithinu kaaranam ennu chodichal , shari aayirikkum.
ahamkaariyude kaavi mundu kaar beef kazhikkille ennu njan chodikkunnilla . Kaaranam undu, kazhikkunathu njan kandittundu . Ente relative paranjathu ' vila kuravaayathu kondaakum chilar kazhikkunnathu, pakshe nee Kaasu poyaalum chicken kazhichal mathi ennanu '.Njan athu anusarikkunnu .
ലീല മേനോനേ പറഞ്ഞത് ആണ് അഹമ്കാരിയെ പ്രകോപിപ്പിച്ചത് എന്ന് തോന്നുന്നു . വൃന്ദ കാരാട്ടിനെ പറഞ്ഞപ്പോള്‍ , പ്രതികരിച്ചു പോയതല്ലേ . അത് മറന്നു കള .
എന്തായാലും ഇക്കണക്കിനു പോയാല്‍ നമ്മള് തമ്മിലുള്ള സൌഹൃദം ഇനി വശലാവാനാണ് സാധ്യത .അതിനാല്‍ ഞാന്‍ തത്കാലം നിര്‍ത്താം.
അഹമ്കാരിയുടെ നല്ല പോസ്റ്റുകള്‍ ഞാന്‍ ഇന്യും വായിക്കാം .
സ്നേഹത്തോടെ കശ്മലന്
സുഹൃത്തേ കശ്മലാ,
എന്റെ വാക്കുകള്‍ താങ്കളെ വേദനിപ്പിച്ചു എങ്കില്‍ മാപ്പ്.
താങ്കളുടെ വാക്കുകളില്‍ പരിഹാസം ഫീല്‍ ചെയ്തതിനാലാണ് അതേ രൂപത്തില്‍ തിരിച്ചടിച്ചത്.
ആ സ,ഘടിതരായ സംഘബ്ലോഗ്ഗന് പ്രയോഗം എനിക്ക് ക്ഷ പിടിക്കേം ചെയ്തു.
സീരിയസായി ചോദിക്കുവാ, ആ പറഞ്ഞത് സീരിയസായാണോ? അല്ല, ഒരു പ്രവീണ്‍ വട്ടപ്പ്പറമ്പനെ അല്ലാതെ ഞാന്‍ സ്വയംസേവകാണ് എന്ന് പറഞ്ഞ ബ്ലോഗേഴ്സിനെ ഒന്നും എനിക്കറിയില്ല!
അഥവാ അങ്ങനെ ഒരു സംഘം ഉണ്ടെന്ന് ബോധ്യമുണ്ടെങ്കില്‍ ആരൊക്കെയാണത് എന്നെനിക്കൊന്ന് അറിയാന്‍ താത്പര്യമുണ്ടയിരുന്നു....അത്രേ ഉള്ളൂ....
ഞാന്‍ മനസ്സില്‍ ആക്ക്യിടതോലും കേരളത്തിലെ ആര് എസ എസ പ്രവര്‍ത്തകര്‍ എല്ലാം ബി ജെ പി യുടെയും ആളുകളാണ് . മറ്റു സംസ്ഥാന്കളില് സ്ഥിതി വ്യത്യസ്തം ആയിരിക്കാം . പക്ഷെ പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ മാത്രം ആണ് ബി ജെ പി ക്ക് വോട്ട് ചെയ്യാറുള്ളൂ ..മറ്റവസരങ്ങളില്‍ കൊണ്ഗ്രെസ്സ് നും സി പി എം നും ഒക്കെ അവര്‍ മനസ്സാക്ഷി വോട്ട് ചെയ്യാറുണ്ട്. ശരി അല്ലെ ??
ആര്‍എസ്എസ് തെര്ഞുടുപ്പ് ഫലങ്ങളെ പറ്റിയോ ആര്‍ക്കു വോട്ട് ചെയ്യണം എന്നോ ഔധ്യൊകികമായി പറയാറുമില്ല . ശരി അല്ലെ ?
പിന്നെ സന്ഘപരിവാരില് വരുന്ന ഒരു മുഖ്യ സംഘടന എന്നാ അര്‍ത്ഥത്തില്‍ ബി ജെ പി അതിന്റെ ആദര്‍ശം ആര് എസ് എസ് ഇല നിന്ന് ആണ് ഉള്ക്കൊല്ലെണ്ടത് . ശരി അല്ലെ ?
ആ ആദര്‍ശം മുന്‍പ് പറഞ്ഞ ഉപാധ്യായ , മുഖേര്‍ജീ മുതലായവര്‍ പറഞ്ഞതല്ലേ ?? എങ്കില്‍ ഈ ആദര്‍ശം ബിജെപി ഉപേക്ഷിച്ചുവോ എന്നാണ് എന്റെ ശംശയം . അതാണ് thaankalumaayi പങ്കു വെക്കാന്‍ ശ്രമിച്ചത് . Allathe aareyum cheli vaari eriyaanalla .
പിന്നെ ജോലിയാകാത്തതിന്റെ വിഷമം,
സുഹൃത്തേ, ഞാന്‍ ഒരു പ്രഫഷണല്‍ ഡിഗ്രിക്കാരനാ...കുടുംബത്തിലെ മൂത്ത ആളും...അപ്പോള്‍ ബാധ്യതകള്‍ അറിയുമല്ലോ?
ആ ഞാന്‍ ഇപ്പോള്‍ സംഘവുമായി ബന്ധപ്പെട്ട ഒരു സംഘടനയില്‍ക്കൂടി സേവനപാതയിലാണ്. ഒപ്പം പഠനത്തിന്റെ വഴികളും....അത്രയൊന്നും അതില്‍ നിന്ന് കിട്ടുന്ന വളരെ ചുരുങ്ങിയ സമയമാണ് ബ്ലോഗിലേക്ക് തിരിയുന്നത്.അല്ലാതെ എനിക്ക് ലോഗെഴുതുന്നതിനു നാഗ്പൂരീന്ന് കൂലിയൊന്നുമില്ലാ :)
പിന്നെ താങ്കള്‍ വായന നിറുത്തിയെങ്കില്‍ അത് താങ്കളുടെ ഏറ്റവും വലിയ തെറ്റെന്നേ ഞാന്‍ പറയൂ...സംഘത്തെ അറിയാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഇത്തിരി ബുദ്ദിമുട്ടാണ്, പുറത്ത് നിന്ന് ഇതിനെ കണ്ട് മനസിലാക്കാന്‍ പറ്റില്ല...സംഘത്തിലെ ഓരോ ആളുകളിലും സംഘസ്വഭാവത്ത്hഓടൊപ്പം അവരവരുടെ വ്യക്തിത്വവും കാണും.അത് ഓരോരുത്തരിലും ഏറിയും കുറഞ്ഞും ഇരിക്കും...അത് അവര്‍ സംഘത്തെ എങ്ങനെ ഉള്‍ക്കൊള്ളുന്നു എന്നതിനനുസരിച്ചായിരിക്കും.
താങ്കള്‍ക്ക് സംഘമെന്തെന്നറിയണമെങ്കില് കെ.ഇ.എന്നിന്റേയും ദേശാഭിമാനീടേയും പുസ്തകങ്ങളീന്ന് പറ്റില്ല.സംഘപ്രവര്‍ത്തകരുടെ പുസ്തകങ്ങള്‍ വായിക്കൂ,ശാഖയെ അറിയാന്‍ പറ്റുമെങ്കില്‍ അറിയൂ...എന്നിട്ട് വിമര്‍ശിക്കൂ...
വിമര്‍ശകനാകാന്‍ വളരെ എളുപ്പമാണ്. ഒരു കാര്യം ചെയ്യാന്‍ പറ്റാത്തവനു ഏറ്റവും എളുപ്പഥ്റ്റില് അതിനെ വിമര്‍ശിക്കാം.സംഘപ്രവര്‍ത്തകര്‍ എന്ത് ചെയ്താലും അതിന്റെറ്റ് ദോഷം കണ്ടെത്താം...സോ ഈസി.എന്നാല്‍ സംഘം ചെeയ്യുന്ന പെര്ഫെക്ഷനോടേ ആ പ്രവര്‍ത്തനം ചെയ്യാന്‍ ഇവര്‍ക്ക് പറ്റുമൊ?
ഞാന്‍ വാരിയിട്ടുണ്ട് ജീവജാലങ്ങളുടെ ശവങ്ങള് അടങ്ങുന്ന മാലിന്യങ്ങള്‍, സുനാമി അടിച്ച ആലപ്പാട്ടും അഴീക്കലും നിന്ന്...ഒരക്ഷരം പരാതി പറയാതെ, പോസ്റ്ററും പിരിവുമില്ലാതെ മാലിന്യത്തിലും ശവങ്ങള്ക്കിടയിലും നിന്ന് സേവനം ചെയ്തിട്ടുണ്ട് ഞാനുള്‍പ്പടെ ഉള്ള സ്വയംസേവകര്‍...ഇതിനു മുന്‍ അറപ്പോടെ കണ്ടിരുന്നതൊക്കെ വാരി കുഴിയിലിട്ട് മൂടിയപ്പോഴും മുന്നിലിരിക്കുന്ന അകുട്ടികള്ക്ക് ഭക്ഷണം വിളമ്പുമ്പോഴും മനസു നിറയെ പറഞ്ഞറിയിക്കാനാകാത്ത വികാരമായിരുന്നു...ആരൂണ്ടായിരുന്നില്ല...ഈ വിമര്‍ശകരാരും....കൂടെ...
മുന്നില്‍ വന്നിരിക്കുന്നത് മുസ്ലൊമോ ഹിന്ദുവോ എന്ന് തരം തിരിച്ചിട്ടല്ല ഞങ്ങള്‍ ഭക്ഷണവും വസ്ത്രവും നല്‍ല്‍കിയത്....അങ്ങനെ നല്കുന്ന ചിലര്‍ ഞങ്ങളുടെ ക്യാമ്പിന്റെ തൊട്ടടുത്ത് തന്നെ ഉണ്ടയിരുന്നു. ഈ ശിക്ഷ ദൈവകോപമാണെന്ന് പറഞ്ഞ് അതിനിടയില്‍ വലവീശാന്‍ കുടെ ഉപദേശികളും ഉണ്ടയിരുന്നു...
അധികം പറയുന്നതെന്തിനു സുഹൃത്തേ? താങ്കള്‍ വിമശിക്കാന്‍ ഇഷ്ടപ്പെടുന്നു.. ഞാന്‍ തത്കാലം അതിലെ നന്മയെ ഉള്‍ക്കൊള്ളാന്‍ ഇഷ്ടപ്പെടുന്നു.
സംഘശാഖയില്‍ വരുന്ന ഒരുത്തന് തെറ്റു ചെയ്യുന്നത് കണ്ടാല്‍ അവനെ ആദ്യം തല്ലുന്നത് മുതിര്‍ന്ന ആധികാരികളാകും (ഞാന്‍ ചെയ്തിട്ടുണ്ട് അങ്ങനെ).
താങ്കളോട് പറഞ്ഞിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല്. താങ്കള്ക്കിനിയും വിമര്‍ശിക്കാം, ധൈര്യമായി...
പരമേശ്വര്‍ജി എഴുതിയ വരികള്‍ ഞാന്‍ പറയാം... അത് തന്നെയാണ് ഓരോ സംഘപ്രവര്‍ത്തകനും മനസില്‍ കുറിച്ചിട്ടിരിക്കുന്ന ആാപ്തവാക്യങ്ങള്...
“പൂവിട്ട് വാഴ്തി അനുകൂലികള്‍ ആദരിക്കാം,
ശൂലത്തിലേറ്റി എതിരാളികള്‍ നിഗ്രഹിക്കാം
ഖേദം പ്രമോദമിവ വേണ്ട നിതാന്ത ശാന്ത
ഭാവം ജപിക്ക പരിപാവന സംഘമന്ത്രം”
“ഒന്നിച്ചു പോന്നവരിടക്ക് മടങ്ങിയേക്കാം
നന്നെന്നു വാഴ്തിയവര് നാളെ മറിച്ച് ചൊല്ലാം
തന്നുറ്റ ബാന്ധവര്‍ തളര്‍ന്ന് നിലം പതിക്കാം
എന്നാല്‍ ജപിക്ക പരിപാവന സംഘമന്ത്രം”
മാപ്പ് ഒന്നും വേണ്ടാ . പക്ഷെ വേദനിച്ചു എന്നുള്ളത് ശരിയാണ് . അത് പോട്ടെ . ഞാന്‍ നിര്‍ത്തട്ടെ ..
ഒന്ന് കൂടി .. എനിക്ക് ബിജെപി യിലെ പ്രശ്നങ്ങള്‍ കാണുമ്പോള്‍ ഒന്ന് പറയാനുള്ള , ഒന്ന് നിഷ്കളങ്കമായി കളിയാക്കാനുള്ള ഒരാളായിരുന്നു അഹംകാരി , ഇനി അത് ശരി ആവില്ല .
പക്ഷെ അവസാനമായി പറയട്ടെ , ഇന്ന് മുതല്‍ ഷിംല യില്‍ നടക്കുന്ന എസി മുറിയിലെ ചിന്തന്‍ ബൈടക് ക്കിനെക്കള് നല്ലത് ഒടിഞ്ഞ കസേരയിലും ഇളകിയാടുന്ന ബെന്ചിലും ഉള്ള ആ പഴയ, പഴയ ബ്രാഞ്ച് കമ്മിറ്റി മീറ്റിംഗ് തന്നെ ആയിരുന്നു .
താങ്കള്‍ പറയുന്ന സേവന പ്രവര്‍ത്തികള്‍ എനിക്കറിയാം .മുന്‍പ് പറഞ്ഞ പുസ്തകത്തിലൂടെ ചെറുപ്രായത്തിലെ എനിക്കതറിയാം . അതാരും എവിടെയും പറയില്ലെന്നും ഞാന്‍ മനസ്സിലാക്കി . പക്ഷെ ആരും കാണാത്ത ആംഗിള്‍ ഇലൂടെ ഞാന്‍ നോക്കാന്‍ ശ്രമിച്ചിട്ടുണ്ട് . അതാണ് ഗാന്ധി വധവുമായോന്നും ഞാന്‍ ഒരിക്കലും താങ്കളെ നേരിടാന്‍ ശ്രമിക്കാഞ്ഞത് , ഏതൊരു വിമര്ഷകന്റെയും തുരുപ്പ് ചീട്ടാനാലോ അത് .
ഇനി എന്റെ അഭിപ്രായത്തില്‍ , ഇടതു പക്ഷത്തിനും ഇത് പോലെ ആര് എസ് എസ് മാതൃകയില്‍ രാസ്ട്രീയത്തിനു അതീതമായ, അധികാര ഇച്ച ഇല്ലാത്ത ഒരു കോര്‍ ഗ്രൂപ്പ് വേണം . എങ്കിലേ ഇനി ഇടതു പക്ഷത്തിനും ഭാവി ഉള്ളൂ .. ഒരു നല്ല മാതൃക ആവാന്‍ സ്വയംസേവകര്‍ക്ക് ആവട്ടെ എന്ന് ആശംസിക്കുന്നു .
സസ്നേഹം കശ്മലന് .
വീണ്ടും വീണ്ടും ഇങ്ങനെ കൂലി ഒന്നുമില്ലെന്ന് പറയേണ്ടാ .. അതെനിക്കറിയാം . ആദര്‍ശം ആണ് താങ്ങളെ നയിക്കുന്നത് എന്നെനിക്കറിയാം .
ഇനി ചിലപ്പോള്‍ താങ്കള്‍ സംഘ ആദര്‍ശം വിട്ടു കമ്മ്യൂണിസം സ്വീകരിക്കുമോ എന്നൊന്നും പറയാന്‍ പറ്റില്ലല്ലോ , ഞാനും അത് പോലെ സംഘ ആദര്‍ശം സ്വീകരിക്കുമോ എന്നും പറയാന്‍ പറ്റില്ല . ദൈവത്തിന്റെ , സോറി , അല്ല ദൈവത്തിന്റെ തന്നെ ഓരോ കളികള്‍ , മറിമായം അല്ലെ .
നിര്‍ത്തട്ടെ .. പ്രിയ സഹോദരാ ..
കശ്മലന്
പിന്നെ സുഹൃത്തേ, സത്യത്തില്‍ പറയട്ടെ , ഈ ലീലാമേനോനെ എനിക്കറിയില്ല...ആരാണവരെന്ന് പൊലും...ഞാനാ കമന്റ് ശ്രദ്ധിച്ചതേ ഇല്ല എന്നതാണു സത്യം....
പിന്നെ താങ്കളുടെ ബന്ധുവിന്റെ കാര്യം...ഞാനും ഒരു മണ്ഡല് കാര്യവാഹ് ആണ്.തൃതീയവര്‍ഷം കഴിഞ്ഞവര്‍ പോലും സംഘത്തിനെയോ സംഘത്തിന്റെ ആദര്‍ശത്തേയോ കൃത്യമായി മനസിലാക്കിയിരിക്കണമെന്നില്ല. എനിക്ക് സംഘത്തെ പറ്റി അറിയാവുന്നത് വളാരെ വളരെ കുറച്ച് മാത്രമാണ്.
താങ്കളുടെ ബന്ധു സംഘത്തെ വിമര്‍ശിച്ചോ എന്നെനിക്കറിയില്ല. സംഘത്തില്‍ നിന്നും വിട്ടു നില്‍ക്കുകയും സംഘത്ത്hഎ വിമര്‍ശിക്കയും ചെയ്യുന്നവരുണ്ട്,ഉണ്ടാകാം.അതിനവര്‍ക്ക് അവരുടേത്hആയ കാരണങ്ങള്‍ കാണും. ആ കാരണങ്ങള്ക്കേ മറുപടി നല്‍കാനാവൂ...
പിന്നെ താങ്കള്‍ക്ക് സംഘത്തെ പറ്റി സംശയങ്ങള്‍ ഉണ്ടയെന്ന് പറഞ്ഞുവല്ലോ, എനിക്ക് അറിയില്ല.കാരണം താങ്കള്‍ ഇത് വരെ സംഘത്തെ പറ്റി ഒരൊറ്റ ചോദ്യമേ എന്നോട് ചോദിച്ചുള്ളൂ...ബാക്കിയൊക്കെ ബിജെപിയെ പറ്റി ആയിരുന്നുവല്ലോ...സംഘത്തെ പറ്റി താങ്കള്‍ക്ക് എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ (വാദിക്കാനുണ്ടെങ്കിലല്ല) നമുക്ക് പരസ്പരം ബഹുമാനത്തോടെ സംസാരിക്കാം.എനിക്ക് സംശയങ്ങളുണ്ടെങ്കില്‍ ഞാനും പഠിക്കുമല്ലോ? സ്വാതന്ത്ര്യസമരത്തെ പറ്റി കൂടുതല്‍ ആഴത്തില്‍ പഠിക്കാന്‍ താങ്കളുടെ ചോദ്യം എന്നെ സഹായിച്ചിരുന്നു...അത്രയ്യൊന്നും ആഴത്തില്‍ എല്ലാ സ്വയംസേവകരും പോകില്ല...താത്വികമല്ല, മാനസികമായ സമര്‍പ്പണമാണ്, ഐക്യമാണ് സംഘത്തിന്റെ ആദര്‍ശം.
എല്ലാ സ്വയംസേവകരും അത് പൂര്‍ണമായി ഉള്‍ക്കൊള്ളണമെന്നില്ല. അത് സ്ഥിരമായി ശാഖയില്‍ പോകാത്തതിന്റെ ദൂഷ്യമാകും.
പിന്നെ സംഘമെന്നാല്‍ കമ്യൂണിസ്റ്റ് വിരുദ്ധരൊന്നുമല്ല കശ്മലാ...സംഘപ്രവര്‍ത്തകരെ എങ്ങനേം നശിപ്പിക്കണമെന്ന അവരുടെ പ്രവര്‍ത്തനങ്ങളും ഹിന്ദുത്വത്തിനെതിരെ ഉള്ള പ്രവര്ത്തനണ്ഗളും മൂക്കുമ്പോ സംഘം അവരെ എതിര്‍ക്കുന്നു എന്ന് മാത്രം...ഗിവ് റെസ്പെക്ട് ആന്‍ഡ് ടേക്ക് റെസ്പെക്ട് എന്നാണല്ലോ?
അതാണല്ലോ പണ്ട് 70-കളിലോ മറ്റോ((കൃത്യം വര്‍ഷം അറീല്ല) കേരളാ യൂണിവേഴ്സിറ്റിയുടെ ഒരു സെമിനാറില്‍ ഇ.എം.എസിന്റെ പ്രസംഗം കഴിഞ്ഞ് പരമേശ്വര്‍ജിയെ സംസാരിക്കാന്‍ ക്ഷണിച്ചത് “നായകന്റെ ഭാഗം കഴിഞ്ഞു, ഇനി പ്രതിനായകനെ സംസാരിക്കാന്‍ ക്ഷണിക്കുന്നു” എന്നായിരുന്നുവല്ലോ! അറ്വിടെ പരമേശ്വര്‍ജിയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടി ഇ.എം.എസ് ഇറണ്ഗിപോയത്തും നാം കണ്ടതാണ്!
പിന്നെ ബീഫ്.
കേരളത്തിലേ ഉള്ളൂ മാഷേ ഈ ബീഫ് പ്രേമം...വടക്കോട്ടൊക്കെ ബീഫ് കഴിക്കുന്നവനെ വീട്ടില്‍ കയറ്റാന്‍ മടിക്കും (സംഘമായാലും ഇല്ലെങ്കിലും).
ബീഫെന്നല്ല , മാംസമേ കഴിക്കരുത്, സസ്യഭുക്കാകണമെന്നാണ് സംഘത്തിന്റെ ആദര്‍ശം. സംഘത്തിന്റെ പരിപടികളിലെല്ലാം പൂര്‍ണ വെജിറ്റേറിയന്‍ ഭക്ഷണമാണ്.സംഘത്തിന്റെ മുതിര്‍ന്ന അധികാരിമാരെല്ലാം പൂര്‍ണ വെജിറ്റേറിയനും...
പിന്നെ സാധാരണ സ്വയംസേവക്കര്ക്ക് സംഘത്തിന്റെ ആദര്‍ശം എല്ലായ്പോഴും മുഴുവനായി ഉള്‍ക്കൊള്ളാനാകില്ല. അവരെ ആ നിലയിലേക്ക്, സ്വയംസേവകന് എന്ന തലത്തിലെക്ക് എത്തിക്കയാണ് സംഘത്തിന്റെ ദൌത്യവും.സംഘത്തില്‍ വന്ന് പിറ്റേന്ന് തല്ലിപ്പഴുപ്പിച്ച് ബീഫ് തീറ്റ നിറ്ത്തിക്കലല്ല, എന്ത് കൊണ്ടത് കഴിച്ച് കൂട എന്ന് അവരെ ബോധ്യപ്പെടുത്തി അത് നിര്‍ത്തിക്കലാണ് സംഘത്തിന്റെ രീതി. അത്തരം ബൌദ്ധീകരണങ്ങള് സംഘശിക്ഷാവര്ഗുകളിലാണ് നടക്കാറ്.ബീഫ് തീറ്റ മാത്രമല്ല, പുകവലി, മദ്യപാനം മുതലായ ദുശ്ശീലങ്ങളും ശാഖയിലെത്തി ഉപേക്ഷിക്കപ്പെടുന്നതാണ്. അതിന്റെ കാര്യത്തില്‍ അല്പം സ്ട്രിക്റ്റ് ആണെന്ന് മാത്രം.
കേരളത്തില്‍, വിശിഷ്യാ തെക്കന്‍ കേരളത്തിലാണ് ഈ ബീഫ് തീറ്റ സ്വയംസേവകര്‍ക്കിടയില്‍ വ്യാപകമായിരിക്കുന്നത്. പണക്കുറവ് ഒരു ഘടകമായിരിക്കാം...മാത്രമല്ല, സംഘപ്രവര്‍ത്തകരില്‍ 80%ഉം അന്നന്നത്തെ അന്നത്തിനധ്വാനിക്കുന്ന തൊഴിലാളികളുമാണ്.
പിന്നെ ഈയടുത്ത കാലത്ത് ഈ ദുശീലത്തിന്റെ വ്യാപനം സംഘത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അത് എനിക്ക് നേരിട്ട് ബോധ്യമായ കാര്യവുമാണ്. പല ശാഖകളിലും ബീഫ് വര്ജ്ജിക്കുന്നതിനായി ശപഥമെടുത്ത് വരികയുമാണ്.മാത്രമല്ല, ഗോഹത്യയ്ക്കെതിരെയും ഗോമാംസഭക്ഷണശീലത്തിനെതിരെയും സംഘത്തിന്റെ നേതൃത്വത്തില്‍ “വിശ്വമംഗളഗോഗ്രാമ യാത്ര” ഈ വിജയദശമിക്ക് ആരംഭിക്കുകയാണ്. അതുമായി ബന്ധപ്പെട്ട് എല്ലാവരും ഗോമാംസം വര്‍ജ്ജിക്ക തന്നെ വേണമെന്ന തീരുമാനമാണ് സംഘത്തിന്റേത്.
ഇനി എന്റെ കാര്യം പറയാം : സംഘത്തിലെത്തുന്നതിനു മുന്‍പ് ദിവസവും ബീഫ് കഴിച്ചിരുന്നവനാണു ഞാന്‍. സംഘത്തിലെത്തിയ ശേഷവും ആദ്യ ഒന്നുരണ്ട് വര്ഷണ്ഗളില് ബീഫ് കഴിച്ചിരുന്നു. പിന്നീട് അതിനെ പറ്റി അറിയാനിട വന്നപ്പോള്‍ പൂര്‍ണമായി ഉപേക്ഷിച്ചു.
ഇപ്പോള്‍ മാംസഭക്ഷണം പൂര്‍ണ്ണമായി ഉപേക്ഷിക്കാനുള്ള പരിശീലനത്തിലാണ്. ദീര്‍ഘനാളത്തെ ശീലമായതിനാല്‍ അല്പം ബുദ്ധിമുട്ടുന്നു എന്നേ ഉള്ളൂ...എങ്കിലും ഇപ്പോള്‍ മാംസം2-3 മാസത്തിഹ്ലൊരിക്കല് മാത്രമാക്കാന്‍ സാധിച്ചു. ഇനി മത്സ്യം കൂടി ഉപേക്ഷിക്കാനാണ് ശ്രമം :)
പിന്നെ അഹങ്കാരീടെ കാവിമുണ്ട്കാര് - പ്രയോഗം കൊള്ളാം....അഹങ്കാരി ഒരു മണ്ഡലത്തിന്റെ കാര്യവാഹ് മാത്രമാണു മാഷേ..അഹങ്കാരീടെ പിള്ളേര് ഒന്നുമല്ലസ്വയംസേവ്വകര്...ഞങ്ങള്‍ എല്ലാം ഒരെ സമൂഹമാണ്...പിന്നെ കാവിമുണ്ടുടുത്തവരെ എല്ലാം സംഘലേബലാണൊട്ടിക്കുന്നതെങ്കില് - മറ്റേ എസ്എഫ്ഐ പോസ്റ്റില്‍ എന്റെ ഒരു സുഹൃത്തിന്റെ അഭിപ്രായം കൊടുത്തിരുന്നല്ലോ, ആ സുഹൃത്തില്‍ നിന്നും ഒട്ടും മുകളിലല്ല താങ്കള്‍...
ഗോമാംസം ഭക്ഷിക്കുന്നവരേയും ദുശ്ശീലങ്ങള്‍ ഉള്ളവരേയും അതില്‍ നിന്ന് പരിവര്‍ത്തനം ചെയ്യുഅക് -വ്യക്തിനിര്‍മ്മാണം- അതിലൂടെ രാഷ്ട്ര നിര്‍മ്മാണം. അതാണ് സംഘത്തിന്റെ ലക്ഷ്യം....അല്ലാതെ ഒരുത്തന് ബീഫ് കഴിച്ചു എന്ന് കരുതി അവനെ പുറത്താക്കുകയല്ല..പിന്നെ ഒട്ടും നന്നാവാത്ത കേസ് ആണെങ്കില്‍ ശാഖയില്‍ നിന്ന് മാറ്റിനിര്‍ത്തുക തന്നെ ചെയ്യും...
പിന്നെ ബിജെപിയെ പറ്റി താങ്കള്‍ കുറെ കാര്യങ്ങള്‍ മനസിലാക്കിയിരിക്കുന്നു, എന്നിട്ടും ചില എസെഫ്ഐ നേതാക്കളെ പോലെ സംസാരിക്കയും ചെയ്യുന്നു...
ഒന്ന് മനസിലാക്കുക
1. ബിജെപി സംഘത്തിന്റെ കീഴിലുള്ള സംഘടനയല്ല
2. അത് സ്വയംഭരണസ്വഭാവമുള്ളാ ഒരു പൊളിറ്റിക്കല്‍ ഓര്‍ഗനൈസേഷനാണ്. സംഘത്തിനു രാജനൈതിക(പൊളിറ്റിക്സ്) ബന്ധമില്ല.
3. ശ്രീ. ശാമപ്രസാദ് മുഖര്‍ജിയുടെ നിരന്തര ആവശ്യപ്രകാരം ഗുരുജി വിട്ട് നല്കിയ ഉപാധ്യായജി അടക്കമുള്ളവര്‍ (സംഘം നെറിട്ടല്ല, പ്രവര്‍ത്തകരെ-മാര്ഗനിര്ദ്ദേശകരെ നല്കി) അത്രമാത്രം) ചേര്‍ന്ന് രൂപീകരിച്ച ജനസംഘത്തിന്റെ പിന്തുടര്ച്ചയാണ് ബിiജെപി.സംഘത്തില്‍ നേരിട്ട് പ്രവര്‍ത്തിക്കാന്‍ കഴിയാത്തവര്‍ക്ക്, രാജനൈതികരംഗത്ത് സംഘ ആദര്‍ശം പരത്താന്‍, ആ ആദര്‍ശത്തില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ ഒരു പ്ലാറ്റ്ഫോം വേനമെന്ന മുഖര്‍ജിയുടെ ആവശ്യപ്രകാരമായിരുന്നു അത്.
ഉപാധ്യായജി അടക്കമുള്ളവര്‍ അതിനു മാര്‍ഗനിര്‍ദ്ദേശം നല്കി, വഴിതെളിച്ചു നല്കി.അതിലേ , ആ വഴിയേ പോകുക എന്നത് പിന്നാലെ വരുന്നവരുടെ ചുമതലയാണ്. ആട്ടിന്‍പറ്റങ്ങളെ തെളിച്ച് കൊണ്ട് പോകുന്ന ആട്ടിടയനല്ലാ സംഘം. സംഘത്തിനു സംഘത്തിന്റേതായ പ്രവൃത്തിപഥമുണ്ട്. സംഘത്തിന്റെ ആദര്‍ശത്hഹില്‍ നിന്നാണ് ബിജെപി പ്രവര്‍ത്തിക്കേണ്ടത്...അതാണ് കീഴ്വഴക്കം...എന്നാല്‍ കീഴ്വഴക്കങ്ങള് തെറ്റിക്കപ്പെടുന്നു എന്നതാണ് ബിജെപിയുടെ ഇന്നത്തെ താഴോട്ട് പോക്കിനു കാരണം.സംഘത്തിന്റെ ആദാര്ശമില്ലാത്തവര് ബിജെപിയെ അവരുടെ നിയന്ത്രണത്തിന് കീഴിലാക്കാന്‍ ശ്രമിക്കുന്നു എന്നത് തന്നെ.,
ഇന്ന ആള്‍ക്ക് വോട്ട് ചെയ്യണമെന്ന് സംഘം പറയാറില്ല. സംഘത്തിനതിന്റെ ആവശ്യമില്ല, അത് സംഘത്തിന്റെ വഴിയുമല്ല.സംഘാദര്‍ശത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടന എന്ന നിലയില്‍ സംഘ്hഅപ്രവര്ത്തകര് ബിജെപിക്ക് വോട്ട് ചെയ്യാറുണ്ട്.സംഘത്തിനു ദോഷം ചെയ്യുമെന്ന ഘട്ടത്തില്‍ മനഃസാക്ഷി വോട്ട് ചെയ്യാറുമുണ്ട്.
കേസരിയുടെ പത്രാധിപരായ ശ്രീ.സഞ്ജയന് ചേട്ടന്റെ വാക്കുകള്‍ പറഞ്ഞാല്‍ “സംഘപരിവാര്‍ എന്നത് സംഘത്തിന്റെ ആശയം കടമെടുത്ത് പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം സംഘടനകളാണ്. സേവാഭാരതി പോലെ ചിലത് സംഘത്തിന്റെ നേതൃത്വത്തില്‍ സംഘഹ്ം നടത്തുന്നത്hആണ് - സക്ഷമ, വനവാസി കല്യാണ്‍ ആശ്രമം പോലെ. എന്നാല്‍ ബിജെപി, ബീഎംഎസ് എന്നിവയൊക്കെക് സംഘ ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്വതന്ത്ര സംഘടനയാണ്. ഈ സംഘങ്ങള്‍ പരസ്പര വിശ്വാസത്തോടെ ഐക്യത്തോടെ ഒന്നിച്ച് പോകുന്നതിനെയാണ് പരിവാര്‍(കുടുംബം) എന്ന് പറയുന്നത്. ഓരോ മേഖലകളില്‍ ഓരൊ സംഘടനയാണ്. അതില്‍ ഇന്നത് വലുത്, ഇന്നത് ചെറുത് എന്നില്ല...വലുതെന്ന് പറയാന്‍ ഉണ്ടെങ്ക്kഇല് അത് സംഘമാണ്.സംഘത്തിന്റെ ആദര്‍ശമാണ് ഇവയെ നിലനിര്ത്തുന്നതെന്നതിനാല്.അല്ലാതെ ഈ പരിവാറിനു മേല്‍ അധികാരികളോ ഒന്നുമില്ല.”
ഞാന്‍ പറഞ്ഞല്ലോ, സംഘത്തിന്റെ ആദര്‍ശം ഇല്ലാത്ത, സംഘത്തിറ്റ്ന്റെ ആദര്‍ശം ഉള്‍ക്കൊള്ളാത്ത ചില അധികാരമോഹികള്‍(പൊളിറ്റിക്കല്‍ പാര്‍ട്ടികളില്‍ സാധാരണയായവ) പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാന്‍ ചില ശ്രമങ്ങള്‍ നടത്തുന്നു, അതിന്റേതായ വീഴ്ച, സംഘാദര്‍ശത്തില്‍ നിന്നും വ്യതിചലിക്കൂമ്പോള് ഉണ്ടകുന്ന്n വിഴ്ച.അതാണ് ബിജെപിക്ക് പറ്റുന്നത്. സംഘാദര്ശമില്ലെങ്കില് ബിജെപിയും മറ്റ് സംഘടനകളുമായി വ്യത്യാസമില്ലെന്ന് അവര്‍ ചിലപ്പോഴെല്ലാം മറക്കുന്നു.അല്ലാതെ ബിജെപി ആ ആദര്‍ശത്തില്‍ നിന്നും വ്യതിചലിക്കുന്നു എന്നതിനര്‍ത്ഥമില്ല
ഇതെന്റെ ചിന്തയാണ്.ബിജെപിയുടെ ആദര്‍ശ-പ്രവര്ത്തനരീതികല്ളെ പറ്റി ഞാന്‍ അധികം ശ്രദ്ധിച്ചിട്ടില്ല....അത് ഒരു കമന്റില്‍ ഒതുക്കാവുന്ന വിഷയമല്ല.ഒരു പോസ്റ്റിലൂടെ വിശദമാക്കാന്‍ ശ്രമിക്കാം...ഇതിനെ പറ്റി അല്പം വിശദമായി എനിക്കും പഠിക്കണമെന്ന് മാത്രം..:)
ഞാന്‍ മനസ്സില്‍ ആക്ക്യിടതോലും കേരളത്തിലെ ആര് എസ എസ പ്രവര്‍ത്തകര്‍ എല്ലാം ബി ജെ പി യുടെയും ആളുകളാണ്
അങ്ങനെ ഉള്ള തെറ്റിദ്ധാരണ ഒന്നും വേണ്ട മാഷേ...ബിജെപിക്ക് ആവശ്യം വരുന്ന ചില സന്ദര്‍ഭങ്ങളില്‍ സഹായിക്കാറുണ്ട് എന്നല്ലാതെ..പിന്നെ സ്വാഭാവികമായി സംഘത്തിനോടനുഭാാവമുള്ളവര്,സംഘപ്രവര്‍ത്തകര്‍ ഒക്കെ സംഘാദര്ശമുള്ക്കൊള്ളുന്ന സംഘടന എന്ന നിലയില്‍ ബിജെപിയെ സപ്പോര്‍ട്ട് ചെയ്യുന്നു.അത് സത്യം തന്നെ ആണ്.
ബിജെപിയെ നിയന്ത്രിക്കുന്നത് ആറെസ്സെസ് എന്നൊന്നും തെറ്റിദ്ധരിക്കല്ലേ...അവര്‍ എടുക്കുന്ന തീരുമാനങ്ങളില്‍ വീഴ്ച സംഭവിക്കുമ്പോള്‍ ചൂണ്ടിക്കാട്ടാറുണ്ട് എന്നല്ലാതെ...
പിന്നെ സംഘത്തിന്റെ സപ്പോര്‍ട്ട് ഇല്ലെങ്കില്‍ 25 വര്‍ഷം കൊണ്ട് ബിജെപി ഇത്ര വളരുമായിരുന്നോ സുഹൃത്തെ?പക്ഷേ അവരെടുക്കുന്ന തീരുമാനങ്ങളിലെ പിഴവിനു സപ്പോര്‍ട്ട് നല്‍കുന്നവര്‍ക്ക് എന്ത് ചെയ്യന്‍ പറ്റും?
ബിജെപിക്ക് മേല്‍ സംഘത്തിന്റെ നിയന്ത്രണം വേണം എന്ന പക്ഷക്കാരനാണു ഞാന്‍.സംഘത്തിന്റെ ചട്ടക്കൂടും നിയന്ത്രണങ്ങളും അച്ചടക്കവും ബിജെപിയില്‍ വരണം.ആദ്യകാലങ്ങളില്‍ ഇവ ഉള്ക്കൂള്ളുന്ന സംഘപ്രവര്ത്തകരായിര്rഉന്നു ബിജെപിയില്‍ ഉള്ളത് (ഇന്നത്തെ ഒന്നാം നിര നേതാക്കന്മാരില് മിക്കവരും രണ്ടാം നിരയില്‍ ചിലരും). അതിന്റേതായ ഉഅയര്ച്ചയാണ് ബിജെപി നേടിയതും.
എന്നാല്‍ ഇന്ന് അതില്ലാത്ത, അധികാരമോഹികളായ ചിലരും അതിലേക്ക് കടന്നു വന്നുകൊണ്ടിരിക്കുന്നു.അതിന്റേതായ മൂല്യചുയ്തികളുടേ ലക്ഷണങ്ങളും കാണുന്നു(മൂല്യച്യുതി ഇപ്പോഴും സംഭഹ്വിച്ചിട്ടില്ല, പാര്‍ട്ടി എന്ന നിലക്ക്).അത് സംഘത്തിന്റെ ആദ്ര്ശം അപ്ലൈ ചെയ്ത് നേരെയാക്കാവുന്നതേ ഉള്ളൂ...
കശ്മലന്,
താങ്കളെ ഞാന്‍ കണ്ടിരുന്നതും ക്രിയാത്മകമായ വിമര്‍ശനബുദ്ധിയുള്ള, പരസ്പരം അറിയാന്‍ ശ്രമിക്കുന്ന ഒരാള്‍ എന്ന നിലയിലായിരുന്നു. ആ താങ്കള്‍ ഒരു മാതിരി ചില തറ (സോറി ആ വാക്കുപയോഗിക്കുന്നതില്‍) ബ്ലോഗര്മാരുടെതു പോലെ ഉള്ള ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ അതാങ്കളും വഴിതെറ്റുന്നു എന്ന് തോന്നിയതിനാല്‍ ഞാന്‍ അതേ പരിഹാസം തിരിച്ചും പ്രയോഗിച്ചു എന്നേ ഉള്ളൂ...
ആരേയും കാര്യമില്ലാതെ നോവിക്കരുതെന്നാണ് ഞാന്‍ പഠിച്ചിട്ടുള്ളത്.തെറ്റ് ചെയ്ഥാല് ക്ഷമ പറയാന്‍ ഒട്ട്tഉം മംടിയില്ല താനും.അതിനാല്‍ താനകള്‍ക്ക് വേദനിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ വീണ്ടും ക്ഷമ ചോദിക്കുന്നു.
ഗാന്ധിവധം പൊക്കിക്കൊണ്ട് വരാഞ്ഞതിനാല്‍ തന്നെയാണ് താങ്കളോട് സംസാരിക്കുവാന്‍ ഞാന്‍ തയ്യാറായത്...എന്നാല്‍ പിന്നെയും ജെയ്റ്റ്ലിയുടെ വിദേശയാഥ്രയും ലിസ്റ്റും പ്രീണന ബ്ലോഗും ഒക്കെക്കൂടി ആദ്യത്തെ ചോദ്യത്തിന്റെ വില താങ്കള്‍ തന്നെ ഇടിച്ച് കളണ്ജു... :)
ശരിയാണ്...നാളെ ഞാന്‍ കമ്യൂണിസ്റ്റായേക്കാം...താങ്കള്‍ സ്വയംസേവകനുമായേക്കാം...അത് ഈശ്വരന്റെ നിiശ്ചയമല്ലേ?
ഞാന്‍ ചെയ്യുന്നത് ഈശ്വരീയ കാര്യമെന്ന് ഞാന്‍ വിശ്വസിക്കുന്നു.......ഒരു പ്രതിഫലവും - അത് എന്ത് തന്നെ ആയാലും - കിട്ടിയിട്ടല്ല ഒരു സ്വയംസേവകനും പ്രവര്‍ത്തിക്കുന്നത്. ആകെ കിട്ടുക ശാഖയിലെ ഒരു മണിക്കൂറിലെ സന്തോഷം, പരസ്പരമുള്ളാ സ്നേഹം, ഒത്തൊരുമയുടെe വിശ്വാസം, ചില നല്ല ശീലങ്ങള്‍, സേവനത്തിന്റെ പുണ്യം ഇവയൊക്കെ മാത്രം...സ്വന്തം പോക്കറ്റില്‍ നിന്ന് പണമെടുത്താണ് ക്യാമ്പ് അടക്കമുള്ളവയ്ക്കും സേവനങ്ങള്‍ക്കും സ്വയ്മ്സേവകര് എത്തുന്നത്. ബാങ്ക് മാനേജരും മത്സ്യത്തൊഴിലാളിയും നമ്പൂരിയും താഴ്ന്നജാതിക്കാരനുമൊകെ അതിനെ പറ്റി ഒന്നും ചിന്തിക്കാാതെ ഒരമ്മയുuടെe മക്കക്ലെ പോലെ ഒന്നിച്ചിരിക്കുന്നതിന്റെ സന്തോഷമാണ് ഇതിലെ പ്രതിഫലം...ജാതിയും മതവും നോക്കാതെ സഹായിക്കാനും....
സ്വന്തം നാടിന്റെയും വിശ്വാസങ്ങളുടേയും പൈതൃകത്തിന്മേലുള്ള വിശ്വാസം!!! അതാണു സ്വയംസേവകന്റ്tഎ കൈമുതലും...
താങ്കള്‍ പിണങ്ങിപോവുകയല്ല എന്ന് ഞാന്‍ കരുതട്ടെ...ക്രിയാത്മകമായ, പരസ്പരം മനസിലാക്കാനുള്ളാ ചര്‍ച്ചയാണെങ്കില്‍ ഇനിയും സംസാരിക്കാന്‍ സന്തോഷമേ ഉള്ളൂ...
താങ്കളുടെ ആദ്യ കമന്റുകള്‍ താങ്കള്‍ തന്നെ വായിക്കൂ....ഒരു സാധാരണക്കാരനു അത് വായിച്ചാല്‍ അതിലെ പരിഹാസം ഫീല്‍ ചെയ്യുകയില്ലേ എന്ന് സ്വയം ചോദിക്കൂ...
സ്നേഹത്തോടെ അഹങ്കാരി
അഖില ഭാരതീയ ചിന്തന്‍ ബൈഠക് അല്ലേ കശ്മലാ നടക്കുന്നത് ? ഷിംലയിലെ 3സ്റ്റാര്‍ ഹോട്ടലില്‍? അതും പത്ത് വര്‍ഷത്തില്‍ മൂന്നാമത്തെ ബൈഠക്.മുന്‍ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവര്‍ (ജോഷിയെ പോലെ മിക്കവരും വൃദ്ധര്‍) 3 ദിവസം പുറത്ത് പോകാതെ താമസിക്കാന്‍?
ഏതായാലും ഇന്നത്തെ എകെജി ഭവനിലെ യോഗങ്ങള്ക്കായിമാത്രം പണിഞ്ഞ് സെണ്ട്രലൈസ്ഡ് എസി മുറിയിലെ ഏരിയാ കമ്മിറ്റി യോഗങ്ങളിലും , ഒരു ചായയ്ക്ക് 1000 രൂപ വിലയുള്ളാ താജ് ഹോട്ടലില്‍ താമസിക്കുന്ന “പാവപ്പെട്ട തൊഴിലാളികളുടെ” എംപിമാരിലും നല്ലത് ഇത്തരം ബൂര്‍ഷ്വാ പാര്‍ട്ടികളുടെ 3സ്റ്റാര്‍ ഹോട്ടല്‍ തന്നെ അല്ലേ?
ഞാന്‍ പഴയ , വളരെ പഴയ എന്ന് പറഞ്ഞത് കേട്ടില്ലേ .
അതിനെ മാത്രമേ ഞാന്‍ സ്നേഹിക്കുന്നുള്ളൂ..
അല്ലാതെ പുതിയ നവ ലിബറല്‍ നയങ്ങളെ !! അല്ല .
ബോംബെ അറ്റാക്ക് കാരണം ഒരു എം പി യുടെ കൂടി തനിനിറം അന്ന് നമുക്ക് മനസ്സില്‍ ആയി . പുള്ളി ഇപ്പോളില്ലല്ലോ ..
മുന്‍പ് അഹംകാരി തന്നെയല്ലേ .. പറഞ്ഞത് .. ആദര്‍ശം അല്ല , അത് നടപ്പില്‍ ആകുന്നുണ്ടോ , നടപ്പിലാക്കുന്നുണ്ടോ എന്നാണ് പ്രഥാനം . അത് തന്നെ ഞാന്‍ തിരിച്ചു ചോദിച്ചോട്ടെ , താന്കലോടും .
എങ്കിലും താങ്കള്‍ സമ്മതിച്ചതില്‍ സന്തോഷമുണ്ട്. പക്ഷെ സാധാരണ ഒരാള്‍ ഇവ രണ്ടും ഒന്ന് ആണ് എന്നെ അര്‍ഥം ആക്കുന്നുള്ളൂ .. ആ സാധാരണയില്‍ ഞാനും പെട്ട് പോകുന്നു .
കമ്മ്യൂണിസ്റ്റ് ഐഡിയോലജി യെ പറ്റി മാത്രമേ ഞാന്‍ സംസാരിക്കൂ എന്ന് ഒരാള്‍ പറഞ്ഞാല്‍ , സി പി എം നെ പറ്റി ഒന്നും ചോദിക്കരുത് എന്നും പറഞ്ഞാല്‍ ശരി ആവില്ലല്ലോ . അയാള്‍ സി പി എം ഇനെ പറ്റിയുള്ള വിമര്‍ശനം കൂടി കേള്‍ക്കാന്‍ ബാധ്യസ്തന്‍ ആണ് . ശരി അല്ലെ ?
അത് പോലെ താങ്കളും ബി ജെ പി യെ പറ്റി മറുപടി തരാന്‍ ബാധ്യസ്തന്‍ ആണ് !!!
kilukkathil lalettan revathiyodu choodicha reethiyil choodhichaa..... THANIKKU VATTAANALLEY??
സുഹൃത്തേ...
അഹങ്കാരി എന്തിനൊക്കെ ബാധ്യസ്ഥനാണ്, അല്ല എന്ന് താങ്കള്‍ തീരുമാനിക്കാനാണേങ്കില് ഇതൊരു തരം വാദപ്രതിവാദമായിപ്പോകും...
പിന്നെ ബിജെപി എന്ന പ്രസ്ഥാനം അതിന്റെ കാര്യങ്ങള്‍ സ്വയം നോക്കണമെന്നും അത് ആര്.എസ്.എസിന്റെ കാര്യമല്ല എന്നും പ.പൂ.സര്‍സംഘചാലകനും ശ്രീ.രാം മാധവ് ജിയും പറഞ്ഞത് താങ്കള്‍ കേട്ടിരിക്കും എന്ന് കരുതട്ടെ.
ഒരു പരിവാര്‍ സംഘടന എന്ന നിലയില്‍ ബിജെപിയുടെ നയങ്ങളില്‍ വ്യതിയാനമുണ്ടായാല്‍ സംഘം വിമര്‍ശിക്കാറുണ്ട്...നിര്‍ദ്ദേശങ്ങള്‍ നല്‍കാറുമുണ്ട്...അല്ലാതെ അവരുടെ മേല്‍ നിയന്ത്രങ്ങള്‍ അടിച്ചേല്‍പ്പിക്കാറില്ല (ഇതുവരെ).
ബിജെപിക്ക് ബിജെപിയുടേതായ ചട്ടക്കൂടുണ്ട്. അഹങ്കാരി ബിജെപിക്കാരനല്ല എന്ന് പലതവണ പറഞ്ഞു കഴിഞ്ഞതാണ്.
പിന്നെ കമ്യൂണ്സിറ്റ് ഐഡിയോളജിയെ പറ്റി മാത്രമേ സംസാരിക്കൂ എന്നൊരാള്‍ പറഞ്ഞാല്‍ താങ്കള്‍ അംഗീകരിക്കേണ്ടി വരും , പറയുന്നത് സി.പി.എം.കാരന് അല്ലെങ്കില്‍.......
സി.പി.എം കാരന് മാത്രമല്ലല്ലോ കമ്യൂണിസ്റ്റ്? സിപിഐ മുതല്‍ ഇങ്ങ് സിപിഐ മാവോയിസ്റ്റും സിപിഐ(എം എല്‍) റെഡ് ഫ്ലാഗും ഒക്കെ ഇല്ലേ? എം.പി.പരമേശ്വരന്, ബെര്‍ളിന്‍ കുഞ്ഞനന്തന് നായര്‍???
അപ്പോള്‍ അഹങ്കാരിക്ക് ബിജെപിയെ പറ്റി അഭിപ്രായം പറയാം, അനുഭാവി എന്ന നിലയില്‍ അത് പ്രതീക്ഷിതവുമാണ്. എന്നാല്‍ പറഞ്ഞേ പറ്റൂ, അഹങ്കാരി ബാധ്യസ്ഥനാണെന്നൊക്കെ ആണ് വാദമെങ്കില്‍....സോറി...താത്പര്യമില്ല...എന്ന് തന്നയേ പറയാനുള്ളൂ... (അത് അഹങ്കാരിയുടെ വിവരക്കേട് ആണെന്ന് കരുതുക)
പിന്നെ ആദര്‍ശം..സംഘം മുന്നോട്ട് വച്ചിട്ടുള്ള ആദര്‍ശം സംഘം ഇന്നോളം നടത്തിയിട്ടുണ്ട് എന്ന് തന്നെയാണ് അഹങ്കാരിയുടെ ചെറിയ ബുദ്ധിയില്‍ തോന്നുന്നത്.അതിനാല്‍ തന്നെ കുറ്റബോധവുമില്ല...
ബിജെപിയെ സംബന്ധിച്ചാണെങ്കില്‍ സംഘാദര്‍ശത്തില്‍ നിന്നും മുങ്കാലങ്ങളില്‍ ഉണ്ടായിപ്പോയ വ്യതിചലനങ്ങളാണ് ആ സംഘടനയുടെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം....
ബെര്‍ലിന്‍ ഒക്കെ കമ്മ്യൂണിസ്റ്റ് ആണോ സുഹൃത്തേ .. കഴിഞ്ഞ ഇലക്ഷനില്‍ കെ സുധാകരന് വോട്ട് കുത്തിയ ടീം അല്ലെ ? പത്രത്തില്‍ വായിച്ചില്ലേ ആ ന്യൂസ് ?
പിന്നെ നാലാം ലോക വാടക്കാരനും ആണ് അഹമ്കാരിയുടെ കമ്മ്യൂണിസ്റ്റ് അല്ലെ ??
വിന്‍സ് എന്നെയാണോ വട്ടന്‍ എന്ന് പറഞ്ഞത് , അതെ ഞാന്‍ ഒരു അരവട്ടന് തന്നെയാണേ ..