അറിയുമോ ഡിഫി സഖാക്കളേ ഈ മനുഷ്യനെ... ഓര്‍മ്മയുണ്ടോ ഈ മുഖം??? മറന്ന് കാണും. വര്‍ഗീയതയ്ക്കും വര്‍ഗശത്രുക്കള്‍ക്കുമെതിരെ ഉള്ള പോരാട്ടത്തിനിടയില്‍ കണ്മുന്നില്‍ പിടഞ്ഞ് മരിച്ച ലക്ഷങ്ങളുടെ മുഖങ്ങള്‍ക്കിടയില്‍ നിന്ന് ഒരു മുഖം മാത്രം എങ്ങനെ ഓര്‍ത്തെടുക്കാന്‍!!! അല്ലേ?
ഇത് ജയകൃഷ്ണന്‍ മാസ്റ്റര്‍-അതേ, പഠിച്ച് കൊണ്ടിരുന്ന പിഞ്ച് കുട്ടികള്‍ക്ക് മുന്നിലിട്ട് നിങ്ങള്‍ വെട്ടിക്കൊലപ്പെടുത്തിയ അതേ ജയകൃഷ്ണന്‍ മാസ്റ്റര്‍...അദ്ദേഹം ചെയ്ത കുറ്റമെന്തായിരുന്നു? അദ്ദേഹം ഒരു യുവമോര്‍ച്ചാ പ്രവര്‍ത്തകനായിരുന്നു!
ഇപ്പോള്‍ യുഡിഎഫുകാര്‍ കൊലപ്പെടുത്തി എന്ന് നിങ്ങള്‍ അലറിവിളിക്കുന്നുവല്ലോ! ഗുരുസ്നേഹത്താല്‍ നിങ്ങളുടെ നെഞ്ച് ഉരുകിയൊലിക്കുന്നുവല്ലോ! ഹേ സഖാക്കളേ, ഓര്‍ക്കുന്നുവോ, ഇദ്ദേഹവും ഒരു ഗുരുനാഥനായിരുന്നു... ഇപ്പോള്‍ ഗുരുവിന്റെ മഹത്വം വിളിച്ചു കൂവുന്ന നിങ്ങള്‍ എന്തേ അന്നതോര്‍ത്തില്ല? ഇപ്പോള്‍ വിദ്യാര്‍ത്ഥികളെ പറ്റി ആശങ്കപ്പെടുന്ന നിങ്ങള്‍ എന്തേ അന്ന് മുഖത്ത് തെറിച്ച് വീണ ഗുരുവിന്റെ ചോരയുമായി,വിറങ്ങലിച്ച മനസുമായി നിന്ന ആ പിഞ്ചു പൈതങ്ങളെ ഓര്‍ത്തില്ല? ഇന്നും ഓര്‍ക്കുന്നില്ല?
ഓ..ഇദ്ദേഹത്തെ കൊന്നവരെ രക്ഷിക്കാന്‍ സുപ്രീംകോടതി വരെ പോകാനും അതിനു വേണ്ടി ഹുണ്ടികപിരിവു നടത്താനും ഉള്ള തയ്യാറെടുപ്പായിരുന്നല്ലോ!!! സുപ്രീംകോടതിയില്‍ കേസിന്റെ രണ്ട് ഭാഗത്തും - വാദിഭാഗത്ത് സര്‍ക്കാരിനു വേണ്ടിയും പ്രതിഭാഗത്തിന്റേയും അഭിഭാഷകരെ നിയമിച്ചത് ഒരു പാര്‍ട്ടി ആയപ്പോള്‍ തന്നെ, വാദിഭാഗത്ത് സര്‍ക്കാര്‍ എന്ന പേരില്‍ നീതിക്ക് വേണ്ടിയും പ്രതിഭാഗത്ത് പാര്‍ട്ടിക്ക് വേണ്ടിയും ഒരേ സംഘടന തന്നെ നിലയുറപ്പിച്ചപ്പോള്‍ തന്നെ , ഈ നാട്ടില്‍ കണ്ണും മനസും തുറന്നിരുന്നവരെല്ലം അവരുടെമനസില്‍ വിധി എന്തെന്ന് ഉറപ്പിച്ചിരുന്നു.(അതേ പറ്റി കൂടുതല്‍ ഈ പോസ്റ്റില്‍).
മനസില്‍ വീണ ചോരപ്പാടുകളുമായി ആ കുഞ്ഞുങ്ങള്‍ ഇന്നും ജീവിക്കുന്നു - ആ മനസുകളിലന്ന് വീണ ചുവപ്പ് നിങ്ങളുട്ടെ ചെങ്കൊടിയുടെ ചുവപ്പല്ല എന്ന് നിങ്ങള്‍ക്ക് ബോധ്യമാകുന്ന ഒരു കാലം വരും...നിങ്ങള്‍ ഇന്ന് അവഹേളിക്കുന്ന ഈ ചെങ്കൊടിക്ക് നിറം പകരാനായി ജീവനും ജീവ്വിതവും കൊടുത്ത ആയിരങ്ങളുടേ ആത്മാക്കളുടെ ശാപം ഉച്ചസ്ഥായിയിലാകുന്ന ഒരു ദിവസം...അന്ന് ഈ മുതലക്കണ്ണിരിനും അധികാരത്തിനും സമ്പാദിച്ച് കൂട്ടിയ 4000 കോടികള്‍ക്കും നിങ്ങളുടെ മൂടുപടത്തിനെ രക്ഷിക്കാന്‍ കഴിയില്ല!!!
പണ്ട് മനുസ്മൃതിയും യാജ്ഞവല്ക്യ സ്മൃതിയും കൂട്ടിയിട്ട് കത്തിച്ച നിങ്ങള്‍ക്കെന്തേ പെട്ടെന്ന് പുസ്തകത്തോടും ഗുരുനാഥനോടും ഒരു ബഹുമാനവും സ്നേഹവും ഒക്കെ???
ഇനി നിങ്ങളുടെ ഗൂരുസ്നേഹവും ബഹുമാനവും ഒക്കെ അഹങ്കാരി കണ്ടതില്‍ നിന്നും, വീര്യം കുറഞ്ഞ മൂന്നാലെണ്ണം ദാ, എണ്ണിപ്പെറുക്കി വച്ചിട്ടുണ്ട്...മിക്കതിന്റേയും റഫറന്‍സ് കിട്ടിയില്ല-കിട്ടിയതില്‍ നിന്നും എടുത്ത മൂന്നാലെണ്ണം...ഇതില്‍ വ്യക്തമാകുന്നു...ഗുരു എന്ന സങ്കല്പത്തോട് നിങ്ങള്‍ക്കുള്ള ബഹുമാനവും സ്നേഹവും!!!
ഇത്രയൊക്കെ ആയപ്പോള്‍ അഹങ്കാരിക്കൊരു സംശയം - അന്ന് ഈ വാര്‍ത്ത വന്നപ്പോഴും പിന്നീടും ഈ മരിച്ച അധ്യാപകന്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ ഭാരവാഹി ആണെന്നാണല്ലോ കേട്ടിരുന്നത്- കൊന്നത് മുസ്ലീം ലീഗിന്റെ വെളിവുള്ള പ്രവര്‍ത്തകരും??? ഇപ്പോള്‍ യുഡിഎഫ് കൊന്നു എന്നൊക്കെ പറയുന്നതിലെന്തോ ഒരു ലക്ഷ്യമില്ലേ...ഒരിടത്തും മുസ്ലീംലീഗിന്റെ പേര് വച്ച് ഈ സംഭവത്തെ പറ്റി ഒരു സഖാവും (കുട്ടിയായാലും, ബെല്യതായാലും) പരാമര്‍ശിച്ച് കണ്ടില്ല...അപ്പോള്‍ അഹങ്കാരിയുടെ വര്‍ഗീയതിമിരം ബാധിച്ച മനസില്‍ തോന്നിയതിങ്ങനെ - “ഹാ, യുഡിഏഫിനെ ഒന്ന് കൊട്ടാനുള്ള സുവര്‍ണാവസരം.എന്നാല്‍ മുസ്ലിംലീഗിനെയൊട്ട് തൊടാനും പാടില്ല, കോണ്‍ഗ്രസിനെ ചൊറിയുമ്പോലെയല്ല, അവരെ ചൊറിഞ്ഞാല്‍ വെവരമറിയും...അതിപ്പോ മലബാറില്‍ അറിഞ്ഞോണ്ടിരിക്കയാണാല്ലോ...പിന്നെ കൊറെ വോട്ടും പോകും...അതിനാല്‍ ഇരിക്കട്ടെ ഇത് യുഡിഎഫിന്റെ നെഞ്ചത്ത്!!!”
വാല്‍ക്കഷണം : നിര്‍ഭാഗ്യത്തിന് നമ്മടെ സംഘപരിവാര്‍ ഭീകരന്മാരെയൊന്നും ആ സമയത്ത് അവിടെ മഷിയിട്ട് നോക്കീട്ട് പോലും കണ്ട് കിട്ടീല...അല്ലെങ്കില്‍ മുദ്രാവാക്യം ഇങ്ങനെ മാറ്റിയെഴുതാരുന്നു ---“യുഡിഎഫ്-സംഘപരിവാര്‍ ഗുണ്ടായിസവും കാടത്തവും ഞങ്ങള്‍ ഇനി വച്ച് പൊറുപ്പിക്കില്ല!!!”
സ്നേഹപൂര്‍വ്വം അഹങ്കാരി |
5 അഭിപ്രായങ്ങൾ:
വാരിവലിച്ചെഴുതിയ പുതിയ പോസ്റ്റ്...
വിഷയത്തില്‍ ഫോക്കസ് ചെയ്തിട്ടൊന്നൂല്ല...
ഇഷ്ടമുണ്ടേല്‍ വായീര്‍...അല്ലേ വിട്ടുകളയെന്നെ...
അഹങ്കാരി വീണ്ടും വര്‍ഗീയ വിഷം തുപ്പി തുടങ്ങുന്നൂ...
"ഇത്രയൊക്കെ ആയപ്പോള്‍ അഹങ്കാരിക്കൊരു സംശയം - അന്ന് ഈ വാര്‍ത്ത വന്നപ്പോഴും പിന്നീടും ഈ മരിച്ച അധ്യാപകന്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ ഭാരവാഹി ആണെന്നാണല്ലോ കേട്ടിരുന്നത്- കൊന്നത് മുസ്ലീം ലീഗിന്റെ വെളിവുള്ള പ്രവര്‍ത്തകരും??? ഇപ്പോള്‍ യുഡിഎഫ് കൊന്നു എന്നൊക്കെ പറയുന്നതിലെന്തോ ഒരു ലക്ഷ്യമില്ലേ...ഒരിടത്തും മുസ്ലീംലീഗിന്റെ പേര് വച്ച് ഈ സംഭവത്തെ പറ്റി ഒരു സഖാവും (കുട്ടിയായാലും, ബെല്യതായാലും) പരാമര്‍ശിച്ച് കണ്ടില്ല...അപ്പോള്‍ അഹങ്കാരിയുടെ വര്‍ഗീയതിമിരം ബാധിച്ച മനസില്‍ തോന്നിയതിങ്ങനെ - “ഹാ, യുഡിഏഫിനെ ഒന്ന് കൊട്ടാനുള്ള സുവര്‍ണാവസരം.എന്നാല്‍ മുസ്ലിംലീഗിനെയൊട്ട് തൊടാനും പാടില്ല, കോണ്‍ഗ്രസിനെ ചൊറിയുമ്പോലെയല്ല, അവരെ ചൊറിഞ്ഞാല്‍ വെവരമറിയും...അതിപ്പോ മലബാറില്‍ അറിഞ്ഞോണ്ടിരിക്കയാണാല്ലോ...പിന്നെ കൊറെ വോട്ടും പോകും...അതിനാല്‍ ഇരിക്കട്ടെ ഇത് യുഡിഎഫിന്റെ നെഞ്ചത്ത്!!!” "
അഹന്കാരീ ഈ സംശയം എല്ലാവര്ക്കും ഉള്ളതു തന്നെ(ഡിഫിക്കാര്ക്കൊഴിച്ച്).
എന്നെ തല്ലണ്ടമ്മാവാ...ഞാന്‍ നന്നാവില്ല...
thats right... LDF is elected by kerala majority. so they desrve this... the people who support NON LDF are not voting in kerala, because they are working hard in different countries to send money to kerala to bribe the idiots :)
signed by...
എന്റെയും ഒരൊപ്പ്.
പിന്നെ പകരത്തിനു പകരം എന്ന പേരില്‍ കൊലപാതകങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുമ്പോള്‍ അതിനു പിറകിലുള്ള ലക്ഷ്യം ഒരിക്കലും ഇടതോ വലതോ വര്‍ഗീയമോ എന്നതിലുപരി മറ്റുപലതുമാണെന്നറിയാത്തവരാരുണ്ടീ നാട്ടില്‍??