പണ്ടേ ദേശാഭിമാനിയുടെ പ്രൂഫ് റീഡിംഗ് പ്രസിദ്ധമാണ്...
ഇലക്ഷനാണാല്ലോ കഴിഞ്ഞത്...ദേശാഭിമാനി റിപ്പോര്‍ട്ടര്‍മാര്‍ക്ക് അതൊരു പരീക്ഷണ കാലഘട്ടം തന്നെ ആയിരുന്നു. ദിവസവും വാര്‍ത്തകള്‍ അരിച്ച് പെറുക്കി, അതില്‍ സഖാക്കള്‍ ആരെ തല്ലിയാലും അതൊക്കെ ഫിൽറ്റർ ചെയ്ത് നമ്മക്കനുകൂലമാക്കി വേണ്ടെ പത്രത്തില്‍ അച്ചടിക്കാന്‍. പണ്ടാരം പിടിക്കാന്‍ സഖാക്കളാണെങ്കില്‍ ഒന്നിനു പിന്നാലെ ഒന്നായിട്ട് ആരുടെയെങ്കിലും നെഞ്ചത്തോട്ട് കേറിക്കൊണ്ടുമിരിക്കുന്നു.
അതൊന്നും പോരാഞ്ഞ് ആ “അല്പന്മാ”രുടെ “$%#ഭൂമി” പത്രവും അച്ചായന്മാരുടെ &*#$%രമയും” ഒക്കെ യുഡിഎഫിനെ ജയിപ്പിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലും.എന്താ ചെയ്യുക, ഈ ഫാസിസ്റ്റ് ബൂര്‍ഷ്വാ പത്രങ്ങള്‍ ഇങ്ങനെ തുടങ്ങിയാല്‍... വീരന്റെ ജീവിച്ചിരിക്കുന്ന ചേച്ചിയുടെ ഫോട്ടോയില്‍ മാലയിടീച്ച് പണ്ടൊരു കളി കളിച്ചത് അയാൾ മറന്നെന്നു തോന്നുന്നു. അവരുടെ ഭര്‍ത്താവിന്റെ ജാതിയും തൊഴിലുമൊക്കെ വച്ചായിരുന്നു അന്നൊന്നു പൂശിയത്. ഫാസിസ്റ്റ് ബൂര്‍ഷ്വാ പത്രങ്ങള്‍ ഇങ്ങനെ തുടങ്ങിയാ നേരിടേണ്ടതെങ്ങനെയാണെന്ന് നമ്മള്‍ മറന്നിട്ടൊന്നുമില്ല കേട്ടോ.
ഫാസിസ്റ്റ്-സയണിസ്റ്റ് ഗ്രൂപ്പായ സംഘപരിവാറും യുഡിഎഫും ഒന്നിച്ച് എല്‍ഡിഎഫിനെതിരെ “വ്യാപക” അക്രമമാണ് ഇലക്ഷന്‍ പ്രചരണത്തിന്റെ കൊട്ടിക്കലാശത്തോടനുബന്ധിച്ച് അഴിച്ച് വിട്ടത്.എല്ലായിടത്തും ഇടതുപക്ഷക്കാരെ ഒരു കാരണവുമില്ലാതെയാണ് ഇവന്മാര്‍ അടിച്ച് ചുരുട്ടിയത്. എന്നിട്ട് ബൂര്‍ഷ്വാ പത്രങ്ങള്‍ അതിനെ ഒക്കെ മറച്ച് വയ്ക്കുകയും ചെയ്തു.
സത്യാവസ്ഥ എന്തണെന്ന്‍ നിങ്ങള്‍ക്കറിയേണ്ടേ ജനങ്ങളേ...ദാ ഇവിടെ നോക്കൂ...നേര് ഇതാ നിങ്ങളെ നേരത്തെ അറിയിക്കുന്നു...
? അല്ലാ സഖാവേ, ഇതിനിടക്ക് കോട്ടയമെന്നോ ബിജെപി എന്നോ ഒക്കെ കാണുന്നല്ലോ? അതെന്താ അത്? കോട്ടയത്ത് ബിജെപി പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ ആക്രമിച്ചെന്നോ ബിജെപി സ്ഥാനാര്‍ത്ഥികളുടെ തല തല്ലി പൊളിച്ചെന്നോ ഒക്കെ? അതിന്റെ സത്യാവസ്ഥ എന്താ സഖാവേ???
?തന്നെ ആക്രമിച്ചവര്‍ എല്‍ഡിഎഫുകാരാണെന്നും മുപ്പതോളം എല്‍ഡിഎഫ് പ്രവര്‍ത്തകരാണു തന്നെ ആക്രമിച്ചതെന്നും അവരൊക്കെ എല്‍ഡിഎഫിന്റെ പ്രകരണ റാലിയിലും വാഹനങ്ങളിലും ഉള്ളവരായിരുന്നു എന്ന് കോട്ടയത്തെ ബിജെപി സ്ഥാനാര്‍ത്ഥി (യുഡിഎഫ് ആക്രമിച്ച് തല തല്ലിപ്പൊളിച്ചു എന്ന് നിങ്ങള്‍ പറഞ്ഞ അതേ ആള്‍ തന്നെ!) നാരായണന്‍ നമ്പൂതിരി മൊഴികൊടുത്തതെന്തു കൊണ്ടാണു സഖാവേ???
വലതു ചിത്രം : നാരായണന്‍ നമ്പൂതിരിയെ ഏറില്‍നിന്ന് രക്ഷിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ ബക്കറ്റ് കൊണ്ട് മറക്കുന്നു ↑
?അല്ല സഖാവേ അപ്പോള്‍ ഈ കാണുന്ന ചിത്രത്തില്‍ തല്ലുന്നത് മുഴുവന്‍ എല്‍ഡിഎഫുകാരാണല്ലോ? (തൊപ്പികള്‍ ശ്രദ്ധിക്കുക) അതെന്താ അങ്ങനെ? അതോ അവര്‍ മുഴുവന്‍ സഖാക്കന്മാരായി വേഷം കെട്ടിയ സിഐഎ ചാരന്മാരാണോ???
? പള്ളിയിലേക്കോടിക്കയറിയെന്നോ?? അപ്പോള്‍ എല്‍ഡിഎഫിനെതിരെ ആക്രമണം നടത്തിയവര്‍ നുമ്മട സ്ഥിരം ഫാസിസ്റ്റ്-സാമ്രാജ്യത്വ-സയണിസ്റ്റ് ഗ്രൂപ്പില്‍ പെട്ടവരല്ല. ഓ സോറി മറന്നു. പിഡിപി ഒഴിച്ചുള്ള എല്ലാ മുസ്ലീം സംഘടനകളും വര്‍ഗീയരാണല്ലോ അല്ലേ...
സമ്മതിച്ചിരിക്കുന്നു ദേശാഭിമാനി റിപ്പോര്‍ട്ടര്‍/എഡിറ്റര്‍മാരേ...അന്യായ തൊലിക്കട്ടി തന്നെ വേണം പൂര്‍ണ സത്യങ്ങളെ ഇങ്ങനെ വളച്ചൊടിച്ച് പച്ച നുണയാക്കി മാറ്റി അത് ഒരു ലജ്ജയും കൂടാതെ നാട്ടുകാര്‍ക്ക് മുന്നില്‍ വിളമ്പാന്‍.
ദേശാഭിമാനി വായിക്കുന്ന പലരും മറ്റ് പല പത്രങ്ങളും വായിക്കുന്നവരാണെന്ന സാമാന്യബോധം പോലുമില്ലേ സ്നേഹിതന്മാരേ നിങ്ങള്‍ക്ക്? കോട്ടയത്ത് പട്ടാപ്പകല്‍ നടന്ന അക്രമത്തെ പല മാധ്യമപ്രവര്‍ത്തകരുടെയും ക്യാമറകള്‍ ഒപ്പിയെടുത്തെന്ന കാര്യം നിങ്ങളുടെ സാമാന്യ ബുദ്ധി പോലും നിങ്ങളെ ഓര്‍മ്മിപ്പിച്ചില്ലെന്നോ???
ഈ പറഞ്ഞിരിക്കുന്ന ഓരോ കാര്യങ്ങളും അക്കമിട്ട് തെളിവു സഹിതം നിരത്തിയാല്‍ എല്ല്ലാം- ഒന്നൊഴിയാതെ കല്ലുവച്ച നുണകളാണെന്ന് നമുക്ക് കാണാനാകും. എങ്കിലും ആ ഹൈലൈറ്റ് ചെയ്തിരിക്കുന്ന ഭാഗം പോലുള്ളവ എഴുതി പിടിപ്പിക്കാന്‍ സാമാന്യ തൊലിക്കട്ടി ഒന്നും പോര...
“മുട്ടത്ത് എല്‍ഡിഎഫ് ജാഥയിലേക്ക് യുഡിഎഫുകാര്‍ ബസോടിച്ച് കയറ്റിയത്രേ!!!”...
ഇതാ മാതൃഭൂമി വാര്‍ത്ത നോക്കൂ... ?അല്ല സഖാവേ അപ്പോള്‍ ഈ കാണുന്ന ചിത്രത്തില്‍ തല്ലുന്നത് മുഴുവന്‍ എല്‍ഡിഎഫുകാരാണല്ലോ? (തൊപ്പികള്‍ ശ്രദ്ധിക്കുക) അതെന്താ അങ്ങനെ? അതോ അവര്‍ മുഴുവന്‍ സഖാക്കന്മാരായി വേഷം കെട്ടിയ സിഐഎ ചാരന്മാരാണോ???
? പള്ളിയിലേക്കോടിക്കയറിയെന്നോ?? അപ്പോള്‍ എല്‍ഡിഎഫിനെതിരെ ആക്രമണം നടത്തിയവര്‍ നുമ്മട സ്ഥിരം ഫാസിസ്റ്റ്-സാമ്രാജ്യത്വ-സയണിസ്റ്റ് ഗ്രൂപ്പില്‍ പെട്ടവരല്ല. ഓ സോറി മറന്നു. പിഡിപി ഒഴിച്ചുള്ള എല്ലാ മുസ്ലീം സംഘടനകളും വര്‍ഗീയരാണല്ലോ അല്ലേ...
സമ്മതിച്ചിരിക്കുന്നു ദേശാഭിമാനി റിപ്പോര്‍ട്ടര്‍/എഡിറ്റര്‍മാരേ...അന്യായ തൊലിക്കട്ടി തന്നെ വേണം പൂര്‍ണ സത്യങ്ങളെ ഇങ്ങനെ വളച്ചൊടിച്ച് പച്ച നുണയാക്കി മാറ്റി അത് ഒരു ലജ്ജയും കൂടാതെ നാട്ടുകാര്‍ക്ക് മുന്നില്‍ വിളമ്പാന്‍.
ദേശാഭിമാനി വായിക്കുന്ന പലരും മറ്റ് പല പത്രങ്ങളും വായിക്കുന്നവരാണെന്ന സാമാന്യബോധം പോലുമില്ലേ സ്നേഹിതന്മാരേ നിങ്ങള്‍ക്ക്? കോട്ടയത്ത് പട്ടാപ്പകല്‍ നടന്ന അക്രമത്തെ പല മാധ്യമപ്രവര്‍ത്തകരുടെയും ക്യാമറകള്‍ ഒപ്പിയെടുത്തെന്ന കാര്യം നിങ്ങളുടെ സാമാന്യ ബുദ്ധി പോലും നിങ്ങളെ ഓര്‍മ്മിപ്പിച്ചില്ലെന്നോ???
ഈ പറഞ്ഞിരിക്കുന്ന ഓരോ കാര്യങ്ങളും അക്കമിട്ട് തെളിവു സഹിതം നിരത്തിയാല്‍ എല്ല്ലാം- ഒന്നൊഴിയാതെ കല്ലുവച്ച നുണകളാണെന്ന് നമുക്ക് കാണാനാകും. എങ്കിലും ആ ഹൈലൈറ്റ് ചെയ്തിരിക്കുന്ന ഭാഗം പോലുള്ളവ എഴുതി പിടിപ്പിക്കാന്‍ സാമാന്യ തൊലിക്കട്ടി ഒന്നും പോര...
“മുട്ടത്ത് എല്‍ഡിഎഫ് ജാഥയിലേക്ക് യുഡിഎഫുകാര്‍ ബസോടിച്ച് കയറ്റിയത്രേ!!!”...
“മുക്കത്ത് യുഡിഎഫ് ജാഥയിലേക്ക് ബസ് ഓടിക്കയറിയത് സംഘര്‍ഷത്തിനിടയാക്കി...”
യുഡിഎഫ് ജാഥയിലേക്ക് ബസ് ഓടിക്കയറിയതിനെ എല്‍ഡിഎഫ് ജാഥയിലേക്ക് ബസ് ഓടിച്ച് കയറ്റി (അതും ഓടിച്ച് കയറ്റിയത് യുഡിഎഫുകാരാണെന്നും റിപ്പോര്‍ട്ടര്‍ കണ്ടെത്തി...അമ്പട വീരാ!) എന്നാക്കി മാറ്റാന്‍ തൊലിക്ക് കാണ്ടാമൃഗത്തിന്റെ കട്ടി ആയാലും പോരാ!!!
കേരളത്തില്‍ പ്രചാരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന അക്രമങ്ങളില്‍ 99% പ്രശ്നങ്ങളിലും ഒരു ഭാഗത്ത് സിപിഎം ആയിരുന്നു എന്നത് നിഷേധിക്കാന്‍ നിങ്ങള്‍ക്കാകുമോ? ഏറ്റവും കൂടുതല്‍ പരിക്ക് പറ്റിയവര്‍ എതിര്‍ചേരിയിലുള്ളവരാണെന്നത് നിങ്ങള്‍ നിഷേധിക്കുന്നുവോ?? (അല്ലാതെ നടന്ന, റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരേ ഒരു പ്രശ്നത്തില്‍ ഒരു ഭാഗത്ത് കോണ്‍ഗ്രസും മറുഭാഗത്ത് ഐഎന്‍എല്ലും ആയിരുന്നു)
ഇനി ദേശാഭിമാനിക്കാരുടെ മറ്റൊരു തമാശ കണ്ടില്ലേ??
സുജനപാലിന്റെ വീട്ടില്‍ നിന്ന് ക്രൈം വാരിക പിടിച്ചെടുത്തു...സംഗതി ശരിയാണ്, ക്രൈം ഒരല്പം മഞ്ഞ പത്രം തന്നെയാണ്.എന്നാല്‍ സംസ്ഥാന ഗവണ്മെന്റിന്റെ രജിസ്ട്രേഷനോട് കൂടി ഇറങ്ങുന്ന ഒരു വാരികയാണത്.അത് പിടിച്ചെടുക്കാന്‍ സിപിഎമ്മിനു എന്തധികാരം???
ഇവിടെ ക്രൈമിന്റെ കെട്ടുകള്‍ അനധികൃതമായി പിടിച്ചെടുത്ത് നശിപ്പിക്കുന്ന നിങ്ങള്‍ മറ്റ് പല പ്രശ്നങ്ങളിലും “ആവിഷ്കാരസ്വാതന്ത്ര്യ”ത്തിനായി മുറവിളി കൂട്ടുന്നതെന്തിന്? എന്തേ സിപിഎമ്മിനെതിരെ ചിന്തിക്കുന്നവര്‍ക്ക് ആ പറഞ്ഞ സ്വാതന്ത്ര്യമില്ലേ? ഓ സോറി, അവര്‍ക്ക് ജീവിക്കാന്‍ തന്നെ ഉള്ള സ്വാതന്ത്ര്യമില്ലല്ല്ലോ അല്ലേ?
പിന്നെ ലഘുലേഖ. ഒരു പാര്‍ട്ടി മറ്റേതെങ്കിലും സ്ഥാനാര്‍ത്ഥിയെ പറ്റി വ്യക്തിപരമായി മാനനഷ്ടത്തിനിടയാക്കുന്ന/ അപകീര്‍ത്തികരമായ എന്തെങ്കിലും ലഖുലേഖകള്‍ ഇറക്കിയാല്‍ അതിനു തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നൊരു സാധനം ഈ നാട്ടിലുണ്ട്. അവര്‍ നിരോധിച്ചില്ല എങ്കില്‍ പോരേ ഈ അഭ്യാസമൊക്കേ???
പിന്നെ ഈ “നാട്ടുകാര്‍”ക്കെന്താ ഇത്ര അസുഖമെന്നേ? ഈ സിപിഎമ്മുകാര്‍ പ്രശ്നമുണ്ടാക്കുന്നിടത്തോക്കെ നാട്ടുകാര്‍ ഒന്നടങ്കം സിപിഎമ്മാണല്ലോ? അല്ല, ഒരു മുന്‍മന്ത്രിയുടെ വീട്ടില്‍ കയറി അക്രമം കാണിക്കാന്‍ ധൈര്യപ്പെട്ട അവര്‍ സാധാരണ നാട്ടുകാര്‍ തന്നെ ആയിരിക്കും, സിപിഎംകാര്‍ ആവില്ല അല്ലേ???
എന്റെ ദേശാഭിമാനി...ഒന്നുകില്‍ പേരീന്ന് ആ “അഭിമാനി” അങ്ങെടുത്ത് കളയുക. അല്ലെങ്കില്‍ ഇതൊരു പത്രമാണെന്ന മിനിമം അഭിമാനമെങ്കിലും റിപ്പോര്‍ട്ടിംഗില്‍ വച്ച് പുലര്‍ത്തുക.അല്ലെങ്കില്‍ പിന്നെ ഈ “മഞ്ഞ” പ്രയോഗം ഏറ്റവും ചേരുക നേര് നേരത്തേ അറിയിക്കുന്നവര്‍ക്കായിരിക്കും...
മലയാളത്തില്‍ “അഭിമാനി” മാത്രമേ ഉള്ളൂ എന്നു കരുതുന്ന ഉട്ടോപ്യന്‍ യുഗത്തിലല്ല മലയാളികള്‍ ജീവിക്കുന്നതെന്നും മനസിലാക്കുക.
മറ്റ് വാര്‍ത്തകള്‍ : അക്രമം - മാതൃഭൂമി വാര്‍ത്ത ☺നാരായണന്‍ നമ്പൂതിരിയുടെ മൊഴി ☺ദേശാഭിമാനി പ്രൂഫ്‌റീഡിംഗ്
വാല്‍ക്കഷ്ണം : തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം എല്ലാ സീറ്റും നേടും , ചരിത്ര വിജയം ആവര്‍ത്തിക്കും - ഇടതു നേതാക്കള്‍
അഹങ്കാരചിന്ത : ഉവ്വുവ്വ്... ഇടതുപക്ഷം നേടുമെന്നുറപ്പല്ലേ ???
കാര്യങ്ങള്‍ ദാ ഇതു പോലെ ആണെങ്കില്‍.... നോക്കിക്കേ...ജനാധിപത്യത്തിന്റെ ഒരു മഹത്വേ.... അഹങ്കാരചിന്ത : ഉവ്വുവ്വ്... ഇടതുപക്ഷം നേടുമെന്നുറപ്പല്ലേ ???
(വാര്‍ത്തകള്‍ 2009 ഏപ്രില്‍ 15-ആം തീയതിയിലെ പത്രങ്ങളില്‍ നിന്നും)
deshabhimani,cpm,election, atrocity, attack,dyfi,politics,sfi
സ്നേഹപൂര്‍വ്വം അഹങ്കാരി |
9 അഭിപ്രായങ്ങൾ:
എന്റെ ദേശാഭിമാനി...ഒന്നുകില്‍ പേരീന്ന് ആ “അഭിമാനി” അങ്ങെടുത്ത് കളയുക. അല്ലെങ്കില്‍ ഇതൊരു പത്രമാണെന്ന മിനിമം അഭിമാനമെങ്കിലും റിപ്പോര്‍ട്ടിംഗില്‍ വച്ച് പുലര്‍ത്തുക
ഒരു ചെറിയ തിരുത്തല്‍ ...വ്യാ 'പക' പ്രശ്നങ്ങള്‍
ഫാസിസത്തിന്റെ നാൾവഴികൾ....
ദേശാഭിമാനി സി.പി.എമ്മിന്റെ(പിണറായി വ്ഭാഗത്തിന്റെ മാത്രം)മുഖ പത്രമല്ലേ.?ഇങനെയല്ലേ എഴുതാന്‍ കഴിയൂ.
പക്ഷേ സഖാക്കള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും ദേശാഭിമാനി വാര്‍ത്തകള്‍ പൊതുജനം വീക്ഷിക്കുന്നതും സി.പി.എംചായ്‌വ് മനസ്സില്‍ വച്ചു കൊണ്ട്‌തന്നെയാണ്.
ബൂലോഗത്തിലും ദേശാഭിമാനി എഴുത്തുകാര്‍ സജീവമായി ഉണ്ടല്ലോ..!
വീരന്റെ കാര്യം പറഞ്ഞപ്പോഴാണ് പഴയ കഥ ഓര്‍ത്തുപോയത്. ക്രൈമൊക്കെ &%@%@%@മാനിയെ വച്ചു നോക്കിയാല്‍ എത്ര ഭേദം. വീരനോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ എന്തൊക്കെയായിരുന്നു എഴുതിപ്പിടിപ്പിച്ചത്. പെങ്ങളുടെ ഭര്‍ത്താവിനെക്കുറിച്ചും പെങ്ങളെക്കുറിച്ചും മറ്റും. പെങ്ങള്‍ മരിച്ചു പോയെന്നു വിചാരിച്ചാണ് അന്ന് ദേശാഭിമാനി എഴുതിപ്പിടിപ്പിച്ചത്, മരിച്ചെന്ന് എഴുതുകയും ചെയ്തു. പക്ഷെ തന്നെക്കുറിച്ച് എഴുതിയതെല്ലാം നുണയാണെന്ന് പറയാന്‍ അവര്‍ ജീവിച്ചിരിപ്പുണ്ടായത് വീരന്റെ ഭാഗ്യം. അവര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ രാഷ്ട്രീയമൊന്നുമില്ലാതെ വീട്ടിലിരിക്കുന്ന അമ്മയെയും പെങ്ങളെയും കുറിച്ച് വരെ പത്രത്തില്‍ കഥ അച്ചടിച്ചു വരും.
ഒരു കാര്യം സത്യമാണ്. നേര് നേരത്തെ “ അറിയുന്ന“ പത്രം ദേശാഭിമാനി തന്നെയാണ്. അതുകൊണ്ടല്ലേ അവര്‍ക്ക് കള്ളങ്ങള്‍ ചമച്ച് അതാത് സമയത്തിന് നാട്ടുകാരെ “അറിയിക്കാന്‍“ പറ്റുന്നത്.....
ദേശാഭിമാനിയില്‍ നിന്നും കൈരളിയില്‍ നിന്നുമൊക്കെ ഇതില്‍ നിന്നും വ്യത്യസ്തായി എന്തെങ്കിലും പ്രതീക്ഷിക്കാന്‍ എന്ത് അവകാശമാണ് നമുക്കുള്ളത്.... പാര്‍ട്ടി പത്രം ...പാര്‍ട്ടി ചാനല്‍ ..അവരു തോന്നിയത് എഴുതും പറയും......കുലം കുത്തികളും കൊഞ്ഞാണന്‍മാരും വേണേല്‍ വായിച്ചാല്‍ മതി..:)
See Jon Britas interview with Soofia Madani just one day before the election. Britas tried to get more vote by showing the weeping soofiya Madani with her Kids. He ask questions that forcefully make her cry. Both Kairali and Deshabhimani are two faces of same coin. I also have sympathy towards her, but some how Britta’s gestures made me laughing as if he pretends that he is doing a great piece of journalism.
ദേശാഭിമാനിയുടെ വാർത്തകളിലെ തമാശകൾ തപ്പിയെടുക്കാൻ നടന്നാൽ വേറെ പണിക്കൊന്നും സമയമുണ്ടാകില്ല അഹങ്കാരീ. പറഞ്ഞേക്കാം :)
വേറൊരു തമാശ ഓർമ്മ വന്നു. ഒരിക്കൽ കിണറ്റിൽ വീണ ഒരു കുട്ടിയെ സ്ഥലത്തെ കുറച്ച് യുവാക്കൾ ചേർന്നു രക്ഷപ്പെടുത്തിയ വാർത്ത ദേശാഭിമാനിയിൽ വന്നപ്പോൾ തലക്കെട്ട് ഇങ്ങനെയായിരുന്നത്രെ:
'കിണറ്റിൽ വീണ കുട്ടിയെ ഒരു സംഘം
ആർ എസ് എസ് കാപാലികർ ചേർന്നു രക്ഷപ്പെടുത്തി"
ജോൺ ബ്രിട്ടാസിന്റെ സൂഫിയ അഭിമുഖത്തെ പറ്റി:
തന്നെ ഏൽപ്പിച്ച പണി നല്ല വെടിപ്പായിട്ട് അയാൾ ചെയ്തു.
മദനിയുടെ മക്കൾ കാണാതെ പഠിച്ച ഉത്തരങ്ങൾ എത്ര ഭംഗിയായി പറഞ്ഞു.സൂഫിയയുടെ പ്രകടനവും മോശമായില്ല.
kollaam..