വിമത മാർക്സിസ്റ്റ് നേതാവ് സ. ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടു. കണ്ണൂർ മോഡൽ വെട്ടിക്കൊല തന്നെ. സംശയം നേരെ എ.കെ.ജി സെന്ററിലേക്ക് നീളും... സ്വാഭാവികം.
പാർട്ടിയുടെ കൂടെ നിന്നിട്ട് പാർട്ടി നേതാക്കളെ, അതും കണ്ണൂർ ലോബി നേതാക്കളെ കുറ്റം പറഞ്ഞു കൊണ്ട് പാർട്ടി വിട്ടു പോയ ചന്ദ്രശേഖരനോട് സി.പി.എമ്മിനു വിരോധം തോന്നാം. അതും സ്വാഭാവികം. എന്നല്ല തോന്നിയില്ലെങ്കിലേ പ്രശ്നമുള്ളൂ....
എന്നാൽ, പാർട്ടി വിട്ട്, പാർട്ടിക്കെതിരെ രണ്ട് ഇലക്ഷനുകളിൽ പ്രവർത്തിച്ച് ഒന്നൊന്നര കൊല്ലം കഴിഞ്ഞിട്ടും ടി.പി ചന്ദ്രശേഖരനെതിരെ ഒരു കല്ലു പോലും എറിയാത്ത സി.പി.എം, നെയ്യാറ്റിങ്കരയിലെ ഇലക്ഷനു തൊട്ടുമുൻപ് ഇത്തരത്തിലൊരു മണ്ടത്തരം കാണിക്കും എന്ന് ഏതെങ്കിലും സി.പി.എം വിരുദ്ധൻ എങ്കിലും വിശ്വസിച്ച് പോയാൽ അതസ്വാഭാവികം....
സി.പി.എമ്മിനു അടുത്ത അടി ഉടനെ എന്ന് നമ്മടെ "ചീപ്പ് വിഫ്" പ്രസ്താവിച്ച് ഒരാഴ്ച തികയും മുൻപേ ഇത്തരം ഒരു ക്രൂരകൃത്യം നടന്നതും, മരണവാർത്ത പത്രമാഫീസിൽ എത്തും മുൻപ് തന്നെ കേരളമെമ്പാടും യൂത്തന്മാരായ കുഞ്ഞാടുകൾ ഹർത്താലിന്റെ സകല ഒരുക്കങ്ങളും പൂർത്തിയാക്കിയതും കൂട്ടിച്ചേർത്ത് വായിക്കില്ല കേരളജനത എന്ന് കരുതുന്ന ഖദറിട്ട "കൂത്രി"(കുഞ്ഞൂഞ്ഞ്-കുഞ്ഞാലിക്കുട്ടി- കുഞ്ഞുമാണി) ഭക്തരായ കുഞ്ഞാടുകൾ, എത്രയും പെട്ടെന്ന് എതെങ്കിലും ഇവന്റ് മാനേജ്മെന്റ് കമ്പനികളിൽ പോയി ട്രെയിനിംഗ് നേടുന്നതാകും നല്ലത്...
മരിച്ച് മണിക്കൂറിനുള്ളിൽ പ്രതികളെ അനൗൺസ് ചെയ്യൽ, ഹർത്താലിനാഹ്വാനം ചെയ്യൽ....... പണ്ട് ചങ്ങനാശ്ശേരി കോളേജിലെ അടിയ്ക്ക് സി.പി.എം തയ്യാറാക്കിയ തിരക്കഥയെ വെല്ലുന്ന തിരക്കഥാമികവ്. പക്ഷേ, സമീപകാലത്തെ രഞ്ജിപണിക്കർ തിരക്കഥ പോലെ, എന്തോ എവിടെയോ ഒരു പിഴവ്..... അല്ലേ കുഞ്ഞൂഞ്ഞച്ചായാ.... :-)))
സിപിഎം വിട്ടു പോയ ടി.പി. ചന്ദ്രശേഖരന്റെ അവസ്ഥ കാട്ടി സിപിഎം വിട്ടു വന്ന ശെല്വരാജിനു സഹതാപതരംഗം നേടിയെടുക്കാം, സിപി.എമ്മിനു ഒരു ചീത്തപ്പേരും കൊടുക്കാം എന്ന ജോർജ്ജിയൻ പിസി ഐഡിയ കൊള്ളാമായിരുന്നു, പക്ഷേ ടൈമിംഗ് തെറ്റിപ്പോയി അച്ചായാ....
ക്രിസ്റ്റ്യൻ നാടാർക്ക് സംവരണം കൊടുക്കാം എന്ന് ലത്തീൻ കത്തോലിക്കാ സഭയ്ക്ക് ഉറപ്പു കൊടുത്ത് ശെല്വരാജിനെ രാജിവയ്പ്പിച്ച ബുദ്ധി കിടിലമായിരുന്നു. ഐ അപ്രിഷിയേറ്റ് ദാറ്റ്. പക്ഷേ, ഇത് ഒരുമാതിരി ചെറ്റത്തരമായിപ്പോയി, കേട്ടോ അച്ചായാ....
എന്തായാലും പണ്ട് കൃസ്ത്യൻ പള്ളിക്ക് കല്ലെറിഞ്ഞും ചങ്ങനാശേരീൽ എ.എസ്.ഐയെ അടിച്ചു കൊന്നും തിരക്കഥകൾ രചിച്ച് കളിച്ച സി.പി.എമ്മിനു അതേ നാണയത്തിൽ തിരിച്ചടികൾ കിട്ടുന്നതിനെ, ഈശ്വരവിശ്വാസികൾ "കർമ്മഫലം" എന്ന് പറയും......
ഡയലക്ടിക്കൽ മെറ്റീരിയലിസത്തിൽ എന്താണോ പറയുക.......
ഏതായാലും കുഞ്ഞൂഞ്ഞിന്റെ ജോർജ്ജിയൻ പിസി ഐഡിയയ്ക്ക് കുഞ്ഞാടുമക്കളുടെ ഒരു ഫേസ്ബുക്ക് പേജിതാ........ അതിനായി ഒരു രക്തഹാരം അർപ്പിച്ച് നാലു ഇങ്ക്വിലാബും ഒരു കട്ടൻ ചായയുമായി നമുക്ക് നെയ്യാറ്റിങ്കരയിലേക്ക് പോകാം.........
രഘുപതി രാഘവരാജാറാം...... അയ്യോ സോറി, കാലം മാറിയല്ലോ!
"ഇറ്റലി മാഡം രാജാ റോം..... പതീത ഭാവന യുവരാജോം...."
പാർട്ടിയുടെ കൂടെ നിന്നിട്ട് പാർട്ടി നേതാക്കളെ, അതും കണ്ണൂർ ലോബി നേതാക്കളെ കുറ്റം പറഞ്ഞു കൊണ്ട് പാർട്ടി വിട്ടു പോയ ചന്ദ്രശേഖരനോട് സി.പി.എമ്മിനു വിരോധം തോന്നാം. അതും സ്വാഭാവികം. എന്നല്ല തോന്നിയില്ലെങ്കിലേ പ്രശ്നമുള്ളൂ....
എന്നാൽ, പാർട്ടി വിട്ട്, പാർട്ടിക്കെതിരെ രണ്ട് ഇലക്ഷനുകളിൽ പ്രവർത്തിച്ച് ഒന്നൊന്നര കൊല്ലം കഴിഞ്ഞിട്ടും ടി.പി ചന്ദ്രശേഖരനെതിരെ ഒരു കല്ലു പോലും എറിയാത്ത സി.പി.എം, നെയ്യാറ്റിങ്കരയിലെ ഇലക്ഷനു തൊട്ടുമുൻപ് ഇത്തരത്തിലൊരു മണ്ടത്തരം കാണിക്കും എന്ന് ഏതെങ്കിലും സി.പി.എം വിരുദ്ധൻ എങ്കിലും വിശ്വസിച്ച് പോയാൽ അതസ്വാഭാവികം....
സി.പി.എമ്മിനു അടുത്ത അടി ഉടനെ എന്ന് നമ്മടെ "ചീപ്പ് വിഫ്" പ്രസ്താവിച്ച് ഒരാഴ്ച തികയും മുൻപേ ഇത്തരം ഒരു ക്രൂരകൃത്യം നടന്നതും, മരണവാർത്ത പത്രമാഫീസിൽ എത്തും മുൻപ് തന്നെ കേരളമെമ്പാടും യൂത്തന്മാരായ കുഞ്ഞാടുകൾ ഹർത്താലിന്റെ സകല ഒരുക്കങ്ങളും പൂർത്തിയാക്കിയതും കൂട്ടിച്ചേർത്ത് വായിക്കില്ല കേരളജനത എന്ന് കരുതുന്ന ഖദറിട്ട "കൂത്രി"(കുഞ്ഞൂഞ്ഞ്-കുഞ്ഞാലിക്കുട്ടി-